ബെഡ്‌റൂമിൽ നിന്നും അടക്കി പിടിച്ച ചിരികളും സീൽക്കാരങ്ങളും കേട്ട് അഞ്ജലി നിന്ന് വിയർത്തു. ശബ്ദം ഉണ്ടാക്കാതെ അവൾ സ്റ്റെപ് കയറി ഒച്ച കേട്ട ഭാഗത്തേക്ക്‌ നടന്നു.

(രചന: ഹേര)

 

കയ്യിലിരുന്ന സ്പെയർ കീ കൊണ്ട് മുൻ വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ മുകളിലെ മുറിയിൽ നിന്നും എന്തൊക്കെയോ ശബ്ദങ്ങൾ അഞ്ജലി കേട്ടു.

 

അടച്ചിട്ട വീടിനുള്ളിൽ ഇതാരായിരിക്കാം എന്നാണ് അവളൊരു നിമിഷം ഓർത്തത്. രാഹുലേട്ടൻ ഇനി നേരത്തെ വന്നോ. പക്ഷേ കേട്ടത് ഒരു പെണ്ണിന്റെ സൗണ്ട് അല്ലെ. ഒരു നിമിഷം അഞ്ജലിക്ക് ഹൃദയം നിലച്ചത് പോലെ തോന്നി.

 

രാവിലെ ഓഫീസിൽ രാഹുലും അവളും ഒരുമിച്ചാണ് ഓഫീസിലേക്ക് ഇറങ്ങിയത്. രാഹുൽ അഞ്ജലിയെ ഇൻഫോ പാർക്കിൽ ഡ്രോപ്പ് ചെയ്തിട്ട് സ്വന്തം ഓഫീസിലേക്ക് പോയതാണ്. രാവിലെ മുതൽ ഒരു പനികോള് തോന്നിയിട്ട് ഉച്ചയോടെ അത് കടുത്ത തല വേദനയും പനിയും ആയപ്പോൾ ഹാഫ് ഡേ ലീവാക്കി ഡോക്ടറെ പോയി കണ്ടിട്ട് അഞ്ജലി വീട്ടിലേക്ക് വന്ന് കയറിയതാണ്.

 

ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ അവൾ രാഹുലിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി. എന്തെങ്കിലും മീറ്റിംഗ്സ് ഉണ്ടെങ്കിൽ അവൻ ഫോൺ ഓഫ് ചെയ്യുന്നത് പതിവായോണ്ട് അവൾക്ക് ഒന്നും തോന്നിയില്ല.

 

അഞ്ചു വർഷം മുൻപാണ് രണ്ടാളേം വിവാഹം കഴിഞ്ഞത്. തികച്ചും ഒരു അറേഞ്ച് മാര്യേജ് ആയിരുന്നു അവരുടേത്. ആദ്യമൊക്കെ ഇരുവർക്കും ഉൾകൊള്ളാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും മെല്ലെ എല്ലാം മാറി. അച്ഛന്റെ ബിസിനസ്‌ ഏറ്റെടുത്തു നടത്തുകയാണ് രാഹുൽ. ഫിനാൻഷ്യലി വെൽ സെറ്റിൽഡ് ഫാമിലി. ഒരേയൊരു മകൻ.

 

അഞ്ജലിയും ഒറ്റ മകളാണ്. അവളുടെ അച്ഛന്റെ ഫ്രണ്ട് ന്റെ മകൻ തന്നെയാണ് രാഹുൽ. രാഹുലിന്റെ അച്ഛനാണ് ആ പ്രൊപോസൽ ഒരു കല്യാണത്തിൽ എത്തിച്ചത്. അവന് ആദ്യമൊന്നും താല്പര്യമില്ലായിരുന്നു. രാഹുലിന് അന്യ മതത്തിൽ പെട്ടൊരു കുട്ടിയുമായി സ്കൂൾ കാലം മുതൽ പ്രണയമുണ്ടായിരുന്നു. തന്റെ സ്വത്തുക്കളും ബിസിനസും ഒക്കെ കിട്ടണമെങ്കിൽ തന്നെ അനുസരിച്ചു നിൽക്കേണ്ടി വരുമെന്ന് അച്ഛൻ കടുപ്പിച്ചു പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ അവന് അയാളെ അനുസരിക്കേണ്ടി വന്നതാണ്.

 

അഞ്ചു വർഷമായിട്ട് മകന്റെ ദാമ്പത്യം സുഖമായി പോകുന്നത് കണ്ട് ഉറപ്പായപ്പോഴാണ് രാഹുലിന്റെ അച്ഛൻ വിശ്വൻ തന്റെ ബിസിനസ്‌ മകനെ വിശ്വസിച്ചു ഏൽപ്പിച്ചത്. സ്വത്തുക്കൾ ഒക്കെ തന്റെ കാല ശേഷം മകന്റെ പേരിൽ വരുന്ന രീതിയിൽ വിൽ പത്രവും തയ്യാറാക്കിയിരുന്നു.

 

രാഹുലിനും അഞ്‌ജലിക്കും കുഞ്ഞുങ്ങൾ ഉണ്ടാവാത്തത് മാത്രമായിരുന്നു രണ്ട് വീട്ടുകാരുടെയും സങ്കടം. കുഞ്ഞ് വേണ്ടെന്ന് ഉള്ളത് അഞ്ജലിയുടെ തീരുമാനം ആയിരുന്നു. രാഹുലിനും അത് നൂറിരട്ടി സമ്മതമായിരുന്നു. തന്റെ കരിയർ ഒന്ന് സെറ്റ് ആയിട്ട് മതി കുട്ടികൾ എന്ന് അവൾ പറഞ്ഞപ്പോൾ അവനും അത് ഓക്കേ ആയിരുന്നു. വീട്ടുകാർ ചോദിക്കുമ്പോൾ ട്രീറ്റ്മെന്റ് ൽ ആണെന്ന് രണ്ടാളും നുണ പറയും.

 

മുകളിലത്തെ തങ്ങളുടെ ബെഡ്‌റൂമിൽ നിന്നും അടക്കി പിടിച്ച ചിരികളും സീൽക്കാരങ്ങളും കേട്ട് അഞ്ജലി നിന്ന് വിയർത്തു. ശബ്ദം ഉണ്ടാക്കാതെ അവൾ സ്റ്റെപ് കയറി ഒച്ച കേട്ട ഭാഗത്തേക്ക്‌ നടന്നു.

 

ചാരിയിട്ട റൂമിന്റെ വാതിൽ തുറന്ന് നോക്കിയ അഞ്ജലി കണ്ടത് പൂർണ്ണ നഗ്നയായി കിടക്കുന്ന തന്റെ സുഹൃത്തായ ജൂലിയുടെ ശരീരത്തിൽ ഉയർന്ന് താഴുന്ന ഭർത്താവിനെയാണ്. ജൂലി അവളുടെ സഹപ്രവർത്തകയാണ്. രണ്ടാളും നല്ല കൂട്ടുകാരികളുമാണ്. പല പ്രാവശ്യം വീട്ടിൽ വന്നിട്ടുണ്ട്. രണ്ട് വർഷം ആയിട്ടേയുള്ളു ജൂലി അഞ്ജലിയുടെ കമ്പനിയിൽ ജോയിൻ ചെയ്തിട്ട്.

 

താലി കെട്ടിയ പുരുഷനും ഉറ്റ കൂട്ടുകാരിയും ചതിച്ചിരിക്കുന്നു. അഞ്ജലിക്ക് തല ചുറ്റുന്ന പോലെ തോന്നി. ചുമരിലൂടെ ഊർന്ന് തറയിലേക്ക് ഇരുന്നവൾ വിങ്ങി കരഞ്ഞു. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ഷാൾ കൊണ്ടവൾ വായ പൊത്തി.

 

“രാഹുൽ… എനിക്ക് മതിയായില്ല… ഒരു റൗണ്ട് കൂടി ചെയ്യാം.” കൊഞ്ചലോടെ പറയുന്ന ജൂലി.

 

“നിനക്ക് എന്നേക്കാൾ എനർജി ആണല്ലോ പെണ്ണെ.”

 

“എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ നീയല്ലേ ഉള്ളു രാഹുൽ. വല്ലപ്പോഴും ഉള്ള ഈ കണ്ടുമുട്ടലിൽ അല്ലെ നമുക്ക് ഒരുമിക്കാൻ പറ്റാറുള്ളു. നിന്നെ ഒന്ന് ഇങ്ങനെ കിട്ടാൻ എത്ര നാൾ കൊതിയോടെ കാത്തിരിക്കണം. നിനക്ക് പിന്നെ അങ്ങനെ അല്ലല്ലോ. നിന്റെ കൊതി തീർക്കാൻ അഞ്ജലി ഉണ്ടല്ലോ കൂടെ. നിന്നെ ആദ്യം അറിഞ്ഞ പെണ്ണ് ഞാനാ. അവൾ നിന്റെ ഭാര്യ ആണെങ്കിലും മറ്റൊരു പെണ്ണിനൊപ്പം നീ കിടക്ക പങ്കിടുന്നത് ഓർക്കാൻ തന്നെ എനിക്ക് വയ്യ. ഓർക്കുമ്പോൾ ചങ്ക് പിടയ. രാഹുൽ… നീ എന്റെയാ എന്റെ മാത്രം.” പ്രണയത്തോടെ ജൂലി പറഞ്ഞു.

 

“അഞ്ജലി എന്റെ ഭാര്യ അല്ലെ ജൂലി. ആഗ്രഹം ഉണ്ടായിട്ടല്ല ഞാൻ അവളുടെ കൂടെ കിടക്കുന്നത്. ഒരു ഭർത്താവ് എന്ന നിലയിൽ എന്റെ കടമ തീർക്കുന്നു എന്നേയുള്ളു. അഞ്ജലിയുടെ കൂടെ ചെയ്യുമ്പോഴും മനസ്സിൽ നിന്റെ മുഖം മാത്രേ ഉള്ളു ജൂലി. നിനക്കറിയാലോ അച്ഛന്റെ ബിസിനസും സ്വത്തും കിട്ടാൻ വേണ്ടിയാ അവളെ വിവാഹം കഴിക്കാൻ ഞാൻ സമ്മതിച്ചത്. ഏകദേശം എല്ലാം ഞാൻ വിചാരിച്ച പോലെ നടക്കുന്നുണ്ട്.

 

നമ്മൾക്ക് ജീവിക്കാനുള്ള കാശ് അച്ഛന്റെ ബിസിനസ്സിൽ നിന്ന് കിട്ടി കഴിഞ്ഞാൽ അഞ്ജലിക്ക് കുഞ്ഞ് ഉണ്ടാവില്ല എന്ന് കാരണം പറഞ്ഞ് ഡിവോഴ്സ് ചെയ്യും ഞാൻ. അത് കഴിഞ്ഞു അച്ഛൻ നമ്മുടെ കല്യാണം സമ്മതിച്ചില്ലെങ്കിലും ആവശ്യത്തിന് പണം അപ്പോ എന്റെ കയ്യിൽ കാണും. നമുക്ക് ജീവിക്കാൻ അത് മതി. നിനക്കും ജോലി ഉണ്ടല്ലോ.”

 

“ഇതൊക്കെ ഓർത്ത് മാത്രം ആണ് ഞാനും എല്ലാം സഹിക്കുന്നത്. നിന്നെ അവൾക്കും കൂടി പങ്ക് വച്ച് പോകുന്നതാണ് എനിക്ക് സഹിക്കാത്തത്.”

 

“ഒരു വർഷം കൂടി ഇങ്ങനെ പോട്ടെ. അപ്പോഴേക്കും കാര്യങ്ങൾ എന്റെ വഴിക്ക് വരും.”

 

“ഇത്രയും വർഷങ്ങൾ നിന്റെ പ്രണയിനിയായി ഞാൻ കാത്തിരുന്നില്ലേ. ഇനിയും ഇരിക്കും നിന്റെ ഭാര്യ ആവാൻ വേണ്ടി. Luv യൂ രാഹുൽ… ” അവന്റെ നെഞ്ചിൽ മുഖം ഉരസി ജൂലി.

 

രാഹുൽ അവളെ കെട്ടിപിടിച്ചു ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു. അവന്റെ കൈകൾ അവളുടെ മൃദുലതകൾ ഞെരിച്ചു.

 

തന്റെ ഭർത്താവും കാമുകിയും തമ്മിലുള്ള സംസാരം എല്ലാം അഞ്ജലിയും കേട്ടിരുന്നു. അവൾ തളർന്നു പോയി. രാഹുൽ അറിഞ്ഞു കൊണ്ട് തന്നെ ചതിച്ചതാണ്. സൗഹൃദം കൂടി അടുത്ത് വന്ന ജൂലിയും അവനും തന്നെ ബുദ്ധി പൂർവ്വം കബളിപ്പിച്ചിരിക്കുന്നു.

 

കരച്ചിൽ മതിയാക്കി പകയോടെ അവൾ എണീറ്റു. മൊബൈൽ എടുത്ത് വീഡിയോ റെക്കോർഡ് ഓൺ ചെയ്ത് രണ്ടാളും കാട്ടി കൂട്ടുന്നതൊക്കെ അഞ്ജലി ഫോണിൽ പകർത്തി.

 

പിന്നെ അവൾ താഴേക്ക് പോയി ഡോക്ടർ കുറിച്ച് കൊടുത്ത ടാബ്ലറ്റ് ഉം കഴിച്ചു സോഫയിൽ കയറി കിടന്നു. കിടക്കും മുൻപ് രാഹുലിന്റേം തന്റേം വീട്ടിൽ വിളിച്ചു അത്യാവശ്യമായി തങ്ങളുടെ വീട് വരെ വരണമെന്ന് വിളിച്ചു പറഞ്ഞു. കാരണം വന്നിട്ട് പറയാമെന്നു പറഞ്ഞു.

 

മുകളിലെ കലാപരിപാടികൾ ഉടനെ തീരില്ലെന്ന് അവൾക്ക് തോന്നി. ഒരു മണിക്കൂറിനുള്ളിൽ രണ്ട് വീട്ടുകാരും അവിടെ എത്തി. കാര്യം ചോദിച്ചപ്പോൾ മൊബൈലിൽ പകർത്തിയ വീഡിയോ അവൾ അവർക്ക് കാട്ടികൊടുത്തു. അപ്പോഴാണ് ഹാളിലെ ശബ്ദ കോലാഹലം കേട്ട് പരിഭ്രമത്തോടെ ജൂലിയും രാഹുലും സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നത്.

 

എല്ലാരും എല്ലാം അറിഞ്ഞെന്നു വിശ്വന്റെ അടി തന്റെ ചെകിടത് കിട്ടിയപ്പോൾ രാഹുലിന് ബോധ്യമായി.

 

“ഡിവോഴ്സ് ന് ഞാൻ റെഡിയാണ്. പേപ്പർ ശരിയാക്കിയിട്ട് സൈൻ ചെയ്യാൻ വിളിച്ചാൽ മതി. പിന്നെ ഇന്നുതന്നെ ഈ വീട്ടിൽ നിന്ന് ഇറങ്ങണം. ഇത് എന്റെ അച്ഛൻ എന്റെ പേരിൽ വാങ്ങി തന്ന വീടാണ്.” അത്ര മാത്രം പറഞ്ഞ് താഴത്തെ ബെഡ്‌റൂമിൽ കയറി അഞ്ജലി വാതിൽ അടച്ചു.

 

അതുവരെ അടക്കി നിർത്തിയ കരച്ചിലൊക്കെ അപ്പോഴാണ് അവൾ ഒഴുക്കി വിട്ടത്. മുറിക്ക് പുറത്ത് അടിയും ബഹളവും ഒക്കെ കേൾക്കുന്നുണ്ട്. ഒന്നിനും ചെവി കൊടുക്കാതെ ചെവിയിൽ ഹെഡ്‌സെറ് തിരുകി ബെഡിൽ കയറി കണ്ണടച്ച് അവൾ കിടന്നു.

 

ചതിക്ക് മാപ്പില്ല… തന്നോട് അവർ കാട്ടിയതിനൊക്കെ വിധി തിരിച്ചു കൊടുത്തോളും. ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായി എന്നവൾക്ക് തോന്നി. ഒപ്പം ഒരു കുഞ്ഞ് തങ്ങളുടെ ഇടയിൽ വന്നില്ലല്ലോ എന്ന ആശ്വാസവും.

Leave a Reply

Your email address will not be published. Required fields are marked *