കനൽ വഴിയിൽ
(രചന: മഴമുകിൽ)
“””ജോൺസൻന്റെ മാറിലെ വിയർപ്പു തുള്ളിയിൽ മുഖം ചേർത്ത് കിടക്കുന്ന രാഗിണിയുടെ മുടിയിഴയിലൂടെ അയാൾ വിരലോടിച്ചു…..
ഒന്നുകൂടി അവളെ വലിച്ചു നെഞ്ചിലേക്ക് കിടത്തി അവളിലേക്ക് ആഴ്ന്നിറങ്ങി….. ആലസ്യത്തിൽ കിടക്കുന്നവനെ നോക്കി പുഞ്ചിരിച്ചു അവൾ അങ്ങിയായി ചിതറി കിടക്കുന്ന വസ്ത്രങ്ങൾ എടുത്തണിഞ്ഞു…
ജോൺസൻ എഴുനേറ്റു ഷർട്ടും ഇട്ടു പുറത്തേക്കു ഇറങ്ങുമ്പോൾ മുന്നിൽ രചന….
പെട്ടെന്ന് ജോൺസൻ അകത്തേക്ക് നോക്കി അപ്പോഴേക്കും രചന നിൽക്കുന്നത് കാണാതെ രാഗിണിയും പുറത്തേക്കു വന്നു…
ഉമ്മറപ്പടിയിൽ കത്തുന്ന കണ്ണുകളുമായി നിൽക്കുന്ന രചനയെ കണ്ടു രാഗിണി വേഗം കതകിനു പിന്നിലേക്ക് മറഞ്ഞു…..”””
“”ജോൺസൻ വേഗം മുറ്റത്തേക്കിറങ്ങി പാട വരമ്പിലൂടെ നടന്നു നീങ്ങി… രചന അകത്തേക്ക് ചെല്ലുമ്പോൾ രാഗിണി പ്രതേകിച്ചു ഭാവഭേദം ഒന്നുമില്ലാതെ അടുക്കളയിൽ നിന്നും പണിയെടുക്കുന്നു. രചന വേഗം അടുക്കളയിൽ കയറി””
“” അമ്മേ…….. രചനയുടെ പെട്ടെന്നുള്ള വിളിയിൽ രാഗിണിയുടെ കയ്യിലിരുന്ന പാത്രങ്ങൾ നിലത്തു വീണു ചിതറി..””
“”രചന വർധിച്ച ദേഷ്യത്തിൽ രാഗിണിക്ക് മുന്നിൽ നിന്നു.. നാട്ടുകാർ പലതും അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല..
പക്ഷെ ഇപ്പോൾ ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടു… ഛെ….. ഇത്രയും തരം താഴാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു…..””
“”അച്ഛൻ മരിച്ചപ്പോൾ നിങ്ങൾക്ക് വേണമെങ്കിൽ രണ്ടാമത് വിവാഹം കഴിക്കാമായിരുന്നല്ലോ.. അന്ന് നിങ്ങൾ അത് വേണ്ടെന്നു വച്ചതു എന്തിനായിരുന്നു…
എങ്കിൽ ഇന്ന് നിങ്ങൾക്കു എന്റെ മുന്നിൽ ഇതുപോലെ കുറ്റക്കാരിയായി തല കുനിച്ചു നിൽക്കേണ്ടി വരുമായിരുന്നോ… ഇതിപ്പോൾ അറപ്പു തോന്നുന്നു നിങ്ങളോട്…..””
“”അത്രയും പറഞ്ഞു രചന ചാടി തുള്ളി വീടിനുള്ളിലേക്ക് കയറി പോയി..””
“”രാഗിണി മുറിയിലേക്ക് പോയി.. കട്ടിലിൽ ചാരി ഇരുന്നു….””
“””18 വർഷങ്ങൾക്കു മുൻപുള്ള ഒരു അർദ്ധരാത്രിയിൽ കയ്യിൽ ഒരു കുഞ്ഞുമായി കയറി വന്ന മാധവന്റെ ചിത്രം രാഗിണിയുടെ കണ്മുന്നിൽ തെളിഞ്ഞു…
രാഗിണിയും ജോൺസണും തമ്മിൽ പ്രണയത്തിലായിരുന്നു. പക്ഷെ അവരുടെ വീട്ടുകാർ ഒരിക്കലും ഈ ബന്ധം അംഗീകരിക്കില്ലെന്നു രണ്ടുപേർക്കും അറിയാം..
ജോൺസന്റെ നെഞ്ചിൽ ചാരി പാലപൂമര ചോട്ടിൽ ഇരിക്കുമ്പോൾ രാഗിണിയുടെ കണ്ണുകൾ നിറഞ്ഞു.. എനിക്ക് പേടിയാകുന്നു ജോൺസാ..
വീട്ടിൽ എനിക്ക് വേണ്ടി വിവാഹ ആലോചനകൾ നടക്കുന്നു. നമ്മുടെ ബന്ധം ആരും അംഗീകരിക്കില്ല.
എന്നാലും എനിക്ക് നിന്നെ പിരിയാൻ വയ്യ ജോൺസാ…. അന്ന് ജോൺസന് വേണ്ടി എല്ലാം സമർപ്പിച്ചു.. ഇരുവരുടെയും മനസുപോലെ ശരീരവും പങ്കുവച്ചു…… ഒരാഴ്ച കഴിഞ്ഞപ്പോൾ ജോൺസനു മദ്രാസിൽ ജോലി ശെരിയായി….”””
“””രാഗി ഞാൻ പോയിട്ട് വേഗം വരും.. അതിനു ശേഷം വീട്ടിൽ വന്നു വിവാഹം ആലോചിക്കാം.. അതുവരെ എനിക്കായി നീ കാത്തിരിക്കണം…. രാഗിണിയെ ചേർത്ത് പിടിച്ചു നെറുകിൽ ചുണ്ടുകൾ ചേർത്തു..”””
“””ദിവസങ്ങൾ ആർക്കുവേണ്ടിയും കാത്തു നിന്നില്ല.. ജോൺസൻ പോയിട്ടു ആറു മാസം കഴിഞ്ഞു.. ഇതുവരെ വിവരം ഒന്നും ഇല്ല.. രാഗിണിക്ക് ആകെ പരിഭ്രമം തു ടങ്ങി… കോൺടാക്ട് ചെയ്യുവാൻ ആണേൽ അഡ്രസൊ ഫോൺ നമ്പർ ഒന്നും ഇല്ലാതിരുന്നു….”””
“””ഒരുദിവസം പെട്ടെന്നാണ് അച്ഛനോടൊപ്പം മാധവേട്ടൻ വീട്ടിലേക്കു കയറി വന്നത്……. അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി അയാളുടെ മുന്നിൽ ചായയുമായി ചെന്ന് നിന്നു..
അച്ഛന്റെ വാക്ക് ധിക്കരിക്കാൻ അമ്മക്കോ ഏട്ടൻ മാർക്കോ കഴിയില്ലായിരുന്നു….. ഒരുപാട് കരഞ്ഞു പറഞ്ഞു നോക്കി പക്ഷെ ഒന്നും ആരും ചെവിക്കൊണ്ടില്ല…
ജോൺസനെ മറന്നൊരു ജീവിതം ഒരിക്കലും സാധ്യ മായിരുന്നില്ല. ഒടുവിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഒരു മുഴം കയറിൽ തീരുവാൻ ആഗ്രഹിച്ചു. പക്ഷെ ഇളയ ഏട്ടൻ കണ്ടത് കൊണ്ട് രക്ഷപെട്ടു”””
“””ഒടുവിൽ അച്ഛൻ ഒരു നിബന്ധന വച്ചു മൂന്ന് മാസം സമയം തരാം രാഗി ഞാൻ അതിനിടയിൽ അവൻ വന്നാൽ നിങ്ങളുടെ വിവാഹം ഞാൻ നടത്തിത്തരും..
മൂന്ന് മാസം കഴിയുന്നത്തിന്റെ അടുത്ത ദിവസം അവനു വേണ്ടിയുള്ള കാത്തിരിപ്പു അവസാനിപ്പിച്ചു മാധവന്റെ താലിക്കു മുന്നിൽ കഴുത്തു നീട്ടാൻ തയ്യാറായിക്കൊള്ളണം… അതും പറഞ്ഞു അയാൾ അകത്തേക്ക് പോയി…….”””
“””എങ്ങനെ കണ്ടുപിടിക്കും എവിടെ പോയി തിരയും… ധർമ്മ സങ്കടത്തിൽ പെട്ടു രാഗിണി വെന്തു നീറി…..അച്ഛൻ കൊടുത്ത മൂന്ന് മാസകാലാവധിയും കഴിഞ്ഞു അടുത്ത നാൾ തന്നെ രാഗിണിയെ മാധവൻ താലി ചാർത്തി…
പകുതി ചത്ത ശരീരവും മനസുമായി രാഗിണി മാധവനോടൊപ്പം യാത്രയായി.. മാധവനു അമ്മ മാത്രമേ ഉള്ളു….. ആളും ബഹളവും ഒഴിഞ്ഞ വീട്ടിൽ മാധവനും രാഗിണിയും അമ്മയും മാത്രം.
ഏകദേശം രാഗിണിയുടെ അവസ്ഥ മാധവനും അറിയാമായിരുന്നു അവളും ജോൺസണും ആയുള്ള പ്രണയവും അതുകൊണ്ട് തന്നെ ഒരു ഭർത്താവിന്റെ അധികാരവുമായി മാധവൻ രാഗിണിയെ സമീപിച്ചില്ല.
ഇരുവരും ഒരുമുറിക്കുള്ളിൽ തികച്ചും അപരിചിതരെ പോലെ ആയിരുന്നു….. മാറ്റങ്ങൾ ഏതുമില്ലാതെ ദിവസങ്ങൾ കടന്നു പോയി…”””
“””ഇതിനിടയിൽ മാധവനു മുൻപൊരു പ്രണയം ഉണ്ടായിരുന്നതും അവൾ ഗർഭിണി ആയിരുന്നെന്നും. ഇപ്പോൾ എവിടെ ആണെന്ന് ഒരു അറിവും ഇല്ലെന്നും മാധവന്റെ അമ്മയിൽ നിന്നും രാഗിണി അറിഞ്ഞു..
മാധവനെ കുറിച്ചുള്ള ആ അറിവുകൾ രാഗിണിക്കു പുതിയതായിരുന്നു.. അവൾ അതിനെ കുറിച്ച് മാധവനോട് ചോദിക്കുവാൻ ഇരിക്കുമ്പോൾ ആണ്.. രാത്രിയിൽ കയ്യിൽ ഒരു കുഞ്ഞുമായി മാധവൻ വന്നുകയറിയതു…”””
“””വന്നപാടെ കുഞ്ഞിനെ രാഗിണിയെ ഏൽപ്പിച്ചു. ഇന്തു എന്റെ കുഞ്ഞാണ് എനിക്കുണ്ടായതു… തള്ള ച ത്തുപോയി. ഞാൻ ഇന്നലെ ആണ് അറിഞ്ഞത്.. നമ്മുടെ കുഞ്ഞായി നമുക്കിതിനെ വളർത്താം.
നമ്മുടെ രണ്ടുപേരുടെയും ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന ഒരു അദ്ധ്യായം ഉണ്ട്.. കുറച്ചു സമയം എടുത്തായാലും അത് മറന്നുകഴിയുമ്പോൾ നമുക്ക് ഒന്നിച്ചൊരു ജീവിതം തുടങ്ങാം…”””
“””കുഞ്ഞിന്റെ കടന്നു വരവു ഒരു പരിധി വരെ മാധവനിലും രാഗിണിയിലും പല മാറ്റങ്ങൾ വരുത്തി. അവർതമ്മിലുള്ള അകലം കുറഞ്ഞു തുടങ്ങി.. അപ്പോഴേക്കും അവരുട ജീവിതത്തിലേക്കു പ്രതീക്ഷിക്കാതെ ഒരു അഥിതി കടന്നു വന്നു….””
“”””കുഞ്ഞിനേ ഉറക്കി കിടത്തിയിട്ടു ഉമ്മറത്തിരിക്കുകയായിരിന്നു രാഗിണി. പടിപ്പുര കടന്നു മുന്നിലേക്ക് വന്നു നിൽക്കുന്ന ആ രൂപത്തിലേക്കു അവളുടെ കണ്ണുകൾ അതിവേഗം പാഞ്ഞു.. ജോൺസൻ…”””
“””അടുത്തേക്ക് വന്നു ആ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു… അവശത നിറഞ്ഞ ആ നോട്ടം രാഗിണിയെ വേദനിപ്പിച്ചു.. അതേസമയം തന്നെ ഒന്നു തിരക്കുകപോലും ചെയ്യാത്ത ആ മനുഷ്യനോട് അവൾക്കു ദേഷ്യം തോന്നി…
എന്തിനാ നിങ്ങൾ ഇപ്പോൾ വന്നത്.. ഞാൻ ചത്തൊന്നു അറിയാൻ ആണോ എങ്കിൽ ഇല്ല.. ജീവശവമായിട്ടുണ്ട്… എന്റെ ജീവിതം ഈ രീതിയിൽ ആക്കിയത് നിങ്ങൾ ആണ്..
നിങ്ങളെ സ്നേഹിച്ചതിനു എനിക്ക് ഇത് വേണം… അവൾ നെഞ്ചുപൊട്ടുമാറു ഉച്ചത്തിൽ കരഞ്ഞു….””
“””രാഗി… ഞാൻ നിന്നെ ചതിച്ചിട്ടില്ല.. ജോലി ശെരിയായി ഒന്നര മാസം ആയപ്പോൾ ഞാൻ നിന്നെ കൂട്ടാൻ ഈ നാട്ടിൽ വന്നതാണ്.
അന്ന് നിന്റെ ചേട്ടന്മാരും അച്ഛനും ചേർന്ന് എന്നെ അപകടപെടുത്തി… പക്ഷെ ഞാൻ ച ത്തില്ല… മരിച്ചെന്നു കരുതി വലിച്ചെറിഞ്ഞു..
ഒടുവിൽ ആരൊക്കെയോ ചേർന്ന് രക്ഷപ്പെടുത്തി…. ഒരു വർഷക്കാലം ഒരേ കിടപ്പിൽ… ഒടുവിൽ എണീറ്റു നടന്നുതുടങ്ങി… ഇപ്പോൾ നിന്റെ മുന്നിലും എത്തി… പക്ഷെ ഇവിടെ വന്നപ്പോൾ അറിഞ്ഞ കാര്യങ്ങൾ…
ഇതിനെല്ലാം നിന്റെ അച്ഛനും ആങ്ങളമാർക്കും ഒപ്പം കൂട്ടുനിന്ന മാധവന്റെ താലിക്കും സിന്ദൂരത്തിനും നീയാണ് ഉടമ എന്നറിഞ്ഞപ്പോൾ ഞാൻ തകർന്നു പോയി രാഗിണി…..
ഞാൻ ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ ഒരു ശല്യം ആകില്ല. ഒന്നു കാണണം എന്നുണ്ടായിരുന്നു.. ഇപ്പോൾ അത് സാധിച്ചു.. ഞാൻ പോകട്ടെ….”””
“””കേട്ടതൊന്നും വിശ്വസിക്കാൻ ആകാതെ രാഗിണി ഒരേ ഇരുപ്പായിരുന്നു….. ജോൺസൻ നടന്നു നീങ്ങിയതും രാഗിണി ആ കൈകളിൽ പിടുത്തമിട്ടു…
ഇത്രയും കാലം ഈ രാഗിണി കാത്തിരുന്നത്.. ഈ കൈകളിൽ കൈ ചേർത്ത് വയ്ക്കാൻ ആണ്.
ഈ നെഞ്ചിൽ ചേർന്ന് നിന്നു എന്റെ സങ്കടം പെയ്തു തീർക്കുവാൻ ആണ്.. എന്നിട്ടിപ്പോൾ എന്നെ തനിച്ചാക്കി പോകുന്നെന്നോ.. ഇനി ഞാൻ അതിനു സമ്മതിക്കില്ല.. നമുക്കും ജീവിക്കണ്ടേ…രാഗിണി ജോൺസനെയും കൂട്ടി വീടിന്റെ ഉള്ളിലേക്കുപോയി..
അയാൾക്ക് ആഹാരം പകർന്നു കൊടുത്തു.. . ഒടുവിൽ യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ജോൺസാൻ അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു.. ഞാൻ ഇവിടെയൊക്കെ തന്നെ കാണും ഇടക്ക് വരാം..
ഇപ്പോഴും നിന്റെ അച്ഛനും ആങ്ങള മാർക്കും ഒപ്പം നിൽക്കാൻ എനിക്കാവില്ല. പക്ഷെ ഇനി പേടിച്ചു പിന്നോട്ട് നീങ്ങില്ല…. രാഗിണി ജോൺസനെ ഇറുങ്ങനെ കെട്ടിപ്പിടിച്ചു… വീണ്ടും എന്നെ തനിച്ചാക്കുവാണോ……
അവളുടെ മുഖമാകെ അയാൾ ചുംബനം കൊണ്ട് മൂടി… ജോൺസന്റെ കൈകൾ രാഗിണിയുടെ നിമ്നൊന്നതങ്ങളിൽ ചേക്കേറി അവളുടെ കുറുകലുകൾ അയാളെ ആവേശം കൊള്ളിച്ചു…
ഇരുവരും പരസ്പരം കെട്ടിപ്പുണർന്നു.. ഒന്നാവാൻ ഉള്ളം തുടികൊട്ടി…. ഒടുവിൽ രാഗിണിയിൽ ജോൺസൻ ഒരു മഴയായി പെയ്തു…. ആലസ്യത്തിൽ മയങ്ങിയ കണ്ണുകളിൽ ആത്മ സംതൃപ്തി നിറച്ചു ഇരുവരും ഏറെ നേരം കിടന്നു…….””
“””ഞാൻ ഇവിടെ തന്നെ ഉണ്ട്.. നിന്നെ തനിച്ചാക്കി ഇനി ഞാൻ പോകില്ല.. ഇനി ജോൺസനു ഒരു യാത്ര ഉണ്ടെങ്കിൽ അതിൽ നീയും കാണും…ഈ നിമിഷം ഞാൻ കൂടെ വരുമായിരുന്നു. പക്ഷെ അമ്മയില്ലാത്ത ഈ കുഞ്ഞു അതിനെ ഞാൻ ഉപേക്ഷിച്ചാൽ….
പിന്നെ ഞാൻ എന്റെമോളെയും കൂടെ കൂട്ടിയാൽ നമ്മളെ സ്വസ്ഥമായി ജീവിക്കാൻ ഇവർ അനുവദിക്കില്ല.. അതുകൊണ്ട് ഇങ്ങനെ പോകട്ടെ.. എല്ലാം എല്ലാരും അറിയുന്ന ഒരു ദിവസം ഉറപ്പായും വരും അതുവരെ കാത്തിരിക്കാം..””
“”പിന്നെ അങ്ങോട്ട് ഒളിഞ്ഞും തെളിഞ്ഞും ജോൺസനും രാഗിണിയും തമ്മിൽ അടിക്കടി കാണുമായിരുന്നു………
ആ ബന്ധം വളർന്നു.. ഇതിനിടയിൽ മാധവൻ രാഗിണിയിലെ മാറ്റം ശ്രദ്ധിച്ചു.. രാഗിണിയുടെ പല ചോദ്യങ്ങൾക്കും മാധവന്റെ പക്കൽ ഉത്തരമില്ലായിരുന്നു..”””
“””മാധവൻ അമിത മ ദ്യപാനത്തിനു അടിമയായി.. ഒടുവിൽ മ ദ്യപിച്ചു വണ്ടി ഓടിച്ച മാധവൻ അപകടത്തിൽ പെട്ടു മരിച്ചു…….
രാഗിണിയും മകളും മാത്രമായി…. പിന്നെ ആ കുടുംബത്തിന് താങ്ങും തണലും ആയതു ജോൺസൻ ആയിരുന്നു.. ഒളിഞ്ഞും തെളിഞ്ഞും അയാൾ രാഗിണിക്കും കുഞ്ഞിനും കാവലായി..”””
“””ഇപ്പോൾ മകൾക്കു തിരിച്ചറിവായി.. അതുകൊണ്ട് ജോൺസൻ അവിടേക്കുള്ള വരവ് കുറച്ചു.. പക്ഷെ ചില ആളുകൾക്കെങ്കിലും അവരുടെ ബന്ധത്തെ കുറിച്ച് അറിയാം..
രചനയും പലതും കേൾക്കാൻ തുടങ്ങി എങ്കിലും ഇന്ന് ആദ്യമായാണ് നേരിൽ കാണുന്നത്…. ഓർമകളിൽ നിന്നും ഞെട്ടി ഉണർന്നു രാഗിണി രചനയുടെ മുറിയിലേക്ക് വന്നു..
അമ്മയെ കണ്ടതും രചന മുഖം തിരിച്ചു….
എന്തിനാ നിങ്ങൾ ഇങ്ങോട്ട് വന്നത്.. എനിക്ക് നിങ്ങളെ കാണേണ്ടാ… ഒന്ന് പോയിതരാമോ……
നിങ്ങൾക്ക് എങ്ങനെ തോന്നി അച്ഛനെ മറന്നു… ഇങ്ങനെ.. ഓർക്കുമ്പോൾ എനിക്ക് പുച്ഛം തോന്നുന്നു….. എന്നെ ഒന്ന് ഓർക്കാൻ പാടില്ലായിരുന്നോ……. രചന പൊട്ടിക്കരഞ്ഞു….”””
“””നിന്നെ ഓർത്തതുകൊണ്ട് മാത്രം ആണ് ഞാൻ ഇത്രയും കാലം ഈ നരകത്തിൽ എന്റെ ജീവിതം നശിപ്പിച്ചത്…. എന്റെ സ്വപ്നങ്ങളും എന്റെ പ്രണയവും എല്ലാം തച്ചുടക്കാൻ എന്റെ അച്ഛനും ആങ്ങള മാർക്കും ഒപ്പം നിന്റെ അച്ഛനും കൂട്ടു നിന്നു..
ഒരു ജീവച്ഛവംമാക്കി എന്റെ ജോൺസനെ. ഒടുവിൽ നഷ്ടം എനിക്കുമാത്രം..
ഒരു ഭാര്യയായി ഒരിക്കലും നിന്റെ അച്ഛൻ എന്നെ കണക്കാക്കിയിട്ടില്ല. ഒടുവിൽ ഒരു കൈക്കുഞ്ഞിനെ എന്റെ കയ്യിൽ കൊണ്ട് തന്നിട്ട് നമ്മുടെ മോളായി വളർത്തണം എന്ന്…
ഞാൻ അതിനും സമ്മതിച്ചു…. ഒരു അമ്മയാവാൻ പ്രസവിക്കേണ്ട കാര്യം ഇല്ല.. എന്റെ മോളായിട്ടല്ലേ.. എന്റെ പൊന്നു മോളായല്ലേ ഈ അമ്മ നിന്നെ വളർത്തിയെ……
നിന്റെ അച്ഛൻ കുടിച്ചു ജീവിതം അവസാനിപ്പിച്ചപ്പോൾ ആക്സിഡന്റ്ന്റെ രൂപത്തിൽ വിധി കവർന്നപ്പോൾ നിഴലുപോലെ എനിക്കും നിനക്കും കൂട്ടായ്ത് ആ മനുഷ്യനാണ്..
പിന്നെ ഞാനും ഒരു സ്ത്രീ അല്ലെ പ്രാണൻ പറിച്ചു പ്രണയിച്ചവന് മുന്നിൽ എല്ലാം സമർപ്പിച്ചു…. എനിക്കുവേണ്ടി എന്റെ മകൾക്കുവേണ്ടി മാത്രം ആണ് ആ മനുഷ്യൻ ഇപ്പോൾ ജീവിക്കുന്നത്….
അത് നിനക്കിപ്പോൾ അപമാനമാണ്. ഞാൻ വഴിപിഴച്ച ഒരു അമ്മയാണ് എങ്കിൽ… നിനക്ക് വേണ്ടി കൂടി ഞാൻ ആ മനുഷ്യനെ എന്റെ ജീവിതത്തിൽ നിന്നും മാറ്റി നിർത്താം….”””
“””എല്ലാം കേട്ടു ഞെട്ടി തരിച്ചു നിൽക്കുന്ന രചനയെ രാഗിണി നോക്കി.. ഇടതടവില്ലാതെ പെയ്യുന്ന കണ്ണുകൾ അമർത്തി തുടച്ചു രചന രാഗിണിക്ക് നേരെ തിരിഞ്ഞ്…
ഇനിയും അമ്മ ആർക്കു വേണ്ടിയും ജീവിതം കളയേണ്ട.. ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ… എന്റെ അമ്മയുടെ ജീവിതത്തിൽ ഇനി ഒരിക്കലും ആർക്കും കൈകടത്താൻ അനുവാദം ഇല്ല..
അമ്മയ്ക്കു ഇനിയുള്ള ജീവിതത്തിനു കൂട്ടായും എനിക്ക് ഒരു അച്ഛനായും അമ്മയുടെ പ്രാണനും പ്രണയവുമായ ജോൺസൻ ഇനി നമ്മൾക്കൊപ്പം എന്നും ഉണ്ടാകും…. ഇനിയുള്ള നമ്മുടെ ജീവിതത്തിനു കൂട്ടായി എന്നും…….. “””