അയാളിൽ നിന്ന് മാത്രമല്ല പലരും എന്നോട് വളരെ മോശപ്പെട്ട രീതിയിൽ പെരുമാറിയിരുന്നു

സ്റ്റോറി by കൃഷ്ണ

 

“” അനു ഞാൻ പറഞ്ഞിരുന്നില്ലേ എന്റെ ഒരു കസിൻ വരും എന്ന്!! അവൻ ഇന്ന് രാത്രി എത്തുമെന്ന് പറഞ്ഞ് വിളിച്ചിരുന്നു!!”

 

അതുകേട്ടതും അനുപ്രിയയുടെ മുഖം ഒന്ന് മങ്ങി.. ശ്രീജിത്ത് അത് കൃത്യമായി ശ്രദ്ധിക്കുകയും ചെയ്തിരുന്നു അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു..

 

“” എന്റെ പ്രിയതമയുടെ മുഖം മങ്ങിയതിന്റെ കാര്യം എനിക്കറിയാം. നമ്മൾക്കിടയിലേക്ക് മറ്റൊരാൾ വരുന്നതിന്റെ ദേഷ്യം അല്ലേ തനിക്ക്?? എടോ അവൻ അത്ര ദിവസം ഒന്നും നമ്മുടെ കൂടെ കാണില്ലല്ലോ!! ഒരാഴ്ച ഏറി പോയാൽ പത്തോ പന്ത്രണ്ടോ ദിവസം അത് കഴിഞ്ഞാൽ അവൻ അങ്ങ് പോകും!! അതുവരെ താൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ!!”

 

സോപ്പിട്ടുകൊണ്ട് ശ്രീജിത്ത് പറഞ്ഞപ്പോൾ പിന്നെ അനു പ്രിയ മറ്റൊന്നും പറഞ്ഞില്ല… അല്ലെങ്കിലും ശ്രീജിത്ത് കാര്യമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ആരെക്കൊണ്ടും നിഷേധിക്കാൻ കഴിയില്ല അത്രത്തോളം നിഷ്കളങ്കമായ മുഖം ആണ് അവന്.

 

ഒരു വർഷം മുൻപാണ് അവനെ പരിചയപ്പെടുന്നത് രണ്ടുപേരും ഒരേ സ്ഥാപനത്തിലാണ് വർക്ക് ചെയ്യുന്നത്.. മലയാളി ആയതുകൊണ്ട് പെട്ടെന്ന് തന്നെ തങ്ങൾ അടുത്തു ആദ്യം ഒരു നല്ല സൗഹൃദം ആയിരുന്നു രൂപപ്പെട്ടത് പിന്നീട് അതൊരു പ്രണയത്തിൽ എത്തി നിന്നു..

 

രണ്ടുപേരും ബാംഗ്ലൂർ സിറ്റിയിൽ ഒന്ന് സെറ്റിൽ ആയിട്ട് ബാക്കി കാര്യങ്ങൾ മുന്നോട്ട് നീക്കാം എന്നാണ് കരുതിയത് എന്നാൽ അവരുടെ റിലേഷനെ കുറിച്ച്

അനുവിന്റെ വീട്ടിൽ അറിഞ്ഞു അത് വളരെ പ്രശ്നങ്ങൾ സൃഷ്ടിച്ചു അവളുടെ ഒരു ബന്ധുവിനെ കൊണ്ട് അവളെ വിവാഹം കഴിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു അവരുടെ വീട്ടുകാർ..

 

അത് അറിഞ്ഞ് ഇവിടെ നിന്നു തന്നെ ഞങ്ങൾ രണ്ടുപേരും കല്യാണം രജിസ്റ്റർ ചെയ്തു..

 

ഒരുമിച്ച് താമസിക്കാനും തുടങ്ങി..

ശ്രീജിത്തിന്റെ വീട്ടിൽ വലിയ എതിർപ്പ് ഇല്ലായിരുന്നു അതുകൊണ്ടുതന്നെ അവന്റെ അച്ഛനും അമ്മയും അവിടേക്ക് വന്നു കുറച്ചുദിവസം അവരുടെ കൂടെ നിന്നു രണ്ടുപേർക്കും ലീവ് ശരിയാവാത്തത് കൊണ്ട് കുറച്ചു കൂടുതൽ ദിവസം ലീവ് കിട്ടുമ്പോൾ നാട്ടിൽ ഒരു റിസപ്ഷൻ വെക്കാം എന്ന് തീരുമാനിച്ചിരുന്നു..

 

അതുകൊണ്ടുതന്നെ ശ്രീജിത്തിന്റെ ബന്ധുക്കളെ ഒന്നും അനുവിന് വലിയ നിശ്ചയം ഇല്ല ഈ വരുന്ന കസിനേയും ആദ്യമായി കാണാൻ പോവുകയാണ് അനുവിന്റെ വീട്ടുകാർ അവരെ ഉപേക്ഷിച്ച മട്ടാണ് ഇങ്ങനെ ഒരു മകൾ തങ്ങൾക്ക് ഇല്ല എന്ന് പറഞ്ഞിരുന്നു..

 

അന്ന് വൈകിട്ട് ജോലി കഴിഞ്ഞ് രണ്ടുപേരും ചേർന്നാണ് അയാളെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിക്ക് ചെയ്തത്..!! വിനോദിന് ജോലിസംബന്ധമായി ഇവിടെ വച്ച് ഒരു ട്രെയിനിങ്.. അത് അറ്റൻഡ് ചെയ്യാൻ വേണ്ടി വരികയാണ്.. റിലേറ്റീവ് ആയതുകൊണ്ട് മറ്റെവിടെയും നിക്കണ്ട ഇവിടെ താങ്ങാം എന്ന് ശ്രീജിത്ത് പറഞ്ഞപ്പോൾ അങ്ങനെയാവട്ടെ എന്നു പറഞ്ഞു വിനോദ് അവിടേക്ക് വരുകയായിരുന്നു…

കയറിയപ്പോൾ മുതൽ അനുവിന് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നാൻ തുടങ്ങിയിരുന്നു…

 

ശ്രീജിത്തിന്റെ കസിൻ വിനോദിന്റെ നോട്ടവും സംസാരവും എല്ലാം ഒരു പന്തിയല്ലാത്തതുപോലെ..

ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി ഒരു റസ്റ്റോറന്റിലേക്ക് കയറിയപ്പോൾ, അയാളുടെ കണ്ണുകൾ തന്റെ ശരീരത്തിൽ പലയിടത്തേക്കും എത്തുന്നുണ്ട് എന്ന് അവൾക്ക് മനസ്സിലായി..

 

എങ്ങനെയെങ്കിലും വീട്ടിലേക്ക് എത്തിയാൽ മതി എന്നൊരു ചിന്ത മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ..

 

ശ്രീജിത്തേട്ടൻ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടു അവളെ കല്യാണം കഴിച്ച് ഒരുമിച്ചാണ് താമസം എന്നൊക്കെ കേട്ടപ്പോൾ അത് ഇത്ര സുന്ദരി ആയിരിക്കും എന്ന് വിനോദ് കരുതിയില്ല.

 

ഇളം റോസ് സാരിയാണ് കാണുമ്പോൾ ഉള്ള അവളുടെ വേഷം… അതിനിടയിലൂടെ കാണുന്ന ബ്ലൗസിനുള്ളിൽ നിറഞ്ഞുനിൽക്കുന്ന അവളുടെ ഉരുണ്ട മാറിടത്തിലേക്ക്.. വെളുത്ത് ഒതുങ്ങിയ അരക്കെട്ടിലേക്കും എല്ലാം വിനോദ് കൊതിയോടെ നോക്കി ഇതുപോലൊരു പെണ്ണിനെ താൻ കണ്ടിട്ടില്ല..

ഇവളെ സ്വന്തമായി കിട്ടിയ ശ്രീജിത്തേട്ടൻ ഒരു ഭാഗ്യവാൻ തന്നെ..

അവൻ ചിന്തിച്ചു…

വീട്ടുകാരെ പോലും ഉപേക്ഷിച്ച് ഇന്നലെ കണ്ടവനോട് ഒപ്പം ജീവിക്കുന്ന അവളെ ട്രൈ ചെയ്താൽ ചിലപ്പോൾ തനിക്കും കിട്ടിയേക്കും എന്ന് വിനോദ് കരുതി.

 

പിന്നീട് അതിനുള്ള ശ്രമങ്ങൾ ആയിരുന്നു… അറിയാത്ത ഭാവത്തിൽ അവളുടെ ദേഹത്ത് തൊടുക, ചായയും മറ്റും കൊണ്ട് തരുമ്പോൾ വിരലിൽ സ്പർശിക്കുക… ഇതെല്ലാം ചെയ്യുമ്പോൾ അവൾ ദേഷ്യത്തോടെ നോക്കുന്നത് കണ്ട് വിനോദ് ചിരിക്കും..

ഇന്നല്ലെങ്കിൽ നാളെ അവൾ തന്റെ വരുതിയിൽ വരും എന്ന് തന്നെ അയാൾ വിശ്വസിച്ചു..

 

 

ഇതെല്ലാം അനുവിന് ശ്രീജിത്തിനോട് പറയണം എന്നുണ്ടായിരുന്നു..

 

എന്നാൽ വളരെ കുറച്ചു ദിവസമേ ആയിട്ടുള്ളൂ തങ്ങൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്.. ചെറുപ്പം മുതൽ കാണുന്ന കസിനെ കുറിച്ച് താൻ അങ്ങനെയെല്ലാം പറഞ്ഞാൽ അവൻ അത് വിശ്വസിക്കുമോ എന്ന് അനുവിന് ഭയം ആയിരുന്നു…

വളരെ നല്ല രീതിയിൽ ആണ് തങ്ങളുടെ ജീവിതം മുന്നോട്ടുപോകുന്നത്.. അതിൽ യാതൊരു വിധത്തിൽ ഉള്ള പ്രശ്നങ്ങളും ഉണ്ടാക്കാൻ അവൾ ആഗ്രഹിച്ചില്ല…

കുറച്ചുദിവസം കൂടി കഴിഞ്ഞാൽ അവൻ അങ്ങ് പൊയ്ക്കോളുമല്ലോ, ഇതിനിടയിൽ പുതിയ പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കേണ്ട എന്ന് അവൾ കരുതി..

 

അവിടെയാണ് അനുവിന് തെറ്റി പോയത് ..

ഇതിനിടയ്ക്കാണ് അനുവിന് വല്ലാത്ത ഒരു പനി വരുന്നത് .. അവൾ ജോലിക്ക് പോകാതെ റസ്റ്റ് എടുത്തു…. വിനോദ് രാവിലെ തന്നെ ട്രെയിനിങ്ങിന് പോയിരുന്നു ശ്രീജിത്തിന് ലീവ് ഇല്ല എന്ന് അവൾക്കറിയാമായിരുന്നു.. എന്നിട്ടും ശ്രീജിത്ത് രാവിലെ അവൾക്ക് വേണ്ടുന്നത് എല്ലാം ചെയ്തു വച്ചിട്ടാണ് ജോലിക്ക് പോയത്…

മരുന്നു കുടിച്ച് അനു റെസ്റ്റ് എടുക്കുമ്പോഴാണ് ആരോ ഡോർബൽ അടിച്ചത് ഈ നേരത്ത് ആരായിരിക്കും എന്ന് അവൾ ചിന്തിച്ചു ഒരു പക്ഷേ ശ്രീജിത്ത് ഓഫീസിൽ ചെന്നതിനുശേഷം എങ്ങനെയെങ്കിലും ലീവ് ഒപ്പിച്ചിട്ടുണ്ടാകും..

താൻ ഇവിടെ ഇങ്ങനെ പനിച്ച് വിറച്ചു കിടക്കുന്നത് കണ്ടു പോയപ്പോൾ സമാധാനം കിട്ടിക്കാണില്ല..

അവൾ ചിന്തിച്ചു അവൾക്ക് ഒരുപാട് സന്തോഷം തോന്നി പോയി വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളിനെ കണ്ട് ഞെട്ടി..

വിനോദ് ആയിരുന്നു അത്.

 

വഷളൻ ചിരിയോടെ അവന്റെ കണ്ണുകൾ തന്റെ മാറിലും മറ്റും ഇഴയുന്നത് അവൾ കണ്ടു.. ദേഹത്ത് പുഴുവരിക്കുന്നത് പോലെ അവൾക്ക് തോന്നി..

 

അവളുടെ ദേഹത്ത് തൊട്ടുരുമ്മി കൊണ്ട് അവൻ അകത്തേക്ക് കയറി… പൊള്ളിയത് പോലെ അവൾ മാറി നിന്നു .

 

“” നീ ഇങ്ങനെ വയ്യാതെ കിടക്കുന്നത് കണ്ടിട്ട് എനിക്ക് അവിടെ പോയി കോൺസെൻട്രേറ്റ് ചെയ്തു ഇരിക്കാൻ പറ്റുന്നില്ല!! അതാ ഞാൻ ഇങ്ങോട്ട് വന്നത്!””

 

അവൻ പറഞ്ഞു.. ഏകദേശം അവന്റെ ഉദ്ദേശം അനുവിന് മനസ്സിലായിരുന്നു..

 

“” അതിന്റെ ആവശ്യമുണ്ടായിരുന്നില്ല!!

ഏതായാലും വന്നതല്ലേ വിനോദ് ഇവിടെ ഇരുന്നോ ഞാൻ അപ്പുറത്തെ ചേച്ചിയുടെ ഫ്ലാറ്റിൽ പോയി ഇരുന്നോളാം!””

 

എന്നും പറഞ്ഞ് അവൾ പുറത്തേക്കിറങ്ങാൻ നിന്നതും വിനോദ് അവളെ അകത്തേക്ക് തന്നെ വലിച്ചിട്ടിരുന്നു.

 

 

“” കുറെ നാളായി നീ എന്നെ വല്ലാതെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് ഇന്ന് ദൈവമായിട്ട് കൊണ്ട് തന്നെ അവസരമാണ് അതങ്ങനെ നഷ്ടപ്പെടുത്താൻ ഞാൻ ഒരു മണ്ടനല്ല!””

എന്നും പറഞ്ഞ് അവളിലേക്ക് അടുക്കാൻ നോക്കിയവന് ആരോ പുറകിൽ നിന്ന് ചവിട്ടിത്തെറിപ്പിച്ചു..

ഞെട്ടി എണീറ്റ് നോക്കുമ്പോൾ ശ്രീജിത്ത് അവിടെ നിന്നിരുന്നു..

 

“”” ശ്രീയേട്ടാ ഇവൾ ഇവളെ എല്ലാത്തിനും കാരണം എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞു!! അവൾക്ക് കുറച്ച് സുഖിക്കണം പോലും!! അവളുടെ കൊഞ്ചികുഴയലിൽ ഞാൻ വീണു പോയി..!!”

 

അതുകേട്ട് അനു ഞെട്ടി.. അവൾക്ക് എന്ത് പറയണം എന്ന് പോലും അറിയാതെയായി.. ശ്രീജിത്ത് എങ്ങാനും തന്നെ തെറ്റിദ്ധരിക്കും എന്നായിരുന്നു അവളുടെ ഭയം..

 

“” ആണോ അനു?? നീ സുഖിക്കാൻ വേണ്ടി വിളിച്ചുവരുത്തിയതാണോ ഇവനെ?? “” ശ്രീജിത്ത് ചോദിച്ചത് കേട്ട് അനു ഞെട്ടി അവളുടെ നാവ് പോലും മരവിച്ചുപോയി..

 

എന്നാൽ ശ്രീജിത്ത് ഉടനെ തന്നെ വിനോദിന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു.

 

 

“” നീ എന്തെങ്കിലും പറഞ്ഞാൽ ഞാൻ അങ്ങ് വിശ്വസിക്കും എന്ന് കരുതിയോടാ!! സ്വന്തം വീട്ടുകാരെ പോലും ഉപേക്ഷിച്ച് എന്റെ കൂടെ നിൽക്കുന്നവളാണ് അവളെ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ഞാൻ ആരെ വിശ്വസിക്കും!!! എന്തായാലും അവൾക്ക് വേണ്ട സുഖം ഞാൻ കൊടുക്കുന്നുണ്ട്!! നിന്റെ ആവശ്യമില്ല!!”

 

അതും പറഞ്ഞ് അവന്റെ സാധനങ്ങൾ എല്ലാം അവിടെ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു കൊടുക്കുമ്പോൾ ആശ്വാസത്തോടെ സന്തോഷംകൊണ്ട് മനസ്സു നിറഞ്ഞ് കരയുകയായിരുന്നു അനു…

Leave a Reply

Your email address will not be published. Required fields are marked *