നീ നിന്റെ നാവ് ഒതുക്കിവെച്ചോ വെറുതെ ഓരോന്ന് പറയാൻ നിൽക്കണ്ട

ഒരാളെ പോലെ ഒത്തിരി പേരുണ്ടാവുമോ ഗീതമ്മേ???

 

“എന്താ കണ്ണാ??” അടുക്കളയിൽ പിടിപ്പത് പണി ഉണ്ടായിരുന്നു ഗീതക്ക്, അതിനിടയിൽ ആണ് കണ്ണന്റെ ചോദ്യം. “അതേ ഗോകുലേട്ടന്റെ നിമ്മിചേച്ചി ഇല്ലേ??? അതേ പോലെ ഇരിക്കണ ഒരു ടീച്ചർ വന്നിട്ടുണ്ട് ന്റെ സ്കൂളിൽ… ദിവ്യ ടീച്ചർ” അതുകേട്ടതും ഗീത വല്ലാണ്ടായി. അനിയത്തിയുടെ മകനാണ് കണ്ണൻ ഇന്ന് സ്കൂളിൽ നിന്ന് വന്നപ്പോ ചോദിച്ച ചോദ്യമാണിത്. “കണ്ണാ നീ നിന്റെ നാവ് ഒതുക്കിവെച്ചോ വെറുതെ ഓരോന്ന് പറയാൻ നിൽക്കണ്ട” എന്നും പറഞ്ഞ് ഗീത അപ്പുറത്തേക്ക് നടന്നു. അപ്പോഴും കണ്ണന് തനിക്കിപ്പോൾ ചീത്ത കേട്ടത് എന്തിനാണ് എന്ന് മനസ്സിലായിട്ടില്ലായിരുന്നു. ഗീത പോയി നോക്കി. ഗോകുൽ അവിടെയിരുന്ന് ഏതോ ഒരു പുസ്തകം മറിച്ചുനോക്കി ഇരിക്കുന്നുണ്ട്. പറഞ്ഞതെന്ന് ഗോകുൽ കേട്ടില്ലല്ലോ എന്ന സമാധാനം ഉണ്ടായിരുന്നു ഗീതയ്ക്ക്. എങ്കിലും അവന്റെ ആ ഇരുപ്പ്, അത് കാണെ അവർക്ക് വല്ലാത്ത സങ്കടം തോന്നി.

 

ഗോകുലും നിമ്മിയും ഒരുമിച്ച് പഠിച്ചതാണ് കോളേജിൽ. അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു. രണ്ടു വീട്ടുകാർക്കും തെറ്റ് പറയാൻ ആയില്ല. കാരണം, കൗമാരത്തിലെ യാതൊരുവിധ കുറുമ്പും ആ കുട്ടികളിൽ ഇല്ലായിരുന്നു. പ്രണയം അവർ ആദ്യം തന്നെ വീട്ടിൽ അവതരിപ്പിച്ചിരുന്നു. ഏറെ പക്വതയുള്ളവരെ പോലെ. അതുകൊണ്ടുതന്നെയാവാം, ഒരു എതിർപ്പും കൂടാതെ തന്നെ ഇരുവീട്ടുകാരും പഠനം കഴിഞ്ഞാൽ ഒരു ജോലി ആയിട്ട് രണ്ടുപേരെയും കല്യാണം കഴിപ്പിച്ചു തരാമെന്ന് ഉറപ്പുനൽകിയത്. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ഗോകുലിന് നിമ്മിയും നിമ്മിക്ക് ഗോകുലും ജീവനായിരുന്നു. തമ്മിൽ പരസ്പരം അറിഞ്ഞും സ്നേഹിച്ചും നാളുകൾ നീങ്ങി. അതിനിടയിലാണ് ഒരു ആക്സിഡന്റ് രൂപത്തിൽ ഗോകുലിന്റെ നിമ്മിയെ വിധി തട്ടിയെടുക്കുന്നത്. അതോടുകൂടി ഗോകുൽ ആകെ തകർന്നിരുന്നു. തന്റെ നിമ്മി തന്നെ വിട്ടു പോയെന്ന് വിശ്വസിക്കാനാവാതെ അയാൾ നടുങ്ങി. അയാൾ തന്നിലേക്ക് സ്വയം ഒതുങ്ങി ജീവിക്കാൻ തുടങ്ങി. ഒന്ന് ചിരിക്കാൻ കൂടി മറന്നു. നിമ്മിയേ അത്രത്തോളം ഗോകുൽ സ്നേഹിച്ചിരുന്നു എന്ന് എല്ലാവർക്കും മനസ്സിലായത് അപ്പോഴായിരുന്നു. അയാൾ പതിയെ അയാൾ അല്ലാതെ ആവുകയായിരുന്നു. സ്വയം നഷ്ടപ്പെടാൻ തുടങ്ങുകയായിരുന്നു.

 

ഗോകുലിന്റെ അമ്മ ഗീതയ്ക്ക് ഇത് വലിയ മാനസിക പ്രശ്നം തന്നെ തീർത്തു. മകൻ എങ്ങനെയെങ്കിലും ഈ സങ്കടത്തിൽ നിന്ന് ഒന്ന് കരകയറിയിരുന്നെങ്കിൽ എന്ന് അവർ ആത്മാർത്ഥമായി മോഹിച്ചു. പക്ഷേ അതിനുള്ള മാർഗ്ഗം അവർക്ക് അറിയുമായിരുന്നില്ല. മറ്റൊരു പെൺകുട്ടിയെ കുറിച്ച് അവനോട് പറയാനുള്ള ധൈര്യവും അവർക്ക് ഉണ്ടായില്ല. അങ്ങനെയിരിക്കുമ്പോഴാണ് അനിയത്തിയുടെ മകൻ കണ്ണൻ, സ്കൂളിൽ നിമ്മിയുടെ അതുപോലെ ഉള്ള ഒരു കുട്ടിയുണ്ട് എന്ന് വന്ന് പറഞ്ഞത്. ആദ്യം അത് ഗോകുൽ അറിയാതെ നോക്കിയെങ്കിലും പിന്നീട് മനസ്സിൽ ഒരു ചെറിയ ആശയം വന്നു. ഗോകുലിന് ആ കുട്ടിയുമായി കല്യാണം ആലോചിച്ചാലോ എന്ന്. അന്വേഷിച്ചപ്പോൾ സ്കൂളിൽ പുതുതായി വന്ന ടീച്ചർ, ദിവ്യ. ഒരു പാവപ്പെട്ട വീട്ടിലെ ആണെന്ന് മനസ്സിലായി. വലിയ ഡിമാൻഡുകൾ ഒന്നും കാണില്ല എന്ന് ഗീത ഉറപ്പിച്ചു. അവർ ഒരിക്കൽ ആ കുട്ടിയെ കാണാൻ ചെന്നു. ശരിക്ക് നിമ്മിയെ വാർത്ത് വച്ച പോലെയുണ്ട്. എങ്ങനെയൊക്കെയോ ഗോകുലിന്റേ കാലുപിടിച്ച് ഗീത വിവാഹത്തിനു സമ്മതം വാങ്ങിച്ചു. ഒരുപക്ഷേ ആ കുട്ടിയെ കണ്ടപ്പോൾ ഗോകുൽ സമ്മതിച്ചതാവാം. തന്റെ നിമ്മിയുടെ അതേ പകർപ്പ് ആയിരുന്നു ആ കുട്ടി.

 

എടു പിടി എന്ന് വിവാഹം കഴിഞ്ഞു. പക്ഷേ പ്രശ്നങ്ങൾ തുടങ്ങിയത് അവിടെയായിരുന്നു. രൂപംകൊണ്ടു മാത്രമായിരുന്നു അവൾ നിമ്മി. സ്വഭാവത്തിൽ തീർത്തും വ്യത്യസ്തയായിരുന്നു. കലപില എന്ന സംസാരിക്കുന്ന കൂട്ടത്തിൽ ആയിരുന്നു നിമ്മി എങ്കിൽ ഒന്നും മിണ്ടാത്തത് കൂട്ടത്തിലായിരുന്നു ദിവ്യ. എപ്പോഴും പുറത്തിറങ്ങി ചുറ്റാനാണ് നിമ്മിക്ക് ഇഷ്ടമെങ്കിൽ ദിവ്യക്ക് വീട്ടിൽ ഒതുങ്ങിക്കൂടാൻ ആയിരുന്നു ഇഷ്ടം. ഇഷ്ടപ്പെട്ടിരുന്ന ഭക്ഷണവും പാട്ടുകളും എല്ലാം വ്യത്യസ്തം. അതുകൊണ്ടുതന്നെ ഗോകുലിന് അഡ്ജസ്റ്റ് ചെയ്യാൻ വളരെ പണിയായിരുന്നു. നിമ്മിയെ പോലെ ചിരിക്കണം നിമ്മിയെ പോലെ നടക്കണമെന്ന് എല്ലാം ഗോകുൽ അവളുടെ അടുത്ത് വെറുതെ നിർബന്ധം പിടിച്ചു. ദിവ്യ ആകെ ധർമ്മസങ്കടത്തിലായി. മറ്റൊരാളായി ജീവിക്കേണ്ടി വരുന്നത് അവളെ സംബന്ധിച്ചിടത്തോളം വളരെ വലിയ ബുദ്ധിമുട്ടായിരുന്നു. ചെറിയതോതിൽ ദിവ്യ എതിർക്കാൻ തുടങ്ങിയതോടുകൂടി ഗോകുലിന്റെ തനിനിറം പുറത്തുവന്നു തുടങ്ങി. അയാൾ അവളെ ഉപദ്രവിക്കാൻ തുടങ്ങി. നിമ്മിയിൽ നിന്നും ഒരു മോചനം അയാൾക്കില്ലായിരുന്നു.

 

ഒരുപക്ഷേ ഈ വിവാഹത്തിന് സമ്മതിച്ചത് പോലും ദിവ്യ നിമ്മിയെ പോലെ ഇരിക്കുന്നത് കൊണ്ട് മാത്രം ആകാം. കുറെ സഹിച്ച് മതിയായപ്പോൾ ദിവ്യ സ്വന്തം വീട്ടിലേക്ക് പോയി. പുറകെ ചെന്ന് കുറേപേർ കോംപ്രമൈസിന് ശ്രമിച്ചുവെങ്കിലും അവൾ ഇനി തിരിച്ചു വരുന്നില്ല എന്ന് ഒറ്റക്കാലിൽ നിന്നു. തിരികെ വന്നാലും പണ്ടത്തേതിൽ നിന്നും ഒട്ടും തന്നെ വ്യത്യസ്തമായി ഒന്നും ഉണ്ടാകില്ല എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. ഒടുവിൽ ഗീത തന്നെ ചെന്ന് കാലുപിടിച്ച് അപ്പോഴാണ് അവൾ പറഞ്ഞത് ഗോകുലിനെ കൗൺസിലിംഗ് ചെയ്യാൻ. എന്നിട്ട് വരുന്ന കാര്യം ആലോചിക്കാമെന്ന്. എത്രയോ നിർബന്ധിച്ചിട്ടാണ് ഗോകുൽ ഒന്ന് കൗൺസിലിങ്ങിനു ചെല്ലാമെന്ന് സമ്മതിച്ചത്. അവർ ദിവ്യയെ കൂടി വിളിപ്പിച്ചു. ഗോകുൽ നോട് പെരുമാറുന്ന രീതിയും അയാള് ദേഷ്യപ്പെടുമ്പോൾ എത്തരത്തിൽ നിൽക്കണമെന്നും, കൃത്യമായി അവർ ദിവ്യയെ പഠിപ്പിച്ചു. അതനുസരിച്ച് തന്നെ അവൾ അയാളോട് പെരുമാറി. ക്രമേണ മാറ്റം കണ്ടുതുടങ്ങി. ഗോകുൽ നിമ്മി എന്ന മായാലോകത്ത് നിന്നും പതിയെ താഴേക്കിറങ്ങി വന്നു. പകരം ദിവ്യയെ സ്നേഹിച്ചു തുടങ്ങി. അവരുടെ ലോകം മനോഹരമായി. അധികം വൈകാതെ അതിന് മാറ്റുകൂട്ടുവാൻ ഒരു കുഞ്ഞു കൂടി വന്നു. ഇപ്പോൾ അവർ ഏറെ സന്തുഷ്ടരാണ്.

 

ഇടയ്ക്ക് ദിവ്യ ഗോകുലിനോട് മാപ്പ് ചോദിച്ചു. പാതിവഴിയിൽ ഇട്ടിട്ട് വീട്ടിലേക്ക് പോകേണ്ടി വന്നതിന്. ഒരിക്കലും ഞാൻ ഉപേക്ഷിച്ചത് അല്ല. ഇവിടെ ഞാൻ എല്ലാം സഹിച്ച് നിൽക്കുകയായിരുന്നു എങ്കിൽ, നമ്മുടെ ജീവിതം, അതങ്ങനെ തന്നെ മുന്നോട്ടു പോയേനെ യാതൊരുവിധ സന്തോഷവും ഇല്ലാതെ. പക്ഷേ ഞാൻ അന്ന് അങ്ങനെ ചെയ്തത് കൊണ്ട് മാത്രമാണ്, കൗൺസിലിങ്ങിനെ പറ്റി ചിന്തിച്ചതും അതിന് ഗോകുൽ ഏട്ടനെ കൊണ്ടുപോയതും. അതുമാത്രമായിരുന്നു എന്റെ ലക്ഷ്യം. ദേഷ്യം ഉണ്ടോ എന്നോട്? എന്ന്. അന്നേരം ഗോകുൽ ദിവ്യയെ ചേർത്തുപിടിച്ചു എന്നിട്ട് നന്ദി പറഞ്ഞു. തന്റെ ഒരു പ്രശ്നത്തിൽ തന്നെ ഇട്ടിട്ടു പോയില്ലല്ലോ അവൾ. എല്ലാം സോൾവ് ചെയ്തു തന്റെ കൂടെ ജീവിക്കണം എന്നല്ലേ ആശിച്ചുള്ളൂ. താൻ അവളോട് കടപ്പെട്ടവനാണ് എന്നുകൂടി അയാൾ കൂട്ടിച്ചേർത്തു. ചില മനസ്സുകൾ അങ്ങനെയാണ്. എന്തെങ്കിലും ഏറ്റ ഒരു പോറൽ കൊണ്ട്, മറ്റൊരാളായി തീർന്നവർ. ഒരു ചേർത്തുനിർത്തലോ, പരിഗണനയോ മതിയാവും വീണ്ടും ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാൻ. അതിനു പക്ഷേ കൂടെ നിൽക്കുന്നവർ കൂടി വിചാരിക്കണം എന്ന് മാത്രം. ഒരുപക്ഷേ ദിവ്യ തന്റെ കാര്യം മാത്രം നോക്കി പോയിരുന്നെങ്കിൽ ഗോകുലും അവസാനിച്ചേനെ. ആരെയും പരമാവധി ഒറ്റപ്പെടാതിരിക്കാം.

 

J. K

Leave a Reply

Your email address will not be published. Required fields are marked *