✍️ ശ്രാവൺ സാൻ
” എനക്ക് തോനുന്നു ഇതൊരു സ്ത്രീയുടെ അടിവസ്ത്രമാണെന്നാണ് ”
കോരൻ അവരോട് പറഞ്ഞു. ”
“അടിവസ്ത്രമൊ? ഈ നാട മാത്രമുള്ളതോ? ”
കോമനും, ചോമ്പനും ഒന്നും മനസ്സിൽ ആവാതെ പരസ്പരം നോക്കി. അതി രാവിലെ പൊന്തക്കാടിന് ഓരത്തൂടെ നടക്കണ വഴിയാണ് കോരനും,ചോമ്പനും, കോമനും ഓരത്ത് രണ്ട് തുണികൾ മണ്ണിൽ കിടക്കുന്നത് കണ്ടത്.
” ഉം…,നാട്ടിൽ വന്ന മദാമ്മ ഒരിക്കൽ ഇതു ധരിച്ചെ ഞാൻ കണ്ടിര്ന്ന് ”
കോരന്റെ പറച്ചിൽ കേട്ടു മറ്റു രണ്ട് പേരും സ്തബ്ധരായി അവനെ നോക്കി.
” ഒരിക്കെ പാൽ കൊടുക്കാൻ ഞാനൊളുടെ വീട്ടിൽ പോയിരുന്നു. വാതിൽ തുറന്ന് ഓൾ വന്ന കോലം. ശരിക്കും ന്റെ ഓൾക്ക് പോലും ഇത്രയും ന്നെ കുളിരു കോരിപ്പിക്കാൻ പറ്റിയിട്ടില്ല. ഞാൻ വിറച്ചു. ഒരു കണക്കെയാണ് ഞാൻ ആടേന്നും പാഞ്ഞത്.ഇമ്മാതിരി ഒന്നായിരുന്നു ഓളപ്പോൾ ധരിച്ചിര്ന്നെ.ദേ നിറം,ദേ ചുറ്റളവ്. ഓളുടെ അടിഭാഗം മൊത്തം ഞാൻ കണ്ട്. ”
കോരന്റെ പറച്ചിലിൽ മറ്റു രണ്ട് പേർക്കും കുളിരു വന്നു. അവർ കള്ള ചിരിയോടെ കോരനെ നോക്കി.എന്നിട്ട് മൂവരും ഒന്നും മൊഴിയാതെ ആ ചെളി പുരണ്ട അടിവസ്ത്രം നോക്കി അവിടെ കൂനി കൂടി ഇരുന്നു.
” ഇന്നലെ രാത്രി മഴ പെയ്തില്ലായിരുന്നേ??? ”
ചോമ്പൻ ആത്മഗതം പറഞ്ഞു.
“പെയ്തില്ലായിരുന്നേൽ…..?”
മറ്റു രണ്ട് പേരും അവനോട് ചോദിച്ചു. ”
“അ… അല്ല..ചെളി പുരളില്ലായിരുന്നു ന്ന് പറഞ്ഞയാ..”
“ഉം.. ഉം.. അവർ കള്ള ചിരിയോടെ ചോമ്പനെ നോക്കി.
” ഏയ്.. ഇങ്ങ കരുതും പോലൊ ന്നു ല്ല.”
” അയിന് ഞങ്ങ ഒന്നും കരുതിയില്ല ല്ല ”
അതും പറഞ്ഞ് അവർ വീണ്ടും ചിരിച്ചു.
“അതൊക്കെ പോട്ടേ.. ഇതേതവന്റെ ട്രൗസർ ആയിരിക്കും.ജയന്റെ ആവുമോ. ഓൻ ഇങ്ങനെ ഇള്ളതൊക്കെ ഇടോ? ”
ചോമ്പാൻ പതിയെ സംസാരം മാറ്റി. ”
“ഓൻ തന്ന.. വേറെ ആർക്കാ മദാമ്മ ആയിട്ട് ഇത്രേ അടുപ്പം. (കോമൻ മറുപടി പറഞ്ഞു.)
ഇന്നലെ തെയ്യം കാണാൻ ഓനുമ മദാമ്മ യും പോയില്ലേ. വരുന്ന വഴി രണ്ടെണ്ണം ഈടെ കെടന്നു പണി ഒപ്പിച്ച്. ”
കോമൻ ന്റെ വാക്കുകൾ മറ്റു രണ്ട് പേരും ശരി വെച്ചു.
” പെണ്ണുങ്ങൾ പോന്ന വഴിയാ നമുക്കീനെ ഏടെയെങ്കിലും കുഴിച്ചിടാം,”
ആ അടിവസ്ത്രം കുഴിച്ചിടാൻ കോമൻ ചുള്ളി കമ്പു കൊണ്ട് കുഴി കുത്തി.അത കുഴിയിലിട്ട് മണ്ണിട്ട് മൂടി. അപ്പോഴും ചോമ്പൻ ആ കുഴി നോക്കി നെടുവീർപ്പെട്ടു.
“ഇന്നലെ മഴ പെയ്തില്ലായിരുന്നേൽ??”
പൊന്ത കാട്ടിൽ കറ്റാഞ്ഞു വീശി. പക്ഷികൾ കൂട്ടത്തോടെ കരഞ്ഞുകൊണ്ട് പറന്നു. നാട ട്രൗസർ അവിടെ ബാക്കിയാക്കി അവർ മൂവരും മുന്നോട്ട് നടന്നു.
സായന സൂര്യൻ ന്റ ഇളം മഞ്ഞ വെളിച്ചം തെരുവിൽ പടർന്നു. വായന ശാലയ്ക്കുള്ളിലെ മേശയ്ക്ക് ചുറ്റും ഇട്ടിരിക്കുന്ന ബെഞ്ചിൽ ജയനും, മദാമ്മയും പരസ്പരം സംസാരത്തിൽ മുഴുകി ഇരിക്കുകയായിരുന്നു. അറിയാവുന്ന ഇംഗ്ലീഷിൽ ജയൻ കഷ്ടപെട്ടു പറയുമ്പോൾ മദാമ്മ തലയിളക്കി വാചലയായി അവന് മറുപടി നൽകി.
അതേസമയം, കോരനും, ചോമ്പനും, കോമനും നിശബ്ദതമായ കാൽപാടുകളോടെ വായനാ മുറിയുടെ വാതിൽ മെല്ലെ ത്തുറന്ന് അകത്തേക്ക് കയറി.ആ മൂവർ സംഘം ജയനും, മദാമ്മയ്ക്കും എതിർവശത്തുള്ള ബെഞ്ചിൽ കയറി ഇരുന്നു. മേശമേൽ അങ്ങോളം ഇങ്ങോളമുള്ള പത്ര മാധ്യമങ്ങളിൽ നിന്നും അവർക്ക് വേണ്ടത് അവർ തിരഞ്ഞു.അവസാനം ഓരോ പത്രമെടുത്ത് അവർ ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു.
വായിക്കുന്നതായി നടിച്ചുകൊണ്ട് പത്രം നിവർത്തി പിടിച്ച് അവർ പേജുകൾ തുറന്നു. അവരുടെ ഒളിഞ്ഞു നോട്ടങ്ങൾ ഓരോ സമയത്തും ജയനും,മദാമ്മ യ്ക്കും നേരെ പാഞ്ഞു.പത്ര പേജുകൾ ഉരയുമ്പോഴുള്ള ശബ്ദവും, മുറിയിൽ ഇരുന്നിരുന്ന ചിലരുടെ മുട്ടി മുട്ടി ചുമയും, പിന്നെ ജയന്റെ യും, മദാമ്മ യുടെയുംപിറു പിറുപ്പും മുറിയിലെ നിശബ്ദതയെ ചെറുതായി തകർത്തു.
സംസാരിക്കുന്നിടെ ജയന്റെ കൈകളുടെ ചലനങ്ങൾ അവർ സൂക്ഷ്മമായി നിരീക്ഷിച്ചു. മദാമ്മ യുടെ മാറിടത്തിനു നേരെയായി വരുന്ന അവന്റ കൈ മുട്ട് പലപ്പോഴും അവളുടെ മാറിടത്തിൽ സ്പർശിക്കുന്നതായി അവർ കണ്ടു. ഒന്നും അറിയാത്ത മട്ടിൽ അവൻ സംസാരിക്കുന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ അവളവന് മറുപടിയും നൽകുന്നു.
” ഓന്റെയൊരു ഭാഗ്യം! ”
മൂവരും പരസ്പരം നോക്കി ആ നിമിഷം മനസ്സിൽ പറഞു.
നേരം ഇരുട്ടി തുടങ്ങി. അക്കരെക്കാവിൽ ഇന്നും പതിവ് പോലെ തെയ്യം അരങ്ങേറുന്നു. വടക്കേ മലബാറിലെ തോറ്റങ്ങളെ കുറിച്ചു പഠിക്കാൻ വന്നതായിരുന്നു ആ മദാമ്മ. അവൾക്ക് സഹായി ആയി ചേർന്നവനായിരുന്നു ജയൻ. നാട്ടിൽ അത്യാവശ്യം പഠിപ്പും വിവരവും,പാത്രസുമുള്ളവൻ.നാട്ടിലെ പ്രമാണി കോമേരി കുഞ്ഞി കേളുന്റെ മോൻ.
പതിവ് പോലെ നാട്ടിലെ ഭൂരിപക്ഷവും അക്കരെക്കാവിൽ തടിച്ചു കൂടി. പൊന്തകാടുകളുടെ വരമ്പിലൂടെ നടന്ന ശേഷം കുറിഞാറ്റി പുഴക്ക് മേലുള്ള പാലോം കടന്നു വേണം അക്കരെക്കാവിലെത്താൻ.നാട്ടുകാർക്ക് അതൊരു ഉത്സവമായിരുന്നു. ചൂട്ടും തെളിച്ചു പൊന്തകാടുകൾ താണ്ടി ഭൂരിപക്ഷം കാവിലേക്ക്.കാവിലെ ചെണ്ട കൊട്ടിന്റെ ശബ്ദം നാട്ടിലെവിടെയും പ്രതിധ്വനിച്ചു.
കുറിഞ്ഞിയുടെ വീട്ടിലെ വാതിൽ പതിയെ കോരൻ മുട്ടി. തലമുടി വാരി ചുറ്റി കെട്ടി കുറിഞ്ഞി വാതിൽ തുറന്നു.
” ആ വന്നോ..? ”
ഒരു കള്ള ചിരിയോടെ കുറിഞ്ഞി കോരനോട് ചോദിച്ചു.
” നീ നല്ല പണിയ കാട്ടിയെ.. ആരോട് ലോഹ്യം കൂടാനാ നീ ഇന്നലെ പൊന്തക്കാട്ട് പോയെ? ”
പതിയെ അവളോട് ചോദിച്ച ശേഷം ചുറ്റും നോക്കി കുറിഞ്ഞിയുടെ വീടിനകത്തു കയറി കോരൻ വാതിലടച്ചു.
” പൊന്തക്കാട്ടി ഞാൻ പോയെന്നോ.. കണ്ടിടത്തു പോയി കിടന്നോട്ക്കാൻ കുറിഞ്ഞിയെ കിട്ടൂല.എന്നെ വേണ്ടുന്നോർ ഇങ്ങോട്ട് വരും. ”
“പിന്നെ…? എന്ന ശരിക്കും ആ മദാമ്മ ന്നെ??” കോരൻ സംശയത്തോടെ പിറു പിറുത്തു.
“ഉം.. എന്ത് പറ്റി?”
” ഏയ്യ്.. ഒന്നുല്ല.. ഞാൻ അനക്ക് മിനഞ്ഞാന്ന് കൊണ്ട് ന്ന സാനോടെ? ” ”
“ഓ അതോ അതിട്ടപ്പോൾ എനിക്കെന്തോ ഇക്കിളിയായി ഞാനത് മാറ്റി വെച്ചു. അലമാരയിലുണ്ട്. വേണോ?”
അത് കേട്ടപ്പോൾ മദാമ്മയെ തന്നെ കോരൻ സംശയിച്ചു.ശേഷം കുറിഞ്ഞിയെ കോരൻ വാരി പുണർന്നു.
“ഇങ്ങടെ ഭാര്യക്കും ഇങ്ങളത് കൊടുത്തില്ലേ??”
കോരന്റെ കവിൾ കടിച്ച ശേഷം ഒരു സീൽക്കരത്തോടെ അവളവനോട് ചോദിച്ചു.രതി സുഖത്തിന്റെ മൂർദ്ധാവിൽ എത്തി അടച്ചു പിടിച്ചിരുന്ന കോരന്റെ കണ്ണുകൾ പൊടുന്നനെ തുറന്നു. അയാളുടെ കാമം പാഞ്ഞ സിരകൾ മരവിക്കപെട്ടു.ഞെട്ടി പിടഞ്ഞെഴുന്നേറ്റ ശേഷം അയാൾ കൈലി നേരെ ഉടുത്തു.അയാൾ നന്നേ വിയർത്തു.
“ന്തെ.. ന്ത് പറ്റി?” കുറിഞ്ഞി ചോദിച്ചു
“”ഒന്നുല്ല.. നീ ഒരു ചൂട്ടെടുക്ക്.. ഞാൻ പോവുവാ.. ”
“ന്താ പെട്ടെന്നിങ്ങനെ..?”
” നീ പറേന്നെ കേക്ക്.. എനക്ക് പോണം..”
“ശരി…”
കുറിഞ്ഞി അടുക്കളയിൽ ചെന്നൊരു ചൂട്ടെടുത്ത് കോരന് കൊടുത്തു.ചൂട്ടു കത്തിച്ച് കോരൻ വയലോരത്ത് കൂടി ധൃതിപെട്ടു നടന്നു. കോരൻ വീടിറങ്ങി നടന്ന നിമിഷം കുറിഞ്ഞി പിച്ചു പേയും പറഞൊണ്ട് വാതിലടച്ചു.
സ്വന്തം വീടിനു കുറച്ചകലെയായി കോരൻ പകച്ചു നിന്നു. വീട്ടിൽ നിന്നും ആരോ ഇറങ്ങി പോവുന്നു. പരിചിതമായ ഒരാൾ. അയാളുടെ മുഖം കോരൻ സൂക്ഷിച്ചു നോക്കി.
“ചോമ്പൻ”
കോരൻ വിറച്ചു കൊണ്ട് മനസ്സില പേര് ഉരുവിട്ടു.
ഇടക്കിടെ പെയ്തു തോരുന്ന മഴ തീർത്ത ചളി കെട്ടുകളിൽ ചിവിട്ടി കോരൻ വീടിനു നേരെ പാഞ്ഞു.
” ടാ ചോമ്പ…. ”
കോരൻ അവനെതിരെ ആക്രോശിച്ചു.ആ ആക്രോംഷം ചോമ്പൻ കേട്ടു.കോരന്റെ വരവ് കണ്ട് പകച്ചു പോയ ചോമ്പാനോട് അവിടെ നിൽക്കാൻ ആ വീടിന്റെ ഇറയത്തു നിന്നും ഒരു സ്ത്രീ ശബ്ദം പറഞ്ഞു.
വീടിന്റെ മുറ്റത്തെത്തിയ കോരൻ വീടിന്റെ ഇറയത്തേക്കും ചോമ്പന്റെ നേരെക്കും നോട്ടം പായിച്ചു. കോരനെയും ചോമ്പനെയും നനച്ചു കൊണ്ട് അവിടെയപ്പോളൊരു ചാറ്റൽ മഴ പെയ്തു.വീടിനിറയത്ത് കോരന്റെ ഭാര്യ നാരായണി. അവളുടെ ബ്ലൗസിന്റെ രണ്ട് ഹുക്ക് അഴിഞ്ഞു കിടക്കുയായിരുന്നു.കാവിലെ ചെണ്ടമേളത്തിന് ഗാംഭീര്യം കൂടി.
” ടാ ചോമ്പ.. നായെ… കൂടെ നടന്നു കൊണക്കുന്നോ ട മൈ #%%#”
ചോമ്പൻ ഒന്നും മിണ്ടാതെ തല താഴ്ത്തി അവിടെ നിന്നു..
“ഓൻ ഞാൻ വിളിച്ച ഇങ്ങോട്ട് വന്നേ.. ഇങ്ങക്ക് എന്തേലും പറയാനുണ്ടേൽ എന്നോട് പറയാം..” നാരായണി കോരന് നേരെ ഒച്ച വെച്ചു. ”
“ടീ.. പെലയാടി.. നായി #%ച്ചി ആരാന്റെ ചൂര് പേറി കൂടെ കിടന്ന് ചതിക്കുകയായിരുന്നല്ലേ നീ.. ”
” ഇങ്ങക്ക് ആകാമെങ്കിൽ എനക്കുമാവാം ”
നാരായണി വാക്കുകൾക്ക് വല്ലാത്ത മൂർച്ച യുണ്ടായിരുന്നു.
കോരൻ സ്തബ്ധനായി.
***
” നീ ഏടെക്കാ പോന്നെ…? ” തെയ്യം കാണാൻ വന്ന നാരായണിയെ വഴിയിൽ വെച്ച് കണ്ട കോരൻ ചോദിച്ചു. ”
വീട്ടിലോട്ട് പോവാ.. ഉറക്കം വരുന്നു.. ” ”
“ഞാൻ കൊണ്ടാക്കണോ..? ”
” വേണ്ട.. എനക്കറിയാവുന്ന വഴിയല്ലേ.. ഞാൻ പൊക്കോളാം ”
” എന്നാ സൂക്ഷിച്ചു പോ… ”
നാരായണി തല ഇളക്കി. ചൂട്ടും പിടിച്ചവൾ വീട്ടിലോട്ട് നടന്നു. വിജനത കെട്ടി നിൽക്കുന്ന പൊന്തക്കാട്.പൊന്തകാടിന്റെ ഓരത്തൂടെ അവൾ ധൃതിപെട്ട് നടന്നു. കാവിലെ ചെണ്ട മേളത്തിൽ ചിവീടുകളുടെ ശബ്ദം മുങ്ങി പോയി.മിന്നാമിന്നികൾ ചുറ്റും പാറി പറക്കുന്നു. എതിരെ മറ്റൊരു ചൂട്ടിന്റെ വെളിച്ചമവൾ കണ്ടു.ചൂട്ട് പൊക്കി അവൾ എതിരെ വന്നോണ്ടിരിക്കുന്ന ആളെ നോക്കി.
” ചോമ്പാൻ! ”
“എന്താ നാരായണി ഒറ്റക്ക്..?”
” ചോമ്പൻ അവളോട് ചോദിച്ചു.
” ഏയ്യ് ഒന്നൂല ഉറക്കം വന്നൊണ്ട് ഇങ്ങോട്ട് പോന്ന്”
“നീ ആകെ ക്ഷീണിച്ചു പോയല്ലോ.. കോരൻ ഒന്നും അനക്ക് തിന്നാൻ തരാറില്ലേ”
” ഓ.. അതിയാന്റെ കാര്യം പറയേണ്ട.. പെണ്ണ് പിടിച്ചു നടക്കയല്ലേ.. ന്നെ നോക്കനൊക്കെ ഏടെയാ ഓർക്ക് സമയം.
” ചോമ്പൻ മൗനമായി അവൾക്ക് മുന്നിൽ നിന്നു.
” മാർ ഞാൻ പോട്ടേ.. ”
നാരായണി ചോമ്പനോട് പറഞ്ഞു.
ചോമ്പനവൾക്ക് മാറി കൊടുത്തപ്പോ മാറിടം അവന്റ ദേഹത്ത് ഉരച്ചു കൊണ്ട് നാരായണി ആ വഴി മുറുകെ കടന്നു. ചോമ്പൻ അവളുടെ കയ്യിൽ കയറി പിടിച്ചു. നാരായണി എതിർത്തില്ല. അവർ രണ്ട് പേരും പതിയെ പൊന്തയുടെ വരമ്പിലേക്ക് വീണു കെട്ടി മറിഞ്ഞു. അവരുടെ രണ്ട് പേരുടെയും അടിവസ്ത്രം അഴിഞ്ഞു താഴേക്ക് വീണു. മഴ ശക്തിയായി പെയ്തു. അവർ നനഞ്ഞു.
” വിട്.. പനി പിടിക്കും.നാളെ രാത്രി വീട്ടിലേക്ക് വാ.. ”
ചോമ്പനെ തള്ളി മാറ്റി എഴുന്നേറ്റ ശേഷം അവൾ അണഞ്ഞു പോയ ചൂട്ട് നോക്കി.
” ഞാൻ കൊണ്ടാക്കി തരാം.. ”
ചോമ്പൻ അവളോട് പറഞ്ഞു.
മഴക്ക് ശക്തി വെച്ചു. മിന്നൽ പിണരുകൾ ആകാശത്തു അങ്ങോളം ഇങ്ങോളം ചിതറി.
“വേണ്ട ഇനി അത്രയല്ലേ ഉള്ളൂ.. മിന്നലിന്റ വെട്ടത്തിൽ ഞാൻ പൊക്കോളാം..”
അതും പറഞ്ഞ് നാരായണി വരമ്പിലൂടെ ഓടി. മിന്നലിൽ ദൂരെ ഒരു നിഴൽ രൂപം പോലെ അവൾ മറഞ്ഞു.
” മഴ പെയ്തില്ലായിരുന്നേൽ? ”
ചോമ്പൻ അവൾ പോയ വഴിയേ നോക്കി പറഞ്ഞു. മുഖത്തു വീഴുന്ന വെള്ളം കൈവിരലുകൾ കൊണ്ട് വടിച്ചെടുത്ത ശേഷം അയാൾ കുടഞ്ഞു.
പിറ്റേ ദിവസം ചളി പുരണ്ട അവളുടെ അടിവസ്ത്രം വരമ്പത്തു കണ്ടപ്പോൾ ചോമ്പനൊന്നു അതിശയപെട്ടു. അവളുടെ കാലിലൂടെ ഊർന്നു വന്നത് അമേരിക്കക്കാരിയുടെ അടിവസ്ത്രം ആണോ എന്നയാൾ സംശയിച്ചു.
ഏതോ ഒരു ദിവസം രാത്രി കോരൻ നാരായണിക്ക് സമ്മാനമായി കൊടുത്തതായിരുന്നു ആ അടിവസ്ത്രം. ആ ദിവസം രാത്രി തന്നെ കുറിഞ്ഞിക്കും അയാൾ സമ്മാനമായി അത് നൽകി.എല്ലാം ആ മദാമ്മ അലക്കി വീടിന്റെ മുന്നിലെ അഴയിൽ ഇട്ടത്.
നാരായണിക്ക് മുന്നിൽ കോരൻ ആ ചാറ്റൽ മഴയിൽ തല താഴ്ത്തി മുട്ട് കുത്തിയിരുന്നു.
” ഇങ്ങക്ക് ആവാം എങ്കിൽ എനക്കുമാവാം… ”
നാരായണി ഉറച്ച ശബ്ദത്തിൽ വീണ്ടും പറഞ്ഞു.
കാവിലെ ചെണ്ടമേളത്തിന് അനുബന്ധമായി തീ ചാമുണ്ഡി തെയ്യം കനൽ തരികൾ ചുറ്റിലും തെറുപ്പിച്ചു കൊണ്ടപ്പോൾ ഉറഞ്ഞു തുള്ളി.
പിറ്റേ ദിവസം രാവിലെ. ബസ്സ് സ്റ്റാൻഡിൽ ബസ്സ് കാത്തു ജയനും മദാമ്മ യും നിന്നു.ബുദ്ധിമുട്ടി മദാമ്മ ബസ്സ് കയറി. ആ ബുദ്ധിമുട്ട് അറിയുന്നത് കൊണ്ട് തന്നെ ജയൻ അവളോട് പുഞ്ചിരിച്ചു. ബസ്സ് ദൂരേക്ക് മറഞ്ഞു.
വീട്ടിലേക്ക് തിരിഞ്ഞു നടക്കും വഴി മദാമ്മ അവനോട് പറഞ്ഞ കാര്യങ്ങൾ അവനോർത്ത് നോക്കി.
” ജയൻ എന്റെ അടിവസ്ത്രങ്ങൾ ഒന്നും കാണുന്നില്ല. ഇന്നലെ അലക്കാൻ ഇട്ട അവസാന അടിവസ്ത്രവും ഇന്ന് കാണുന്നില്ല. ഈ നാട്ടിൽ ചില വൃത്തികെട്ടവവൻമാരുണ്ടെന്ന് തോന്നുന്നു. എനിക്ക് ഇടാൻ അടിവസ്ത്രമില്ല. നാളെ അതി രാവിലെ എനിക്ക് പോവണം. ജയൻ എവിടെ നിന്നെലും ഒരു അടിവസ്ത്രം ഒപ്പിച്ചു തരണം. ”
ജയന്റെ ഭാര്യയുടെ അടിവസ്ത്രവും ഇട്ടു കൊണ്ട് മദാമ്മ അതി രാവിലെ ബസ്സ് കയറി. അവർക്ക് ചേരാത്ത ഒന്ന്. അതിന്റെ അസ്തികത മദാമ്മ യുടെ മുഖത്തുണ്ടായിരുന്നു.
ജയൻ വീട്ടിലെത്തി മുറി അടച്ചു. പാന്റിന്റെ പോക്കറ്റിലേക്ക് കൈ ഇട്ടു. ഒരു തുണി കഷ്ണം അയാൾ പോക്കറ്റിൽ നിന്നും വലിച്ചു പുറത്തിട്ടു. മദാമ്മ അഴിച്ചിട്ട അടിവസ്ത്രം. ഒരു നിധി പോലെ അയാളത് കൈകളിലേക്കെടുത്തു.
ശുഭം.
ശ്രാവൺ സാൻ
