മഹാദേവനുമുന്നിൽ കണ്ണടച്ച് കൈകൂപ്പി നിന്നവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകുന്നുണ്ടായിയുന്നു.
കരിഎഴുതാതിരുന്നിട്ട്പോലും അവളുടെ കണ്ണിനു ചുറ്റും കറുപ്പ്പടർന്നിരുന്നു.
പാറിപറന്നമുടിയിഴകൾ എണ്ണതൊടാതെ വരണ്ടിരുന്നു.
അല്പം കഴിഞ് പതിയെ കണ്ണ് തുറന്നവൾ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ചുറ്റും നോക്കി.
താനും മഹാദേവനും നന്ദിയുമല്ലാതെ മറ്റാരും തന്നെ അവിടെ ഇല്ലെന്ന് കണ്ടവൾ നന്ദിയുടെ കാൽചുവട്ടിൽ വെറും നിലത്ത് ചടഞ്ഞിരുന്നുകൊണ്ട് കണ്ണുകൾ ഇറുകെ അടച്ചു.
അപ്പോഴുംഅവളുടെ കണ്ണുനീർതോർന്നിരുന്നില്ല.
“എന്തിനാടി….നീ ഇനി മറ്റൊരുത്തന്റെ ജീവിതം കൂടെ ഇല്ലാതാക്കുന്നത് ”
” ചേച്ചി എന്താ ഈ..പറയുന്നത് ഞാൻ എങ്ങനെ? ”
പറഞ്ഞു മുഴുവനാക്കാൻ അനുവദിക്കാതെ അവളേ തടഞ്ഞുകൊണ്ടവർ അവളുടെ കൈകളിൽ മുറുകെ പിടിച്ചു.
“ആരു… നീ ശെരിക്കും ഒന്ന് ആലോചിച്ചു നോക്കിക്കേ അഞ്ചുവർഷം കൂടെ ജീവിച്ചിട്ടും കുട്ടികൾ ഉണ്ടാവാതിരുന്നത് നിന്റെ പ്രശ്നം തന്നെയാണെന്ന എനിക്ക് തോന്നുന്നത്.
കാരണം മറ്റൊരുവളിൽ ജനിച്ചത് നിന്റെ ഭർത്താവിന്റെ കുഞ് തന്നെയാണെന്ന് നിനക്കും അവനും നന്നായിട്ട് അറിയാം അതിനർത്ഥം നിനക്കാണ് പ്രശ്നം എന്നല്ലേ…..”
” ചേച്ചി എന്തൊക്കെയാ ഈ…. പറയുന്നത്?
ശരിയാണ് അവന്റെ കൂടെ ജീവിക്കുമ്പോൾ എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടായിട്ടില്ല.
എന്ന് കരുതി എനിക്ക് അതിനുള്ള കഴിവില്ലെന്നാണോ… ഞാൻ എന്റെ ജീവനെക്കാൾ ഏറെ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ട് ആ… എനിക്ക്…. ”
പറഞ്ഞു വന്നത് മുഴുവനാക്കാൻ കഴിയാതെയവൾ തളർച്ചയോടെ നെഞ്ച് പൊട്ടുന്ന വേദനയോടെ അരികിലുണ്ടായിരുന്ന ചെയറിലേക്കിരുന്നു.
“നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല മോളേ… നിന്റെ കഴിഞ്ഞ ജീവിതത്തിൽ നിന്ന് നീ ഇറങ്ങിപോരാൻ ഒരുപാട് കാരണങ്ങളുണ്ട് .
പക്ഷേ…. അതിൽ മുൻപന്തിയിൽ നിന്ന കാരണം ഒരു കുഞ്ഞില്ലെന്നത് തന്നെയാണ് അല്ലേ…..”
കരഞ്ഞു കലങ്ങിയ കണ്ണുകൾ ഉയർത്തികൊണ്ടവൾ മുന്നിലിരുന്ന സ്ത്രീയെനോക്കിക്കൊണ്ട് പതിയേമൂളി.
“ഹാ… അതാ പറഞ്ഞത്…
എത്ര ടെസ്റ്റ് നടത്തിയാലും ചിലപ്പോ ഒന്നും കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. വെറുതെ എന്തിനാ നിന്നെ സ്നേഹിച്ചു എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു പയ്യന്റെ ജീവിതം കൂടെ നീയായിട്ട് തകർക്കുന്നത്.
ഭാര്യക്കും കുഞ്ഞിനും ഒപ്പം ജീവിക്കണം എന്നത് ഏതൊരാണിന്റെയും ആഗ്രഹമല്ലേ….
അത് നീയായിട്ട് തകർക്കണോ…..
എന്റെ അഭിപ്രായത്തിൽ നീ അവന്റെ കൂടെ ജീവിക്കാൻ ഇറങ്ങി പുറപ്പെടാത്തതാണ് നല്ലത്.
നിന്നെ സ്നേഹിച്ചെന്ന് കരുതി ജീവിതകാലംമുഴുവൻ അവൻ അവന്റെ ജീവിതത്തെ പഴിപ്പറഞ്ഞുജീവിക്കണോ. അവനെന്തായാലും മറ്റൊരാളെ വിവാഹം കഴിച്ചു കുടുംബവും കുട്ടികളും ഒക്കെയായി സന്തോഷത്തോടെ ജീവിക്കട്ടെ .
നീ തന്നെ ഒന്ന് ആലോചിച്ചു നോക്ക് വെറുതെ എന്തിനാ അവന്റെ ജീവിതം നീയായിട്ട് തകർക്കുന്നത്.”
ശെരിയാണ്…. എന്തിനുവേണ്ടിയാ ഞാൻ മറ്റൊരാളുടെകൂടെ സന്തോഷംഇല്ലാതാക്കുന്നത്. ഒരുപക്ഷേ എല്ലാം എന്റെ പോരായ്മകൊണ്ട് ആണെങ്കിൽ ഞാൻ ആ… പാവത്തിനോട് ചെയ്യുന്ന ചതിയാവില്ലേ അത്.
വിജയിക്കും എന്ന് ഉറപ്പില്ലാത്ത ഒരുപരീക്ഷണം നടത്താൻ വയ്യ…..
കാരണം തോറ്റുപോയാൽ ഇല്ലാതാക്കുന്നത് മറ്റൊരാളുടെ ജീവിതം കൂടെയ
എന്ന് ചിന്തിച്ചുകൊണ്ടവൾ പതിയേ കണ്ണ് തുറന്നുകൊണ്ട് മഹാദേവനേ നോക്കി.
“എന്നും എന്റെ ജീവിതത്തിലെശരിയും തെറ്റുകളുംതീരുമാനിച്ചത് ഇവിടുന്നാ ഇതിനൊരു തീരുമാനമെടുക്കാനും ഞാനിവിടെ എൽപ്പിക്കുവാ …”
എന്ന് പറഞ്ഞുകൊണ്ടവൾ തളർച്ചയോടെ എഴുന്നേറ്റ് കണ്ണടച്ച് കൈകൂപ്പി.
നിറഞ്ഞ ദീപങ്ങൾക്ക് നടുവിൽ ശിരസ്സു തണുപ്പിക്കാൻ ധാരയും സ്വീകരിച്ച്കൊണ്ട് പുഞ്ചിരിയോടെ മഹാദേവൻ അവളേതന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു….
പതിയേ കണ്ണുതുറന്നവൾ ആ… പുഞ്ചിരിയിൽനിന്ന് എന്ത് മനസ്സിലാക്കണം എന്നറിയാതെ കലങ്ങിയ മനസ്സുമായ് പതിയേ തിരികെ നടന്നു…..
അപ്പോഴും മറ്റാരുമറിയാതെ ആ.. പുഞ്ചിരി അവളേ പിന്തുടരുന്നുണ്ടായിരുന്നു
ആദിവിച്ചു…..