റാം പ്ലീസ് …. ഒന്ന് പതിയേ…..” കിടപ്പറയിൽ ഓരോ ദിവസവും ഓരോ പരീക്ഷണങ്ങൾ നടത്തുന്ന ഭർത്താവിനെ…

✍️ അഗ്നി

“റാം പ്ലീസ് …. ഒന്ന് പതിയേ…..”
കിടപ്പറയിൽ ഓരോ ദിവസവും ഓരോ പരീക്ഷണങ്ങൾ നടത്തുന്ന ഭർത്താവിനെ അവൾ ദയനീയ ഭാവത്തിൽ നോക്കിക്കൊണ്ട് പറഞ്ഞു.

“എന്താ ബാലാ… ഇത്…..
ഇത് ഞാനിന്ന് കണ്ട വീഡിയോയിൽ ഉള്ളതാ…
ഹോ…. എന്താണെന്നറിയാവോ ആ പെണ്ണിന്റെ ഒരു ഭാവം ”
മിഴികൾ പാതിയടച്ചുകൊണ്ടായാൾ നിർവൃതിയോടെ അവളുടെ കാലുകൾ അല്പംകൂടെ വിടർത്തിവച്ചുകൊണ്ട് അവളിലേക്ക് വീണ്ടും ആഴ്ന്നിറങ്ങി.

അയാളുടെ ഓരോ തള്ളലിലും തനിക്കുള്ളിൽ എന്തൊക്കെയോ അടർന്നു മാറുന്നത് പോലെ വേദനിക്കുന്നത് അറിഞ്ഞവൾ അയാളെ തള്ളിമാറ്റാൻ ശ്രമിച്ചു.
എന്നാൽ ആരോഗ്യവാനായ അയാളെ ഒന്ന് അനക്കാൻ പോലും അവളുടെ ആ തള്ളലിന് കഴിയുന്നുണ്ടായിരുന്നില്ല.
അല്പം കഴിഞ്ഞതും ഒരു മുരൾച്ഛയോടെ തന്നിൽ നിന്ന് അകന്നുമാറുന്നയാളെ കാണേ അവൾ ദീർഘമായൊന്നു നിശ്വസിച്ചു.
വേധന സഹിക്കാൻ കഴിയാതെ അവൾ ചുണ്ടുകൾ അമർത്തി കടിച്ചു കൊണ്ട് കണ്ണുകൾ മുറുക്കെ അടച്ചു .
ഓരോ രാത്രിയും ഓരോ പരീക്ഷണങ്ങൾ കാണുന്ന വീഡിയോസെല്ലാം സത്യമാണെന്ന് കരുതിജീവിക്കുന്ന ഒരു സൈക്കോ ……. അയാളെക്കൊണ്ട് അങ്ങനെ പറയാനേ കഴിയു .
ഒരു വർഷം മുന്നേ വിവാഹം കഴിഞ്ഞു വരുമ്പോൾഒരായിരം സ്വപ്നങ്ങളായിരുന്നു മനസ്സ് മുഴുവൻ .
പക്ഷേ………. എല്ലാം വെറും സ്വപ്‌നങ്ങൾ മാത്രമാണെന്ന് തിരിച്ചറിയാനവൾക്ക് ഏതാനും മണിക്കൂറുകൾമാത്രമേ വേണ്ടിവന്നുള്ളു.
വിവാഹച്ചടങ്ങിനിടയിൽ പലപ്പോഴും അയാളുടെ കൈകൾ തന്റെ ദേഹത്ത് ഇഴയുന്നത് അവൾ അറിഞ്ഞിരുന്നു.
ഒരുപക്ഷെ അതെല്ലാം ഫോട്ടോഗ്രാഫേഴ്സ് പറയുന്നതുപോലെ പോസ്സ് ചെയ്യുമ്പോൾഅറിയാതെ പറ്റിയതാവാം എന്നാണവൾ കരുതിയിരുന്നത്.
എന്നാൽ പുതിയൊരു ജീവിതം സ്വപ്നം കണ്ടു കയ്യിൽ ഒരു ഗ്ലാസ് പാലുമായി റൂമിലേക്ക് കയറി വന്നവളേ ഒന്ന് ചേർത്ത് പിടിക്കുക പോലും ചെയ്യാതെ അവൻ കട്ടിലിലേക്ക് ആഞ്ഞുതള്ളി.
കയ്യിലിരുന്ന ക്ലാസ്സ് നിലത്ത് വീണുടഞ്ഞതോ….. പാല് നിലത്ത് ചിതറിതെറിച്ചതോ….. ഒന്നുതന്നെ അയാൾക്ക് പ്രശ്നമായിരുന്നില്ല. കയ്യിൽ കിട്ടിയ മാൻ കുഞ്ഞിനെ കടിച്ചു കുടയുന്ന സിംഹത്തെ പോലെ അയാൾ അവളെ കടിച്ചു കുടഞ്ഞു.
പിറ്റേദിവസം ഒന്ന് നടക്കാൻ പോലും സാധിക്കാതെ എഴുന്നേറ്റ് വരുന്നവളെ കണ്ടതും മറ്റുള്ളവർ അവളേ കളിയാക്കി ചിരിച്ചു.

“എങ്ങനെയുണ്ടായിരുന്നു ആദ്യരാത്രി ”
നാത്തൂന്റെ രഹസ്യമായ ചോദ്യം കേട്ടതും ഉള്ളിൽ നുരഞ്ഞു പൊന്തിയ വേദന അടക്കി പിടിച്ചുകൊണ്ടവൾ ഒന്ന് പുഞ്ചിരിച്ചു.
ആ പുഞ്ചിരി ഒരു വർഷത്തിനിപ്പുറം ഇപ്പോഴും അവൾ മറക്കാതെ എടുത്തണിയാറുണ്ട്.

പാതിമയക്കത്തിൽ അവന്റെ കൈകൾ തന്റെ മാറിടത്തിലൂടെ ഒഴുകിനടക്കുന്നതറിഞ്ഞതും നിറഞ്ഞ മിഴികൾ അമർത്തിത്തുടച്ചുകൊണ്ടവൾ കട്ടിലിൽ നിന്നെഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു.
എത്രനേരം ഷവറിനു കീഴെ നിന്നെന്നവൾക്കറിയില്ല. ശരീരത്തിന്റെ നീറ്റൽ അല്പമൊന്നുകുറഞ്ഞതിനു ശേഷമവൾ ഷവർഓഫ്‌ചെയ്ത്
ബാത്‌റൂമിന്റെ കണ്ണാടിക്കു മുന്നിലേക്ക് നീങ്ങി നിന്നു.
കണ്ണാടിയിൽ തെളിയുന്ന തന്റെ പ്രതിഭിംബത്തിലേക്ക് നോക്കിയവൾ ഭയത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു.
നനഞ്ഞ മുടിയിഴകളും ചുവന്നു കലങ്ങിയകണ്ണുകളും കഴുത്തിലും മാറിലും വയറിലുമെല്ലാം ഏറ്റ മുറിവുകളും ഇനി കരയാൻ പോലും ശക്തിയില്ലെന്നവളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

“ഹേയ്… ഇന്ന് രാത്രി ready ആയിട്ട് വാ… ഇന്നൊരു പുതിയ idea ഉണ്ട്.”

രാവിലെ അയാൾക്കുള്ള അലക്കിതേച്ച വസ്ത്രങ്ങളുമായി റൂമിലേക്ക് വന്നവളെ കണ്ടതും അയാൾ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.

“ഉം……”
അവൾ നേർമ്മയായൊന്നു മൂളി.
കയ്യിലിരുന്ന വസ്ത്രങ്ങൾ ബെഡിൽ വച്ചുകൊണ്ട് ഭയത്തോടെ തനിക്കു മുന്നിൽ നിന്നും ഓടിമറഞ്ഞവളെ കണ്ടതും അയാൾ പുച്ഛത്തോടെ ചുണ്ട് കോട്ടി.
അല്പസമയം കഴിഞ്ഞതും ബെഡ്റൂമിലെ ഡോറും ഉമ്മറത്തെ ഡോറും തുറന്നടയുന്നതിന്റെയും മുറ്റത്തു നിന്നും അയാളുടെ ബൈക് അകന്നു പോകുന്നതിന്റെയും ശബ്ദം കേട്ടവളിൽനിന്നും ആശ്വാസത്തോടെ ഒരു ദീർഘ നിശ്വാസം പുറത്തുവന്നു.

അച്ഛനമ്മമാരുടെ ലാളനയേറ്റ് കഴിഞ്ഞ 25വർഷം ജീവിച്ചവൾ.
അന്നൊക്കെ എന്തിനും ഏതിനും പ്രതികരിച്ചിരുന്നവൾ.
ഇന്നിതാ ഒന്നുറക്കെ കരയാൻപോലും ധൈര്യമില്ലാതെ ഈ നാല് ചുവരുകൾക്കുള്ളിൽ……
അന്നത്തെ തന്റെ ധൈര്യം അത് തന്റെ കുടുംബംതന്നെയായിരുന്നു.
എന്തിനും ഏതിനും അവർ തനിക്കൊപ്പംതന്നെയുണ്ടായിരുന്നു എന്ന് അവൾ ഓർത്തു .
പക്ഷേ…. ഇപ്പോൾ….

“ചേച്ചീ…… നീ ഓക്കേ അല്ലേ….”
“അതേല്ലോ…. ഞാൻ ഓക്കേയാണ്…..”
പതിവുപോലെയുള്ള പുഞ്ചിരി മുഖത്ത് എടുത്തണിഞ്ഞു കണ്ടവൾ തന്റെ കൂടപ്പിറപ്പിനെ ചേർത്ത് പിടിച്ചുകൊണ്ട് യാത്ര പറഞ്ഞിറങ്ങുമ്പോൾ നിറഞ്ഞുവന്ന കണ്ണുകൾ അവരിൽ നിന്നും മറച്ചു പിടിക്കാൻ അവൾ വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു.

“മോളേ….. ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകും. പെൺകുട്ടികൾ ഒരുപാട് അഡ്ജസ്റ് ചെയ്യുകയുംചെയ്യും പക്ഷേ…..
നിനക്ക് ഒട്ടും പറ്റാതായാൽ മറ്റൊന്നും നീ നോക്കണ്ട നേരെയിങ് വന്നേക്കണം അച്ഛനും അമ്മയും നിന്നേയും കാത്ത് ഇവിടെയുണ്ടാവും.”

അവസാനമായി തന്റെ വീട്ടിൽ പോയി വരുമ്പോൾ തന്നെയാത്രയാക്കാൻ വന്നഅച്ഛൻ തന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞവാക്കുകൾ ഓർക്കേ അവളുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു.
അതേ പുഞ്ചിരിയോടെ തന്നെയവൾ ഉറച്ച കാലടികളോടെ ബെഡ്റൂമിലേക്ക് കയറി.

ബെഡ്റൂമിലേക്ക് കയറിയപ്പോൾ തന്നെ കണ്ടു ഇന്നലെ അയാൾ നടത്തിയ പരാക്രമത്തിന്റെ ബാക്കിപത്രമായി ബെഡ്ഷീറ്റിൽ തെളിഞ്ഞു നിൽക്കുന്ന അടയാളങ്ങളെ.
എന്നാൽ അതൊന്നും മൈൻഡ് ചെയ്യാതെ അവൾ കട്ടിലിന് സമീപം കിടന്നിരുന്ന ഫോൺഎടുത്തു.
എന്തിനെന്നറിയാതെ അവളുടെ കൈകൾ ആ സമയം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷം ഒന്ന് ചിന്തിച്ചശേഷമവൾ ഡയൽ പാഡ് തുറന്നു— ജീവിതത്തിൽ ആദ്യമായവൾ 112 എന്ന നമ്പർ ടൈപ്പ് ചെയ്തു.
ചിലർക്ക് അത് ഒരു നമ്പർ മാത്രമായിരിക്കാം പക്ഷേ അവൾക്ക് അത് തന്റെ ജീവൻ നിലനിർത്താനുള്ള ഒരേയൊരു വഴിയിരുന്നു.
112 ഡയൽ ചെയ്തതും പെട്ടെന്ന് എന്തോ ചിന്തിച്ചത് പോലെ അവൾ കോൾ കട്ട് ചെയ്തു.
നിയമത്തിന്റെ സഹായം തേടിയാലും തെളിവുകൾ ഇല്ലെങ്കിൽ മറ്റു പലർക്കും സംഭവിക്കുന്നതുപോലെ ഭാര്യക്കും ഭർത്താവിനും ഇടയിൽ ഉണ്ടാകുന്ന കുഞ്ഞ് സൗന്ദര്യ പിണക്കം എന്നരീതിയിൽ ഇത് ഒതുങ്ങി പോയേക്കാം….
അത് പാടില്ല തനിക്കു നീതി ലഭിക്കാതെ പോകരുത് തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കണം എന്നവൾ ഉറച്ചു വിശ്വസിച്ചു.
പിന്നീടെല്ലാം പെട്ടെന്നായിരുന്നു അയാൾ ചെയ്യുന്ന ഓരോന്നും വോയിസ് ആയും വീഡിയോയായും അവൾ തന്റെ ഫോണുകളിൽ ഒപ്പിയെടുത്തു.
അയാൾ രാത്രിയിൽ തന്നോട് കാണിക്കുന്ന ലൈംഗിക വൈകൃതം ഒരു മടിയും കൂടാതെ അവൾ റെക്കോർഡ് ചെയ്തു വെച്ചു.
ദിവസവും നടക്കുന്ന ഓരോ കുഞ്ഞു കാര്യങ്ങളും അവൾ തന്റെ ഡയറിയിൽ കുത്തിക്കുറിച്ചു.
അത് വായിക്കുന്ന ഏതൊരാൾക്കും അവൾ അനുഭവിച്ചതും കടന്നുപോയതുമായ വഴികൾ കൃത്യമായി മനസ്സിലാകുമായിരുന്നു.
തന്നിൽ ഏൽക്കുന്ന ഓരോ മുറിവുകളുടെയും വേദന അവൾ അതിൽ കൃത്യമായി പകർത്തി.
ഇതിനിടയിൽ ഡോക്ടറെ കാണാനും മെഡിക്കൽ സഹായം തേടാനും അവൾ മറന്നിരുന്നില്ല.
ദിവസങ്ങൾ വളരെ പെട്ടെന്ന് ആഴ്ചകളായും മാസങ്ങളായും കടന്നുപോയി.
തനിക്ക് ആവശ്യമായ തെളിവുകൾ എല്ലാം തന്നെ അവൾ ശേഖരിച്ചു.

മാസങ്ങൾക്കിപ്പുറം……..
കോർട്ട് റൂമിലേക്ക് കയറിയതും ഓപ്പോസിറ്റ് നിൽക്കുന്ന ഭർത്താവിനെ കണ്ടതും അവൾ അയാളെ തുറിച്ചു നോക്കി.

അപ്പോഴും അയാളിൽ കുറ്റബോധത്തിന്റെ യാതൊരു ലാഞ്ചനയുംകാണാതിരുന്നത് അവളിലെ ദേഷ്യം ഇരട്ടിപ്പിച്ചു.
ചുട്ടിരിക്കാനുള്ള ദേഷ്യത്തോടെ തന്നെ തുറിച്ചു നോക്കുന്ന ഭാര്യയെ കണ്ടതും ഭയംകൊണ്ട് അയാളുടെ മുഖം പതിയെ താണു.
അതുകണ്ടതും സന്തോഷം കൊണ്ട് അവളുടെ ഹൃദയം ഒന്നു പിടച്ചു.
ഇതുവരെ തന്നെ ചവിട്ടി തേച്ചവൻ തന്നെ ഭയക്കുന്നു എന്ന് കണ്ടതും അവൾ തല ഉയർത്തിപ്പിടിച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന ബെഞ്ചിൽ വന്നിരുന്നു.
ഇതുവരെയുണ്ടായിരുന്ന തന്റെ ജീവിതത്തിലെ ആദ്യത്തെ വിജയം അതായിരുന്നു അവളെ സംബന്ധിച്ച് ആ ഒരു നിമിഷം.

അവളുടെ ലോയർ വളരെ സാവധാനത്തിൽ ഓരോ തെളിവുകളും അവൾ അനുഭവിച്ച ഓരോ ക്രൂരതകളും മറ്റുള്ളവർക്ക് മുന്നിൽ തുറന്നുകാട്ടി.
അവൾ അനുഭവിച്ച ഓരോ കാര്യങ്ങളും കേൾക്കെ അവിടെ കൂടിയിരുന്ന ഓരോരുത്തരും ഞെട്ടലോടെ അയാളെ നോക്കി.
ഒരു മനുഷ്യന് ഇത്രയും ക്രൂരൻ ആവാൻ കഴിയുമോ എന്ന് അവരെല്ലാം ഒരേ സ്വരത്തിൽ ചോദിച്ചു.
അവൾ നൽകിയ തെളിവുകൾ എല്ലാം തന്നെ വിവാഹബന്ധം വേർപെടുത്താൻ മതിയായതായിരുന്നു അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ അവൾക്ക് ഡിവോഴ്സ് അനുവദിച്ച് കിട്ടി.
തലയെടുപ്പോടെ കോടതിയിലെ പടികൾ ഇറങ്ങി വരുന്നവളേ കണ്ടതും അവിടെ കൂടി നിന്നിരുന്ന പല പെൺകുട്ടികളും ഒന്ന് നെടുവീർപ്പിട്ടു.
സോഷ്യൽ മീഡിയയിലെ അന്നത്തെ ട്രെൻഡിങ് ന്യൂസ് അവളായിരുന്നു.
തന്റെ ജീവൻ പോലും പണയം വെച്ച് ഇങ്ങനെ ഒരു സാഹസം നടത്തിയ അവളെ അവർ വാനോളം പുകഴ്ത്തി.

തങ്ങൾക്കും പലതിൽ നിന്നും രക്ഷനേടാൻ കഴിയും എന്നവർ സ്വയം തിരിച്ചറിയുന്നതിന്റെ തുടക്കമായിരുന്നു അത്.
അവളെക്കുറിച്ച് വന്ന ന്യൂസുകൾക്ക് താഴെ കമന്റ് ആയും ലൈക്ക് ആയും അഭിപ്രായങ്ങൾ നിറഞ്ഞു.
അതേസമയം അവളെ അഭിനന്ദിച്ചുകൊണ്ട് കമന്റിട്ടവരിൽ ചിലർ രാത്രിയിൽ ഫോൺ മാറ്റിവച്ച് തനിക്കരികിൽ കിടക്കുന്നവളിലേക്ക് പുതിയ ചില പരീക്ഷണം നടത്താൻ തെയ്യാറെടുക്കുകയായിരുന്നു.

( അവൾ….. ആ പദത്തിൽ ഒളിഞ്ഞിരിക്കുന്നത് ഒരാളല്ല ഒരായിരം പേരാണ്……
നമുക്ക് ചുറ്റും എന്ത് ചെയ്യണമെന്ന് അറിയാതെ പലതും സഹിച്ചു ജീവിക്കുന്ന പലരുടെയും പേരുകൾ)

✒️ അഗ്നി…..

Leave a Reply

Your email address will not be published. Required fields are marked *