അഷ്ട്ടിക്ക് വകയില്ലാത്ത വീട്ടിൽ നിന്ന് തന്നെ ഭാര്യയായ് സ്വികരിച്ചതെന്നു പറഞ്ഞാണ് ആദ്യമെല്ലാം തന്നെയവർ പരിഹസിച്ചിരുന്നത് …

(രചന: രജിത ജയൻ)

 

‘വേണുവേട്ടാ … ഇന്നും എനിക്ക് ഓഫീസിലിരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല വയറുവേദനിച്ചിട്ട്…

 

‘നാളെ നമ്മുക്കെന്തായാലുമൊന്ന് ആശുപത്രിയിൽ പോയി നോക്കണം , വേണുവേട്ടനും വരണം എന്റെ കൂടെ ..

 

”പിന്നേ.. എനിക്കതല്ലേ നാളെ പണി,

നിനക്ക് ദിവസവും ഈ അവിടെ വേദന ഇവിടെ വേദന എന്നു പരാതിയല്ലാതെ വേറെ ഒന്നും പറയാനില്ലേ ശ്യാമേ….?

 

“പരാതിയല്ലല്ലോ വേണുവേട്ടാ.. എനിക്ക് സഹിക്കാൻ പറ്റാഞ്ഞിട്ടാണ് .. സത്യം..

 

“നീ പറയുന്നതു കേട്ടാൽ തോന്നും നിനക്ക് മാത്രമേ ഈ മാസം മാസമുള്ള വേദനയുള്ളൂന്ന് …. പെണ്ണായ് പിറന്നവർക്കെല്ലാം ഉണ്ട് ഈ വേദന ..

 

“ഇവിടെ എന്റെ അമ്മയൊന്നും ഒരു പരാതിയും പറഞ്ഞു ഞാൻ കേട്ടിട്ടില്ല ,ഈ വീട്ടിലെയും ഞങ്ങൾ മക്കളുടെയുമെല്ലാം കാര്യങ്ങൾ ഒരു തടസ്സവുമില്ലാതെ ചെയ്യുകയും ചെയ്യും … നീ മാത്രമാണിത് ….

 

പിറുപിറുത്ത് പറഞ്ഞു കൊണ്ട് വേണു പുറത്തേക്ക് പോയപ്പോൾ സങ്കടത്തോടെ ശ്യാമ ബെഡ്ഡിലേക്കിരുന്നു ..

 

താനെന്തു പറഞ്ഞാലും വേണുവേട്ടന്റെ സ്ഥിരം പതിവിതുതന്നെയാണ് ,തന്നെ കുറെ കുറ്റപ്പെടുത്തുക ,അമ്മയ്ക്കും അനിയത്തിക്കുമൊന്നും ഇങ്ങനെ അല്ലാന്നു പറയുക …

 

ഓർത്തപ്പോൾ തന്നെ ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു …

 

തനിക്കല്ലെങ്കിലും ഈ വീട്ടിലെന്തു വിലയാണുള്ളത് .. ?

ഒരു വേലക്കാരിയുടെ സ്ഥാനമാണ് പലപ്പോഴും …

 

വേണുവേട്ടന്റെ ജാതകദോഷം കാരണമാണ് അഷ്ട്ടിക്ക് വകയില്ലാത്ത വീട്ടിൽ നിന്ന് തന്നെ ഭാര്യയായ് സ്വികരിച്ചതെന്നു പറഞ്ഞാണ് ആദ്യമെല്ലാം തന്നെയവർ പരിഹസിച്ചിരുന്നത് …

 

അഷ്ട്ടിക്ക് വകയില്ലാത്ത വീട്ടിൽ നിന്നു വന്ന തന്റെ ആഭരണങ്ങളെടുത്തിട്ടാണ് ഇവിടുത്തെ മകളെ കെട്ടിച്ച യച്ചതെന്നവർ മറന്നു..

 

അതുപോലെ തന്നെ കല്യാണത്തിനു മുമ്പ് താൻ എഴുതിയ പിഎസ്സി പരീക്ഷയുടെ ഫലമായ് തനിക്ക് ബാങ്കിൽ കിട്ടിയ ജോലി പോലും ഈ വീട്ടുകാരുടെ ഭാഗ്യം കൊണ്ടാണെന്നു പറഞ്ഞു പരിഹസിക്കുമ്പോഴും അവരോർക്കാറില്ല തന്റെ ശമ്പളം മുഴുവൻ വാങ്ങിയവർ ചിലവാക്കുന്നതിവിടെ ആണെന്ന് ….

 

പണ്ടുകാലത്തെ ജന്മി കുടുംബമാണ് തങ്ങളുടേതെന്നും ,അന്നും ഇന്നും പേരുകേട്ട തറവാട്ടുകാർ ആണ് തങ്ങളെന്നും വീമ്പു പറയുന്ന ഇവർ മറന്നു പോകുന്ന പലതുണ്ട് ..

 

ഒരു സാധാരണ കർഷക കുടുംബമാണിന്ന് വേണുവേട്ടന്റേതെന്ന് .. വേണുവേട്ടനും ഒരു കർഷകൻ തന്നെയാണെന്ന്… ,

 

പണ്ടത്തെ ജന്മിത്തവും കുലമഹിമയും നശിച്ചുപോയത് ഇവരുടെ ഇത്തരം സ്വഭാവം കൊണ്ടു കൂടിയാണെന്ന്

 

” വേണൂ… ശ്യാമയെവിടെ? അവൾക്കിന്നും വയറുവേദനയാണോ..? ഞാൻ തന്നെ വേണ്ടിവരും ല്ലേ ഇന്നും അത്താഴമുണ്ടാക്കാൻ …?

 

അമ്മ ചോദിക്കുന്നതു മുറിയിൽ കേൾക്കാം .. തന്നെ കേൾപ്പിക്കാൻ തന്നെയാണ് …

 

തനിക്ക് വയറുവേദനയാണെന്ന് വേണു പറഞ്ഞറിഞ്ഞിട്ടു തന്നെയാണ് ഈ ചോദ്യോത്തരങ്ങൾ..

 

കൂടുതൽ ചോദ്യോത്തരങ്ങൾക്കവസരം നൽക്കാതിതിരുന്നാൽ പരാതികളുടെ കനം കുറയ്ക്കാം .. ഓർത്തുകൊണ്ട് ശ്യാമ അടുക്കളയിലേക്ക് നടന്നതും അടുക്കളയുടെ അവസ്ഥകണ്ടൊരു നിമിഷം അമ്പരന്നു പോയി ..

 

സിങ്കിൽ കുന്നുകൂടി കിടക്കുന്ന പാത്രങ്ങൾ മുതൽ വാരിവലിച്ചും ചിതറി തെറിച്ചും ഇട്ടിരിക്കുന്ന അടുക്കള സാധനങ്ങൾ വരെ അവളെ നോക്കി പല്ലിളിച്ചു …

 

കണ്ണുകളറിയാതെ നിറഞ്ഞവളുടെ …

പകൽ മുഴുവൻ വീട്ടിൽ വെറുതെയിരിക്കുന്ന ഒരമ്മയുള്ള വീടാണിത്…

 

രാവിലെ താൻപോകുമ്പോൾ ഭക്ഷണമെല്ലാം പാകം ചെയ്ത് വൃത്തിയാക്കിയിട്ട് താൻ പോകുന്നിടമാണ് അവർ ഈ അവസ്ഥയിൽ എത്തിക്കുന്നത് … ആരോടു പറയാൻ ….

 

അവൾ നിശബ്ദം തന്റെ ജോലി തുടങ്ങിയെങ്കിലും ഇടയ്ക്കിടെ ശക്തമായ രീതിയിൽ വയറുവേദനയവളെ ശല്യം ചെയ്യുന്നുണ്ടായിരുന്നു …

 

മൂന്നാലു മാസമായിട്ടിപ്പോൾ ഇങ്ങനെയാണ് ..

പിരീഡ്സ് വരുന്നതിനു മുമ്പുതന്നെ ശക്തമായ വയറുവേദന വരും ,പിരീഡ്സ് ആയാലത് ഒന്നുകൂടി വർദ്ധിക്കും…

 

നാളെയാണ് പിരീഡ്സ് ആവുന്നതെങ്കിൽ താൻ കുടുങ്ങിയതു തന്നെ ,നാളെ തിരക്കധികമുള്ള ദിവസമാണ് … ലീവു പോലും എടുക്കാൻ പറ്റില്ല … ആ ഓർമ്മയിൽ പോലും അവൾ പതറി…

 

ജോലികളോരോന്നായ് തീർത്തവൾ ഭക്ഷണം ഉണ്ടാക്കി എല്ലാവർക്കും നൽകി അടുക്കള വൃത്തിയാക്കിയതിനു ശേഷം ഒന്ന് കിടക്കാനായ് ബെഡ് റൂമിലെത്തിയപ്പോൾ അവളെ പ്രതീക്ഷിച്ചെന്ന പോലെ വേണു ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടായിരുന്നു…

 

വേദന കുറഞ്ഞോന്നു പോലും ചോദിക്കാതെയവൻ അവളുടെ ശരീരത്തിൽ കൈവെച്ചതും അവൾ ദേഷ്യത്തോടെയാ കൈ തട്ടിമാറ്റി ..

 

വീണ്ടും ഒന്നു രണ്ടു വട്ടം ഇതാവർത്തിച്ചപ്പോൾ വേണു ദേഷ്യത്തോടെ അവളെ നോക്കി ….

 

“നിനക്ക് പിരീഡ്സ് ആയിട്ടൊന്നും ഇല്ലല്ലോ എന്റെ കൈയിങ്ങനെ തട്ടി മാറ്റാൻ … ,,

 

“എന്റെ ഒപ്പം കിടന്നാൽ ഞാനിങ്ങനെയൊക്കെ തന്നെ പെരുമാറും പറ്റില്ലെങ്കിൽ താഴെ കിടന്നോ നീ ..

 

പറഞ്ഞു കൊണ്ടവൻ അവളുടെ തലയിണ എടുത്ത് താഴെയിട്ടു ..

ശ്യാമ ഒന്നും മിണ്ടാതെയാ വെറും നിലത്ത് ചുരുണ്ടുകൂടി കിടന്നു .. അവളുടെ കണ്ണുനീർ വീണു തലയിണ കുതിരുന്നുണ്ടായിരുന്നു..

 

“ഞാൻ നിന്നെ മാത്രമേ ശ്യാമേ കുറ്റപ്പെടുത്തൂ..

 

” സ്വന്തം കാലിൽ നിൽക്കാനൊരു ജോലിയുള്ള നിന്നെ പോലുള്ള പെണ്ണുങ്ങൾ അടിമയെ പോലെ അവിടെ കടിച്ചു തൂങ്ങി നിൽക്കേണ്ട കാര്യമെന്താണ് …

 

“നിന്റെ മോൻ പോലും നിന്റെ അച്ഛനമ്മമാരുടെ ഒപ്പം ആണ് നിൽക്കുന്നത് ,

 

“പിന്നെ നീയെന്തിനാ അവിടെ കടിച്ചുതൂങ്ങുന്നത് …?

 

സഹിക്കാൻ പറ്റാത്ത വയറുവേദനയാൽ ബാങ്കിലിരുന്ന് പുളഞ്ഞ ശ്യാമയെ ഹോസ്പിറ്റലിൽ കാണിച്ചു മടങ്ങുമ്പോൾ അവളുടെ കൂട്ടുകാരിയായ മായ അവളെ കുറ്റപ്പെടുത്തി കൊണ്ടേയിരുന്നു …

 

തിരികെ വീട്ടിലെത്തിയപ്പോൾ ഡോക്ട്ടറെ കണ്ട കാര്യവും പോവേണ്ടി വന്ന സാഹചര്യവും പറഞ്ഞിട്ടും വേണു അനാവശ്യമായ് പണം ചിലവാക്കിയെന്നു പറഞ്ഞവളെ കുറെ ചീത്ത വിളിച്ചു …

 

അവന്റെ വാക്കുകൾക്ക് ചെവിക്കൊടുക്കാതെ ഡോക്ടർ തന്ന ഗുളികയും കഴിച്ച് കിടക്കുമ്പോൾ വേദനയിൽ നിന്നാശ്വാസം നേടുന്നത് ശ്യാമ തിരിച്ചറിയുന്നുണ്ടായിരുന്നു

 

കൃത്യമായ മരുന്നും ആവശ്യത്തിന് റസ്റ്റുമില്ലെങ്കിൽ വീണ്ടും വേദന വരുമെന്ന് ഡോക്ടർ പറഞ്ഞതവളുടെ മനസ്സിൽ വന്നു ,ഒപ്പം വീടിന്റെ അടുക്കളയിൽ തന്നെ കാത്തിരിക്കുന്ന ഭാരിച്ച ജോലികളും ….

 

മാറ്റങ്ങളൊന്നുമില്ലാതെ ദിവസങ്ങൾ മുന്നോട്ടു പോയൊരു ദിവസം അടുക്കളയിൽ ജോലിയിലായിരുന്ന ശ്യാമയുടെ ഫോൺ ബെല്ലടിച്ചപ്പോൾ അവളുടെ അമ്മായി അമ്മ ഫോണെടുത്തു …

 

കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ വർദ്ധിച്ച സന്തോഷത്തോടെയവർ വേഗം അടുക്കളയിലേക്കോടി…

 

“ശ്യാമേ… മോളെ …

 

അമ്മ വിളിച്ചതും ശ്യാമ അമ്പരന്നമ്മയെ നോക്കി … തന്നെതന്നെയാണോന്ന ഭാവത്തിൽ …

 

“മോളെ നിന്റെ കൂട്ടുകാരി മായ വിളിച്ചിരുന്നു..

 

നീ ഏതോ ഒരുലോണിന് അപേക്ഷിച്ചിരുന്നത് പാസായിട്ടുണ്ടെന്ന് പറഞ്ഞു …

 

എന്ത് ലോണാ മോളെ …?

 

അവർ അത്യധികം സന്തോഷത്തോടെ ചോദിച്ചതും ശ്യാമയുടെ മുഖം മങ്ങി ..

 

“അതമ്മേ…ഞാൻ അച്ഛൻ കുറച്ചുപണം തൽക്കാലത്തേക്ക് ചോദിച്ചപ്പോ ഒരു ലോണിന് അപേക്ഷിച്ചിരുന്നു ,അതാവും …

 

എത്ര രൂപയുടെ ലോണാ..?

 

“അതു അമ്പതുലക്ഷം വരെ കിട്ടും ഞാൻ അച്ഛനു കൊടുക്കാൻ അഞ്ച് ലക്ഷമാണ് ആവശ്യപ്പെട്ടത് .. അച്ഛനു അത്രക്കും തിരിച്ചടക്കാനേ പറ്റുള്ളു …

 

ശ്യാമ പറഞ്ഞതും വേണുവിന്റെ അമ്മയുടെ മനസ്സിൽ ഒരു പാട് കൂട്ടി കിഴിക്കലുകൾ നടന്നു

 

വൈകുന്നേരം വേണു വന്നപ്പോൾ അവരീ കാര്യം പറഞ്ഞതും അവൻ അവളോട് വല്ലാതെ ദേഷ്യപ്പെട്ടു ,അച്ഛനെ സഹായിക്കാൻ ലോണെടുക്കാൻ പോയതിനെ പറ്റി മറച്ചുവെച്ചതിന് …

 

“വേണു സാരമില്ല ,അതവൾ അവളുടെ അച്ഛനെ സഹായിക്കാനല്ലേ ?

 

” മാത്രമല്ല ആ പൈസ അവളുടെ അച്ഛൻ തിരിച്ചടക്കൂലേ… പിന്നെന്താ…?

 

“ഞാൻ ആലോച്ചിച്ചതതല്ല ,അമ്പതുലക്ഷം വരെ കിട്ടുംത്രേ ആ ലോൺ .. അഞ്ചു ലക്ഷം കഴിച്ച് ബാക്കി നാൽപ്പത്തഞ്ച് നമ്മുക്കെടുത്താൽ നമ്മുടെ പറമ്പിനപ്പുറത്ത് ഗോവിന്ദൻ വിൽക്കാനിട്ട ആ പറമ്പ് നമ്മുക്ക് വാങ്ങിയാലോന്നാ …

 

അമ്മ പറഞ്ഞതും വേണുവൊരു നിമിഷം ആലോചിച്ചു …

 

“പൈസ വെറുതെ കിട്ടുന്നതല്ലമ്മേ ,അതു തിരിച്ചടക്കണ്ടേ ..?വേണു ചോദിച്ചു

 

” അതിനെന്തിനാടാ നീ പേടിക്കുന്നത് അവളുടെ ശമ്പളത്തീന്ന് അവളടച്ചോളും …

 

” ഇതൊക്കെ നാളെ അവക്കും നിങ്ങളുടെ കുട്ടിക്കും കൂടിയല്ലേ….?

 

“അതു പറ്റില്ലഅമ്മേ….,,

 

അമ്മയും മോനും പറയുന്നതു കേട്ടു നിന്നിരുന്ന ശ്യാമ പെട്ടന്നു പറഞ്ഞു

 

“അതെന്താടി ഇപ്പോൾ പെട്ടൊന്നൊരു മുടക്കം..?

 

“അതു വേണുവേട്ടാ .. എന്റെ സാലറി സർട്ടിഫിക്കറ്റിന്റെ ബലത്തിലാ അഞ്ചു ലക്ഷം ലോൺ കിട്ടുന്നത് നിങ്ങൾ പറയുന്ന അത്രയും വലിയ സംഖ്യ ബാങ്ക് തരില്ല

 

” കാരണം ഈ വീടിന്റെ പുതുക്കി പണിയൽ ആവശ്യത്തിനു നിങ്ങൾ ലോണെടുത്തതും എന്റെ സാലറി സർട്ടിഫിക്കറ്റ് കാണിച്ചല്ലേ ..?

 

ശ്യാമ ചോദിച്ചതും വേണുവും അമ്മയും ഒന്നും മിണ്ടാതെ അവിടെ നിന്നു പോയി …..

 

“ശ്യാമേ… കുറച്ചു കഴിഞ്ഞ് ഉമ്മറത്തു നിന്ന് വേണുവിന്റെ വിളി കേട്ടതും അവൾ വേഗം ഉമ്മറത്തെത്തി …

 

“ഞങ്ങൾ നിന്റെ കൂട്ടുകാരിയെ വിളിച്ചു സംസാരിച്ചു ലോണിന്റെ കാര്യം..

 

“ബാങ്കിൽ ബാക്കിയുള്ള സംഖ്യ അടയ്ക്കാതെ തന്നെ വേണമെങ്കിൽ ഒരു കോടി വരെ നിനക്ക് ബാങ്ക് വായ്പ തരുംന്ന് ….

 

അവളെ കണ്ടതും വേണു പറഞ്ഞു

 

“എനിക്ക് മനസ്സിലായില്ല വേണുവേട്ടാ …

 

“നിന്റെ സാലറി സർട്ടിഫിക്കറ്റിനൊപ്പം നിന്റെ പേരിൽ കുറച്ചു വസ്തു കൂടി കാണിച്ചാൽ നീ പറയുന്നതുക ബാങ്ക് തരും.. നീ അവിടുത്തെ ജോലിക്കാരിയല്ലേ ടീ …

 

“അതിനെന്റെ പേരിൽ വസ്തുവൊന്നു ഇല്ലല്ലോ ..?

 

“ഇല്ല, പക്ഷെ അമ്മയുടെ പേരിലുള്ള തറവാട്ടു വീടും സ്ഥലവും തൽക്കാലം നിന്റെ പേരിലാക്കാം ..

 

“ലോണടവ് തീർന്നു കഴിയുമ്പോൾ തിരിച്ചെഴുതാം നമ്മുക്ക്..

 

“ഏട്ടനും അമ്മയും പറയും പോലെയാവട്ടെ … ശ്യാമ പറഞ്ഞു…

 

പിന്നീടെല്ലാം പെട്ടന്നായിരുന്നു വേണുവിന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന തറവാട് വീടും സ്ഥലവും ശ്യാമയുടെ പേരിലാക്കിയവർ ബാങ്ക് ലോണിനായ് കാത്തിരുന്നെങ്കിലും ലോൺ മാത്രം കിട്ടിയില്ല …

 

“ശ്യാമേ.. എടീ… ഗോവിന്ദന്റെ സ്ഥലം കച്ചവടമായ് .. എന്നിട്ടും നിന്റെ ലോൺ കിട്ടിയില്ലല്ലോ…?

 

വേണുവളോട് ദേഷ്യപ്പെട്ടതും അവളുടെ കണ്ണിലെ പേടി മാറി അവിടെയൊരു പുഞ്ചിരി തെളിഞ്ഞു..

 

“ലോൺ കിട്ടിയല്ലോ വേണുവേട്ടാ …

 

കിട്ടിയെന്നോ ?എന്നിട്ടെവിടെ ..?

 

“ആ പണം കൊണ്ട് ഞാൻ തന്നെയാണ് ഗോവിന്ദേട്ടന്റെ സ്ഥലം വാങ്ങണത് ..

 

നിങ്ങളുടെ നിലയ്ക്കും വിലയ്ക്കും ഒത്ത് എനിക്കും ഇത്തിരി മണ്ണൊക്കെ വേണ്ടേ സ്വന്തമായ് ….?

 

“ഒരുമ്പട്ടോളെ ചതിക്കുകയായിരുന്നല്ലേ ടീ .. ?

 

ചോദിച്ചു കൊണ്ട് വേണു ശ്യാമയെ തല്ലാനായ് കൈ വീശിയതും ശ്യാമയാ കയ്യിൽ കയറി പിടിച്ചു എന്നിട്ട് ബാഗിൽ നിന്നൊരു പേപ്പറെടുത്തവനു നേരെ നീട്ടി…

 

ശ്യാമയുടെ പ്രവർത്തിയിൽ പകച്ചുപോയ വേണു ആ പേപ്പറിലേക്ക് നോക്കി

 

“വായിക്കാൻ കഷ്ട്ടപ്പെടണ്ട, ഈ വീട്ടിൽ എന്റെ ജീവന് ഭീഷണിയുണ്ടെന്നു കാണിച്ച് ഞാൻ പോലീസിൽ കൊടുത്ത പരാതിയുടെ കോപ്പിയ

 

“എന്റെ ദേഹത്തൊരു വിരൽ തട്ടിയാൽ നിങ്ങൾ അകത്താ..

 

“പിന്നെ ഞാൻ നിങ്ങളെ ചതിച്ചിട്ടൊന്നും ഇല്ല ഇത്രയും കാലം നിങ്ങളെടുത്ത് ചിലവാക്കിയ എന്റെ പണത്തിനും ആഭരണത്തിനും പകരമായിട്ട് കൂട്ടിയാ മതി അമ്മയുടെ തറവാടും വീടും..

 

“പിന്നെ ഗോവിന്ദേട്ടന്റെ സ്ഥലത്തിനെടുത്ത ലോണും ഞാൻ തന്നെ വേണമല്ലോ വീട്ടാൻ..

അപ്പോ പിന്നെ അതും എന്റെ പേരിലിരിക്കട്ടെ .. ഏത്.. കാര്യങ്ങൾ മനസ്സിലായല്ലോ അമ്മയ്ക്കും വേണുവേട്ടനും ഏകദേശം … ബാക്കി നമ്മുക്ക് പോകെ പോകെ പഠിക്കാം ട്ടോ …

 

“അപ്പോ ശരി ഞാനൊന്ന് കിടക്കട്ടെ…നല്ല ക്ഷീണം പറഞ്ഞു കൊണ്ട് ശ്യാമ വീടിനുള്ളിലേക്ക് നടന്നിട്ട് പെട്ടന്ന് തിരിഞ്ഞു നിന്നു.

 

“ആ.. അമ്മേ ഞാനിവിടുത്തെ വേലക്കാരിയുടെ ജോലി അവസാനിപ്പിച്ചു ട്ടോ .. എന്നെ സ്നേഹിക്കാത്തവർക്ക് വെച്ചുവിളമ്പുന്ന പണി ഞാൻ നിർത്തിന്ന് ..

 

അപ്പോ ശരി ..

 

പറഞ്ഞു കൊണ്ടൊരു വിജയചിരിയോടെ റൂമിലേക്ക് (രചന: രജിത ജയൻ)

 

“മോളെ .. മോൾ ഇന്ന് ഫ്രീ ആണോ ?

 

“നമ്മുക്ക് പറ്റിയൊരു പാർട്ടി വന്നിട്ടുണ്ട് ..

 

എക്സാം ഹാളിലേക്ക് കടക്കുന്നതിനു തൊട്ടുമുമ്പാണ് ഫോണിലേക്ക് ലീലാമ്മ ചേച്ചിയുടെ വിളി വന്നത്..

 

“എനിക്ക് നാളെ എക്സാം ഉണ്ട് ലീലാമ്മ ചേച്ചി … നമ്മുക്ക് തൽക്കാലം ഈ പാർട്ടിയെ ഒഴിവാക്കിയാലോ …?

 

“നല്ല കാശുകാരനാണ് മോളെ.. മോളുടെ ഫോട്ടോ കണ്ടിഷ്ട്ടപ്പെട്ടിട്ടാണ് .

 

“പിന്നെ മോളുടെ കണ്ടീഷൻസും അയാൾക്ക് ഓക്കെയാണ് ..

 

“ഏറിയാലൊരു ഒരു മണിക്കൂർ സമയം മതി മോളെ …

 

ലീലാമ്മ ചേച്ചി വിടാനുള്ള ഭാവം ഇല്ലെന്നു കണ്ടപ്പോൾ ദൃശ്യക്കുറപ്പായി തടഞ്ഞതൊരു വലിയ പുളളിയാണെന്ന്…

 

“എന്നാൽ ശരി ചേച്ചി ,എല്ലാം ചേച്ചി പറഞ്ഞുറപ്പിച്ചോളൂ .. ഞാൻ വെയ്ക്കുവാ …

 

ഫോൺ ഓഫാക്കി ബാഗിലിടുമ്പോൾഅവളിലൊരു പുഞ്ചിരി ഉടലെടുത്തിരുന്നു ..

 

എക്സാം ഹാളിനുള്ളിൽ എല്ലാവരും ക്വസ്റ്റ്യൻ പേപ്പറിനെ പറ്റിടെൻഷനടിച്ചിരിക്കുമ്പോൾ ദൃശ്യ മാത്രം വളരെ ലാഘവത്തോടെ ഇരുന്നു..

 

പഠിച്ചതും അറിയുന്നതുമായ കാര്യങ്ങൾ മാത്രം വന്ന ആ ചോദ്യപേപ്പർ അവളിൽ കൂടുതൽ സന്തോഷം നൽകി …

 

“കാര്യം ഞാൻ പണത്തിനായ് ശരീരം വിൽക്കുന്നവളും ,നിങ്ങൾ പണം തന്ന് എന്റെ ശരീരം കുറച്ചു നേരത്തേക്ക് സ്വന്തമാക്കുന്നവനുമാണ്..

 

“പക്ഷെ എനിക്ക് കുറച്ച്ഡിമാൻറുകൾ ഒക്കെ ഉണ്ടെന്നറിയാലോ?

 

തനിക്ക് മുമ്പിൽ നിൽക്കുന്ന ചെറുപ്പക്കാരനെ ആകെയൊന്നു കണ്ണു കൊണ്ടുഴിഞ്ഞു ദൃശ്യ പറഞ്ഞപ്പോൾ അയാളിലൊരു കൗതുക മുടലെടുത്തു അവളോട് …

 

“ഇരുപതോ ഇരുപത്തൊ ന്നോ വയസ്സു മാത്രം പ്രായമുള്ള അതിസുന്ദരി എന്നു തന്നെ പറയാവുന്ന ഒരു പെൺകുട്ടി …

 

തോളറ്റം മുറിച്ചിട്ട മുടിയും ,വിടർന്ന കണ്ണുകളിൽ കുസൃതിയും വരച്ചൊപ്പിച്ചതു പോലുള്ള നേർത്ത ചുവപ്പു രാശി പടർന്ന ചുണ്ടുകളിലും അയാളുടെ കണ്ണുകൾ തങ്ങി നിന്നു …

 

അണിഞ്ഞിരിക്കുന്ന മഞ്ഞ ഷർട്ടിലും നീല ജീൻസിലും അവളുടെ ശരീരവടിവുകൾ എടുത്തു കാണിക്കുന്നുണ്ട് ..

 

ഏതൊരു പുരുഷനും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സൗന്ദര്യമുള്ള ഇവളോ അഭിസാരിക ..?

 

“എന്താണ് മാഷെ മുടക്കുന്ന കാശിനുള്ള മുതലുണ്ടോന്നാണോ നോക്കുന്നത് ?

 

അവൾ പെട്ടന്നു ചോദിച്ചതും അവനൊന്നു ചമ്മി,

 

“മുടക്കുന്ന പണത്തിനുള്ള മുതലുണ്ടോന്ന് നോക്കുന്നത് ഏതൊരു ബിസിനസ്സ്കാരന്റെയും ചുമതലയല്ലേ …?

 

ചമ്മൽപുറത്തു കാണിക്കാതെ പെട്ടന്നവൻ മറുപടി പറഞ്ഞതും അവളുടെ ചുണ്ടുകളൊന്നു കൂർത്തു ..

 

“ലീലാമ്മ ചേച്ചി പറഞ്ഞിട്ടുണ്ടാവുമല്ലോ എന്റെ ചില കണ്ടീഷനുകളെ പറ്റി..

 

എല്ലാം ഓക്കെയാണെങ്കിൽ നമ്മുക്ക് …..

 

“എനിക്ക് ഓക്കെയാണ്ന

 

അവൾ പറഞ്ഞു മുഴുവനാക്കുന്നതിനു മുമ്പേ അവൻ ചാടി പറഞ്ഞതും അവളുടെ മുഖത്തവനോടൊരു പുച്ഛം മിന്നി മറഞ്ഞു

 

പെണ്ണുടലിന്റെ രസതന്ത്രങ്ങളിൽ ഈ ആണുങ്ങളെന്തേ സ്വയം മറക്കുന്നു …

 

“നിങ്ങളുടെ ഡിമാന്റുകൾ ഒന്നുകൂടി പറയൂ ..

 

അവളുടെ മുഖഭാവം ശ്രദ്ധിച്ച അവനവളോട് പറഞ്ഞു

 

“നിങ്ങൾ പണം മുടക്കുന്നുവെങ്കിലും ശരീരം എന്റെയാണ്, അതു കൊണ്ടു തന്നെ തന്ന പണം മുതലാക്കുന്ന രീതിയിലതിനെ കീറി പറിച്ചെടുക്കാമെന്ന് കരുതരുത്ട

 

“അതായത് നിങ്ങൾ തിരിച്ചുപോവുമ്പോൾ എന്റെ ശരീരത്തിലെവിടെയും നിങ്ങളുടെ നഖമോ പല്ലുകളോ തട്ടിയ പാടുകളുണ്ടാവരുതെന്ന് …

 

“കൂടാതെ എന്നെ പോലുള്ളവരെ തേടി നിങ്ങളെ പോലുള്ളവർ വരുന്നവരിലധികവും സ്വന്തം ഭാര്യയോട് നിങ്ങൾക്ക് ചോദിക്കാനോ ആവശ്യപ്പെടാനോ പറ്റാത്ത തരത്തിലുള്ള ചില രതിവൈകൃതങ്ങളുമായി ട്ടാവും ..

 

“അത്തരം കാര്യങ്ങളൊന്നും എന്നിലൂടെ നേടി എടുക്കാമെന്ന് കരുതരുത് ..

സമ്മതിക്കില്ല ..

 

ഇതെല്ലാം സമ്മതമാണെങ്കിൽ നിങ്ങളുടെ വസ്ത്രമുൾപ്പെടെ എല്ലാം പുറത്ത് ഏൽപ്പിച്ചിട്ട് അവർ തരുന്ന വസ്ത്രവും ധരിച്ച് നിങ്ങൾക്ക് വീടിനുള്ളിലെ എന്റെ മുറിയിലേക്ക് വരാം …. മറക്കണ്ട പണം ആദ്യം അവിടെ ഏൽപ്പിക്കണം …

 

“ഇതെല്ലാം എനിക്കു സമ്മതമാണ്ക്കു

 

“എങ്കിലും ഒരു സംശയം കൂടി ,ഇതെല്ലാം സമ്മതിച്ചിട്ടൊരാൾ നിങ്ങൾക്കരികിലെത്തിയതിനു ശേഷം ഇതിനു വിപരീതമായ് പെരുമാറിയാൽ …?

 

അവന്റെ ചോദ്യം കേട്ടവളൊരു നിമിഷം അവനെ നോക്കി നിന്നു ..

 

“അങ്ങനെ ഒരുത്തൻ പെരുമാറിയാൽ എന്റെ മുറിയിൽ നിന്നിറങ്ങി പോവുമ്പോൾ ,അവനാണാണെന്ന്അവകാശപ്പെട്ട് അരയിൽ കൊണ്ടു നടക്കുന്ന ആ സാധനം പിന്നെ അവനിൽ അവശേഷിക്കില്ല …

 

ദൃശ്യ പറഞ്ഞു നിർത്തി അവന്റെ മറുപടി പോലും കാത്തു നിൽക്കാതെ മുറിയിലേക്ക് കയറി പോയപ്പോഴൊരു നിമിഷം അവൾ പറഞ്ഞ മറുപടിയുടെ ആഴത്തിലവന്റെ മനസ്സ് കുരുങ്ങി കിടന്നു.

 

എങ്കിലും അവനവളുടെ പിന്നാലെ വീടിനകത്തേക്ക് നടന്നു…

 

പിൻതിരിഞ്ഞുപോരാൻ സാധിക്കാത്ത വിധം അവളുടെ ശരീര സൗന്ദര്യംഅവനെ കീഴടക്കിയിരുന്നു …

 

“ലീലാമ്മ ചേച്ചി…

അപ്പോ ശരി …

 

“അവളെ ഒരിക്കൽ കൂടിയൊന്ന് കണ്ടു യാത്ര പറയണമെന്നുണ്ടായിരുന്നെനിക്ക്മ്പോ

 

“പക്ഷെ എല്ലാം കഴിഞ്ഞ് ഞാൻ ബാത്തു റൂമിൽ പോയി ഫ്രഷായി വന്നപ്പോഴെക്കും അവൾ പോയിരുന്നു…

 

“അവളങ്ങനെയാണ് മോനെ .. ഇനിയവളെ മോനു കാണാൻ പറ്റില്ല..

 

“അതെന്താ ചേച്ചി?

ഇനിയുമിതുപോലെ പണം മുടക്കിയാൽ എനിക്ക് വീണ്ടുമവളെ കണ്ടുടെ ?

 

“ഇല്ല മോനെ, ഒരിക്കൽ ശരീരം നൽകിയവനൊപ്പം വീണ്ടുമൊരിക്കൽ കൂടി അവൾ ഡീൽ വെയ്ക്കില്ല ..

 

അവരുടെ മറുപടി കേട്ട് അവനൊന്നമ്പരന്നു ..

 

” അവളുടെ കാര്യങ്ങളെല്ലാം വളരെ വിചിത്രമാണല്ലോ ചേച്ചി ..?

 

അവൻ ചോദിച്ചു

 

“അതേ മോനെ, അവളുടെ കാര്യങ്ങളെല്ലാം അങ്ങനെയാണ് ,ഇപ്പോ തന്നെഇത്ര നേരം നിങ്ങൾ ഒരുമിച്ചുണ്ടായിട്ടും മോനവളുടെ പേരു പോലും അറിയില്ലല്ലോ..?

 

അതേ .. ശരിയാണ്, തനിക്കവളുടെ പേരറിയില്ല ..

 

“പക്ഷെ അവൾക്ക് മോന്റെ പേരറിയാം… അലക്സ് വർഗ്ഗീസ് ,അതല്ലേ മോന്റെ പേര് ..?

 

ലീലാമ്മ ചേച്ചി ചോദിച്ചതും അവനൊന്നു ഞെട്ടി ..

 

” ഇതെങ്ങനെ …?

താനിവിടെ ഊരിവെച്ച വസ്ത്രങ്ങളിലോ മറ്റു രേഖകളിലോ ഒന്നും തന്നെ തന്റെ പേരോ മറ്റു വിവരങ്ങളോ ഉണ്ടായിരുന്നില്ലല്ലോ ..?

 

”അവളതെങ്ങനെ അറിഞ്ഞെന്ന് ഓർത്ത് മോൻ ടെൻഷനാവണ്ട, അവളങ്ങനെയാ ..

 

” ഒരുത്തനെ കൂടെ കഴിയാൻ ക്ഷണിക്കുമ്പോൾ തന്നെ അയാളെ പറ്റിയുള്ള എല്ലാ വിവരങ്ങളും ശേഖരിക്കും ..

 

“ഇപ്പോ തന്നെ മോന്റെ പേരും ,മോൻ കൊല്ലത്തൊരു സ്റ്റേഷനിലെ എസ്ഐയും ആണെന്ന് ഇവിടെ ബാംഗ്ലൂരിലിരുന്നവൾ കണ്ടു പിടിച്ചില്ലേ…

 

ലീലാമ്മ ചേച്ചി വീണ്ടും പറഞ്ഞതു കേട്ടവൻ പകച്ചു പോയ്… അവന്റെ നെറ്റിയിലൂടെ വിയർപ്പു ചാലൊഴുകി

 

“മോൻപേടിക്കണ്ട, അവളൊരു തമാശയ്ക്ക് ചെയ്യുന്നതാണിതെല്ലാം ..

 

” പിന്നെ ശരീരം വിൽക്കുന്ന സ്ത്രീകളെ പറ്റെ മോശമായ് കണ്ടിവിടെ വരുന്ന ചിലരുണ്ട് ,മോന്റെ കൂട്ടുകാരൻ പ്രദീപിനെ പോലെയുള്ളവർ …

 

“പണം മുടക്കി വാങ്ങുന്ന ശരീരത്തിനോടെന്തു തോന്ന്യാസവും കാട്ടാമെന്ന് കരുതുന്നവർ … അങ്ങനെ ഉള്ളവരെ അവൾ ഉപദ്രവിക്കും …. മോന്റെ കൂട്ടുകാരനെ ഉപദ്രവിച്ചതു പോലെ .. അവനൊരു പിശാച്ചായിരുന്നു മോനെ, പെണ്ണിനെ മനസ്സിലാക്കാൻ കഴിയാത്തവൻ …

 

അതുകൊണ്ടാണ് ശരീരം നുറുങ്ങിയിവിടെ നിന്നവൻ പോയത്…

 

”അതിനു പകരം ചോദിക്കാൻ വേണ്ടിയാണ് മോൻ വന്നതെങ്കിൽ വന്ന സ്ഥലവും ആളും മാറി .. ഇനിയിവിടെ നിൽക്കണ്ട വേഗം പൊയ്ക്കോ …

 

അവനോടു പറഞ്ഞതും ലീലാമ്മ ചേച്ചി അകത്തേക്കു കയറി വാതിൽ വലിച്ചടച്ചൂ ..

 

അപ്പോഴും താൻ രഹസ്യമാക്കി വെച്ച തന്റെ കാര്യങ്ങൾ ഒന്നൊഴിയാതെ ഇവരെങ്ങനെ അറിഞ്ഞെന്നാലോചിച്ച് അലക്സാ ഉമ്മറത്തു തന്നെ നിന്നു ..

 

തന്നെ പറ്റി എല്ലാം ആദ്യമേ അറിഞ്ഞ അവൾ നാളെ തന്റെ നഗ്ന ദൃശ്യങ്ങളുമായ് വന്നു തന്നെ ഭീഷണിപ്പെടുത്തുമോ ..?

 

പെട്ടന്നവനുള്ളിലാ ചിന്ത വന്നതും അവനവിടെ നിന്നും വേഗം പിൻതിരിഞ്ഞു നടന്നു

 

കുറച്ചു മാസങ്ങൾ, തന്നെ തേടി ഏതു നിമിഷവും തന്റെ നഗ്ന വീഡിയോയുമായൊരാൾ കടന്നു വരുമെന്ന് അലക്സ് പ്രതീക്ഷിച്ചെങ്കിലും അങ്ങനെയൊന്നും സംഭവിച്ചില്ല …

 

ദിവസങ്ങൾ ആഴ്ചകളും മാസങ്ങളും പിന്നിട്ട് മുന്നോട്ടു പോകുന്നതിനിടയിലാണ് പുതിയ എ സി പി ചാർജ്ജെടുക്കുന്ന വിവരം അലക്സിന്റെ ഓഫീസിലെത്തിയത് ..

 

എ സി പി യെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയത് അലക്സായിരുന്നു ..

 

ഒരുക്കങ്ങൾ പൂർത്തിയാക്കിയവർ എ സി പി യെ കാത്തിരിക്കുമ്പോൾ അവർക്കു മുന്നിലേക്കൊരു വെള്ള സ്കോർപിയോ വന്നു നിന്നു.

 

അതിൽ നിന്നു കാക്കി യൂണിഫോം ധരിച്ചു പുറത്തേക്കിറങ്ങിയ ഓഫീസറെ കണ്ടതും അലക്സിന്റെ കയ്യിലിരുന്ന പൂമാല വിറച്ചു…

 

“ഇത്… ഇതവളല്ലേ …?

തനിക്കൊപ്പം ബാംഗ്ലൂരിൽ ഒരു ദിനം ചിലവിട്ടവൾ …,,

 

ഞെട്ടലിൽ ഓർത്തുകൊണ്ട് നിൽക്കുമ്പോഴാണ് അവരുടെ നെയിംബോർഡവന്റെ കണ്ണിൽപ്പെട്ടത്ൾ

 

“ദൃശ്യ ഐ പി എസ് …,,

 

ഒന്നും മനസ്സിലാക്കാൻ സാധിക്കാതെ പതറി നിൽക്കുമ്പോൾ അവന്റെ മനസ്സിൽ തെളിഞ്ഞത് അവൾക്കൊപ്പം ചിലവഴിച്ച ബാംഗ്ലൂരിലെ ആ മണിക്കൂറുകളായിരുന്നു ..

 

“എന്താണ് അലക്സ് വർഗ്ഗീസ് താൻ സ്വപ്നം കാണുകയാണോ ?

 

അടുത്തെത്തി ദ്യശ്യമെല്ലെ ചോദിച്ചതും അവൻ തിടുക്കത്തിൽ കയ്യിലിരുന്ന മാല അവളുടെ കഴുത്തിലിട്ടു സല്യൂട്ട് ചെയ്തു..

 

അതു കണ്ടൊരു ചിരിയോടെ ഉള്ളിലേക്ക് കയറി പോകുമ്പോഴും ദൃശ്യ ഇടയ്ക്കവനെ അവനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…

 

“എന്താണലക്സ്…, ബാംഗ്ലൂരിൽ ശരീരം വിറ്റു നടന്നവളെങ്ങനെ ഇവിടെ പോലീസായെത്തി എന്ന് ആലോചിക്കുകയാണോ ..?

 

“ഒരുപാടൊന്നും ആലോച്ചിക്കണ്ടെടോ ഞാൻ തന്നെ പറഞ്ഞു തരാം കാര്യങ്ങൾ ,

 

“ഞാൻ ജനിച്ചു വളർന്ന നാടാണിത് ,എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം ഞാൻ ജീവിച്ച മണ്ണ്..

 

“ഇവിടെ വെച്ചാണ് പഠിപ്പിക്കുന്ന അദ്ധ്യാപകനാൽ ചെറുപ്പത്തിൽ ഞാൻ ക്രൂരമായ പീഡനത്തിരയായത് …

 

“മകൾക്ക് സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തിൽ അമ്മ വീണു പോയെങ്കിലും എന്നെ പീഡിപ്പിച്ച അദ്ധ്യാപകന്റെ ജീവനെടുത്തിട്ടച്ഛൻ അമ്മയ്ക്കും എനിക്കും വിഷം നൽകി മരണത്തെ സ്വികരിച്ചെങ്കിലും അവർ രണ്ടും പോയി ഞാൻ മാത്രം ബാക്കിയായ് …

 

“നാണക്കേടാണ് ഞാനെന്ന് തോന്നിയതുകൊണ്ടാണോ എന്നറിയില്ല ബന്ധുക്കൾ എന്നെ ഏറ്റെടുത്തില്ല ..

 

“ഒടുവിൽ സർക്കാർ വക അഗതിമന്ദിരത്തിലേക്ക് .. അവിടെയും എന്റെ പിഞ്ചു ശരീരത്തിനവകാശികളുണ്ടായപ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു ആ പ്രായത്തിലും എന്റെ ശരീരത്തിന്റെ മൂല്യം..

 

“ഞാൻ വളരുംതോറും എനിക്ക് വരുമാനമുണ്ടാക്കാൻ ഏറ്റവും നല്ല വിപണന വസ്തു എന്റെ ശരീരം തന്നെയാണെന്ന് മനസ്സിലാക്കി ആവശ്യകാർക്കത് ഞാൻ വിറ്റുകൊണ്ടിരുന്നു…

 

” നിങ്ങളോട് പറഞ്ഞ പോലെ ചില നിബന്ധനകളോടെ …

 

“കിട്ടിയ പണം ധൂർത്തടിച്ചില്ല ,പോലീസ് എന്നൊരു ലക്ഷ്യം മുന്നിലുണ്ടായിരുന്നത് കൊണ്ട് വിജയിക്കാൻ പ്രയാസമുണ്ടായില്ല …

 

“എന്നെ തേടി വരുന്ന ഓരോരുത്തരെയും ഞാൻ നന്നായി പഠിച്ചിരുന്നു ,അതുകൊണ്ടെനിക്ക് ഇവിടെ ധാരാളം പരിചയക്കാരുണ്ട് തന്നെ പോലെ ..

 

“ഇപ്പോ തന്റെ മനസ്സിൽ എന്നോട് പുച്ഛമായിരിക്കും .. പക്ഷെ ഞാനും തന്നെ പോലെ തന്നെയാണെടോ ,താൻ തന്റെ നഗ്നത എനിക്ക് മുമ്പിൽ കാണിച്ചതു പോലെ തന്നെയല്ലേ ഞാനും കാണിച്ചത് ..?

 

“അപ്പോൾ നിനക്ക് നഷ്ട്ടം വരാത്തതൊന്നും എനിക്കും നഷ്ട്ടം വന്നിട്ടില്ല .. ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാവണമെങ്കിൽ പലപ്പോഴും നാം നല്ല മുതൽ മുടക്ക് നടത്തണം ..

 

“എനിക്കെന്റെ ശരീരമായിരുന്നു മുടക്കുമുതൽ ഇതുവരെ ,ഇനി മുതലെന്റെ ജോലിയും …

 

“അപ്പോ ശരി വീണ്ടും കാണാം … പിന്നെ പഴയോർമ്മയിൽ വീണ്ടും എനിക്കരികിലേക്ക് വരാമെന്ന് കരുതരുത് ,കാരണം ഒരിക്കൽ സ്വികരിച്ചവരെ ഞാൻ വീണ്ടും സ്വീകരിക്കില്ല …

 

അലക്സിനു മുന്നിലൂടെ തലയുയർത്തി പിടിച്ച് ദൃശ്യ നടന്നു പോയപ്പോൾ അവൾ പറഞ്ഞ വാക്കുകളുടെ പൊരുൾ തേടുകയായിരുന്നു അവന്റെ മനസ്സ് … ശ്യാമ മനസ്സിൽ നന്ദി പറയുകയായിരുന്നു കൂട്ടുകാരി മായയോട്..

 

കാര്യങ്ങൾ ഇങ്ങനെയെല്ലാം ആക്കിയതും, തീരുമാനമെടുക്കാൻ ശ്യാമ യെപ്രേരിപ്പിച്ചതും, അവൾക്ക് ധൈര്യം പകർന്നതുമെല്ലാം അവളായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *