അവിചാരിതം
………………….
“ചിന്നു മോളെ പ്ലീസ്…. ഈ അച്ഛന്റെ മാനം നീ രക്ഷിക്കണം…..”
കൺ മുൻപിൽ കൈ കൂപ്പി നിൽക്കുന്നത് സ്വന്തം അച്ഛനാണ്….
അവളുടെ കണ്ണുകൾ കൂർത്തു വന്നു. പേരറിയാത്ത എന്തെല്ലാമോ വികാരങ്ങൾ അവളുടെ മുഖത്ത് മിന്നി മാഞ്ഞു.
” എന്താണ് പറയുന്നതെന്ന് വല്ല നിശ്ചയവും ഉണ്ടോ അച്ഛന്…… അല്ലെങ്കിൽ തന്നെ പരസ്പരം അറിയാതെ ഒരിക്കൽ പോലും നേരിട്ട് കാണാത്ത ഒരാളെ വിവാഹം കഴിക്കണമെന്ന് എത്ര എളുപ്പത്തിലാണ് അച്ഛൻ പറയുന്നത്….. അതും ഈ അവസാന നിമിഷം…?? ”
” മോളെ…. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുൻപിൽ അച്ഛൻ നാണം കെട്ടു നിൽക്കുന്നത് നിനക്ക് കാണാണോ…. അതാണോ നിന്റെ ആഗ്രഹം…. ”
അൽപ്പം ശബ്ദമുയർയത്തി അമ്മയത് പറയുമ്പോൾ വിശ്വാസം വരാത്തത് പോലെ അവരെ നോക്കി നിന്നു പോയവൾ
“അച്ഛന്റെ അഭിമാനമാണോ എന്റെ ജീവിതമാണോ അമ്മക്ക് വലുത്…??”
അവളുടെ ആ ചോദ്യത്തിന് മുൻപിൽ ഉത്തരം മുട്ടി പോയിരുന്നു അവർക്ക്
മേലെടത്തെ ചന്ദ്രശേഖരനും ഭാര്യ വസുധക്കും മക്കൾ മൂന്നാണ്…
ഏറ്റവും മൂത്തത് ചാന്ദിനി എന്ന് അറിയപ്പെടുന്ന ചന്ദു ആളൊരു ഗൈനക്കോളജിസ്റ്റ് ആണ്. അവളുടെ വിവാഹമായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.
രണ്ടാമത്തവൾ ചിൻമയി എല്ലാവരും സ്നേഹത്തോടെ ചിന്നു എന്ന് വിളിക്കും മൂന്നാമത്തത് ഒരു മകനാണ് ഏറെ നേർച്ചയും കാഴ്ചയും വെച്ച് കാത്തിരുന്നു കിട്ടിയവൻ വസിഷ്ഠ് എല്ലാവരുടെയും വസു.
ചിന്നു ബി എസ് സി നഴ്സിംഗ് അവസാന വർഷ വിദ്യാർത്ഥിയാണ്.
വസിഷ്ഠ് പ്ലസ്റ്റു.
ആ നാട്ടിലെ അറിയപ്പെടുന്നൊരു കുടുംബമാണ് മേലെടത്ത്.
മേലെടത്തെ ചന്ദ്രശേഖൻ ആളൊരു ഗൾഫ് കാരനാണ്….. ഗൾഫിലെ നീണ്ട 20 വർഷത്തെ ബിസിനസ് ജീവിതം അവസാനിപ്പിച്ചു നാട്ടിൽ സെറ്റിൽ ആയിട്ട് നാല് വർഷം മാത്രമേ ആയിട്ടുള്ളു ഭാര്യ വസുധ വീട്ടമ്മയും.
ഗൾഫിൽ ചന്ദ്രശേഖരന്റെ പാർട്ണർ ആയിരുന്ന അനന്തപത്മനാഭന്റെ ഒരേ ഒരു മകനും സൺ റൈസ് ഹോസ്പിറ്റലിന്റെ എം ഡി കൂടിയായ ഡോക്ടർ വൈഭവ് ആണ് വരൻ.
.
അതിരാവിലെ ബ്യൂട്ടിപാർലറിൽ ഒരുങ്ങാൻ പോയ ചാന്ദിനി സമയമെറെ കഴിഞ്ഞിട്ടും മടങ്ങിയെത്തിയില്ല
ബ്യൂട്ടിപാർലറിൽ അന്വേഷിച്ചു ചെന്നെങ്കിലും അവൾ അവിടെ ചെന്നിട്ടില്ല എന്നൊരു വിവരമാണ് അവർക്ക് കിട്ടിയത്.
ചന്ദ്നിയുടെ മുറി പരിശോധിച്ചപ്പോൾ അവൾക്കായി വാങ്ങിയ സ്വർണ്ണവും അവൾ ഉപയോഗിച്ചു കൊണ്ടിരുന്ന സ്വർണ്ണവും വിവാഹത്തിനായി വാങ്ങിയ വസ്ത്രവും ഒപ്പം ഒരു എഴുത്തും മാത്രമാണ് അവർക്ക് കണ്ടെത്താനായത്
അതിൽ ഇങ്ങനെ എഴുതിയിരുന്നു
“ഞാൻ പോകുവാണ്…. ആളെ നിങ്ങൾ അറിയും
കാലുപിടിച്ചു പറഞ്ഞതല്ലേ ആൽബിനെ അല്ലാതെ മറ്റൊരാളെ ആ സ്ഥാനത് സങ്കൽപ്പിക്കാൻ പോലും എനിക്കാവില്ലെന്ന്….
ഞാൻ ആൽബിനൊപ്പം തന്നെയാണ് പോകുന്നത്. രണ്ട് ദിവസം മുൻപ് ഞങ്ങളുടെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞു ഞങ്ങളെ തേടി ആരും വരണമെന്നില്ല…. എവിടേലും പോയി ജീവിച്ചോളാം ഞങ്ങൾ… ഉപദ്രവിക്കരുത് പ്ലീസ്….”
ഇത്രയുമായിരുന്നു എഴുത്തിൽ ഉണ്ടായിരുന്നത്
മുഹൂർത്തതിന് ഇനിയും ഒരു മണിക്കൂർ മാത്രമാണ് ബാക്കി….. ചെക്കൻ കൂട്ടർ അവിടെ നിന്ന് പുറപ്പെട്ടു കഴിഞ്ഞു എന്നൊരു കാൾ ചന്ദ്രശേഖൻരനെ തേടിയെത്തി.
പരിഭ്രമിച്ചു നിൽക്കുകയാണയാൾ
“അനന്തപത്മനാഭനോട് എന്തു പറയും നമ്മൾ….??”
ഏറെ നേരത്തേ ആലോചനകൾക്ക് ശേഷം വസുധ ആയിരുന്നു അത് ചോദിച്ചത്….
“അത് കുഴപ്പമില്ല….. അവന് എന്റെ മകൾ വേണമെന്ന് മാത്രെ ഉള്ളു…. അതിപ്പോ ചന്ദിനി ആയാലും ചിൻമയി ആയാലും അവനു പ്രശ്നമുള്ള കാര്യമില്ല…..
പക്ഷെ അവന്റെ മോൻ…. ആ ചെക്കൻ എന്തു പറയുമെന്നാണ്…..
എന്തായാലും വരുന്നിടത്തു വെച്ച് നോക്കാം”
ചന്ദ്രശേഖരന് രണ്ടു സഹോദരി മാരാണ് അവർക്ക് രണ്ടു പേർക്കും ഓരോരോ ആൺ മക്കൾ
ആഡിറ്റോറിയത്തിന്റെ ഗ്രീൻ റൂമിലിരുന്ന് കൊണ്ടു പിടിച്ച ചർച്ചയിലാണ് എല്ലാവരും
എല്ലാ കണ്ണുകളും ചിൻമയിയിലേക്ക് നോട്ടമെയ്തു നിൽക്കുകയാണ്
“ചിന്നു എന്താണ് നിന്റെ തീരുമാനം….? ഇതുമായിട്ട് മുന്നോട്ട് പോകാൻ തന്നെയല്ലേ…??”
ചന്ദ്രശേഖരന്റെ മൂത്ത പെങ്ങളുടെ മകൻ ശ്രാവൺ ആയിരുന്നു അത് ചോദിച്ചത്…
“ഞാൻ ഇത്രേം നേരം എന്റെ സ്റ്റാൻഡ് എന്താണെന്ന് പറഞ്ഞിട്ടും ശ്രീയേട്ടന് മനസ്സിലായില്ലേ….??”
ദേഷ്യം കൊണ്ട് ജ്വലിക്കുകയാണവൾ
“ചേച്ചി ചെയ്ത തെറ്റിന് ഞാൻ എന്തിന് ബലിയാടാവണം….??”
അവളുടെ ചോദ്യം ന്യായമാണെങ്കിലും തത്കാലം കുടുംബത്തിന്റെ മാനം രക്ഷിച്ചേ പറ്റു എന്ന നിലപാടിൽ ഒറ്റക്കെട്ടായി ഉറച്ചു നിൽക്കുകയാണ് കുടുംബക്കരെല്ലാവരും….
മേലെടത്തെ ആദ്യത്തെ വിവാഹമാണ് അതുകൊണ്ടു തന്നെ നാടടച്ചു ക്ഷണിച്ചിട്ടുണ്ട് വിവാഹം.
ഏകദേശം മൂവായിരം പേരോളം വന്നു കഴിഞ്ഞു…ഇനിയും വന്നോണ്ടിരിക്കുവാണ് ആൾക്കാർ
“മോളെ നമ്മൾ ക്ഷണിച്ചിട്ട് ഇവിടെ എത്തി ചേർന്നവരോട് നമുക്കൊരു ഉത്തരവാദിത്തം ഇല്ലേ…. നമ്മുടെ കുടുംബത്തിന്റെ അഭിമാനം….
അങ്ങനെ ഒരു പാട് ചോദ്യങ്ങൾക്ക് ഉള്ള മറുപടിയാണ് നിന്റെ തീരുമാനം…”
ചന്ദ്രശേഖരൻ ആവളുടെ കൈകൾ കൂട്ടിപിടിച്ചു…. അയാളുടെ ഉള്ളം കൈക്കുള്ളിലിരുന്ന് അവളുടെ കൈകൾ വിറച്ചു……
“സമ്മതിക്ക് മോളെ….”
പിന്നെയും അയാളുടെ ഇടറിയ സ്വരം
“അച്ഛൻ പറഞ്ഞത് ശെരിയാണ് നമ്മൾ വിളിച്ചു വരുത്തിയവരോട് നമ്മുക്ക് ഉത്തരവാദിത്തം ഉണ്ട്
പക്ഷേ അതിനെക്കളേറെ ഉത്തരവാദിത്തം വേണ്ടത് ജനിപ്പിച്ച മകളോടല്ലേ…..??
ഞാൻ പറഞ്ഞതിൽ എന്തേലും തെറ്റുണ്ടോ…..??
പറ….”
“മതി…. നിർത്തിക്കോ നിന്റെ അധിക പ്രസംഗം…. എന്നിട്ട് അച്ഛൻ പറയുന്നത് അനുസരിക്കാൻ നോക്ക്….”
ഏറെ നേരത്തേ നിശബ്ദതയ്ക്ക് ശേഷം വസുധയുടെ സ്വരം അവിടെ വീണ്ടും ഉയർന്നു കേട്ടു….
ചന്ദ്രശേഖരന്റെ കൈക്കുള്ളിലിരുന്ന ചിൻമയിയുടെ വിരലുകൾ വേദനിക്കാൻ തുടങ്ങി…. അയാളുടെ കണ്ണിൽ മറ്റൊരു ഭാവം
”ജനിപ്പിക്കാനറിയാമെങ്കിൽ നിന്നെ എങ്ങനെ നിലക്ക് നിർത്തണമെന്നും എനിക്കറിയാം….
പറഞ്ഞതനുസരിച്ചു ഒരു മണിക്കൂറിനുള്ളിൽ വിവാഹ പന്തലിൽ എത്തിയാൽ നിനക്ക് കൊള്ളാം…. അതല്ല മറിച്ചാണെൽ….
വസുധേ…….. ”
താക്കിത് പോലെ ചിന്മായിയോട് അത് പറഞ്ഞു കൊണ്ടായാൾ ഒരു അലറിച്ചയോടെ വസുധയെ വിളിച്ചതും ചിൻമയിയും വസുധയും ഒരുപോലെ ഞെട്ടിയിരുന്നു
പെട്ടന്ന് മാറിയ അച്ഛന്റെ ഭാവം കണ്ടു പകച്ചു നിൽക്കുകയാണ് ചിൻമയി….. ആദ്യമായാണ് ഇങ്ങനൊരു ഭാവം….. ചിലപ്പോൾ ചേച്ചി ഇങ്ങനൊക്കെ ചെയ്തതിന്റെ ഫലമാകും ഇതൊക്കെ…. അവളെന്തൊക്കെയോ സ്വയം പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
ചിന്മായിക്ക് ഒരു വയസുള്ളപ്പോഴാണ് ചന്ദ്രശേഖരൻ ആദ്യമായി ഗൾഫിൽ പോകുന്നത്…. നാല് വർഷം മുൻപ് എല്ലാം അവസാനിപ്പിച്ചു അയാൾ മടങ്ങി എത്തിയപ്പോഴേക്കും അവൾ നഴ്സിംഗ് പഠിക്കാൻ ബാംഗ്ളൂരിലേക്ക് വന്നു കഴിഞ്ഞിരുന്നു…….
വല്ലപ്പഴും ലീവിന് വരുന്ന സ്നേഹനിധിയായ അച്ഛനെ മാത്രം കണ്ടു വളർന്നവൾക്ക് അയാളുടെ ഈ ഭാവം അന്യമായിരുന്നു….
ജീവിതം കീഴ്മേൽ മറിയാൻ പോകുന്നത് പോലൊരു തോന്നൽ അവളെ പൊതിഞ്ഞു…
ഇതിനിടയിൽ തന്നെ അപ്പച്ചിയുടെ മറ്റൊരു മോൻ വീട്ടിൽ പോയി ചന്ദ്ധിനിക്ക് വേണ്ടി വാങ്ങിയ സാരിയും ആഭരണങ്ങളും എടുത്തു കൊണ്ട് വന്നു….
കാഴ്ച്ചയിൽ ചിൻമയിയും ചന്ദ്ധിനിയും ഏകദേശം ഒരേ പോലെയുള്ള ശരീര പ്രാകൃതമായതിനാൽ ഡ്രെസ്സിലൊന്നും മാറ്റങ്ങൾ വരുത്തേണ്ടി വന്നില്ല…
അപ്പച്ചിമാരും വസുധയും ചേർന്ന് അവളെ ഒരുക്കുമ്പോഴും മുടി മേടഞ് അതിലേക്ക് പൂവ് വെക്കുമ്പോഴും എല്ലാം അവളൊരു നിസ്സഹായാവസ്ഥയിൽ ഇരുന്നു…..
“ചേച്ചി ചെയ്ത തെറ്റാണു….. പക്ഷേ അനുഭവിക്കേണ്ടി വന്നത് താനും….”
അവൾ മനസിലോർത്തു
ഒട്ടൊരു നേരത്തെ ആലോചനയ്ക്കുള്ളിൽ അവളുടെ മുഖം തെളിഞ്ഞു….. മുഖത്തൊരു പുഞ്ചിരി സ്ഥാനം പിടിച്ചു….
.
അപ്പച്ചി മാരുടെ മുഖത്ത് പൂനിലാവുദിച്ച സന്തോഷം….
“ദേ ഇത്രേയുള്ളൂ നാത്തൂനേ….. മോളുടെ മുഖം തെളിഞ്ഞത് കണ്ടോ…. ഒന്ന് ഇരുന്ന് ചിന്തിച്ചപ്പോ അവൾക് മനസിലായി ഏതാണ് നല്ലതെന്ന്.., അല്ലേ മോളെ..”
അവളൊന്നും പറഞ്ഞില്ല….
തലപ്പൊലിയുടെ അകമ്പടിയോടെ മണ്ഡപത്തിലേക്കു കയറുമ്പോൾ കാണിക്കൾക്കിടയിൽ നിന്ന് മുറു മുറുപ്പുകൾ ഉയർന്നു…. ഒപ്പം മൂത്ത പെണ്ണ് ഓളോചോടിയെന്ന വാർത്തയും പടർന്നു തുടങ്ങി….
മണ്ഡപത്തിൽ ഇരിക്കുന്നവന്റെ മുഖത്തിന് മാറ്റമൊന്നും ഇല്ല…..
മുഖം ഉയർത്തി നോക്കാത്തതിനാൽ സത്യത്തിൽ പെണ്ണ് മാറിയതൊന്നും അവൻ അറിഞ്ഞില്ല….
അത്ര അടുത്തറിയാവുന്നവർക്ക് മാത്രമേ അവന്റെ താല്പര്യമില്ലായ്മ മനസിലാവുന്നുണ്ടായിരുന്നുള്ളു….
കാരണം അനന്തപത്മനാഭന്റെ നിർബന്ധവും ഭാര്യ രാഗിണിയുടെ ആത്മഹത്യാ ഭീഷണിയും കാരണം ആണ് അവൻ ഈ വിവാഹത്തിന് തയ്യാറായത് തന്നെ…..
പെണ്ണുകാണാൻ വന്നപ്പോൾ അവൻ ചാന്ദിനിയെ ശെരിക്കൊന്ന് കണ്ടിരുന്നു പോലും ഇല്ല….
ചിൻമയിക്ക് ആ സമയത്ത് നഴ്സിംഗ് മൂന്നാം വർഷ ഫൈനൽ പരീക്ഷ ആയിരുന്നു…. അത് കൊണ്ട് തന്നെ വൈഭവിനെ അവളും മുൻപ് കണ്ടിരുന്നില്ല….
ചുരുക്കി പറഞ്ഞാൽ പെണ്ണും ചെക്കനും മാതാപിതാക്കളുടെ ഭീഷണിക്കു വഴങ്ങി വിവാഹം കഴിക്കാൻ തയ്യാറായവരായിരുന്നു
അത് കൊണ്ടു തന്നെ ഇരുവർക്കുമിടയിൽ പരസ്പര സംസാരം പോലും ഉണ്ടായിട്ടില്ലായിരുന്നു.
സ്റ്റേജിലേക്ക് കയറിയ ചിൻമയിയുടെ മിഴികൾ ഒരുവേള അവനിലേക്ക് നീണ്ടു…..
ചുറ്റുമുള്ള കണ്ണുകളെല്ലാം അവരിലേക്കാണ്….
ചിൻമയി നേരെ നടന്നു ചെന്നത് സ്റ്റേജിനൊരു വശത്തു കേക്ക് കട്ടിങ്ങിനായി വെച്ച ടേബിളിൽ ഇരിക്കുന്ന മൈക്കിനടുത്തേക്കാണ്….
അവളുടെ ആ പ്രവർത്തിയെ അൽപ്പം അത്ഭുധത്തോടെയാണ് സ്റ്റേജിൽ നിന്നവർ വീക്ഷിച്ചത്…. എന്നാൽ ചന്ദ്രശേഖൻരന്റെയും വസുധയുടെയും ഉള്ളിൽ അകാരണമായൊരു ഭയം ഉരുണ്ടുകൂടി…
അവൾ പാട്ട് പാടാനാവും മൈക്ക് എടുത്തെന്നു വിചാരിച്ചിരുന്ന കാണികൾക്ക് മുൻപിൽ അവൾ സംസാരിച്ചു തുടങ്ങി
“ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു ഇവിടെ എത്തിച്ചേർന്ന എല്ലാവരോടും ഒരുപാട് നന്ദിയും സ്നേഹവും ഉണ്ട്….”
അപ്പോഴാണ് വൈഭവ് ശബ്ദം കേട്ടയിടത്തേക്ക് നോക്കിയത്…….
അവനെന്തൊക്കെയോ പന്തികേട് തോന്നി തുടങ്ങി…
അവൾ തുടർന്നു…
“ഇന്ന് എന്റെ ഈ സ്ഥാനത് ഉണ്ടാവേണ്ടിയിരുന്നത് എന്റെ ചേച്ചി ചാന്ദിനീ ആയിരുന്നു…
ഇന്ന് രാവിലെയാണ് ചേച്ചിയെ കാണാതായത്… പിന്നീട് അറിഞ്ഞു ചേച്ചിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നെന്നും ചേച്ചി ആൾക്കൊപ്പം പോയെന്നും.
കുടുംബത്തിന്റെ അന്തസ് രക്ഷിക്കാനായി എന്നോടെല്ലാവരും പറഞ്ഞു ചേച്ചിക്ക് പകരം ഞാൻ കതിര്മണ്ഡപത്തിൽ കയറണമെന്ന്…”
അവൾ ഇനി പറയാൻ പോകുന്നത് എന്താണെന്ന് മനസിലായതും ചന്ദ്രശേഖരൻ ഓടി അവൾക്കടുത്തേക്ക് അടുത്തു.
കാണിക്കൾക്കിടയിൽ നിന്നൊരു ബഹളം ഉണ്ടായി….
മണ്ഡപത്തിലിരുന്ന വൈഭവ് ചാടി എഴുനേറ്റ് ചന്ദ്രശേഖരനെ തടഞ്ഞു…
“ആ കുട്ടിക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാം അതിനു ശേഷം മതി ബാക്കി എന്തും…”
തീർപ്പ് കല്പികുംപോലെയുള്ള അവന്റെയാ സ്വരത്തിൽ പിടിച്ചു കെട്ടിയതു പോലയാൾ നിന്നു.
നന്ദിയോടെ അവനെ നോക്കി കൊണ്ട് അവൾ തുടർന്നു.
“ഒരിക്കൽ പോലും പരസ്പരം സംസാരിക്കാതെ പരസ്പരം മനസിലാക്കാതെ എന്തിനേറെ പറയുന്നു ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ട് കൂടി ഇല്ലത്ത ഒരാളുടെ താലിക്കു മുൻപിൽ ഞാനെങ്ങനെ തലകുനിക്കും.
കുടുംബത്തിന്റെ മാനം കാക്കാൻ എന്റെ ജീവിതം വെച്ചൊരു പരീക്ഷണത്തിന് ഞാൻ തയ്യാറല്ല….
ഒരുപാട് പ്രാവശ്യം അച്ഛനോടും അമ്മയോടും പറഞ്ഞു നോക്കിയതാണ് പക്ഷേ ആർക്കും എന്നേ മനസിലാക്കാൻ സാധിച്ചില്ല…. അതുകൊണ്ടാണ് പൊതുമധ്യത്തിൽ നിങ്ങൾ എല്ലാവർക്കും മുൻപിൽ വെച്ച് എനിക്ക് ഇങ്ങനെയൊക്കെ പറയേണ്ടി വന്നത്….
ഞാൻ ഏറ്റവും കൂടുതൽ മാപ്പ് ചോദിക്കുന്നത് ഈ നിൽക്കുന്ന ഡോക്ടറിനോടാണ്…. എന്റെ ചേച്ചി ചെയ്തൊരു തെറ്റിന്റെ പേരിൽ എന്റെ വീട്ടുകാരുടെ വാശി ഒന്ന് കൊണ്ട് മാത്രം ആണ് കാര്യങ്ങൾ ഇത്ര വരെ എത്തിയത്…
ഡോക്ടർ എന്നോട് ക്ഷമിക്കണം. ഒപ്പം ഇവിടെ കൂടിയ ഓരോരുത്തരും.”
മൈക്ക് ടേബിളിൽ വെച്ച് കൈകൂപ്പി തല കുനിച്ചു നിൽക്കുന്നവളുടെ കണ്ണിൽ നിന്ന് ഇടതടവില്ലാതെ കണ്ണീരടർന്നു വീണു.
അത്ര പ്രായമില്ലാത്തൊരു ചെക്കൻ നന്നേ വെളുത്തിട്ടാണ് അവളെ പോലെ തന്നെ…. അവൻ ഓടിപോയി അവളെ കെട്ടിപിടിച്ചു… ആശ്വസിപ്പിക്കുണ്ട്
വൈഭവ് ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു…
പെണ്ണുകാണാൻ പോയ സമയത്ത് വീട്ടിൽ പറയുന്നത് അവൻ കേട്ടിട്ടുണ്ട് പെണ്ണിനൊരു അനിയത്തിയും അനിയനും ആണെന്ന്
അത് അവളുടെ അനിയനാകും
അവൻ മനസിലോർത്തു.
അപമാനഭാരം ആവോളം ഉണ്ടെങ്കിലും അവൻ അവളെ നോക്കി നിന്നു പോയി ഇത്രേം ആളുകൾക്ക് മുൻപിൽ ഇങ്ങനെ പറയാനുള്ളൊരു ധൈര്യം ഉണ്ടായല്ലോ….
അവളുടെ ബുദ്ധിപരമായ ഇടപെടൽ മൂലം രക്ഷപെട്ടത് രണ്ടു പേരുടെ ജീവിതങ്ങളാണ്…
ഒപ്പം സ്വന്തം അച്ഛനും അമ്മയ്ക്കും മുൻപിൽ ഇഷ്ടമില്ലാത്തൊരു വിവാഹത്തിന് അർദ്ധസമ്മതം മൂളിയതോർത്തു അവന് സ്വയം പുച്ഛം തോന്നി…
“ആത്മാഭിമാനമുള്ളൊരു പെണ്ണ്….”
അവൻ മനസിലോർത്തു.
പിന്നോട്ടും താമസിക്കാതെ രൂക്ഷയമായി അവന്റെ അച്ഛനെയും അമ്മയെയും നോക്കി കൊണ്ട് അവൻ വേഗം ഓഡിറ്ററിയത്തിന് പുറത്തേക്ക് നടന്നു.
കൂടി നിന്നവരോരുത്തരായി പിരിഞ്ഞു പോയി. അവസാനത്തെ ആളും ഓഡിറ്റോറിയത്തിൽ നിന്ന് പോകാൻ കാത്തിരുന്നത് പോലെ ചന്ദ്രശേഖരൻ ഓടിപ്പാഞ് ചിൻമയിക്കടുത്തേക്ക് ചെന്നു
ആർക്കും തടയാൻ കഴിയുന്നതിനു മുൻപേ ഒരടി അവളുടെ കവിളിൽ പതിഞ്ഞു. കണ്മുൻപിൽ മിന്നടിച്ചത് പോലൊരു തോന്നൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കും മുൻപേ അവൾ നിലത്തേക്കിരുന്നു പോയിരുന്നു
അല്പംനേരത്തെ മരവിപ്പിന് ശേഷമാണു എന്താണ് സംഭവിച്ചതെന്ന് അവൾക് മനസിലായത്.
അപ്പോഴേക്കും നിലത്തു ഇരിക്കുന്നവളെ ആഞ്ഞു ചവിട്ടാനായി കാലും നീട്ടി വരുന്നവനെ ബന്ധുക്കളെല്ലാവരും ചേർന്നു പിടിച്ചു വെച്ചു.
അതേ നിമിഷമാണ് വൈഭവ് ഓഡിറ്ററിയത്തിലേക്ക് വന്നത്. അവനെ കണ്ടതും എല്ലാവരിലും ഒരു പകപ്പ് നിറഞ്ഞു.
പക്ഷേ അവന്റെ കണ്ണുകളാദ്യം പതിഞ്ഞത് വെറും നിലത്തിരിക്കുന്ന ഒരുവളിലാണ്
അവനെ കണ്ടതും ആരോ പോയവളെ പിടിച്ചെഴുനേൽപ്പിച്ചു നിർത്തി…
മുഖം കുനിച്ചു നിൽക്കുന്നവളിൽ നിന്ന് അത്ര വലുതല്ലാത്ത എങ്ങലടികൾ ഉയർന്നു താണു
അവളുടെ മുഖത്തെ വിരൽപാടിലേക്ക് അവനൊന്നു സൂക്ഷിച്ചു നോക്കി അടിയുടെ തീവ്രത അത്രയും വെളിവാകുന്നത് പോലെ ചന്ദ്രശേഖൻരന്റെ വിരലുകൾ അഞ്ചും അവളുടെ കവിളിൽ പതിഞ്ഞിരുന്നു.
അവനവളോട് പാവം തോന്നി…. ആരെയും നോക്കാതെ മുഖം താഴ്ത്തി നിൽക്കുകയാണ് അവൾ….
“നിശ്ചയത്തിന് നിങ്ങളിട്ട ബ്രസ്ലേറ്റും വിവാഹ മോതിരവും.”
ചുരുട്ടിപിടിച്ച കൈയവൻ ചന്ദ്രശേഖരന് നേരെ നീട്ടി
അയാളത് വാങ്ങിയതും പിന്നെരെയും നോക്കാതാവൻ തിരിഞ്ഞു നടന്നു.
അൽപ്പ ദൂരം ചെന്നിട്ട് അവനൊന്നു തിരിഞ്ഞു നോക്കി…. അവളിപ്പോഴും ആ നിൽപ്പ് തുടരുകയാണ്…
അവനവളോട് അലിവ് തോന്നിപ്പോയി….. ഇന്നോളം ആരോടും തോന്നാത്ത എന്തോ ഒന്ന്…… വേർതിരിച്ചു അറിയാനാകാത്തത്….
ഒരു വേള അവളെ കൂടെ കൂട്ടിയാലോന്ന് പോലും തോന്നി പോയി….
ക്ഷണ നേരം കൊണ്ടവൻ തലയൊന്ന് കുടഞ്ഞു……
അവളി അടിയെല്ലാം വാങ്ങി കൂട്ടി നിൽക്കുന്നത് തന്നെ ഈ വിവാഹത്തിൽ തീരെ താല്പര്യം ഇല്ലാഞ്ഞിട്ടാണ്… ആ അവളെ കൂടെ കൂട്ടാൻ തോന്നിയ മനസാക്ഷിയോട് പോലും അവന് ദേഷ്യം തോന്നിപ്പോയി…..
ഒരിക്കൽ കൂടി അവളെയൊന്ന് നോക്കി തലയൊന്ന് കുടഞ്ഞു അവൻ പുറത്തേക്കിറങ്ങി പോയി….
………………………..
സാഹചര്യം അൽപ്പമൊന്ന് അയഞ്ഞു വന്നപ്പോൾ ചിൻമയി തിരിഞ്ഞൊന്ന് വസുനെ നോക്കി
“എന്നെയൊന്നു വീട്ടിൽ കൊണ്ട് പോ”
കവിളിന്റെ വേദന കൂടിയതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…..
തിരികെ വസുവിന്റെ ബൈക്കിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകുമ്പോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….. എങ്കിലും മനസിലെന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവളുടെ മുഖം കനത്തിരുന്നു.
വീട്ടിലെത്തിയതും ഡ്രെസ്സെല്ലാം മാറ്റി ജീൻസും ടോപ്പും എടുത്തിട്ട് കൊണ്ടു വന്ന സാധനങ്ങളെല്ലാം അതേപടി പാക്ക് ചെയ്തു ബാക് പക്കുമായി റൂമിൽ നിന്നിറങ്ങി വരുന്നവളെ അവിശ്വാസം നിറഞ്ഞ മുഖത്തോടെയാണ് വസു നോക്കിയത്….
“തഴേ എല്ലാരും ഉണ്ട്….”
രഹസ്യം പോലെ അവനത് പറഞ്ഞതും അവൾ ചെറു ചിരിയോടൊന്ന് തല കുലുക്കി.
“നീ എങ്ങോട്ടാ….?”
വസുധ ആയിരുന്നു ചോദിച്ചത്
“ഞാൻ തിരികെ പോകുന്നു.”
“തോന്നുമ്പോൾ പോകാനും വരാനും ഇത് വഴിയമ്പലം അല്ല…. എന്റെ വീടാണ്….”
ചന്ദ്രശേഖരന്റെ സ്വരം വീണ്ടും ഉയർന്നു.
“അതല്ലാ തന്നിഷ്ത്തിനു പോകാനാ ഉദ്ദേശം എങ്കിൽ നിനക്ക് വേണ്ടി ഒരു ചില്ലി പൈസ ഞാൻ മുടക്കില്ല അതിനി പഠിക്കനാണേലും മറ്റെന്തിനാണേലും..”
ആ സംസാരത്തിലൊരു ഞെട്ടൽ പ്രതീക്ഷിച്ചവളുടെ മുഖത്ത് തീർത്തും ശാന്തമായ ഭാവം
“എനിക്ക് സ്ക്കോളർഷിപ് ഉണ്ട്… പിന്നെ എന്റെ അത്യാവശ്യം ചിലവുകൾ നടന്നു പോകുന്നതിനു എനിക്ക് പാർടൈം ജോലിയും ഉണ്ട് അവിടെ…. അമ്മയോട് ചോദിച്ചാൽ മതി… ഇന്നുവരെ എനിക്ക് തന്ന പോക്കറ്റ്മണി അണ പൈസ കുറയാതെ ഞാൻ അമ്മയെ തിരിച്ചേൽപ്പിച്ചിട്ടുണ്ട്…
ആഹ് എന്റെ ആഗ്രഹമായിരുന്നു നിങ്ങളുടെയൊന്നും ഒരു രൂപ പോലും ചിലവാക്കാതെ ഈ കോഴ്സ് പഠിക്കണമെന്നത്….. ഇപ്പോൾ തോന്നുന്നു ഞാൻ എടുത്തതിൽ വെച്ച് ഏറ്റവും ബെസ്റ്റ് ഡിസിഷൻ ഇതായിരുന്നെന്ന്…..”
ഇനിയൊരു ചോദ്യത്തിനോ മറുപടിക്കോ ഉത്തരം കൊടുക്കാതെ ധൃതിയിൽ അവൾ പുറത്തേക്കിറങ്ങി.
നേരെ റെയിൽവേ സ്റ്റേഷനിലേക്ക് ആണ് പോയത്…. പോകും വഴി കടയിൽ നിന്നൊരു ചെറിയ കവർ ഐസും ഒരു മാസ്കും വാങ്ങി……
ഹോസ്റ്റൽ റൂമിൽ ചെന്നതും അവളുടെ റൂം മേറ്റും ബെസ്റ്റ് ഫ്രണ്ട് കൂടിയായ സ്നേഹ അത്ഭുതപ്പെട്ടു….
“നീ എന്താ ഇത്ര നേരത്തേ….വൺ വീക്ക് കഴിഞ്ഞിട്ടേ വരുള്ളൂ എന്നല്ലേ പറഞ്ഞത്….??”
ചോദ്യഭാവത്തിൽ തന്നെ നോക്കുന്നവളെ നോക്കി കണ്ണ് നിറച്ചു കൊണ്ടവൾ പറഞ്ഞു തുടങ്ങി….
“അത് എന്തായാലും നന്നായി….. അല്ലേൽ തന്നെ നിന്റെ വീട്ടുകാർക്ക് ബോധമില്ലേ…??”
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സ്നേഹയുടെ പ്രതികരണം ഇങ്ങനെയായിരുന്നു…
എല്ലാ പ്രശ്നങ്ങൾക്കും ശേഷമുള്ള ഒരു സായാഹ്നം……
വൈഭവ് വീട്ടിലേക്കുള്ള വഴിയായിരുന്നു…..
പരിചയമില്ലാത്തൊരു നമ്പറിൽ നിന്ന് കാൾ വരുന്നത് കണ്ടു അൽപ്പം സംശയത്തോടെയാണ് അവനാ കാൾ ആൻസർ ചെയ്തത്…
“ഹലോ…..
“വൈഭവ് അല്ലേ….??”
“അതേ….”
“ഞാൻ ചന്ദ്നി യാണ്….. സാർ എന്നോട് ക്ഷമിക്കണം….. ഒന്നും സാർ നെ അറിയിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല…… ഞാൻ ഒരുപാട് തവണ ശ്രമിച്ചതാണ് സാറിനെ ഒന്ന് കാണാനും സത്യാവസ്ഥ പറയാനും…. പക്ഷേ…..
സാർ ക്ഷമിക്കണം…..”
അല്പംനേരത്തെ മൗനത്തിനു ശേഷമാണു അവൻ സംസാരിച്ചു തുടങ്ങിയത്….
“ചന്ദിനി ക്ഷമ പറയേണ്ടത് എന്നോടല്ല….. തന്റെ സിസ്റ്റർ ചിൻമയിയോടാണ്…..
വിവാഹത്തിന് മുൻപേ വധു ഒളിച്ചോടി പോയതിനു ശേഷം അവിടെ എന്തൊക്കെ സംഭവിച്ചെന്ന് തനിക്ക് അറിയുവോ??”
പിന്നെ ഒന്നുവിടാതെ അവൻ അവനറിയാവുന്ന എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു…
എല്ലാം കേട്ടു കഴിഞ്ഞു അവൾ ഉടനെ തന്നെ ചിൻമയിയെ വിളിച്ചു…..
അവസാനഘട്ട പരീക്ഷകളുടെ തിരക്കിൽ ആയതിനാൽ അവൾ കുറച്ച് ദിവസമായി ഫോൺ ഓഫ് ചെയ്തു വെച്ചിരിക്കുകയായിരുന്നു.
പിന്നെയും കുറെ ദിവസങ്ങൾക്കു ശേഷമായിരുന്നു ചിൻമയിയിൽ നിന്നൊരു കാൾ ചന്ദ്ധിനിയെ തേടി എത്തിയത്….
“എല്ലാം സംഭവിച്ചു പോയില്ലേ…… ഇനി കരഞ്ഞിട്ടോ പറഞ്ഞിട്ടോ ഒരു കാര്യവും ഇല്ല…. ചേച്ചി സന്തോഷമായിട്ട് ഇരിക്ക്…”
ഇത്ര മാത്രം പറഞ്ഞവൾ കാൾ അവസാനിപ്പിച്ചു.
ചിൻമയിയുടെ പരീക്ഷ കഴിഞ്ഞ് റിസൾട്ടും വന്ന് രണ്ട് മാസത്തിനു ശേഷമുള്ളൊരു പകൽ….
സ്നേഹക്കൊപ്പം ഷോപ്പിഗിന് ഇറങ്ങിയതാണ് ചിൻമയി…..
വളരെ അപ്രതീക്ഷിതമായി ഒരു കൂടി കാഴ്ച….
ഫുഡ് കോർട്ടിൽ ഇരുന്ന് ആരെയോ ഫോൺ വിളിച്ചു കൊണ്ട് ഭക്ഷണം കഴിക്കുകയായിരുന്നു വൈഭവ്….
യാദൃച്ഛികം എന്ന് പറയട്ടെ അവനെതിർ വശത്തുള്ള ടേബിളിൽ ആയിരുന്നു ചിൻമയി ഇരുന്നത്….
ഭക്ഷണം എല്ലാം കഴിച്ചു തിരിച്ചു ഇറങ്ങും വഴിയാണ് ഇരുവരും കണ്ടത്…
“ചിൻമയിയല്ലേ…..??”
ആ ചോദ്യം ചോദിച്ചു തനിക് അടുത്തേക്ക് വരുന്നവനെ അവൾക്ക് ഒറ്റ കാഴ്ച്ചയിൽ തന്നെ മനസിലായി….
“വൈഭവ്….”
അവളുടെ ചുണ്ടനങ്ങി….
“ആഹാ…. ഓർമയുണ്ടല്ലോ……”
അതിനവളുടെ മറുപടി ഒരു ചിരിയായിരുന്നു….
“ഭക്ഷണം കഴിച്ചോ…??”
“കഴിച്ചു.”
“ഇത്…?”
ഒപ്പം നിൽക്കുന്ന സ്നേഹയെ നോക്കി സംശയത്തോടെ അവൻ ചോദിച്ചു…
“ഫ്രണ്ട് ആണ്….”
“മം…. ക്ലാസ്സൊക്കെ കഴിഞ്ഞോ…?”
“Yes….. റിസൾട്ടും വന്നു….”
“ജോയിൻ ചെയ്തതോ…. ഏതേലും ഹോസ്പിറ്റലിൽ….???”
“നോ….. ”
“സൺ റൈസ് ന്റെ ബ്രാഞ്ച് ഉണ്ട് ഇവിടെ… ഇന്റെരെസ്റ്റ് ഉണ്ടെങ്കിൽ ഞാൻ വിളിച്ചു പറയം റിസപ്ഷനിൽ…….അവരെ കോൺടാക്ട് ചെയ്തിട്ട് ഇന്റർവ്യൂ നു ചെന്നാൽ മതി….”
അവളൊരു ചിരിയോടെ തലയാട്ടി
അന്ന് അവന്റെ വിസിറ്റിംഗ് കാർഡും അവൾക്ക് നൽകിയ ശേഷമാണു അവർ തമ്മിൽ പിരിഞ്ഞത്…
പിന്നീട് ഒരു മാസത്തിനു ശേഷം അവനെ തേടി അവളുടെ കാൾ എത്തി…സൺ റൈസ് ലെ ഇന്റർവ്യൂ കഴിഞ്ഞെന്നും അവൾ സെലെക്ടഡ് ആയി എന്നും പറഞ്ഞു….
അന്നവൻ ട്രീറ്റ് ഒക്കെ ചോദിച്ചിരുന്നു അവളോട്….. പിന്നീടൊരിക്കൽ കൊടുക്കാം എന്ന് പറഞ്ഞു അൽപ്പ നേരം സംസാരിച്ചാണ് അവർ ഫോൺ വെച്ചത്…..
അവർക്കിടയിൽ നല്ലൊരു സൗഹൃദം ഉടലെടുക്കുകയായിരുന്നു അന്ന്…..
പിന്നീട് ഇടക്കൊക്കെ മെസ്സേജ് കളിലൂടെയും മറ്റും ഇരുവരും കോൺടാക്ട് ചെയ്യാൻ തുടങ്ങി….
പരസ്പരം ഉള്ളിലൊരു പ്രണയം മൊട്ടിടുന്നുണ്ടെന്ന് ഇരുവർക്കും മനസിലായി….
അങ്ങനെയിരിക്കുമ്പോഴാണ് സൺ റൈസ് ഹോസ്പിറ്റലിൽ നിന്നൊരു ക്യാമ്പ് വയനാട്ടിൽ സംഘടിപ്പിക്കുന്നത്….
ഓരോ ബ്രാഞ്ചിൽ നിന്നും ഹോസ്പിറ്റലിനെ പ്രതിനിധികരിച്ചു മൂന്നു നഴ്സുമാരും 2 ഡോക്ടർസും ആണ് പോകാൻ തീരുമാനിച്ചത്….
ബാംഗ്ലൂരിൽ ബ്രാഞ്ചിനെ പ്രതിനിധികരിച്ചു ആണ് ചിൻമയി പോയത്…. നാട്ടിലെ എറണാകുളം ബ്രാഞ്ചിനെ പ്രതിനിധികരിച്ചു പോയവരുടെ കൂട്ടത്തിൽ വൈഭവും ഉണ്ടായിരുന്നു…
വയനാട്ടിൽ ആദിവാസി ഊരുകളിൽ പോയി അവരുടെ ചെക്കപ്പും അവർക്കാവശ്യമുള്ള ഭക്ഷണം സാധനങ്ങൾ എത്തിച്ചികൊടുക്കലും ഒക്കെ ആയിരുന്നു ക്യാമ്പിന്റെ ഉദ്ദേശം….
എല്ലാവരോടും വളരെ സ്നേഹത്തോടെയും സൗമ്യമായും പെരുമാറുന്ന ചിൻമയി അവന്റെ മനസിനെ വീണ്ടും പിടിച്ചുലച്ചു….
അങ്ങനെ ഒരാഴ്ചത്തെ ക്യാമ്പ് അവസാനിപ്പിച്ചു എല്ലാവരും മടങ്ങുന്ന വേളയിലായിരുന്നു വൈഭവ് തന്റെ പ്രണയം അവളെ അറിയിച്ചത്…..
ആലോചിക്കാൻ സമയം വേണമെന്നായിരുന്നു അവളുടെ പക്ഷം……..
*********
“അമ്മേ…… ആ…. ആ….”
“ബാക്കി കൂടി പറഞ്ഞിട്ട് പോ അച്ചേ……”
അടുക്കളയിൽ നിന്ന് ചിൻമയിയുടെ ശബ്ദം കേട്ട് അങ്ങോട്ട് ഓടനായി നിന്ന വൈഭവിന്റെ ടി ഷർട്ടിൽ പിടിച്ച് വലിച്ചു നിൽക്കുകയാണ് 8 വയസുകാരി വാസുകി….
അച്ഛന്റേം അമ്മേടേം ലവ് സ്റ്റോറി കേട്ട് രസം പിടിച്ചു വരുവായിരുന്നു കക്ഷി.
“എന്താ ചിമ്മു എന്താ പറ്റിയത്…..?”
നിലത്തു പൊട്ടി കിടക്കുന്ന ഗ്ലാസിനടുത്തു കാലിൽ തറച്ചു കയറിയ ചെറിയ ചീള് ഊരി കൈയിൽ പിടിച്ചു കൊണ്ട് നിൽക്കുകയാണ് ആൾ….
ചെറുതായിട്ട് രക്തം പൊടിയുന്നുണ്ട് കാലിൽ നിന്ന്…..
അവനവളെ കൈയിൽ കോരിയെടുത്തു സെറ്റിയിൽ കൊണ്ടുവന്നിരുത്തി….
മെല്ലെ ഡെറ്റോളും കോട്ടനും ഉപയോഗിച്ച് മുറിവ് വൃത്തിയാക്കി…..
“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ചിമ്മു ഈ സദ്യയൊന്നും നമുക്ക് പറ്റിയ പരിപാടിയല്ലന്ന്…..”
മുഖം കൂർപ്പിച്ചൊരു നോട്ടമായിരുന്നു മറുപടി….
ഇന്നവരുടെ വിവാഹം കഴിഞ്ഞുള്ള പത്താം വാർഷികമായിരുന്നു…..
രണ്ടുപേരുടെയും വീട്ടുകാർ ഗുരുവായൂർ തൊഴാൻ പോയിരിക്കുകയാണ്……
അതിന്റെ ഭാഗമായി ഒറ്റക്ക് സദ്യ ഉണ്ടാക്കണം എന്ന വാശിപുറത്തു അടുക്കളയിൽ കയറിയതാണ് ചിൻമയി….. സഹായിക്കാൻ ചെന്ന വൈഭവിനെയും ഓടിച്ചു വിട്ടു….. എന്നിട്ടത് ഇങ്ങനെയും ആയി…..
“നമുക്ക് ഓർഡർ ചെയ്താലോ…..”
അൽപ്പം ചമ്മിയ മുഖത്തോടെയാണ് ചോദിക്കുന്നത്…..
“ഇതല്ലേ ഞാൻ ആദ്യമേ പറഞ്ഞത്…..”
അവനവളെ ഓരോന്ന് പറഞ്ഞു കളിയാക്കാൻ തുടങ്ങി….
അപ്പോഴാണ് പുറത്തൊരു കാളിങ് ബെല്ലിന്റെ സൗണ്ട് കേട്ടത്….
ഡോർ തുറന്ന ചിന്മായിക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല… അത് ചന്ദിനി യും ആൽബിനും അവരുടെ മകൻ ആൽഡ്രിനും ആയിരുന്നു….
കാരണം ഫാമിലി ആയി ദുബായിൽ സെറ്റിൽ ആയ അവർ പെട്ടന്ന് മുന്നിൽ വന്ന ഞെട്ടലിൽ തന്നെ ആയിരുന്നു ചിൻമയി….
“ഞങ്ങൾ ഇന്നലെ എത്തി….. വൺ വീക്ക് ലീവ് ഉള്ളു…..”
അവർ എല്ലാവരോടുമായി പറഞ്ഞു…..
വൈഭവിന്റെ മുഖത്ത് ഞെട്ടലൊന്നും ഇല്ല…. കാരണം ആൽബിനുമായി വൈഭവിനു നല്ലയൊരു സുഹൃത്ത് ബന്ധം ഇപ്പോഴുണ്ട് അത് കൊണ്ട് തന്നെ വരുന്ന കാര്യം വൈഭവിനെ വിളിച്ചവർ പറഞ്ഞിരുന്നു
പിന്നെ അത്യാധികം സന്തോടെ അവർ ചന്ദിനിയും ആൽബിനും കൊണ്ടുവന്ന കേക്ക് മുറിച്ചു
“Happy 10th wedding anniversary dear Vaibhav and Chinmayi”
അതിൽ ഇങ്ങനെ എഴുതിയിരുന്നു…….
പ്രണയം നിറഞ്ഞു തുളുമ്പിയ 10 വർഷങ്ങൾ….. കണ്ണുകളിൽ പ്രണയം നിറച്ചവൾ വൈഭവിനെ നോക്കിയതും മറുപടിയായി അവളുടെ നെറ്റിമേലൊന്ന് ആഞ്ഞുമുത്തി അവൻ.
നോ പറയേണ്ടിടത്തു നോ പറയുക തന്നെ വേണം…. പക്ഷേ അത് നമുക്കുള്ളതാണേൽ അൽപ്പം താമസിച്ചാലും നമ്മളിലേക്ക് തന്നെ എത്തി ചേരും…. അതിനു ഉദാഹരണമായിരുന്നു ചിൻമയിയും വൈഭവും.
(അവസാനിച്ചു
രചന ആതിര )
