സനു ഏട്ടാ ആ അലമാരയിൽ നിന്ന് ഒരു പാഡ് എടുത്ത് തര്യേ? പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് ഞാൻ വാ പൊളിച്ച് നിന്നു…

ആ ദിവസങ്ങളിൽ

രചന: സനൽ SBT

സനു ഏട്ടാ …..

സനു ഏട്ടാ ഇങ്ങോട്ട് ഒന്ന് വരുവോ?

പുറത്ത് നല്ല മഴയായതുകൊണ്ട് മൂടി പുതച്ച് കിടന്ന് ഉറങ്ങുകയായിരുന്നു ഞാൻ പിന്നെ വിവാഹം കഴിഞ്ഞ് അധിക നാൾ ആയില്ല ഇന്നലെ രാത്രി നടന്ന സംഭവ വികാസങ്ങളുടെ ചെറിയ ഒരു ക്ഷീണവും ഉണ്ട് പോരാത്തതിന് ഞായറാഴ്ചയും.

സനു ഏട്ടാ ….

ദാ പിന്നെം

ഇവൾ ഇത് എന്തിനാണ് രാവിലെ തന്നെ കിടന്ന് കൂവുന്നത് അതും ബാത്റൂമിൽ നിന്ന്.

ദേവി എന്താ .

സനു ഏട്ടാ ആ അലമാരയിൽ നിന്ന് ഒരു പാഡ് എടുത്ത് തര്യേ?

പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് ഞാൻ വാ പൊളിച്ച് നിന്നു.

ഞാനോ?

അല്ല ഇനി അതിന് കൂലിക്ക് നാലാളെ വിളിക്കാം എന്താ!

വേണ്ട ഞാൻ എടുത്ത് തരാം .എവിടെയാ വെച്ചിരിക്കുന്നത്.

ആ അലമാരയിൽ എങ്ങാനും പോയി നോക്ക്.

ഞാൻ അലമാര തുറന്ന് അവളുടെ ഡ്രസ്സ് ഒരോന്നായി മാറ്റി നോക്കി അതിനടയിൽ ഒരു വിസ്പറിന്റെ പാക്കറ്റ് കണ്ടു അത് എടുത്ത് അവൾക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു

ഇത്തരം കാര്യങ്ങളൊക്കെ എന്നോടാണോ പറയുന്നത് നിനക്ക് ഇതൊക്കെ ആദ്യമേ എടുത്ത് വെച്ചാലെന്താ?

സത്യത്തിൽ എന്റെ ഡേറ്റ് ഇന്നല്ല ഇപ്രാവശ്യം നേരത്തെയായി ബ്ലീഡിങ്ങ് കൂടുതലായപ്പോൾ നേരെ ബാത്റൂമിൽ ഓടിക്കയറി .പിന്നെ ഞാൻ പകുതി ഡ്രസ്സിൽ ആയതു കൊണ്ട് പുറത്തേക്ക് ഇറങ്ങി വരാത്തെ ബാക്കി ഞാൻ കുളി കഴിഞ്ഞ് വന്നിട്ട് പറയാം.

ബാത്റൂമിന്റെ വാതിൽ അവൾ വലിച്ചടച്ചു.

ദേവിയുടെ മാറ്റം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി ഇന്നലെ വരെ കണ്ട പെണ്ണേ ആയിരുന്നില്ല അവൾ എന്തോ ഒരു പക്വത വന്ന പൊല .ഞാൻ ബെഡിൽ ചെന്ന് ഇരുന്നു. അല്പസമയത്തിന് ശേഷമാണ് അവൾ കുളി കഴിഞ്ഞ് ബാത്റൂമിൽ നിന്ന് ഇറങ്ങിയത്.

അല്ല മാഷേ എന്താ അത് എടുത്ത് തന്നപ്പോൾ ഒരു പുഛഭാവവും അറപ്പും വെറുപ്പും ഒക്കെ ഇന്നലെ രാത്രി അതൊന്നും ഞാൻ കണ്ടിലല്ലോ?

സത്യം പറഞ്ഞാൽ അവളോട് മറുപടി പറയാൻ എനിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല. ഞാൻ മിണ്ടാതെ തലയും താഴ്ത്തി ഇരുന്നു.

അതെ ഇത് ലോകത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല ഇവിടെയും ഉണ്ടല്ലോ രണ്ട് പെണ്ണുങ്ങൾ അവർക്ക് ഉള്ളത് പൊലെയെ ഇതും ഉള്ളൂ. അപ്പോൾ അതിന് ഇത്ര പുഛം വേണ്ട.

ഇല്ല ദേവി എനിക്ക് അങ്ങിനെ ഒന്നും ഇല്ല.

ഉം അത് ഞാൻ ആ മുഖത്ത് നിന്ന് വായിച്ചെടുത്തു.
മാഷേ ഒരു സ്ത്രിയുടെ ജീവതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താന്ന് അറിയുമോ? അവൾ ഒരു അമ്മയാവുക എന്നതാണ്.ഒരു സ്ത്രീ അമ്മയാകണമെങ്കിലോ അവൾ ആർത്തവമുള്ളവളായിരിക്കണം ഒരു കുഞ്ഞിന് ജന്മം നൽകാൻ വേണ്ടിയാണ് അവൾ ഓരോ മാസവും തന്റെ ശരീരത്തിനെ സജ്ജമാക്കുന്നത്. എന്നിട്ടും അവൾ ആ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി എല്ലാം സഹിക്കുന്നില്ലേ?

അതാണ് സ്ത്രീ.

ദേവീ അതിന് ഞാനൊന്നും പറഞ്ഞിലല്ലോ?

സനു ഏട്ടാ ഇത് ഏട്ടന്റെ കുഴപ്പമല്ല എല്ലാ ആണുങ്ങളുടെയും ചിന്താഗതിയുടെ പ്രശ്നമാണ്.

എന്റെ അമ്മ ഞാൻ വയസ്സ് അറിയിച്ച അന്ന് തന്നെ എല്ലാം പറഞ്ഞ് തന്നിരുന്നു ഇത് എന്താണ് എന്തിന് വേണ്ടിയാണ് എന്നൊക്കെ അത് കൊണ്ട് ഇന്നേ വരെ ഇതൊരു മോശം കാര്യമായി എനിക്ക് തോന്നിയിട്ടില്ല ഒരു അറപ്പോ വെറുപ്പോ എനിക്ക് തോന്നിയിട്ടില്ല. പിന്നെ നിങ്ങൾക്ക് ഒക്കെ ഇത് വല്ല സിനിമയിലോ പരസ്യത്തിലോ കണ്ട ഒരു അറിവ് മാത്രമല്ലേ ഉള്ളൂ അതിന്റെ പ്രശ്നമാണ്.

ആ പറഞ്ഞത് നേരാണ് ദേവീ എന്റെ ഒക്കെ കുട്ടിക്കാലത്ത് അമ്മയും ചേച്ചിയും എല്ലാം ആ ദിവസങ്ങളിൽ ഒരു റൂമിന് ഉള്ളിൽ തന്നെയാകും കഴിക്കാൻ ഒരു പ്ലേറ്റും ഗ്ലാസും അങ് നൽകും പിന്നെ അഥവാ ഒന്ന് റൂമിന് പുറത്തിറങ്ങിയാൽ തന്നെ അവിടെ തുടരുത് പൂജാമുറിയുടെ അടുത്ത് പോകരുത് അടുക്കളയിൽ കയറരുത് എന്ന കൽപനയായിരുന്നു. ഇതൊക്കെ കണ്ടാണ് ഞാൻ വളർന്നത്. എന്തോ ഒരു വലിയ തെറ്റ് ചെയ്ത പൊലെ ഒരാഴ്ചക്കാലം ജയിൽ പുള്ളികളെപ്പൊലെ അവർ ഒറ്റമുറിയിൽ കഴിച്ച് കൂട്ടും. ഞാൻ ജീവിച്ച് വന്ന സാഹചര്യം അതായിരുന്നു.

എനിക്ക് അറിയാം മാഷേ

അതൊക്കെ പണ്ട് കാലത്തത്തെ മുത്തശ്ശി മാരുടെ കുറെ അന്ധവിശ്വാസങ്ങളാണ് ദൈവം കോപിക്കും കുംടുംബത്തിന്റെ ഐശ്വര്യം നഷ്ട്ടമാകും എന്ന തെറ്റിദ്ധാരണ .അവരെ അവരുടെ അമ്മമാർ അങ്ങിനെ പഠിപ്പിച്ചു ബാക്കിയുള്ളവർ അത് തുടർന്ന് പോകുന്നു പക്ഷേ ഇന്നലെ സ്ത്രീകൾ അങിനെയല്ല അവർക്ക് വിവരം ഉണ്ട് വിദ്യാഭ്യാസം ഉണ്ട് ചിന്തിക്കാനുള്ള നല്ല കഴിവും ഉണ്ട്.

നീ പറഞ്ഞത് ശരിയാണ് പക്ഷേ പെട്ടെന്ന് ഉൾക്കൊള്ളാൻ എന്നെപ്പൊലെ ഒരാൾക്ക് പറ്റിയെന്ന് വരില്ല .

എന്റെ വീട്ടിൽ ചില സന്ദർഭങ്ങളിൽ എന്റെ അഛൻ വരെ ഇത് വാങ്ങി കൊണ്ടു വന്ന് തന്നിട്ടുണ്ട് പിന്നല്ലേ?

അത്ര വിശാല മനസ്സൊന്നും ഇവിടെ ആർക്കും ഇല്ലാതെ പോയെടോ.

ആ എനിക്ക് അത് തോന്നി എല്ലാം തെറ്റിദ്ധാരണയുടെ പ്രശ്നമാണ്.

അവളൊന്ന് പുഞ്ചിരിച്ചു.

നീ എന്താ ചിരിക്കുന്നത്.

ഹേയ് ഒന്നും ഇല്ല. നിങ്ങളുടെ ഒക്കെ അറിവ് ചില കൊച്ചു പുസ്തകങ്ങളും സെക്സ് വീഡിയോസും ആണല്ലോ അത് കൊണ്ട് ചിരിച്ച് പോയതാണ്.

അതൊരു സത്യം മാത്രമാണ് ആദ്യമൊക്കെ ഇത് എന്താണെന്ന് അറിയാൻ ഒരു ആകാംക്ഷയായിരുന്നു. അറിഞ്ഞു വന്നപ്പോൾ എപ്പോഴാണ് എന്റെ ഉള്ളിൽ തന്നെ ഒരു അറപ്പും വെറുപ്പും തോന്നിയത് എന്ന് എനിക്ക് തന്നെയറിയില്ല.

പക്ഷേ സത്യമറിയാൻ ഞാൻ വളരെയധികം വൈകിപ്പോയെടോ .നീ പാഡ് എന്നോട് എടുക്കാൻ പറഞ്ഞപ്പോൾ തന്നെ എന്റെ മനസ്സിൽ ഒരു വെറുപ്പാണ് ആദ്യം ഉടലെടുത്തത് ഇപ്പോൾ മനസ്സിലായി അത് എന്റെ മനസ്സിന്റെ കറുപ്പ് ആയിരുന്നു എന്ന്.

സാരമില്ല മാഷേ ഇതൊന്നും അറിയാത്തതു കൊണ്ടല്ലേ .?

ഇത് തന്നെയാണ് ഇപ്പോഴത്തെ ഭൂരിഭാഗം ചെറുപ്പക്കാരുടേയും അവസ്ഥ.

ഉം. ഒരു പൊക്കിൾ കൊടി പൊലും കാമത്തിന്റെ കണ്ണിലൂടെയല്ലാതെ ഒരു അമ്മയും കുഞ്ഞും തന്മിലുള്ള പാവനമായ ബന്ധത്തിന്റെ പ്രതീകമാണെന്ന് അവർക്ക് ആരും പറഞ്ഞു കൊടുത്തതുമില്ല.

എന്തായാലും ഇപ്പോ മാഷിന്റെ കുറെയൊക്കെ തെറ്റിദ്ധാരണ മാറിയില്ലേ?

ഇനി ഒരിക്കൽ എന്റെ പാഡ് തീർന്ന് പോയാൽ എന്ത് ചെയ്യും.

ഞാൻ പോയി മേടിച്ചോണ്ട് വരും.

ആ ദിവസങ്ങളിൽ എനിക്ക് അസഹ്യമായ വേദന വന്നാലോ?

ഞാൻ നിന്നെ എന്റെ മാറോട് ചേർത്ത് നിർത്തും.

ഇപ്പോഴാണ് സനു ഏട്ടൻ ശരിക്കും ഒരു ആൺകുട്ടിയായത്.

എന്നാൽ ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ. അതോ ഇനി പണ്ടത്തെപ്പൊലെ ഒരു ഓട്ടുപാത്രവും സ്റ്റീൽ ഗ്ലാസും കൊണ്ട് ഞാൻ റൂമിന്റെ മൂലയ്ക്ക് ഇരിക്കണോ?

അവൾ ചിരിച്ച് കൊണ്ടാണ് പറഞ്ഞതെങ്കിലും ഓരോ സ്ത്രീയുടെയും ആ ദിവസങ്ങളിലെ അവസ്ഥ അവളുടെ മുഖത്ത് പ്രകടമായിരുന്നു.

അൽപ നേരം കൊണ്ട് കഴിഞ്ഞ പത്തിരുപത്താറ് വർഷത്തെ എന്റെ മനസ്സിലെ കുഷ്ടമാണ് അവൾ തുടച്ച് നീക്കിയത്.

ഇതാണ് എന്റെ ദേവി ഓരോ സ്ത്രീയും ഇതുപൊലെ ആയിരിക്കണം കൂടുതൽ ഒന്നും ഇല്ലെങ്കിലും സ്വന്തം ഭർത്താവിനെയെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കണം ആ ദിവസങ്ങളിൽ ഒരു സ്ത്രീക്ക് എന്ത് സംഭവിക്കുന്നു എന്ന്.

കൂടെ ചേർത്ത് നിർത്തേണ്ട സമയത്ത് ഞാൻ അവളെ മനപൂർവ്വം അല്ലെങ്കിലും അവഗണിക്കുകയായിരുന്നു എന്ന് എനിക്കൊരു തോന്നൽ ഞാൻ മെല്ലേ ബെഡിൽ നിന്ന് എഴുന്നേറ്റ് അടുക്കള ലക്ഷ്യമാക്കി നടന്നു.

പതിയെ പുറകിലൂടെ ചെന്ന് അരക്കെട്ടിലൂടെ കൈ വെച്ച് കെട്ടിപ്പിടിച്ചു. മുടിയിഴകൾ മാറ്റി ആ കാതിൽ ഒരു കടിയും കൊടുത്ത് പയ്യേ പറഞ്ഞു.

ഇന്ന് ഇനി ഇവിടെ ഒന്നും ഉണ്ടാക്കണ്ട പുറത്തു നിന്ന് കഴിക്കാം നമുക്ക് കൂടെ ഒരു സിനിമയും കാണാം എന്നിട്ട് വൈകുന്നേരം ആ ബീച്ചിൽ പോയി നമ്മുക്ക് കണ്ണും കണ്ണും നോക്കി കുറെ നേരം ഇരിക്കാം.

ഇതിപ്പോ എന്താ മാഷേ ഇങ്ങനെ ഒരു ചിന്ത.

നീ വേഗം ചെന്ന് ഡ്രസ്സ് മാറെടി പോത്തെ ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിവസമാണ്.

ഉം ശരി മാഷേ ഒരു 10 മിനിറ്റ് ഞാൻ ഇപ്പോൾ വരാം.

ഒരായിരം പൂർണചന്ദ്രന്മാർ ഒരുമിച്ച് ഉദിച്ച പൊലെയായിരുന്നു അവളുടെ മുഖം .

ഒരു പക്ഷേ എല്ലാ സ്ത്രീകളം ഇതൊക്കെ തന്നെയാവില്ലേ ആഗഹിക്കുന്നുണ്ടാവുക.

അവൾ ഇരുകാലുകളും രണ്ട് സൈഡിലേക്കിട്ട് എന്റെ ബുള്ളറ്റിന്റെ പുറകിൽ കയറി എന്നെ ചേർത്ത് പിടിച്ച് ഇരുന്നു.

ഞാനെന്റെ ദേവിയെ അഭിമാനത്തോടെ ഒന്നുകൂടി നോക്കി .

ഒരു പുഞ്ചിരി മാത്രം നൽകി കൊണ്ട് അവൾ പറഞ്ഞു.

മാഷ് വണ്ടിയെടുക്ക് ഇനി സ്വപ്നം കണ്ട് നിന്നാൽ മോണിങ് ഷോ പോയിട്ട് നമ്മുക്ക് നൂൺ ഷോ പോലും കാണാൻ പറ്റില്ല എന്ന്.

ശുഭം

രചന: സനൽ SBT

Leave a Reply

Your email address will not be published. Required fields are marked *