✍️ RJ
” ഞാൻ കൂടെ കിടക്കുന്നത് മതിയാവാഞ്ഞിട്ടാണോ നീനേ നീ രഘു വിളിക്കുമ്പോഴേക്കും ഓടി അവന്റെ അടുത്തേക്ക് ചെല്ലുന്നത്…?
അഴിഞ്ഞു പോയ മുണ്ട് വാരിയുടുത്ത് കിടക്കയിൽ നിന്നെഴുന്നേറ്റ് വിനോദ് ശബ്ദമുയർത്തി ചോദിച്ചതും അവനു നേരെ തിരിഞ്ഞു നീന…
എന്നിലെ പെണ്ണിനെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും നിനക്ക് സാധിക്കുന്നില്ല എന്ന തോന്നൽ കൊണ്ടാണോ വിനോദ് നീയെന്നെ നിന്റെ കൂട്ടുകാരന്റെ കിടക്കയിലേക്കിട്ടു കൊടുത്തത്…?
അതോ നീയൊരു കഴിവുകെട്ടവനാണെന്ന് നീ സ്വയം വിശ്വസിക്കുന്നുണ്ടോ…?
തനിയ്ക്കെതിരെ തിരിഞ്ഞു നിന്ന് ചോദിക്കുന്നവളെ നേരിടാൻ കഴിയാതെ ശിരസു വെട്ടിച്ചവളിൽ നിന്ന് നോട്ടം മാറ്റി വിനോദ് വേഗത്തിൽ…
എന്നോട് ക്ഷമിച്ചൂടെ നീനേ നിനക്ക്…?
എന്റെ മാത്രം നീനയായ് മാറിക്കൂടെ…?
നിറഞ്ഞു തുളുമ്പാറായ മിഴികളോടെ വിനോദ് കെഞ്ചിയെന്ന പോലെ നീനയോട് ചോദിച്ചതും
അങ്ങനെയൊരു ചോദ്യമേ കേട്ടില്ലായെന്നതു പോലെ കുളിച്ചുമാറ്റാനുള്ളതെടുത്ത് വേഗത്തിൽ ബാത്ത് റൂമിലേക്ക് കയറി വാതിലടച്ചു നീന…
തന്നെ അവഗണിച്ചുള്ള അവളുടെയാ പോക്കിൽ ദേഷ്യം ഇരച്ചെത്തി വിനോദിലും…
അയാളുടെ നോട്ടം ആദ്യം കിടക്കയിലേക്കും അവിടുന്ന് ചുളിഞ്ഞു ചുരുണ്ട് കൂടി അലക്ഷ്യമായ് കിടക്കുന്ന ബെഡ്ഷീറ്റിലേക്കും ബെഡ്ഡിനു താഴെയായ് ചിതറിക്കിടക്കുന്ന തന്റെയും നീനയുടേയും വസ്ത്രങ്ങളിലേക്കുമെല്ലാം സെക്കൻഡുകൾ കൊണ്ട് ചെന്നെത്തി…
ഏതാനും സമയം മുമ്പ് തനിയ്ക്കൊപ്പം ശരീരം പങ്കിട്ട് കിടന്ന തന്റെ ഭാര്യയാണ് തന്റെ കൂട്ടുക്കാരന്റെ ഒരൊറ്റ ഫോൺ വിളിയിൽ തനിക്കടുത്തു നിന്നെഴുന്നേറ്റ് കുളിച്ചൊരുങ്ങി തന്റെ കൂട്ടുക്കാരനെ തേടിചെല്ലുന്നത്…..
വിനോദ് നിനക്കൊപ്പം കിടക്കുമ്പോഴും പലപ്പോഴും ഞാനോർക്കുന്നത് രഘുവിനെയാണ്… എന്റെ തെറ്റല്ലല്ലോ അത്…?
ദിവസങ്ങൾക്ക് മുമ്പൊരുന്നാൾ തന്റെ വിയർപ്പു പറ്റി തന്നോടൊട്ടി കിടന്നവൾ പറഞ്ഞതോർത്തതും അമർഷം നിറഞ്ഞു വിനോദിൽ…
വിനോദിന്റെ കൈ തന്റെ ഫോണിലെ രഘുവിന്റെ നമ്പർ തിരഞ്ഞു…
“നീന അവിടുന്ന് ഇറങ്ങിയോ വിനൂ…?
ഇന്നെന്നെ കാണണമെന്നു പറഞ്ഞ് വിളിച്ചത് അവളാണ് വിനൂ ഞാനല്ല…”
ഫോണിലൂടെ കേട്ട രഘുവിന്റെ അക്ഷമയും ദയനീയതയും ഒരു പോലെ നിറഞ്ഞ സ്വരം …
നിസ്സഹായതയോടെ ഫോൺ കട്ടു ചെയ്തു കിടക്കയിലേക്കെറിഞ്ഞു വിനോദ്…
ആ നേരത്തു തന്നെയാണ് ബാത്ത്റൂമിന്റെ വാതിൽ തുറന്ന് നീന പുറത്തേക്കിറങ്ങിയതും…
വിനോദിലേക്കും അവൻ വലിച്ചെറിഞ്ഞ ഫോണിലേക്കും അലക്ഷ്യമായൊന്ന് നോക്കിയവൾ….
“നീനേ… ഒരിക്കലെനിക്കൊരു തെറ്റു പറ്റി… അതിനെന്നെ അതേ തെറ്റുകൊണ്ട് നീയെത്രയോ പ്രാവശ്യം ശിക്ഷിച്ചു…. ഇനി നിർത്തി കൂടെ നിനക്ക്….?
ദയനീയതയാണ് വിനോദിന്റെ ശബ്ദത്തിൽ…
“നാടും നാട്ടുകാരും അറിയ്യേ വീട്ടുകാരുടെ സാന്നിധ്യത്തിൽ താലിക്കെട്ടി ഭാര്യയാക്കിയവളെ മയക്കി കിടത്തി കൂട്ടുക്കാരന് കൊണ്ടു കാഴ്ചവെച്ചതാണോ നിങ്ങളീ പറഞ്ഞ തെറ്റ്…?
മൂർച്ചയുള്ള നീനയുടെ ചോദ്യത്തിൽ ശബ്ദം നഷ്ടപ്പെട്ടു വിനോദിന്….
“നിന്നെ അവനു വേണമെന്ന് വാശിപ്പിടിച്ചൊരു നേരത്ത് കള്ളും പുറത്ത് അറിയാതെ എനിയ്ക്ക് പറ്റിയൊരബദ്ധമാണതെന്ന് ഞാനന്നേ പറഞ്ഞതല്ലേ നിന്നോട്… നീ പക്ഷെ ചെയ്തതെന്താ…?
ചെയ്തോണ്ടിരിക്കുന്നതെന്താ…?
നീനയെ പിടിച്ചുകുലുക്കി വിനോദ്
“ഞാനെന്താണ് വിനൂ ചെയ്തത്… ഈ ജീവിതം മുഴുവൻ എന്നെ സുരക്ഷിതത്തോടെ സംരക്ഷിക്കുമെന്ന് ഞാൻ കരുതിയ നീ തന്നെ എന്നെ നിന്റെ കൂട്ടുക്കാരന് കാഴ്ചവെച്ചു…
കുറച്ചു വൈകിയാ സത്യമറിഞ്ഞ ഞാൻ അവനെ തേടിച്ചെന്ന് സ്വബോധത്തോടെയും എന്റെ പൂർണ്ണ സമ്മതത്തോടെയും എന്റെ ശരീരമവന് വീണ്ടും നൽകി… ഒരിക്കൽ ഞാനറിയാതെ നീ കൊടുത്തതും അവൻ അനുഭവിച്ചതുമായ എന്റെ ശരീരം പിന്നീടെന്റെ അറിവോടെ എനിയ്ക്ക് തോന്നുമ്പോഴൊക്കെ ഞാനവന് കൊടുത്തു… അതിനു നീയെന്തിനാ വിനോദ് ഇങ്ങനെ ദേഷ്യപ്പെടുന്നത്…?ആദ്യം
നീയവന് എന്നെ നൽകിയപ്പോഴുള്ളതേ ഇന്നും ഉള്ളു… പിന്നെയീ ദേഷ്യത്തിന്റയും സങ്കടത്തിന്റെയും അർത്ഥം എന്താ….?
വിനോദിന്റെ കൈ തന്നിൽ നിന്നെടുത്ത് മാറ്റി നീന ചോദിച്ചതിനുത്തരമൊന്നും പറഞ്ഞില്ല വിനോദ്…
“എനിക്കിഷ്ടമില്ല നീന നീയവനെ തേടി പോവുന്നത്… നീയെന്റെയാണ്… എന്റെ മാത്രമാണ്…”
അലറി ഉറക്കെ പറയുന്നവനെ പുച്ഛത്തോടെ നോക്കിയവൾ
എനിക്കിഷ്ടമാണ് വിനോദ് രഘുവിനെ… നിന്നെ ഇഷ്ടപ്പെടുംപോലെ തന്നെ ഞാനവനെയും ഇഷ്ടപ്പെടുന്നുണ്ട്… എന്നെ സംബന്ധിച്ച് എന്നെ ഒരു പോലെ സ്നേഹിക്കുന്ന രണ്ടു പുരുഷന്മാർ മാത്രമാണ് നിങ്ങൾ…
താലിക്കെട്ടി സ്വന്തമാക്കി നീ സ്നേഹിക്കുമ്പോൾ യാതൊരു കെട്ടുപാടുമില്ലാതെ അവൻ എന്നെ സ്നേഹിക്കുന്നു അത്ര മാത്രം…
നേരിയ പുഞ്ചിരിയോടെ പറയുന്നതിനിടയിൽ വളരെ മനോഹരിയായ് തന്നെ അണിഞ്ഞൊരുങ്ങിയവൾ
ചുണ്ടിൽ നേർമ്മയായ് ലിപ്സ്റ്റിക് ഇട്ടവൾ വിനോദിനെ നോക്കിയൊന്ന് കണ്ണിറുക്കി
രഘുവിനിഷ്ടാണ് ഞാനീ ലിപ്സ്റ്റിക് ഇടുന്നത്…
ചിരിയോടെ പറഞ്ഞ് തന്നെ കടന്നു പോവുന്നവളെ തടയാൻ കഴിയാതെ നിന്നു വിനോദ്…
വിനോദും വരുന്നുണ്ടെങ്കിൽ വരൂ… നിങ്ങളോട് രണ്ടു പേരോടുമായ് ഒരു കാര്യം പറയാനുണ്ടെനിയ്ക്ക്….
വാതിൽ കടന്നിറങ്ങി നീന പറഞ്ഞതും വേഗത്തിൽ ഡ്രസുമാറി അവൾക്കൊപ്പം ചെന്നവൻ
നീനയെ തന്റെ മുന്നിൽ വെച്ച് കണ്ടാസ്വദിയ്ക്കുന്ന രഘുവിനെ തടയാനോ ശബ്ദമുയർത്താനോ കഴിയാതെ നിസ്സഹായനായ് വിനോദിരുന്നതും രഘുവിനരികിൽ നിന്ന് വിനോദിന്റെ അടുത്തുവന്നിരുന്നു നീന
അവളുടെ ചുണ്ടിലന്നേരം ആ രണ്ടു പുരുഷന്മാരെയും മയക്കുന്നൊരു ചിരിയുണ്ട്…
വിനോദ് ഞാൻ ഗർഭിണിയാണ്… പക്ഷെ ആ കുഞ്ഞ് രഘുവിന്റെയാണ്
വിനോദിനോട് ചേർന്നിരുന്ന് നീന പറഞ്ഞും ആദ്യം സന്തോഷത്തോടെയും പിന്നെ അവിശ്വാസത്തോടെയും അവളെ നോക്കി വിനോദ്….
രഘു മിഴിഞ്ഞ കണ്ണോടെ കേട്ടതു വിശ്വസിക്കാൻ കഴിയാതെ അവളെ നോക്കി പകച്ചിരുപ്പുണ്ട്…
നിങ്ങൾ രണ്ടാളും എന്നെ ഞാനറിയാതെ പകുത്തെടുത്തപ്പോൾ എനിയ്ക്കു തോന്നിയത് ഇതാണ്… വിനോദിന്റെ ഭാര്യയായ് ഇരികെ രഘുവിന്റെ കുഞ്ഞിനെ പ്രസവിക്കുന്നത്… എന്തു രസമാണതല്ലേ…?
ഒന്നോർത്തു നോക്ക്….
ഉന്മാദത്തോടെ പറയുന്നവളെ ശബ്ദം നഷ്ടപ്പെട്ട് നോക്കിയിരുന്നവർ…
തന്റേതല്ലാത്തൊരു കുഞ്ഞ് ഈ സമൂഹം മുഴുവൻ കേൾക്കേ നിന്നെ അച്ഛാന്നു വിളിക്കുമ്പോൾ നിനക്ക് ഒരു പാട് സന്തോഷമാവുമല്ലേ വിനു…?
ചിരിയോടെ ചോദിക്കുന്നവളെ പകപ്പോടെ നോക്കി വിനോദ്….
നിന്റെ ചോരയിൽ പിറന്ന കുഞ്ഞ് നിന്റെ മുന്നിൽ വെച്ച് മറ്റൊരുത്തനെ അച്ഛാന്ന് വിളിച്ച് അയാളുടെ മകനായ് വളരുന്നത് നോക്കി നിൽക്കുന്നത് നിനക്കും സന്തോഷമാവും അല്ലേ രഘു… എന്തും പരസ്പരം പങ്ക് വെക്കുന്നവരല്ലേ നിങ്ങൾ…. ഈ കുഞ്ഞും അങ്ങനൊരു പങ്കു വെക്കലാവട്ടെ…. നല്ലതല്ലേ….?
ഉന്മാദിനിയായ് ചിരിക്കുന്നവളെ നിസ്സഹായതയോടെ നോക്കി നിന്നവർ രണ്ടും…
“എനിയ്ക്ക് ഇനിയുള്ള ജീവിതത്തിൽ കൂട്ടിനൊരു പുരുഷൻ വേണ്ട വിനൂ….
ഈ നിമിഷം മുതൽ ഒരു ഫ്രീ ബേർഡായ് പറന്നു നടക്കാനാണ് ഞാനിഷ്ടപ്പെടുന്നത് … കെട്ടുപാടുകളില്ലാതെ ചെന്നിരിക്കാൻ അനേകം മരച്ചില്ലകൾ ഉള്ള സ്വന്തമായ് കൂടില്ലാത്ത പക്ഷിയാണ് ഞാൻ ഇന്നുമുതൽ…
ഈ ലോകത്തിന്റെ സൗന്ദര്യവും സ്വാതന്ത്ര്യവും ഞാനുമൊന്നാസ്വദിക്കട്ടെ എന്റെ കുഞ്ഞിനൊപ്പം….
എല്ലാം നഷ്ടപ്പെട്ടവളെ പോലെ എന്നാൽ എല്ലാം നേടാനൊരുങ്ങിയ ഒരുവളെ പോലെ പൊട്ടിച്ചിരിച്ചു പറയുന്നവളെ നോക്കി ഒന്നും ചെയ്യാനില്ലാതെ ഇരുന്നു വിനോദും രഘുവും…
നീനയുടെ ജീവിതം ഒപ്പം തങ്ങളുടേതും ഇനി മുതൽ നിയന്ത്രിക്കുന്നത് നീനയാണെന്ന പകപ്പോടെ ഒന്നു പ്രതികരിക്കാതെ നിശ്ചലരായ് ഇരുന്നവർ… ഇരുത്തി അവരെ നീന… അവൾക്ക് ജയിക്കാനുള്ള കളികൾക്കുവേണ്ടി….
RJ
