മടുത്തു ഇനി എനിക്ക് വയ്യ ഇല്ലാത്ത ചിരി ഉണ്ടാക്കാൻ – അനുപമയുടെ കരച്ചിൽ

അകകണ്ണ്

(രചന: സുരാജ് സുധൻ)

 

അനുപമ R U Serious ..???

 

അഡ്വക്കേറ്റ് വിദ്യ തന്റെ കസേരയിൽ നിന്ന് മുന്നോട്ടാഞ്ഞുകൊണ്ട് മുന്നിലിരുന്ന അനുപമയോട് ചോദിച്ചു

 

യെസ് ചേച്ചി , ഞാൻ തീരുമാനിച്ചു കഴിഞ്ഞു . അനുപമ നിർവികാരതയോടെ അഡ്വക്കേറ്റ് വിദ്യയുടെ മുഖത്ത് നോക്കി പറഞ്ഞു

 

പെട്ടെന്ന് അനുപമയുടെ വലത്തേ കസേരയിൽ ഇരുന്ന് വിനായക് മുന്നോട്ടാഞ്ഞു അഡ്വക്കേറ്റ് വിദ്യയെ നോക്കി പറഞ്ഞു

 

” see വിദ്യാജി ഇതാണ് പ്രശ്‍നം ,ഇവൾ യാതൊരുവിധ കോംപ്രമൈസിനും ഒരുക്കമല്ല , She need Divorce , ഓക്കേ ഞാൻ agree ചെയ്യാം പക്ഷെ അതിനു മുൻപ് എനിക്കൊന്നു പറഞ്ഞു തരാൻ പറ ഞാൻ അവളോട് ന്താ ചെയ്തെന്നു

 

അതിനുത്തരമായി അനുപമ പുച്ഛത്തോടെ വിനായകിനെ നോക്കി…

 

അനു , look here , ഞാൻ ഒരു വക്കീൽ ആയിട്ടല്ല , നിങ്ങളുടെ ഒരു കുടുംബ സുഹൃത് ആയിട്ടാണ് ഇപ്പൊ സംസാരിക്കുന്നത് , first of all ,

 

അനു പറഞ്ഞത് കേട്ടപ്പോ തന്നെ am really shocked , Bcz നിങ്ങളുടെ ലൈഫ് ഞങ്ങൾ അത്രയും സന്തോഷത്തോടെയാ കണ്ടുകൊണ്ടിരുന്നേ ..Made for each other എന്നാ നിങളെ പറ്റി നിങളെ അറിയാവുന്ന എല്ലാരും പറയുന്നത് .

 

ഫേസ്ബുക്കിലും ,വാട്സ് ആപ്പിലുമൊക്കെ നിങ്ങളുടെ സ്റ്റോറീസ് കാണുമ്പോ സത്യം പറഞ്ഞാ we felt jealous . അങ്ങനെയുള്ള നിങ്ങൾ പറയുന്നു ഡിവോഴ്സ് വേണമെന്ന് ..i cant believe

 

അഡ്വക്കേറ്റ് വിദ്യ പറഞു നിർത്തി…

 

പുറമെ കാണുന്ന കാഴ്ചകൾ ഒക്കെ അപൂർണ്ണമാണ്‌ ചേച്ചി , അകത്തെ കാഴ്ചകൾ ആണ് സത്യം

 

പെട്ടെന്നുള്ള അനുപമയുടെ മറുപടി കേട്ട് അഡ്വക്കേറ്റ് വിദ്യ വിനായകിനെ നോക്കി

 

കണ്ടോ വിദ്യാജി ഇതാണ് ഇപ്പോഴത്തെ അവസ്ഥ , ഞാൻ എന്തെങ്കിലും ചോദിച്ചാ അവളുടെ കോപ്പിലെ ഒരു സാഹിത്യം … വിനായക് ദേഷ്യത്തോടെ ഒരു കൈ കൊണ്ട് ആ ടേബിളിൽ ഇടിച്ചു

 

പെട്ടെന്ന് അനുപമ അവനെ കനപ്പിച്ചു നോക്കി

 

അതുകണ്ട വിനായക് പെട്ടെന്ന് ഡൌൺ ആയി – അഡ്വക്കേറ്റ് വിദ്യയോട് പറഞ്ഞു ” am sorry…ദെണ്ണം കൊണ്ട് പറഞ്ഞതാ…വിദ്യാജി ഞാൻ ഒരു കാര്യം പറയാം ഒന്നുകിൽ ഇവൾക്ക് വട്ടാണ് അല്ലെങ്കി ഇവൾക്ക് വേറെ ആരോടോ ……

 

വിനായക് ……..അവൻ പറഞ്ഞു തീരുന്നതിനു മുൻപേ അഡ്വക്കേറ്റ് വിദ്യ അവനെ കനപ്പിച്ചു വിളിച്ചു

 

അവിടെ ആകെ നിശബ്ദത തളംകെട്ടി നിന്നു

 

കുറച്ചു സെക്കന്റുകൾക്ക് ശേഷം വിദ്യ വിനായകിനോട് പറഞ്ഞു – ” വിനായക് എടൊ താൻ എന്തൊക്കെയാ വിളിച്ചു പറയുന്നേ , അനുവിനെ എനിക്ക് കുട്ടികാലം മുതലേ അറിയാം ,

 

ഇവളുടെ അച്ഛൻ കഴിഞ്ഞാൽ പിന്നെ ഇവൾ ഒരു പുരുഷനോട് അടുത്തത് തന്നോട് മാത്രമാണ് . ആ ഇവളെ പറ്റിയാ താൻ

 

വിദ്യാജി , ഞാൻ മനഃപൂർവം പറഞ്ഞതല്ല , പറഞ്ഞു പോകുന്നതാ, പിന്നെ ഒരു റീസൺ ഒക്കെ വേണ്ടേ വിദ്യാജി , കുറെയായി ഇത് തുടങ്ങിയിട്ട് ,,,

 

ഒറ്റമോൾ ആയതുകൊണ്ട് കൊഞ്ചിച്ചും ലാളിച്ചും വളർത്തിയതായതു കൊണ്ട് കെട്ടി കഴിഞ്ഞിട്ടും ഞാനും അങ്ങനെ തന്നെയാ ഇവളെ കൊണ്ട് നടക്കുന്നെ , ന്റെ സൈഡിൽ നിന്ന് ഇവൾക്ക് ഒരു കുറവും ഉണ്ടായിട്ടില്ല അറിയോ ?? എവിടെ പോയാലും വിളിക്കും ,

 

മെസ്സേജ് അയക്കും , കാര്യങ്ങൾ അന്വേഷിക്കും , പിന്നെ ഡ്രെസ്സിനു ഡ്രസ്സ് , ഫുഡ് നു ഫുഡ് , സിനിമക്ക് സിനിമ , ഡാൻസ് ക്ലാസിനു അത് ചോദിക്കുന്നതിനൊക്കെ ഞാൻ യെസ് പറഞ്ഞിട്ടേയുള്ളു . എല്ലാം പോട്ടെ ഇവളെ കണ്ടതിനു ശേഷം ഒരു പെണ്ണിനേം ഞാൻ അടുപ്പിച്ചിട്ടില്ല ,

 

അതിന്റെ പേരിൽ ഒരു വഴക്ക് പോലും ഞങ്ങൾക്കിടയിൽ ഇണ്ടായിട്ടുമില്ല , വിദ്യാജിക്കറിയോ ഇവളുടെ ഇവളുടെ അച്ഛൻ മരിച്ചപ്പോ ഞാനാ അവിടെ ഓടിനടന്നു എല്ലാം ചെയ്തേ ,ഇപ്പോഴും ചെയ്യുന്നേ എന്നിട്ടിപ്പോ അവൾക്ക് ഡിവോഴ്സ് വേണംപോലും

 

വിനായകിന്റെ ശബ്ദം അവിടമാകെ പ്രതിധ്വനിച്ചു

 

അഡ്വക്കേറ്റ് വിദ്യ അവനെ നോക്കികൊണ്ട് പറഞ്ഞു – വിനായക് താനൊന്ന് ശാന്തനാകൂ നമുക്ക് സംസാരിക്കാം

 

എന്ത് സംസാരിക്കാനാ വിദ്യാജി , രണ്ടും കല്പിച്ചു തന്നെയാ ഞാൻ ഇവിടെ വന്നിരിക്കുന്നത് , ഞാൻ ഒരു client solution officer ആണ് ഓഫിസിൽ 100 കൂട്ടം പ്രശ്നങ്ങളും ടെൻഷനുകളും ആയിട്ടാ വീട്ടിലേക്ക് പൊരുന്നേ അപ്പൊ ദാ അവിടേം സമാധാനം ഇലച്ചാ …

 

മതിയായി എനിക്ക് ..കൊടുക്ക് വിദ്യാജി ..അവൾക്കു ഡിവോഴ്സ് കൊടുക്ക് ഞാൻ എവിടെയാ ഒപ്പു ഇടേണ്ടത് പറ ഞാൻ ഇടാം , പിന്നെ മോൾടെ കാര്യമല്ലേ അത് ഞാൻ എങ്ങനെ എങ്കിലും വളർത്തിക്കോളാം

 

അതുകേട്ട് വല്ലാതായ അഡ്വക്കേറ്റ് വിദ്യ അനുപമയോട് പറഞ്ഞു – അനു ഒന്നൂല്ലങ്കി വിനായക് ഇത്രയൊക്കെ തനിക്ക് വേണ്ടി ചെയ്യുന്നില്ലേ ??

 

അനുപമ അതുകേട്ട് വിനായകിനെ നോക്കിയിട്ട് നേരെ വിദ്യയുടെ നേരെ തിരിഞ്ഞു – ഉം ഇതൊക്കെ ഇത്രയും വലിയ കാര്യങ്ങൾ ആണോ വിദ്യേച്ചി ..അപ്പോ ഇതിലും വലുതൊന്നും വേറെ ഇല്ലേ ???

 

കേട്ടില്ലേ വിദ്യാജി , As a husband ഞാൻ ചെയ്തതൊന്നും അവൾക്ക് അത്ര വലിയ കാര്യമൊന്നുമല്ല എന്നാലോ മറ്റുള്ളവർ എന്ത് ചെയുന്നു എന്ന നോക്കലാ പ്രധാന പണി , വിദ്യാജിക്കറിയോ ന്റെ കസിൻ ബ്രദർ ഹരിയും അവന്റെ ഭാര്യ മീരയും എല്ലാ വീക്കിലും ഔട്ടിങ്ന് പോകും ,

 

അപ്പോഴൊക്കെ അവർ എടുക്കുന്ന ഫോട്ടോ മീര ഇവൾക്ക് അപ്ഡേറ്റ് ചെയ്യാറുമുണ്ട് , ആ ഫോട്ടോസിൽ നോക്കി എത്ര സമയം ആണ് ഇവൾ ഇരിക്കുന്നതെന്നു വിദ്യാജികറിയോ , എന്നാലോ ആ സ്ഥലത്തൊക്കെ ഇവളെ ഞാൻ കൊണ്ടുപോയിട്ടുമുണ്ട്

 

വിനായക് അവളുടെ മറുപടി കേട്ട് വിദ്യയുടെ മുഖത്ത് നോക്കി പറഞ്ഞു , അതുകൂടി കേട്ടതോടെ അഡ്വക്കേറ്റ് വിദ്യ അനുപമയെ കലിപ്പിച്ചു നോക്കുന്നു

 

” അനു what is this ? എന്തിനാ മറ്റുള്ളവരുടെ ഫോട്ടോയിലോക്കെ ഇങ്ങനെ നോക്കിയിരിക്കുന്നെ ? അഡ്വക്കേറ്റ് വിദ്യ അവളോട് ചോദിച്ചു

 

ഇനി ആര്ക്കറിയാം വിദ്യാജി ഇവൾ നോക്കുന്നതാ……..വിനായക് ദേഷ്യത്തോടെ കൂട്ടി ചേർത്തു

 

അതുകേട്ട അനുപമ പുച്ഛത്തോടെ വിനായകിനെ നോക്കുന്നു , അതിനു ശേഷം പതിയെ നിറഞ്ഞ കണ്ണുകളോടെ അഡ്വക്കേറ്റ് വിദ്യയുടെ നേരെ തിരിഞ്ഞിട്ട്

 

ശെരിയാ ചേച്ചി , ഞാൻ നോക്കി ഇരിക്കാറുണ്ട് ,,,ഹരിയെ അല്ല ഹരിയുടെ കൈകളെ,

 

അനുപമയുടെ ആ പറച്ചിൽ കേട്ട് വിദ്യയും , വിനായകും അവളെ മനസിലാകാത്ത മട്ടിൽ നോക്കുന്നു

 

അതൊന്നും കാണാതെ അനുപമ തുടർന്നു -” ചേച്ചിക്കറിയോ ? അവർക്ക് രണ്ടു കുട്ടികളാ , എന്നിട്ടു ഇപ്പോഴും അവരുടെ ഏത് ഫോട്ടോയിലും ഹരിയുടെ ഒരു കൈ മീരയുടെ തോളിൽ ആയിരിക്കും,

 

എനിക്കുമുണ്ട് ചേച്ചി ഒരു തോള്..വിനുന്റെ കൈയൊന്നു അവിടെ ഒന്ന് തൊട്ടിട്ട് എത്ര നാളായെന്നു ചേച്ചിക്കറിയോ, ആ പിന്നെ പിടിക്കാറുണ്ട് ബാലൻസ് കിട്ടാൻ ബെഡിൽ…

 

അതുകേട്ടതും വിനായക് വല്ലാതെയായി , വിദ്യ സങ്കടത്തോടെ അവളെ നോക്കി

 

ശെരിയാ ചേച്ചി ഞാൻ ആയിരുന്നു ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി എന്നാ ഞാൻ വിചാരിച്ചിരുന്നെ കാരണം എന്റെ അച്ഛൻ എന്നെ നോക്കിയപോലെ വിനുവും എന്നെ നോക്കിയിരുന്നു ,

 

ന്റെ കൂടെ കളിക്കാനും ചിരിക്കാനും എല്ലാത്തിനും വിനു ഉണ്ടായിരുന്നു , ന്തിന് ഒരു ബി യ ർ കഴിക്കുമ്പോ പോലും വിനു എന്നെ വിളിച്ചു ഇരുത്തുമായിരുന്നു . ചാരുവിന്റെ വരവോടെ ഒക്കെ നിന്നു, പിന്നെ കാശു ഉണ്ടാക്കുന്നതിൽ മാത്രമായി ഇവന്റെ ശ്രദ്ധ,

 

കുറെയൊക്കെ ഞാൻ പറയാൻ ശ്രമിച്ചു അപ്പോഴൊക്കെ എന്റെ മൂഡ് സ്വിങ് കൊണ്ടാണ് എന്ന് പറഞ്ഞു അതിനെയൊക്കെ അവഗണിച്ചു , മോൾടെ അടുത്ത് പിന്നെ പോയിരിക്കും കളിപ്പിക്കും പക്ഷെ ന്റെ അടുത്ത് ഒരു അരമണിക്കൂർ തികച്ചിരിക്കില്ല ചേച്ചി

 

അനുപമയുടെ വാക്കുകളിൽ സങ്കടം ഏറി , വിനായക് അത് കേട്ട് തല കുമ്പിട്ടിരുന്നു

 

ചേച്ചി ഞാൻ പരാതി പറയാൻ തുടങ്ങുമ്പോ അപ്പൊ ഇവൻ തുടങ്ങും ഇവൻ ചെയുന്ന സാക്രിഫൈസ്ന്റെ കാര്യം , ഫുഡും ട്രിപ്പും പാർക്കും സിനിമയും ഒന്നും ഇല്ലെങ്കിലും എനിക്ക് ഒരു ചുക്കുമില്ല പക്ഷെ ഇത്തിരി സ്നേഹം…അതും കിട്ടികൊണ്ടിരുന്നതിന്റെ പകുതി എങ്കിലും.. അതുപോലും ഇല്ലാതായപ്പോ.. ഞാൻ ….അതും പറഞ്ഞു അവൾ പൊട്ടി കരയുന്നു

 

വിനായകിന്റെ കണ്ണുകളും അപ്പോൾ നിറഞ്ഞിരുന്നു , വിദ്യയുടെയും

 

പിന്നെ ഇവാൻ ചോദിച്ചില്ലേ ചേച്ചി എന്തിന്റെ കുറവാണെന്നു , കുറവുണ്ട് വലിയ കുറവുണ്ട് സ്നേഹത്തിന്റെ ..ചേച്ചി ന്റെ അച്ഛൻ കൂടി പോയപ്പോ അവിടെ ഇല്ലാതായത് എന്നിൽ പ്രകടമായിരുന്ന കുറച്ചു സ്നേഹമായിരുന്നു ,

 

സന്തോഷമായിരുന്നു പിന്നെ പിന്നെ ഞാൻ ഇല്ലാണ്ടാകാൻ തുടങ്ങി ,,ഒരുപാടു പേര് ചുറ്റും ഉണ്ടായിട്ടും ആരുമില്ലാത്ത ഒരു അവസ്ഥ വന്നു ,,

 

പല രാത്രിയിലും എനിക്ക് ഉറക്കം എന്നൊന്ന് ഉണ്ടായിട്ടില്ല . എത്രയെന്നു വെച്ചാ ചേച്ചി അഭിനയിക്ക്യാ ? മടുത്തു ഇനി എനിക്ക് വയ്യ ഇല്ലാത്ത ചിരി ഉണ്ടാക്കാൻ – അനുപമയുടെ കരച്ചിൽ ഉച്ചത്തിൽ ആ മുറിയിലാകെ മുഴങ്ങി

 

അതൊക്കെ കേട്ട് കണ്ണ് നിറഞ്ഞിരുന്ന വിനായക് അവളോട് ചോദിച്ചു – അനു ഇതൊക്കെ നിനക്കു എന്നോട് പറഞ്ഞൂകൂടായിരുന്നോ ??

 

മുഖം പൊത്തി കരഞ്ഞിരുന്ന അവൾ അതുകേട്ടു കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു – അപ്പോഴൊക്കെയും നിനക്കു നീ ചെയുന്ന കാര്യങ്ങളുടെ ലിസ്റ്റ് പറയാനല്ലേ , ഞാൻ കേട്ട് മടുത്തതാ അത്

 

ഞാൻ ഒന്ന് ചോദിക്കട്ടെ വിനു , നീ എന്റെ കണ്ണുകളിലേക്ക് സ്‍നേഹത്തോടെ നോക്കിയിട്ട് എത്ര നാളായെന്ന് നിനക്ക് അറിയ്യോ ??

 

അതുകേട്ട് വിനു അവളുടെ മുഘത് നിന്നും നോട്ടം മാറ്റുന്നു

 

അറിയില്ലല്ലേ എന്നാ ഞാൻ പറയാം , 928 ദിവസം .

 

പിന്നെ നിനക്കു ടെൻഷൻ വരുമ്പോ ഒന്ന് റിലാക്സ് ചെയ്യാൻ എന്റെ മടിയിലേക്ക് ഓടി വരുമായിരുന്നല്ലോ ? ഇപ്പൊ ന്താ നിനക്ക് ടെൻഷൻ ഒന്നുല്ലേ ? അതോ നീ സ്വയം അപ്ഡേറ്റ് ആയോ

 

ഇനി ചേച്ചി പറ ഇതൊക്കെ ഞാൻ ആഗ്രഹിക്കുന്നത് തെറ്റാണോ ???

 

പല രാത്രികളിലും കാ മ ത്തി ന്റെ ആവേശത്തോടെ ചു ണ്ടു ക ടി ച്ചു പ റി ക്കുമ്പോ അതിന്റെ തൊട്ടടുത്തുള്ള നെറ്റിയിലോ കവിളിലോ, സ്നേഹത്തോടെ ഒരു ഉമ്മ ഞാൻ ആഗ്രഹിച്ചത് തെറ്റാണോ ??

 

ലോകത്തിലെ സകല ക്ലയിന്റ് കളുടെയും പ്രശ്നങ്ങൾ സോൾവ് ചെയുന്ന ഇവന് ഇത്രയും വര്ഷം കൂടെ കഴിഞ്ഞിട്ടും ഇവന്റെ ഭാര്യയുടെ പ്രശ്നങ്ങൾ കാണാനും അത് സോൾവ് ചെയ്യാനും പറ്റിയില്ലെങ്കി ഇവൻ പിന്നെ എന്ത് കോപ്പിലെ ക്ലൈന്റ്‌ സൊല്യൂഷൻ ഓഫീസർ ആണ്…എന്നിട്ട് ഇപ്പോ പറയുന്ന കേട്ടില്ലേ ഞാൻ വേറെ ആരോടോ ……അതും പറഞ്ഞു അവൾ ആ ടേബിളിൽ മുഖം പൊതി കരയുന്നു

 

അതുകണ്ട അഡ്വക്കേറ്റ് വിദ്യ സ്വന്തം ചെയറിൽ നിന്നും എഴുനേറ്റ് അനുപമയുടെ അടുത്ത് എത്തി ,

 

അവളുടെ തലയിൽ തലോടി . കൈവിരൽ കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു.

 

പെട്ടെന്ന് അനുപമ തല വെട്ടിച്ചു നോക്കി , അത് വിനായക് ആയിരുന്നു. അനു മോളെ സോറിഡാ …എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല നീ എന്നോട് ക്ഷെമിക്ക് അനൂട്ടി പ്ളീസ്

 

അതും പറഞ്ഞു അവൻ മുട്ടുകാൽ കുത്തി ഇരുന്നു അവളുടെ മടിയിൽ തല വെച്ചു, അവന്റെ കണ്ണുകളിൽ നിന്നും കുറ്റബോധത്താൽ കണ്ണുനീർ നിറഞ്ഞൊഴുകി

 

അനു ആ കണ്ണുനീർ തുടച്ചുകൊണ്ട് അവന്റെ തലയിൽ തലോടിക്കൊണ്ട് ചെറിയ ചിരിയോടെ പറഞ്ഞു ” എടാ പൊട്ടാ നിനക്കിത് പോലെ വല്ലപ്പോഴും ന്റെ മടിയിൽ വന്നോന്നു കെടന്നാ തീരാവുന്ന പ്രശ്നമേ എനിക്ക് ഉണ്ടായിരുന്നുള്ളു

 

അവൻ അത് കേട്ടതോടെ അവളെ അമർത്തി കെട്ടിപിടിച്ചു.

 

അതൊക്കെ കണ്ടു സന്തോഷത്തോടെ നിന്നിരുന്ന അഡ്വക്കേറ്റ് വിദ്യ അവരെ നോക്കി പറഞ്ഞു – ” അതേയ് ഹലോ രണ്ടു കിളികളും ഒന്ന് എണീറ്റെ എന്നിട്ട് വേഗം പറന്നു വീടെത്തു ,ബാക്കി അവിടെ ചെന്നിട്ട് മതി , ചെല്ല് ചെല്ല്

 

ഒരു കുസൃതി ചിരിയോടെ അനുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പോകാൻ ഇറങ്ങിയ വിനായകിനോട് വിദ്യ പറഞ്ഞു

 

” എടാ പിന്നേ ഇനി മുതലേ നീ എന്ത് വാങ്ങികൊടുത്താലും , എവിടെ കൊണ്ടുപോയാലും കുറച്ചു കൂടുതൽ സ്നേഹം ചേർത്തോ ..കേട്ടല്ലോ ..

 

ചെറിയ ചിരിയോടെ അവൻ തലകുലുക്കി അവളെ ചേർത്തുപിടിച്ചു

 

അവർ തിരിഞ്ഞു നടക്കാൻ പോയപ്പോ അഡ്വക്കേറ്റ് വിദ്യ ചോദിച്ചു അപ്പൊ ന്റെ ഫീസ് ? സമയം കുറെ ചെലവഴിച്ചതല്ലേ

 

അതുകേട്ടതും രണ്ടുപേരും തിരിഞ്ഞു മുഖത്തോടു മുഖം നോക്കിയിട്ട് ഒരുമിച്ചു പറഞ്ഞു. അത് ഞങ്ങൾ കുറച്ചു കൂടുതൽ സ്നേഹം കലർത്തി പലിശേം ചേർത്ത് വീട്ടിലേക്ക് എത്തിക്കാട്ടോ…

Leave a Reply

Your email address will not be published. Required fields are marked *