ആ നിമിഷം ആ പതിമൂന്നു വയസുകാരന്റെ കുഞ്ഞ് നെഞ്ചിലെക്ക്‌ എന്നെ ചേർത്തു വച്ചു….

(രചന: മിഴി മോഹന)

 

ഒരു വിളിപ്പാട് അകലെയുള്ള ക്ഷേത്രത്തിൽ നിന്നും മംഗള വാദ്യം ഉയർന്നു പൊങ്ങുമ്പോൾ കണ്ണുകൾ ഇറുകെ അണച്ചു കൊണ്ട് കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ചു ഞാൻ…..””

 

താഴെ വീഴാതെ ഒരു കൈ താങ്ങിനായി ഇടം കൈ ചുവരിൽ തിരയുമ്പോൾ ആണ് എന്റെ വലത്തേ തോളിൽ ആ കൈ തലം മെല്ലെ പതിയുന്നത്….

 

കുഞ്ഞിനേയും ചേർത്തു പിടിച്ചു കൊണ്ട് പുറം തിരിഞ്ഞു നോക്കാതെ ആ നെഞ്ചിലേക് ചായുമ്പോൾ വലത്തേ ചെവി കൂടയിൽ ആ ശ്വാസം വന്നു പതിച്ചു..

 

“”എന്നോട് ദേഷ്യം തോന്നുന്നുണ്ടോ അമ്മു..”

 

മ്മ്ഹ്ഹ്..ഇല്ല ഉണ്ണിയേട്ടാ..””” ചോദ്യത്തിന് ഒപ്പം ഇല്ല എന്നുള്ള ഉത്തരത്തിൽ എന്റെ തൊണ്ട കുഴിയിലെ ശ്വാസം ഒന്ന് പിടച്ചു…..

 

നീ ഇവിടെ ഇരിക്ക്.. “” രാവിലെ മുതൽ ഈ ജനൽ പടിയിൽ നോക്കി നിൽക്കുവല്ലേ.. എത്ര ശ്രമിച്ചാലും ആ മതിലും ആ മനസും കടന്ന് നിനക്ക് ഒന്നും കാണാൻ കഴിയില്ല…. എന്നോളം അവനെ അറിഞ്ഞവൻ ആരും ഇല്ല… “”” ഉണ്ണി ഏട്ടന്റെ വാക്കുകൾക്ക്‌ ഒപ്പം എന്റെ തുളുമ്പിയ കണ്ണുകൾ ഉണ്ണിയേട്ടനിൽ ചെന്ന് നിന്നു…

 

എന്നാലും.. എന്നാലും എന്റെ ഏട്ടൻ അല്ലെ ഉണ്ണിയേട്ടാ അത് .. “” ഞാൻ എത്ര മോഹിച്ചിരുന്നു എന്നോ ഏട്ടന്റെയും ലക്ഷ്മി ഏടത്തിയുടെയും വിവാഹം കാണാൻ….

 

പട്ടു പാവാട ഉടുത്തു ഏട്ടന്റെ കൈ പിടിച്ചു മണ്ഡപത്തിലേക്ക് ചെല്ലുന്നത് എത്ര രാത്രിയിൽ സ്വപ്നം കണ്ടു ഞാൻ…. ലക്ഷ്മി ഏടത്തിയുടെ കഴുത്തിൽ ഏട്ടൻ അണിയിക്കുന്ന മിന്നിന്റെ പാതി കെട്ടാൻ കൊതിയോടെ ഉയരുന്ന എന്റെ കൈകൾ…. “” ഹ്ഹ്… ഇന്ന് പെങ്ങൾ ഒരുങ്ങിയത് ആ കുശുമ്പി പാറു ആയിരിക്കും ..

 

“… പണ്ടേ അവൾ എന്നോട് വഴക്ക് കെട്ടാറുണ്ട് എന്റെ ഏട്ടന്റെ കല്യാണത്തിന് അവൾ പെങ്ങൾ ഒരുങ്ങും നിന്നെ ഒരുക്കില്ലാന്നു പറഞ്ഞ്….. മ്മ്ഹ്ഹ്.. “” ഇപ്പോൾ അവളുടെ വാക്കുകൾ സത്യം ആയില്ലേ…. “” ഓരോന്നും പതം പറഞ്ഞ് കരയുന്ന എന്റെ കൈയിൽ നിന്നും കുഞ്ഞിന് വാങ്ങി ഉണ്ണിയേട്ടൻ എന്റെ അടുത്തേക്ക് ഇരുന്നു…

 

അമ്മു.. “” എല്ലാത്തിനും കാരണം ഞാൻ ആണ് അല്ലെ… ഞാൻ നിന്റെ ജീവിതത്തിലേക്ക് വന്നത് കൊണ്ട് അല്ലെ നിനക്ക് നിന്റ ഏട്ടനെ നിന്റെ കുടുംബത്തെ നഷ്ടം ആയത്.. “” ഈ… ഈ നാട്ടുകാർ പോലും നമ്മളെ ഒറ്റപെടുത്തിയത്…..

 

ഉണ്ണിയേട്ടന്റെ വാക്കുകൾക്ക് ഒപ്പം ആ നെഞ്ചിലേക് ചായുമ്പോൾ എന്റെ കണ്ണുനീർ ആ നെഞ്ചിനെ നനയിച്ചു…

 

അല്ല ഉണ്ണിയേട്ടാ.. ഒരിക്കലും അല്ല ഈ സ്നേഹം നഷ്ടം ആകരുത് എന്ന് ഞാൻ ആശിച്ചു എങ്കിൽ അതിനു കാരണക്കാരൻ എന്റെ ഏട്ടൻ തന്നെയാണ്…….എന്നിലും അധികം എന്റെ ഏട്ടനെ സ്നേഹിക്കുന്ന ഉണ്ണിയേട്ടനോട് തോന്നിയ കുശുമ്പ്….

 

പിന്നീട് അത് പ്രണയം ആയി വഴി മാറുമ്പോൾ എനിക്ക് അറിയാമായിരുന്നു ഏട്ടനെ സ്നേഹിക്കുന്ന ഈ മനസ് ആ ഏട്ടന്റെ അനിയത്തിയെയും പൊന്നു പോലെ നോക്കും എന്ന്…കാരണം എന്റെ ഏട്ടന്റെ മനസ് എന്റെ ഹൃദയത്തിൽ ആണെന്ന് അറിയാവുന്ന ഒരേ ഒരാൾ ഉണ്ണിയേട്ടൻ ആണ്… “”

 

വേദനയിലും നേർത്ത ചിരിയോടെ ഞാൻ അത് പറയുമ്പോൾ ഉണ്ണിയേട്ടന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു…

 

മ്മ്ഹ്ഹ്..”എങ്കിൽ ഞാൻ പോയി എന്തെങ്കിലും കഴിക്കാൻ വാങ്ങി കൊണ്ട് വരാം… “” രാവിലേ തൊട്ട് അടുക്കള സമരം അല്ലേ.. നമ്മൾ പട്ടിണി ഇരുന്നാലും നമ്മുടെ കുഞ്ഞിനെ പട്ടിണിക്ക്‌ ഇടാൻ കഴിയുവോ.. “” കുഞ്ഞിനെ തിരികെ തന്നു കൊണ്ട് ഉണ്ണിയേട്ടൻ പുറത്തേക്ക് പോകുമ്പോൾ എന്റെ കണ്ണുകൾ വീണ്ടും മതിലിനു അപ്പുറത്തേക് നീണ്ടു….

 

അവിടെ നിന്നും സദ്യയുടെ മണം വരുന്നുണ്ട്… “”” ഏട്ടന് ഒപ്പം കളി പറഞ്ഞ് കൊണ്ട് കുറുമ്പ് പറഞ്ഞ് കൊണ്ട് പപ്പടം പൊട്ടിച്ചു പരിപ്പ് കൂട്ടി കഴിക്കേണ്ട കുഞ്ഞു പെങ്ങൾ…. ലക്ഷ്മി ഏടത്തിക്ക് വാരി കൊടുക്കുമ്പോൾ കുറുമ്പോടെ ആ കൈയിൽ പിടിച്ചു തനിക്കും ഒരു ഉരുളക്ക്‌ വേണ്ടി കെഞ്ചേണ്ടുന്ന നിമിഷങ്ങൾ….. “”

 

എന്ന് മുതൽ ആണ് ഞാൻ എന്റെ ഏട്ടന് ശത്രു ആയി തീർന്നത്…. ഏട്ടന്റെ മിത്രത്തെ പ്രേമിച്ച നാൾ മുതലോ… അതോ ഏട്ടനെ ധിക്കരിച്ചു തുടങ്ങിയ നിമിഷം മുതലോ… “””അറിയില്ല…

 

നാലാം വയസിൽ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റ്ൽ മരിക്കുമ്പോൾ ആ മരണത്തിന്റെ ആഴം അറിയാതെ ഞാനും പൊട്ടി കരഞ്ഞു എന്തിനെന്നോ എന്റെ ഏട്ടൻ കരയുന്നത് കണ്ടിട്ട്…..

 

ആ നിമിഷം ആ പതിമൂന്നു വയസുകാരന്റെ കുഞ്ഞ് നെഞ്ചിലെക്ക്‌ എന്നെ ചേർത്തു വച്ചു…. എനിക്ക് വേണ്ടി വിഷമം മറന്നു ചിരിക്കുന്ന ഏട്ടൻ…”” ആ നിമിഷം ഞാനും പൊട്ടിചിരിച്ചു…..

 

പുറത്ത് അച്ഛന്റ്റെയും അമ്മയുടെയും ചിത കത്തി എരിയുമ്പോൾ ഒന്നും അറിയാതെ ആ നെഞ്ചിന്റെ ചൂട് പറ്റി ഞാൻ കിടന്നുറങ്ങി…..

 

അച്ഛനും അമ്മയും നഷ്ടപെട്ട ഞങ്ങൾ മുത്തശ്ശിയുടെ തണലിൽ ചേക്കേറുമ്പോൾ അച്ഛന്റെയും അമ്മയുടെയും കുറവ് നികത്തിയത് ഏട്ടൻ എന്ന വലിയ മനുഷ്യൻ ആണ്…

 

അമ്മാവന്റെ മകൾ ആയ ലക്ഷ്മിക്ക് വേണ്ടി ഏട്ടനെ പറഞ്ഞ് വയ്ക്കുമ്പോൾ ഏട്ടത്തി ആയിട്ട് അല്ല എന്റെ അമ്മുവിന് അമ്മയായി വരാം എങ്കിൽ മാത്രം എന്റെ ജീവിതത്തിലെക്ക്‌ നീ വന്നാൽ മതി എന്ന് തീർത്തു പറഞ്ഞു എന്റെ ഏട്ടൻ…””ലക്ഷ്മി ക്കും അത് സമ്മതം ആയ നിമിഷം മുതൽ അവൾ എനിക്ക് ഏട്ടത്തി ആയി… “”

 

ഏട്ടന്റെ സ്നേഹം പകുത്തു പോകുന്നതിൽ ചെറിയ കുശുമ്പ് ഉണ്ടെങ്കിലും അതിലും സ്നേഹം എനിക്ക് നൽകി എന്റെ ഏട്ടത്തി എന്റെ മനസ് കവർന്നു തുടങ്ങി…… പക്ഷെ അപ്പോഴും ഉണ്ണിയേട്ടൻ എനിക്ക് ആരായിരുന്നു….

 

മ്മ്ഹ്ഹ്.. “‘ ഏട്ടന്റെ മറ്റൊരു ഹൃദയം..” അത് ആയിരുന്നു ഉണ്ണിയേട്ടൻ…… കുട്ടികൾക്കു ഇടയിലെ ചെറിയ വഴക്കിലൂടെ ഏട്ടന്റെ കൂടെ കൂടിയത് ആണ് ഉണ്ണിയേട്ടൻ….അന്ന് മുതൽ ഞാൻ സ്കൂളിൽ പോകുന്നത് ഏട്ടന്റെ ഇടം കയ്യിലും ഉണ്ണിയേട്ടന്റെ വലം കയ്യിലും പിടിച്ചു കൊണ്ട് ആണ്…

 

നിന്റെയും പെങ്ങൾ ആണ് ഇവൾ എന്ന് ഏട്ടൻ പറയുമ്പോൾ ഉണ്ണിയേട്ടനും അത് അനുസരിച്ചു…. പിന്നെ എന്ന് മുതൽ ആണ് ഞങ്ങളിൽ മറ്റൊരു സ്നേഹം ഉടലെടുത്തു തുടങ്ങിയത്…

 

അല്ല ഞാൻ അല്ലെ ഉണ്ണിയേട്ടനെ എന്റെ ജീവിതത്തിലേക്കു വലിച്ചിട്ടത്…

 

പത്താം ക്ലാസിൽ ഏട്ടൻ ഉയർന്ന മാർക്ക് വാങ്ങുമ്പോൾ ഉണ്ണിയേട്ടൻ അതി വിദഗ്ദമായി തോറ്റു… ശേഷം അച്ഛന്റ്റെ വർക്ക്‌ ഷോപ്പ് ഏറ്റെടുത്തു നടത്തുമ്പോൾ അവരുടെ സുഹൃത്ബന്ധത്തിന്റെ വ്യാപ്ത്തി ഒന്ന് കൂടെ കൂടി…

 

ഏട്ടന് ഒന്ന് പനിച്ചാൽ വർക്ക്‌ ഷോപ്പ് അടിച്ചിട്ട്ട്ട് ഓടി വരുന്ന ഉണ്ണിയേട്ടൻ..”” ഏട്ടനെ ആരെങ്കിലും ഒന്ന് തൊട്ടാൽ അവരോട് ചോദിക്കാൻ പോകുന്ന ഉണ്ണിയെട്ടൻ….. “” എന്നെക്കാൾ ഏട്ടനെ സ്നേഹിക്കുന്നത് ഉണ്ണിയേട്ടൻ ആണെന്നുള്ള കുശുമ്പിൽ സ്കൂളിൽ നിന്ന് വരുന്ന വഴി വർക്ക്‌ഷോപ്പിൽ പോയി എന്നും വഴക് ഉണ്ടാക്കുന്നത് ഒരു പതിവ് ആയിരുന്നു…….

 

അപ്പോഴൊക്കെ ഈ പൊട്ടി പെണ്ണിനെ എരിവ് കേറ്റാൻ ഓരോന്ന് തിരിച്ചു പറയും ഉണ്ണിയേട്ടൻ…. അവസാനം കൈയിൽ കിട്ടുന്ന സ്പാനർറുകൾ കൊണ്ട് ഉണ്ണിയേട്ടനെ വേദനിപ്പിക്കും…

 

“””അമ്മുകുട്ടിയെ നിന്നെ ഒരുത്തന്റെ കൈയിൽ കെട്ടിച്ചു കൊടുത്തു കഴിയുമ്പോൾ നീ അങ്ങ് പോകും… “” അപ്പോഴും ഞങ്ങടെ ഉണ്ണിയെ കാണൂ നിന്റ അപ്പു ഏട്ടന് കൂട്ടായിട്ട്.. “””എന്റ വഴക് കണ്ട് ഒരിക്കൽ കളി തമാശ പോലെ വർക്ഷോപ്പിലെ തല മൂത്ത മെക്കാനിക് ഭാസ്കരേട്ടൻ പറഞ്ഞത് എന്റെ കുഞ്ഞ് മനസിൽ ചെറുത് അല്ലാത്ത തരത്തിൽ മുറിവ് ഏല്പിച്ചു കഴിഞ്ഞിരുന്നു…..

 

അന്ന് അത് ഉണ്ണിയേട്ടൻ ചിരിയോടെ തള്ളി കളയുമ്പോൾ എന്റെ ഹൃദയത്തിൽ അത് മുള്ളു പോലെ കുത്തി നിന്നു… പിന്നീടുള്ള രാത്രികൾ ആ വാക്കുകൾ എന്റെ ഉറക്കം കെടുത്തുമ്പോൾ ആണ് ഞാൻ ഏട്ടന്റെയും ഉണ്ണിയേട്ടന്റെയും സുഹൃദ് ബന്ധത്തിന്റെ ആഴം തിരിച്ചറിഞ്ഞു തുടങ്ങിയത്….

 

അന്നോളം മനസിൽ തികട്ടി നിന്ന കുശുമ്പ് വഴി മാറി അവിടെ ഉണ്ണിയേട്ടനോടുള്ള സ്നേഹത്തിന്റെ വിത്ത് മുളയ്ക്കാൻ അധികം സമയം വേണ്ടി വന്നില്ല….

 

കൂട്ടത്തിൽ ഉണ്ണിയേട്ടൻ അറിയാതെയുള്ള ഭാസ്കരേട്ടന്റെ ചില വാക്കുകളും….

 

അമ്മുകുട്ടിയെ നീ എങ്ങും പോകണ്ട ഉണ്ണിയെ അങ്ങ് കെട്ടിക്കോ..”” എന്നാൽ പിന്നെ നിനക്ക് നിന്റെ അപ്പു ഏട്ടന്റെ കൂടെ എന്നും നോക്കാമല്ലോ.. “”” ആ വാക്കുകൾ മതി ആയിരുന്നു ഉണ്ണിയേട്ടനോടുള്ള എന്റെ വെള്ളവും വളവും ഏകാൻ….

 

ഏട്ടൻ ജോലിയുടെ ആവശ്യത്തിന് ഡൽഹിയിൽ പോയ ദിവസം ഞാൻ ഉണ്ണിയേട്ടനോട് എന്റെ പ്രണയം തുറന്നു പറഞ്ഞു…പക്ഷെ ഒരിക്കൽ പോലും എന്നെ മറ്റൊരു കണ്ണിൽ കൂടെ കണ്ടിട്ടില്ലാത്ത ഉണ്ണിയേട്ടൻ എന്റെ പ്രണയം അറിഞ്ഞ നിമിഷം തന്നെ ആ കൈകൾ എന്റെ ഇടത്തെ കവിൾ ചുവപ്പിച്ചു…..

 

അതും ഭാസ്കരേട്ടന്റെ മുൻപിൽ വച്ച്.. “” മറുത്ത് ഒന്നും പറയാതെ കരഞ്ഞുകൊണ്ട് അന്ന് തിരിഞ്ഞോടുമ്പോൾ ലക്ഷ്യം കുത്തി ഒഴുകുന്ന പുഴ തന്നെ ആയിരുന്നു…

 

ഉണ്ണിയേട്ടൻ പുറകെ വരില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ മരണത്തെ ഭയന്നില്ല ഞാൻ… ജീവിച്ചിരുന്നാൽ ആ മുഖത്ത് നോക്കാൻ എനിക്ക് ഇനി കഴിയില്ല എന്ന് അറിയാമായിരുന്നു….

 

പക്ഷെ എന്റെ കണക്ക് കൂട്ടലുകൾ തെറ്റി പുഴയുടെ ആഴങ്ങളിൽ ബോധം മറയുന്നതിനും അവസാന നിമിഷം ഞാൻ കണ്ടു ഉണ്ണിയേട്ടനെ…””””ജീവിതത്തിലേക്ക് തിരികെ വരുമ്പോൾ പിടി വിടാതെ ആ നെഞ്ചിൽ മുറുകെ പിടിച്ചു…

 

ഏട്ടന് കൊടുക്കുന്ന സ്നേഹത്തിൽ ഒരു അംശം മാത്രം ആണ് ചോദിച്ചത്…കൈ വിട്ടാൽ ഇനി ജീവിച്ചിരിക്കില്ല എന്നുള്ള എന്റെ ഭീഷണിയിൽ ആണ് ഉണ്ണിയേട്ടൻ തളർന്നു പോയത്…. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഏട്ടൻ പിന്നെ ജീവിച്ചിരിക്കില്ല എന്ന് ഉണ്ണിയേട്ടന് അറിയാം…..

 

ഭാസ്കരേട്ടന്റെയും വർക്ക്‌ഷോപ്പിലെ മറ്റു ജോലിക്കാരുടെയും വാക്കുകൾ കൂടി ആയപ്പോൾ തറവാട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ ഉണ്ണിയേട്ടൻ തയാറായി….. പക്ഷെ അഭിമാനി ആയ അമ്മാവൻ വർക്ക്‌ ഷോപ്പ്കാരൻ ആയ ഉണ്ണിയെ വീട്ടിൽ നിന്നും അപമാനിച്ചു ഇറക്കി വിടുമ്പോൾ ഒരക്ഷരം മറുത്ത് പറഞ്ഞില്ല ഏട്ടൻ…

 

അത് ഉണ്ണിയേട്ടനിൽ ഉളവാക്കിയത് വാശിയാണ്.. “” ആ വാശിയിൽ എന്നെ വിളിച്ചിറക്കി കഴുത്തിൽ താലി ചാർത്തുമ്പോൾ എല്ലാം മറന്നു ഏട്ടൻ ഞങ്ങളെ സ്വീകരിക്കും എന്ന് ഞാനും കരുതി… “”” പക്ഷെ തെറ്റ് പറ്റിയത് ഞങ്ങള്ക് ആണ്….. മോള് ഉണ്ടായിട്ട് പോലും ഞങ്ങളെ ഏട്ടൻ തിരിഞ്ഞു നോക്കിയില്ല.. “””ഇന്ന് ഏട്ടന്റെ കല്യാണത്തിന് നാട്ടുകാരെ മുഴുവൻ വിളിച്ചപ്പോൾ പോലും ഞങൾ രണ്ടും മാറ്റി നിർത്തപ്പെട്ട് കഴിഞ്ഞിരിക്കുന്നു..”‘

 

മ്മ്ഹ്ഹ്..” ഓർമ്മയുടെ കുത്ത് ഒഴുക്കിൽ നിന്നും പുറത്തു വരുമ്പോൾ മോള് ഉറങ്ങി കഴിഞ്ഞിരുന്നു…”” കല്യാണം കഴിഞ്ഞു എല്ലവരും തിരിച്ചു തറവാട്ടിലേക് പോയി കാണും.. “” മുടി മെല്ലെ ഒതുക്കി എഴുന്നേക്കുമ്പോൾ ആണ് പുറത്തു കതകിൽ ആരോ തട്ടുന്നത്…

 

ഉണ്ണിയേട്ടൻ ആയിരിക്കും… “”” ഓടി ചെന്ന് തുറക്കുമ്പോൾ മുൻപിൽ ഭാസ്കരേട്ടൻ…

 

സംശയതോടെ നോക്കുമ്പോൾ ആ കണ്ണുകൾ എന്നിൽ നിന്നും മറയ്ക്കുന്നതായി തോന്നി…

 

എന്താ ഭാസ്കരേട്ടെ ഇന്നെന്താ വർക്ക്‌ ഷോപ്പ് ഇല്ലേ..” ഉ.. ഉണ്ണിയേട്ടൻ അങ്ങോട്ട് വന്നോ….? എന്തോ നെഞ്ചിൽ ആളുന്ന തീയിൽ പുറകോട്ട് കണ്ണുകൾ പറയുമ്പോൾ ഭാസ്കരേട്ടൻ വിതുമ്പുന്ന ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് എന്നെ നോക്കി..

 

മോള് കുഞ്ഞിനെ എടുക്ക് നമുക്ക് ഹോസ്പിറ്റലിൽ വരെ ഒന്ന് പോകണം.. “”

 

ഹോസ്പിറ്റൽ..”””””എന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു തുടങ്ങി..

 

ഉണ്ണിക്ക് ഒരു ചെറിയ ആക്‌സിഡന്റ് പറ്റി.. മോള് വാ….ഭാസ്കരേട്ടന്റെ വാക്കുകൾക്ക്‌ ഒപ്പം എന്റെ കയ്യും കാലും വിറയ്ക്കുമ്പോൾ അകത്തു കുഞ്ഞ് ഉണർന്നു കരഞ്ഞു തുടങ്ങിയിരുന്നു….

 

ക്യാഷ് കെട്ടി വയ്ക്കാതെ സർജറി നടക്കില്ല.. “” ഹോസ്പിറ്റലിൽ നിന്നും കടുത്ത തീരുമാനം പുറത്തു വരുമ്പോൾ നിസ്സഹായതയോടെ ഞാൻ ഭാസ്കരേട്നെ നോക്കി…..

 

ഭാസ്കരേട്ടാ “”… എത്രയും പെട്ടന്നു ഓപ്പറേഷൻ ചെയ്തില്ലങ്കിൽ…”” ഡോക്റിന്റെ മുറിയിൽ നിന്നും ഇറങ്ങി വന്ന വർക്ഷോപ്പിലെ ജീവനക്കാരൻ വാക്കുകൾ പാതി വഴി നിർത്തുമ്പോൾ ഞാൻ ചുവരിലേക് ചാഞ്ഞു…

 

പെട്ടന്ന് എങ്ങനെയാ കണ്ണാ അഞ്ചു ലക്ഷം സംഘടിപ്പിക്കുന്നത്… നീ ഡോക്ടറോഡ് ഒന്ന് കൂടി സംസാരിക്കു മോനെ…. ഭാസ്കരേട്ടൻ ആ പയ്യന് മുൻപിൽ കെഞ്ചി പറയുമ്പോൾ അവന്റെ മുഖത്തും നിസ്സഹയത പടർന്നു…

 

അവർ ഒരു വിട്ട് വീഴ്ചയും ചെയ്യില്ല ഭാസ്കരേട്ട..””പ്രൈവറ്റ് ഹോസ്പിറ്റൽ അല്ലെ…. അധികം താമസിപ്പിച്ചാൽ.. “” ആഹ്..” നമുക്ക് ഒരു കാര്യം ചെയ്താലോ ഉണ്ണിയേട്ടന്റെ വർക്ക്‌ ഷോപ്പ് ഈടു വച്ച് കുറച്ചു ക്യാഷ് അടക്കാം… അവൻ പറഞ്ഞതിന് ഭാസ്കരേട്ടനും ശരി വച്ചു…..

 

അകത്തു കിടക്കുന്നവനെ വിധിക്ക് വിട്ടു കൊടുത്തു കൊണ്ട് ജീവിതത്തിൽ തനിച്ച് ആയി പോയ നിമിഷം…..

 

താങ്ങാൻ ആരും ഇനി ആരും ഇല്ലേ എന്നുള്ള ഭയത്തിൽ ഒന്ന് പൊട്ടി കരയാൻ പോലും ആകാതെ ഇരിക്കുന്ന എന്നിലേക്കു നീളുന്ന സഹതാപം നിറഞ്ഞ കണ്ണുകളെ ഭയത്തോടെ നോക്കി…. “”””

 

ഒന്ന് ചേർത്തു നിർത്തി അശ്വസിപ്പിക്കാൻ പോലും ആരും ഇല്ലാതായി തീർന്ന നിമിഷം ഞാൻ അറിഞ്ഞു ഇടത്തെ തോളിൽ നാലു വയസിൽ ഞാൻ അറിഞ്ഞ ചൂട്…”’

 

ഏട്ടൻ…… “”””””” കണ്ണുകൾ വലിച്ച് തുറന്ന് കസേരയിൽ നിന്നും ചാടി എഴുനേറ്റ് അനുവാദം ചോദിക്കാതെ മാപ്പ് ചോദിക്കാതെ ആ നെഞ്ചിലേക് ചേരുമ്പോൾ ആ കൈകൾ എന്നെ മുറുകെ പിടിച്ചു…

 

ഏട്ടാ… എന്റെ ഉണ്ണിയേട്ടൻ….. “”” കൈകൾ അകത്തേക്ക് നീളുമ്പോൾ കുഞ്ഞിനേയും കൊണ്ട് ഭാസ്കരേട്ടൻ അടുത്തേക്ക് വന്നു..

 

മോളെ അപ്പു മോൻ പണം അടച്ചിട്ടുണ്ട്… ഓപ്പറേഷൻ ഇപ്പോ തന്നെ നടക്കും നമ്മുടെ ഉണ്ണിയെ നമുക്ക് തിരിച്ചു കിട്ടും..””” ഭാസകരേട്ടന്റെ വാക്കുകൾക്ക്‌ ഒപ്പം ഏട്ടന്റെ മുൻപിൽ രണ്ടു കയ്യും കൂപ്പുമ്പോൾ അലിഞ്ഞു തീർന്നിരുന്നു ആ കൂടപിറപ്പിനു എന്നോടുള്ള ദേഷ്യം…

 

മാപ്പ്.. “”

 

തല ഇളക്കാതെ പറയുന്ന ഉണ്ണിയേട്ടന്റെ അടുത്തേക്ക് ഇരുന്നു ഏട്ടൻ…

 

പോടാ കോപ്പേ.. “‘ ഇവളെയും കുഞ്ഞിനേയും വിട്ടിട്ട് പോകാൻ നിനക്ക് എങ്ങനെ മനസു വന്നെടാ..”” എന്നെയും കുഞ്ഞിനെയും ചേർത്തു നിർത്തി ഏട്ടൻ ചോദിക്കുമ്പോൾ നീര് വന്നു വീർത്ത ഉണ്ണിയേട്ടന്റെ ചുണ്ടിൽ ചിരി വിടർന്നു…

 

“”ഞാൻ പോയാലും ഇവൾക് വേണ്ടി നീ ഓടി വരും എന്ന് എനിക്ക് അറിയാമായിരുന്നു…. “””

 

പോടാ.. പുല്ലേ ഒരു ദിവസം കൂടി നിനക്ക് കാത്തിരുന്നു എങ്കിൽ അമ്മാവൻ അറിയാതെ ഞാൻ നിങ്ങടെ കല്യാണം നടത്തി തരില്ലായിരുന്നോ.. ” അച്ഛനും അമ്മയും പോയ ശേഷം വളർത്തി വലുത് ആക്കിയ അമ്മാവനെ ആ സദസിൽ വച്ച് ദികരിക്കാൻ തോന്നിയില്ല അത് എന്റെ തെറ്റ്…ആ തെറ്റിന് നിങ്ങൾ കാണിച്ച വാശി… എനിക്കും വാശി ഉണ്ടാക്കി… എങ്കിലും കൂടെ ഉണ്ടയിടുന്നെടാ ഞാൻ… ദേ ഈ ഭാസ്കരേട്ടനിൽ കൂടി…

 

നിങ്ങളുടെ ഓരോ കാര്യങ്ങൾ അപ്പപ്പോൾ തന്നെ അറിയിക്കും ഭാസ്കരേട്ടൻ… പക്ഷെ എന്തോ എന്റെ ഉള്ളിലെ വാശി പലതിൽ നിന്നും എന്നെ അകറ്റി നിർത്തി… ഹഹ്.. “”

 

പക്ഷെ നിനക്ക് ഒന്ന് നൊന്തപ്പോൾ ഇവളുടെ ഹൃദയം തകർന്നപ്പോൾ ഓടി വരാതെ ഇരിക്കാൻ കഴിഞ്ഞില്ല ഉണ്ണി.. “” നിങ്ങൾ അല്ലേടാ എന്റെ ചങ്കും കരളും..

 

“” ഹഹ് ഇനി നിങ്ങൾ അവിടെ താമസിക്കണ്ട തറവാട്ടിൽ ഇവൾക് ആയുള്ള വീതത്തിൽ എന്റെയും ലക്ഷ്മിയുടെയും കൂടെ ജീവിക്കണം അതിനു വേണ്ടി അല്ലെ എന്റെ പുന്നാര പെങ്ങൾ നിന്നെ സ്നേഹിച്ചത് അല്ലാതെ നിന്നോടുള്ള സ്നേഹം കൊണ്ട് അല്ലല്ലോ…അല്ലേടി.. “”

 

ഏട്ടനിലെ നേരിയ കുശുമ്പ് തല പൊക്കുമ്പോൾ ആ നെഞ്ചിലേക് ഞാൻ ചേർന്ന് കഴിഞ്ഞിരുന്നു.. ആ നിമിഷവും ഏട്ടന്റെ വലതെ കൈ ഉണ്ണിയേട്ന്റെ ഇടത്തെ കൈയിൽ മുറുകെ പിടിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *