ഓരോരുത്തന്മാര് നിന്നെ കാറിൽ വന്നു കൊണ്ടു പോയി അവരുടെ ആവശ്യം കഴിഞ്ഞ് തിരിച്ചു കൊണ്ടുവന്ന ആക്കുന്നത് എല്ലാവരും കാണുന്നുണ്ട്

സ്റ്റോറി by കൽഹാര

“” ബിൻസി എന്താ നിന്റെ ഭാവം? ”

ചുവന്ന ചായം ചുണ്ടിൽ തേച്ചു പിടിപ്പിക്കുന്നവരോട് ദേഷ്യത്തോടെ ലിസ ചോദിച്ചു..

 

“” എനിക്ക് പല ഭാവങ്ങളും ഉണ്ട് അതിൽ ഏതാണ് നിങ്ങൾക്ക് അറിയേണ്ടത്? ”

ബിൻസി അതേ ദേഷ്യത്തോടെ തന്നെ മറുപടി നൽകി..

 

 

” ഈ വീട്ടിൽ താമസിക്കുമ്പോൾ തോന്നും പോലെ നടക്കാൻ ഒന്നും പറ്റില്ല! നാട്ടുകാർ ഓരോന്ന് പറയുന്നത് കേട്ട് മനുഷ്യന്റെ തൊലി ഉരിയുകയാണ്!”‘

ലിസ ഉറഞ്ഞുതുള്ളുന്നത് ചിരിയോടെ അവൾ നോക്കിക്കൊണ്ട് നിന്നു..

 

“” നാട്ടുകാർ എന്തു പറഞ്ഞു എന്നാണ്? ”

കൂസലില്ലാതെയാണ് ബിൻസിയുടെ ചോദ്യം..

 

“” എന്തു പറഞ്ഞു എന്നോ? ഓരോരുത്തന്മാര് നിന്നെ കാറിൽ വന്നു കൊണ്ടു പോയി അവരുടെ ആവശ്യം കഴിഞ്ഞ് തിരിച്ചു കൊണ്ടുവന്ന ആക്കുന്നത് എല്ലാവരും കാണുന്നുണ്ട്! മകളുടെ സ്വഭാവം മഹിമ ഈ നാട്ടിലെ എല്ലാവരും അറിഞ്ഞു കഴിഞ്ഞു!! നിനക്ക് മറ്റൊരു പേരിട്ടാണ് ഇപ്പോൾ എല്ലാവരും വിളിക്കുന്നത്!””

 

ലിസ പറഞ്ഞു കഴിഞ്ഞതും ബിൻസി പൊട്ടിച്ചിരിച്ചു .

 

“” അയ്യോ എന്നോട് നിങ്ങളാണോ ഈ പറയുന്നത്?? “”

അതും പറഞ്ഞ് അവൾ വീണ്ടും പൊട്ടിച്ചിരിച്ചു.. അവളോട് എന്തു പറഞ്ഞിട്ടും യാതൊരു പ്രയോജനവുമില്ല എന്ന് മനസ്സിലാക്കിയ ലിസ ദേഷ്യത്തോടെ ചവിട്ടിത്തുള്ളി അവിടെനിന്ന് നടന്നു പോയി.

 

ബിൻസിയുടെ കണ്ണുകളിൽ കണ്ണുനീർ ഉറഞ്ഞു കൂടി അത് വരെ പിടിച്ചുനിന്ന ധൈര്യം എല്ലാം ചോർന്നു പോയിരിക്കുന്നു… ഒരു പാവം ആയിരുന്നില്ലേ താൻ? എങ്ങനെയാണ് ഈ വിധം ആയത് ഇപ്പോൾ പോയ സ്ത്രീ പറഞ്ഞത് ശരി തന്നെയാണ് താൻ ചീത്തയായിരിക്കുന്നു ഇനി ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത മാലിന്യ കൂമ്പാരത്തിലേക്ക് വീണിരിക്കുന്നു..

 

കണ്ണുകൾ നിറഞ്ഞൊഴുകി പെട്ടെന്നാണ് പുറത്തുനിന്ന് കാറിന്റെ ഹോൺ കേട്ടത് അതോടെ കണ്ണുകൾ തുടച്ച് ഒന്നുകൂടി മേക്കപ്പ് ചെക്ക് ചെയ്ത് അവൾ പുറത്തേക്ക് ഇറങ്ങി..

 

“” ഇത്തവണ ഹോട്ടൽ പ്ലാസയിലേക്ക് ആണ് കേട്ടോ!! ഏതോ കോടീശ്വരൻ ആണ്!! നന്നായി ഒന്ന് സുഖിപ്പിച്ചാൽ അതിന്റെ ഗുണം കാണും!”

തന്റെ ഡ്രൈവറായി വരുന്ന രാജൻ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അവൾ പുറത്തേക്ക് നോക്കിയിരുന്നു..

 

 

പ്ലാസയിൽ വണ്ടി നിർത്തി ഒരു വഷളൻ ചിരിയോടെ രാജൻ പോയിട്ട് വാ എന്ന് പറഞ്ഞു.. താൻ പോകുന്നത് വരെ അയാൾ അവിടെ കിടക്കും.. വെറും ടാക്സി ഓടിക്കുന്നതിനേക്കാൾ ഈ പണിക്ക് കൂടുതൽ പണം കിട്ടും എന്ന് അയാൾക്ക് അറിയാം!!

 

അവൾ വേഗം രാജൻ പറഞ്ഞുകൊടുത്ത റൂമിലേക്ക് നടന്നു..

വാതിലിൽ മുട്ടി അവൾ പുറത്ത് കാത്തു നിന്നു.. അൽപനേരം കഴിഞ്ഞ് വാതിൽ തുറന്ന ആളെ കണ്ടപ്പോൾ അവൾ ഒന്ന് ഞെട്ടി.

 

“” ചന്ദ്രു!””

 

ചന്ദ്രുവും തന്നെ കണ്ടു ഞെട്ടി എന്ന് അവൾക്ക് മനസ്സിലായി.. കോളേജിൽ പഠിക്കുമ്പോൾ തന്നോട് പ്രണയം പറഞ്ഞ് തന്റെ പുറകെ നടന്നിരുന്ന ആ ചെറുപ്പക്കാരൻ… ഒത്ത ഒരു പുരുഷനായി എങ്കിലും ഒറ്റനോട്ടത്തിൽ തന്നെ അവനെ അവൾ തിരിച്ചറിഞ്ഞിരുന്നു..

 

“‘ ബിൻസി നീ ഇങ്ങനെയൊരു സിറ്റുവേഷനിൽ??”‘

തന്റെ കൺമുന്നിൽ കണ്ട കാഴ്ച വിശ്വസിക്കാൻ കഴിയാതെ ചന്ദ്രു നിന്നു..

 

 

” പപ്പ പോയതോടെ എന്റെ കാര്യം എല്ലാം താറുമാറായി ഇപ്പോൾ ഇതാണ് ജോലി!! കൂടുതൽ സംസാരിക്കാതെ താൻ കൊടുത്ത കാശ് മുതലാക്കാൻ നോക്ക്!””

 

ഒട്ടും മയമില്ലാതെ പറയുന്ന അവളെ അത്ഭുതത്തോടെ ചന്ദ്രു നോക്കി..

 

” ക്ലാസിൽ ഒന്നാമതായി പഠിച്ചിരുന്ന മിടുക്കിയായ ആ പെൺകുട്ടിക്ക് എന്താണ് പറ്റിയത്?? “‘

 

അവൻ വീണ്ടും ചോദിച്ചു..

 

“” പപ്പായുടെ ബിസിനസ് എല്ലാം തകർന്നു!! കുറച്ച് വിഷത്തിൽ പപ്പ അഭയം കണ്ടെത്തുമ്പോൾ മകളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല!! രണ്ടാനമ്മ പപ്പ ഉള്ളതുവരെ വലിയ സ്നേഹം ഒക്കെ കാണിച്ചിരുന്നു… പപ്പ പോയതോടെ അവരുടെ തനി സ്വഭാവം പുറത്തേക്ക് വന്നു. ഞങ്ങളുടെ സ്വത്തുക്കൾ എല്ലാം നഷ്ടപ്പെട്ടു..

ഇരിക്കുന്ന വീട് കൂടി നഷ്ടപ്പെടും എന്ന് ആയപ്പോൾ രണ്ടാനമ്മ ഒരു അതിബുദ്ധി കാണിച്ചു.. അവർക്ക് പരിചയമുള്ള വൃദ്ധനായ ഒരു ബിസിനസുകാരന് എന്റെ മുറിയുടെ വാതിൽ തുറന്നു കൊടുത്തു.. അയാൾ എന്നെ അവിടെ ഇട്ട് പിച്ചി ചീന്തിയതിന് പകരമായി ഞങ്ങളുടെ വീട് അയാൾ രണ്ടാനമ്മയ്ക്ക് നേടി കൊടുത്തിരുന്നു..

 

അതോടെ എനിക്ക് എന്നോട് തന്നെ വെറുപ്പായി.. അവരോടുള്ള വാശിക്ക് ഞാൻ ഈ തൊഴിൽ തന്നെ തിരഞ്ഞെടുത്തു..

അവരുടെ കൂടെ ഒരേ വീട്ടിൽ താമസിച്ച് പരസ്യമായി ഞാനെന്റെ ശരീരം വിറ്റു..

 

 

അത്രയും പറഞ്ഞപ്പോഴേക്ക് അവൾക്ക് കിതച്ചു പോയിരുന്നു..

ചന്ദ്രു എല്ലാം സമാധാനത്തോടെ കേട്ടിരുന്നു..

 

“” എന്നിട്ട് അവർക്കാണോ ഇപ്പോൾ നഷ്ടമുണ്ടായത്?? നഷ്ടം നിനക്ക് മാത്രമാണ് പൊട്ടി!!””

 

ചന്ദ്രു പറഞ്ഞപ്പോൾ ബിൻസി പൊട്ടിക്കരഞ്ഞുപോയി അറിയാഞ്ഞിട്ടല്ല.. വാശിക്ക് എന്തൊക്കെയോ ചെയ്തു കൂട്ടിയതാണ്..

 

“” അതൊക്കെ പോട്ടെ ചന്ദ്രു ഇപ്പോൾ എന്തു ചെയ്യുന്നു?? “”

 

കണ്ണുകൾ തുടച്ചു കൊണ്ട് അവൾ ചോദിച്ചു..

 

“” നിന്നെ മറക്കാൻ ഒരുപാട് പ്രയാസപ്പെട്ടു!! എത്ര ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടും നിനക്ക് എന്നോട് താല്പര്യം ഇല്ലായിരുന്നല്ലോ ഒടുവിൽ അമ്മയുടെ നിർബന്ധം സഹിക്കാൻ കഴിയാതെയാണ് ഒരു കല്യാണം കഴിച്ചത്… ആദ്യ രാത്രിയിൽ തന്നെ എന്റെ പെണ്ണ് എന്നെയും കബളിപ്പിച്ച് മറ്റൊരുത്തന്റെ കൂടെ പോയി.. അപ്പോഴാണ് അറിഞ്ഞത് ആ ബന്ധം അറിഞ്ഞ് അവരുടെ വീട്ടുകാർ വീട്ടുതടങ്കലിൽ വച്ചിരിക്കുകയായിരുന്നു..

കല്യാണം കഴിഞ്ഞാൽ നന്നായി ജീവിക്കും എന്ന് കരുതി കിട്ടിയ ചാൻസിന് അവൾ പോയി..

ഒരു കോമാളിയെ പോലെ ജീവിക്കുകയാണ് ഞാൻ ഇപ്പോൾ..

 

അത് കേട്ടതും അവൾ ഒന്ന് ചിരിച്ചു..

 

“” ഞാനൊരു കാര്യം ചോദിക്കട്ടെ എന്റെ ഭാര്യയായി എന്റെ ജീവിതത്തിലേക്ക് വരാൻ നിനക്കാവുമോ?? “”

 

ചന്ദ്രു ചോദിച്ചത് കേട്ട് അവൾ പൊട്ടി ചിരിച്ചു..

“” ഞാനാരാണെന്ന് ശരിക്കും അറിഞ്ഞിട്ട് തന്നെയാണല്ലോ അല്ലേ?? “”

 

“” അറിഞ്ഞിട്ട് തന്നെയാണ്!! മനസ്സുകൊണ്ട് നീ കളങ്കപെട്ടിട്ടില്ല എന്ന് എനിക്കറിയാം.. എനിക്കത് മതി..!!

 

രജിസ്റ്റർ ഓഫീസിൽ പോയി വധുവിന്റെ സ്ഥാനത്ത് ഒപ്പുവയ്ക്കുമ്പോൾ അവളുടെ കൈ ഒന്ന് വിറച്ചിരുന്നു.. അന്നേരം കൂടെ താൻ ഉണ്ട് എന്ന മട്ടിൽ ചന്ദ്രു അവളെ ചേർത്തു പിടിച്ചിരുന്നു..

ജീവിതത്തിൽ താങ്ങായി ആരും ഇല്ലാത്തതുകൊണ്ട് തെറ്റുകൾ ചെയ്യേണ്ടിവന്ന ഒരു പാവമാണ് തന്റെ അരികിൽ നിൽക്കുന്നത് എന്ന പൂർണ ബോധ്യം അവനുണ്ടായിരുന്നു… താനൊന്ന് മനസ്സ് വെച്ചാൽ അവൾക്കും തനിക്കും ഒരു നല്ല ജീവിതം കിട്ടും എന്നറിയാവുന്നതുകൊണ്ട് തന്നെ ആയിരുന്നുഅവളെ തന്നിലേക്ക് ചേർത്തുവച്ചത്

Leave a Reply

Your email address will not be published. Required fields are marked *