ഭാഗ്യ ദേവത
✍️ ശിഹാബ്
——————
”അമ്മേ ഞാൻ ഇറങ്ങട്ടെ ട്ടോ ഇനി വൈകുനേരം കാണാം”
” ശെരി മോനെ ”
അമ്മയോട് യാത്ര പറഞ്ഞ് അനിൽ ദൃതിയിൽ ബൈക്ക് എടുത്ത് നേരെ സുമിയുടെ അടുത്തേക്ക് പോയി…
ഇന്നലെ രാത്രി അവൾ വിളിച്ചിരുന്നു ഇന്ന് രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ ഒന്ന് മീറ്റ് ചെയ്യണം നമ്മുടെ കോഫി ഷോപ്പിൽ ഉണ്ടാകും എന്നവൾ എന്ന് പറഞ്ഞിരുന്നു …
അവർ സ്ഥിരമായി കാണാറുള്ള കോഫീ ഷോപ്പായിരുന്നു അത് .. .
സുമിയുടെ മുഘത് എന്തോ ഒരു മ്ലാനത ഉള്ളത് പോലെ അവന് തോന്നി ..അവൻ അവളോട് ചോദിച്ചു ..
” എന്താ മോളെ അർജെന്റായി മീറ്റ് ചെയ്യാൻ പറഞ്ഞത് വീട്ടിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ”
” ഞാൻ എങ്ങനെ തന്നോട് ഇത് പറയും …. ?”
” എന്താടോ താനിങ്ങനെ നമ്മൾ ഒന്നല്ലേ നിന്റെ ദുഃഖം എന്റെയും ദുഃഖമല്ലേ . താൻ എന്തായാലും കാര്യം പറ ”
” അതേയ് ചേട്ടൻ എന്നെ മറക്കണം .. ചേട്ടന് എന്നെക്കാളും നല്ല ഒരു പെണ്ണിനെ തന്നെ കിട്ടും ഞാൻ ”
” സുമി നീ എന്താ ഈ പറയുന്നത് ഇന്ന് ഏപ്രിൽ ഫൂൾ ഒന്നുമല്ലല്ലോ . പിന്നെ എന്താ താൻ തമാശ പറയുന്നത് . തമാശകാണെങ്കിലും നീ ഇങ്ങനെയൊന്നും പറയെല്ലോ ട്ടോ . ഞാൻ ഇന്നലെ എന്റെ അമ്മയോട് നമ്മുടെ കാര്യങ്ങളൊക്കെ പറഞ്ഞു . എല്ലാം പറഞ്ഞപ്പോൾ ‘അമ്മ സമ്മതിച്ചു തന്റെ ഇഷ്ടത്തിന് ഞാൻ എതിര് പറയുന്നില്ല എന്നും പറഞ്ഞു പിന്നെ അച്ഛനെ ‘അമ്മ പറഞ്ഞ് ശെരിയാക്കും . താനും വീട്ടിൽ പറഞ്ഞു അല്ലേ ”
” അതല്ല ടാ കാര്യം എനിക്ക് അമേരിക്കയിൽ നിന്നും ഒരു നല്ല ആലോചന വന്നിട്ടുണ്ട് രണ്ട് ദിവസമായി അതിന്റെ തിരക്കിലായിരുന്നു അവർക്ക് കല്യാണം വേഗം വേണം അപ്പോഴേക്കും വീട്ടിൽ അതിനുള്ള ഒരുക്കങ്ങൾ വരെ നടന്ന് തുടങ്ങി .”
” എന്നിട്ട് താൻ എന്ത് പറഞ്ഞു ? ”
” പിന്നെ അമേരിക്കയിൽ നിന്നും ഒരു നല്ല കല്യാണം വന്നാൽ സ്വീകരിക്കാതിരിക്കാൻ ഞാൻ പൊട്ടി പെണ്ണ് അല്ല . ഞാൻ സമ്മതിച്ചു ഇനി എന്നെ കാണാൻ വരാൻ പാടില്ല ഇതോടെ നമ്മൾ തമ്മിലുള്ള എല്ലാ ഇടപാടും അവസാനിച്ചു . എന്റെ നമ്പർ ഞാൻ ഒഴിവാക്കീട്ടുണ്ട് ഇനി അതിൽ വിളിക്കാൻ നിൽക്കേണ്ട . പിന്നെ എന്റെ വീടിന്റെ പരിസരത്ത് പോലും തന്നെ കാണരുത് എന്റെ അച്ഛന്റെ സ്വപാവം അറിയാമെല്ലോ അല്ലേ ? ”
” എടീ താൻ എന്തൊക്കെയാ ഈ പറയുന്നത് ശെരിക്കും തനിക്ക് എന്താ പറ്റിയത് . നമ്മൾ ഇന്നോ ഇന്നെലെയോ പരിചയപെട്ടതല്ലല്ലോ കോളേജ് കാലം മുതൽ തുടങ്ങിയ ബന്ധമല്ല നമ്മൾ എന്നും ഇത് പോലെ ഒരുമിക്കണം എന്നൊക്കെ നീയല്ലേ എന്നോട് പറഞ്ഞത് ഇപ്പോ എന്താ നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് . ? ”
” മലയാളം അല്ലേ ഞാൻ പറഞ്ഞത് നമുക്ക് പിരിയാം എന്ന് . എനിക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ബന്ധമാണ് അത് . പിന്നെ ചെക്കൻ അമേരിക്കയിൽ ബിസിനെസ്സ് മാനാണ് ഇഷ്ട്ടം പോലെ പണം ഉണ്ട് അത് കൊണ്ട് എത്ര ആർഭാടത്തോടെയും ജീവിക്കാം പണത്തിന് പണം തന്നെ വേണം അല്ലാതെ സ്നേഹം മാത്രം ഉണ്ടായാൽ പോരാ . ഇനിയും മനസ്സിലായില്ലെങ്കിൽ താൻ പോയി പണിനോക്ക് ”
” ഓഹ് അപ്പോ ഇതായിരുന്നു മോളെ നിന്റെ മനസ്സിലിരിപ്പ് അല്ലേ . ? ഓരോ ശ്വാസത്തിലും നിന്റെ ഓർമ്മ മാത്രമായിരുന്നു എനിക്ക് . കുറെ പണം കണ്ടപ്പോൾ മനസ്സിന്റെ ചെപ്പിലൊളിപ്പിച്ച സ്നേഹം നീ തട്ടി കളഞ്ഞു അല്ലേ . താൻ ഇപ്പോ ഇത് പറഞ്ഞത് നന്നയി നമ്മുടെ വിവാഹം കഴിഞ്ഞിട്ടാണ് നീ അവനെ കണ്ടത് എങ്കിൽ എന്റെ ജീവിതം തീർന്നേനേ !! ഏതായാലും നന്നായി മോളെ . ഇനി നീ എന്ന ചിന്തയും മനസ്സിൽ വെച്ച് നടകേണ്ടല്ലോ ഈ എന്റെ കയ്യിലും പണം ഉണ്ട് പക്ഷെ തന്റെ അമേരിക്കക്കാരെന്റെ ഏഴയലത്ത് വരില്ല എന്നറിയാം പക്ഷെ എന്റെ കളങ്കമില്ലാത്ത ഹൃദയം നീ കണ്ടില്ല . നിനക്ക് എല്ലാം കിട്ടുമായിരിക്കും പക്ഷെ ഞാൻ തന്നെ സ്നേഹിച്ച പോലെയുള്ള ഒരാളെ ഒരിക്കലും തനിക്ക് കിട്ടില്ല എന്നറിയാം . കാരണം നീ എന്റെ ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞിരുന്നു . അപ്പോ ശെരി”
അയാൾ അതും പറഞ്ഞു അവിടെനിന്നും വേഗം ഇറങ്ങി ബൈക്ക് എടുത്ത് സ്പീഡിൽ പോയി ….
കുറെ ദൂരം ഓടി പിന്നെ നേരെ വീട്ടിലേക്ക് പോയി …..
പതിവ് തെറ്റിയുള്ള മകന്റെ വരവ് കണ്ടപ്പോൾ ‘അമ്മ ശ്രീദേവി ചോദിച്ചു ….
” എന്ത് പറ്റി മോനെ .. നീ എന്താ ഇന്ന് ഓഫീസിൽ പോയില്ലേ ? ”
അവൻ നിറകണ്ണുലോടെ അമ്മയെ നോക്കി ..
ആ സ്നേഹ നിധിയായ ‘അമ്മ അവനെ കെട്ടി പിടിച്ചു പിന്നെ ചോദിച്ചു …
” എന്ത് പറ്റി മോനെ ഈ അമ്മയോട് പറ പരിഹാരമില്ല ഒന്നുമില്ല നീ ധൈര്യമായി പറഞ്ഞോ ”
അവൻ പതിയെ അമ്മയോട് നടന്ന കാര്യങ്ങളൊക്കെ അമ്മയോട് പറഞ്ഞു ….
” ഇതാണോ മോനെ ഇത്ര വലിയ കാര്യം ഒരു പെണ്ണ് പോയാൽ ഒരായിരം പെണ്ണ് പിറകെ വരും എന്ന പഴംചൊല്ല് നീ കേട്ടിട്ടിയല്ലോ . ? ”
” അമ്മേ അവൾ എനിക്ക് എത്രമാത്രം പ്രിയപെട്ടവളായിരുന്നു എന്ന് അമ്മക്കറിയില്ല അവളില്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല ”
” ദേ മോനെ ഒരെണ്ണം ഞാൻ വെച്ച് തരും ട്ടോ ഇനി അവളുടെ പേര് ഇവിടെ മിണ്ടരുത് എന്റെ മോനെ തന്നെ വേണ്ടാത്തവളെ തനിക്കും വേണ്ട . പിന്നെ പോയത് നിന്റെ അച്ഛനും അമ്മയും ഒന്നുമല്ലല്ലോ അവരാണെകിൽ താൻ വിഷമിക്കുന്നതിന് കാരണമുണ്ട് എന്ന് കരുതാം ഈ ലോകത്ത് പണം കൊടുത്ത് വാങ്ങാൻ കിട്ടാത്ത ഒന്നാണ് അച്ഛനും അമ്മയും . പിന്നെ ഞാൻ നിന്നോട് പറയാൻ കരുതിയ ഒരു കാര്യമുണ്ടായിരുന്നു തനിക്ക് ഒരാളെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ പിന്നെ ഞാൻ അത് പറഞ്ഞില്ല എന്ന് മാത്രം. നല്ല ഒരു പെണ്ണ് ഉണ്ട് തന്റെ സുമിയേക്കാൾ സൗന്ദര്യം ഉണ്ട് പണവും ഉണ്ട് പിന്നെ നല്ല തറവാടും ഞാൻ നിന്റെ ജാതകവും അവളുടെ ജാതകവും വെച്ച് ഒന്ന് പൊരുത്തം നോക്കി അന്നേരം എന്നോട് ജോത്സർ പറഞ്ഞെത് എന്താ എന്നറിയുമോ . ? അപൂർവങ്ങളിൽ മാത്രം കാണുന്ന ഒരു പൊരുത്തമാണിത് ഇവർ രണ്ടും ചേർന്നാൽ പിന്നെ ജീവിതം ധന്യമാകും എന്നാണ് അത് കൊണ്ട് ഞാൻ അവളെ നിനക്ക് വേണ്ടി ആലോജിക്കാൻ പോവാണ് ഇനി എന്റെ മോന്റെ മനസ്സ് വേദനിക്കരുത്ട്ടോ അവൾ പോട്ടെ മോനെ അവൾ മാത്രമല്ലല്ലോ പെണ്ണ് ”
” ശെരിയമ്മേ ഇനി ‘അമ്മ പറയുന്നത് പോലെ ചെയ്യാം . ‘അമ്മ പറഞ്ഞത് തന്നെയാണ് ശെരി അവൾ മാത്രമല്ലല്ലോ പെണ്ണ് ”
അങ്ങനെ കാലം അതിവേഗം സഞ്ചരിച്ചു .. അനിലിന്റെ കല്യാണം കഴിഞ്ഞു …
അവൻ നാട്ടിൽ തന്നെ നല്ല ഒരു കമ്പനി തുടങ്ങി .. എന്തോ ഒരത്ഭുദമെന്നോണം ആ കമ്പനി വളർന്നു പന്തലിച്ചു തൊടുന്നതെല്ലാം പൊന്നാവുക എന്ന പോലെ അവന്റെ ജീവിതത്തിൽ ഉയർച്ച മാത്രം ഉണ്ടായി പണ്ട് ‘അമ്മ പറഞ്ഞ പോലെ ആ ജോത്സ്യർ പറഞ്ഞത് പോലെ എല്ലാം കാലം തെളീച്ചു ..
ഒരു ദിവസ്സം ഓഫീസിലിരിക്കുമ്പോൾ അറ്റെന്റർ വന്ന് പറഞ്ഞു …
”അനിൽ സാറെ ഒരാൾ കാണാൻ വന്നിട്ടുണ്ട് വരാൻ പറയെട്ടെ . ?”
” ആ വരാൻ പറഞ്ഞോളൂ ”
അവൻ വേഗം മോണിറ്ററിൽ നോക്കി ….
ആരാ ഈ രാവിലെ തന്നെ എന്ന് നോക്കി നല്ല മുഖ പരിചയം ഉള്ള ഒരു പെണ്ണ് ആരാ എന്ന് പെട്ടെന്ന് മനസ്സിലായില്ല ..
പെട്ടെന്ന് ഡോർ ബെൽ ശബ്‌ദിച്ചു … അയാൾ വരാൻ പറഞ്ഞു …..
വന്ന പെണ്ണ് അയാളെ കണ്ടതും അവളുടെ മുഖം മങ്ങിയതും ഒരുമിച്ചായിരുന്നു
അയാൾ ചോദിച്ചു .. ..
” എന്താ നിങ്ങൾക്ക് വേണ്ടത് ”
” അനിലേട്ടാ ഞാൻ സുമി .. ! ഓർമയുണ്ടോ ? ”
” ഒരിക്കൽ അത്രമേൽ സ്നേഹിച്ചിരുന്നവൾ പിന്നീട് കാണുമ്പോഴുണ്ടാകുന്ന ഷോക്ക് എനിക്ക് ഒരിക്കലും ഉണ്ടാവില്ല കാരണം ഒന്ന് നഷ്ടപ്പെട്ടപ്പോൾ കിട്ടിയത് അതിനിക്കാൾ എത്രയോ വലുതായിരുന്നു . അതായത് എന്റെ ഭാര്യ സ്നേഹിക്കാൻ മാത്രം അറിയുന്ന അവൾ എന്റെ ജീവിതത്തിൽ വരാൻ കാരണം താനാണ് ഒരുപാട് നന്ദിയുണ്ട് . ഇപ്പോ എന്താ ആകാമനയുദ്ധേശ്യം .. ? ”
” ഞാൻ എന്തെങ്കിലും ഒരു ജോലിക്ക് വേണ്ടി അലയാൻ ഇനി ബാക്കി സ്ഥലമില്ല ഇവിടെ എന്തായാലും കിട്ടും എന്ന് എന്നോട് ഒരാൾ പറഞ്ഞു അങ്ങനെ വന്നതായിരുന്നു . ”
” അപ്പോ തന്റെ അമേരിക്കൻ പയ്യൻ എവിടെ താൻ എന്നെക്കാളും വലിയ ഒരു പണക്കാരി ആയിരിക്കും എന്ന് ഞാൻ കരുതി . തന്നെ കണ്ടപ്പോൾ എന്റെ പ്രോഡക്റ്റ് അമേരിക്കയിലേക്ക് സ്‌പോർട് ചെയ്യാനുള്ള കോൺട്രാക്ടറുടെ വന്നതാകും എന്നാ ഞാൻ കരുതിയത് ”
” കഴിഞ്ഞ എന്റെ വർഷങ്ങൾ ഞാൻ ഒരിക്കലും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത നിമിഷങ്ങളായിരുന്നു . ഭർത്താവ് ആദ്യമൊന്നും കുഴപ്പമുണ്ടായിരുന്നില്ല പിന്നീട് അയാളുടെ തനി സ്വപാവം പുറത്ത് വന്നു . അയാൾക്ക് ഒരുപാട് പെണ്ണുങ്ങളുമായി എല്ലാ വിധത്തിലുള്ള ബന്ധവും ഉണ്ടായിരുന്നു .. എല്ലാം ഞാൻ വളരെ വൈകിയാണ് അറിഞ്ഞത് .
എല്ലാം അറിഞ്ഞപ്പോൾ അയാൾ എന്നെ തല്ലുകയും വഴക്ക് പറയുകയും ചെയ്തു പിന്നെ അത് ഒരു നിത്ത്യ സംഭവമായി മാറി .
എനിക്ക് അവിടെന്ന് നാട്ടിലേക്ക് വരാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല ഞാൻ അവിടെ ഒരുപാട് കഷ്ടപ്പെട്ടു വീട്ടിലേക്ക് വിളിക്കാൻ പോകും ഒരു വഴിയും ഉണ്ടായിരുന്നില്ല ഒരിക്കൽ അയാളുടെ ക്രെഡിറ്റ് കാർഡ് എന്റെ ശ്രദ്ധയിൽ പെട്ടു അത് വഴി ഞാൻ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു രണ്ടും കൽപ്പിച്ച് ഞാൻ നാട്ടിലെത്തി . ഇന്നേക്ക് ഒരാഴ്ചയായി ”
” വളരെ ധാരുണമായിരുന്നെല്ലോ നിന്റെ ജീവിതം . പക്ഷെ ഇവിടെ ഇപ്പോ നിലവിൽ ഒരു വാക്കൻസിയുമില്ല ഉള്ള സ്റ്റാഫുകളൊക്കെ നന്നായി ജോലി ചെയ്യുന്നത് കൊണ്ട് ആരെയും പിരിച്ചു വിടാനും പറ്റില്ല . ഒരു കാര്യം ചെയ്യ് എന്റെ ഒരു ഫ്രണ്ട് ഉണ്ട് ദുബൈയിൽ ഉണ്ട് അവൻ ഇന്നലെ വിളിച്ചിരുന്നു ഒരു സ്റ്റാഫിനെ കിട്ടുമോ എന്ന് ചോദിച്ച് ഞാൻ അവന്റെ നമ്പർ തരാം ഒന്ന് അന്വേഷിച്ച് നോക്ക് ചിലപ്പോൾ കിട്ടും . ഈ അവസ്ഥയിൽ നാട്ടിൽ നില്കുന്നതിനേക്കാളും അവിടെ നില്കുന്നതാവും തനിക്ക് എല്ലാം കൊണ്ടും നല്ലത് .
അപ്പോ ശെരി അല്പം തിരക്കുണ്ട്
എന്റെ ഭാര്യ വിളിക്കുന്നുണ്ട് ”
അയാൾ അവൾക്ക് ദുബൈലുള്ള ഫ്രണ്ട് ന്റെ നമ്പർ നൽകി ..
അവൾ ദയനീയ ഭാവത്തോടെ അയാളെ നോക്കി … പിന്നെ മെല്ലെ നടന്ന് നീങ്ങി
ചില നല്ല ബന്ധങ്ങൾ തകർത്ത് പോകുമ്പോൾ മുന്നിൽ കാണുന്ന വലിയ തിളക്കത്തിന് ചിലപ്പോൾ ആയുസ്സ് കുറവായിരിക്കും ഓർമ്മയിലിരിക്കട്ടെ ……
✍️ ശിഹാബ്