സമാധാനം
✍️ ശിഹാബ്
———————–
അയാൾ രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ എത്തി…
അയാൾ പതിയെ കാർ പോർച്ചിൽ സ്റ്റോപ്പ് ചെയ്തു. പുറത്ത് സ്ഥാപിച്ച സെൻസർ ബൾബുളുകൾ അയാൾ വന്നപ്പോൾ പ്രകാശം പരത്തി ….
ഓഹ്..
എന്തൊരു സമാധാനം ഒച്ചയും ബഹളവും ഒന്നുമില്ല സൂചി വീണാൽ കേൾക്കുന്ന നിശബ്ദത…
അയാൾ വാതിൽ തുറന്ന് വീട്ടിനുള്ളിൽ കയറി ലൈറ്റ് ഓൺ ചെയ്തു…..
കയ്യിൽ കരുതിയ മദ്യകുപ്പി അയാൾ മേശയിൽ വെച്ചു..
പിന്നെ ഒരു ഗ്ലാസ്സ് എടുത്തു അതിലേക്ക് കുറച്ച് മദ്യം ഒഴിച്ച് ഡ്രൈ ആയി തന്നെ ഒറ്റവലിക്ക് കുടിച്ചിറക്കി…
പിന്നെ ഫ്രിഡ്ജിൽ പോയി വെള്ളവും സോടേയും കൊണ്ട് വന്നു..
കൂടെ അച്ചാറിന്റെ കുപ്പിയും അയാൾ എടുക്കാൻ മറന്നില്ല…
പിന്നെ വീണ്ടും വെള്ളമടി തുടങ്ങി ഓഹ് സന്തോഷംകൊണ്ട് അയാൾ കൂകി വിളിച്ചു…
കുറെ കാലമായി ഇങ്ങനെ ഒന്ന് ആഗ്രഹിക്കുന്നു ശാന്ത സുന്ദരമായി ഇങ്ങനെ ഇരുന്ന് മദ്യം കഴിക്കാൻ…
വഴക്ക് പറയാൻ ആരും വരില്ല .ബാറിലാണെകിൽ പിന്നെ അവസാനം അവന്മാരുടെ തന്തക്ക് വിളിച്ചു കേൾക്കണം..
ഇവിടെ ഇന്നിപ്പോൾ ഞാൻ മാത്രം കരഞ്ഞു ചീത്തപറയാനും ആവലാതി പെടാനും ഭാര്യയും മക്കളും ഇല്ല എത്ര വേണമെങ്കിലും കഴിക്കാം ആരും ഒന്നും പറയില്ല…
ശെരിക്കും ഇതല്ലേ സ്വർഗ്ഗം…
അയാൾ വീണ്ടും വീണ്ടും മദ്യം പകർന്നു കുടിച്ചുകൊണ്ടേയിരുന്നു ..
അവസാനം രാത്രിയുടെ ഏതോ ഒരു യാമത്തിൽ അയാൾ അഘാതമായ ഉറക്കത്തിലേക്ക് പോയി…..
പിറ്റേദിവസവും അയാൾ കുറെ നേരം കിടന്നു ഉച്ചക്ക് സൂര്യൻ തലക്ക് മുകളിൽ ഉദിച്ച് നിൽകുമ്പോഴുള്ള ചൂടിൽ അയാൾ പതിയെ തല പൊക്കി..
പിന്നെ നീട്ടി വിളിച്ചു എടി രാധേ….
എവിടെ ടീ നീ ഇങ്ങോട്ട് ഒന്ന് വന്നേ…..
അയാൾ വീണ്ടും വീണ്ടും വിളിച്ചു..
ആരും മിണ്ടുന്നില്ല എന്ന് കണ്ട അയാൾ തന്റെ മുന്നിലിരിക്കുന്ന ഒഴിഞ്ഞ മദ്യത്തിന്റെ കുപ്പിയും പിന്നെ ഗ്ലാസും ബോട്ടിലും എല്ലാം അലക്ഷ്യമായി കിടക്കുന്നത് കണ്ടു , അപ്പോഴാണ് അയാൾക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്…
അയാളുടെ നശിച്ച കള്ള് കുടി കാരണം എന്നും ആയാളും ഭാര്യയും തമ്മിൽ വഴക്കായിരുന്നു..
അവസാനം ഇന്നലെ അവൾ മനം മടുത്തു രണ്ട് വയസുള്ള കുഞ്ഞിനേയും എടുത്ത് തന്റെ വീട്ടിൽ പോയി….
അയാൾക്ക് ഒരു കുറ്റബോധവും തോന്നിയില്ല .. നേരെ ബാത്റൂമിൽ പോയി ഷവറിന്റെ ചുവട്ടിൽ കുറെ ഏറെ നേരം നിന്നും അവസാനം ഇന്നലെ കഴിച്ചതിന്റെ കെട്ട് എല്ലാം ആ വെള്ളത്തിലൂടെ ഒളിച്ച് പോയി …
പിന്നെ നേരെ വന്ന് ഡ്രസ്സ് മാറ്റി ഓഫീസിലേക്ക് പോയി .. പോകുന്നവഴിയിൽ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു ..
പിന്നെ ഓഫീസിലെത്തി പതിവ് തെറ്റിയുള്ള അയാളുടെ വരവ് ശീലമായ ജോലിക്കാർ അയാളെ വിഷ് ചെയ്തു ..
അയാൾ തന്റെ ശീതീകരിച്ച റൂമിൽ എത്തി മേശയിൽ കുറെ ഫയലുകൾ ഇരിപ്പുണ്ട് അയാൾ ഒന്നും നോക്കിയതേ ഇല്ല ..
ഉറക്കം അയാളെ തളർത്തി അയാൾ ആ കസേരയിലിരുന്നു ഉറങ്ങി പോയി ….കുറെ ഏറെ നേരത്തിന് ശേഷം അയാളുടെ മാനേജർ വന്ന് അയാളെ വിളിച്ചു ..
” സാറേ .. ഇന്ന് പോവേണ്ടിരുന്ന ക്ലയന്റ് മീറ്റിന് പോവണ്ടേ ? ”
” ഞാൻ വരുന്നില്ല താൻ പോയി വേണ്ടതൊക്കെ ചെയ്തോ ”
” സാറേ ഞാൻ മാത്രമല്ലല്ലോ നിങ്ങളും കൂടെ പോരുകയല്ലേ പതിവ് .”
” താൻ ഞാൻ പറയുന്നത് ചെയ്താൽ മതി ”
അയാളുടെ മൂട് ശെരിയല്ല എന്ന് മനസ്സിലാക്കി മാനേജർ പോയി ….അയാൾ വീണ്ടും മയക്കത്തിലേക്ക് പോയി ….
വൈകുനേരം സെക്യൂരിറ്റി വന്ന് വിളിച്ചപ്പോഴാണ് നേരം ആറ് മണി ആയെന്ന് അയാൾ അറിയുന്നത് …
അഞ്ചരയാകുമ്പോൾ എല്ലാ സ്റ്റാഫുകളും പോകുന്നതാണ് അയാൾ പോകുന്ന സമയം ആറ് മണിയാണ് അപ്പോഴാണ് സെക്യൂരിറ്റിയും പോകുന്നത് .. അയാൾ സെക്യൂരിറ്റിയോട് ക്ലോസ്സ് ചെയ്യാൻ പറഞ്ഞു …
പിന്നെ നേരെ വണ്ടി എടുത്ത് പോയി കുറെ ഏറെ മദ്യം വാങ്ങി കൂടെ അച്ചാറും സോഡയും ചിക്കൻ ഫ്രയിയും വാങ്ങി നേരെ വീട്ടിൽ പോയി …
പതിവ് കലാപരിപാടികൾ തുടങ്ങി ..രാത്രി ഏറെ സമയം അയാൾ മദ്യവുമായി കൂടി അവസാനം എപ്പോഴോ ഉറങ്ങി …
പിന്നീടുള്ള ദിവസ്സങ്ങൾ അയാൾ ഓഫീസ് കാര്യങ്ങൾ കൂടുതൽ ശ്രദ്ധിച്ചില്ല മദ്യത്തിന്റെ അമിത ഉപയോഗമൂലം അയാൾ അതിന്ന് പെട്ടന്ന് അടിറ്റായി …
വർക്കുകൾ പറഞ്ഞ സമയത്ത് തീർക്കാൻ പറ്റാതെ വന്ന് തുടങ്ങി ക്ലയന്റുകൾ ഓഫീസിൽ വന്ന് പരാതി പറയാൻ തുടങ്ങി …
മാനേജർ അവരെ കാര്യങ്ങൾ എങ്ങനൊയൊക്കെയോ പറഞ്ഞു മനസ്സിലാക്കി ..
ഇന്നും അയാൾ പതിവ് രീതിയിൽ തന്നെ ഓഫീസിൽ എത്തി .. അയാൾ ഓഫീസ് ഒന്ന് അടി മുടി നോക്കി എന്തൊക്കെയോ സംഭവിച്ചപോലെ അയാൾക്ക് തോന്നി .
മാനേജർ വന്ന് അയാളോട് പറഞ്ഞു ..
” സാറേ വർക്കുകൾ പെന്റിങ്ങായതോടെ നമ്മുടെ ക്ലയന്റുകൾ ഇന്ന് ഇവിടെ വന്നിരുന്നു കിട്ടുന്ന വിലപിടിപ്പുള്ള സാധനങ്ങൾ എല്ലാം അവർ കൊണ്ട് പോയി സാലറി കൃത്യമായി കൊടുക്കാത്തത് കൊണ്ട് നമ്മുടെ സ്റ്റാഫുകൾ എല്ലാം തന്നെ പോയി ഇനി ഞാൻ മാത്രാണ് ഉള്ളത് .. ഞാനും ഇന്നത്തോടെ പോവുകയാണ് . എന്തിനാ സാറേ നല്ല നിലക്ക് പോകുന്ന ഒരു സ്ഥാപനം നശിപ്പിച്ചത് ആറ് പേരുടെ കുടുംബം നല്ലരീതിയിൽ കഴിഞ്ഞ് പോയിരുന്നു എല്ലാം നശിച്ചു . എല്ലാം നിങ്ങളുടെ ഈ കള്ള് കുടി കാരണം അപ്പോ ശെരി ”
എല്ലാം പറഞ്ഞ മാനേജറും പോയി .. പിന്നെ അയാൾ മാത്രം ..
ഒരാൾ വന്ന് അയാളോട് പറഞ്ഞു.
” എല്ലാം കെട്ടി പെറുക്കി ഇവിടുന്ന് പോക്കോണം കൃത്യമായി വാടക തരാത്തത് കൊണ്ട് നിങ്ങളെ ഇവിടുന്ന് പറഞ്ഞു വിടാൻ മൊതലാളി പറഞ്ഞു വിട്ടതാണ് .. അപ്പോ ശെരി നാളെ ഞങ്ങൾ വരും അപ്പോഴേക്കും എല്ലാം എടുത്ത് പോകാൻ നോക്കണം അല്ലെങ്കിൽ എല്ലാം എടുത്ത് ആക്രിക്ക് കൊടുക്ക് ഏതായാലും ആർക്കും ഒരു ഗുണമില്ലാതെ പോവേണ്ട ”
അയാൾ എല്ലാം കേട്ട് നിന്ന് തരിച്ചു ….
എല്ലാം എത്ര പെട്ടെന്നാണ് സംഭവിച്ചത് ഭാര്യ പോയതും പിന്നെ ബിസിനസ് തകർന്നതും എല്ലാം പെട്ടെന്ന് സംഭവിച്ചു …
ശെരിക്കും എനിക്ക് എന്താ പറ്റിയത് അയാൾ ഓരോന്നായി ആലോജിച്ചു ….
ചെറുപ്പത്തിലെപ്പോഴോ അച്ഛൻ മരണപെട്ടു പിന്നെ ‘അമ്മയാ നോക്കി വളർത്തിയത് അത് കൊണ്ട് വേറെ ആരോടും തോന്നാത്ത ഒരു പ്രത്യേക അടുപ്പം അമ്മയോട് തോന്നിയിരുന്നു ഒപ്പം പഠിച്ചവരോടൊന്നും കൂട്ടുകൂടാതെ എപ്പോഴും അമ്മയോടൊപ്പം തന്നെ നിന്നു…
അമ്മയുടെ ജോലി എന്നത് ഒരു വലിയ ഹോൾ സെയിൽ ബക്കറിയിലേക്ക് അച്ചപ്പം കുയലപ്പം പിന്നെ അമ്മയുടെ സ്പെഷ്യൽ വെട്ട് കേക്കും ഇതൊക്കെ ഉണ്ടാക്കി കൊടുക്കുകയായിരുന്നു അമ്മയെ ജോലിയിൽ സഹായിച്ചും മറ്റും എപ്പോഴും അമ്മയോടൊപ്പം തന്നെ നിന്നു…
അത് കൊണ്ട് തന്നെ നല്ല കൂട്ടുകാരെയെന്നും കിട്ടിയില്ല അല്ലെങ്കിലും കൂട്ടുകാരുടെ ആവശ്യം ഇല്ലായിരുന്നു അമ്മയായിരുന്നു എല്ലാം അമ്മക്ക് അറിയാത്തത് ഒന്നുമില്ലായിരുന്നു എന്ന് തോന്നാറുണ്ടായിരുന്നു .. പഠനത്തിലും നന്നായി തന്നെ ശ്രദ്ധിച്ചു അങ്ങനെ എഞ്ചിനീയറിംഗ് പാസ്സായി പിന്നെ ഒരു നല്ല കമ്പനിയിൽ ജോലിയും കിട്ടി ഒരിക്കൽ ‘അമ്മ പറഞ്ഞു മോനെ നീ ഒരിക്കലും ഒരാളുടെ അടിമ പണി ചെയ്യേണ്ടവനല്ല ഒരു നല്ല സ്ഥാപനത്തിന്റെ ഉടമയാകണം എന്നൊക്കെ..
പിന്നെ അതിനുള്ള ശ്രമത്തിലായിരുന്നു അങ്ങനെ ഒരു വലിയ കോണ്ട്രാക്റ്റ് കമ്പനി തന്നെ തുടങ്ങി കമ്പനിക്ക് അമ്മയുടെ പേര് തന്നെ നൽകി
“ലക്ഷ്മി ബിൽഡേഴ്സ് ”
പിന്നെ അവിടെന്ന് അങ്ങോട്ട് വെച്ചടി കയറ്റമായിരുന്നു ..
തൊടുന്നതെല്ലാം പൊന്നാവുക എന്നപോലെ നല്ല വീടും കാറും എല്ലാം ആയി കൂട്ടത്തിൽ ‘അമ്മ തന്നെ നല്ല പെൺകുട്ടിയെ കണ്ടെത്തി കല്യാണവും കഴിപ്പിച്ചു ……
ജീവിതത്തിൽ ആഗ്രഹിച്ചതൊക്കെ കിട്ടിയപ്പോൾ മനസ്സിന്ന് അതിയായ സന്തോഷം തോന്നി…
പക്ഷെ എല്ലാത്തിനും സാക്ഷിയായി ‘അമ്മ ഒരിക്കൽ ഈ ലോകം വെടിഞ്ഞു അന്ന്…
തുടങ്ങിയ ശീലമായിരുന്നു ഈ കള്ള് കുടി ആദ്യമൊക്കെ ചെറിയ രീതിയിലായിരുന്നു…
പിന്നെ പിന്നെ അത് വലിയ രീതിയിലേക്ക് മാറി…
ബാറിലിരുന്നു കുടിച്ച് അവസാനം അവർ പൂട്ടി പോകുന്ന സമയത്തായി പോക്ക് അത് അവർക്ക് അത്ര പിടിച്ചില്ല പിന്നെ സാധനം വാങ്ങി നേരെ വീട്ടിലേക്ക് വരും അന്ന് തുടങ്ങിയതാണ് ഭാര്യയുമായുള്ള ഈ തർക്കം പിന്നെ അത് കൂടി വന്നു …..
ഭാര്യക്ക് കള്ളുകുടിയന്മാരെ കണ്ണെടുത്താൽ കണ്ട് കൂടായിരുന്നു അവളുടെ അച്ഛൻ കള്ള് കുടിച്ചാണ് വീട് മുടിപ്പിച്ചത് എന്ന് പറയുമായിരുന്നു എല്ലാം നശിപ്പിച്ച അച്ഛൻ കരൾ രോഗം വന്ന് മരിച്ചു ..
ആ ഗതി നിങ്ങൾക്കും വരും ദയവ് ചെയ്ത് ഈ ശീലം മാറ്റണം അവൾ കാല് പിടിച്ചു പറഞ്ഞതായിരുന്നു പക്ഷെ എല്ലാം കൈവിട്ട് പോയി…
എല്ലാം അയാളുടെ കണ്ണിൽ നിന്നും ജലാംശം ഇറ്റിറ്റുവീണു …..
നന്നാവാൻ ഒരുപാട് സമയം ഉണ്ടായിരുന്നു പക്ഷെ ഇപ്പോ എല്ലാം നശിച്ചു …
ഇനി ബാക്കിയുള്ളത് വീടും ഒരു കാറും മാത്രമായിരുന്നു ……
അയാൾ ഓഫീസിൽ നിന്നും ഇറങ്ങി നേരെ കാറിൽ കയറി വണ്ടി ഓടിച്ചു പോയി പെട്ടന്ന് അയാളുടെ കണ്ണിൽ ഇരുട്ട് കയറി പിന്നെ ഒരു വലിയ ശബ്ദവും കേട്ടു പിന്നെ ഒന്നും ഓർമയില്ല …..
പിന്നെ കണ്ണ് തുറന്നപ്പോൾ മുന്നിൽ ഭാര്യ നിറ മിഴിയോടെ നിൽക്കുന്നു …..
ശെരിക്കും എന്താ സംഭവിച്ചത് അയാൾക്ക് ഒന്നും ഓർമയില്ല…!!
ഓഫീസിൽ നിന്നും ഇറങ്ങിയത് മാത്രം ഓർമയിലുണ്ട് ….
അടുത്ത് നിന്ന ഡോക്ടർ രാധാമണി അയാളുടെ ഭാര്യയോട് പുറത്തേക്ക് പോകാൻ പറഞ്ഞു.
പിന്നെ വിളിക്കാം എന്നും കൂടെ പറഞ്ഞു ..
പിന്നെ ഡോക്ടർ അയാളിലേക്ക് തിരിഞ്ഞു അയാളെ മെല്ലെ വിളിച്ചു …
” ഹലോ രാജേഷ് ”
” എസ് മേടം ഞാൻ എങ്ങനെ ഇവിടെ ? എന്റെ ഭാര്യ .. ? ”
അയാൾ എന്തൊക്കെയോ പറയാൻ തുടങ്ങുന്നത് പോലെ ഒന്നും മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല
അയാളുടെ അവസ്ഥ മനസ്സിലാക്കിയ ഡോക്ടർ പറഞ്ഞു ….
” രജേഷേ .. തനിക്ക് ഒരു ചെറിയ ആക്സിഡന്റ് സംഭവിച്ചു കൃത്യസമയത്ത് നിങ്ങളെ ഇവിടെ എത്തിച്ചത് നിങ്ങളുടെ ഭാര്യതന്നെ ആയിരുന്നു ..
അത് കൊണ്ട് നിങ്ങളുടെ ജീവൻ കിട്ടി പിന്നെ തന്റെ കഥകളൊക്കെ അവളെന്നോട് പറഞ്ഞു….
ഞാൻ ഒരു കൗൺസിലർ കൂടിയാണ് അത്കൊണ്ട് നിങ്ങളുടെ കഥയൊക്കെ കേട്ടപ്പോൾ ഇയാൾ ഒരു പാവമാന്നെന്ന് എനിക്ക് മനസ്സിലായി…
അമ്മ പെട്ടന്ന് മരിച്ചാൽ ആർക്കും സങ്കടം ഉണ്ടാക്കും പ്രത്യേകിച്ച് നിങ്ങളെ പോലെ അമ്മയെ ഇത്രയധികം സ്നേഹിക്കുന്ന ഒരാളാകുമ്പോൾ പ്രത്യേകിച്ചും ….
അതിന് ഇങ്ങനെ കള്ള് കുടിച്ച് സ്വയം നശിക്കുകയാണോ വേണ്ടത് . …?
നിങ്ങളുടെ ഭാര്യയുടെ അച്ഛന് സംഭവിച്ച പോലെ ഒരിക്കലും നിങ്ങൾക്ക് സംഭവിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരാളായി ഇപ്പോ നിങ്ങളുടെ ഭാര്യമാത്രമാണ് നിങ്ങളുടെ കൂടെ ഉള്ളത്…
അവളെ പോലും നിങ്ങൾ മാനിച്ചില്ല .അവസാനം എന്തായി എല്ലാം നശിച്ചില്ലേ ?…
ഇത്രയും കാലം കെട്ടി പടുത്ത ബിസിനെസ്സ് സാമ്രാജ്യം എല്ലാം നശിച്ചു ഇനി ബാക്കിയുള്ളത് വീടും കാറും മാത്രം ..
കുറച്ച് ദിവസ്സം കൂടി കഴിഞ്ഞിരുന്നു എങ്കിൽ അതും കൂടി തീരുമാനമായേനെ …..
ഏതായാലും നിങ്ങളുടെ വലത് കാലും വലത് ഒരു കയ്യും ഒടിഞ്ഞിട്ടുണ്ട് അത് പ്ലാസ്റ്റർ ചെയ്തിട്ടുണ്ട് ഒരു മാസം അനങ്ങാതെ വീട്ടിൽ ഇരിക്കണം ഞാൻ നിങ്ങളുടെ ഭാര്യയോട് എല്ലാം പറഞ്ഞിട്ടുണ്ട് ഓക്കേ .. ഞാൻ അവളെ വിളിക്കാം ”
അയാളുടെ ഭാര്യ അയാളുടെ അടുത്ത് എത്തി … പിന്നെ പതിയെ ചോദിച്ചു ….
” ഏട്ടാ എങ്ങനെയുണ്ട് ഇപ്പോ വേദനയുണ്ടോ ? ”
” ഇല്ല മോളെ ചിലകാര്യങ്ങൾ മനസ്സിലാക്കി തരാൻ ചില കാര്യങ്ങളൊക്കെ സഭാവികേണ്ടി വരും അല്ലേ ? ”
” ഇനി മദ്യം കഴിക്കാൻ തോന്നുമോ ? ”
” ഇല്ല ഇനി എന്റെ ജീവിതത്തിൽ ഞാൻ കഴിക്കില്ല . പിന്നെ ഞാൻ എന്റെ അമ്മയുടെ കൂടെ ഇപ്പോഴും നിന്നപോലെ ഇനി മുതൽ താനും എന്റെ കൂടെ വേണം അപ്പോ പിന്നെ ഒന്നും സംഭവിക്കില്ലെല്ലോ അല്ലേ ?
”അപ്പോ ശെരി അങ്ങനെ ആയിക്കോട്ടെ ഞാൻ ആ ഡിസ്ചാർജ് ബില്ല് ഒന്ന് സെറ്റ്ചെയ്തിട്ട് വരാം ”
” ഓക്കേ ”
അവൾ നേരെ പോയത് വേറെ ഒരാളുടെ അടുത്തേക്കായിരുന്നു … അവർ അവിടെ അവളെ കാത്തിരിപ്പുണ്ടായിരുന്നു …
” എന്താ മാഡം പറഞ്ഞപോലെ എല്ലാം സെറ്റല്ലേ ? ”
” എല്ലാം സെറ്റ് .. പിന്നെ അങ്ങേരുടെ വണ്ടി ഞാൻ ഷോറൂമിലേക് അയച്ചിട്ടുണ്ട് .. നിങ്ങളുടെ ജീപ്പ് നിങ്ങൾ ശെരിയാകുക അപ്പോ പറഞ്ഞ പൈസ മുഴുവനും ഉണ്ട് ട്ടോ .. ”
” അപ്പോ ശെരി മാഡം ഇനി ഇങ്ങനെ വല്ല വർക്കും ഉണ്ടെങ്കിൽ പറയണം ട്ടോ ”
” ഹ്മ്മ് പൊക്കോണം അവിടെന്ന് ഇത് സംവിധാനം ചെയ്തതിന്റെ ക്ഷീണം ഒന്ന് മാറ്റട്ടെ ”
പിന്നെ അവൾ ഡോക്റ്ററിന്റെ അടുത്തേക്ക് ചെന്നു .. പിന്നെ പറഞ്ഞു …
” ഓടിയാത്ത കാലിനും കയ്യിനും പ്ലാസ്റ്റർ ഇട്ടത് കൊണ്ട് ഇനി അങ്ങേര് ആ വഴിക്ക് പോകില്ല ട്ടോ ? പിന്നെ ഞങ്ങൾ പൊയിക്കോട്ടെ ? ”
” അപ്പോ ശെരി പഴയ ക്ലാസ് മറ്റായത് കൊണ്ടാണ് ഞാൻ ഈ പരിപാടിക്ക് കൂട്ട് നിന്നത് ഇനി ഇത് പുറത്ത് പറഞ്ഞ് എന്റെ ഹോസ്പിറ്റൽ പൂട്ടിക്കരുത് ”
” ഇല്ല എല്ലാം എന്നിൽ മാത്രം ഒതുങ്ങും ”
അവൾ നേരെ രാജേഷിന്റെ അടുത്തേക്ക് പോയി .. പതിയെ അയാൾ ഉറക്കത്തിലേക്ക് പോയിരുന്നു .. അവൾ അയാളെ വിളിച്ചു ..
” ഏട്ടാ പോവാം അല്ലേ..? ബില്ല് എല്ലാം സെറ്റായിട്ടുണ്ട് പിന്നെ പുറത്ത് എന്റെ കാർ ഉണ്ട് നമുക്ക് അതിൽ പോകാം ”
” ഒക്കെ ശെരി ”
അവൾ അയാളെ തോളിലൂടെ കയ്യിട്ട് പതിയെ നടത്തി കൊണ്ട് പോയി …..
ഒരു വലിയ നാശത്തിൽ നിന്നും ഒരാളെ സുരക്ഷിത സ്ഥാനത്തേക്ക് കൈ പിടിച്ചുയർത്താൻ ചിലപ്പോൾ ചിലകളികൾ കളിക്കേണ്ടി വരും ഇത് പോലെ ……..
✍️ ശിഹാബ്