പെണ്ണിനോട് ഇത്രയ്ക്കും ആർത്തിയും ആക്രാന്തവും ഉണ്ടെങ്കിൽ അതിലൊരോന്നിനെയും ആവശ്യം പോലെ കൂടെ കിടത്തിയാൽ പോരെ ഡോക്ടർക്ക് ….

✍️ RJ

” സണ്ണി ഡോക്ടർ ഇന്നത്തെ നൈറ്റ് ഷിഫ്റ്റ് ഹെഡിനോട് നിർബന്ധിച്ചു ചോദിച്ചു വാങ്ങിയിട്ടുണ്ടെന്ന്…. ഇന്നത്തെ രാത്രി പുള്ളിയ്ക്ക് ഇവിടെയാണ് ഡ്യൂട്ടീന്ന്….

” ഹോസ്പ്പിറ്റലിനകത്തോ….?
അതോ ഈ മോർച്ചറിയിലോ… ?
മോർച്ചറിയിൽ തന്നെയാവും… നമുക്കറിയാലോ അത് മറ്റാർക്കറിയില്ലെങ്കിലും..”

നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു നീക്കാൻ പോലും മെനക്കെടാതെ മോർച്ചറി റൂമിനുള്ളിൽ നിന്നാരും കാണാതെ പുറത്തേക്ക് നടക്കാനൊരുങ്ങിയ മെറീന കാതിൽ വീണ സംസാര ചീളിൽ തറഞ്ഞ് ആ മോർച്ചറിയ്ക്ക് ഉള്ളിൽ തന്നെ നിന്നു പോയ്…

അവളുടെ കണ്ണുകൾ ചുറ്റും പരതിയതും കണ്ടു സംസാരിച്ചു കൊണ്ടകത്തേയ്ക്കു വരുന്ന മോർച്ചറി സെക്യൂരിറ്റിക്കാരായ രാഘവനെയും വേണുവിനെയും

“ഇന്നത്തെ കോളപ്പോൾ നിനക്കാണ് വേണു ഒത്തത്…
കാര്യം നല്ല തന്തയ്ക്ക് പിറക്കാഴികയാണ് സണ്ണി ഡോക്ടർ ചെയ്യുന്നത്… അതൊന്ന് നമ്മൾ കണ്ണടച്ചു വിട്ടാൽ ഒരുമിച്ചു കയ്യിൽ തടയുക നമ്മടെ ശമ്പളത്തിന്റെ രണ്ടിരട്ടി തുകയാണ്… കഴിഞ്ഞ ആഴ്ചയത് എനിയ്ക്ക് കിട്ടി… ഇന്നത് നിനക്കും കിട്ടും… എന്നെ ഓർത്തേക്കണേടാ വേണു കുപ്പീം പണോം കിട്ടുമ്പോൾ… എൻ്റെ വീതം തരികയും വേണം , മറക്കരുത് ”

കാതിൽ തിളച്ച എണ്ണ വീണതുപോലെ പൊള്ളി പിടഞ്ഞു പോയ് മെറീന അവരുടെ ഓരോ സംസാരത്തിലും…

ഇടനെഞ്ചിൽ നിന്നുയരുന്ന വേദനയുടെ ആർപ്പിനെ ഒതുക്കി പിടിച്ചവൾ മറഞ്ഞു നിന്നതും അവൾ നിന്ന ഭാഗത്തെ ഇരുട്ടിലേക്ക് നോട്ടമയക്കാതെ അവളെ കടന്നു മുന്നോട്ടു പോയവർ…

“ഇന്നത്തെ സണ്ണി ഡോക്ടറുടെ വരവ് അത് ഒരു ഒന്നൊന്നര വരവു തന്നെയാവും കേട്ടോ വേണൂ…’

മോർച്ചറിയ്ക്കുള്ളിൽ ഒരറ്റത്തായ് വൈകുന്നേരം കൊണ്ടുവന്നു വെച്ച മൃതശരീരത്തിനടുത്തു ചെന്നു ആ ശരീരത്തിലൂടെയാകെ നോട്ടമയച്ച് രാഘവൻ വേണുവിനോടു പറയുന്നതു കേട്ടതും തന്റെ കണ്ണുകൾ ഇറുക്കി ചിമ്മിയടച്ചു മെറീന…

“അതു രാഘവേട്ടൻ പറഞ്ഞതു ഞാനും സമ്മതിക്കുന്നു, ഈ കിടക്കുന്ന പെണ്ണൊരു ഒന്നൊന്നര മുതലുതന്നെയാണ് ട്ടോ …. അന്നത്തെ ആ പെണ്ണിനോട് കിടയൊപ്പിയ്ക്കും ഇവൾ…. രണ്ടും വലിയ കൂട്ടുക്കാരാണെന്നല്ലേ പുറത്തുള്ളവർ പറഞ്ഞത്… കെട്ടിയിട്ടൊന്നുമില്ല ഈ പെണ്ണും…..
ശവമായിട്ടാണെങ്കിലും
രണ്ടിനെയും സണ്ണി ഡോക്ടർക്കാണ് വിധിച്ചത്… ‘

വേണുവിന്റെ ചിരിയോടെയുള്ള പറച്ചിൽ…

മോർച്ചറിയ്ക്കുള്ളിലെ തണുപ്പിലും വിയർത്തു കുളിച്ചു മെറീന…
കാലുകൾ തളരുന്നതുപോലെയും ശരീരം കുഴയുന്നതുപോലെയും തോന്നിയവൾക്ക്…

”എന്നാലും ഇത്രയും പണവും പത്രാസുമെല്ലാം ഉള്ള സണ്ണി ഡോക്ടർമനസ്സുവെച്ചാൽ ഇതിനെക്കാളൊക്കെ കിടുവായ നല്ല മണി മണി പോലത്തെ ജീവനുള്ള എത്രയോ പെണ്ണുങ്ങളെ കിട്ടും…. ഇവിടെ തന്നെ അയാളുടെ ചുറ്റും എത്രയെണ്ണമാണ് കൊഞ്ചി കുഴഞ്ഞു നടക്കുന്നത്…. പെണ്ണിനോട് ഇത്രയ്ക്കും ആർത്തിയും ആക്രാന്തവും ഉണ്ടെങ്കിൽ അതിലൊരോന്നിനെയും ആവശ്യം പോലെ കൂടെ കിടത്തിയാൽ പോരെ ഡോക്ടർക്ക് ….
അല്ലാതെ ജീവനില്ലാത്ത തണുത്ത് മരവിച്ച ഈ ശവങ്ങളുടെ കൂടെ തന്നെ വേണോ ആവോ അങ്ങേർക്ക് കുത്തി മറിയാൻ….?

വേണുവിന്റെ ചോദ്യത്തിൽ രാഘവന്റെ മുഖത്ത് അശ്ലീല ചുവയുള്ളൊരു ചിരി തെളിഞ്ഞു…

“അതിപ്പോ ഓരോരുത്തർക്കും ഓരോ ഇഷ്ടം അല്ലേടാ വേണൂ… ഈ തണുത്ത് മരവിച്ച ശരീരങ്ങൾ കാണുമ്പോഴായിരിയിക്കും സണ്ണി ഡോക്ടറുടെ ശരീരം ചൂടാവുന്നതെങ്കിലോ…?
അതു മാത്രമല്ല ജീവനുള്ള ഒന്നിന്റെ ശരീരത്തിൽ കാട്ടി കൂട്ടുന്നതു പോലെയല്ലല്ലോ ഈ ചത്തു കിടക്കുന്നതിൽ… ഓരോരുത്തർക്കും ഓരോ തരം ലഹരി…
എനിയ്ക്കെന്തായാലും എന്റെ പെണ്ണും പിള്ളയേ പറ്റുകയുള്ളു … അത് ജീവനുള്ള ശവം… ഇത് ജീവനില്ലാത്ത ശവം…

ഒരു വലിയ തമാശ പോലെ രാഘവൻ പറയുമ്പോൾ തനിയ്ക്ക് മുന്നിൽ കിടക്കുന്ന മൃതശരീരത്തിലേക്ക് നോക്കി വേണു

ഡോക്റ് ഭാഗം പഠിച്ചോണ്ടിരുന്ന പെണ്ണാണ്….എന്തോ മരുന്നു കുത്തിവെച്ച് ജീവനൊടുക്കിയതാണ്….

പുറത്ത് നിന്നാരോ പറഞ്ഞത് ഓർത്തു വേണു…

മരണത്തിന്റെ അവസാന തെളിച്ചമുള്ള ആ മുഖത്ത് തന്നെ നോക്കിയൊരു പരിഹാസചിരിയുണ്ടോ..

ഒന്നു പതറി വേണു…

ഈ പെണ്ണ് ജീവിച്ചിരുന്നിരുന്നെങ്കിൽ… സണ്ണി ഡോക്ടർ ഈ ശരീരത്തെ കാണാതെയിരുന്നെങ്കിൽ….

എന്തിനോ വെറുതെ ആശിച്ചു പോയവന്റെ ഉള്ളം……

“നീ ഈ ടേമ്പിളൊന്ന് പിടിയെടാ… ആ അരികു ചേർത്തിടാം…. അവിടെയാണ് ഇവിടെ വരുമ്പോൾ സണ്ണി ഡോക്ടർ മണിയറ ഉണ്ടാക്കുന്നത്…. ഡോക്ടറുടെ പ്രവർത്തിയിലേക്ക് മറ്റൊരാളുടെ കണ്ണും ചെല്ലില്ല അവിടാകുമ്പോൾ…. ”

പറയുന്നതിനൊപ്പം രാഘവൻ ആ ടേബിൾ ഉയർത്തിയതും വേണുവും കൂടി ചേർന്നത് മെറീന പതുങ്ങി ഇരിക്കുന്ന ഇരുട്ടിന്റെ ഒരു മൂലയിലേക്ക് മാറ്റിയിട്ടു ….

“നമുക്ക് പോയാലോ…. സമയം പോലെ ഡോക്ടർ വന്നു പോട്ടെ… നമ്മുടെ ശല്യം വേണ്ട….

പരസ്പരം പറഞ്ഞവർ മോർച്ചറിയ്ക്ക് പുറത്തേക്ക് പോയതും തണുത്ത ആ മുറിയ്ക്കുള്ളിൽ ജീവനില്ലാത്ത ശരീരങ്ങൾക്കൊപ്പം അവശേഷിച്ചു മെറീനയും

വേണുവും രാഘവും മോർച്ചറി മുറിയ്ക്ക് പുറത്തേക്കിറങ്ങിയെന്നുറപ്പായതും മറഞ്ഞിരുന്ന ഇരുളിൽ നിന്ന് പുറത്തേക്കിറങ്ങി മെറീന ആ
മൃതശരീരത്തിനടുത്തെത്തി..

അവളുടെ ഓർമ്മയിൽ തൻ്റെ കൈകളിൽ ഇരുവശത്തും തൂങ്ങി നടന്നിരുന്ന രണ്ടു പെൺക്കുട്ടികളുടെ നിഷ്കളങ്ക മുഖം തെളിഞ്ഞു

മാളുവും റിയയും

റിയ തൻ്റെ സ്വന്തം ചോരയാണ് . അവളുടെ ആത്മ സുഹൃത്താണ് മാളു . അവളാണിപ്പോൾ തൻ്റെ മുന്നിലീ തണുത്ത് മരവിച്ചു കിടക്കുന്നത് .

എന്തിനാ മോളെ നീയും ഇതു ചെയ്തത് …?

മൗനമായ് ആ മൃതശരീരത്തോട് ചോദിക്കുമ്പോൾ എത്ര അടക്കിപിടിച്ചിട്ടും ഒരു തേങ്ങൽ പുറത്തു ചാടി മെറീനയിൽ നിന്ന്…

ഒരുമ്മിച്ച് കളിച്ച് തൻ്റെ കയ്യിൽ തൂങ്ങി വളർന്ന രണ്ടു പെൺക്കുട്ടികൾ … അതിലൊരാൾ തൻ്റെ അനിയത്തി റിയ രണ്ടാഴ്ച മുമ്പ് ആത്മഹത്യചെയ്തു …

ക്രൂരമായ കോളേജ് റാഗിങ്ങിന് ഇരയായിരുന്നു റിയയും മാളുവും

സമൂഹത്തിൻ്റെ ചോദ്യങ്ങളിൽ തളർന്നു പോയ റിയ ആത്മഹത്യ ചെയ്തപ്പോൾ തളരാതെ നിന്ന മാളുവാണിപ്പോൾ മരണത്തെ വരിച്ച് തൻ്റെ മുമ്പിൽ നിശ്ചലയായ് കിടക്കുന്നത് ….

റിയയുടെ ശരീരം പോസ്റ്റുമോർട്ടം നടത്തിയ പ്രസാദ് ഡോക്ടർ മെറീനയുടെ സുഹൃത്താണ്… അദ്ദേഹമാണ് മെറീനയോട് രഹസ്യമായ് പറഞ്ഞത് മരണത്തിനു ശേഷം റിയ റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന്…. അതു പക്ഷെ റിപ്പോർട്ടിൽ വന്നിട്ടില്ല. അതിനർത്ഥം അത്രയും സ്വാധീനമുണ്ടത് ചെയ്ത വ്യക്തിയ്ക്കെന്നാണ്….

ഇപ്പോഴറിയാം തനിയ്ക്ക് തൻ്റെ റിയയോടത് ചെയ്തത് ആരാണന്ന്…

സണ്ണി ഡോക്ടർ….
ഈ ഹോസ്പിറ്റലിൻ്റെ നെടുംതൂൺ…

നീചനാണ് അയാൾ …

മെറീന ചിന്തിച്ചിരിയ്ക്കും നേരം ആരോ മോർച്ചറി വാതിൽ തുറന്നകത്തേക്ക് വരുന്നതറിഞ്ഞു മെറീന ..

ഇരുളിൻ്റെ മറപറ്റി നിന്നവളുടെ കയ്യിലെ വീഡിയോ ക്യാമറ നിശ്ചലയായ് കിടക്കുന്ന റിയയിൽ ഫോക്കസ് ചെയ്തിരുന്നു ….

ഒരു വിടല ചിരിയോടെ സണ്ണി ഡോക്ടർ റിയയുടെ ശരീരത്തിലേക്കമർന്നതും കണ്ണുകളിറുക്കി അടച്ചു മെറീന….

മോർച്ചറിയിൽ പെൺക്കുട്ടിയുടെ മൃതശരീരത്തെ ക്രൂരമായ് റേപ്പ് ചെയ്ത മെഡിക്കൽ കോളേജ് ഡോക്ടറെ പൊതുജനമധ്യത്തിൽ വെച്ച് ഒരു സംഘം ആളുകൾ ക്രൂരമായ് വെട്ടി പരിക്കേൽപ്പിച്ചു ….

കഴിഞ്ഞ ദിവസമാണ് മോർച്ചറിയിൽ വെച്ച്
പെൺക്കുട്ടിയുടെ മൃതശരീരത്തെ ക്രൂരമായ് റേപ്പു ചെയ്യുന്ന ഡോക്ടർ സണ്ണിയുടെ വീഡിയോ ഓൺലൈൻ മാധ്യമങ്ങളിൽ വ്യാപകമായ് പ്രചരിച്ചത് . വാർത്തയെ തുടർന്ന്
ഒളിവിൽ പോയ പ്രതിയെ തിരഞ്ഞു കണ്ടെത്തിയാണ് മുഖം മറച്ചൊരു കൂട്ടം ആളുകൾ ആക്രമിച്ചത്…അതീവ ഗുരുതരാവസ്ഥയിലുള്ള പ്രതിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്നും ശരീരാവയവങ്ങൾ പ്രവർത്തനം നിലച്ച നിലയിലാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു ….

ഫ്ലാഷ് ന്യൂസായ് ചാനലുകൾ നിറഞ്ഞ് വാർത്തയോടുമ്പോൾ കുറച്ചു ദൂരെയൊരിടത്ത് മെറീനയുടെയും കൂട്ടാളികളുടെയും അടിയേറ്റു പുളഞ്ഞാർത്തു കരയുകയായിരുന്നു വേണുവും രാഘവനും …. ചെയ്ത തതെറ്റിനുള്ള ശിക്ഷയായ് ….

ശുഭം

RJ

Leave a Reply

Your email address will not be published. Required fields are marked *