കുഞ്ഞിനെ നോക്കാൻ കഴിയില്ലങ്കിൽ പ്രസവിക്കാൻ നിൽക്കരുത്… ഞാൻ വയ്യാത്തവളാന്ന് ആദ്യമേ അങ്ങ് പറഞ്ഞു…

രചന : മിഴി മോഹന

 

 

 

അച്ഛമ്മേടെ പൊന്ന് വന്നോ എത്ര മാസം ആയി അച്ഛമ്മ കാത്തിരിക്കുന്നു.. ഇനി അച്ഛമ്മ നോക്കികൊള്ളാം എന്റെ പൊന്നിന്റെ കാര്യങ്ങൾ.. “”””

 

പ്രസവം കഴിഞ്ഞു മൂന്നു മാസത്തിനു ശേഷം ദേവി കുഞ്ഞ്മായി ഹരിയുടെ വീട്ടിലേക്ക് എത്തിയതും അവരെ സ്വീകരിച്ച ഉടനെ തന്നെ ഹരിയുടെ അമ്മ കുഞ്ഞിനെ കയ്യിലേക്ക് വാങ്ങി…

 

ദേവിയുടെ ഭാഗ്യം ആണ് ഹരിയുടെ അമ്മേ പോലെ ഒരു അമ്മ… “” ദേ കണ്ടില്ലേ കുഞ്ഞിനെ അങ്ങ് കയ്യിൽ എടുത്തില്ലേ.. എനിക്കും ഉണ്ട് വീട്ടിൽ ഒരു തള്ള..”

 

ഒന്ന് ബാത്‌റൂമിൽ പോകാൻ നേരം കുഞ്ഞിനെ ഒന്ന് മാറി പിടിക്കാമോ എന്ന് ചോദിച്ചാൽ അന്ന് ഭൂമി കുലുക്കം ആണ് ആ വീട്ടിൽ..

 

കുഞ്ഞിനെ നോക്കാൻ കഴിയില്ലങ്കിൽ പ്രസവിക്കാൻ നിൽക്കരുത്… ഞാൻ വയ്യാത്തവളാന്ന് ആദ്യമേ അങ്ങ് പറഞ്ഞു…””രണ്ട് പീള്ളേരെ പറക്കമുറ്റിക്കാൻ പെട്ട പാട് എനിക്ക് അറിയാം.. “”

 

ഹരിയുടെ ഏതോ വകയിലേ അമ്മായി പറയുമ്പോൾ അത് ഏറ്റു പിടിച്ചു ഹരിയുടെ അമ്മ..

 

ഞാൻ എന്റെ മോളെ അങ്ങനെയൊന്നും ബുദ്ധിമുട്ടിക്കില്ല…. എനിക്ക് ഇവിടെ വേറെ എന്താ പണി… ഞാൻ നോക്കികൊള്ളാം എന്റെ കുഞ്ഞിനെ… അതിന് അല്ലെ ഞാൻ കാത്തിരുന്നത്.. “”

 

വാവോ.. അച്ഛമ്മേടെ മുത്ത് വാവോ.. “” കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട് അമ്മ അകത്തേക്ക് പോകുമ്പോൾ അമ്മയുടെ ആ വാക്കുകളിൽ ആശ്വാസം കണ്ടെത്തുക ആയിരുന്നു ദേവിയുടെ വീട്ടുകാർ..”””

 

എല്ലാവരും പോയ ശേഷം ആ അമ്മ പറഞ്ഞ വാക്ക് തന്നെ പാലിച്ചു….അന്ന് രാത്രിയിൽ പാല് കുടിച്ചു് കുഞ്ഞ് ഉറങ്ങിയതും അമ്മ അവൾക് അടുത്തേക്ക് വന്നു…

 

മോളെ കുഞ്ഞിനെ ഇങ്ങ് താ… കുറെ ദിവസം ആയില്ലേ നീ മനസും കണ്ണും നിറഞ്ഞു ഉറങ്ങിയിട്ട്… രാത്രിയിൽ അമ്മ നോക്കികൊള്ളാം അവനെ…. ഇനി അഥവാ പാല് കുടിക്കാൻ ഉണർന്നാൽ ഇങ്ങ് കൊണ്ട് വന്നാൽ പോരെ..?”

 

അവരുടെ സ്നേഹപൂർവ്വം ഉള്ള ആ ചോദ്യത്തിൽ തിരിച്ചു ഒന്നും പറഞ്ഞില്ല… ദേവിയും അത് ആഗ്രഹിച്ചത് ആയിരുന്നു…ഒന്ന് നേരെ ചൊവ്വേ ഉറങ്ങിയിട്ട് ദിവസങ്ങൾ അല്ല മാസങ്ങൾ ആയിരുന്നു…. “”

 

അമ്മ കുഞ്ഞിനെയും കൊണ്ട് പോയതും സുരക്ഷിതമായ കൈകളിൽ ആണ് അവൻ എന്നുള്ള ധൈര്യത്തിൽ അവൾ കിടന്നുറങ്ങി…..

 

രാത്രിയിൽ എപ്പോഴോ ആണ് കുഞ്ഞ് കരഞ്ഞപ്പോൾ അമ്മ അവനെയും കൊണ്ട് വന്നത്… പാല് കൊടുത്ത ഉടനെ തിരികെ കൊണ്ട് പോയത് കൊണ്ട് വീണ്ടും സുഖം ആയി ഉറങ്ങാൻ കഴിഞ്ഞിരുന്നു അവൾക്ക്…

 

മതി മറന്നു ഉറങ്ങിയ ശേഷം രാവിലെ കുഞ്ഞിനെ എടുക്കാനായി മുറിയിയ്ക്ക് ചെന്നവൾ..

 

ആഹ് മോള് ഉണർന്നോ.. “”അവളെ കണ്ടതും കുഞ്ഞിനെ കെട്ടി പിടിച്ചു കിടന്ന ആ അമ്മ പതുക്കെ എഴുനേറ്റു..

 

മ്മ്മ്.. കുറച്ചു ദിവസത്തിനു ശേഷം നന്നായി ഒന്ന് ഉറങ്ങാൻ പറ്റി അമ്മേ.. “” അമ്മേ ഇവൻ ഉറക്കി കാണില്ല അല്ലെ.. മ്മ്ഹ്ഹ്.. ” ഞാൻ എടുക്കാം അവനെ.. “”

 

ദേവി കുഞ്ഞിന് നേരെ കൈ നീട്ടി..അയ്യോ മോളെ അവൻ ഉറങ്ങികോട്ടേ ഞാൻ ഉണ്ടല്ലോ ഇവിടെ.. “” മോളു പോയി ഹരിക്ക് പോകാൻ ഉള്ളത് ഉണ്ടാക്കിക്കോ..” കുഞ്ഞ് ഉണർന്നാൽ ഞാൻ വിളിക്കാം….

 

എഴുനേറ്റ പോലെ തന്നെ അവർ കുഞ്ഞിനെ കെട്ടി പിടിച്ചു കിടക്കുമ്പോൾ ദേവി തല മെല്ലെ ഇളക്കി അടുക്കളയിലേക്ക് ചെല്ലുമ്പോൾ ചായ പോലും ആയില്ലായിരുന്നു അവിടെ.. “”

 

പെട്ടന്ന് തന്നെ ചായ പാത്രം അടുപ്പിലേക്ക് വെച്ച് പാല് ഒഴിക്കുമ്പോഴും അവളുടെ ശ്രദ്ധ കുഞ്ഞിലേക്ക് നീണ്ടു.. അവന്റെ ശബ്ദം കേൾക്കാനെ ഇല്ല… വെളുപ്പിനെ എപ്പോഴോ അമ്മ പാല് കൊടുക്കാൻ കൊണ്ട് വന്നത് ആണ്…. പിന്നെ ഒന്ന് അവനെ അടുത്ത് കിട്ടിയത് കൂടി ഇല്ല..

 

സാരമില്ല വന്നത് അല്ലെ ഉള്ളു.. താൻ റസ്റ്റ്‌ എടുത്തോട്ടെ എന്ന് കരുതി ആകും.. “” സ്വയം ആശ്വസിച്ചു കൊണ്ട് ചായയും രാവിലത്തെ ദോശയും ചട്നിയും ഒരുക്കി കഴിയുമ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ടതും അവൾ അടുക്കളയിൽ നിന്നും ഓടി..

 

അവൾ ചെന്നപ്പോൾ ഹരിയുടെ അമ്മ കുഞ്ഞിനെ തോളിൽ ഇട്ടു ഉറക്കാൻ ശ്രമിക്കുന്നുണ്ട്..

 

അയ്യോ മോള് ഇങ്ങെനെ ഓടി പിടിച്ചു വരുക ഒന്നും വേണ്ടാ… കുഞ്ഞു മൂത്രം ഒഴിച്ച്… നനവ് വന്നതിന്റെ കരച്ചിൽ ആണ് കേട്ടത് തുണിയൊക്കെ ഞാൻ മാറ്റിയപ്പോൾ അവന്റ കരച്ചിലും മാറി.. “”

 

മോള് പൊയ്ക്കോ.. “” അവർ പറയുന്ന അവൾ സംശയത്തോടെ നോക്കി..അല്ലമ്മേ കുഞ്ഞിന് പാല് കൊടുക്കാൻ സമയം ആയി.. “”

 

അവൾ പറയുമ്പോൾ ആയമ്മ മനസില്ല മനസോടെ കുഞ്ഞിനെ അവളുടെ കയ്യിൽ കൊടുത്തു.. ആ നിമിഷം അവൾ തിരിഞ്ഞതും അവരുടെ മുഖം വാടി..

 

മോള് ഇവിടെ ഇരുന്നു പാല് കൊടുത്തോ… അങ്ങോട്ട് പോയി എന്തിനാ അവനെ കൂടി ഉണർത്തുന്നത്.. “‘ ആയമ്മ വിലക്കുമ്പോൾ മറുത്ത് ഒന്നും പറയാതെ അവരുടെ കട്ടിലിലേക്ക് ഇരുന്നവൾ മുല ഞെട്ട് കുഞ്ഞിന്റ വായിലേക്ക് വെച്ചതും നേർത്ത ശബ്ദത്തോടെ അമ്മിഞ്ഞ പാല് നുണഞ്ഞു തുടങ്ങി അവൻ..

 

ആ നിമിഷവും അവടെ നിന്നും മാറാതെ നിൽക്കുന്ന ഹരിയുടെ അമ്മയെ കാണുമ്പോൾ അവളിൽ അസ്വസ്തത ഉടൽ എടുത്തു….

 

പാല് കുടിച്ചു കഴിഞ്ഞു എങ്കിൽ കുഞ്ഞിനെ ഇങ്ങ് താ…””” ബ്ലൗസ്ന്റെ ഹൂക് ഇടുന്ന താമസം പോലും ഇല്ലാതെ കുഞ്ഞിനെ കയ്യിൽ എടുത്തു ഹരിയുടെ അമ്മ…

 

പാല് കുടിച്ചു് കഴിഞ്ഞാൽ ഉടനെ ഗ്യാസ് തട്ടി കളയണം അല്ലങ്കിൽ പാല് നെറുകയിൽ കയറും..” അമ്മ ഗ്യാസ് തട്ടി കളഞ്ഞോളാം മോള് പോയി അവന് ചോറ് എടുത്തു വെച്ചോ..”

 

ചക്കരെടെ ഗ്യാസ് അച്ഛമ്മ കളയാല്ലോ..”’ അവളിലിൽ നിന്നും കുഞ്ഞിനെ തിരിച്ചു അവർ മുറിയുടെ ഒരു മൂലയിലെക്ക് മാറുമ്പോൾ ദേവിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു…

 

അന്ന് പകൽ മുഴുവനും കുഞ്ഞ് അമ്മയുടെ കൂടെ തന്നെ ആയിരുന്നു.. ഇടയ്ക്ക് പാല് കുടിക്കാൻ മാത്രം ആയിരുന്നു ആ അമ്മ അവളെ അകത്തേക്ക് വിളിച്ചത്.. “”

 

അന്ന് രാത്രിയിൽ പാല് കൊടുക്കാൻ എന്ന് പറഞ്ഞു കുഞ്ഞിനെയും എടുത്തു അവളുടെ മുറിയിലേക്ക് വന്നതും പുറകെ വന്നു ആയമ്മ..

 

ദേവി മോളെ കുഞ്ഞിനെ ഞാൻ കൂടെ കിടത്തി കൊള്ളാം മോള് അവനെ ഇങ്ങ് തന്നേക്ക്.. “”

 

അമ്മേ കുഞ്ഞിനു പാല് കൊടുത്തില്ല.. “” പാല് കൊടുത്തു ഞാൻ കൂടെ കിടത്തികൊള്ളാം..'””

 

അവൾ പറയുമ്പോൾ അവർ ഒന്ന് ചിരിച്ചു..ഹ്ഹ.. “” മോളെ അങ്ങനെ സ്ഥലം മാറി ഒന്ന് പാല് കൊടുക്കാൻ പാടില്ല… എന്റെ മുറിയിൽ കൊണ്ട് വന്നു കൊടുത്തോ എന്നിട്ട് അവൻ അവിടെ കിടക്കട്ടെ ആവശ്യം വന്നാൽ നിന്നെ വിളിച്ചാൽ പോരെ.. “‘

 

അവർ പറയുമ്പോൾ കുഞ്ഞിനെ അവരുടെ കയ്യിൽ കൊടുക്കാൻ മടിച്ചു ദേവി… ആ നിമിഷം ഹരി അതിൽ ഇടപെട്ടു..

 

ദേവി അമ്മ അല്ലെ കുഞ്ഞിനെ ചോദിക്കുന്നത്… ചേച്ചിടെ മക്കളെയും ഇത് പോലെ അമ്മ ആണ് നോക്കി ഇരുന്നത്..””

 

ഹരിയുടെ നിർബന്ധം കൂടി ആയപ്പോൾ അന്ന് രാത്രിയിലും അവളുടെ മാറിൽ നിന്നും ആ കുഞ്ഞിനെ അവർ അടർത്തി കൊണ്ട് പോയി..

 

പിന്നീട് ഉള്ള ഓരോ ദിവസവും ഓരോ നിമിഷവും കുഞ്ഞിനെ അവളിൽ നിന്നും അകറ്റി നിർത്താൻ ഹരിയുടെ അമ്മ ശ്രമിക്കുന്നത് പോലെ തോന്നി അവൾക്..

 

ആദ്യം ആദ്യം കുഞ്ഞിനോട് ഉള്ള സ്നേഹ കൂടുതൽ ആണ് എന്ന് കരുതി….

 

പകലും രാത്രിയും ഒരു പോലെ ആ സ്ത്രീ കുഞ്ഞിനെ മാറിൽ ചേർത്തു വെച്ചു…… കുഞ്ഞ് ധരിക്കെണ്ട തുണികൾ പോലും ഏത് വേണം എന്ന് തീരുമാനിക്കുന്നത് അവർ ആയി….. അവർ കുഞ്ഞിനെ കുളിപ്പിച്ചു കൊണ്ട് വരുമ്പോൾ ദേവി അവനെ ഉടുപ്പിക്കാൻ കൊണ്ട് വരുന്ന ഡ്രസ് പാകം അല്ലെന്നോ..

 

കുഞ്ഞിന് ചൊറിയും എന്നോ ചൂട് എടുക്കും എന്നോ ഒക്കെ പേരു പറഞ് അവർക്ക് ഇഷ്ടം ഉള്ളത് ഉടുപ്പിക്കും…

 

പക്ഷെ പിന്നീട് ഏതെങ്കിലും ദിവസം മാറ്റി ഇട്ട അതെ ഡ്രസ് കുഞ്ഞിനെ അവരുടെ ഇഷ്ടത്തിനു ഇടീക്കും.. “”

 

പോകെ പോകെ ആ വീട്ടിൽ തന്റെ കുഞ്ഞിന് മേൽ തനിക്ക് ഒരു അവകാശവും ഇല്ല… വെറും മുലപ്പാൽ കൊടുക്കാൻ ഒരു യന്ത്രം മാത്രം ആണ് താൻ എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയതും ദേവി ഈ കാര്യം ഹരിയെ ബോദിപ്പിച്ചു…

 

പക്ഷെ അത് ഒരു തമാശ ആയി മാത്രം ആണ് ഹരി കേട്ടത്….”” എല്ലാം ദേവിയുടെ തോന്നൽ ആണ് അമ്മ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് അവൻ തീർത്തു പറഞ്ഞു…

 

അത് അല്ല എന്ന് അവൾ സമർത്തിക്കാൻ ശ്രമിച്ചപ്പോൾ കുഞ്ഞിനെ അവളുടെ വീട്ടിലേക്ക് വലിച്ചു കൊണ്ട് പോകാനുള്ള അവളുടെയും അവളുടെ അമ്മയുടെയും നാടകം ആണെന്ന് ഹരി പറഞ്ഞതോടടെ അമ്മയെ മാത്രം വിശ്വസിക്കുന്ന ആ മകൻ എന്ന വാതിൽ ദേവിയുടെ മുൻപിൽ അടഞ്ഞു കഴിഞ്ഞിരുന്നു…

 

അവളും ഹരിയും തമ്മിലുള്ള പ്രശ്നം ചെറുത് ആയി മുറിക്ക് പുറത്തേക്ക് വന്നു തുടങ്ങിയതും ഹരി ഇല്ലാത്തപ്പോൾ കുത്ത് വാക്കുകൾ പലതും പറഞ്ഞ് തുടങ്ങി ആ അമ്മ…

 

കുഞ്ഞ് അച്ഛൻ വീട്ടുകാർക്ക് അവകാശപെട്ടതാ… അച്ഛൻ പാതി അപ്പച്ചി ആണ്…. അമ്മയ്ക്ക് പോലും അല്ല സ്ഥാനം അച്ഛന്റ്റെ പെങ്ങൾക്ക് ആണ് കാരണവർമാർ പറഞ്ഞത് അത് കൊണ്ട് ആണ്..”

 

ഞങ്ങടെ കുഞ്ഞ് ഞങ്ങടെ ഇഷ്ടത്തിനു തന്നെ വളരും.. “””പലകുറി അവർ പലതും പറയുകയും കുഞ്ഞിനെ ദേവിയുടെ കയ്യിൽ കൊടുക്കുന്നത് കുറഞ്ഞു വരികയും ചയ്തു കൊണ്ട് ഇരുന്നു…

 

ഇത് ഒന്നും ഹരിയും ശ്രദ്ധിക്കുന്നില്ല എന്നത് ആയിരുന്നു ആ അവസ്ഥയിൽ അവളെ ഏറെ തളർത്തി കളഞ്ഞത്….. പല രാത്രികളിലും അവളുടെ ഉറക്കം നഷ്ടം ആയി തുടങ്ങിയിരുന്നു…. ഭ്രാന്തിന്റെ വക്കിലേക്ക് പോകുന്ന നിമിഷം ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു തുടങ്ങിയിരുന്നു ദേവി….

 

അന്ന് ഒരു രാത്രിയിൽ ഏറെ വൈകിയിട്ടും പാലിന് വേണ്ടി കുഞ്ഞ് കരയേണ്ടസമയം ആയി… എന്നിട്ടും അവന്റ കരച്ചിൽ കേൾക്കുന്നില്ല എന്ന് കണ്ടതും ദേവി ഹരിയെ വിളിച്ചുണർത്തി..

 

ഹരിയേട്ടാ.. കുഞ്ഞ് പാല് കുടിക്കാൻ സമയം ആയി.. ഇത് വരെ അവന്റ അനക്കം ഒന്നും കേട്ടില്ല… അമ്മ വിളിച്ചതും ഇല്ല.. “”

 

അവൾ പറയുമ്പോൾ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയ ദേഷ്യത്തിൽ അവൻ കണ്ണ് തിരുമ്മി അവളെ നോക്കി..

 

നിനക്ക് ഭ്രാന്ത് ആണോ ദേവി.. മൂന്ന് നാല് മാസം കഴിഞ്ഞ കുഞ്ഞ് ആണ്.. അത് ഇനി പതിവ് പോലെ രാത്രിയിൽ പാലിന് കരയുക ഒന്നും ഇല്ല..”നീ ഇങ്ങോട്ട് വാ.. ഉറക്കവും കളഞ്ഞു മനുഷ്യന്റെ.. “”

 

അവളെ നെഞ്ചിലെക്ക് അവൻ വലിച്ചു ഇടാൻ ശ്രമിച്ചതും ഉള്ളിൽ ഉള്ള ശക്തി മുഴുവൻ ആഞ്ഞവന്റെ ദേഹത്ത് പ്രയോഗിച്ചു ദേവി…

 

തൊട്ട് പോകരുത് എന്നെ.. “” എനിക്ക് എന്റെ കുഞ്ഞിനെ ഈ നിമിഷം ഇവിടെ കിട്ടണം… നിങ്ങടെ തള്ളയ്ക്ക് വളർത്താൻ അല്ല ഞാൻ അവനെ പ്രസവിച്ചത്….. പ്രസവിച്ചു എങ്കിൽ വളർത്താൻ എനിക് അറിയാം.. “”

 

ഉറഞ്ഞു തുള്ളി നിൽക്കുന്ന അവളുടെ നൈറ്റിയിൽ കൂടി മാറിടത്തിൽ നിന്നും പാൽ പുറത്തേക്ക് ചുരത്തി ഒഴുകി.. “‘

 

ഹ്ഹ.. “” ആ ദേഷ്യത്തിൽ അണച്ചു കൊണ്ട് മുറി ആയത്തിൽ തുറന്നവൾ പുറത്തേക്ക് ഇറങ്ങി അമ്മയുടെ മുറി ലക്ഷ്യമാക്കി പാഞ്ഞു…

 

അനുവാദത്തിനു കാത്തു നിൽക്കാനോ കതകിൽ മുട്ടാനോ നില്കാതെ അവൾ ആ കതക് തള്ളി തുറക്കുമ്പോൾ കണ്ട കാഴ്ച്ചയിൽ ഒരു നിമിഷം അവൾ സ്തംഭിച്ചു പോയി….

 

അവളുടെ കുഞ്ഞിന്റെ വായിലേക്ക് കുപ്പി പാല് വെച്ച് കൊടുക്കാൻ ശ്രമിക്കുന്ന ഹരിയുടെ അമ്മ…

 

അമ്മേ.. “”””അവളുടെ ശബ്ദം ഉയരുമ്പോൾ അവർ ഞെട്ടലോടെ കട്ടിലിൽ നിന്നും എഴുനേറ്റു… ആ നിമിഷം ഹരിയും അവൾക്ക് പുറകേ വന്നു..

 

അത് പിന്നെ രാത്രിയിൽ മോളെ വിളിച്ചു ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി അച്ഛനോട് പറഞ്ഞ് ലാക്ടോജൻ വാങ്ങിച്ചത് ഞാനാ.. “”

 

ആയമ്മ പറഞ്ഞ് ഒപ്പിക്കാൻ ശ്രമിക്കുമ്പോൾ ദേവി കുഞ്ഞിനെ ചാടി എടുത്തു.. “‘ ആ നിമിഷം അവളുടെ മുലയിൽ നിന്നും ചുരന്ന മുലപാലിന്റെ രുചിയെ നാക്ക് കൊണ്ട് ഞൊട്ടി നുണയാൻ ശ്രമിച്ചു ആ കുഞ്ഞ്..

 

അമ്മേ ഇത് ഒരുമാതിരി ചീപ്പ് പരിപാടി ആയി പോയി..”” ഇവള് പലപ്പോഴും അമ്മയുടെ സ്വഭാവത്തേ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല… “” ഇവളോടും കുഞ്ഞിനോടും ഉള്ള അമ്മയുടെ സ്നേഹത്തെ കരുതലിനെ ഈ പാവം പെണ്ണ് തെറ്റിധരിച്ചത് ആണെന്ന് കരുതി അവളെ ഞാൻ വഴക്ക് പറഞ്ഞു…

 

പക്ഷെ ഇപ്പോ എനിക്ക് മനസിലായി അമ്മയുടെ ഉദ്ദേശ്യം…ആ പിഞ്ചു കുഞ്ഞിന് അതിനു അവകാശപെട്ട മുലപ്പാല് പോലും നിഷേധിച്ചു അതിനെ കൈ അടക്കി വയ്ക്കാൻ എങ്ങനെ തോന്നി നിങ്ങൾക്…

 

അമ്മ കഴിഞ്ഞിട്ടേ ഉള്ളു അച്ഛൻ പോലും.. അതിന് ഇടയിൽ അച്ഛമ്മ കളിക്കാൻ ഇറങ്ങി ഇരിക്കുന്നു..”

 

ഇനി ഞങളുടെ കുഞ്ഞിന്റെ കാര്യം നോക്കാൻ ഞങ്ങള്ക് അറിയാം… വാ ദേവി.. “”

 

അത്രയും പറഞ്ഞു കൊണ്ട് ദേവിയുടെ കയ്യി പിടിച്ചു കുഞ്ഞ്മായി ആ മുറിക്ക് പുറത്തേക്ക് ഹരി നടക്കുമ്പോൾ ആയമ്മ കട്ടിലിലേക്ക് തളർന്ന് ഇരുന്നു……

 

മാപ്പ്. “” പുറത്തേക്ക് ഇറങ്ങിയതും അവന്റെ നാവ് മന്ത്രിച്ച ആ നിമിഷം മതി ആയിരുന്നു അവൾക്ക് ഉള്ളിലേ നോവ് മറന്ന് അവന്റ നെഞ്ചിലേക്ക് ചേരാൻ..

Leave a Reply

Your email address will not be published. Required fields are marked *