“അനൂപ് നിന്നെ എനിയ്ക്കിഷ്ടമാണ്… സാധാരണ ആളുകൾ പറയുംമ്പോലെ ജീവിതക്കാലം മുഴുവൻ കെട്ടി കൂടെ പൊറുക്കാനും നിന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചു പോറ്റാനുമുള്ള ഇഷ്ടമല്ല.. !!
നിനക്കൊപ്പം എതാനും ചില മണിക്കൂറുകൾ ചിലവഴിക്കാനുള്ള ഇഷ്ടം…
“ഒന്നുകൂടി വ്യക്തമായ് പച്ചയ്ക്ക് പറഞ്ഞാൽ ഏതൊരു പെണ്ണും മോഹിക്കുന്ന നിന്റെ ഈ ശരീരമറിയാനുള്ള കൊതി.. അതാണെനിയ്ക്ക് നിന്നോടുള്ള ഇഷ്ടം… ”
“നിനക്കും അതുപോലൊരു താൽപ്പര്യം എന്നോട് അതായത് എന്റെ ശരീരത്തിനോട് തോന്നുന്നുണ്ടെങ്കിൽ എന്റെ നമ്പർ കയ്യിൽ ഇല്ലേ അതിൽ വിളിച്ചു പറഞ്ഞാൽ മതി…
നീ വരേണ്ടസമയവും സ്ഥലവും ഞാൻ നിനക്ക് വാട്സാപ്പ് ചെയ്യാം അപ്പോൾ…
“ശരിയെന്നാൽ വീണ്ടും കാണാൻ കഴിയുമെന്ന വിശ്വാസത്തോടെ ഞാൻ പോവാണ്…
നിലീന യാത്ര പറഞ്ഞു പോയിട്ടും അവളവശേഷിപ്പിച്ച ഞെട്ടലിൽ നിന്ന് മുക്തയാവാൻ സമയമെടുത്തു അനൂപ്..
“എന്താണ് മോനെ അനൂപേ ഇവിടെയൊരു ചിരിയും കളിയുമെല്ലാം… ഞങ്ങളും കാണുന്നുണ്ട് ട്ടോ കുറച്ചു ദിവസമായിട്ടുള്ള ഈ കണ്ണിൽ കണ്ണിൽ നോട്ടം…”
കൂട്ടുക്കാർ വന്ന് പൊതിഞ്ഞു പിടിച്ച് കളിയാക്കിയതും അവരോടൊന്ന് ചിരിച്ച് യാത്ര പറഞ്ഞ് തന്റെ ബുള്ളറ്റ് സ്റ്റാർട്ടു ചെയ്തു ഓഫീസിനു പുറത്തേക്ക് കുതിച്ചു അനൂപ്, ഉള്ളിലെ കനൽ കെടാതെ തന്നെ…
ഗേറ്റു കടന്ന് റോഡിലെത്തിയതും കണ്ടു, കൂടെയുള്ളവരോടെന്തോ പറഞ്ഞ് ചിരിച്ച് നടന്നു നീങ്ങുന്ന നിലീനയെ…
ആരും കണ്ടാൽ മോഹിക്കുകയും സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നത്രമേൽ സുന്ദരിയാണ് നിലീന… കടഞ്ഞെടുത്ത ഉടലഴകും സർപ്പ സൗന്ദര്യവുമുള്ളൊരു പെണ്ണ്, അതാണ് നിലീന
ആറു മാസം മുമ്പാണ് നിലീന അനൂപ് വർക്ക് ചെയ്യുന്ന ഈ ഐടി സ്ഥാപനത്തിലേക്കെത്തിയത്, അവളുടെ സൗന്ദര്യം അവിടെയുള്ള പലരെയും ആഘർഷിച്ചതു പോലെ അനൂപിനെയും ആഘർഷിച്ചിരുന്നു..
ഇന്നേവരെ ഒരു പെൺക്കുട്ടിയോടും തോന്നാത്തൊരു ഇഷ്ടവും ആഘർഷണവുമെല്ലാം ആദ്യം കണ്ട നാൾ മുതൽ നിലീനയോട് അനൂപിനു തോന്നിയിട്ടുണ്ട്…
അനൂപ് അവിടുത്തെ പല സുന്ദരിമാരുടെയും സ്വപ്ന നായകനാണ്. അവന്റെ മുഖഭംഗിയും ശരീര സൗന്ദര്യവും അവരുടെയെല്ലാം ഉറക്കം കെടുത്തിയിരുന്നുവെങ്കിൽ അവനു പക്ഷെ അവരെല്ലാം സഹപ്രവർത്തകർ മാത്രമാണ്…
അധികമായ അടുപ്പവുമില്ല എന്നാലൊട്ടു അകലവുമില്ല എന്ന ലൈനാണ്…
താൻ നിലീനയെ നോക്കുന്നതു പോലെ അവൾ തന്നെയും നോക്കുന്നുണ്ട് എന്നത് അനൂപിനും പ്രതീക്ഷയേറെ നൽകിയിരുന്നു ..
അവളുടെ ഇഷ്ടം തന്റെ ശരീരത്തിനോടാണെന്നത് അനൂപിനു സമ്മാനിച്ചത് വല്ലാത്തൊരു ഞെട്ടലാണ്.. അവളിൽ നിന്നങ്ങനെയൊന്നവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല …
ഒരു പുരുഷന്റെ സ്നേഹത്തിനും പ്രണയത്തിനും പുല്ലുവില കൊടുത്തവന്റെ ശരീരം മാത്രമായൊരുവൾ പ്രണയിക്കുക, എന്നിട്ടവനോട് എനിയ്ക്ക് നിന്റെ ശരീരത്തിനോട് താൽപ്പര്യമുണ്ടെന്ന് നേരിട്ടു വന്നു പറയുക, ഇതൊന്നും ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ലവന്.. പക്ഷെ സംഭവിച്ചത് അതാണ്…
ദിവസങ്ങൾ ഒന്നു രണ്ടായ് കടന്നു പോയെങ്കിലും നിലീനക്കൊരു മറുപടി നൽകിയില്ല അനൂപ്…
അവളാഗ്രഹിക്കുന്നതു പോലെ തന്റെ ശരീരം മാത്രമായവൾക്ക് നൽകാൻ അനൂപിന് സാധിച്ചിരുന്നില്ല… അവനവളെ പ്രണയിച്ചത് വെറുമൊരു ശരീരമായിട്ടല്ല…
“എന്താണ് അനൂപ്, ഞാൻ പറഞ്ഞതിനൊരു മറുപടി താൻ ഇത്രയും ദിവസം ആയിട്ട് തന്നില്ലല്ലോ..?
ഒരു ദിവസം രാവിലെ ഓഫിസിൽ അനൂപ് വന്നിറങ്ങിയതും നിലീന അവനരികിലായ് വന്നു തിരക്കി…
“തന്റെയൊരു യെസ് ഞാൻ പ്രതീക്ഷിക്കുന്നുണ്ട് ട്ടോ..”
അനൂപിനെ നോക്കിയൊരു കണ്ണിറുക്കലോടെ നിലീന പറഞ്ഞതും അവളെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു അനൂപ്…
നോക്കി നിൽക്കും തോറും ഭംഗിയേറുന്നൊരു പെണ്ണ്..
ഉള്ളിലോർത്തു അനൂപ്..
ഞാനെപ്പോൾ എവിടെയാണ് നിലീന വരേണ്ടത്….?
ഒട്ടും പ്രതീക്ഷിക്കാതെ യാതൊരു മുഖവുരയുമല്ലാതെ അനൂപ് നിലീനയോട് തിരക്കിയതും കേട്ടതു വ്യക്തമാവാത്തതുപോലവനെ നോക്കി നിലീന..
“നീ ഇഷ്ടപ്പെടുന്ന എന്റെ ശരീരം നിനക്ക് തരാനായ് ഞാനെവിടെയാണ് നിലീനവരേണ്ടത്..?
പകപ്പോടെ തന്നെ നോക്കുന്നവളെ പതറാതെ നോക്കിയവൻ ചോദിച്ചതും ഒന്നു ചിരിച്ചവനെ നോക്കി നിലീന…
രണ്ടു ദിവസങ്ങൾക്കു ശേഷം നിലീന ആവശ്യപ്പെട്ട സ്ഥലത്തേക്ക് ചെന്നു കയറുമ്പോൾ ഉള്ളിലെ വെപ്രാളവും പതർച്ചയും മറയ്ക്കാൻ പാടുപ്പെട്ടു അനൂപ്
ഇന്നേവരെ ഒരു പെണ്ണിന്റെയും ശരീരം തെറ്റായ രീതിയിൽ നോക്കുക പോലും ചെയ്തിട്ടില്ലാത്ത താനാണ് ഒരുവളെ ശരീരം കൊണ്ട് ആദ്യമായ് നേടാൻ പോവുന്നത് എന്ന ചിന്ത അവനെ വല്ലാതെ വെപ്രാളപ്പെടുത്തുന്നുണ്ട്…
തനിയ്ക്കുള്ള അതേ വെപ്രാളം തനിയ്ക്ക് മുമ്പിലുള്ളവൾക്കും ഉണ്ടെന്നു കണ്ടതും കൗതുകത്തോടെ അവളെ നോക്കി അനൂപ്..
“താനും ഇത് ഫസ്റ്റ് ടൈം ആണല്ലേ…? തന്റെ സംസാരവും ചോദ്യവും കേട്ടപ്പോൾ ഞാൻ കരുതിയത് തനിക്കിത് സ്ഥിരം ഏർപ്പാടാണെന്നാണ്…
നിലീനയോടവൻ തിരക്കും നേരം അവനെ നോക്കാതൊന്ന് മൂളി അവൾ.. ഒപ്പം അവൻ പറഞ്ഞത് ഇഷ്ടപ്പെടാത്തൊരു ഭാവവും തെളിഞ്ഞവളിൽ..
അതവനും മനസ്സിലായ്.. എങ്കിലുമത് ശ്രദ്ധിക്കാതവൻ തന്റെ ഷർട്ടൂരാൻ തുടങ്ങിയതും വേഗത്തിലവനു മുന്നിൽ നിന്ന് തിരിഞ്ഞു നിന്നു നില തെ
”എന്റെ മുന്നിൽ വന്ന് എന്റെ മുഖത്ത് നോക്കി നിനക്കിഷ്ടവും പ്രണയവും എന്റെ ശരീരത്തിനോടാണെന്ന് പറഞ്ഞ തന്നിൽ നിന്ന് ഇതൊന്നും ഞാൻ പ്രതീക്ഷിച്ചില്ല നിലീന… ഞാൻ കരുതിയത് താനിതൊക്കെ ആസ്വദിക്കും എന്നാണ്.. ”
അനൂപ് ശരീരത്തിൽ നിന്ന് ഷർട്ടൂരി മാറ്റിയതും അവനെ നോക്കാതെ തിരിഞ്ഞു നിന്ന നിലീനയോടായവൻ ചെറിയൊരു കളിയാക്കലോടെ പറഞ്ഞതും വിളറിച്ചിരിച്ചവൾ…
അവളുടെ മുഖത്തേക്കും അവളിൽ തെളിഞ്ഞ ഭാവത്തിലേക്കും നോക്കി നിന്നൊരു നിമിഷം അവൻ…
“നിലീന… ഞാനൊരു പെണ്ണിനെ ആദ്യമായറിയുമ്പോൾ അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ താലി വേണമെന്നൊരു മോഹം എന്നോ എന്റെ ഉള്ളിൽ ഞാനറിയാതെ തന്നെ കയറിക്കൂടിയിട്ട് കാലമേറെയായ്.. നിനക്കിതിൽ വിശ്വാസം ഇല്ലാന്നറിയാം, എന്നാലും എന്റെയൊരു ആഗ്രഹമല്ലേന്നു കരുതി താൻ സമ്മതിക്കണം, പിന്നീടു താനിതു ഊരി കളഞ്ഞോളൂ… എന്നാലും കുഴപ്പമില്ല.. ”
കയ്യിലെടുത്തു പിടിച്ച ചെറിയൊരു ആലിലത്താലി നിലീനയുടെ കഴുത്തോരം നീട്ടി പിടിച്ച് അനൂപ് ചോദിച്ചതും ഒരു പൊട്ടി കരച്ചിലോടവന്റെ മാറിലേക്ക് വീണു നിലീന…
വസ്ത്രം മാറുന്നതിനെക്കാൾ എളുപ്പത്തിൽ സ്ത്രീകളെ മാറി മാറി ഉപയോഗിച്ചുകൊണ്ടിരുന്നൊരച്ഛന്റെ മകളാണ് ഞാൻ…
കണ്ടു വളർന്ന ജീവിതങ്ങൾ ഏറെയും ശരീരം കൊണ്ടു മാത്രം സ്നേഹിച്ചിരുന്നവരുടേതാണ്… ”
അനൂപിനെ എനിയ്ക്ക് ഇഷ്ടമാണ്, എന്നെക്കാളധികം. അനൂപിന് എന്നോടുള്ളത് എന്റെ ശരീരത്തോടുമാത്രമുള്ള ഇഷ്ടമാണോ എന്നറിയാൻ വേണ്ടിയാണ് ഞാനങ്ങനെയെല്ലാം പറഞ്ഞത്.. ”
തന്റെ നെഞ്ചിലൊട്ടി ചേർന്നൊരുത്തി കണ്ണീരോടെ പറയുന്നത് കേട്ടതും ചിരിക്കണോ കരയണോ എന്നൊരവസ്ഥയിലായ് അനൂപ്
” ഈ താലി ഞാൻ എല്ലാവരും കാൺകെ ഈ കഴുത്തിൽ കെട്ടി സ്വന്തമാക്കിക്കോട്ടെ പെണ്ണേ എന്റേതു മാത്രമായ്,നിനക്കപ്പുറം മറ്റൊരുവളില്ല എന്റെ ജീവിതത്തിലെന്ന വാക്കു തരാം ഞാൻ നിനക്ക്.. എന്റെ മരണം കൊണ്ടു മാത്രം മായുന്നൊരു വാക്ക്…”
തന്നിൽ വീണു കിടക്കുന്നവളെ തന്നിലേക്ക് കൂടുതൽ ചേർത്തമർത്തി അനൂപൊരു വാക്കവൾക്ക് നൽകിയതും അവനെന്ന പുരുഷന്റെ മാത്രം പെണ്ണാവാനുള്ള തയ്യാറെടുപ്പ് നിലീനയും തുടങ്ങി കഴിഞ്ഞിരുന്നു… ഇനിയവർ പ്രണയിക്കട്ടെ… പ്രണയത്തിന്റെ വസന്തങ്ങൾ തീർക്കട്ടെ ചുറ്റും….
ശരീരങ്ങൾ കൊണ്ടല്ലാതെയും പ്രണയിക്കാമെന്ന് തെളിയിക്കട്ടെ….
RJ