അവനും ആ പെണ്ണും തമ്മിൽ പ്രേമത്തിൽ ആണെന്ന എനിക്ക് തോന്നുന്നത്. നീ ഏതായാലും ഒന്ന് സൂക്ഷിച്ചോ.

നിന്റെ ഭർത്താവിനെ ഞാൻ ഇന്ന് ടൗണിൽ വച്ച് കണ്ടിരുന്നു. അയാളുടെ കൂടെ ഏതോ പെണ്ണും ഉണ്ടായിരുന്നു. രണ്ടുപേരും കൂടി ബൈക്കിൽ കെട്ടിപ്പിടിച്ചിരുന്ന് മുട്ടി ഉരുമിയാണ് പോയത്.

 

ഉറ്റ കൂട്ടുകാരി സ്മിതയുടെ വാക്കുകൾ കേട്ട് രേണുക ഞെട്ടി.

 

സുധിയേട്ടനെ തന്നെ ആണോ നീ കണ്ടത്? ആള് മാറിയിട്ടൊന്നും ഇല്ലല്ലോ അല്ലേ?

 

രേണുക ചോദിച്ചു.

 

എനിക്ക് എന്താ നിന്റെ ഭർത്താവിനെ കണ്ടാൽ അറിയാതിരിക്കാൻ. ഞാൻ സുധിയെ വ്യക്തമായി കണ്ടതാ. അവനും ആ പെണ്ണും തമ്മിൽ പ്രേമത്തിൽ ആണെന്ന എനിക്ക് തോന്നുന്നത്. നീ ഏതായാലും ഒന്ന് സൂക്ഷിച്ചോ.

 

സ്മിത പറഞ്ഞു.

 

സുധിയേട്ടൻ എന്നെ മറന്ന് വേറൊരു പെണ്ണിന്റെ കൂടെ… ഇല്ല സ്മിത… നിനക്ക് ആള് തെറ്റിയതാവും. എന്നോട് ഇങ്ങനെ ഒരു ചതി ഏട്ടൻ ചെയ്യില്ല. എനിക്ക് ഏട്ടനെ വിശ്വാസമാണ്.

 

രേണുക കരഞ്ഞു.

 

രേണു… നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ഞാൻ. ഞാൻ കണ്ടത് സുധിയെ ആണെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. നീ ഇങ്ങനെ അവനെ കണ്ണടച്ച് വിശ്വസിക്കാൻ നിൽക്കാതെ അവന്റെ മൊബൈൽ എടുത്ത് പരിശോധിച്ച് നോക്ക്.. അപ്പോൾ അറിയാം സത്യാവസ്ഥ.

 

സ്മിത അത്രയും ഉറപ്പിച്ചു പറഞ്ഞതോടെ രേണുക ആകെ വിഷമത്തിലായി.

 

ശരി… നീ ഇത്രേം പറഞ്ഞ സ്ഥിതിക്ക് ഞാൻ സുധി ചേട്ടന്റെ ഫോൺ ഒന്ന് നോക്കുന്നുണ്ട്.

 

ശരി നീ നോക്കിട്ട് എന്നെ വിളിക്ക്. അപ്പോൾ അറിയാം സത്യാവസ്ഥ എന്താണെന്ന്.

 

സ്മിതയാണ്.

 

ഇപ്പോഴും ഞാൻ പറയുന്നു നിനക്ക് ആയിരിക്കും തെറ്റ് പറ്റിയിട്ടുണ്ടാവുക.

 

അത്രയും പറഞ്ഞിട്ട് രേണുക കാൾ വച്ചു.

 

സുധിയുടെയും രേണുകയുടെയും കല്യാണം കഴിഞ്ഞിട്ട് ആറു വർഷമായി. സുധി ഒരു പ്രൈവറ്റ് ബാങ്കിൽ മാനേജർ ആണ്. രേണുകയ്ക്ക് ജോലി ഒന്നുമില്ല. എങ്കിലും അവൾ ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. ഇരുപതാം വയസ്സിൽ ആയിരുന്നു രേണുകയുടെ വിവാഹം സുധിയുമായി നടന്നത്. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഇതുവരെ കുട്ടികൾ ആയിട്ടില്ല. കുഞ്ഞുങ്ങൾ പിന്നെ മതി എന്നത് സുധിയുടെ തീരുമാനം ആയിരുന്നു. ഭർത്താവിനെ ദൈവത്തെ പോലെ കാണുന്ന രേണുകയ്ക്ക് അവന്റെ ഏത് തീരുമാനത്തിനോടും പൂർണ്ണ യോജിപ്പ് ആയിരുന്നു. വിവാഹം കഴിഞ്ഞ അന്ന് മുതൽ രേണുവിനെ ഒരു കുറവും കൂടാതെയാണ് സുധി നോക്കുന്നത്. അതുകൊണ്ട് തന്നെ അവൻ എന്ത് പറഞ്ഞാലും അവൾക്ക് വേദ വാക്യമാണ്.

 

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സ്മിത അത്രയും ഉറപ്പിച്ച് പറഞ്ഞതു കൊണ്ട് അന്ന് വൈകുന്നേരം സുധി വരുമ്പോൾ അവന്റെ ഫോൺ എടുത്ത് പരിശോധിച്ചു നോക്കാമെന്ന് രേണുക തീരുമാനിച്ചു.

 

അന്ന് പതിവിനും നേരത്തെ ആണ് സുധി ജോലി കഴിഞ്ഞ് എത്തിയത്.

 

സുധിയേട്ടൻ ഇന്ന് നേരത്തെ ആണല്ലോ. എന്തുപറ്റി?

 

അവൾ ചോദിച്ചു.

 

ഇന്ന് ഞാൻ നേരത്തെ ഇറങ്ങി. അച്ഛനും അമ്മയും ചേച്ചിയുടെ വീട്ടിൽ പോയത് കൊണ്ട് നീ ഇവിടെ ഒറ്റയ്ക്കല്ലേ… അതുകൊണ്ട് ഞാൻ നേരത്തെ ഇങ്ങ് പോരാന്ന് വിചാരിച്ചു.

 

അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ടാണ് സുധി അത് പറഞ്ഞത്.

 

കുളിച്ചു വാ ഞാൻ കഴിക്കാൻ എടുക്കാം.

 

രേണുക അവന്റെ കൈയിൽ നിന്നും ബാഗ് വാങ്ങി അകത്തേക്ക് പോയി.

 

അതേസമയം സുധി തന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ എടുത്ത് ചാർജ് ഇട്ടതിനു ശേഷം കുളിക്കാനായി പോയി. അവൻ പോയ തക്കം നോക്കി രേണുക പെട്ടെന്ന് ഓടി ചെന്ന് സുധിയുടെ മൊബൈൽ എടുത്ത് ലോക്ക് തുറന്നു. രണ്ടുപേർക്കും പരസ്പരം ഫോണിന്റെ ലോക്കൊക്കെ അറിയാം. സുധി ഇടയ്ക്ക് എന്തെങ്കിലും ആവശ്യത്തിനൊക്കെ രേണുകയുടെ ഫോൺ എടുക്കാറുണ്ടെങ്കിലും രേണുക ഒരിക്കൽ പോലും സുധിയുടെ ഫോൺ എടുത്ത് പരിശോധിച്ചു നോക്കുകയൊന്നും ചെയ്തിട്ടില്ല. കാരണം തന്നെയല്ലാതെ മറ്റൊരു പെണ്ണിനെ സുധി മനസ്സിൽ പോലും ചിന്തിക്കില്ല എന്ന് അവൾക്ക് അത്രയും വിശ്വാസമായിരുന്നു.

 

സുധിയുടെ മൊബൈൽ എടുത്ത് അവൾ ആദ്യം നോക്കിയത് കോള് ലിസ്റ്റാണ്. അതിൽ അവൾക്ക് അസ്വാഭാവികമായി ഒന്നും കാണാൻ കഴിഞ്ഞില്ല. എന്നാൽ വാട്സ്ആപ്പ് എടുത്തു നോക്കിയപ്പോൾ രേണു എന്ന് സേവ് ചെയ്തിരുന്ന നമ്പറിൽ നിന്നും ഒരു ലൗവിന്റെ ഇമോജി വന്നു കിടക്കുന്നത് അവൾ ശ്രദ്ധിച്ചു.

 

തന്റെ പേരിൽ മറ്റൊരു പെണ്ണിന്റെ നമ്പർ സുധി എന്തുകൊണ്ടായിരിക്കും സേവ് ചെയ്തിരിക്കുന്നത് എന്ന് ചിന്തിച്ചു കൊണ്ട് നെഞ്ചിടിപ്പോടെയാണ് അവൾ ആ ചാറ്റ് തുറന്നു നോക്കിയത്.

 

വീണ എന്ന് പേരുള്ള ഒരു പെണ്ണിന്റെ നമ്പർ രേണു എന്ന് സേവ് ചെയ്തിരിക്കുകയാണ് സുധി. അത് അവരുടെ ചാറ്റ് വായിച്ചപ്പോഴാണ് രേണുകയ്ക്ക് മനസ്സിലായത്.

 

ഈ വീണയുടെ പേര് എന്തിനാ രേണു എന്ന് പറഞ്ഞ് സേവ് ചെയ്തിരിക്കുന്നത്. ഞാൻ എങ്ങാനും കണ്ടാൽ ശ്രദ്ധിക്കാതിരിക്കാൻ വേണ്ടിയായിരിക്കും.

 

രേണുക പിറു പിറുത്തു.

 

പെട്ടെന്ന് എന്തോ സംശയം തോന്നി അവൾ കോൾ ലിസ്റ്റ് എടുത്തിട്ട് അതിൽ രേണു എന്റെ സേവ് ചെയ്തിരുന്ന പേരിലെ നമ്പർ ഏതാണെന്ന് നോക്കി. തന്റെ പേരാണെങ്കിലും നമ്പർ വീണയുടേതാണെന്ന് അവൾക്ക് ബോധ്യമായി. എല്ലാവരെയും പറ്റിക്കാൻ വേണ്ടിയിട്ടാണ് സുധി വീണ എന്ന പേരുള്ള പെണ്ണിനെ രേണു എന്ന് സേവ് ചെയ്തിരിക്കുന്നത്.

 

തലേദിവസം വരെയുള്ള എല്ലാ ചാറ്റും ക്ലിയർ ചെയ്തിട്ടുണ്ടായിരുന്നതു കൊണ്ട് വീണ എന്ന പെണ്ണുമായി സുധിക്ക് ബന്ധം തുടങ്ങിയിട്ട് എത്ര നാളായി എന്നൊന്നും അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

 

എങ്കിലും അന്നത്തെ ചാറ്റിൽ നിന്നും സുധി അന്ന് ബാങ്കിൽ പോയിട്ടില്ല എന്നും വീണ എന്ന് പേരുള്ള ആ പെണ്ണിന്റെ ഒപ്പം കറങ്ങി നടക്കുകയായിരുന്നു എന്നും രേണുക മനസ്സിലാക്കി. ഭർത്താവിന്റെ ചതി തിരിച്ചറിഞ്ഞ അവൾക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സ്മിത പറഞ്ഞതൊക്കെ സത്യമായിരുന്നു എന്ന് അതോടെ അവൾക്ക് ബോധ്യമായി. എത്ര സമർത്ഥമായിട്ടാണ് തന്നെ സ്നേഹിച്ച് സുധി പറ്റിച്ചു കൊണ്ടിരിക്കുന്നത് എന്ന് അവൾ ഓർത്തു.

 

അന്ന് രാത്രി കിടക്കാൻ നേരം എന്തായാലും ഇതേ കുറിച്ച് സുധിയോട് ചോദിക്കണമെന്ന് തന്നെ രേണുക മനസ്സിൽ ഉറപ്പിച്ചു. തെളിവിനായി അവന്റെ ഫോണിലെ ചാറ്റുകൾ തന്റെ മൊബൈലിൽ അവൾ ഫോട്ടോ എടുക്കുകയും ചെയ്തു.

 

അന്ന് രാത്രി കിടക്കാൻ നേരം പതിവ് പോലെ സുധി രേണുകയെ തന്റെ അടുത്തേക്ക് ചേർത്ത് കിടത്തി അവളിൽ പടർന്ന് കയറാൻ വെമ്പൽ കൂട്ടി. അവന്റെ അതിരു കവിഞ്ഞ അന്നത്തെ സ്നേഹ പ്രകടനം അവൾക്ക് അസ്വസ്ഥത ഉളവാക്കി.

 

ഒറ്റ വലിക്ക് രേണുക ധരിച്ചിരുന്ന മാക്സി ഊരി മാറ്റി സുധി അവളുടെ നഗ്നമായ മാറിൽ മുഖം അമർത്തി. രേണുകയുടെ ശരീരത്തിലാകാമാനം അവന്റെ കൈ വിരലുകൾ സഞ്ചരിച്ചു. അവന്റെ സ്പർശനങ്ങളിൽ വികാരം ഒന്നും ഇല്ലാതെ അവൾ വെറുതെ കിടന്നു. രേണുകളുടെ മനസ്സ് നിറയെ സുധി മറ്റൊരു പെണ്ണുമായി നടത്തിയ ചാറ്റിങ് മാത്രമായിരുന്നു.

 

വീണയുമായി നിങ്ങൾ ബന്ധം തുടങ്ങിയിട്ട് എത്ര നാളായി? ഇന്ന് ജോലിക്ക് എന്നും പറഞ്ഞ് നിങ്ങൾ പോയത് അവളുടെ കൂടെ കറങ്ങാൻ അല്ലെ?

 

പെട്ടെന്നുള്ള രേണുകയുടെ ചോദ്യത്തിൽ സുധി പതറിപ്പോയി.

 

നീ എന്തൊക്കെയാ രേണു ഈ പറയുന്നത്.

 

അവൻ പെട്ടെന്ന് അവളിൽ നിന്നും അകന്ന് മാറി.

 

കള്ളത്തരം പറഞ്ഞ് എന്നെ പറ്റിക്കാൻ നോക്കണ്ട സുധിയേട്ടാ. ഞാനെല്ലാം അറിഞ്ഞു. ഇന്ന് സ്മിത ടൗണിൽ വച്ച് നിങ്ങളെ ഒരു പെണ്ണിന്റെ കൂടെ കണ്ടെന്ന് പറഞ്ഞ് വിളിച്ചപ്പോൾ ഞാൻ വിശ്വസിച്ചില്ല. പക്ഷേ കുറച്ചു മുൻപ് നിങ്ങളുടെ മൊബൈൽ നിന്ന് നിങ്ങളും വീണയും തമ്മിലുള്ള ചാറ്റ് കണ്ടപ്പോൾ എനിക്കെല്ലാം ബോധ്യമായി. ആർക്കും സംശയം തോന്നാതിരിക്കാൻ എന്റെ പേരിലല്ലേ ആ പെണ്ണിന്റെ നമ്പർ സേവ് ചെയ്തു വച്ചിരിക്കുന്നത്.

 

രേണു… അത് എനിക്കൊരു അബദ്ധം പറ്റിയതാ… ബാങ്കിൽ പുതിയതായി വന്ന പെൺകുട്ടിയാണ് വീണ. ഏതോ ദുർബല നിമിഷത്തിൽ അറിയാതെ ഞാൻ… നിന്നെ ചതിച്ചു ഞാൻ ഒന്നും ചെയ്തിട്ടില്ല രേണു.

 

ആ തണുത്ത അന്തരീക്ഷത്തിലും സുധി വിയർത്തൊലിച്ചു.

 

നിങ്ങൾ തമ്മിൽ എത്രത്തോളം ആഴത്തിലുള്ള ബന്ധം ഉണ്ടെന്നൊന്നും എനിക്കറിയില്ല. പക്ഷേ ഇന്നത്തോടെ എല്ലാം നിർത്തുന്നതാണ് നിങ്ങൾക്ക് നല്ലത്. ഈയൊരു തവണത്തേക് മാത്രം ഞാൻ ക്ഷമിക്കും. ഇനി ഒരിക്കൽ കൂടി നിങ്ങൾ എന്നെ ഏതെങ്കിലും രീതിയിൽ ചതിച്ചു എന്ന് ഞാൻ അറിഞ്ഞാൽ പിന്നെ ഒരു നിമിഷം പോലും ഞാൻ ഈ വീട്ടിൽ ഉണ്ടാവില്ല.

 

നിങ്ങളെ ഞാൻ എന്നെക്കാൾ കൂടുതൽ സ്നേഹിച്ചു പോയത് കൊണ്ട് മാത്രമാണ് ഇപ്പോൾ ക്ഷമിക്കുന്നത്. പക്ഷേ ഇനി ഒരിക്കലും പഴയ സ്നേഹവും വിശ്വാസവും നിങ്ങൾ എന്നിൽ നിന്നും പ്രതീക്ഷിക്കരുത്. നഷ്ടപ്പെട്ട സ്നേഹവും വിശ്വാസവും തിരിച്ചു പിടിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. അതിൽ നിങ്ങൾ വിജയിച്ചാൽ മാത്രമേ ഇനി നമുക്ക് പഴയതുപോലെ ജീവിക്കാൻ കഴിയു. അതുവരെ നമ്മൾ അന്യരായി ഈ വീട്ടിൽ കഴിയും.

 

അത്രയും പറഞ്ഞുകൊണ്ട് രേണുക മാക്സി ധരിച്ചു കൊണ്ട് കട്ടിലിന്റെ ഒരു വശത്തേക്ക് നീങ്ങി കിടന്നു. തന്റെ കള്ളത്തരം പിടിക്കപ്പെട്ട വിഷമത്തിൽ രേണുകയോട് ഒരു മാപ്പ് പറച്ചിൽ പോലും നടത്താൻ കഴിയാതെ വിഷമത്തോടെ സുധിയും അവളുടെ അടുത്ത് കിടന്നു. പിന്നീടുള്ള തന്റെ രാത്രികൾ ഉറക്കമില്ലാത്ത രാത്രികളാണ് അവൻ അപ്പോൾ അറിഞ്ഞതേയില്ല.

 

 

ഹേര

Leave a Reply

Your email address will not be published. Required fields are marked *