സുന്ദരനായ ഒരുവൻ ഓഫീസിൽ ജോയിൻ ചെയ്ത ദിവസം, ഞങ്ങളുടെ മനസ്സിൽ ചെറുതായൊരു ലഡ്ഡു പൊട്ടി.. ഉള്ളത് പറയാമല്ലോ, വലിയ പ്രാരാബ്ദങ്ങൾ ഒന്നുമില്ലാതെ വായിൽ നോക്കി….

സുന്ദരനായ ഒരുവൻ ഓഫീസിൽ ജോയിൻ ചെയ്ത ദിവസം, ഞങ്ങളുടെ മനസ്സിൽ
ചെറുതായൊരു ലഡ്ഡു പൊട്ടി..

ഉള്ളത് പറയാമല്ലോ, വലിയ പ്രാരാബ്ദങ്ങൾ ഒന്നുമില്ലാതെ വായിൽ നോക്കി അങ്ങനെ ജീവിക്കുന്നതിന്റെ സുഖമൊന്ന് വേറെ തന്നെയാണ്….

ഞങ്ങൾ മൂന്ന് കൂട്ടുകാരും അവിവാഹിതരാണ്.

വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ടെങ്കിലും, എന്തോ മനസ്സിനിണങ്ങിയ ഒരാളെ കണ്ടെത്താൻ ഞങ്ങൾക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം…

എനിക്ക് അങ്ങനെ വലിയ ഡിമാന്റുകൾ ഒന്നുമുണ്ടായിരുന്നില്ല എന്റെ ഇതുവരെയുള്ള ജീവിതത്തിന് തടസ്സമിട്ട്, പുതിയ ഒരാളായി ജീവിക്കണമെന്നൊന്നും എന്നോട് പറയാത്ത ഒരാളായിരിക്കണം.
എന്ന് വെച്ചാൽ ഞാനിപ്പോൾ ജീവിക്കുന്നത് എങ്ങനെയാണോ
അതേ സന്തോഷത്തോടെയും സമാധാനത്തോടെയും എന്റെ പുരുഷനോടൊപ്പം എനിക്ക് കഴിയാൻ സാധിക്കണം, അയാൾ എന്റെ നല്ല സുഹൃത്തായിരിക്കണം, അത്രയേ എനിക്ക് വേണ്ടൂ..

 

എന്റെ കൂട്ടുകാർക്കും ആലോചനകൾ നടക്കുന്നുണ്ട്, ഇനി എന്തായാലും ഞങ്ങൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. അതുകൊണ്ട് ഞങ്ങൾ ഇനിയൊരു വിവാഹമാകാം എന്ന തീരുമാനത്തിൽ എത്തിനിൽക്കുമ്പോഴാണ്, ഞങ്ങളുടെ ഓഫീസിലേക്കുള്ള ആ സുന്ദരന്റെ വരവ്..

ഓഫീസിൽ പുതുതായി വന്നയാൾ സൗന്ദര്യം കൊണ്ട് മാത്രമല്ല,പെരുമാറ്റം കൊണ്ടും ജോലിയിലുള്ള ആത്മാർത്ഥത കൊണ്ടും വളരെ പെട്ടെന്ന് തന്നെ ഓഫീസിലുള്ള ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഇടം നേടി.

സ്വയമറിയാതെ നമുക്ക് അയാളോട് ഒരു ബഹുമാനവും ഇഷ്ടവും ഒക്കെ തോന്നും..
ആളെ കുറിച്ചറിഞ്ഞപ്പോൾ ഞങ്ങൾക്കും സന്തോഷമായി.
കാരണം, പുള്ളിയും വിവാഹം കഴിച്ചിട്ടില്ല.

അങ്ങേരുടെ വീട്ടിലും വിവാഹാലോചനകൾ നടക്കുന്നു…

എനിക്കും അത് കേട്ടപ്പോൾ ചെറിയ സന്തോഷം തോന്നി…

ഇപ്പോൾ നിങ്ങൾ വിചാരിക്കും ഒരു കാഴ്ചയിൽ ഒരു മനുഷ്യനോട് ഇഷ്ടം തോന്നാൻ മാത്രം ലോലമാണോ എന്റെ ഹൃദയമെന്ന്, ഒരിക്കലുമല്ല.

ചില മനുഷ്യരെ കാണുമ്പോൾ നമുക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നും….
പെട്ടെന്ന് ആ സ്നേഹം ഉള്ളം മുഴുവൻ വ്യാപിക്കും.

ഓഫീസിലുള്ള ഏവരുമായി അയാൾ പെട്ടെന്ന് തന്നെ സൗഹൃദത്തിൽ ആയി.

സ്ത്രീകൾക്ക് ബഹുമാനം നൽകുന്ന ഒരുവനാണ് അയാൾ. തീർച്ചയായും അയാൾക്ക് നല്ലൊരു കുടുംബം ഉണ്ടാകുമെന്ന് എനിക്ക് തോന്നി.

തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം.
ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് പുള്ളി എന്നോട് വിവാഹം കഴിക്കാൻ താല്പര്യമുണ്ട്
വീട്ടിൽ വന്ന് ആലോചിക്കട്ടെയെന്ന് ചോദിച്ചു.

എന്റെ കൂട്ടുകാർ സന്തോഷം പ്രകടിപ്പിച്ചു, അല്ലെങ്കിലും നിനക്ക് പറ്റിയ ആളാണ് അവൻ. നീ വിവാഹത്തിന് സമ്മതിക്കണം എന്ന് പറഞ്ഞ് അവരെന്നെ നിർബന്ധിക്കാനും കൂടെ തുടങ്ങി.

അങ്ങനെ ഒരു ഞായറാഴ്ച അവൻ വീട്ടുകാരെയും കൂട്ടി എന്നെ പെണ്ണുകാണാനായി എത്തി.

ഉള്ളത് പറയാമല്ലോ രണ്ടു വീട്ടുകാർക്കും ആ ആലോചന ഇഷ്ടമായി.
എൻഗേജ്മെന്റ് പിറ്റേ മാസം തന്നെ നടത്താൻ തീരുമാനമായി കൂടാതെ ആറ് മാസത്തിനുള്ളിൽത്തന്നെ വിവാഹവുംതീരുമാനിച്ചു..

പിന്നെ ഞങ്ങളുടെ ദിനങ്ങളായിരുന്നു…

വിവാഹം തീരുമാനിച്ചുറപ്പിച്ചതായതുകൊണ്ട്
ഇടയ്ക്കൊക്കെ ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കാനൊക്കെ പുറത്ത് പോകുകയും, പാർക്കിലോ ബീച്ചിലോ പോയിരുന്ന് ഞങ്ങളുടെ ഭാവിയെക്കുറിച്ച് സംസാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു.

എനിക്ക് അവനിൽ ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം, നമ്മുടെ ആൾക്കാരുടെ കടയിൽ കയറണം എന്ന നിർബന്ധബുദ്ധി മാത്രമാണ്.

അതെന്താണ് അങ്ങനെയെന്ന് എനിക്ക് മനസ്സിലായില്ല..

പിന്നെപ്പിന്നെ എനിക്ക് മനസ്സിലായി,
അന്യ.മ., ത., ക്കാരുടെ കടകളിലൊന്നും അവൻ കയറില്ലെന്ന്.
അവനവന്റെ ആൾക്കാർ എന്ന് പറയുന്നത് എന്താണെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്.

ഒന്ന് ഹോസ്പിറ്റലിൽ പോകണമെങ്കിൽ പോലും മ.., തം നോക്കുന്ന അവന്റെ സ്വഭാവം എനിക്ക് ഒരിക്കലുമംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല.

മ.,, ത ചിന്ത തീരെയില്ലാത്ത ഞാൻ,
മനുഷ്യരെ ഇന്നേ വരെ തരം തിരിച്ചു കണ്ടിട്ടില്ല.

മനുഷ്യർ ഒത്തൊരുമയോടെ കഴിയുന്നയിടത്താണ് ഞാൻ വളർന്നത്. എന്റെ ഒരു സർട്ടിഫിക്കറ്റിലും മ.,. തം രേഖപ്പെടുത്തിയിട്ടില്ല.

കുറച്ചുകാലം മാത്രം ഈ ഭൂമിയിൽ ജീവിക്കാൻ അവസരം കിട്ടിയ വെറും മനുഷ്യർ മാത്രമാണ് നമ്മൾ, അതിനിടയിൽ വി.ദ്വേ.ഷം ഉണ്ടാക്കാതെ, സമാധാനമായി ജീവിച്ച്, ഒടുവിൽ മ., ര. ണമെന്ന നീണ്ട ഉറക്കത്തിലേക്ക് പോകുക.

അതിനപ്പുറം, ജീവിച്ചിരിക്കുന്ന കാലത്തോളം മനുഷ്യർക്കിടയിൽ വേർതിരിവുകളുണ്ടാക്കാനല്ല മനുഷ്യൻ നോക്കേണ്ടത്..

ഭൂമിയിൽ മനുഷ്യനെ കൂടാതെ എത്രയെത്ര ജീവിവർഗ്ഗങ്ങളുണ്ട്.
അവയ്ക്കൊന്നും മ.,ത.,ങ്ങ.ളില്ല.

ഭൂമിയൊ,ആകാശമോ, ജലമോ, വായുവോ, ഒന്നും നമ്മുടെ സ്വന്തമല്ല.

ജീവിതം ആസ്വദിക്കാനുള്ള അവസരം കാലം തന്നിരിക്കുകയാണ്.
അതിന്റെ വില മനസ്സിലാക്കി ജീവിക്കുക എന്നുള്ളത് മനുഷ്യരുടെ കടമയാണ്.

മനുഷ്യനെ വേർതിരിവോടെ കാണുന്ന ഒരാളോടൊപ്പം എങ്ങനെയാണ് മുന്നോട്ട് ജീവിക്കാനാവുക??

മാറ്റങ്ങളെ അംഗീകരിക്കാതെ ഇന്നും
മ.,.ത., ത്തിന്റെ കണ്ണിലൂടെ മനുഷ്യനെ നോക്കുന്ന ഒരാളെ വേണ്ടെന്ന് വയ്ക്കാൻ എനിക്കധികം നേരമൊന്നും വേണ്ടിവന്നില്ല..

വിവരമറിഞ്ഞപ്പോൾ നിനക്ക് വ.ട്ടാണെന്ന് പറഞ്ഞ് കൂട്ടുകാർ എന്നെ വഴക്ക് പറഞ്ഞു..
മിടുക്കനായ, സുന്ദരനായ, ജോലിയും പണവുമുള്ള, ഒരുവനെ വേണ്ടെന്ന് വയ്ക്കാൻ മാത്രം മണ്ടിയാണോ നീയെന്നവർ ചോദിച്ചു.

വീട്ടുകാർ പക്ഷെ എന്നെയൊന്നും പറഞ്ഞില്ല.
എന്റെ തീരുമാനമാണ് നല്ലതെന്ന് പറഞ്ഞു.

ജീവിതം എത്ര ക്ഷണികമാണ്.

എനിക്കൊരു പാവം മനുഷ്യനെ മതി, മനുഷ്യരെല്ലാം ഒന്നാണെന്ന ചിന്തയുള്ള,
സ്നേഹിക്കാൻ മടി കാണിക്കാത്ത
ഒരാൾ എന്നെ തേടി വരും, ഇല്ലെങ്കിൽ അങ്ങനൊരാളെ ഞാൻ കണ്ടെത്തും.

ഞങ്ങൾ സ്നേഹത്തിൽ പൊതിഞ്ഞുപൊതിഞ്ഞ് പരസ്പരം സംരക്ഷിക്കും….
ഞങ്ങൾ സ്നേഹത്തിന്റെ വിത്തുകൾ മാത്രം വിതയ്ക്കും…

നിന്റെ സ്വപ്‍നങ്ങൾ എത്ര ചെറുതാണെന്ന് എന്റെ പ്രിയപ്പെട്ടവർ പറയാറുണ്ട്
ജീവിതവും അത്ര ചെറുതാണല്ലോ എന്ന് ഞാൻ തിരികെ മറുപടിയും പറയാറുണ്ട്….

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *