ഞാൻ ആ ബന്ധം ഒഴിവാക്കിയത്. അതവനൊരു വാശിയായി. ഇപ്പോ കാർത്തിക വീട്ടിലെ ബാത്റൂമിൽ കുളിക്കുന്നത് ഒളിച്ചു നിന്ന് ഫോണിൽ റെക്കോർഡ് ചെയ്തു. അത് വച്ച് എന്നെ ഭീഷണിപ്പെടുത്തുകയാണ്.…

“എനിക്ക് ഇനി പിടിച്ചു നിൽക്കാൻ പറ്റില്ല…. ഇന്ന് രാത്രി ഞാൻ സുകേഷിനൊപ്പം പോകും…”

രാവിലെ തന്നെ ഗായത്രി പറഞ്ഞത് കേട്ട് നടുക്കത്തോടെ നോക്കി വിനോദ്.

“ഏയ്… ഇതെന്താ ഗായത്രി ഈ പറയുന്നേ വിവാഹത്തിന് മുന്നേ ഉള്ള റിലേഷനെ പറ്റി താൻ പറഞ്ഞിട്ടുണ്ട്. പക്ഷെ അതൊക്കെ നമ്മൾ പറഞ്ഞു തീർത്തതല്ലേ… എന്നിട്ടിപ്പോ എന്താണ് ഇങ്ങനെ പറയുന്നത് നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇന്ന് രണ്ട് ദിവസമല്ലേ ആയുള്ളൂ.”

ആ മറുപടി കേട്ട് അവൾ ഒന്നും മിണ്ടിയില്ല. എന്തിന്..കണ്ണുകളിൽ നിറഞ്ഞു നിന്ന കണ്ണുനീർ തുടയ്ക്കാൻ പോലും അവൾ ശ്രമിച്ചില്ല… അവളുടെ ഉള്ളിൽ എന്തോ പുകയുന്നുണ്ടെന്ന് ആ നിൽപ്പ് കണ്ട് ഊഹിച്ചു വിനോദ്.

“ഗായത്രി… ഞാൻ നിന്നെ സംശയിക്കുന്നില്ല. കാരണം നിന്റെ പഴയ പ്രണയബന്ധത്തെ പറ്റി എല്ലാം നീ എന്നോട് പറഞ്ഞതാണ്. പക്ഷെ ഇപ്പോ ഈ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല.”

അക്ഷമനായി എഴുന്നേറ്റു അവൻ .

“വിനോദേട്ടാ… സുകേഷിനെ ഞാൻ സ്നേഹിച്ചിരുന്നു. അത് സത്യമാണ്. പക്ഷെ ഇപ്പോ ഞാൻ അയാളുടെ കൂടെ പോകാൻ തീരുമാനിച്ചത് ഇപ്പോഴും അയാളെ സ്നേഹിക്കുന്നതുകൊണ്ടല്ല… എന്റെ ഗതികേട് കൊണ്ടാണ്. ”

ആ മറുപടി കേൾക്കെ അവളെ തുറിച്ചുനോക്കി വിനോദ്..

“ഗതികേടോ… എന്ത് ഗതികേട്…. എന്താണ് നിന്റെ പ്രശ്നം അത് എന്നോട് തുറന്നു പറയ് ചിലപ്പോൾ എനിക്ക് അതിനൊരു പരിഹാരം ഉണ്ടാക്കാൻ പറ്റിയാലോ”

മറുപടി പറയാതെ ഗായത്രി കുറച്ചു നേരം തലകുനിച്ച് നിന്നു. തന്റെ പ്രശ്നങ്ങൾ തുറന്ന് പറയണമോ വേണ്ടയോ എന്ന ചിന്ത അവളെ വല്ലാതെ അലട്ടി. പക്ഷെ ഇന്നിപ്പോൾ ഏക ആശ്രയം വിനോദ് തന്നെയാണ് അതുകൊണ്ട് തന്നെ അവനിൽ നിന്നും ഒന്നും ഒളിക്കേണ്ട എന്ന നിഗമനത്തിൽ തന്നെ എത്തിച്ചേർന്നു അവൾ.
ശേഷം പതിയെ വിനോദിന്റെ അടുത്തേക്ക് ചേർന്നു.

“ഏട്ടാ… അവൻ സുകേഷ്… എന്റെ അനിയത്തി കാർത്തികയെ വച്ച് കളിക്കുകയാ… ”

ആ വാക്കുകൾ കേൾക്കെ വിനോദിന്റെ മുഖം വിളറി.

“കാർത്തികയെ വച്ച് കളിക്കുന്നെന്നോ.. എന്താ നീ ഉദ്ദേശിക്കുന്നെ… തെളിച്ചു പറയ്.. ”

” ഏട്ടാ…. അവനൊരു മോശം വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞപ്പോ ആണ് ഞാൻ ആ ബന്ധം ഒഴിവാക്കിയത്. അതവനൊരു വാശിയായി. ഇപ്പോ കാർത്തിക വീട്ടിലെ ബാത്റൂമിൽ കുളിക്കുന്നത് ഒളിച്ചു നിന്ന് ഫോണിൽ റെക്കോർഡ് ചെയ്തു. അത് വച്ച് എന്നെ ഭീഷണിപ്പെടുത്തുകയാണ്. ഞാൻ അവനൊപ്പം ചെന്നില്ലെങ്കിൽ.. ആ വീഡിയോ.. ”

ബാക്കി പറഞ്ഞില്ല.. പൊട്ടിക്കരഞ്ഞു പോയി ഗായത്രി. അതോടെ പ്രശ്നം എത്രത്തോളം വലുതാണെന്ന് തിരിച്ചറിഞ്ഞു വിനോദ്.

” നമുക്കിത് പോലീസിൽ കംപ്ലയിന്റ് ചെയ്യാം ഗായത്രി.. അതാണ് നല്ലത്… ”

” വേണ്ട ഏട്ടാ.. ആ വാശിയിൽ അവനെങ്ങാനും വീഡിയോ ലീക്ക് ആക്കിയാൽ… കാർത്തിക ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല.. ഞാൻ ആരെയും ഒന്നും അറിയിച്ചില്ല… എന്ത് ചെയ്യണമെന്നും അറിയില്ല…”

ഭയത്തോടെ ഗായത്രി നോക്കുമ്പോൾ ആ സാധ്യത ശെരിയാണെന്ന് വിനോദിനും തോന്നി. ഒരല്പസമയം നിശബ്ദനായി അവൻ. അടങ്ങാത്ത ദേഷ്യത്തിൽ പല്ലുകൾ ഞെരിച്ചു കൊണ്ട് ഒരു ഉപായത്തിനായി ആലോചിച്ചു. അല്പ സമയത്തെ നിശബ്ദതയ്ക്കൊടുവിൽ ആ മനസ്സിൽ ഒരു പോംവഴി തെളിഞ്ഞിരുന്നു.

“ടെൻഷൻ ആകേണ്ട ഗായത്രി.. വഴിയുണ്ടാക്കാം.. നീ ഇപ്പോ ഒന്നും തിരിച്ചു ചോദിക്കരുത് ഞാൻ പറയുന്ന പോലെ ചെയ്യണം.. അവനെ വിളിക്ക്. ഞാൻ ഇന്ന് വീട്ടിൽ ഇല്ല സൊ സംസാരിക്കണം… രാത്രി ഇവിടേക്ക് വരാൻ പറയ്…”

ആ വാക്കുകൾ കേൾക്കെ സംശയത്തിൽ നോക്കി ഗായത്രി..

” എടോ പേടിക്കേണ്ട.. ഇന്നത്തോടെ എല്ലാം. തീർത്തു തരാം ഞാൻ… വിശ്വസിക്ക് ”

വിനോദിന്റെ ആ വാക്കുകളിൽ വല്ലാത്ത ആത്മവിശ്വാസം നിറഞ്ഞിരുന്നു. അത് മനസിലാക്കവേ അവൻ എന്തോ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് മനസിലാക്കി ഗായത്രി.

മനസില്ലാ മനസോടെയാണെങ്കിലും വിനോദ് പറഞ്ഞത് പോലെ തന്നെ സുകേഷിനെ അറിയിച്ചു അവൾ . പിന്നുള്ള ഓരോ നിമിഷവും ആകാംഷയേറി വന്നു..

സമയം വേഗത്തിൽ നീങ്ങി രാത്രി പന്ത്രണ്ടു മണി കഴിയവേയാണ് സുകേഷിനോട് ഗായത്രി വരാൻ പറഞ്ഞിരുന്നത്. പതിനൊന്നു മണിയായപ്പോഴേലും വിനോദിന്റെ രണ്ട് സുഹൃത്തുക്കലും എത്തി. അതോടെ കെണി വലുതാണെന്ന് മനസിലാക്കി അവൾ.

” എടാ.. അരുണേ.. നമുക്ക് ആ പത്തായപുരയ്ക്ക് പിന്നിൽ നിൽക്കണം. രാത്രി പത്തായപുരയ്ക്ക് മുന്നിൽ വരാനാണ് അവനോട് ഗായത്രി പറഞ്ഞിട്ടുള്ളത്.. ”

കൂട്ടുകാർക്കു നിർദ്ദേശം കൊടുത്തു ഗായത്രിയ്ക്ക് നേരെ തിരിഞ്ഞു വിനോദ്.

” നീ ഒന്നുകൊണ്ടും പേടിക്കേണ്ട… ഞങ്ങൾ പിന്നിൽ ഉണ്ടാകും അവൻ വന്നാൽ ഉടനെ ഒരു സംശയവും തോന്നിയ്ക്കാതെ പത്തായപുരയ്ക്ക് ഉള്ളിലേക്ക് വിളിച്ചു കയറ്റണം.. ബാക്കി എല്ലാം സെറ്റ് ആണ്…. ”

ആ വാക്കുകൾ ഗായത്രിയ്ക്കും ആത്മവിശ്വാസമേകി. എന്നിരുന്നാലും ഭയം പൂർണ്ണമായും അവളെ വിട്ടുമാറിയിരുന്നില്ല.

” ഏട്ടാ… എനിക്ക് എന്തോ… ഉള്ളിലൊരു പേടി.. ”

“ഹാ… ഞാൻ ഉണ്ടെടോ.. ധൈര്യമായി ഇരിക്ക് ”

വിനോദ് അപ്പോഴും നല്ല ആത്മവിശ്വാസത്തിലായിരുന്നു. അതോടെ പ്രാർത്ഥനയോടെ കാത്തിരുന്നു ഗായത്രി.. കൃത്യം പന്ത്രണ്ട് മണിയായപ്പോൾ തന്നെ സുകേഷിന്റെ കോൾ അവളുടെ ഫോണിലേക്ക് വന്നു. പതിയെ അടുക്കള വാതിൽ തുറന്ന് ഗായത്രി പുറത്തേക്കെത്തുമ്പോൾ അവിടെ കാത്തു നിന്നിരുന്നു അവൻ.

” എടോ.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല കേട്ടോ… ഇത്ര പെട്ടെന്ന് നീ ഓക്കേ പറയുമെന്ന് ഞാൻ കരുതിയില്ല.. ”

വല്ലാത്തൊരു ആവേശത്തോടെ ഗായത്രിയെ കണ്ണാലെ അടിമുടിയൊന്ന് ഉഴിഞ്ഞു സുകേഷ്.

” ഇവിടെ നിൽക്കേണ്ട… നമുക്ക് ആ പത്തായപുരയ്ക്ക് ഉള്ളിലേക്ക് കയറാം.. ”

പ്ലാൻ പ്രകാരം അവനെ ഉള്ളിലേക്ക് കൊണ്ട് പോയി ഗായത്രി.

” പേടിക്കേണ്ടടോ.. നീ എന്റൊപ്പം വരണം ന്ന് ഒക്കെ ഒരു ഫ്ലോയിൽ പറഞ്ഞതാണ്… നീ ഇവിടെ മരുമോളായിട്ട് കസറിക്കോ.. എനിക്ക് ഇങ്ങനെ ഒന്നുരണ്ട് വട്ടം ആരും കാണാതെ ഒന്ന് കണ്ടാൽ മതി… ആ കൊതിയങ്ങ് തീരുമ്പോൾ അനിയത്തിയുടെ വീഡിയോ ഡിലീറ്റ് ആക്കി ഞാൻ പൊയ്ക്കോളാം.. ”

വഷളൻ ചിരിയിൽ സുകേഷ് അത് പറയുമ്പോൾ തന്റെ ഉള്ളിൽ രോഷം ഇരച്ചു കയറുന്നത് അറിഞ്ഞു ഗായത്രി.

അപ്പോഴേക്കും പെട്ടെന്ന് പിന്നിൽ ഒളിച്ചു നിന്നിരുന്ന വിനോദും സുഹൃത്തുക്കളും പത്തായപ്പുരയ്ക്ക് ഉള്ളിലേക്ക് ചാടി കയറി. ആകെ വികാര ഭരിതനായി നിന്നിരുന്ന സുകേഷ് പെട്ടെന്ന് എല്ലാവരെയും കണ്ട് ആകെ ഒന്ന് പരുങ്ങി പോയി. പതിയെ അത് തനിയ്ക്കായുള്ള കെണിയാണെന്ന് മനസിലാക്കി അവൻ.

“ഓഹോ… നീ കെട്ട്യോനെയും കൂട്ടി എനിക്കിട്ട് പണിഞ്ഞതാ അല്ലേ… ഓവർ സ്മാർട്ട്…. ഈ അഹങ്കാരത്തിനു നിന്റെ അനിയത്തി അനുഭവിക്കും. സന്തൂർ സോപ്പും തേച്ചുള്ള അവളുടെ കുളി നാട്ടുകാര് മുഴുവൻ കാണും.. ഓർത്തോ നീ..”

അടങ്ങാത്ത കലിയിൽ അലറി സുകേഷ്. അത് കേട്ട് ഗായത്രി ഒന്ന് ഭയന്നെങ്കിലും പെട്ടെന്ന് വിനോദ് മുന്നിലേക്ക് കയറിയത് അവൾക്കൊരു ആശ്വാസമായി.

” ഗായത്രി.. നീ ഒന്ന് പുറത്തേക്ക് നിന്നേ… ഇവനെ വച്ച് ഞങ്ങൾക്ക് ഒരു പണിയുണ്ട്.. ”

ആ വാക്കുകൾ കേൾക്കെ മൗനമായി പതിയെ പുറത്തേക്ക് നീങ്ങി ഗായത്രി. ദയനീയമായി ആ കാഴ്ച നോക്കി നിന്നു സുകേഷ്. പതിയെ പത്തായപുരയുടെ വാതിൽ അടഞ്ഞു. പിന്നേ അകത്ത് ഒരു ബഹളമായിരുന്നു. അടിയും…..ഇടിയും.. കരച്ചിലും കെഞ്ചലും എല്ലാം കൂടി അല്പസമയം നീണ്ടു നിന്നു. അക്ഷമയായി പുറത്ത് കാത്തു നിന്നു ഗായത്രിയപ്പോൾ. പതിയെ എല്ലാം നിശബ്ദമായതോടെ വാതിൽ തുറന്നു ആദ്യം പുറത്തേക്ക് വന്നത് വിനോദ് ആണ്. അവന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിഞ്ഞിരുന്നു.

” ഏട്ടാ..”

ആകാംഷയിൽ ഓടി അവനരികിലേക്ക് ചെന്നു അവൾ

” എടാ നീ അവളെയും കൂട്ടി ഉള്ളിലേക്ക് കേറിക്കോ ഇവനെ ഇനി ഞങ്ങൾ നോക്കിക്കോളാം.. ഗുഡ് നൈറ്റ്… ”

പിന്നിൽ നിന്നും വിളിച്ചു പറഞ്ഞത് അരുണാണ്. അതോടെ ഗായത്രിയുടെ ചുമലിൽ കയ്യിട്ട് പതിയെ വീടിനുള്ളിലേക്ക് നടന്നു വിനോദ്.

” ഏട്ടാ…എന്തായി .. അവനെ എന്ത് ചെയ്തു.. ആ വീഡിയോ ”

കാര്യങ്ങൾ അറിയാൻ ആകാംഷയായിരുന്നു ഗായത്രിയ്ക്ക്.

” വീഡിയോ ഒക്കെ ഡിലീറ്റ് ആക്കിയെടോ… അവന്റേൽ വേറെ കോപ്പിയൊന്നുമില്ല… ഇനി ഉണ്ടേലും അത് അവൻ തന്നെ നശിപ്പിച്ചോളും കാരണം… അവന്റെ ഒന്ന് രണ്ട് വീഡിയോസ് അരുണിന്റെ ഫോണിൽ ഉണ്ട്… ഉടുത്തുണിയില്ലാതെ.. ഇനിയവൻ നിന്നെ ശല്യം ചെയ്യില്ല… ചെയ്താൽ അവന്റെ വീഡിയോസ് ഈ നാട്ടിൽ ലീക്ക് ആകും എന്ന പേടി ഇപ്പോ അവന്റെ ഉള്ളിലുണ്ട്. ”

ആ വാക്കുകൾ കേൾക്കെ അതിശയത്തോടെ നോക്കി ഗായത്രി.

” എന്തുവാ.. ഇങ്ങനെ തുറിച്ചു നോക്കുന്നത്. എടോ എല്ലാ പ്രശ്നങ്ങളും തീർന്നെടോ.. ഇനി നിന്റെയോ കാർത്തികയുടെയോ നിഴൽ വെട്ടത്ത് വരില്ലെന്ന് എന്റെ കാല് പിടിച്ചു കെഞ്ചി അവൻ. ഇനീപ്പോ പുതിയത് എന്തേലും അവൻ ഉണ്ടായാലും ഞാൻ ഉണ്ട് നിനക്ക് ഒപ്പം എന്തിനെയും നേരിടാൻ.. താൻ ധൈര്യമായി ഇരിക്ക്… ”

വിനോദിന്റെ ആ വാക്കുകൾക്ക് മുന്നിൽ അറിയാതെ സന്തോഷത്തിൽ പൊട്ടിക്കരഞ്ഞു പോയി ഗായത്രി.. അത് കണ്ടിട്ട് അവളെ തന്നോട് ചേർത്ത് പുണർന്നു അവൻ

” എടോ… കണ്ടില്ലേ താൻ ഉള്ളിലിട്ട് പുകച്ചത് ഒറ്റ ദിവസം കൊണ്ട് ഞാൻ തീർത്തു തന്നത്. എന്തുണ്ടെലും എന്നോട് പറയണം.. ഈ ലോകത്ത് പരിഹാരങ്ങൾ ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ല.. ഇനി മുതൽ നിന്റെ സന്തോഷവും..സങ്കടവും..പ്രശ്നങ്ങളും ടെൻഷനും… എല്ലാം എന്റേതും കൂടിയാണ്.. ”

സന്തോഷത്തിൽ വിനോദിന്റെയും ശബ്ദമിടറി..

” ഏട്ടാ… ഒരുപാട് നന്ദി..”

വല്ലാത്തൊരു സുരക്ഷിതത്വത്തിൽ അവന്റെ കരവാലയങ്ങൾക്കുള്ളിൽ പറ്റിച്ചേർന്നു നിന്നു ഗായത്രിയപ്പോൾ

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *