മണിയറയിൽ തന്റെ നവ വധുവിനെകാത്തിരിക്കയാണ് ഗിരി….
മനസ്സിൽ താൻ കെട്ടിപ്പൊക്കിയ ഒരായിരം സ്വപ്നങ്ങളും, അതിലേറെ തന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചൊരാൾ കൂടെ…,
പ്രണയിക്കുവാൻ കൊതിച്ചു ഒരുപാട് ശ്രമങ്ങൾ നടത്തിയെങ്കിലും ഒരു പെണ്ണിന്റെ പോലും പ്രണയം അറിയുവാൻ കഴിയാത്ത ഒരാൾ…!
അത് ഞാൻ മാത്രമായിരിക്കും….!
“എനിക്ക് ഇനി പ്രണയിക്കണം….!
ഇനിയുള്ള നിമിഷങ്ങളൊക്കെ അവളെ സ്നേഹിച്ചു സ്നേഹിച്ചു….!”
എന്റെ സ്നേഹം കൊണ്ടവൾ വിയർപ്പുമുട്ടണം….
ഈ ലോകത്ത് മറ്റാർക്കും അവൾക്ക് കൊടുക്കുവാൻ കഴിയാത്തത്ര സ്നേഹം…. എനിക്ക് അവൾക്കായി കൊടുക്കണം..!”
“ എനിക്കൊരു പുതിയ മനുഷ്യനാവാണം…
പ്രണയിക്കുവാനൊരാളില്ലാതെ അലഞ്ഞ ആ പഴയ മനുഷ്യൻ ഇനിയില്ല…. “ എന്റെ ജീവിതാവസാനം വരെ പ്രണയിക്കാൻ എനിക്കായി ഒരു പ്രണയിനിയുണ്ട്…!”
“ ഈ ലോകത്തിലേക്ക് ഞങ്ങൾ ഒരുമിച്ചു ഇറങ്ങി ചെല്ലും…
അവിടെ ഞാൻ ഉറക്കെ വിളിച്ചു കൂവും…! ഐ ലവ് യൂ ഗീത….!!”
ആരൊക്കെ കേട്ടാലും എനിക്ക് കുഴപ്പമില്ല… ഈ ലോകം തന്നെ കേൾക്കട്ടെ…. ഞാൻ പിറകെ നടന്നവരും കേൾക്കട്ടെ… അവരെക്കാൾ മിടുക്കിയായ, അവരെക്കാൾ സുന്ദരിയായ…, അവരെക്കാൾ സ്നേഹമുള്ള…. അവരെക്കാളൊക്കെ എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണ്…. “
“ഓർക്കുമ്പോ എന്തെന്നില്ലാത്ത എന്തൊരു സന്തോഷം….!”
“ഇന്നവളെ ഞാൻ കെട്ടിപ്പിടിക്കും. എടുത്ത് ഉയർത്തും…. ഒരു കുഞ്ഞിനെ പോലെ അവളെ ഞാൻ കൊഞ്ചിക്കും… ചുംബനങ്ങൾ കൊണ്ടവളിൽ ഒരു കവിത തന്നെ എഴുതും….
“ പ്രണയം അതൊരനുഗ്ര നിമിഷം…
ഹൃദയം ചേരും അസുലഭ നിമിഷം…
അരികിൽ നീ വന്നു നിന്നാൽ
മനസ്സിൽ വന്നു ചേർന്നാൽ…”
“ കിളികൾ പാടും രാവും…
തൂ വെള്ളി നാദം നുകരും നിമിഷം…
സഖിയായി വന്നു ചേർന്നാൽ വിടരും പ്രണയ സുഗന്ധം…”
ആ കവിതയിലെ ആദ്യ വരി ഇങ്ങനെ ആയിരിക്കട്ടെ
“എന്റെ പ്രണയപുഷ്പമേ….!”
“ ഗിരിയേട്ടാ…!”
പിന്നിൽ നിന്നവളുടെ ശബ്ദം കേട്ടപ്പോ… ആദ്യം ഒരു നാണം വന്നയാളുടെ ചുണ്ടുകൾ ഒരു പുഞ്ചിരി വിരിഞ്ഞു..
മെല്ലെ തിരിഞ്ഞു കൊണ്ട് അവളെ നോക്കി….
“ വാ… ഇരിക്ക്…!”
കട്ടിലിൽ ഇരിക്കാൻ അവളോട് അയാൾ ആവശ്യപ്പെട്ടു.
ഒരു പുഞ്ചിരിയോടെ കട്ടിലേക്ക് ഗീത വന്നിരുന്നു.
കണ്ണെടുക്കാതെ അയാൾ അവളെ നോക്കി.
“ എന്താ… എന്താ ഇങ്ങനെ നോക്കുന്നത്…”!
അവൾ അയാളോട് ചോദിച്ചു.
“ഇതൊരു സ്വപ്നമാണോ …? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല…
എന്റെ ജീവിതത്തിലേക്ക് വന്ന ആദ്യത്തെ പെണ്ണാണെടോ താൻ…!
പ്രണയിക്കാൻ കൊതിയായിരുന്നു…
ഇതുവരെ എനിക്ക് ഒരാളെ കണ്ടെത്താനും കഴിഞ്ഞില്ല. എന്നോട് വന്നാരും ഇഷ്ടം പറഞ്ഞിട്ടുമില്ല. പ്രണയത്തിന്റെ മധുരമെന്തെന്ന് ഞാൻ അറിഞ്ഞിട്ടുമില്ല…!”
“ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ…? “
ആഗ്രഹിച്ച കളിപ്പാട്ടം കിട്ടിയ സന്തോഷത്തിൽ നിൽക്കുന്ന ഒരു കുഞ്ഞിനെ പോലെയായിരുന്നു അയാൾ….!
അയാളുടെ ആഗ്രഹം കേട്ട് ഗീത ദയനീയതയോടെ അയാളെ നോക്കി.
“ ഗിരിയേട്ടാ…! എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കുവാനുണ്ട്. അതിന് ശേഷം നമുക്ക് തീരുമാനിക്കാം.
ഗീത പറയുന്നത് കേട്ട് ഗിരി പകപ്പോടെ അവളെ നോക്കി.
“ ഞാനൊരു പ്രോസിറ്റ്യുട്ടാണ്….!!”
ഗിരിയുടെ ഹൃദയം തുടിക്കുന്നത് ആ നാല് ചുവരുകൾക്കുള്ളിൽ വലിയ ശബ്ദമെന്ന പോലെ തോന്നി…!
“ഏഹ്.. എന്താ പറഞ്ഞേ…”
“അതെ… എന്റെ ആവശ്യങ്ങൾക്കും പണത്തിനും വേണ്ടി സ്വന്തം ശരീരം വിറ്റ് ജീവിക്കുന്ന പെണ്ണ്., “
അത്രയും നേരം സന്തോഷവാനായിരുന്ന ഗിരിയുടെ നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നു.
അയാളുടെ കണ്ണുകൾ ചുവന്നു തുടുത്തു.
തിരിച്ചൊന്നും പറയാൻ കഴിയാതെ അയാൾ തേങ്ങി…
ശബ്ദമൊന്നും പുറത്തു വരാതെ ആ നിമിഷമത്രയും അയാൾ ഒരു മെഴുകുതിരിപോലെ ഉരുകി പോയിരുന്നു….
“ ക്ഷമിക്ക് എന്നോട്….! ഒന്നും മനഃപൂർവമായിരുന്നില്ല…. നിങ്ങളെ പോലെ നല്ലൊരു മനുഷ്യനെ ചതിക്കാൻ എനിക്ക് കഴിയില്ല….
ഒക്കെ തുറന്ന് പറഞ്ഞു ഈ രാത്രി തന്നെ ഈ വീട്ടിൽ നിന്നുമിറങ്ങാനാണ് ഞാൻ കാത്തിരുന്നത്…!”
“എനിക്കൊരു വിവാഹ ജീവിതം കൊതിച്ചല്ല ഈ വിവാഹത്തിന് ഞാൻ സമ്മതിച്ചത്….!
“ഗിരിയേട്ടന് അറിയാലോ എനിക്ക് ഇളയതായി രണ്ട് അനിയത്തിമാരുണ്ട്. പ്ലസ്ടു കഴിഞ്ഞു വീട്ടിൽ നിക്കുന്ന സമയത്ത് അച്ഛന് ഒരു ബൈക്ക് ആക്സിഡന്റ് ഉണ്ടായി… വീട്ടിൽ സംഭവം അറിഞ്ഞുടനെ അമ്മക്ക് സ്ട്രോക്കും വന്നു. രണ്ടുപേരും മരണത്തോടെ മല്ലടിച്ചു തിരിച്ചു വന്നു. ജീവൻ മാത്രം അവശേഷിച്ചു.
അമ്മ തളർന്നു പോയിരുന്നു.
കിടക്കയിൽ നിന്നെഴുന്നേൽക്കാൻ കൂടെ കഴിയില്ല പാവത്തിന്.
അച്ഛനും അങ്ങനെ തന്നെ. എന്റെ സഹായമുണ്ടെൽ എണീറ്റ് നടക്കും…!
ഞങ്ങൾ മൂന്നു പെൺകുട്ടികൾ മാത്രം. നാടുവിലത്തെത് അന്ന് പത്താം ക്ലാസ്സിൽ ഇളയവൾ എട്ടിലും.
പലരുടെയും സഹായങ്ങൾ കൊണ്ട് കൊറേ കാലം കടന്നു പോയ്.
സഹായങ്ങൾ പിന്നെ മറ്റു പല രീതികളിലുമായി.
പത്താം ക്ലാസ്സ് നല്ല മാർക്കൊടെ അവൾ പാസയി. തുടർന്ന് പഠിക്കുവനുള്ള ആഗ്രഹം അവൾ എപ്പോഴും പറഞ്ഞു കൊണ്ടേയിരുന്നു… അന്ന് തൊട്ടടുത്തുള്ള വീടുകളിൽ തൂക്കാനും തുടയ്ക്കാനും പാത്രങ്ങൾ കഴുകുവാനൊക്കെ ഞാൻ പോയ് തുടങ്ങി അതിലെ കുഞ്ഞു വരുമാനം കൊണ്ട് അമ്മയ്ക്കും അച്ഛനുമുള്ള മരുന്നുകൾ വാങ്ങുവാൻ തന്നെ തികഞ്ഞിരുന്നില്ല.
പിന്നെ അവളെ എങ്ങനെ പഠിപ്പിക്കാൻ., ജോലി ചെയ്യുന്ന വീടുകളിൽ നിന്ന് കുറച്ച് കടമായി ചോദിച്ചു നോക്കാമെന്ന് കരുതി ചോദിച്ചെങ്കിലും
“ നിനക്ക് പൈസ എങ്ങനെ തരും… ഇപ്പൊ തന്നെ മുഴു പട്ടിണി. കിട്ടുന്നതൊന്നും തികയുന്നുമില്ല. എങ്ങനെ നിന്നെ വിശ്വസിച്ചു പണം തരും എന്നൊക്കെ പറഞ്ഞപ്പോ..!”
ഗീത അറിയാതെ വിതുമ്പി പോയ്…
എനിക്ക് അറിയില്ലായിരുന്നു ഗിരിയേട്ടാ ആ നിമിഷമൊക്കെ അവരുടെ മുന്നിൽ ഒരു ചിരിയോടെ ഞാൻ നിന്നുവെന്ന്….
ആരും പണം തരാൻ തയ്യാറായില്ല.
പക്ഷെ എന്നോട് കുറച്ച് അടുപ്പം കാണിച്ച ഒരു അങ്കിളുണ്ട്….
എപ്പോ വീട്ടിൽ ചെന്നാലും എനിക്ക് കഴിക്കാനും അനിയത്തിമാർക്ക് കഴിക്കാൻ തന്നു വിടുകയും ഒരു ടിപ്പ് എന്ന പോലെ അവിടുത്തെ ആന്റി കാണാതെ ഇടക്കൊക്കെ ചിരിച്ചുകൊണ്ട് മോളെ എന്ന് വിളിച്ചു ഒരു അച്ചനെ പോലെ സ്നേഹം തരുന്ന അങ്കിൾ. ആരൊക്കെ അവഗണിച്ചാലും അയാൾ തരുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
പതിവ് പോലെ അവിടുത്തെ ജോലികളൊക്കെ തീർത്ത് ഇറങ്ങാൻ നേരം അങ്കിളിന്റെ ഡോറിൽ പോയ് കൊട്ടി.
എന്റെ സ്വന്തം വീടുപോലെയായിരുന്നു അതും. എവിടെ വേണേലും കയറി ചെല്ലാമെന്നുള്ള ധൈര്യവും സ്നേഹവുമൊക്കെ ആ വീട്ടിൽ നിന്ന് എനിക്ക് കിട്ടിയിരുന്നു.
അങ്കിൾ കഥക് തുറന്നു വെളിയിൽ വന്നു….
ജോലിയൊക്കെ കഴിഞ്ഞോടി കൊച്ചേ എന്ന് ചോദിച്ചുകൊണ്ട്… ഇന്നാ ഇത് വച്ചോ അനിയത്തിമാർക്ക് കൊണ്ട് കൊടുക്കെന്ന് പറഞ്ഞു കൊറേ മിഠായിയും മധുരമുള്ള മറ്റെന്തോ പലഹാരങ്ങളും എനിക്ക് നേരെ നീട്ടി. പിന്നെ എന്റെ കൂലിയും.
പോയ് വാ എന്ന് പറഞ്ഞുകൊണ്ട് അങ്കിൾ മുറിയിലേക്ക് കയറാൻ തുടങ്ങിയതും ഞാൻ അയാളെ പെട്ടെന്ന് വിളിച്ചു.
അങ്കിളെ പോകല്ലേ….എനിക്ക് ചെറിയൊരു ഹെല്പ് വേണം….
“ എന്താടി കൊച്ചേ…? “
“ അങ്കിളെ എനിക്ക് കുറച്ചു രൂപ വേണം…!”
“ ആഹാ എന്താടി കാര്യം..!”
“ എന്റെ അനിയത്തിക്ക് തുടർന്ന് പഠിപ്പിക്കണം … അവളെ ഉയർന്നൊരു നിലയിൽ എത്തിക്കണം…. മിടുക്കിയ അങ്കിളെ അവൾ…!”
“എത്ര വേണം നിനക്ക്…. എന്നോട് ചോദിച്ച പോരെ… അതിനീ വളച്ചു കെട്ടലൊക്കെ എന്നാത്തിനാ…! നീ വാ!”
അങ്കിളെന്നെ മുറിയിലേക്ക് ക്ഷണിച്ചു… സന്തോഷത്തോടെ ഞാൻ അകത്തേക്ക് കയറി ചെന്നു…..
“ഒരുപാട് പേരോട് ഞാൻ ചോദിച്ചങ്കിളെ… എല്ലാർക്കും ഞാൻ തിരിച്ചു കൊടുക്കുമോ എന്നുള്ള ഭയം കൊണ്ട് ആരും തന്നില്ല…! അവളൊരു ആഗ്രഹം പറഞ്ഞിട്ട് അത് സാധിച്ചു കൊടുക്കാതെ എന്റെ കുഞ്ഞിയുടെ വിഷമം കാണാൻ എനിക്ക് കഴിയില്ല…!” കുറച്ച് വൈകിയാണെങ്കിലും എല്ലാം തന്നു തീർക്കും…!”
അങ്കിൾ മേശ തുറന്നു കുറെ നോട്ടുകൾ എണ്ണുക പോലും ചെയ്യാതെ എടുത്തു. എന്റെ അടുത്തേക്ക് നടന്നു വന്നു.
“ ദേ ഈ പണം ഞാൻ എണ്ണിയിട്ട് കൂടിയില്ല. നീ തിരിച്ചു തരികയൊന്നും വേണ്ട…. നന്നായിട്ട് അവളെ പഠിപ്പിക്ക്…”
സന്തോഷം കൊണ്ടെന്റെ കണ്ണുകൾ നുറഞ്ഞൊഴുകി.
യാചാനയോടെ കൈകൾ മുന്നിലേക്ക് നീട്ടി നിന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ഞാനിട്ടിരുന്ന മുഷിഞ്ഞ ചുരിദാറിന്റെ മുൻ വശം അയാൾ കൈകൾ കൊണ്ട് അകത്തി എന്നിട്ട് ആ പണം എന്റെ മാറിലേക്ക്….!!””
പറഞ്ഞു മുഴുവപ്പിക്കും മുൻപ് ഗീതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….
“ എന്റെ മാറിലേക്ക് വച്ചു തന്നു…!”
“ നീ ആഗ്രഹിക്കുന്നതിലും കൂടുതൽ ഞാൻ തരും… പക്ഷെ എനിക്ക് വേണം എല്ലാം…!”
ആ പണം അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു വെളിയിലേക്ക് ഞാൻ ഓടി….
പക്ഷെ എന്റെ അനിയത്തിയുടെ മുഖം പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു. ആരോട് ചോദിക്കാനാണ്… എനിക്ക് ആര് പണം തരാനാണ്…. എന്നെ കളിയാക്കിയ പലരുടെയും മുഖം മനസ്സിൽ തെളിഞ്ഞു.ഗേറ്റ് ന്റെ അടുത്ത് ചെന്നിട്ട് വീണ്ടും ഞാൻ തിരികെ ചെന്നു.
ഞാൻ മുറിയിൽ ചെന്നപ്പോ അയാൾ തറയിലിരുന്നു പൈസ പറക്കുകയായിരുന്നു…
ഞാൻ അയാളുടെ നേരെ കൈകൾ നീട്ടി….
“ ഞാൻ വരാം… എന്തു വേണമെങ്കിലും ചെയ്യാം…!”
അയാൾ ഒരു ചിരിയോടെ എഴുന്നേറ്റു…
“എന്ത് സുന്ദരിയാടി നിന്നെ കാണാൻ…. നിന്നെ ഞാൻ വല്ലാതെ കൊതിച്ചുപോയ്…!” എന്റെ മാറിലേക്ക് നോക്കി അയാൾ എന്തൊക്കെയോ പറഞ്ഞു.
രൂപയും വാങ്ങി ഞാൻ അവിടെ നിന്നു ഇറങ്ങി…
പിന്നെ അയാൾ എന്റെ ശരീരത്തെ പലപ്പോഴായി ഉപയോഗിച്ച് തുടങ്ങി… എന്റെ ആവശ്യങ്ങളും വർധിച്ചു.
പിന്നെ അയാളുടെ കൂട്ടുകാർ, അവരിലൂടെ മറ്റുള്ളവർ അങ്ങനെ പേരും ഊരും ഒന്നും അറിയാത്ത എണ്ണം പോലുമില്ലാത്ത എത്രയോ പേർ..!”
ഗീത ഒന്നു നിർത്തി… ഗിരിയെ നോക്കി…
അയാൾ നിശബ്ദനായി അവളെ നോക്കി നിന്നു,
അങ്ങനെ അനിയത്തിമാരുടെ വിദ്യാഭ്യാസവും ജോലിയും വിവാഹവുമൊക്കെ നടത്തി.
കഴിഞ്ഞു കൂടാൻ ഒരു കുഞ്ഞു വീടുമൊക്കെ ഈ തൊഴിലിൽ നിന്നാണ് ഞാൻ നേടിയെടുത്തത്… നല്ല ഡോക്ടർ മാരുടെ മരുന്നുകളൊക്കെ നൽകി അമ്മയുടെയും അച്ഛന്റെയും ജീവൻ തിരികെ കൊണ്ട് വന്നു… മരിക്കുന്നതിന് മുൻപ് അവരുടെ ആഗ്രഹമായിരുന്നു എന്റെ വിവാഹം…
ഒരുപാടുപ്രാവശ്യം പറഞ്ഞു….. കല്യാണം വേണ്ടെന്ന്…
പക്ഷെ…. നിങ്ങളെ പോലെ നല്ലൊരു മനുഷ്യന്റെ ജീവിതത്തിലെ ഒരു കരടായിപ്പോയി ഞാൻ….. എന്നോട് ക്ഷമിക്കു….!!”
അവൾ ഗിരിയെ നോക്കി കൈ കൂപ്പി…
ആ കൈകളിൽ അയാൾ പിടിച്ചു…
“ഞാൻ തന്നെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ…..!”
“ഏയ്…പരിശുദ്ധയല്ലാത്ത ജീവതം കളങ്കപ്പെട്ട ഒരുവളാണ് ഞാൻ…
ഗിരിയേട്ടൻ എന്നെ ഒരിക്കലും ആഗ്രഹിക്കരുത്. ഗിരിയേട്ടന് എന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും…!” ഏട്ടന് നല്ലമനസാണ്…നല്ലതേ വരൂ…!!”
ഗിരിയേട്ടന്റെ പൂർണ സമ്മതത്തോടെ ഞാൻ ഇറങ്ങട്ടെ…!”
“ഇല്ല… നിന്നെ ഞാൻ എങ്ങോട്ടും വിടില്ല.. “
ഗിരി അവളുടെ കൈകളിൽ പിടിച്ചു…. നിന്റെ ഭൂതകാലം എനിക്കൊരു പ്രശ്നമല്ല… പക്ഷെ എനിക്ക് നിന്നെ ഇഷ്ടമാണ്….!”
അയാൾ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു….
ഇതുപോലെ കഴിഞ്ഞ കാലങ്ങൾ തുറന്നു പറയാൻ പോലും അവൾക്ക് ആരുമില്ലായിരിക്കും…. അവൾക്ക് പ്രണയം ഇല്ലായിരിക്കും….! എന്നോട് ഇത്രയുമൊക്കെ തുറന്നു പറയണമെങ്കിൽ… എന്നോട് ഇഷ്ടമുള്ളത് കൊണ്ടല്ലേ…? മറ്റുള്ളവർ അവളുടെ ശരീരമല്ലേ സ്നേഹിച്ചത്… ഞാൻ അവളെയാണ് സ്നേഹിച്ചത്… അയാൾ അവളെ മുറുകെ കെട്ടിപിടിച്ചു….
അവസാനിച്ചു…
✍️ ബിനു ഓമനക്കുട്ടൻ
