അപർണക്ക് ഒരു അവിഹിത ബന്ധം ഉണ്ടെന്ന് എല്ലാവരുടെയും മുമ്പിൽ ഞാൻ വരുത്തി തീർക്കും. അങ്ങനെ അതിന്റെ പേരിൽ ഞാൻ അവളെ നൈസായി പൈസ ഒന്നും കൊടുക്കാതെ തന്നെ ഒഴിവാക്കും

നീ എന്നെ എപ്പോഴാണ് മഹി കല്യാണം കഴിക്കുന്നേ. നിന്റെ ഒരാളുടെ വാക്കും കേട്ടാണ് ഞാനെന്റെ ഭർത്താവിനെ ഡിവോഴ്സ് ചെയ്തിട്ട് നിൽക്കുന്നത്.

 

മഹിയുടെ മടിയിലേക്ക് തല ചായ്ച്ചു വച്ച് കിടന്നു കൊണ്ട് മായ ചോദിച്ചു.

 

അപർണയെ ഡിവോഴ്സ് ചെയ്തു കഴിഞ്ഞാൽ അതിന്റെ പിറ്റേ ദിവസം തന്നെ ഞാൻ നിന്നെ കല്യാണം കഴിക്കില്ലേ പെണ്ണേ. നിന്നെ കിട്ടാൻ വേണ്ടിയല്ലേ ഞാൻ അവളെ ഒഴിവാക്കാൻ തീരുമാനിച്ചത് തന്നെ.

 

മഹി അവളുടെ താടിതുമ്പിൽ പിടിച്ചു കൊഞ്ചിച്ചു.

 

പിന്നെ, നിന്റെ ഭാര്യ ഇപ്പോഴെങ്ങാനും ഇങ്ങോട്ട് കയറി വരുമോ?

 

മായ ചോദിച്ചു

 

അവള് ഒരാഴ്ച നിൽക്കാൻ വേണ്ടി അവളുടെ വീട്ടിൽ പോയതല്ലേ. രണ്ടു ദിവസം കൂടി കഴിഞ്ഞേ വരുള്ളൂ എന്ന് രാവിലെ വിളിച്ചപ്പോൾ കൂടി പറഞ്ഞത. അതുകൊണ്ടല്ലേ ഞാൻ നിന്നെ ധൈര്യമായി ഇങ്ങോട്ട് കൊണ്ടു വന്നത്.

 

മഹി പറഞ്ഞു.

 

ഓക്കേ അതിരിക്കട്ടെ, അപർണ നിനക്ക് ഡിവോഴ്സ് തരുമെന്ന് എന്താ ഉറപ്പ്. നീ എന്ത് കാരണം പറഞ്ഞ് അവളെ ഡിവോഴ്സ് ചെയ്യുക? മ്യൂച്ചൽ ഡിവോഴ്സ് ആണെങ്കിൽ അല്ലേ വേഗം കിട്ടുകയുള്ളൂ.

 

മായയുടെ സംശയം അതായിരുന്നു.

 

അതിനൊക്കെ ഞാനൊരു വഴി കണ്ടിട്ടുണ്ട് മോളെ.

 

മഹി ഗൂഡമായി പുഞ്ചിരിച്ചു.

 

എന്തു വഴി? അത് എന്നോട് കൂടി പറയടാ.

 

മായ കെഞ്ചി.

 

നേരായ വഴിക്ക് എന്തായാലും എന്റെയും അപർണയുടെയും ഡിവോഴ്സ് നടക്കില്ല. കാരണം ഇതുവരെ ഞങ്ങൾ തമ്മിൽ പ്രത്യേകിച്ച് ഒരു പ്രശ്നവുമില്ലാതെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ഞാനെന്തെങ്കിലും വഴക്ക് ഉണ്ടാക്കിയാൽ തന്നെ തിരിച്ചൊന്നും പറയാതെ അവൾ എല്ലാം കേട്ടു കൊണ്ട് നിൽക്കാറാണ് പതിവ്.

 

അതുകൊണ്ടാണ് പ്രധാനമായിട്ടും ഞങ്ങൾക്കിടയിൽ ഇതുവരെ വലിയ പൊട്ടിത്തെറികൾ ഒന്നും ഉണ്ടാവാത്തത്. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ആ വഴക്കിന്മേൽ പിടിച്ച് തൂങ്ങാൻ പറ്റുമായിരുന്നു. അങ്ങനെ ഇല്ലാത്ത സ്ഥിതിക്ക് മറ്റ് എന്തെങ്കിലും കാരണം ഉണ്ടാക്കി മാത്രമേ ആർക്കും സംശയം തോന്നാത്ത വിധത്തിൽ അവളെ ഒഴിവാക്കാൻ പറ്റു. അതിന് ഒരു വഴി എന്റെ മനസ്സിൽ തെളിഞ്ഞിട്ടുണ്ട്.

 

മഹി എന്തോ ഓർത്ത് ചിരിച്ചു.

 

നീയെന്താ ആലോചിക്കുന്നത്. നിനക്ക് അപർണയെ ഒഴിവാക്കാൻ എന്ത് വഴിയാ കിട്ടിയതെന്ന് എന്നോടും കൂടി പറ.

 

മായക്ക് അത് അറിയാൻ തിടുക്കമായി

 

അപർണക്ക് ഒരു അവിഹിത ബന്ധം ഉണ്ടെന്ന് എല്ലാവരുടെയും മുമ്പിൽ ഞാൻ വരുത്തി തീർക്കും. അങ്ങനെ അതിന്റെ പേരിൽ ഞാൻ അവളെ നൈസായി പൈസ ഒന്നും കൊടുക്കാതെ തന്നെ ഒഴിവാക്കും. അതിനുള്ള വഴികളാണ് ഞാൻ ഇപ്പോൾ ഒരുക്കുന്നത്. അവൾക്ക് പര പുരുഷനുമായി ബന്ധമുണ്ടെന്നും അപർണ എന്നെ ചതിക്കുകയാണെന്നും വരുത്തി തീർത്താൽ അവളുടെ വീട്ടുകാരും എന്റെ വീട്ടുകാരും എന്റെ ഭാഗത്തല്ലേ നിൽക്കൂ. അപ്പൊ പിന്നെ അപർണ്ണയ്ക്ക് ഡിവോഴ്സ് നടക്കുമ്പോൾ ഞാൻ അങ്ങോട്ട്‌ ജീവനാംശം കൊടുക്കേണ്ട ആവശ്യവും ഉണ്ടാവുന്നില്ല. ആ പൈസ കൊണ്ട് നമുക്ക് അടിച്ചുപൊളിച്ചു ഹണിമൂൺ ഒക്കെ പോയി വരാം.

 

നിന്റെ ഐഡിയ കൊള്ളാല്ലോ മഹി. പക്ഷേ അവൾക്ക് അവിഹിത ബന്ധം ഉണ്ടെന്ന് നീ എങ്ങനെയാ വരുത്തി തീർക്കുക. അതൊക്കെ ഇത്ര എളുപ്പമാണോ?

 

അതിന് എന്റെ ഒരു കൂട്ടുകാരൻ സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട് മായേ. ഞാൻ വീട്ടിൽ ഇല്ലാത്ത സമയം അവരെ രണ്ടുപേരെയും ഒരുമിച്ച് ഈ വീട്ടിൽ നിന്നും കൈയോടെ പിടിക്കുന്ന രീതിയിൽ എന്തെങ്കിലും ഒരു ഡ്രാമ ക്രിയേറ്റ് ചെയ്യാം എന്നാണ് ഞാൻ വിചാരിക്കുന്നത്. അവന് അപർണ്ണയിൽ ചെറിയൊരു നോട്ടമുണ്ട്. അവളെ ഒന്ന് അടുത്ത് കിട്ടാൻ ഒരു അവസരം നോക്കിയിരിക്കുകയാണ് അവൻ. അതുകൊണ്ട് ഈ ഡ്രാമയ്ക്ക് അവന് പ്രത്യേകിച്ച് കാശൊന്നും എന്റെ കയ്യിൽ നിന്നും ചെലവാവില്ല. അവന് അവളെ കേറി പിടിക്കാൻ ഒരു അവസരം ഞാനായിട്ട് ഉണ്ടാക്കി കൊടുക്കുന്നതല്ലേ.

 

എന്തായാലും രണ്ടുപേരെയും നാട്ടുകാരും ബന്ധുക്കളും ഒരുമിച്ച് കയ്യോടെ പിടിക്കുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ അവൻ സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നടന്നാൽ മ്യൂച്ചൽ ഡിവോഴ്സ് എളുപ്പത്തിൽ നടക്കും. അവളുമായുള്ള ബന്ധം വേർപെടുത്തി കഴിഞ്ഞാൽ അതിന്റെ പിറ്റേ ദിവസം തന്നെ നമുക്ക് കല്യാണവും കഴിക്കാം.

 

എന്തായാലും നിന്റെ പ്ലാൻ പോലെ തന്നെ കാര്യങ്ങൾ നടക്കട്ടെ. ആ പക്ഷേ അതിനു മുമ്പ് എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. അതിന് നീ സത്യസന്ധമായി തന്നെ ഉത്തരം പറയണം.

 

നിനക്ക് എപ്പോഴെങ്കിലും അപർണയോട് സീരിയസായി ഒരു ഇഷ്ടം തോന്നിയിട്ടുണ്ടോ.

 

മായയുടെ ചോദ്യം കേട്ട് മഹി പൊട്ടിച്ചിരിച്ചു.

 

ഇതുവരെ എനിക്ക് അവളോട് യാതൊരു വിധ അട്രാക്ഷനും പ്രണയവും ഒന്നും തോന്നിയിട്ടില്ല മായ. എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം നീ മാത്രമായിരിക്കും മായ. നിന്നെ മറക്കാൻ എനിക്ക് കഴിയാത്തത് കൊണ്ടല്ലേ അപർണയെ എനിക്ക് ഇതുവരെയും സ്നേഹിക്കാൻ കഴിയാതിരുന്നത്. അതല്ലേ ഞാൻ അവൾക്ക് എന്റെ ഒരു കുഞ്ഞിനെപ്പോലും കൊടുക്കാത്തത്. എന്നെങ്കിലും എന്റെ മനസ്സ് മാറുമെന്ന് പ്രതീക്ഷിച്ചാണ് അവൾ എന്റെ കൂടെ ജീവിക്കുന്നത്. അതുകൊണ്ട് ഒരിക്കലും അപർണ എന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോവില്ല. അത്കൊണ്ടാണ് ഇങ്ങനെ എന്തെങ്കിലും കാരണമുണ്ടാക്കി മാത്രമേ അപർണയെ എന്റെ ലൈഫിൽ നിന്നും എനിക്ക് ഒഴിവാക്കാൻ പറ്റു.

 

മഹി പറഞ്ഞത് കേട്ട് മായ അവനെ ഇറുക്കി കെട്ടിപിടിച്ചു.

 

നീ പറഞ്ഞത് ശരിയാണ്. ഞാൻ പ്രണയിച്ചത് നിന്നെ ആയതു കൊണ്ട് മാത്രമാണ് എനിക്ക് എന്റെ ഭർത്താവായ ദിനേശിനെ സ്നേഹിക്കാൻ കഴിയാതെ പോയത്. അയാളുടെ താലിയും കഴുത്തിൽ ഇട്ട് അയാൾക്കൊപ്പം ജീവിക്കുമ്പോഴൊക്കെ എന്റെ മനസ്സിൽ നീ മാത്രമായിരുന്നു മഹി. നിന്നെ മറക്കാൻ കഴിയാത്തതു കൊണ്ടാണ് അയാളുടെ കുഞ്ഞിനെ പ്രസവിക്കാൻ ഞാനും ഇതുവരെ തയ്യാറാകാതിരുന്നത്. എന്നെങ്കിലും ഞാൻ സ്നേഹിച്ചു തുടങ്ങും എന്നുള്ള പ്രതീക്ഷയായിരുന്നു ദിനേശന്. പക്ഷേ എന്നെക്കൊണ്ട് ഒരിക്കലും അത് സാധ്യമാകുമായിരുന്നില്ല. ഈശ്വരൻ ആയിട്ടാണ് എന്നെ വീണ്ടും നിന്റെ മുൻപിൽ കൊണ്ടെത്തിച്ചത്. ദിനേശിനെ ഡിവോഴ്സ് ചെയ്തു വന്നാൽ നീയെന്നെ സ്വീകരിക്കാം എന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് മടുപ്പ് നിറഞ്ഞ ആ ജീവിതം ഉപേക്ഷിച്ചത് ഞാൻ. സത്യത്തിൽ ദിനേശന് എനിക്ക് ഡിവോഴ്സ് തരാൻ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. പക്ഷേ ഒരുകാലത്തും എനിക്ക് സ്നേഹിക്കാൻ കഴിയില്ല എന്റെ മനസ്സിൽ നീ മാത്രമേയുള്ളൂ എന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ മാത്രമാണ് മറ്റു വഴികൾ ഇല്ലാതെ അയാൾ എനിക്ക് ഡിവോഴ്സ് നൽകിയത്.

 

മായ പറഞ്ഞു.

 

അതുപോലെ അപർണയും എല്ലാം മനസ്സിലാക്കി സ്വയം ഒഴിഞ്ഞു പോയെങ്കിൽ എനിക്ക് ഇതിന്റെ ഒന്നും ആവശ്യം വരില്ല.. പക്ഷേ ആൾക്ക് എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു തരാൻ ഒരു താല്പര്യവുമില്ല. കണ്ണ് പൊട്ടുന്ന ചീത്ത പറയുകയും അവളെ ഇഷ്ടമല്ല എന്നൊക്കെ പറയുകയും ഇറങ്ങിപ്പോകാൻ ഒരു നൂറു തവണ പറഞ്ഞിട്ടുണ്ട്. പോകാതെ കടിച്ചു തൂങ്ങിയാണ് അപർണ്ണ എന്റെ ജീവിതത്തിൽ നിൽക്കുന്നത്. എങ്ങനെയെങ്കിലും അവളെ ഒഴിവാക്കി നമുക്ക് എത്രയും പെട്ടെന്ന് തന്നെ ഒന്നിക്കാം മായ.

 

മഹി അവളെ ചേർത്തു പിടിച്ച് ചുണ്ടിൽ ചുംബിച്ചു. മായ അവനെ ഇറുക്കി കെട്ടിപിടിച്ച് അവന്റെ ചുംബനത്തിൽ ലയിച്ചു ചേർന്നു. മഹിയുടെ കൈകൾ മെല്ലെ മെല്ലെ അവളുടെ മൃദുലമായ മേനിയിലൂടെ ഇഴഞ്ഞു. മായയുടെ മാറിൽ നിന്നും സാരി തലപ്പ് മാറ്റി അവന്റെ കൈകൾ അവളുടെ മാറിടങ്ങളെ അമർത്തി ഞെരിച്ചു. ഒരു കുറുകലോടെ മായ അവനെ അള്ളിപ്പിടിച്ചു.

 

ഒന്ന് പതുക്കെ അമർത്തെടാ… വേദനിക്കുന്നു…

 

മായയുടെ ശബ്ദം നേർത്തു.

 

മായയും മഹിയും കോളേജ് കാലം മുതൽ പ്രണയിക്കുന്നവരാണ്. എന്നാൽ മായയും മഹിയും രണ്ട് കാസ്റ്റ് ആയതിനാൽ അവളുടെ അച്ഛൻ അവരുടെ ബന്ധം നടത്താൻ ഒരുക്കാമായിരുന്നില്ല. ബിസിനസ്‌ കാരനായ ദിനേശനുമായി അവളുടെ അച്ഛൻ മായയുടെ വിവാഹം നടത്തി.

 

നാളുകൾക്കു ശേഷം മഹിയെയും വീട്ടുകാർ നിർബന്ധിച്ച് കെട്ടിച്ചു. ഇരുവരും തങ്ങളുടെ പങ്കാളികളോട് പഴയ പ്രണയം മറക്കാൻ കഴിയില്ലെന്നും ഒരുമിച്ചൊരു ജീവിതം തുടങ്ങാൻ ഒത്തിരി നാളുകൾ കാത്തിരിക്കേണ്ടി വരുമെന്നും പറഞ്ഞിട്ടാണ് കല്യാണം കഴിച്ചത്. പക്ഷേ രണ്ടു ജീവിതത്തിലേക്ക് പോയിട്ടും മായയ്ക്കും മഹിക്കും പരസ്പരം മറക്കാൻ കഴിഞ്ഞിരുന്നില്ല.

 

 

മഹിക്കു വേണ്ടി അപർണയും മായക്ക് വേണ്ടി അവളുടെ ഭർത്താവ് ദിനേശനും കാത്തിരുന്നെങ്കിലും അവരുടെ മനസ്സുകൾ മാറിയില്ല. അങ്ങനെ 10 വർഷങ്ങൾക്ക് ശേഷം യാദൃശ്ചികം ആയിട്ടാണ് മഹി ദുബായിൽ വച്ച് മായയെ കാണാൻ ഇടയായത്. അങ്ങനെയാണ് ഇരുവരും തങ്ങളുടെ ബന്ധങ്ങൾ പൊട്ടിച്ചറിഞ്ഞ് വീണ്ടും ഒരുമിച്ച് ജീവിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അങ്ങനെ മായ അവളുടെ ഭർത്താവിനെ ഡിവോഴ്സ് ചെയ്തു. അപർണയും ഡിവോഴ്സ് ചെയ്തതിനുശേഷം മായയുടെ കൂടെ ജീവിക്കാനുള്ള തയ്യാറെടുപ്പിലാണ് മഹി. അപർണ അവളുടെ വീട്ടിലേക്ക് പോയ തക്കം നോക്കി മഹി മായയെ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായിരുന്നു അന്ന്.

 

എന്നാൽ മഹിയെ കാണാതെ ഇരിക്കാൻ തുടങ്ങിയിട്ട് ഒത്തിരി ദിവസമായതിനാൽ തിരികെ വീട്ടിലേക്ക് വന്ന അപർണ ഇരുവരുടെ സംഭാഷണങ്ങൾ കേട്ടുകൊണ്ട് വീടിനു പുറത്തു നിൽക്കുന്നുണ്ടായിരുന്നു.

 

മഹിയുടെ മനസ്സിലിരുപ്പ് മനസ്സിലാക്കിയ അപർണ ബന്ധുക്കളെ വിളിച്ചുകൂട്ടി മഹിക്ക് പഴയ പ്രണയിനിയുമായി ബന്ധമുള്ളത് തെളിവുസഹിതം കാണിച്ചു കൊടുത്തതിനു ശേഷം അവൾ ഒരു വാക്ക് പോലും പറയാതെ ജീവിതത്തിൽ നിന്നും പടിയിറങ്ങിപ്പോയി.

 

ഹേര

Leave a Reply

Your email address will not be published. Required fields are marked *