വലുതായപ്പോൾ ചിലപ്പോൾ ഏട്ടന്റെ സ്റ്റാറ്റസിനു താൻ പറ്റില്ല എന്ന് തോന്നിക്കാണും. അതുകൊണ്ടായിരിക്കും ഈ അവഗണന,

സ്റ്റോറി by JK

 

“” ഇനി നമ്മൾ എന്ത് ചെയ്യും ദാസേട്ടാ?? “”

 

നളിനി കരഞ്ഞ് പറഞ്ഞപ്പോൾ അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന് അറിയാതെ നിന്നു ദാസൻ..

അയാളുടെ കണ്ണുകൾ തന്റെ മരുമകളുടെ മുഖത്ത് എത്തി.. നളിനിയുടെ അത്രയും സങ്കടം നിത്യയുടെ മുഖത്ത് ഇല്ല എന്ന് കണ്ടപ്പോൾ അയാൾക്ക് അല്പം സമാധാനം തോന്നി..

 

തന്റെ ഇളയ പെങ്ങളാണ് നളിനി.. അവളോട് അല്പം സ്നേഹക്കൂടുതൽ ഉണ്ടായിരുന്നതുകൊണ്ട് തന്നെ തന്റെ കൂട്ടുകാരനെ ആണ് അവൾക്ക് വിവാഹം ചെയ്തു കൊടുത്തത് തന്റെ കൂടെ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു വിദ്യാധരൻ..

 

വിദ്യാധരന്റെ പെങ്ങളെ ദാസനും വിവാഹം കഴിച്ചു..

വളരെ സന്തോഷത്തോടെ തന്നെയാണ് രണ്ടു കുടുംബവും മുന്നോട്ടുപോയത്.

ആദ്യം കുഞ്ഞുണ്ടായത് ദാസന് ആയിരുന്നു അവർക്ക് ഒരു ആൺകുട്ടിയെ നൽകി ദൈവം അനുഗ്രഹിച്ചു.. എന്നാൽ വിവാഹം കഴിഞ്ഞിട്ടും ഏറെ കാലം കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന വിദ്യാധരനും നളിനിയും ഒരുപാട് വഴിപാടുകൾ ഒക്കെ നടത്തിയതിനുശേഷം ആണ് നിത്യയെ കിട്ടിയത്… അപ്പോഴേക്കും തങ്ങളുടെ മകൻ കിഷോർ എൽകെജിയിൽ എത്തിയിരുന്നു..

 

രണ്ട് വീട്ടുകാർക്കും പരസ്പരം പിരിയാൻ വയ്യായിരുന്നു എങ്കിലും തറവാട്ടിൽ ഒന്നിച്ച് താമസിക്കുന്നതും ശാശ്വതം ആയിരുന്നില്ല. അതുകൊണ്ടാണ് അടുത്തടുത്ത് വീടുകൾ ഉണ്ടാക്കി രണ്ട് കൂട്ടരും താമസിക്കാം എന്ന് കരുതിയത് തറവാട് ദാസന് ഉള്ളതായിരുന്നു അതിന്റെ തൊട്ട് അടുത്ത് തന്നെ വിദ്യാധരനും നളിനിയും വീടുണ്ടാക്കി.. എന്നാൽ നിത്യ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു വിദ്യാധരന്റെ മരണം ഒരു ഹാർട്ടറ്റാക്കിന്റെ രൂപത്തിൽ മരണം അയാളെ അവരിൽ നിന്ന് എന്നെന്നേക്കുമായി തട്ടിയെടുത്തു അതോടെ തളർന്ന നളിനിക്ക് താങ്ങും തണലും ആയത് ദാസനും ശ്രീവിദ്യയും ആയിരുന്നു..

 

കിഷോർ അന്ന് എല്ലാം നിത്യയെ കൂടെ തന്നെ കൊണ്ട് നടക്കുമായിരുന്നു കിഷോർ എന്നുപറഞ്ഞാൽ ജീവനായിരുന്നു എന്നാൽ അവർ വളരാൻ തുടങ്ങിയതോടുകൂടി എന്താണ് അവർക്കിടയിൽ സംഭവിച്ചത് എന്നറിയില്ല രണ്ടുപേരും പരസ്പരം അകന്നു അവർക്ക് രണ്ടുപേർക്കും അതിന്‍റെ കാരണം അറിയില്ലായിരുന്നു..

 

 

 

നിത്യയുടെ ജാതകത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതുകൊണ്ട് അവൾക്ക് 18 വയസ്സ് കഴിഞ്ഞാൽ വിവാഹം നോക്കണം എന്ന് ജ്യോത്സ്യർ പറഞ്ഞിരുന്നു.. അത് പ്രകാരം ആണ് കല്യാണ ബ്രോക്കർമാരെ അക്കാര്യം ദാസൻ പറഞ്ഞ് ഏൽപ്പിച്ചത്.

 

അത് പ്രകാരം ഒരുപാട് വിവാഹാലോചനകൾ വന്നു അതിൽ നിന്ന് നല്ല തറവാട്ടുകാർ ആയതുകൊണ്ട് മാത്രമാണ് മഹേഷിന്റെ വിവാഹാലോചന അവർ തെരഞ്ഞെടുത്തത്.

എൻജിനീയർ ആണ് ദുബായിലാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത് ഫാമിലി വിസ ആയതുകൊണ്ട് കല്യാണം കഴിഞ്ഞിട്ടുണ്ടെങ്കിൽ അവളെ കൊണ്ടുപോകും..

 

കാണാൻ സുന്ദരൻ ഇഷ്ടംപോലെ പൈസ ഒരു 5 മിനിറ്റ് തികച്ച് മഹേഷിനോട് സംസാരിച്ചാൽ ആരും അയാളുടെ സംസാരത്തിൽ വീണു പോകും..

 

ദാസനും നളിനിക്കും ശ്രീവിദ്യയും മഹേഷിന്റെ കാര്യത്തിൽ ഒരേ അഭിപ്രായം ആയിരുന്നു നല്ല ചെറുക്കൻ നമ്മുടെ നിത്യക്ക് നന്നായി ചേരും എന്നും പറഞ്ഞ് അവർ ആ വിവാഹം ഉറപ്പിക്കാൻ തീരുമാനിച്ചു നിത്യയോട് ചോദിച്ചപ്പോൾ അവൾക്ക് പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ല എന്തായാലും ആരെയെങ്കിലും ഒരാളെ ഉടൻതന്നെ വിവാഹം കഴിക്കണമെന്ന് അറിയാം അതിപ്പോൾ ആരായാലും പ്രശ്നമില്ല എന്ന് മട്ടാണ് അവൾക്ക്..

 

ഏറെക്കാലമായി നിത്യയുടെ യാതൊരു കാര്യത്തിലും ഇടപെടാത്ത കീഷോർ ഇക്കാര്യം പറഞ്ഞപ്പോഴും ഒന്നും മിണ്ടിയില്ല…

 

“” കിച്ചു നീ ഇങ്ങനെ മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ല അവളുടെ കല്യാണത്തിന് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കേണ്ടത് നീയാണ്!! ഒരു ആങ്ങളയുടെ സ്ഥാനത്ത് മുന്നിൽ തന്നെ നീ ഉണ്ടാവണം!””

 

ദാസൻ എല്ലാവരുടെയും മുന്നിൽ വച്ച് പറഞ്ഞപ്പോൾ അവൻ ദേഷ്യത്തോടെ ഇരിക്കുന്ന സ്ഥലത്ത് നിന്ന് എഴുന്നേറ്റു..

 

” നിങ്ങളൊക്കെ കൂടി അങ്ങ് നടത്തി കൊടുത്താൽ മതി എന്നെ കാക്കണ്ട!”

അതും പറഞ്ഞുകൊണ്ട് കിഷോർ ദേഷ്യത്തോടെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു…

 

അവന്റെ പെരുമാറ്റം കണ്ടപ്പോൾ നിത്യയ്ക്ക് വല്ലാത്ത സങ്കടം തോന്നി പണ്ട് തന്റെ പുറകെ നിന്ന് മാറാത്തവൻ ആയിരുന്നു നിത്യമോളെ എന്നും വിളിച്ചു എപ്പോഴും തന്റെ കൂടെ ഉണ്ടാകും ..

വലുതായപ്പോൾ ചിലപ്പോൾ ഏട്ടന്റെ സ്റ്റാറ്റസിനു താൻ പറ്റില്ല എന്ന് തോന്നിക്കാണും. അതുകൊണ്ടായിരിക്കും ഈ അവഗണന,

കണ്ണ് നിറച്ച് അവൾ മുറിയിലേക്ക് ചെന്നു. ഇനി ഒന്നും പറയാനില്ലാത്തത് പോലെ അവർ മൂന്നുപേരും ഇരുന്നു.

 

കല്യാണം ഉറപ്പിച്ചതോടെ മഹേഷ് വിദ്യയെ ഫോൺ ചെയ്യാൻ തുടങ്ങിയിരുന്നു… എന്നാൽ അവന്റെ സംസാരം അരോചകമായി അവൾക്ക് തോന്നി.. ഒന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ല ഒന്ന് പുറത്തേക്ക് ഇറങ്ങണമെങ്കിൽ പോലും അവന്റെ സമ്മതം ചോദിക്കണം.

മാത്രവുമല്ല രാത്രി മുഴുവൻ വിളിച്ച് ശല്യം ചെയ്യും അതും വൃത്തികെട്ട കാര്യങ്ങളാണ് സംസാരിക്കുക.

 

“” നിന്റെ ചുരിദാറിന്റെ ടോപ്പ് അല്പം താഴ്ത്ത്, നിന്റെ കാല് മുഴുവൻ കാണിക്ക്!!”

എന്നെല്ലാം പറഞ്ഞു അവളെ ശല്യപ്പെടുത്തും.. ഇതൊന്നും പുറത്ത് പറയാൻ അവൾക്ക് ധൈര്യം ഉണ്ടായിരുന്നില്ല..

അവൻ പറയുമ്പോൾ എനിക്ക് അങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല എന്ന് തന്നെ നിത്യ ഉറപ്പിച്ചു പറഞ്ഞു അത് മഹേഷിൽ ദേഷ്യം ഉണ്ടാക്കി..

 

“” എടീ നിന്റെ കഴുത്തിൽ താലി കെട്ടാൻ പോകുന്നവനാണ് ഞാൻ അതായത് നിന്റെ ശരീരം നൂലു ബന്ധം ഇല്ലാതെ കാണേണ്ടവൻ.. അപ്പോ ഞാൻ ഒന്ന് ചോദിച്ചാൽ നിനക്ക് ഒന്നും കാണിച്ചു തരാൻ വയ്യ അല്ലേ?? വേണ്ട കല്യാണം കഴിഞ്ഞാൽ മോള് ഇതിനെല്ലാം അനുഭവിക്കും!””

അതായിരുന്നു മഹേഷിന്റെ ഭീഷണി ഒരിക്കൽ അമ്മയോട് നിത്യ അതിനെക്കുറിച്ച് ഒന്ന് പറഞ്ഞു നോക്കി.. ഒരു പിച്ചും ഇനി മേലാൽ ഇങ്ങനെ ഒന്നും പറയരുത് എന്നും ആയിരുന്നു അമ്മയുടെ മറുപടി അതോടെ അവൾ ആകെ തളർന്നു ഇനി ഇക്കാര്യം ആരോട് പറയണം എന്ന് അറിയാതെ അവൾ നിന്നു..

 

അപ്പോഴാണ് ദൈവം സഹായിച്ചത് പോലെ ഒരു കാര്യം നടന്നത്.

മഹേഷിനെയും ഒരു ഫിലിപ്പീനി പെൺകുട്ടിയെയും അറബി പോലീസ് പൊക്കി..

ഇമോറൽ ട്രാഫിക്കിനാണ് പൊക്കിയത്.. ആരോ ഒറ്റിക്കൊടുത്തതാണത്രേ..

അത് നാട്ടിൽ അറിഞ്ഞു വലിയ തറവാട്ടിൽ പിറന്ന ചെറുക്കന്റെ സ്വഭാവം ഇതായിരുന്നോ എന്ന് എല്ലാവരും മൂക്കത്ത് വിരൽ വച്ചുകൊണ്ട് ചോദിച്ചു..

 

അപ്പോൾ മാത്രമാണ് അമ്മ ഞാൻ പറഞ്ഞ പരാതികളെ കുറിച്ച് എല്ലാവരോടും പറയുന്നത് ദാസമ്മാമ അമ്മയെ കണക്കിന് വഴക്ക് പറഞ്ഞു..

 

കല്യാണത്തിന് വെറും അഞ്ചു ദിവസം കൂടി ഉള്ളപ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.. കല്യാണത്തിന്റെ രണ്ടുദിവസം മുന്നേ മാത്രമേ മഹേഷ് നാട്ടിലേക്ക് എത്തു എന്ന് പറഞ്ഞിരുന്നു.. ദൈവമായിട്ട് അവളെ രക്ഷിച്ചത് പോലെ അവൾക്ക് തോന്നി..

 

വിവാഹത്തിന് ഉള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു.. ഓഡിറ്റോറിയം ബുക്ക് ചെയ്തു ഭക്ഷണത്തിനുള്ള അഡ്വാൻസ് കൊടുത്തു.. നാട്ടുകാരെ മൊത്തം ക്ഷണിക്കുകയും ചെയ്തു… അപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്.

 

“” നമ്മുടെ കൂട്ടത്തിൽ നിന്ന് തന്നെ ഒരു ചെറുക്കനെ കണ്ടുപിടിച്ച് അവളുടെ കല്യാണം നടത്തിവയ്ക്കാം എന്താ നളിനി നിന്റെ അഭിപ്രായം,?? ”

എന്ന് ചോദിച്ചപ്പോൾ അമ്മ അത് തന്നെ മതി എന്ന് പറഞ്ഞു..

എന്നാപ്പിന്നെ കിഷോർ നിത്യയെ കല്യാണം കഴിക്കട്ടെ എന്ന് ദാസന്മാമ പറഞ്ഞു..

 

ഞാൻ ഞെട്ടി കിച്ചു ഏട്ടനെ നോക്കി.. എന്തായാലും എതിർക്കും എന്ന് അറിയാം പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കിച്ചേട്ടൻ സമ്മതം പറഞ്ഞു..

 

ഔദാര്യം അത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി..

 

അതി വലുതായതിനു ശേഷം അധികം അടുപ്പം ഇല്ലാത്തതുകൊണ്ട് ഒരു ആങ്ങള പെങ്ങൾ ബന്ധം ഒന്നും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല..

എന്നാലും ഇപ്പോൾ സമ്മതിച്ചത് എന്നോടുള്ള സഹതാപം കൊണ്ടാണെന്ന് എനിക്ക് തോന്നി അതുകൊണ്ട് കിച്ചേട്ടനോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു.

 

“” എന്നോട് സഹതാപം തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് അറിയാം. എന്നെ കാണുന്നതുപോലെ ഇഷ്ടമല്ലാത്ത ആള് കഷ്ടപ്പെട്ട് ഒരു ജീവിതകാലം മുഴുവൻ എന്നെ സഹിക്കണം എന്നില്ല ദാസൻ മാമയോട് ഞാൻ പറഞ്ഞോളാം!””

 

ധൈര്യം സംഭരിച്ച് റൂമിൽ ഇരിക്കുന്ന ആളോട് അത്രയും പോയി പറഞ്ഞു.. പിന്നെ കണ്ടത് ദേഷ്യത്തോടെ എന്റെ നേരെ വരുന്ന ആളെ ആണ്.

 

“” ആരാടി പറഞ്ഞത് സഹതാപം കൊണ്ടാണ് എന്ന്.. നിനക്ക് അറിയോ എന്നോ നീ എന്റെ മനസ്സിൽ കയറി കൂടിയതാണ്… പക്ഷേ അത് തുറന്നു പറയാൻ പേടി ആയിരുന്നു ഇവരെല്ലാം എന്നെക്കുറിച്ച് എന്ത് വിചാരിക്കും എന്നായിരുന്നു ആശങ്ക… എന്നെങ്കിലും ഒരു ദിവസം ധൈര്യത്തോടെ അച്ഛനോട് തുറന്നു പറയണം എന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല അപ്പോഴാണ് ഒരു മഹേഷ് ഇതിനിടയിൽ കയറി വന്നത് ദൈവമായിട്ടാണ് അവനെ അങ്ങനെ ഒരു കേസിൽ പെടുത്തിയത്… എന്നിട്ടിപ്പോൾ എല്ലാം ശരിയായപ്പോൾ അവൾ തുറന്നു പറയാൻ പോകുന്നു… എന്താടി നിനക്ക് പറയാനുള്ളത് ഒരു കാര്യം കേട്ടോ ഈ ജന്മം എന്നെ അല്ലാതെ മറ്റൊരാളെ ഇനി നീ വിവാഹം കഴിക്കില്ല.

 

 

അത്രയും പറഞ്ഞുകൊണ്ട് ചേട്ടൻ എന്നെ ആ നെഞ്ചിലേക്ക് ചേർത്തു.. ആദ്യം കേട്ടത് ആക്സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും ആ നെഞ്ചിലെ എന്നോടുള്ള സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ എനിക്കായില്ല.

ഇന്ന് ഞങ്ങളുടെ വിവാഹം ആണ്… ഏറെക്കാലത്തിനുശേഷം കിച്ചേട്ടന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി കണ്ടത് ഇന്നാണ്..

 

ഇനി അങ്ങോട്ട് ഞങ്ങളുടെ പ്രണയകാലം ആണ്…

Leave a Reply

Your email address will not be published. Required fields are marked *