ചില പെണ്ണുങ്ങളുടെ കൂട്ടത്തിൽ എന്നെ പെടുത്തണ്ട രണ്ടു പേർക്കും ജോലിയും

പണപ്പൊരുത്തം

(രചന: Raju Pk)

 

“ഈ നമ്പറിൽ ഒന്ന് വിളിക്കാമോ എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട് നവീൻ ചേട്ടനോട്, ഞാൻ ജോസ്മയാണ്”

 

മെസഞ്ചറിൽ വന്ന മെസേജ് വായിച്ചതും ഓർത്തു ഈ കുട്ടിക്കെന്തു പറ്റി അവളുടെ വീട്ടിൽ നിന്നും വന്നവർക്ക് വീടും ഇവിടത്തെ ചുറ്റുപാടും ഇഷ്ടപ്പെടാതെ ഉണ്ടാക്കി വച്ച ഭക്ഷണം പോലും കഴിക്കാൻ നിൽക്കാതെ തിരികെ പോയവരാണ്.

 

പെണ്ണ് കാണാൻ ചെന്നപ്പോൾ പരസ്പരം സംസാരിച്ചതു മാത്രമാണ് ആകെ ഉള്ള പരിചയം നല്ലൊരു പക്വതയുള്ള കുട്ടിയായി തോന്നി പരസ്പരം ഇഷ്ടപ്പെടുകയും ചെയ്തു.ആദ്യ ബല്ലിന് തന്നെ ഫോണെടുത്തു.

 

“ഞാനാണ് നവീൻ എന്തിനാ താൻ എന്നോട് വിളിക്കാൻ പറഞ്ഞത്”

 

“അത് എങ്ങനെ പറയണം എന്നെനിക്കറിയില്ല എനിക്ക് ചേട്ടനെ ഒരു പാട് ഇഷ്ടമായി അപ്പനേക്കാൾ അപ്പന്റെ അനിയന്മാർക്കാണ് ഈ വിവാഹം നടക്കരുതെന്ന് വാശി ”

 

“നടത്താതിരിക്കാൻ അവർ പറഞ്ഞ കാര്യങ്ങൾ ഇതൊക്കെയല്ലേ ആറ് സെന്റ് സ്ഥലത്തുള്ള ഇരു നില വീട് മാത്രമാണ് ഞങ്ങൾക്കുള്ളത് അതിന് വേറെ രണ്ടവകാശികളും ഒരനിയത്തിയും അനിയനും രണ്ട് പേരും പഠിക്കുന്നവരും

 

ഭാവിയിൽ എന്തായാലും അനിയന് വീട് കൊടുക്കേണ്ടിവരും അപ്പോൾ നമ്മുടെ മകളെ എന്തിനാ ഒന്നുമില്ലാത്ത ഒരുത്തന് കെട്ടിച്ച് കൊടുക്കുന്നത്

 

നമുക്ക് ഈ ബന്ധം വേണ്ട എന്നവർ ഇവിടെ നിന്നും അല്പം മാറി നിന്ന് സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു.

 

സത്യത്തിൽ ഇതൊഴിവായത് നന്നായി വിവാഹം കഴിഞ്ഞ് താൻ ഇവിടെ വന്നാലും ഇതൊന്നും തനിക്കും തോന്നിക്കൂടായ്ക ഇല്ലല്ലോ നമുക്കിത് മറക്കാം അതാണ് നല്ലത്”

 

ഞാൻ അങ്ങനെ ചിന്തിക്കുന്ന പെൺകുട്ടിയാണെങ്കിൽ ഈ രാത്രിയിൽ ചേട്ടനെ വിളിക്കുമായിരുന്നോ സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും കുറ്റകരം ആണെന്നാണ്

 

അപ്പോൾ ഈ പെൺ വീട്ടുകാർ ചെറുക്കന്റെ പേരിൽ എന്ത് സ്ഥലമുണ്ടെന്നും എന്ത് ബാങ്ക് ബാലൻസ് ഉണ്ടെന്ന് തിരക്കുന്നത് അതിലും വലിയ തെറ്റല്ലേ

 

സ്ത്രീക്കും പുരുഷനും തുല്യ അവകാശം എന്ന് പറയുമ്പോൾ എല്ലാ കാര്യങ്ങളിലും അത് വേണം അല്ലാതെ ഭർത്താവ് ജോലിയും കഴിഞ്ഞ് വന്ന് അടുക്കളപ്പണികളും ചെയ്ത് കുട്ടികളേയും നോക്കണം എന്ന് പറയുന്ന ചില പെണ്ണുങ്ങളുടെ

 

കൂട്ടത്തിൽ എന്നെ പെടുത്തണ്ട രണ്ടു പേർക്കും ജോലിയും പരസ്പരo സ്നേഹിക്കാനും ഷെയർ ചെയ്യാനുമുള്ള മനസ്സുമാണ് വേണ്ടത് അവിടെ കുറവുകൾ ഉള്ളതു പോലെ ചികഞ്ഞ് നോക്കിയാൽ ഇവിടെയും കാണും കുറവുകൾ.

 

ചേട്ടനറിയാമോ എന്റെ അപ്പൻ നല്ല ഒരു കുടിയനാണ് പലപ്പോഴും പാതിരാത്രിയിലാണ് വീട്ടിൽ വരുന്നത് തന്നെ ഇന്ന് ഇതുവരെ എത്തിയിട്ടില്ല.

 

രാവിലെ ഞാനും അനിയത്തിയും ചേർന്ന് അപ്പച്ചനോടും അമ്മച്ചിയോടും കാര്യങ്ങൾ പറഞ്ഞ് സമ്മദിപ്പിച്ചിട്ടുണ്ട് നാളെ അപ്പൻ നിങ്ങളെ വിളിക്കാനിരിക്കുവാണ് എന്നെ ഇഷ്ടമായെങ്കിൽ എതിരൊന്നും പറയരുത് ഒരുമിച്ച് ജീവിക്കേണ്ട വർ നമ്മൾ രണ്ടു പേരുമല്ലേ.

 

പിറ്റേന്ന് മുടങ്ങിയ വിവാഹം വീണ്ടും നടത്താൻ തീരുമാനമായി.

 

അപ്പന്റെ അനിയന്മാരുടെ പലരുടേയും മുഖം തെളിഞ്ഞില്ല വിവാഹത്തിന് എന്നതൊഴിച്ചാൽ കാര്യങ്ങൾ എല്ലാം മംഗളമായി നടന്നു വിവാഹ ജീവിതത്തിന് ഒരുമിച്ച് ജീവിക്കേണ്ട വർ തമ്മിലുള്ള മനസ്സിന്റെ പൊരുത്തത്തിനാണ് മുൻതൂക്കം നൽകേണ്ടത് അല്ലാതെ പണപ്പൊരുത്തത്തിനല്ല.

 

മനപ്പൊരുത്തം ഇല്ലെങ്കിൽ അവിടെ പണപ്പൊരുത്തത്തിന് എന്ത് സ്ഥാനം…

Leave a Reply

Your email address will not be published. Required fields are marked *