മോൻ വല്ലപ്പോഴും വരുമ്പോഴല്ലേ നിനക്ക് ആവശ്യമുള്ള സുഖം നിനക്ക് കിട്ടാറുള്ളൂ. അവൻ നിനക്ക് തരുന്നതിനേക്കാൾ 1000 മടങ്ങ് സുഖം ഞാൻ തരാം നിനക്ക്

നീ നാളെ നാട്ടിൽ എത്തുന്ന കാര്യം മഞ്ജുവിനോട് പറയണ്ടേ.

 

സുധിയുടെ സുഹൃത്തു മഹി അവനോട് ചോദിച്ചു.

 

വേണ്ടടാ… ഞാൻ വരുന്നത് അവൾ അറിയണ്ട.

 

സുധിക്ക് ഇത്തവണ താൻ വരുന്ന കാര്യം ഭാര്യയെ അറിയിക്കാതെ വരാനായിരുന്നു ആഗ്രഹം.

 

അതെന്താ ഡാ… രണ്ട് വർഷത്തിന് ശേഷം വരുന്നതല്ലേ നീ. നീ വരുന്നുണ്ടെന്ന് അറിഞ്ഞാൽ മഞ്ജുവിന് ഒത്തിരി സന്തോഷം ആകില്ലേ. നിനക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വച്ച് അവൾ കാത്തിരിക്കില്ലേ. വേണമെങ്കിൽ എയർപോർട്ടിൽ കൂട്ടാനും വരും.

 

എല്ലാ തവണയും ഇത് പതിവുള്ളതല്ലേ. അതുകൊണ്ട് ഇത്തവണ മഞ്ജുവിന് ഒരു സർപ്രൈസ് ആയിക്കോട്ടെ.

 

നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ. ഞാൻ നാളെ വണ്ടിയുമായി രാത്രി എയർപോർട്ടിൽ വരാം.

 

 

സുധി കാൾ കട്ട്‌ ചെയ്തിട്ട് നാട്ടിലേക്കുള്ള പാക്കിങ് തുടങ്ങി.

 

സുധിയുടെയും മഞ്ജുവിന്റെയും വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി, കുട്ടികൾ ഒന്നുമില്ല. സുധിയുടെ അമ്മ മരിച്ചിട്ട് 5 വർഷമായി. വേറെ സഹോദരങ്ങൾ ഒന്നുമില്ലാത്തത് കൊണ്ട് സുധിക്ക് ഇപ്പോൾ സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് ഭാര്യയും അച്ഛനും മാത്രം ആണ്.

 

നാട്ടിലേക്ക് പോകുന്ന ത്രില്ലിൽ ആയിരുന്നു അയാൾ.

 

ഭാര്യയ്ക്കും അച്ഛനും ഇഷ്ടം പോലെ സാധനങ്ങൾ വാങ്ങി കൂട്ടി.

 

പിറ്റേ ദിവസം എയർപോർട്ടിൽ സുധി വന്നിറങ്ങുമ്പോൾ അവനെ കൂട്ടി കൊണ്ട് പോകാൻ മഹി എത്തിയിരുന്നു. അപ്പോഴേക്കും സമയം വൈകുന്നേരം അഞ്ചു മണി കഴിഞ്ഞിരുന്നു.

 

എടാ നീ എന്നെ വീടിന് കുറച്ചു അടുത്തായി ഇറക്കിയ മതി. അല്ലെങ്കിൽ വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ട് അവൾക്ക് ഡൌട്ട് തോന്നും. എന്നിട്ട് ഞാൻ വിളിച്ചതിന് ശേഷം നീ കാറുമായി വീട്ടിൽ വന്ന മതി.

 

എന്നെ അപ്രതീക്ഷിതമായി കാണുമ്പോ ഉള്ള മഞ്ജുവിന്റെയും അച്ഛന്റെയും മുഖം എനിക്ക് നേരിൽ കാണണം.

 

സുധി ആ രംഗം മനസ്സിൽ കണ്ടു.

 

ചിന്തകൾക്കൊടുവിൽ വീട് എത്താറായത് സുധി അറിഞ്ഞില്ല.

 

ഡാ സുധി വീടെത്താറായി. നീ ഇവിടെ ഇറങ്ങി വീട്ടിലേക്ക് നടന്ന് പോകുന്നു എന്നല്ലേ പറഞ്ഞത്.

 

മഹിയുടെ ചോദ്യം ആണ് സുധിയെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

 

അഹ്… വണ്ടി ഇവിടെ നിർത്തിക്കോ.

 

ഒന്ന് മൂരി നിവർത്തിക്കൊണ്ട് സുധി സീറ്റിൽ എഴുന്നേറ്റിരുന്നു.

 

മഹി റോഡിന് ഓരം ചേർന്ന് കാർ നിർത്തിയപ്പോൾ സുധി ഡോർ തുറന്നു പുറത്തേക്കിറങ്ങി.

 

എങ്കിൽ ശരി ഞാൻ വിളിക്കുമ്പോൾ നീ അങ്ങോട്ട് വന്നേക്ക്.

 

സുധി മഹിയോട് പറഞ്ഞു.

 

ഓക്കേ ഡാ നീ വിളിക്ക്.

 

അപ്പോഴേക്കും നേരം നന്നായി ഇരുട്ടി തുടങ്ങിയിരുന്നു.

 

പോസ്റ്റ് ലൈറ്റിന്റെ വെളിച്ചം ഇല്ലാത്തതിനാൽ വഴി മൊത്തം ഇരുൾ മൂടി കിടക്കുകയായിരുന്നു. വീടിനോട് അടുത്തപ്പോൾ സുധിയുടെ ഉള്ളിൽ ഗൃഹാതുരത്വം നിറഞ്ഞു വന്നു.

 

ശബ്ദമുണ്ടാക്കാതെ ഗേറ്റ് തുറന്ന് സുധി അകത്തേക്ക് പ്രവേശിച്ചു. മുൻവശത്തെ ഡോറിന്റെ ഹാൻഡിൽ പിടിച്ചപ്പോൾ അത് അകത്തു നിന്നും അടച്ചിരിക്കുകയാണെന്ന് അവന് മനസ്സിലായി.

 

അടുക്കള ഭാഗത്ത് ലൈറ്റ് കണ്ടപ്പോൾ സുധി നേരെ അങ്ങോട്ടേക്ക് വെച്ച് പിടിച്ചു.

 

 

എന്നാൽ ചാരി കിടക്കുന്ന അടുക്കള വാതിലിലൂടെ അവിടെ കണ്ട കാഴ്ച സുധിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

 

നിലത്ത് വീണു കിടക്കുന്ന തന്റെ ഭാര്യയെ കടന്നു പിടിക്കാൻ ശ്രമിക്കുന്ന അച്ഛനെ കണ്ട് സുധി ഒരു നിമിഷം തരിച്ചു നിന്നു.

 

വേണ്ടച്ചാ എന്നെ ഒന്നും ചെയ്യരുത്. ഞാൻ നിങ്ങളുടെ മോന്റെ ഭാര്യയാണ്. ആ എന്നോട് ഇങ്ങനെയൊരു ക്രൂരത കാണിക്കാൻ നിങ്ങൾക്ക് എങ്ങനെ മനസ്സ് വരുന്നു.

 

മഞ്ജു കരഞ്ഞു കൊണ്ട് അപേക്ഷിക്കുകയാണ്.

 

കുറേ നാളായി നിന്നെ ഞാൻ മനസ്സിലിട്ട് മോഹിച്ചു നടക്കാൻ തുടങ്ങിയിട്ട്. എന്തായാലും എന്റെ മോൻ വല്ലപ്പോഴും വരുമ്പോഴല്ലേ നിനക്ക് ആവശ്യമുള്ള സുഖം നിനക്ക് കിട്ടാറുള്ളൂ. അവൻ നിനക്ക് തരുന്നതിനേക്കാൾ 1000 മടങ്ങ് സുഖം ഞാൻ തരാം നിനക്ക്. നീയൊന്ന് വഴങ്ങി തന്നാൽ മാത്രം മതി. വഴങ്ങി തന്നില്ലെങ്കിൽ ബലം പ്രയോഗിക്കാനും എനിക്കറിയാം.

 

വഷളൻ ചിരിയോടെ സുധിയുടെ അച്ഛൻ സുധാകരൻ പറഞ്ഞു.

 

എന്നെ എന്തെങ്കിലും ചെയ്ത ഞാൻ സത്യമായും സുധി ഏട്ടനോട് പറഞ്ഞു കൊടുക്കും.

 

നീ അവനോട് എന്നെ പറ്റി എന്തെങ്കിലും പറഞ്ഞാൽ നിനക്ക് അവന്റെ കൂട്ടുകാരൻ മഹിയുമായി അവിഹിതബന്ധം ഉണ്ടെന്ന് ഞാൻ സ്ഥാപിച്ചെടുക്കും. നിനക്ക് അവനുമായി രഹസ്യ ബന്ധം ഉണ്ടായിരുന്നത് ഞാൻ കണ്ടുപിടിച്ചതിന്റെ പ്രതികാരം വീട്ടാനാ നീ എന്നെ വെച്ച് കള്ളക്കഥ പറയുന്നതെന്ന് ഞാൻ അവനെ പറഞ്ഞ് വിശ്വസിപ്പിക്കും. സുധി എന്റെ മോൻ ആയതു കൊണ്ട് അവൻ എന്തായാലും ഞാൻ പറയുന്നത് കേൾക്കും അത് എനിക്ക് ഉറപ്പുണ്ട്. നിനക്ക് കേറി ചെല്ലാൻ ഒരു വീടു പോലുമില്ല എന്നത് ഓർമ്മ വേണം. മര്യാദയ്ക്ക് എന്നെ അനുസരിച്ച് കഴിഞ്ഞാൽ നിനക്ക് ഒരേ സമയം ഞങ്ങളുടെ രണ്ടുപേരുടെയും ഭാര്യയായി കഴിയാം.

 

സുധിയുടെ അച്ഛന്റെ വാക്കുകൾ കേട്ട് വെറുപ്പോടെ മഞ്ജു മുഖം വെട്ടിച്ചു.

 

അച്ഛന് നാണമുണ്ടോ ഇങ്ങനെ പറയാൻ. നിങ്ങളെ ഞാൻ എന്റെ സ്വന്തം അച്ഛനായിട്ടാണ് കണ്ടിരുന്നത്.

 

അയാളുടെ കൈക്കുള്ളിൽ കിടന്ന് പിടഞ്ഞു കൊണ്ട് മഞ്ജു കരഞ്ഞു.

 

മിണ്ടാതെ അടങ്ങിക്കിടക്കടി ചൂലെ. ഇന്ന് നിന്നെ ഞാൻ മൊത്തത്തിൽ ഒന്ന് അനുഭവിക്കും. എന്റെ മോൻ ഒരു മണ്ടൻ ആയതു കൊണ്ട് നിന്നെ പോലൊരു പെണ്ണിനെ ഇവിടെ ഒറ്റക്കിട്ട് അങ്ങ് ഗൾഫിൽ കിടന്ന് കഷ്ടപ്പെടാൻ പോയിരിക്കുന്നു. ഒരു കണക്കിന് അവൻ അങ്ങോട്ട് പോയത് നന്നായി അതുകൊണ്ടല്ലേ എനിക്ക് ഇപ്പോൾ നിന്നെ കൈവാക്കിന് കിട്ടിയത്.

 

നിലത്ത് കിടക്കുന്ന മഞ്ജുവിനെ ചേർത്തമർത്തി സുധാകരൻ അവളുടെ സാരി അഴിച്ചു മാറ്റാൻ ശ്രമിച്ചു. ഉരുണ്ട് കൊഴുത്ത അവളുടെ അവളുടെ മാറിടങ്ങളിലും ആലില വയറിലും അയാളുടെ കണ്ണുകൾ ആർത്തിയോടെ സഞ്ചരിക്കുന്നത് വെറുപ്പോടെ മഞ്ജു കണ്ടു. അവൾ സർവ്വശക്തിയുമെടുത്ത് അയാളെ തന്റെ ദേഹത്ത് നിന്നും തള്ളി മാറ്റാൻ ശ്രമിച്ചു.

 

ആ കാഴ്ച കണ്ടതും സുധി സമനില തെറ്റി കാറ്റുപോലെ അടുക്കളയിലേക്ക് പാഞ്ഞു കയറി.

 

“അച്ഛാ…”

 

അപ്രതീക്ഷിതമായി മകന്റെ ശബ്ദം കേട്ട് സുധാകരൻ ഞെട്ടി തിരിഞ്ഞു നോക്കി. സുധിയെ പെട്ടെന്ന് കണ്ടതും മഞ്ജുവിന്റെ ദേഹത്ത് നിന്നും അയാളുടെ പിടി അയഞ്ഞു. തന്റെ ഭർത്താവിനെ കണ്ടതും ജീവൻ തിരിച്ചു കിട്ടിയതു പോലെ മഞ്ജുവും ചാടി എഴുന്നേറ്റു.

 

സുധിയേട്ടാ നിങ്ങടെ അച്ഛൻ എന്നെ…

 

അത്രമാത്രം പറഞ്ഞു കൊണ്ട് അവൾ അവന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു.

 

സുധി പെട്ടെന്ന് പിന്തിരിഞ്ഞ് അടുക്കളയുടെ സ്ലാബിന് പുറത്തിരുന്ന കത്തി കൈയിലെടുത്തു.

 

ഈ വീട് ഞാൻ കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കിയതാണ്. ഈ വീട്ടിൽ കേറി കിടന്നു കൊണ്ട് എന്റെ ഭാര്യയെ കൈ വെക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നെടോ. നിങ്ങൾ എന്റെ അച്ഛൻ തന്നെയാണോ. ആ വാക്കിനോട് തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു. ഇനി ഒരു നിമിഷം കൂടി ഈ വീട്ടിൽ നിന്നാൽ നിങ്ങളെ കൊന്നിട്ട് ഞാൻ ജയിലിൽ പോയി കിടക്കും.

 

അതുകൊണ്ട് സ്വന്തം ജീവനിൽ കൊതിയുണ്ടെങ്കിൽ ഈ നിമിഷം തന്നെ ഈ വീട്ടിൽ നിന്ന് ഇറങ്ങിപൊയ്ക്കോ. അല്ലെങ്കിൽ നിങ്ങളെ ഞാൻ എന്തു ചെയ്യും എന്ന് എനിക്ക് തന്നെ പറയാൻ പറ്റില്ല.

 

സുധാകരനെ നോക്കി സുധി അലറി.

 

മകന്റെ മുൻപിൽ തെളിവ് സഹിതം പിടിക്കപ്പെട്ടതിന്റെ അപമാനത്തിൽ സുധാകരൻ മുഖം കുനിച്ചു. ഇനിയും അവിടെ നിന്നാൽ അവൻ തന്നെ കൊന്നേക്കുമോ എന്ന് ഭയന്ന് കയ്യിൽ കിട്ടിയ തന്റെ സാധനങ്ങൾ ഒരു ബാഗിൽ വാരിയെടുത്തു കൊണ്ട് സുധാകരൻ ജീവനും കൊണ്ട് ആ വീട്ടിൽ നിന്നും പാഞ്ഞു. ജീവനും കൊണ്ട് പായുന്നതിനിടയിലും അയാൾ ചിന്തിച്ചത് മഞ്ജുവിനെ കുറിച്ചായിരുന്നു. തന്റെ കൈപ്പിടിയിൽ കിട്ടിയ മരുമകളെ മകൻ കാരണം ഒന്ന് അനുഭവിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന നിരാശ അയാളിൽ നിറഞ്ഞ് നിന്നു.

 

നീ പേടിക്കണ്ട മഞ്ജു… നിന്റെ കൂടെ ഞാനില്ലേ. നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടി എന്തായാലും ഗൾഫിൽ നിന്നും പറയാതെ വന്നത് നന്നായി. അതുകൊണ്ട് എനിക്ക് എന്റെ അച്ഛന്റെ വൃത്തികെട്ട സ്വഭാവം നേരിട്ടു കണ്ട് ബോധ്യപ്പെടാൻ കഴിഞ്ഞു. ഇനി ഞാൻ തിരിച്ചു പോണില്ല. ഉള്ളതു കൊണ്ട് നമുക്ക് ഇവിടെ സുഖമായി ജീവിക്കാം.

 

സുധി തന്റെ ഭാര്യയെ ചേർത്തു പിടിച്ച് സമാധാനിപ്പിച്ചു. മഞ്ജു ആശ്വാസത്തോടെ അവന്റെ നെഞ്ചിൽ ചാരി പൊട്ടിക്കരഞ്ഞു.

 

അഞ്ജലി

Leave a Reply

Your email address will not be published. Required fields are marked *