എന്തിനാണ് ഏട്ടൻ തന്നെ ഇങ്ങനെ അവഗണിക്കുന്നത്. തനിക്കും ഇല്ലേ ആഗ്രഹങ്ങൾ

രാത്രി അടുക്കള പണി കഴിഞ്ഞു മുറിയിൽ വരുമ്പോൾ ചരിഞ്ഞു കിടന്ന് ഉറങ്ങുന്ന ഭർത്താവിനെ കണ്ട് അനിതയ്ക്ക് ആകെ വിഷമം ആയി.

 

കുറെ നാളായി മഹി ഏട്ടൻ ഇങ്ങനെ ആണ്. എന്തിനാണ് ഏട്ടൻ തന്നെ ഇങ്ങനെ അവഗണിക്കുന്നത്. തനിക്കും ഇല്ലേ ആഗ്രഹങ്ങൾ. ഒരു കുട്ടി ആയതിൽ പിന്നെ ആണ് ഏട്ടന് സെക്സിൽ തന്നോടുള്ള താല്പര്യം കുറഞ്ഞത്.

 

പ്രസവം കഴിഞ്ഞതിൽ പിന്നെ ആണ് അവളുടെ ശരീരം മൊത്തം തടിച്ചത് മാറിടങ്ങൾ തൂങ്ങി പോയി. വയറിൽ പാടുകൾ വീണു. കല്യാണം കഴിഞ്ഞു ഇവിടെ വരുമ്പോൾ ഉള്ള ഭംഗി ഇപ്പോഴില്ല.

അത് കൊണ്ടായിരിക്കും ഏട്ടന് താല്പര്യം കുറഞ്ഞത്.

 

ഉറങ്ങി കിടന്നിരുന്ന ഒന്നര വയസ്സ് ഉള്ള മോനെ നീക്കി കിടത്തിയിട്ട് അനിത അവന്റെ അടുത്ത് കിടന്നു.

 

താൻ വന്ന് കിടന്നിട്ടും ഏട്ടന് മൈൻഡ് ഇല്ലെന്ന് കണ്ടപ്പോൾ അവളയാളെ കെട്ടിപിടിച്ചു. തന്റെ വലിയ മാറിടങ്ങൾ അയാളുടെ പിന്നിലമർത്തി അവനെ തന്നിലേക്ക് ആകർഷിക്കാൻ അനിത ശ്രമിച്ചു. കുറച്ചു നാളായി അവരുടെ ഇടയിൽ വേഴ്ചകൾ ഒന്നും നടക്കാറില്ല. അവൾക്കും ആഗ്രഹം ഉള്ളത് കൊണ്ടാണ് മഹേഷ്‌ എന്ന അനിതയുടെ മഹി ഏട്ടൻ മൈൻഡ് ചെയ്യാതെ കിടന്നിട്ടും അങ്ങോട്ട് പോയി അവനെ അവൾ പുണർന്നത്. അത്രയ്ക്കുണ്ടായിരുന്നു അവളിലെ വികാരം.

 

മാറി കിടക്കടി തടിച്ചി. നാണമില്ലേ നിനക്ക് ഇങ്ങനെ വന്ന് ഒട്ടി ചേർന്ന് കിടക്കാൻ.

 

അയാൾ അലറി.

 

ഏട്ടാ… ഞാൻ…

 

എന്താ നിനക്ക് വേണ്ടത്.

 

ഏട്ടന് ഈയിടെ ആയി എന്നെ തീരെ മൈൻഡ് ഇല്ല. കുഞ്ഞ് വന്ന ശേഷം നമുക്കിടയിൽ നേരെ ചൊവ്വേ എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ. ഏട്ടന് ഒന്നുമില്ലെങ്കിലും എന്നെ കെട്ടിപിടിച്ചു എങ്കിലും കിടന്നൂടെ. ഞാനൊരു പെണ്ണല്ലേ എനിക്കും ഇല്ലേ ആഗ്രഹങ്ങൾ.

 

തടിച്ച ചക്കപോത്ത് പോലെ ഇരിക്കുന്ന നിന്നെ കാണുമ്പോൾ എനിക്ക് വികാരം തോന്നണ്ടേ അനിത.

 

മഹിയുടെ എടുത്ത് അടിച്ചുള്ള ആ പറച്ചിൽ അവർക്ക് മുഖത്തടിയേറ്റത് പോലെയാണ് തോന്നിയത്.

 

ഞാൻ നിങ്ങളെ ഭാര്യ ആണ്. നിങ്ങളുടെ കുഞ്ഞിനെ പ്രസവിച്ചവളാണ്. ആ എന്നെ ഇങ്ങനെ ഒന്നും പറഞ്ഞ വിഷമിപ്പിക്കരുത്.

 

അനിത കരഞ്ഞു.

 

നിന്റെ കൂടെ വഴക്ക് കൂടാൻ എനിക്ക് വയ്യ അങ്ങോട്ട് മാറി കിടക്കാൻ നോക്ക്. എനിക്ക് നാളെ ഓഫീസിൽ പോകാൻ ഉള്ളതാ.

 

അനിതേ നോക്കി പുച്ഛത്തോടെ പറഞ്ഞിട്ട് അയാൾ മോനെയും കെട്ടിപ്പിടിച്ച് കിടന്നു.

 

കുറച്ചു സമയം ഭർത്താവിനെ തന്നെ നോക്കി ഇരുന്നിട്ട് കട്ടിലിന്റെ അരികിലേക്ക് കിടന്നു.

 

പ്രസവം കഴിഞ്ഞതോടെയല്ലേ എന്റെ ശരീരം ഇങ്ങനെയായത്. അങ്ങേരുടെ കുഞ്ഞിനെയല്ലേ ഞാൻ പ്രസവിച്ചത്. എന്നിട്ട് ആ ഒരു പരിഗണന പോലും തരാതെ ഇങ്ങനെ വാക്കുകൾ കൊണ്ട് കുത്തിനോവിക്കാൻ ഏട്ടന് എങ്ങനെ കഴിയുന്നു. ഈയിടെയായി കുത്ത് വാക്കുകൾ പറയുന്നത് ഒരുപാട് കൂടിയിട്ടുണ്ട്.

 

രാത്രി വെളുക്കുവോളം അവൻ പറഞ്ഞതൊക്കെ ഓർത്തോർത്ത് അവൾ കരഞ്ഞു കൊണ്ടേയിരുന്നു.

 

പിറ്റേന്ന് രാവിലെ ആയപ്പോൾ എണീറ്റ് എന്നത്തേയും പോലെ അടുക്കള ജോലികൾ തീർത്തു.

 

മഹി എണീറ്റ് കുളിക്കാൻ പോയത് കണ്ടപ്പോൾ അവനുള്ള ഷർട്ട് അയൺ ചെയ്യാൻ തുടങ്ങി. അപ്പോഴാണ് മേശയുടെ മുകളിൽ ഇരുന്ന അയാളുടെ ഫോണിൽ സുന്ദരിയായ ഒരു പെണ്ണിന്റെ ഫോൺ കോൾ വരുന്നത് അവൾ കണ്ടത്.

 

സാധാരണ കുളിക്കാൻ പോകുമ്പോൾ ഫോൺ എടുക്കുന്ന മഹി അന്ന് ചാർജ് ഇല്ലാത്തതു കൊണ്ടാണ് ഫോൺ ചാർജിൽ ഇട്ടിട്ട് കുളിക്കാൻ പോയത്.

 

ഫോൺ വൈബ്രേറ്റാണ് ചെയ്യുന്നത്.

 

എടുക്കണ്ട എന്ന് വിചാരിച്ചെങ്കിലും ലേഖ എന്ന പേര് കണ്ടപ്പോൾ അവൾക്ക് എടുക്കാതിരിക്കാൻ കഴിഞ്ഞില്ല.

 

രാവിലെ തന്നെ എന്നും പതിവു പോലെ വിളിക്കുന്ന മഹിയേട്ടൻ ഇന്ന് എന്താ വിളിക്കാത്തത്. പതിവ് തെറ്റി ഇനി ഭാര്യയെയും കെട്ടിപ്പിടിച്ച് ഉറങ്ങുകയാണോ.

 

കൊഞ്ചി ഉള്ള ഒരു പെണ്ണിന്റെ സൗണ്ട് കേട്ടപ്പോൾ അറപ്പോടെ അനിതവേഗം ഫോൺ കട്ട് ചെയ്തു.

 

ഭർത്താവ് എത്ര സ്വാതന്ത്ര്യത്തിനു സംസാരിക്കുന്ന ഈ പെണ്ണ് ഏതാണ് എന്ന് അവൾ ആലോചിച്ചു

 

ആ നമ്പറിൽ നിന്നും വീണ്ടും കോൾ വന്നെങ്കിലും അവൾ എടുത്തില്ല. കുറച്ചുസമയം മുമ്പിലും എന്തോ ആലോചിച്ചു നിന്നതിനു ശേഷം രണ്ടും കൽപ്പിച്ച് അനിത മഹിയുടെ ഫോൺ പരിശോധിക്കാൻ തീരുമാനിച്ചു.

 

ഫോണിന്റെ പാസ്സ്‌വേർഡ്‌ അറിയാവുന്നത് കൊണ്ട് അവൾ ലോക്ക് മാറ്റി നോക്കി.

 

ലേഖ എന്ന പെണ്ണിന്റെ നമ്പറിൽ നിന്ന് കുറെ തവണ തവണ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്.

 

അവരുടെ വാട്സ്ആപ്പ് ചാറ്റ് നിറയെ അശ്ലീല ചുവയുള്ള മെസ്സേജ് മാത്രമേയുള്ളൂ. അത് കൂടാതെ ഏതൊക്കെയോ വീഡിയോസും ഉണ്ടായിരുന്നു.

 

 

അനിത അതിൽ ഒരു വീഡിയോ പ്ലേ ചെയ്തു നോക്കി.

 

ഹോട്ടൽ റൂമിനുള്ളിൽ പൂർണ്ണ നഗ്നയായി കിടക്കുന്ന ഒരു പെണ്ണിന്റെ ശരീരത്തിലേക്ക് ആവേശത്തോടെയും ആക്രാന്തത്തോടെയും പടർന്ന് കയറുകയാണ് തന്റെ ഭർത്താവ്. അവളുടെ മാറിടങ്ങളെ ഞെരുത്തുടച്ചു കൊണ്ട് അയാൾ എന്തൊക്കെയോ പറയുന്നുണ്ട്. അയാൾ നൽകുന്ന സുഹൃത്തുക്കൾ അവർക്ക് ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്.

 

അവർ അറിഞ്ഞുകൊണ്ട് എടുക്കുന്ന വീഡിയോ ആണെന്ന് കണ്ടാൽ തന്നെ അറിയാം. അത്രയും കണ്ടപ്പോൾ തന്നെ അറപ്പോടെ അനിത വീഡിയോ കാണുന്നത് നിർത്തി. ഒത്ത ഉടൽ അഴകുകൾ ഉള്ള സുന്ദരിയായ ഒരു പെണ്ണായിരുന്നു അത്.

 

 

ഹോട്ടലുകളിൽ ഒരുമിച്ച് കഴിഞ്ഞപ്പോൾ എടുത്ത തുണിയില്ലാതെ രണ്ട് പേരും കെട്ടിപിടിച്ചു കിടക്കുന്നതും ഉമ്മ വയ്ക്കുന്നതുമൊക്കെ മറ്റു കാര്യങ്ങൾ ചെയ്യുന്നതുമായ ഫോട്ടോസ് വീഡിയോസ് ധാരാളം ഉണ്ടായിരുന്നു.

 

അവൾക്കാകെ അറപ്പ് തോന്നി. മറ്റൊരു പെണ്ണിനെ കിട്ടിയപ്പോ ആണ് ഭർത്താവിന് തന്നെ മടുത്തു തുടങ്ങിയത് അനിത തിരിച്ചറിഞ്ഞു ഒരു വർഷം കഴിഞ്ഞു ഈ ബന്ധം തുടങ്ങിയിട്ട്. ഇതുവരെ തന്റെ ഭർത്താവ് ഒരു അവിഹിതത്തിൽ പെട്ട് പോകുമെന്ന് അവൾ കരുതിയില്ല. എന്നോട് എത്രയൊക്കെ അവഗണന കാണിച്ചാലും മറ്റൊരു പെണ്ണിന്റെ ചൂടു കയറി പോകും എന്ന് ചിന്തിക്കാനുള്ള ബുദ്ധി ഒന്നും അനിതയ്ക്ക് ഇല്ലായിരുന്നു.

 

മഹേഷിന്റെ കൂടെ ഓഫീസിൽ ജോലി ചെയ്യുന്ന കല്യാണം കഴിയാത്ത പെണ്ണാണ് ലേഖ എന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ് നിന്നും അവൾ മനസ്സിലാക്കി.

 

ഏട്ടനോടുള്ള വിശ്വാസം കൊണ്ട് കല്യാണം കഴിഞ്ഞു നാലഞ്ചു വർഷം കഴിഞ്ഞിട്ടും ഒരിക്കൽ പോലും അവൾ അയാളുടെ ഫോൺ എടുത്ത് നോക്കിയിട്ടില്ല.

 

അനിതയ്ക്ക് നല്ല ദേഷ്യവും സങ്കടവും തോന്നി. തന്നെ ചതിച്ച ഭർത്താവിന്റെ യഥാർത്ഥ മുഖം നാട്ടുകാരും ബന്ധുക്കളും അറിയണമെന്ന് അവൾക്ക് തോന്നി. അയാളുടെ മൊബൈലിൽ നിന്ന് തന്നെ മഹേഷിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എടുത്തിട്ട് അതിലെല്ലാം അവർ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് വീഡിയോസ് അവൾ പോസ്റ്റ് ഇട്ടു.

 

അന്യസ്ത്രീയും ഒത്തുള്ള മകന്റെ ലീലാവിലാസങ്ങൾ അനിത മഹേഷിന്റെ അമ്മയെയും പെങ്ങളെയും ഒക്കെ കാണിച്ചു കൊടുത്തു

 

 

അധികം വൈകാതെ നാട്ടിലും വീട്ടിലും ബന്ധുക്കൾക്കിടയിലും മഹേഷിന്റെ പ്രവർത്തികൾ ചർച്ചാവിഷയമായി. എല്ലാവരും എല്ലാം അറിഞ്ഞതോടെ അവനാകെ നാണക്കേടായി. അനിത തന്റെ മൊബൈലിൽ നിന്ന് പോസ്റ്റിട്ട കാര്യം വൈകിയാണ് അവൻ അറിഞ്ഞത്. ഡിലീറ്റ് ചെയ്തു കളഞ്ഞെങ്കിലും അതിനോടകം പലരും അതെല്ലാം ഷെയർ ചെയ്യുകയും സേവ് ചെയ്യുകയും ചെയ്തിരുന്നു.

 

ആകെ നാണംകെട്ട് ഓഫീസിലും പോകാൻ പറ്റാതെ വീട്ടിൽ നിന്നും പുറത്തിറങ്ങാനും പറ്റാതെ മഹേഷ് പെട്ടുപോയി. ആങ്ങളമാർ വിവരമറിഞ്ഞ് വന്ന് അവളെയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുപോയി.

 

അധികം വൈകാതെ തന്നെ അനിത മഹേഷിന് എതിരായി ഡിവോഴ്സ് പെറ്റീഷൻ അയച്ചു. വീഡിയോസും ഫോട്ടോസും ഉള്ളതു കൊണ്ട് വേഗം അനുവദിച്ചു കിട്ടി.

 

ഓഫീസിൽ പോകാൻ നാണക്കേടായ മഹേഷ് കുറച്ചു നാൾ ലോങ്ങ്‌ ലീവ് എടുത്ത് നാട്ടിൽ നിന്ന് മാറി നിന്നു. രേഖയുടെ വീട്ടിലും നാട്ടിലും വിവരം അറിഞ്ഞതു കൊണ്ട് അധികം വൈകാതെ തന്നെ അവളുടെ വീട്ടുകാർ പിടിച്ച് പിടിയാലേ കൊണ്ട് അവളെയും ചെയ്തു.

 

കല്യാണം കഴിഞ്ഞതോടെ ആദ്യത്തെ കൗതുകം മാറിയ അവർക്ക് ഇടയിൽ എന്നും അടിയും വഴക്കും മാത്രമായി.

 

അതേസമയം അനിതയ്ക്ക് ഒരു ജോലി ശരിയാക്കി കൊടുക്കുകയും വീട്ടിൽ അവൾക്കും കുഞ്ഞിനുമായി ഒരു മുറി വിട്ടുകൊടുക്കുകയും ചെയ്തു. അതോടെ ഒരു ജോലിക്ക് പോയി തന്റെ കുഞ്ഞിനെ വളർത്താനും തുടങ്ങി.

 

ഹേര

Leave a Reply

Your email address will not be published. Required fields are marked *