ഇരട്ടിയിലധികം പ്രായമുള്ള ആളെ വിവാഹം കഴിക്കേണ്ടിവന്ന ചെറുപ്പക്കാരി
=============
.
അന്നൊരു ശനിയാഴ്ച വൈകുന്നേരം ആയിരുന്നു…
ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന മരം വെട്ടുകാരൻ ബാപ്പുട്ടിയുടെ കൂടെ കവലയിൽ നിന്നും മൂസ കുഞ്ഞ് എന്ന കല്യാണ ബ്രോക്കറും കൂടെ കൂടി
അല്ല ബാപ്പൂട്ടി ഇന്നലെ ജുമ്മാക്ക് നിന്നെ കണ്ടില്ലല്ലോ.. എവിടെയായിരുന്നു…ഇങ്ങള്. ഞാൻ എത്ര അന്വേഷിച്ചുന്നറിയോ
എന്താ മൂസ കാര്യം…..എനിക്ക് തെക്കേപ്പുറം വലിയ പള്ളിക്കടുത്ത് ആയിരുന്നു പണി.. അവിടുത്തെ പറമ്പിലെ കിണറ്റിൽ നിന്നും വെള്ളം കോരി കുളിച്ചിട്ട് ഞാൻ അവിടെത്തേ പള്ളിയിൽ ജുമാആക്കു കൂടി..
ഓ അത് ശരി… ഞാനൊരു പ്രധാന കാര്യം പറയാനാണ് ഇങ്ങളെ അന്വേഷിച്ചത്..
ഉം… എന്റെ മക്കളുടെ കല്യാണ കാര്യം ആയിരിക്കും… ദേ മൂസ…
എന്റെ കയ്യിൽ കാശ് ഒന്നുമില്ല ചുമ്മാ… ബ്രോക്കർ കളിക്കല്ലേ..
ഇതെന്തു കഷ്ടം…നോക്ക്… ബാപ്പൂട്ടിക്കാ ഞാനൊരു ബ്രോക്കർ ആയിട്ടല്ല ഇങ്ങളോട് സംസാരിക്കുന്നത്.. നല്ല ഒരു ചങ്ങായിയായിട്ടാ….ഇക്കാന്റെ ആറ് പെണ്ണ് മക്കളെ വെറും മരം കൊത്തുകാരനായ ഇങ്ങള് ഈ കാലത്തു എങ്ങനെ കെട്ടിക്കാനാണ്.. ഇപ്പത്തന്നെ മക്കളിൽ മൂന്നാള് വിവാഹ പ്രായമെത്തി.. മൂത്തോളെ അയിമൂട്ടിക്കാക്ക് നിക്കാഹ് ചെയ്തു കൊടുക്ക് … അങ്ങനെ ആ നിക്കാഹ് കഴിഞ്ഞാൽ ബാക്കിയുള്ളവരെ ഓളു നോക്കൂലെ… അത്രയ്ക്ക് ഉണ്ടല്ലോ അയിമൂട്ടിക്കാക്ക് ഈ നാട്ടിലുള്ള സ്വത്തുവഹകൾ…
വഹകൾ അല്ല… വകകൾ..
അതെന്തു പൊകയും ആകട്ടെ..ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും ഇങ്ങള് ഇപ്പോഴും അറക്ക വാളിന്റെ മിഷനും പിടിച്ചു കൊണ്ട് മരംകൊത്താൻ നടക്കുകയല്ലേ ഈ നാട് നീളെ… നിങ്ങളുടെ മൂത്ത മോളെ കല്യാണം കഴിച്ചുകൊടുത്ത പിന്നെ ഇങ്ങള് ആരാ..?
ആരാ?
ആയിമൂട്ടിക്കാന്റെ അമ്മാച്ചൻ…
അയ്യേ…ചെ… അയാൾക്ക് എന്റെ വയസ്സ് ഉണ്ടല്ലോ… നാണമില്ലേ നിനക്ക് ഇത് എന്നോട് പറയാൻ..
ആട്ടെ…. ഇങ്ങൾക്ക് എത്രയാ വയസ്സ്..
54
എന്നാൽ അയാൾക്കു അത്രയില്ല… വെറും 53 മാത്രേ ഉള്ളു… മാത്രമല്ല ഇങ്ങൾക്ക് 54 ഉള്ളുവെങ്കിലും 65 കഴിഞ്ഞ കിളവനെ പോലെ തോന്നുന്നു….അയാൾക്ക് ആണെങ്കിൽ 53 ആയിട്ടും ഇപ്പോഴും നേരെ തിരിച്ച് 35 മാത്രേ തോന്നുന്നു… നമ്മുടെ നാട്ടിലെ മമ്മൂട്ടി എന്ന എല്ലാരും അയാളെ വിളിക്കാറ്… അത്രയും സുന്ദരനല്ലേ …
അയാൾക്കെന്തിനാ ഈ പ്രായത്തിൽ വേറൊരു കല്യാണം…അപ്പോൾ അയാളുടെ വീട്കാരി എവിടെ പോയി…?
അതൊക്കെയുണ്ട് വീട്ടിൽ തന്നെ ഉണ്ട്… അവരുടെ അറിവോടുകൂടി തന്നെയാണ്… ഈ കല്യാണം… ഒരുപാട് സ്വത്തുള്ളവർക്ക് എത്രയും കെട്ടാലോ ആ കെട്ടിൽ ആണെങ്കിൽ ഒരു മോനെ ഉള്ളൂ.. അതാണെങ്കിൽ ഒരു പൊട്ടനും …
ചുരുക്കിപ്പറഞ്ഞ മോളെ കെട്ടിച്ചു കൊടുക്കുന്ന കൂട്ടത്തിൽ നിങ്ങളുടെ ജീവിതമാണ് മാറിമറിയാൻ പോകുന്നത്…
അതങ്ങനെ…മൂസ ?
ഇക്കണ്ട സമ്പത്തിനൊക്കെ അധികാരിയായി അമ്മാച്ചനായി നിങ്ങൾക്ക് സുഖമായി പണിയെടുക്കാതെ കഴിയാം..അയാൾ ഇട്ടു മൂടാൻ പൊന്നും പണവും മോൾക്ക് നൽകുന്നത് പിന്നെ കൈകാര്യം ചെയ്യുന്നത് ആരാ..
ആരാ
ഇങ്ങളല്ലേ പഹയാ…
ഓ..
ബാപ്പുട്ടിക്കാ ഒരു കാര്യം ചെയ്യ് ഈ കാര്യം പോയി വീട്ടിൽ പറഞ്ഞ് ശരിയാക്കി വെക്കു…. ഉടനെ ഒരു ദിവസം അങ്ങോട്ട് ഞങ്ങൾ വരാം അയിമൂട്ടി ഇക്കായെയും കൂട്ടി . അയാൾ ആണെങ്കിൽ എന്നും ബിസിയാണ്.. സ്വന്തം പുരയിൽ വല്ല ഞായറാഴ്ചയും കാണാൻ കിട്ടിയാൽ ആയി.
അപ്പോൾ അസ്സലാമു അലൈക്കും ഞാൻ ഇറങ്ങുകയാണ്..
അതും പറഞ്ഞു.
മൂസക്കുഞ്ഞ് വടക്കോട്ട് യാത്രയായി…
ഏതായാലും ബ്രോക്കർ മൂസകുഞ്ഞി പറയുന്നതിൽ ഒരു ബിസിനസ് ഉണ്ട്… ഭാര്യ ആച്ചുനോട് ഒരുപക്ഷേ പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയേക്കും.. തനിക്കാര്യം എങ്ങനെ മോൾ നഫീസയോട് മുഖത്തുനോക്കി എങ്ങനെ പറയും…. ചെറുപ്പം അല്ലേ അവൾ വെറും 19 വയസ്സ്..അവൾ എന്തായിരിക്കും പ്രതികരിക്കുക..
വിവാഹം കഴിഞ്ഞ് മൂന്നാല് വർഷം കഴിഞ്ഞ് കിട്ടിയതാണ് അവളെ.. അതുകൊണ്ടുതന്നെ ഒരുപാട് ലാളനകൾ അവൾക്ക് കൊടുത്തു വളർത്തി.. അതിനുശേഷം അവളുടെ ബർക്കത്ത് കൊണ്ട് അഞ്ചുപേരും ഓരോ ഒന്നര വർഷം ഇടവിട്ട് വന്നു.. സത്യത്തിൽ അവരെയൊന്നും മൂത്തവളെ പോലെ കുഞ്ഞൻ നാളിൽ അത്ര കണ്ടു ലാളിക്കാനോ സ്നേഹിക്കാനും പറ്റിയിട്ടില്ല..അറക്കമിഷൻ വരുന്നതിനുമുമ്പും താൻ മഴുകൊണ്ടാണ് മരം മുറിച്ചു തന്റെ കുടുംബം പുലർത്തിയത്.. അധ്വാനവും ആരോഗ്യവും കൈമുതൽ ആയി ഉള്ളതുകൊണ്ട് ആരെയും പട്ടിണിക്കിട്ടില്ല..
മറ്റുള്ള അഞ്ചുപേരെപോലെ പഠിക്കാൻ അത്ര ഉഷാർ അല്ല മൂത്തമകൾ നഫീസു..
എങ്കിലും ഈ ആധുനിക കാലഘട്ടത്തിലെ കുഞ്ഞാണവൾ …
അന്ന് രാത്രി കിടക്കുമ്പോൾ ബാപ്പുട്ടി ഈ വിഷയം തന്നെ ഭാര്യ ആച്ചുവിനോട് പറഞ്ഞു..
അയ്യോ…ഇക്കാ.. ഞാൻ ഇതെങ്ങനെ അവളോട് പറയും…എന്നെ അവൾ കൊല്ലും.. കാട്ടറബിക്കു പെൺ മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്ന പഴയ കാലം ഒന്നുമല്ല ഇത്… നമ്മുടെ കുഞ്ഞുങ്ങൾ അവരുടെ വിദ്യാഭ്യാസത്തിലും കഴിവിലും വലിയ പ്രതീക്ഷയിലാണ് ജീവിക്കുന്നത്..
പണ്ട് ആമ്പിള്ളേരൊക്കെ വിസിറ്റിംഗ് വിസ എടുത്തു ഗൾഫിൽ പോയി ജോലി ചെയ്യുന്നതുപോലെ ഇപ്പോൾ പെൺകുട്ടികളാണ് നന്നായി പഠിച്ച ശേഷം വിസിറ്റിംഗ് വിസ എടുത്തു ഗൾഫിൽ പോയി ജോലി അന്വേഷിക്കുന്നത്.. ആ വഴിക്ക് ശ്രമിക്കാനാണ് എല്ലാവരുടെയും പ്ലാൻ.. മാത്രമല്ല. നമ്മുടെ ഏറ്റവും ഇളയതായ സൂഹറു യൂട്യൂബില് റൂട്ടിനി ദിവസവും ഇട്ട് അത് പൈസ കിട്ടുന്ന വിധത്തിലുള്ള ഒരു ചാനലാക്കി മാറിയിട്ടുണ്ട്.. ഇത്തിരി നാൾ കഴിഞ്ഞ് അതിൽ നിന്നും വരുമാനം ലഭിക്കും..
ഭാര്യ അച്ചുവിന്റെ വർത്തമാനം കേട്ടതോടെ ബാപ്പുട്ടി പിന്നെ ഒന്നും മിണ്ടിയില്ല… അയിമുട്ടിക്കു മകളെ കൊടുക്കാം എന്ന ആ പ്രതീക്ഷ മനസ്സിൽ നിന്നും മാറ്റിവച്ച് കിടന്നുറങ്ങി..
പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു…
പ്രാതൽ കഴിഞ്ഞ് കുട്ടികളൊക്കെ വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു അപ്പോൾ..
പുറത്ത് കാറ് വന്നു നിൽക്കുന്ന ശബ്ദം… ബാപ്പുട്ടിയുടെ വീടിന്റെ കോമ്പൗണ്ടിന്റെ ചെറിയ ഗേറ്റ് തുറന്ന് അതാ വരുന്നു മൂസകുഞ്ഞിനൊപ്പം ആയിമൂട്ടിക്കാ നേരിട്ട്…
കയ്യിൽ ഒരു പൊതിക്കെട്ടും ഉണ്ട്…
അള്ളോ…ഇയാൾ ഇതെന്തു ഭാവിച്ചാ…
താൻ മോളോട്ഒന്നും പറഞ്ഞിട്ട് പോലുമില്ല… അതിന് നേരം കിട്ടിയിട്ടുമില്ല..
അവർ ഇരുവരും പൂമുഖത്ത് വന്നപ്പോൾ അകത്ത് ക്ഷണിച്ചിരുത്തി..
ഉള്ളിലേക്ക് ബരീ….
ഹാ….
അയിമൂട്ടിക്കായും ബ്രോക്കർ മൂസകുഞ്ഞിയും വീടിനുള്ളിൽ വന്നു ബാപ്പുട്ടി ഇട്ടുകൊടുത്ത കസേരയിലിരുന്നു..
കല്യാണത്തിനായി ഞാനൊരു പെണ്ണിനെ അന്വേഷിച്ചു ഇങ്ങോട്ട് വന്നതാണ്..
ആ പിന്നെ ബാപ്പുട്ടിക്ക് അറിയാമല്ലോ മൂസ കുഞ്ഞ് എല്ലാം പറഞ്ഞിട്ടുണ്ടാവും…അല്ലെ..
പറഞ്ഞു… അയിമുട്ടിക്ക
എന്നു പറയാനേ ആ സമയത്ത് ബാപ്പുട്ടി ആയുള്ളൂ..
കുട്ടികളെല്ലാം അത്ഭുതത്തോടെ കൂടി അയ്മുട്ടിയും ബ്രോക്കർ മൂസാനയും നോക്കുന്നു…
ആർക്കാ പെണ്ണ്…
അയ്മുട്ടിക്കാന്റെ മോൻ ഭിന്നശേഷിക്കാരനാണ്.. അവന് വേണ്ടിയാണോ പെണ്ണ്..
കുട്ടികൾ പരസ്പരം സംശയത്തോടെ നോക്കി..
എന്തോ ആവശ്യത്തിന് വന്ന വെറും അതിഥികൾ മാത്രമാണെന്മായിരുന്നു വീട്ടിൽ കയറി വന്ന അവരെ കണ്ടപ്പോൾ അവർ ധരിച്ചതു….കല്യാണക്കാര്യം ആണെന്ന് കേട്ടപ്പോൾ പെട്ടെന്ന് അവരെല്ലാം ഉൾവലിയാൻ തുടങ്ങി..
വാടി… പോകാം…
അവർ പരസ്പരം പറഞ്ഞ് അടുക്കളയിലേക്ക് പോകാൻ തുടങ്ങി..
നിക്ക് ഇതിൽ ആരെയാ എനിക്ക് കെട്ടിച്ചു തരുന്നത്…
അയാൾ കുട്ടികളെ തടഞ്ഞുകൊണ്ട് കൊതിയോടെ അവരെ നോക്കി ചോദിച്ചു.
അയാളുടെ വൃത്തികെട്ട ദൃഷ്ടി തങ്ങളുടെ നേരെയായപ്പോൾ പെൺകുട്ടികളൊക്കെ ഭയന്ന് അവിടുന്ന് വേഗം അടുക്കളയിലേക്ക് ഓടി…
അതുകണ്ട് അയാൾ വീണ്ടും ചോദിച്ചു..
ബാപ്പുട്ടിയുടെ മൂത്ത മകളെ അല്ലേ…?
കുട്ടികൾ ഓടിപ്പോയ വഴിയെ നോക്കി അയ്മുട്ടിക്കാ ചോദിച്ചു..
അത് ഞാൻ അവളോട്…
എന്നും പറഞ്ഞുകൊണ്ട് ബാപ്പുട്ടി നിർത്തി…
എന്താ പറഞ്ഞില്ലേ…
പോയി പറയ് ഇജ്ജ് എന്താ ഇവിടെ കുന്തം വിഴുങ്ങിയത് പോലെ നിൽക്കുന്നത്…
.
അതുകേട്ട് ബാപ്പുട്ടി അടുക്കളയിലേക്ക് യാന്ത്രികമെന്നോണം നടന്നു നീങ്ങി..
ബാപ്പുട്ടി അവിടെ എത്തുമ്പോൾ കുട്ടികൾ ഉമ്മയോട് പരാതി പറയുന്നതാണ് കേൾക്കുന്നത്..
ഉമ്മ.. അയാള് വയസ്സൻ…ഇവിടെ വന്നത് ആരെയോ കെട്ടാൻ വേണ്ടി … നമ്മളിൽ ആരെയോ അയാൾക്ക് കെട്ടിച്ചു ക്കൊടുക്കാൻ ബാപ്പ അയാൾക്ക് വാക്ക് നൽകി… എന്നാണ് തോന്നുന്നത്..
കുട്ടികൾ അതു പറഞ്ഞു കരയാൻ തുടങ്ങി..
നിങ്ങൾ ബേജാർ ആക്കണ്ട സമാധാനിക്ക് ഉമ്മ ആച്ചു അവരെ സമാധാനിപ്പിച്ചു
ആച്ചുവിനോട് ബാപ്പുട്ടി ചോദിച്ചു
നഫീസ എവിടെ? അവൾ അറിഞ്ഞോ വിവരം..
ഇല്ല…അവൾക്ക് കേട്ടോ എന്നറിയില്ല അവൾ എവിടെ എല്ലാവരും അവളെ അന്വേഷിച്ചു..
ആ സമയം നഫീസ ആ വീടിന്റെ ഉള്ളിലുള്ള ഒരു റൂമിൽ കയറി കതകടച്ചിരിക്കുകയായിരുന്നു…
ഇത്ത അറിഞ്ഞെന്നു തോന്നുന്നു.. ഇതാ ഈ റൂമിൽ കയറി കതകടച്ച് കുറ്റിയിട്ടിരിക്കുന്നുണ്ട്…
എല്ലാവരും തട്ടി വിളിച്ചിട്ടും തുറന്നില്ല..
ഓടിട്ട പുരയായിരുന്നു അത്..
അതുകൊണ്ടുതന്നെ കഴുക്കോലിന് ഉമ്മാന്റെ സാരി കെട്ടി ഇറക്കിയിരിക്കുന്നത് കണ്ടു.. മച്ചിന് പല അടിക്കാത്തത് കൊണ്ട് പുറത്തുനിന്ന് നോക്കുമ്പോൾ കണ്ടു..
അള്ളോ നഫീസു തൂങ്ങി ചാവാൻ പോകുന്നേ കുട്ടികൾ വിളിച്ചു പറഞ്ഞു…
ശബ്ദം കേട്ട് ബാപ്പുട്ടി ഞെട്ടിത്തിരിഞ്ഞ് അങ്ങോട്ടു പാഞ്ഞെത്തി…
കഴുക്കോൽ തൂങ്ങിയാടുന്ന സാരിയിൽ എന്തോ വെയിറ്റ് ഉള്ളതുപോലെ അനുഭവപ്പെട്ടു…
അള്ളോ ചതിച്ചോ റബ്ബേ….നഫീസു തൂങ്ങി ചാവാൻ ശ്രമിച്ചെന്നാണു തോന്നുന്നത്…
അയാൾ ഒരു നിമിഷം പോലും പാഴാക്കിയില്ല..
ദുർബലമായ ആ കതക് ചവിട്ടി തുറന്നു..
സാരിയിൽ തൂങ്ങിയടുന്ന മകളെ കണ്ടു അയാൾ ഞെട്ടി..
കാലിൽ പിടിച്ച് അവളെ ഉയർത്തി അവളെ താങ്ങി നിർത്തി.. ആ സമയം ആച്ചു ഉമ്മ സാരി അരിഞ്ഞെടുത്തു..
അവൾ സാരി കഴുത്തിൽ ഇട്ടു തൂങ്ങിയിട്ട് ഒരു സെക്കൻഡ് ആയിട്ടുണ്ടായുള്ളൂ അതുകൊണ്ട് ചത്തില്ല..
കഴുത്തിൽ നിന്നും കുരുക്കക്കെ എടുത്തിട്ട് അയാൾ കരഞ്ഞു കൊണ്ട് പറഞ്ഞു
മോളെ ഞാൻ ഒരിക്കലും മോളെ അയാൾക്ക് കൊടുക്കില്ല മോള് പേടിക്കേണ്ട..
അതെ അതെ എന്റെ മോളെ ഒരിക്കലും അയാളുടെ കൂടെ പോവണ്ട ആച്ചുമ്മയും ഉറപ്പ് പറഞ്ഞു..
അനിയത്തിമാരും പറഞ്ഞു. ഇത്താത്ത അയാളുടെ കൂടെ പോവണ്ട.. ആരും ഇവിടെ അയക്കില്ല ഇത്താത്താനെ…
രണ്ടാമത്തെ പെൺകുട്ടി ഫാത്തിമയ്ക്ക് ഒരു സംശയം.
ഇത്താത്ത അവർ രണ്ടുപേരും ഇവിടെ വന്നത് കണ്ടായിരുന്നോ… ഞങ്ങളുടെ കൂട്ടത്തിൽ ഇല്ലായിരുന്നല്ലോ ഇത്താത്ത… പിന്നെ എപ്പോഴാ അയാളെ കണ്ടത് ഇതിനിടയിൽ എപ്പോഴാണ് ഇത്താത്ത റൂമിൽ കയറി തൂങ്ങാൻ പോയത്… ടൈമിംഗ് ഒന്നും ശരിയാകുന്നില്ലല്ലോ…
പക്ഷേ അവൾ ഒന്നും മിണ്ടിയില്ല ആ സംശയം മനസ്സിൽ കൊണ്ട് പുകഞ്ഞു..
ഒരുപക്ഷേ അയിമൂട്ടിക്കായും ബ്രോക്കർ മൂസ കുഞ്ഞും വരുന്നത് ദൂരെ നിന്ന് നമ്മളെക്കാൾ മുന്നേ കണ്ടിട്ടുണ്ടാവും…
അല്ലെങ്കിൽ ഈ കല്യാണ ആലോചന ഒരുപക്ഷേ ഇത്ത നേരത്തെ അറിഞ്ഞു കാണുമോ…
അതിനെക്കുറിച്ചൊന്നും ഫാത്തിമ ചോദിച്ചില്ല.
പാവം.. വയസ്സനായ ഒരാളെ കൊണ്ട് കെട്ടിക്കുമ്പോഴും ഏത് പെണ്ണിനും ഉണ്ടാകുന്ന ദുഃഖം ആയിരിക്കും ഈ കടംകൈക്ക് പ്രേരിപ്പിച്ചതു..
നഫീസ പൊട്ടിക്കരഞ്ഞു കൊണ്ടു മാപ്പു ചോദിച്ചു..
മോള് കരയണ്ട കേട്ടോ.. ഉപ്പായം ഉമ്മയും അവളെ സമദാനിപ്പിച്ചു..
ഇതിനിടയിൽ രണ്ടാമത്തെ അനിയത്തി ഫാത്തിമ നബീസ തൂങ്ങിയ റൂമിൽ ചെന്ന് പരിശോധിച്ചു.. അവൾക്ക് അവിടെ നിന്നും ഒരു കടലാസ് നാലായി മടക്കി വെച്ചിരിക്കുന്നത് കിട്ടി.
അവളത് വായിച്ചു..
ആരും കാണാതെ അവൾ അത് വേറൊരിടുത്തു ഒളിപ്പിച്ചുവെച്ചു..
നഫീസു സങ്കടം അടക്കാനാവാതെ അവൾ കരച്ചിൽ..തുടർന്നു..
അത് കണ്ടപ്പോൾ ആ ഉപ്പയും ഉമ്മയും മകളെ തരില്ലെന്ന് പറയാൻ ഇതൊന്നും അറിയാതെ ഹാളിലിരിക്കുന്ന അയിമൂട്ടിക്കാന്റെയും മൂസ കുഞ്ഞിന്റെയും അടുത്തേക്ക് പോയി.
എന്താ ബാപ്പുട്ടി അവിടെ ഒരു ബഹളം..
അതൊന്നും നിങ്ങൾ അറിയേണ്ട…
അയിമുട്ടിക്ക. ഇത് നടക്കില്ല..നിങ്ങളുമായുള്ള നിക്കാഹിനു മകൾ ഒരുക്കമല്ല.. നിങ്ങൾ വേറെ നോക്കിക്കോ..
അവളെ…ഞങ്ങൾ വേറെ ഏതെങ്കിലും അവൾക്ക് ഇഷ്ടപ്പെടുന്ന ആളെ കൊണ്ട് കെട്ടിച്ചോളാം..പാവപ്പെട്ടവൻ ആണെങ്കിലും സാരമില്ല. അവൾക്ക് ഇഷ്ടമുള്ള ആൾക്കല്ലേ നമുക്ക് കെട്ടിച്ചു കൊടുക്കാൻ പറ്റത്തുള്ളൂ…
ബാപ്പുട്ടി വളരെ ധൈര്യത്തോടെ പറഞ്ഞു
അപ്പൊ ശരി ആയിക്കോട്ട..
എന്ന് പറഞ്ഞ് ഒരു നിമിഷം എണീറ്റു..
കൂടെ മൂസ കുഞ്ഞിയും നിരാശയോടെ എണീറ്റു
അയാൾ എഴുന്നേറ്റു പോകാനായി തുടങ്ങവെ
അതുവരെ കരഞ്ഞുകൊണ്ടുണ്ടായിരുന്ന നഫീസു അങ്ങോട്ട് വന്നു..
നിൽക്കൂ…
അതുകേട്ട് എല്ലാവരും ഞെട്ടിത്തിരിഞ്ഞ് അവളെ നോക്കി
അപ്പോഴേക്കും അനിയത്തിമാരും ഉമ്മയും എത്തി…
അവൾ അയിമൂട്ടിക്കാന്റെ അടുത്ത് ചെന്നിട്ട് അയാളെ ആകമാനം ഒന്ന് നോക്കി..
പ്രായമുണ്ടെങ്കിലും സുന്ദരനും ചെറുപ്പക്കാരനെ പോലെയും തോന്നുന്നു..
എനിക്ക് ഈ വിവാഹത്തിനു സമ്മതമാണ്..
ഇത് എന്തു കഥ…എല്ലാവരും ഞെട്ടിപ്പോയി..
അനിയത്തിമാരും വിസ്മയം പൂണ്ടു പോയി..
അല്പം മുമ്പാണ് ഇഷ്ടമല്ല എന്ന് പറഞ്ഞവൾ തൂങ്ങിച്ചാവാൻ പോയത്..
അതിൽ നിന്നും ബാപ്പയാണ് തത്തയെ തക്ക സമയത്ത് കുട്ടികൾ കണ്ടതു കൊണ്ട് രക്ഷിച്ചത്..
എന്നിട്ട് ഇപ്പോൾ വീണ്ടും പറയുന്നു കല്യാണത്തിന് ഇഷ്ടമാണെന്ന് ഇതെന്ത് മറിമായം
എല്ലാവരും അതിശയിച്ചു അതിലേറെ അത്ഭുതപ്പെട്ടു..
അവളുടെ വാക്ക് കേട്ട് അയിമൂട്ടിക്കാക്ക്
സന്തോഷമായി..
ഇതാ പറയുന്നത് ഈ ഐമുട്ടി ഭാഗ്യവാൻ ആണെന്ന്…ഞാൻ എവിടെപ്പോയാലും പരാജയപ്പെടാറില്ല പൊതുവേ എന്റെ കച്ചവട ഇങ്ങനത്തതാണ്..
അയാൾ കയ്യിലുള്ള പൊതി തുറന്നു മാലയും വളയും പുറത്തു എടുത്ത്
നഫീസൂന്റെ അടുത്ത് ചെന്ന് അത് കഴുത്തിലും കൈയിലും അണിയിച്ചു കൊടുത്തു..
അതുകൊണ്ട് ആച്ചുവിനും ബാപ്പുട്ടിക്കും ഉള്ളിൽ സന്തോഷമായി..
അനിയത്തിമാർ ഒരു സിനിമ കാണുന്നതുപോലെ അത് നോക്കി നിന്നു..
തുടർന്ന് നടന്ന ഒരു സുദിനത്തിൽ നഫീസയ്ക്ക് ആർഭാടകരമായി നിക്കാഹ് നടന്നു… അയിമൂട്ടിക്കാന്റെ ഭാര്യയായി അദ്ദേഹത്തിന്റെ തറവാട്ടിലേക്ക് പോയി..
സത്യത്തിൽ അയിമ്മൂട്ടിക്ക വന്ന ആ നിമിഷം എന്താ എന്താ ആ വീട്ടിൽ നടന്നത്..
സംഭവം ഇങ്ങനെയാണ് പറയാം..
നഫീസു ആ നാട്ടിൽ തന്നെയുള്ള ഒരു പയ്യനുമായി പ്രണയത്തിലായിരുന്നു.. അനിയത്തിമാർ പോലും അറിയാതെ അവളാ പ്രണയം കൊണ്ട് നടക്കുകയായിരുന്നു..
ഇടയ്ക്ക് അവർ ഗൾഫിൽ പോയി.. വാട്സാപ്പിനും ഫോണിലും ആയി
അവളുമായുള്ള പ്രേമം അവിടെനിന്നും അവൻ നിലനിർത്തി ഇതുവരെ.
ഈയടുത്ത് കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് അവൻ നാട്ടിൽ വന്നത്..
വന്ന ശേഷം അവൾ അവനെ കാണാനായി പല ഇടത്തും അവസരം ഒരുക്കിയിട്ട് പോലും അവളെ ഒരു പ്രാവശ്യം പോലും കാണാൻ കൂട്ടാക്കാതെ
അവൻ പെണ്ണ് അന്വേഷിച്ച് നടക്കുന്ന കാര്യം അവൾ അറിഞ്ഞു.. ഇന്ന് രാവിലെ അവൻ പോയി ആ പെണ്ണിന് മാലയും വളയും ഇട്ടുകൊടുത്ത ഫോട്ടോ വാട്സാപ്പിൽ കണ്ടപ്പോഴാണ് അവൾ തൂങ്ങി ചാവാൻ പോയത്.. ആ സമയത്താണ് അയിമുട്ടി അവൾക്കുള്ള വിവാഹാലോചനയുമായി ആ വീട്ടിൽ വന്നത്.
കാമുകൻ തന്നെ ചതിച്ച നിരാശയിൽ ഉള്ളിലെ മുറിയിൽ ആരും കാണാതെ നഫീസു തൂങ്ങിച്ചാവാൻ ഉള്ള ശ്രമം നടത്തിയപ്പോൾ
എല്ലാവരും കരുതി അയിമുട്ടിക്ക വന്നതുകൊണ്ട് പേടിച്ചാണ് അവൾ അത് ചെയ്തത് എന്ന്.
രണ്ടാമത്തെ അനിയത്തി ഫാത്തിമയ്ക്ക് കിട്ടിയ ആത്മഹത്യ കുറുപ്പിൽ നിന്നും അവളെല്ലാം വായിച്ച് അറിഞ്ഞിരുന്നു..
എങ്കിലും ആ രഹസ്യം അവൾ ആരോടും പറഞ്ഞില്ല..
ശരിക്കും പറഞ്ഞാൽ ആ സമയത്ത് അയിമൂട്ടിക്ക ഒരു രക്ഷകനായി എത്തിയത് അവൾക്കൊരു ജീവിതം ലഭിക്കാൻ ഇടയായി..
ഒരു ദുർബുദ്ധിയിൽ നശിച്ചു മണ്ണടിയേണ്ട
തന്റെ ജീവനും ശരീരവും കൊണ്ട് തന്റെ സഹോദരിമാർക്ക് എങ്കിലും ഒരു നല്ല ജീവിതം കിട്ടട്ടെ എന്ന് കരുതിയാണ് അവൾ അയിമൂട്ടിക്കാക്ക് തന്റെ കഴുത്ത് കുനിച്ചു കൊടുത്തത്..
തുടർന്ന് അഞ്ചു പെൺമക്കളുടെയും കല്യാണത്തിനും അവരെ എല്ലാം സഹായിച്ചു നല്ലൊരു ജീവിതത്തിലേക്ക് കൈപിടിച്ച് എത്തിച്ചു..
.
.
രചന :വിജയ് സത്യ