അവളുമാർക്കും തിരിച്ച് അതേ താല്പര്യവും അവിഹിതം ഒളിപ്പിക്കാനുള്ള കഴിവും ഉണ്ടെങ്കിൽ മാത്രം ഈ പണിക്ക് നിൽക്കാ

(രചന: Darsaraj R)

 

നിങ്ങൾ ആരുടെ കൂടെ വേണേലും പൊയ്ക്കോളൂ. പക്ഷെ അവളുമാർക്കും തിരിച്ച് അതേ താല്പര്യവും അവിഹിതം ഒളിപ്പിക്കാനുള്ള കഴിവും ഉണ്ടെങ്കിൽ മാത്രം ഈ പണിക്ക് നിൽക്കാ.

 

ഇനി ഏവളെയെങ്കിലും കെട്ടിയോന്മാർ എനിക്ക് നിങ്ങളുടെ കാര്യം പറഞ്ഞോണ്ട് മെസ്സേജ് അയച്ചാൽ…

 

രാധൂ, നമ്മുടെ മോൻ സത്യം…

 

മിണ്ടരുത്…ഒരു നൂറു പ്രാവശ്യം എങ്കിലും നിങ്ങൾ ഒന്നും അറിയാത്ത നമ്മുടെ മോനെ തൊട്ട് കള്ള സത്യം ഇട്ടിട്ടുണ്ട്. ഇനിയും ഞാൻ വിശ്വസിക്കണോ ?

 

എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യമില്ല. പുറത്ത് ആരോ വന്നിട്ടുണ്ട്. കേബിൾ ശരിയാക്കാൻ വന്ന പയ്യൻ ആണെന്ന് തോന്നുന്നു. ഫോൺ വെച്ചോളൂ.

 

രാധൂ ചേച്ചി TV ഇപ്പോൾ ഏത് റൂമിലാ?

 

വരൂ…

 

ഈ കേബിൾ എന്നും പണിമുടക്ക് ആണല്ലോ ചേച്ചി? വേണ്ട രീതിയിൽ ഉപയോഗിക്കാത്തത് കൊണ്ടാ…

 

എന്ന് വെച്ചാൽ?

 

ഒന്നുമില്ല ചേച്ചി, ചേട്ടൻ ദുബായിൽ അല്ലേ?

 

അതേ…

 

ചേച്ചിയുടെ എല്ലാ ചാനലും പുള്ളി ഉപയോഗിക്കാറുണ്ടോ?

 

What ?

 

അല്ല, ഇരുന്നുറോളം ചാനലുകൾ ഇതിൽ കിട്ടുമല്ലോ? അതെല്ലാം വേണ്ട രീതിയിൽ കാണുകയും കൈ വെക്കുകയും ചെയ്യുമോ എന്നാ ഉദ്ദേശിച്ചത്. എന്നും ഇങ്ങനെ മലയാളം മാത്രമൊക്കെ കണ്ടും പരീക്ഷിച്ചും നടന്നാൽ മതിയോ?

 

മോൻ, കേബിൾ വലിച്ചാൽ മതി കേട്ടോ. എനിക്കിട്ട് വലിക്കല്ലേ…

 

ഞാൻ ഒരു കാര്യം തുറന്ന് പറഞ്ഞോട്ടെ ചേച്ചി?

 

എന്ത് കാര്യം?

 

ഞാൻ ചേച്ചിയെ ആദ്യമായി കാണുന്നത് ഇളങ്കര ക്ഷേത്രത്തിലെ കാർത്തിക വിളക്കിന്റെ അന്ന് ആണ്. ചേച്ചി ഒരു മഞ്ഞ ദാവണിയാണ് അന്ന് അണിഞ്ഞിരുന്നത്.

 

സന്ധ്യ മയങ്ങിയ ശേഷം കുളത്തിൽ കാർത്തിക ദീപം ഒഴുക്കാൻ ചേച്ചി കൽപ്പടവിൽ ഇരുന്നപ്പോൾ…

 

മതി മതി മതി…

 

അല്ല ചേച്ചി വേറെ ഒന്നുമല്ല. എനിക്ക് അന്ന് ചേച്ചിയെ കണ്ടപ്പോൾ പറക്കും തളികയിൽ നിത്യാദാസ് കുളി കഴിഞ്ഞിട്ട് കയറി വരുന്ന ഫീലായിരുന്നു.

 

അതിന് ഞാൻ കുളിക്കാൻ ഇറങ്ങിയില്ലല്ലോ?

 

അല്ല, ഞാൻ പറഞ്ഞതാ… ചേച്ചിയെ കണ്ടാൽ 14 വയസ്സുള്ള ഒരു മോൻ ഉണ്ടെന്ന് മഷി ഇട്ട് നോക്കിയാൽ പോലും അറിയാൻ പറ്റില്ല.

 

നിനക്ക് ഇപ്പോൾ ആക്ച്വലി എന്താ വേണ്ടത്?

 

ചേച്ചിക്ക് ടെൻഷൻ ഒന്നുമില്ലേ? ഇവിടെ ഇപ്പോൾ നമ്മൾ രണ്ടാളും മാത്രമല്ലേ ഉള്ളൂ? പോരാഞ്ഞിട്ട് ഞാൻ ഒരു അവിവാഹിതനും.

 

എന്റെ സമ്മതം ഇല്ലാതെ നീ എന്റെ ദേഹത്ത് തൊടില്ല. ആ തന്റേടം ഉള്ളടത്തോളം കാലം എനിക്ക് യാതൊരു ടെൻഷനും ഇല്ല.

 

അത് തൊടില്ലായിരിക്കാം. പക്ഷെ ഒരു ദിവസം ചേച്ചി എനിക്ക് ആ അനുമതി തരണം.

 

ഇറങ്ങിക്കോ…

 

ചേച്ചി…

 

GET LOST.

 

ഉച്ചത്തിൽ കതക് അടക്കുന്ന ശബ്ദം.

 

കൃത്യം 3 മാസത്തിന് ശേഷം.

 

ഹലോ, രാധൂ ചേച്ചി അല്ലേ?

 

അതേ. ആരാണ്?

 

ഞാൻ വിഷ്ണു ആണ്. കേബിൾ ശരിയാക്കാൻ…

 

അതിന് ഇവിടെ ഇപ്പോൾ കേബിളിന് പ്രശ്നം ഒന്നുമില്ലല്ലോ വിഷ്ണു? എങ്ങനെ പോകുന്നു വിഷ്ണുവിന്റെ വിവാഹ ജീവിതമൊക്കെ?

 

ചേച്ചി അറിഞ്ഞോ എന്റെ കല്യാണം കഴിഞ്ഞത്?

 

വിഷ്ണു കെട്ടാമെന്ന് വാക്ക് കൊടുത്തിരുന്ന ഗോപിക പറഞ്ഞ് അറിഞ്ഞു.

 

ഗോപികയെ എങ്ങനെ പരിചയം?

 

അതൊക്കെ അവിടെ നിൽക്കട്ടെ. ഇപ്പോൾ എന്തിനാ വിളിച്ചത്?

 

ഞാൻ അന്ന് ചോദിച്ചത്…

 

നിന്റെ കല്യാണം കഴിഞ്ഞിട്ടും?

 

ചേച്ചി അതിപ്പോൾ…

 

തപ്പി തടയേണ്ട. എനിക്ക് സമ്മതം. പക്ഷെ സേഫ് ആയിരിക്കണം.

 

അതൊക്കെ ഞാൻ ഏറ്റു. പറ്റിക്കാൻ പറയുക അല്ലല്ലോ ആല്ലേ?

 

ഒരിക്കലുമല്ല.

 

ഇത്ര പെട്ടെന്ന് ചേച്ചി വളയും… സോറി… സമ്മതിക്കും എന്ന് ഞാൻ വിചാരിച്ചില്ല.

 

എങ്കിൽ നാളെ വൈകുന്നേരം വായോ.

 

ചേച്ചി ഒരു ആഗ്രഹം കൂടി.

 

എന്താ?

 

അന്നിട്ട ആ മഞ്ഞ ദാവണിയിൽ നിൽക്കുമോ?

 

അത്രയ്ക്ക് വേണോ?

 

വേണം പ്ലീസ്.

 

നോക്കാം.

 

പിറ്റേ ദിവസം വൈകുന്നേരം.

 

കയറി വരൂ.

 

ചേച്ചി അതേ ദാവണി തന്നെ അണിഞ്ഞല്ലേ?

 

നിന്റെ ആഗ്രഹം അല്ലേ?

 

എന്തേ? ഞാൻ സമ്മതം തന്നപ്പോൾ ഒന്നും ചെയ്യാൻ തോന്നുന്നില്ലേ?

 

ചേച്ചി…ദാവണി ഞാൻ അഴിച്ചു തരണോ? അതോ?

 

ഞാൻ അഴിച്ചോളാം. കുറച്ചു കൂടി മാറി നിൽക്ക്.

 

ചേച്ചി എന്താ ഇത്ര സ്പീഡ്?

 

ഇത് നിന്റെ OYO റൂം അല്ല. എന്റെ വീട് ആണ്.

 

ദാവണി ഞാൻ അഴിച്ചു തരാം. പക്ഷെ നീ തിരിച്ചൊരു സഹായം ചെയ്യണം. പറ്റുമോ?

 

പറ്റും. ചേച്ചി പറയൂ.

 

നീ എന്നെ ആദ്യം ഇതേ ദാവണിയിൽ അല്ലേ കണ്ടത്? അതും കൽപ്പടവിൽ?

 

അതേ.

 

അതേ കൽപ്പടവിൽ ഇതേ ദാവണി ഉടുപ്പിച്ചിട്ട് നിന്റെ കെട്ടിയോളെ കൊണ്ട് ഇരുത്തിയിട്ട് കുറച്ചു ഫോട്ടോ എടുക്കണം.

 

എന്നിട്ട് എനിക്ക് അത് അയച്ചു തരണം.

 

അതിപ്പോൾ… ചേച്ചി ലെസ്ബിയൻ ആണോ?

 

ലെസ്ബിയൻ ഒന്നും അല്ലട മോനെ. ആ ഫോട്ടോസ് എന്റെ കെട്ടിയോനെ കാണിക്കാനാ. എന്തായാലും എന്റെ കണ്ണ് വെട്ടിച്ചിട്ട് കണ്ണിൽ കണ്ട എല്ലാവളുമാരുടേയും കൂടെ പുള്ളിക്കാരൻ പോകുന്നുണ്ട്. ഇതാകുമ്പോൾ കെട്ടിയോൻ ആയ നീ എന്നോട് വന്ന് പരാതിയും പറയില്ലല്ലോ?

 

അവളും എത്ര നാളെന്നും പറഞ്ഞാ ഈ അമൃതയും കൈരളിയുമൊക്കെ കണ്ട് ഇരിക്കാ?

 

എന്റെ കെട്ടിയോൻ ആകുമ്പോൾ എന്നെ ഒഴിച്ച് ബാക്കി ഏത് ചാനൽ കിട്ടിയാലും വേണ്ട രീതിയിൽ ഉപയോഗിക്കും എന്നാ കേട്ടത്. അമേരിക്കൻ ചാനൽസൊക്കെ പുള്ളിയുടെ വീക്ക്നെസ് ആണ്.

 

അപ്പോൾ എങ്ങനെയാ ദാവണിയൂരട്ടെ?

 

മറുപടി ഒന്നും പറയാതെ തല കുനിച്ചു കൊണ്ട് വിഷ്ണു പുറത്തിറങ്ങി.

 

ഈ കാഴ്ചകൾ എല്ലാം വീഡിയോ കോളിൽ കണ്ടു കൊണ്ടിരുന്ന രാധുവിന്റെ കെട്ടിയോൻ കണ്ണ് നിറഞ്ഞ് കൊണ്ട് സ്പീക്കർ ഓൺ ആക്കാൻ ആംഗ്യം കാണിക്കാൻ തുടങ്ങി.

 

കതക് കുറ്റിയിട്ട ശേഷം രാധൂ വിഷ്ണു കാണാതെ മറച്ചു വെച്ചിരുന്ന ഫോണിന്റെ സ്പീക്കർ ഓൺ ആക്കി.

 

മോളെ രാധൂ…

 

കണ്ടോ? ഞാൻ വിചാരിച്ചാൽ ഇത് പോലെ ഇവിടെ നല്ല ചുള്ളൻ ചെക്കന്മാരെ വിളിച്ചു കയറ്റാൻ പറ്റും.

 

നമുക്കും ബോറടിക്കില്ലേ എന്നും ദൂരദർശൻ മാത്രം കണ്ടോണ്ടിരുന്നാൽ?

 

മോളെ, നമ്മുടെ മോൻ സത്യം…

 

ബാക്കി പറയൂ.

 

നമ്മുടെ മോൻ സത്യം. ഞാൻ ഒത്തിരി തെറ്റുകൾ ചെയ്തിട്ടുണ്ട്. പക്ഷെ നീ അത്തരത്തിൽ ചിന്തിക്കുന്നത് പോലും എനിക്ക് സഹിക്കാൻ പറ്റുന്നില്ല. എന്നോട് ക്ഷമിക്കണം.

 

ഞാൻ നിന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചോട്ടെ?

 

Mmmmmm…

 

രാധുവിന്റെ മറുപടി ഒരു തേങ്ങൽ മാത്രം ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *