എന്നെ മടുത്തോ ??? ” ഒടുവിൽ സർവ്വ ശക്തിയും സംഭരിച്ചു അവൾ ചോദിച്ചു.

കിടപ്പറ കുശലം

(രചന: Kannan Saju)

 

ഒരു കട്ടിലിൽ കിടന്നിട്ടും തിരിഞ്ഞു കിടക്കുന്ന സൂര്യയെ നിറ കണ്ണുകളോടെ കുറച്ചു നേരം ആമി നോക്കി കിടന്നു. ഒരായിരം ചോദ്യങ്ങൾ അവളുടെ ഉള്ളിൽ ഉയർന്നുകൊണ്ടിരുന്നു.

 

” എന്നെ മടുത്തോ ??? ” ഒടുവിൽ സർവ്വ ശക്തിയും സംഭരിച്ചു അവൾ ചോദിച്ചു.

 

ഉറക്കം നടിച്ചു കിടന്ന സൂര്യ അവളെ തിരിഞ്ഞു നോക്കി…

 

” ഇപ്പൊ എന്നാ അങ്ങനെ ചോയിക്കാൻ??? ”

 

” എത്ര ദിവസായി എന്നോട് മിണ്ടീട്ടു… ? എനിക്ക് സഹിക്കാൻ പറ്റണില്ല ”

 

” മോളെ അത് ജോലിടെ തിരക്കൊണ്ടല്ലേ ??? ”

 

” ആർക്കു വേണ്ടിയാ ഏട്ടാ ജോലി ചെയ്യുന്നേ ??? ”

 

” നീ എന്നെ കളിയാക്കുവാണോ?? ” മുണ്ടും വാരി കുത്തി സൂര്യ എണീറ്റിരുന്നു.

 

” ഞാൻ എന്നാത്തിനാ ഏട്ടനെ കളിയാക്കണേ ??? ഏഹ് ???? ”

 

” പിന്നെ??? ”

 

” എനിക്ക് വേണ്ടി അല്ലെ ഏട്ടൻ ജോലി ചെയ്യണേ ?? നാളെ നമുക്കു ജനിക്കാൻ പോണ മക്കൾക്ക്‌ വേണ്ടി അല്ലെ??? ”

 

” അറിയാം എങ്കിൽ പിന്നെ എന്നാത്തിനാ ചോദിക്കുന്നെ ??? ”

 

” ഓഹോ…! എനിക്ക് വേണ്ടി കഷ്ട്ടപെടുമ്പോൾ എപ്പോളെങ്കിലും ഞാനും ഹാപ്പി ആണോ എന്ന് ഏട്ടൻ ചിന്തിച്ചിട്ടുണ്ടോ?? ”

 

” നിനക്കവിടെ എന്നാ കുറവ്?? നല്ല ഭക്ഷണം ഇല്ലേ ??? വസ്ത്രം ഇല്ലേ??? ”

 

” എല്ലാം ഉണ്ട്.. പക്ഷെ ഏട്ടൻ മാത്രം ഇല്ല! ”

 

” ഏഹ്.. മനസ്സിലായില്ല! ”

 

” എനിക്ക് വേണ്ടത് നിങ്ങളയാ… കുറച്ചു നേരം എങ്കിലും എന്നെ കേട്ടു എന്റടുത്തു ഇരുന്നൂടെ ??? ”

 

” ആഹാ! നിന്നേം കെട്ടിപ്പിടിച്ചിരുന്നാൽ നമ്മുടെ കാര്യങ്ങളോ??? ”

 

” ഇരുപത്തതിനാല് മണിക്കൂറും ഇരിക്കേണ്ട… ജോലി കഴിഞ്ഞു വന്ന ഒരു അഞ്ചു മിനിറ്റ് എങ്കിലും എന്നെ ചേർത്ത് പിടിച്ചൂടെ ??? ഞാനും ജോലിക്ക് പോവാന്ന് എത്ര പറഞ്ഞയ…

 

വിടാത്തോണ്ടല്ലേ??? രണ്ടു പേരും സാമ്പാധിക്കുമ്പോ ഏട്ടന് അത്രേം കുറച്ചു വർക്ക് ചെയ്താ പോരെ??? ഒരുമിച്ചു ഒരുപാടു സമയം കിട്ടൂലോ??? ”

 

” എന്റെ പോന്നു മോളെ നിന്റെ പ്രശ്നം എന്നാന്നു എനിക്ക് മനസ്സിലായി..

 

പഴയ പോലെ ഒരു ദിവസം അഞ്ചും ആറും ഒന്നും ഇപ്പൊ എനിക്ക് പറ്റൂലാ… അത് കിട്ടാത്തെന്റെ കേടാണെൽ ക്ഷമിക്കു.. ഇപ്പൊ പ്രാരാബ്ദങ്ങൾ കൂടുതലാ ”

 

” കൊള്ളാം ! അത് മാത്രം മതിയാരുന്നെങ്കിൽ തരാൻ നിങ്ങടെ മാത്രം ആവശ്യം ഇല്ലാരുന്നല്ലോ… ഇഷ്ടം പോലെ ആൾക്കാരെ കിട്ടും… പക്ഷെ ഓരോ പെണ്ണും കൊതിക്കുന്ന ഒന്നുണ്ട്.. അത് സെ ക്സ് മാത്രം അല്ല..

 

അവളുടെ ആണ് നെഞ്ചോട്‌ ചേർത്ത് പിടിക്കുന്ന നിമിഷങ്ങൾ.. ഇനി വീട്ടിൽ തന്നെ ആണെങ്കിലും പ്രത്യേകിച്ച് ഒരു വിശേഷവും ഇല്ലെന്നു അറിയാമെങ്കിലും എന്നാ മോളെ ഇന്നുണ്ടായേ എന്ന് ചോദിക്കുന്ന നിമിഷം…

 

നിങ്ങളെന്നെ ചേർത്ത് പിടിച്ചു കിടക്കാൻ ഞാൻ എത്ര കൊതിക്കുന്നുണ്ടന്നു അറിയോ???

ഭർത്തതാവിന്റെ സ്നേഹം കിട്ടാതെ വരുമ്പോ ഉടനെ വേറെ തേടി പോവുന്ന പെണ്ണുങ്ങൾ ഉണ്ടാവും.. എനിക്കതു പറ്റില്ല..

 

കാരണം നിങ്ങള്ക്ക് എന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല നിങ്ങളിങ്ങനെ പെരുമാറുന്ന എന്നെനിക്കു അറിയാം ” അത്രയും പറഞ്ഞപ്പോളേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു.. സൂര്യ മൗനമായി…

 

” മോളെ ” ആ വിളി കേട്ടു അവൾ സൂര്യയുടെ കണ്ണുകളിലേക്ക് നോക്കി

 

” സോറി ”

 

” എനിക്ക് സോറി ഒന്നും വേണ്ട ഏട്ടാ… ഏട്ടന്റെ സ്നേഹം മതി… എന്നേം ജോലിക്ക് വിട്.. എന്നാത്തിനാ ഈ ദുരഭിമാനം ???…

 

ഞാനും കൂടി വർക് ചെയ്താ ഏട്ടന് എത്ര ആശ്വാസവും… നമുക്കു ഒരുമിച്ചു എത്ര സമയം കിട്ടും…

 

എന്റെ വിദ്യാഭ്യാസ യോഗ്യത വെച്ച് ഇപ്പൊ ഉള്ളെന്റെ രണ്ടിരട്ടി വരുമാനം കിട്ടും.. അത് ഏട്ടനും കൂടി ഉള്ളതല്ലേ.. നമുക്കിടയിൽ നീയോ ഞാനോ ഉണ്ടോ?? അതോ ഞാൻ സംഭാതിച്ചാൽ ഏട്ടനെ ഒരു വിലയും ഇല്ലാതെ ആവും എന്ന് തോന്നേണ്ടോ ??? ”

 

സൂര്യ അവളുടെ നെറുകയിൽ തലോടി… ” ഇല്ലടാ… എന്നാന്നു അറിയില്ല…. നീ സാംബാധിച്ചു തുടങ്ങി കഴിഞ്ഞാൽ എന്നെ അനുസരിച്ചില്ലെങ്കിലോ എന്നൊരു തോന്നൽ വന്നു പോയി ”

 

” ഞാൻ എന്നാത്തിനാ ഏട്ടാ നിങ്ങളെ അനുസരിക്കണേ ??? ഞാൻ ഏട്ടന്റെ അടിമ ആണോ ??? അല്ലാലോ?? ഏട്ടന്റെ ഭാര്യ അല്ലെ ?? നമ്മൾ തമ്മിൽ എന്നാ വ്യത്യാസം ”

 

ഒരു നിമിഷം അവൻ മൗനമായി…

 

” ഏട്ടാ… പല സാഹചര്യങ്ങളിലും പല ചുറ്റുപാടുകളിലും കുടുംബങ്ങളിലും വളർന്നവർ ഒരുമിച്ചു ജീവിക്കുമ്പോ പല അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ടാവും…

 

പക്ഷെ അതൊക്കെ ഒന്ന് പരസ്പരം തുറന്നു സംസാരിച്ചാൽ തീരാവുന്നതേ ഉള്ളു, ”

 

” ഞാൻ ഇപ്പൊ എന്നാ വേണോന്നാ നീ പറയണേ ?? എന്റെ തല പോളിയണു ”

 

” ഒന്നും വേണ്ട… ഓരോ ദിവസം കുറച്ചു സമയം എനിക്ക് തരണം… എന്നെ ഒന്ന് ചേർത്ത് പിടിക്കണം.. പിന്നെ ഏട്ടനെ ഇങ്ങനെ ഒറ്റയ്ക്ക് കഷ്ട്ടപെടാൻ ഞാൻ വിടില്ല… അമ്മക്ക് പിറന്ന ഒരു പെണ്ണിനും അത് പറ്റില്ല… എനിക്കും ജോലിക്ക് പോണം..

 

ഏട്ടന്റെ കഷ്ട്ടപ്പാട് കുറക്കണം… ബാക്കി ഉള്ള നിമിഷങ്ങൾ നിങ്ങളെ ചേർത്ത് പിടിച്ചിരിക്കണം… എല്ലാം കഴിഞ്ഞു സ്നേഹിക്കാൻ നിന്നാൽ ഒരിക്കലും അനുഭവിക്കാൻ യോഗം ഇല്ലാതെ പോവും ഏട്ടാ… ”

 

സൂര്യ അവളെ നോക്കി ചിരിച്ചു.. ഇടുപ്പിന് പിടിച്ചു അടുത്ത്തേക്ക് അടുപ്പിച്ചു… ” സോറി…. ” അവളുടെ നെറ്റിയിൽ ചുംബിച്ചു.

 

ആ ഒരൊറ്റ വാക്ക് മതിയായിരുന്നു ആമിക്കു…. അധികാര മനോഭാവം ഇല്ലാതെ സൂര്യയും വിധേയ മനോഭാവം ഇല്ലാതെ ആമിയും അന്നാദ്യമായി പരസ്പരം പുണർന്നു.

Leave a Reply

Your email address will not be published. Required fields are marked *