കട്ടകലിപ്പൻ പോലീസിന്റെ കള്ളിപ്പെണ്ണ്.
========================
സുമേഷ് ജീപ്പ് എടുക്ക്….
ഹെഡ്കോൺസ്റ്റബിൾ ശങ്കരേട്ടൻ ഉച്ചത്തിൽ അലറി കൊണ്ട് സ്റ്റേഷനിൽ നിന്നു പുറത്തേക്കിറങ്ങി.
നിർത്തിയിട്ടിരിക്കുന്ന ജീപ്പിൽ കയറിയപ്പോൾ കൂടെ നാല് പോലീസുകാരും സ്റ്റേഷനിൽ നിന്നും ചടപടാന്ന് ചാടി ഇറങ്ങി ശങ്കരേട്ടനോടൊപ്പം ജീപ്പിൽ കയറി..
സുമേഷ് ആശങ്കയോടെ ജീപ്പ് മുന്നോട്ട് എടുത്തു..
എന്താ സാർ ഇത്ര തിരക്കിൽ എവിടേക്കാ…
ജീപ്പും കൊണ്ട് മുന്നോട്ടുപോകേണ്ട ദിശ അറിയാനായി ആ പോലീസ് വാഹനത്തിന്റെ ഡ്രൈവറായ അവൻ ചോദിച്ചു.
ആ പാലേരി മാർക്കറ്റിലേക്ക് ഒന്ന് വിടൂ..
ശരി സാർ…
ജീപ്പ് പാലേരി മാർക്കറ്റിൽ എത്തിയപ്പോൾ ശങ്കരേട്ടൻ തങ്കമ്മയുടെ പൂക്കടയുടെ മുന്നിൽ നിർത്താൻ ആവശ്യപ്പെട്ടു..
തേ… ഇവിടെ… ഇവിടെ..
അതുകേട്ട് ജീപ്പിൽ ഉള്ള മറ്റു പോലീസുകാർ അന്തം വിട്ടു.
പാലേരി മാർക്കറ്റിലെ നല്ല പേരുകേട്ട ഒരു പൂക്കട ആയിരുന്നു തങ്കമ്മയുടെത്… ഈ തങ്കമ്മയും വല്ല കഞ്ചാവും എം ഡി എം എയും വിൽക്കാൻ തുടങ്ങിയോ…?
സുമേഷ് ജീപ്പ് തങ്കമ്മയുടെ കടയുടെ തൊട്ട് മുന്നിൽ കൊണ്ടു തന്നെ നിർത്തി.
ശങ്കരേട്ടൻ ജീപ്പിൽ നിന്നും ചാടിയിറങ്ങി..
കൂടെ മറ്റ് നാലു പോലീസുകാരും…
ആ സമയത്ത് കടയിൽ മറ്റുള്ളവർക്ക് പൂമാല കൈ വെച്ച് അളന്നു കൊടുക്കുകയായിരുന്നു തങ്കമ്മ.
പെട്ടെന്ന് പോലീസ് ജീപ്പ് വന്നു എല്ലാവരും ചാടി ഇറങ്ങുന്നത് കണ്ട തങ്ക അല്പം ഭയന്ന് വേഗം സ്കെയിലെടുത്ത് അളന്നു കൊടുത്തു..
എന്നിട്ട് ശങ്കരനെ നോക്കി പുഞ്ചിരിച്ചു.
തങ്കമ്മേ.. സുഖം തന്നെയല്ലേ…. അതിങ്ങെടുത്തെ…സമയം കളയാതെ…
തങ്കമ്മ ഒരു നിമിഷം കണ്ണുമിഴിച്ചു…
പിന്നെ എന്തോ ഓർമ്മ വന്നതുപോലെ പെട്ടന്ന് ചിരിച്ചുകൊണ്ട് അവർ ആ ബോക്സ് എടുത്ത് ശങ്കരേട്ടനെ ഏൽപ്പിച്ചു..
സ്റ്റേഷനിലേക്ക് ആണെന്ന് പറഞ്ഞ് ഇന്നലെ ശങ്കരേട്ടൻ വന്നിട്ട് ഒരു ബൊക്കയും മാലയും ഓർഡർ ചെയ്തിരുന്നു.
ഇതാ നിന്റെ ബാക്കി പണം..
പേഴ്സ് തുറന്നു ശങ്കരേട്ടൻ പറഞ്ഞു ഉറപ്പിച്ച പണം തങ്കമ്മയുടെ നേർക്ക് നീട്ടി…
വേണ്ട സാർ….. പൊയ്ക്കോ..
ഓ പോലീസിനു നിന്റെ ഔദാര്യം ഒന്നും വേണ്ട… തങ്കമ്മേ…ഇതേയ്… ഇന്ന് പാലേരി പോലീസ് സ്റ്റേഷനിൽ ചാർജ് എടുക്കാൻ വരുന്ന എസ് ഐ സുജിത് സാറിന് സ്വീകരണം കൊടുക്കാൻ വേണ്ടി മാലയും ബൊക്കയും വാങ്ങിക്കാൻ പോലീസ് അസോസിയേഷൻ നിന്നും അനുവദിച്ചു കശാ…. ചുമ്മാ സമയം കളയാതെ ഇതു വാങ്ങിച്ചു ഫുൾ പെയ്മെന്റ് ബില്ല് താ…
തങ്കമ്മ കാശു വാങ്ങി ബില്ലെഴുതി കൊടുത്തപ്പോൾ ശങ്കരേട്ടനും പോലീസുകാരും സ്റ്റേഷനിലേക്ക് തിരിച്ചു പോയി..
കൃത്യസമയത്ത് തന്നെ സുജിത്ത് എസ് ഐ ചാർജെടുക്കാൻ സ്റ്റേഷനിൽ എത്തിയപ്പോൾ ശങ്കരേട്ടനും മറ്റ് പോലീസ് കാരും മാലയിട്ടു ബൊക്കെയും നൽകി സന്തോഷത്തോടെ അയാളെ സ്വീകരിച്ചു..
സ്റ്റേഷനിലെ സഹപ്രവർത്തകരെയൊക്കെ സുജിത്ത് എസ്ഐ പരിചയപ്പെട്ടു..
അന്ന് വൈകിട്ട് ആയപ്പോൾ സംസാരമദ്ധ്യേ ശങ്കരേട്ടൻ സുജിത്ത് എസ്ഐ യോടായി പറഞ്ഞു..
സാർ ഇന്നാണ് ഇവിടെയുള്ള പ്രസിദ്ധമായ കുറ്റിച്ചിറ ക്ഷേത്രത്തിൽ മഹോത്സവം തുടങ്ങുന്നത്…
ആ ഞാനറിഞ്ഞു.. സി ഐ വിളിച്ചു പറഞ്ഞിരുന്നു. കൊടിയേറ്റ് തൊട്ട് തീരുന്ന ആറ് ദിവസം വരെ നമ്മുടെ ഫുൾ ഡ്യൂട്ടി അവിടെയാണല്ലോ… ശങ്കരേട്ടൻ ഏതായാലും ഇവിടുന്ന് വേണ്ടുന്ന പോലീസുകാരെ കൂട്ടി അവിടെ ഉണ്ടാവണം.. ഞാൻ ഇടയ്ക്ക് വരാം..
സ്റ്റേഷൻ പരിധിയിൽ ഒരു മാസം മുമ്പ് നടന്ന കൊലപാതകത്തിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കുറച്ചു തിരക്കിലായിരിക്കും ഞാൻ..
എസ് ഐ സുജിത്ത് പറഞ്ഞു.
ശരി സാർ അത് ഞാൻ നോക്കിക്കോളാം.. മിക്കപ്പോഴും എനിക്ക് തന്നെയാണ് അതിന്റെ ചുമതല ഉണ്ടാകാറ്.. ഞാൻ ഒന്ന് ഓർമിപ്പിച്ചെന്നേയുള്ളൂ..
അതിന് മറുപടിയായി ശങ്കരേട്ടനും പറഞ്ഞു..
കണ്മണി ചമഞ്ഞൊരുങ്ങി… അവൾ വീട് പൂട്ടി.
നടന്നുകൊണ്ട് തൊട്ടടുത്തുള്ള സുഹൃത്ത് അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞൂട്ടന്റെ വീട്ടിലെത്തി..
ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥിനിയായിട്ടും അവൾക്ക് കൂട്ട് നാട്ടിൽ കുഞ്ഞു കുട്ടികളാണ്..
കുഞ്ഞുട്ടാ… ഉത്സവം തുടങ്ങിയിട്ട് രണ്ട് ദിവസമായല്ലോ അങ്ങോട്ട് പോയില്ലേ…
കണ്മണി ചേച്ചി….ഞങ്ങൾ പിള്ളേർക്ക് ഉത്സവപ്പറമ്പിലെ ചന്തയല്ലേ കാര്യം..
കാശില്ലാണ്ട് അങ്ങോട്ട് പോയിട്ട് എന്തിനാ ഞാൻ പോയിട്ടില്ല…
കുഞ്ഞൂട്ടാ ഒന്ന് വാടാ നമുക്ക് ഉത്സവ ചന്തയിൽ പോയിട്ട് വരാം..
കാശൊക്കെ എന്റെ കയ്യിൽ ഉണ്ട്… നിനക്ക് എന്താ വേണ്ടെന്നതു അത് ഞാൻ വാങ്ങിച്ചു തരാം..
ചുമ്മാ പുളു…
അല്ലേടാ സത്യം… നിനക്ക് കഴിഞ്ഞപ്രാവശ്യം വാങ്ങിച്ചത് പോലുള്ള സ്റ്റീൽ ചെയിൻ വേണ്ടേ…
വേണം… അതിനു 100 രൂപയാണ് വില..
അതൊന്നും നീ നോക്കണ്ട ഈ കണ്മണി വാങ്ങിച്ചു തരാം എന്ന് പറഞ്ഞാൽ വാങ്ങിച്ചു തന്നിരിക്കും..
ആണോ.. സൂപ്പർ… എങ്കിൽ ഞാൻ വരാം ഈ ജോലി ഒന്ന് തീർന്നോട്ടെ..
അമ്മയ്ക്കു ഒന്ന് രണ്ട് തേങ്ങ പൊതിച്ചു കൊടുക്കുകയായിരുന്നു കുഞ്ഞുട്ടപ്പോൾ..
അപ്പുറത്തെ വീട്ടിലെ കുസൃതി കൊള്ളിയായ കണ്മണി ചേച്ചി. ഉടായിപ്പാണ് കയ്യിൽ… എങ്കിലും തനിക്ക് ഇന്നുവരെ കൂടെ കൂടിയിട്ട് നഷ്ടമൊന്നും ഉണ്ടായിട്ടില്ല..
അല്പം കഴിഞ്ഞു കുഞ്ഞൂട്ടനും കണ്മണിയും ഉത്സവ ചന്തയിൽ എത്തി.. നിരനിരയായി ഇരിക്കുന്ന ചിന്തിക്കട.. മാലയും വളയും കൺമഷി ചാന്ത് പൊട്ട് കുട്ടികൾക്കുള്ള ടോയ്സുകൾ … എല്ലാം കൊണ്ട് വർണാഭമായ ഒരു കാഴ്ച..
കണ്മണി ഓരോ കടക്കാരെയും ശ്രദ്ധിച്ചു.
അല്പം തിരക്കുള്ള ഒരു കട അവൾ തിരഞ്ഞെടുത്തു..
കുഞ്ഞൂട്ടനെ ഏറ്റവും ഇഷ്ടമുള്ള സ്റ്റീൽ ചെയിൻ ആ കടയിൽ ഉണ്ട്..
ചേട്ടാ ഈ സ്റ്റീൽ ചെയിൻ ഒന്നു നോക്കണമല്ലോ..
നോക്കിക്കോ അയാൾ സമ്മതിച്ചു..
കണ്മണി കുറെയെണ്ണം കയ്യിലെടുത്തു ഓരോന്ന് തിരിച്ചും മറിച്ചു നോക്കിക്കൊണ്ടിരുന്നു.. അതിൽ നിന്നും ഒരെണ്ണം അവൾ കയ്യിൽ നിന്നും മിസ്സ് ആക്കി അത് താഴെ വീണു ആരും കണ്ടില്ല..
കുഞ്ഞൂട്ടൻ ആ സമയത്ത് ചില ടോയ്സ് ഒക്കെ എടുത്തു നോക്കുകയായിരുന്നു..
ഇതിന് എത്രയാ വില ഈ ചെയിനിന്..
150 രൂപ..
അയ്യോ എനിക്ക് വേണ്ട കഴിഞ്ഞപ്രാവശ്യം ഇതിനെ 100 ആയിരുന്നല്ലോ..
അതും പറഞ്ഞപ്പോൾ മാലകൾ അവിടെത്തന്നെ തൂക്കി..
ശേഷം അയ്യോ ഉറുമ്പ് കടിച്ചു എന്ന് പറഞ്ഞ് അവൾ കുനിഞ്ഞ് നിന്നു കാല് പാദം മാന്തുന്ന രൂപേണ ആ താഴെ വീണുകിടക്കുന്ന മാല അവൾ തന്ത്രപൂർവം കൈക്കലാക്കി കുഞ്ഞൂട്ടനെയും കൂട്ടി കടന്നുകളഞ്ഞു..
കുറച്ചു ദൂരം നടന്നപ്പോൾ അവൾ ആ മാല കുഞ്ഞൂട്ടനെ ഏൽപ്പിച്ചു..
ഇതാട ചെക്കാ നിനക്ക് ഇഷ്ടപ്പെട്ട മാല..
ഹായ്… സ്റ്റീൽ ചെയിൻ വാങ്ങിച്ചായിരുന്നു അല്ലെ.. കൺമണി ചേച്ചി.
ഉം… വാങ്ങിച്ചു.. ഞാൻ വാക്ക് തന്നതല്ലേ…
അങ്ങനെ അവൾ പല കടകളിൽ നിന്നും അവൾക്ക് ആവശ്യമുള്ള പലതും ഓരോന്നോരോന്നായി പൊക്കി മാറ്റിക്കൊണ്ടിരുന്നു…
ഒരു കാശും കൊടുക്കാതെ കൺമണി ചേച്ചിയുടെ കയ്യിൽ ഓരോ സാധനങ്ങൾ വന്നു നിറയുന്നത് കണ്ട് കുഞ്ഞൂട്ടൻ അത്ഭുതപ്പെട്ടു..
പിന്നീട് ഒന്ന് രണ്ട് കടകളിൽ കയറുമ്പോൾ അവൻ കണ്മണിയെ ശ്രദ്ധിച്ചു.. കടക്കാരൻ കാണാതെ കണ്മണി ഓരോന്ന് അടിച്ചു മാറ്റുകയാണെന്ന് അവന് മനസ്സിലായി..
അന്ന് ആദ്യമായി കാശ് ഇല്ലാണ്ടും പലതും മനുഷ്യന് ലഭിക്കുമെന്ന് അവനു മനസ്സിലായി..
ചേച്ചി ഒരുപാട് സാധനങ്ങൾ ആരും കാണാതെ എടുത്തല്ലോ… എനിക്ക് ഈ ഐഡിയ പറഞ്ഞു തരുമോ..
അയ്യോ നിന്നെക്കൊണ്ടൊന്നും പറ്റില്ല നീ പിടിക്കപ്പെടും…
എങ്കിൽ ഒരു ഉപകാരം ചെയ്യുമോ എനിക്ക് ഒരു 500 രൂപ ഇവിടെ ആരുടെയെങ്കിലും കയ്യിൽ നിന്നു എടുത്തു തരുമോ…
അയ്യോ എന്റെ അമ്മ നീ എന്താ ഈ പറയുന്നത് കാശ് ഒന്നും എടുക്കാൻ പറ്റില്ല..ആട്ടെ
നിനക്കിപ്പോൾ എന്തിനാ 500 രൂപ..
എനിക്കൊരു പഴയ സൈക്കിൾ വാങ്ങിക്കാനാണ്.. അപ്പുറത്തെ ശരത്തിന് സൈക്കിൾ 500 രൂപ കൊടുത്ത എനിക്ക് തരും അവന് പുതിയതുണ്ട്…
അപ്പോഴാണ് അവർ ഒരു വൃദ്ധ കച്ചവടം ചെയ്യുന്ന കടയുടെ മുന്നിൽ എത്തിയത്..
ഞാനൊന്ന് ട്രൈ ചെയ്യട്ടെ…
അതും പറഞ്ഞ് കണ്മണി ആ വൃദ്ധയുടെ കടയ്ക്ക് സമീപം ചെന്ന് ഓരോന്നും എടുത്തു നോക്കുന്നതായി നടിച്ചു അങ്ങനെ തഞ്ചത്തിൽ നിന്നു… ആ വൃദ്ധ കാശു പെട്ടി ഇരിക്കുന്നതിന് സാമീപത്തു നിന്നും എഴുന്നേറ്റ് കുറെ മാറി പോയി അവിടെ എന്തോ തിരയുകയായിരുന്ന സമയത്ത് കണ്മണി അവരുടെ പണപ്പെട്ടിയിൽ കയ്യിട്ടു..
പെട്ടെന്ന് ചെവിയിൽ ഒരു നുള്ള് കിട്ടി…
അതവിടെ വെക്കൂ…
അയാൾ നിർദ്ദേശിച്ചു..
അത് മഫ്ടിയിൽ ഉള്ള സുജിത്ത് എസ്ഐ ആയിരുന്നു..
അവൾ വേഗം നാണംകെട്ട് കയ്യിൽ കിട്ടിയ കാശ് അവിടെ തന്നെ ഇട്ടു..
പക്ഷേ വൃദ്ധ അതൊന്നുമറിയാതെ അവിടെ ഏതോ ബോക്സിൽ നിന്നും സാധനങ്ങൾ എടുത്ത് ഡിസ്പ്ലേ ചെയ്യുകയായിരുന്നു..
നീ ഏതാടി കൊച്ചേ… ഞാൻ നിന്നെ കുറെ നേരമായി ശ്രദ്ധിക്കുന്നു.. വളയും മാലയും പൊട്ടും ഒക്കെ അടിച്ചെടുത്തു.. അതൊക്കെ ഞാൻ കണ്ടു… പക്ഷേ ഇതത്ര ശരിയല്ല ഇത് ജീവിതം കൊണ്ട് കളയും…
അത് ഞാൻ തമാശയ്ക്ക്… എന്റെ ചെവി പൊട്ടിയല്ലോ എന്തൊരു നുള്ള നുള്ളിയത്…
അവൾ സുജിത്തിനോട് ദേഷ്യപ്പെട്ടു.. അവൾക്ക് അറിയില്ലായിരുന്നു അത് ഈ സ്ഥലം എസ്ഐ ആണെന്ന്…. അതുകൊണ്ടുതന്നെ അവൾ പേടിച്ചില്ല..
കൺമണി എന്നല്ലേ നിന്റെ പേര്..
ഞാൻ നിന്നെ അന്വേഷിച്ചു വന്നതായിരുന്നു.. നിന്റെ വീട്ടിൽ പോയിരുന്നു..
അതെന്തിനാ…
അതൊക്കെയുണ്ട് പറയാം.. നമുക്ക് നിന്റെ വീട്ടിൽ പോകാം..
എന്തിന് നിങ്ങൾ ആരാ പറയൂ…
കണ്മണിയുടെ ഒരു ബന്ധുവാണ് അതല്ലേ വീട്ടിൽ വന്നത്..
അവൾക്കൊന്നും മനസ്സിലായില്ല.. എന്റെ മരിച്ചുപോയ അപ്പച്ചന് പാലായിൽ കുറെ ബന്ധുക്കളുണ്ട് അവരിൽ ആരെങ്കിലും ആയിരിക്കും…
കണ്മണി അങ്ങനെ ചിന്തിച്ചു നിന്നു..
വാ കൺമണി ചേച്ചി നമുക്ക് വീട്ടിൽ പോകാം..
അപ്പോഴേക്കും കുഞ്ഞൂട്ടൻ വന്നു.
അതേ കണ്മണി നമുക്ക് വീട്ടിൽ പോകാം..
അയാളും അങ്ങനെ പറഞ്ഞപ്പോൾ പിന്നെ അവൾക്ക് അനുസരിക്കുകയെ നിവൃത്തി ഉണ്ടായിരുന്നുള്ളൂ..
അവർ മൂവരും വീട്ടിലേക്ക് തിരിച്ചു..
കൺമണി ചേച്ചി ഞാൻ പോകുന്നു…
കുഞ്ഞൂട്ടന്റെ വീടിനടുത്ത് എത്തിയപ്പോൾ അവൻ അങ്ങോട്ട് പോയി..
തുടർന്ന് നടന്നുകൊണ്ട് അവർ രണ്ടുപേരും വീട്ടിലെത്തിയപ്പോൾ സുജിത്ത് സത്യം തുറന്നു പറഞ്ഞു..
കണ്മണി ഞാൻ ഇവിടുത്തെ എസ്ഐ ആണ് നിന്റെ അപ്പച്ചന്റെ കൊലപാതവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണത്തിന് വന്നതാണ്..
അത് കേട്ട് കണ്മണി ഞെട്ടി വിറച്ചു ആകെ വിളറി വെളുത്തു..
പെട്ടെന്ന് അവൾ ബോധമറ്റ് അയാളുടെ കൈകളിലേക്ക് വീണു..
സുജിത്ത് അവളെ എടുത്തു വീടിനുള്ളിൽ കൊണ്ടുപോയി കിടത്തി.
ശ്വാസം ഇല്ലേ….
സുജിത്ത് മൂക്കിനടുത്ത് വിരൽ കൊണ്ടു വച്ചുനോക്കി…
ചെറിയതോതിൽ ഉണ്ട്..
അവൻ അവിടെയുള്ള പാത്രത്തിൽ ഉണ്ടായിരുന്ന വെള്ളം എടുത്ത് അവളുടെ മുഖത്ത് കുടഞ്ഞു..
അവൾ കണ്ണ് തുറന്നു..
അവൾ വേഗം ചാടി എണീറ്റ് ഇരുന്നു.
അവന് ആശ്വാസമായി..
പേടിക്കേണ്ട കണ്മണി… ഞാൻ നിന്റെ ചന്തയിലേ പെർഫോമൻസും കുസൃതിതരവും ഒക്കെ ഞാനൊരു തമാശയായിട്ട് കാണുന്നുള്ളൂ.. അതൊന്നുമല്ല വിഷയം.. അപ്പച്ചന്റെ കൊലയാളിയെ കണ്ടെത്തേണ്ട… അതിനു ചില ചോദ്യങ്ങൾ ചോദിക്കാം അതിന് മാത്രം മറുപടി പറഞ്ഞാൽ മതി.
അവൾ തലയാട്ടി..
സുജിത്തിന്റെ ചോദ്യങ്ങൾക്ക് ഒക്കെ അവൾ കൃത്യമായി ഉത്തരം നൽകി..
അവളുടെ ചെറുപ്രായത്തിലെ അമ്മ മരണപ്പെട്ടിരുന്നു.. സർക്കാർ ജീവനക്കാരനായിരുന്നു
അച്ഛൻ മാത്രം വളർത്തിയിരുന്ന ഒരു മോളാണ് അവൾ.. അച്ഛന്റെ മരണശേഷം അവൾ ആ വീട്ടിൽ തനിച്ചാണ്..
കഴിഞ്ഞ മാസമാണ് രാവിലെ അച്ഛനെ വീട്ടുമുറ്റത്ത് കുത്തേറ്റ് മരിച്ച നിലയിൽ കാണുന്നത്..
ആരാണ് ചെയ്തു പോയതൊന്നു ഒരു തുമ്പ് കിട്ടാതെ പോലീസ് വിഷമിക്കുന്ന കേസ് ആയിരുന്നു അത്… പൊതുവേ ശത്രുക്കൾ ആരും ഇല്ലാതിരുന്ന അയാൾക്ക് ഇങ്ങനെ മരിക്കേണ്ടി വന്നത് നാട്ടുകാർക്ക് ഒരുപാട് വിഷമവും അതിലേറെ ദുരൂഹവും ആയിരുന്നു ആ സംഭവം..
സുജിത്തിന്റെ അതി ഗഹനമായ അന്വേഷണത്തിനോടുവിൽ പ്രതിയെ പിടികൂടി…
ആ നാട്ടിൽ തന്നെ ഉള്ള ഒരു ചെറുപ്പക്കാരൻ… കള്ളും കഞ്ചാവും ആണ് അവന്റെ തോഴൻ…
കണ്മണിയുടെ അച്ഛന്റെ മരണത്തിന് രണ്ട് ദിവസം മുൻപിൽ ആ ചെറുപ്പക്കാരൻ അവിടെ ഇലക്ട്രിക് ബ്രേക്കർ സ്ഥാപിക്കാൻ വന്നിരുന്നു.. അവൻ ഒരു ഇലക്ട്രീഷ്യൻ ആയിരുന്നു.. പക്ഷേ വർഷങ്ങൾക്കു മുമ്പ് അവൻ ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കുന്ന ഒരു കടയിൽ ജോലി ചെയ്തിരുന്നു…
ബ്രേക്കർ സ്ഥാപിക്കാൻ വന്നു പോകുമ്പോൾ അവസരത്തിൽ കണ്മണിയുടെ വീടിന്റെ ഫ്രണ്ട് ഡോറിന്റെ ചാവിയുടെ സ്കെച്ചും കൊണ്ടായിരുന്നു അവൻ പോയത്..
രണ്ടുദിവസം കഴിഞ്ഞ് വലിയ ഗൂഢ ഉദ്ദേശത്തോടെ കൂടി ആ രാത്രിയിൽ വരുമ്പോൾ അവന്റെ കയ്യിൽ ഡോർ തുറക്കേണ്ട ചാവി ഉണ്ടായിരുന്നു.
അവൻ മുൻകൂട്ടി പ്ലാൻ ചെയ്തതു പോലെ ഫ്രണ്ട് ഡോർ തുറന്നു കണ്മണിയുടെ ബെഡ്റൂമിലേക്ക് കയറി..
ഈ സമയം ടോയ്ലറ്റിൽ പോകാൻ എഴുന്നേറ്റ കണ്മണിയുടെ അപ്പച്ചൻ മകളുടെ ബെഡ്റൂമിലേക്ക് കയറിപ്പോകുന്ന അവനെ കണ്ടു..
തന്നെ കണ്മണിയുടെ അപ്പച്ചൻ കണ്ടെന്ന് മനസ്സിലാക്കിയ ഉടനെ അവൻ റൂമിന്ന് പുറത്ത് ചാടി വീടിന്റെ വെളിയിലേക്ക് കടന്നു..
ഈ സമയം പിന്തുടർന്ന് എത്തിയ അപ്പച്ചൻ അവനെ മുറ്റത്തുനിന്നും പിടികൂടി.
തുടർന്നുള്ള മൽപ്പിടുത്തത്തിൽ അവൻ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് അയാളെ കുത്തിക്കൊലപ്പെടുത്തി കടന്നു കളയുകയായിരുന്നു.
കള്ളും കഞ്ചാവും ആയിരുന്നെങ്കിലും സ്ഥിരമായി ജോലിക്ക് പോയിരുന്നു അവനെ ആരും സംശയിച്ചതേയില്ല…
പ്രതിയെ പിടികൂടി ജയിലടിച്ച് അതോടുകൂടി സുജിത്ത് എസ് ഐ ക്കു നല്ല പേരും വിലയുമായി ആ നാട്ടിൽ..
ആരുമില്ലാത്ത കണ്മണിയെ അയാൾക്ക് ഏറെ ഇഷ്ടമായി… കൺമണിക്ക് അങ്ങനെ തന്നെ ആയിരുന്നു..
അയാളുടെ ആഗ്രഹം കണ്മണിയെ അറിയിച്ചപ്പോൾ കണ്മണിക്ക് എന്തെന്നില്ലാത്ത സന്തോഷമായി..
ഉത്സവപ്പറമ്പിലെ ചന്തയിൽ വച്ച് തന്റെ കുസൃതിക്കള്ളത്തരം കണ്ടുപിടിച്ചതും, വീട്ടിലേക്ക് ഒന്നിച്ച് നടന്നതും പോലീസ് ആണെന്ന് കേട്ടപ്പോൾ ബോധംപോയപ്പോൾ താങ്ങിയെടുത്തു പരിചരിച്ചതും എല്ലാം അവൾ ഓർത്തു പുളകം കൊണ്ടും…
തുടർന്ന് ആ നാട്ടുകാർ എല്ലാവരും കൂടി അവരുടെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു….
.
.
രചന വിജയ് സത്യ