കാശിനാഥനെ പ്രെപ്പോസ്സൽ കലിപ്പത്തി….
കാശിനാഥന്റെ സ്പാ സെന്റർ
=======================
കാശിനാഥൻ ബോട്ടിലിൽ നിന്നും മസ്സാജു ഓയിൽ എടുത്തു തന്റെ കയ്യിൽ പകർന്നപ്പോൾ അവൾ പേടിച്ച മാൻപേടയെ പോലെ കട്ടിലിൽ പതുങ്ങി കിടന്നു..
അവളുടെ പേടിക്കണ്ടു കാശിനാഥൻ പറഞ്ഞു.
നോക്ക് പെണ്ണേ ഇന്ത്യയിൽ തന്നെ ഏറ്റവും ഫേമസ് ആയിട്ടുള്ള വീ വെൽ സ്പായുടെ മാനേജിംഗ് ഡയറക്ടറാണ് ഞാൻ എന്നറിയാമല്ലോ… നീ ഉദ്ദേശിക്കുന്നത് പോലെ മസാജ് എന്ന് പറഞ്ഞാൽ മറ്റേതല്ല…ഒരു മസാജറുടെ മുമ്പിൽ തന്നെ മുമ്പിൽ കിടക്കുന്നവർ രോഗികളാണ്… മസാജിന് വിധേയമാകുന്നവരും അങ്ങനെ തന്നെയാണ് ചിന്തിക്കേണ്ടത്… ഞരമ്പിന്റെയും നാഡികളുടെയും മസിൽസിന്റെയും ഡിസോഡറിലുള്ള എല്ലാ കോശങ്ങളെയും നേരെയാക്കുന്ന ഒരു ഡോക്ടർ മാത്രമാണ് മസാജർ
ആയിക്കോട്ടെ…
ജിജി കാശിനാഥന് അനുവാദം കൊടുത്തു.
അവന്റെ ഉഴിച്ചിലിൽ സ്വയം മറന്ന് അവൾ ആ കിടപ്പിൽ പഴയ സംഭവങ്ങൾ ഓർത്തെടുത്തു…
അയ്യോ എന്റെ അമ്മച്ചിയെ….
വെട്ടിയിട്ട ചക്ക വീഴുന്നതുപോലെയും അതോടൊപ്പം
മകൾ ജിജിയുടെ അലർച്ചയും ഒന്നിച്ചു കേട്ട് അമ്മ അടുക്കളയിൽ നിന്നും ഓടിവന്ന് നോക്കിയപ്പോൾ കണ്ട കാഴ്ചഅവരെ ഞെട്ടിച്ചു..
എന്താ എന്തു പറ്റി മോളേ…….
ബാത്റൂമിന്റെ വാതിൽക്കൽ മകൾ മലർന്നടിച്ചുവീണു നടു ഉളുക്കി കിടന്നുപുളയുന്നു…
ജിജിക്കും സ്വയം എഴുന്നേൽക്കാൻ പറ്റുന്നില്ല..
അയ്യോ ആരെങ്കിലും വായോ എന്റെ കുഞ്ഞിനെ എഴുന്നേക്കാൻ സഹായിക്കണെ ..
അവർ പുറത്തേക്കു നോക്കി നിലവിളിച്ചു…
ചേച്ചി സൗമ്യ പുതുതായി വാങ്ങിയ ഫ്ലാറ്റിൽ പാലുകാച്ചിലും കേറി താമസിക്കലും ഒക്കെ കഴിഞ്ഞ് അന്ന് രാത്രി അവിടെ തങ്ങിയ കാശിനാഥൻ രാവിലെ എഴുന്നേറ്റ് കാപ്പികുടി കഴിഞ്ഞ് പോകാൻ ഇറങ്ങിയതാണ്..
ഫ്ലാറ്റിന്റെ പാസ്സേജിൽ കൂടി ലിഫ്റ്റിന് അടുത്തേക്ക് പോകുമ്പോൾ അടുത്ത ഫ്ലാറ്റിൽ തുറന്നുവച്ച ഡോറിനകത്തു നിന്നും ആ സഹായം ചോദിച്ചുകൊണ്ടുള്ള ദീന രോദനം മുഴങ്ങി കേട്ടു..
അയ്യോ ആരെങ്കിലും ഓടി വരണേ എന്റെ മോള് ജിജി വീണേ….
ശബ്ദം കേട്ട് തുറന്നു കിടക്കുന്ന ഡോർ കടന്നു കാശിനാഥൻ ആ ഫാറ്റിലേക്ക് പ്രവേശിച്ചു..
ഒരു പെൺകുട്ടി തറയിൽ വീണു കിടക്കുന്നു.. അതിന്റെ അമ്മയാണ് അതിനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ പറ്റാത്തത് കൊണ്ട് പരസഹായം തേടി നിലവിളിച്ചത്.
പെൺകുട്ടിക്ക് ബോധമൊക്കെയുണ്ട് എത്ര ശ്രമിച്ചിട്ടും അവൾക്ക് എഴുന്നേൽക്കാൻ സാധിക്കുന്നില്ല. ഭാര കൂടുതൽ കാരണം ആ സ്ത്രീക്ക് അവളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ പറ്റുന്നില്ല.
കാശിനാഥൻ അകത്തു കയറിയപ്പോൾ ആ സ്ത്രീ ഒന്ന് സഹായിക്കാൻ ആവശ്യപ്പെട്ടു..
കാശിനാഥൻ അവളെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.
കാശിനാഥന്റെ ബലത്തിൽ അവൾ എഴുന്നേറ്റു നിന്നു..
കാലും നടുവും ഒന്നും ഒടിഞ്ഞിട്ടൊന്നുമില്ല പക്ഷേ എവിടെയോ മസിൽ കയറിയിട്ടുണ്ട്..
താങ്ങിപ്പിടിച്ച് നിർത്തിയപ്പോൾ നിന്ന് പുളയുന്ന അവളുടെ വേദന കണ്ടപ്പോൾ അവനു മനസ്സിലായി..
വേദനിക്കുന്നുണ്ട് അല്ലേ എവിടെയാ വേദന.
കാശിനാഥൻ ചോദിച്ചു..
അവൾ തന്റെ അരക്കെട്ടിന്റെ മുകളിലുള്ള പിൻഭാഗത്തു തൊട്ട് കാണിച്ചു..
കാശിനാഥനുംആ സ്ത്രീയും കൂടി അവളെ ഒരു റൂമിനകത്ത് ബെഡിൽ കിടത്തി..
എങ്ങനെയാ വീണത് കാശിനാഥൻ ചോദിച്ചു…
ബാത്റൂമിൽ കുളിക്കാൻ കയറിയതായിരുന്നു.. സോപ്പ് തീർന്നിരുന്നു…അലമാരയിൽ നിന്നും ഒരു സോപ്പ് എടുക്കാൻ വേണ്ടി പെട്ടെന്ന് വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ നനഞ്ഞ കാല് സ്ലിപ്പ് ആയി വീണത്..
അവൾ ഒരുവിധം വേദന സഹിച്ചു പറഞ്ഞു ഒപ്പിച്ചു..
ഞാനൊന്ന് നോക്കട്ടെ…
മോൻ ഡോക്ടർ ആണോ…
ഞാനൊരു മർമ്മ ചികിത്സകനാണ്.. ഇവൾക്ക് എവിടെയാണ് വേദനയെന്നു നോക്കട്ടെ..
അവൾ തലയാട്ടി…
ആ സ്ത്രീയും സമ്മതിച്ചു..
കമിഴ്ന്നു കിടക്കൂ..
കാശിനാഥൻ നിർദ്ദേശിച്ചപ്പോൾ അവൾ കമിഴ്ന്നു കിടന്നു..
കമിഴ്ന്നു കിടന്നപ്പോൾ തെറ്റിക്കിടന്ന അവളുടെ ചുരിദാറിന്റെ ടോപ്പ് ഒക്കെ അവൻ പിടിച്ചു നേരെ ഇട്ടു.. എന്നിട്ട് നട്ടെല്ലിന്റെയും നടുവിന്റെയും ഇടയിൽ വരുന്ന ഭാഗമൊക്കെ ഒന്ന് ഞെക്കി നോക്കി..
ഒരിടത്ത് ഞെക്കിയപ്പോൾ അവൾ നിലവിളിക്കുന്നത് കണ്ടു..
അവൻ അവിടെ രണ്ടുവിരലുകൊണ്ട് എന്തോ ചെയ്തു പെട്ടെന്ന്.. പെട്ടെന്ന് അവൾക്ക് വേദന ശമിച്ച് ആശ്വാസം കിട്ടി.. അവൾ വേഗം ബെഡിൽ ചാടി എണീറ്റിരുന്നു..
ഇപ്പോൾ വേദന പരിപൂർണ്ണമായി മാറിയ അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു…
കുഴപ്പമില്ല വീഴുമ്പോൾ കുട്ടിയുടെ സെൻട്രൽ നേർവസ് മസ്സിലിൽ പിണഞ്ഞതായിരുന്നു…
നന്ദി… മോനെ…. ഞാൻ നന്നായി ഭയപ്പെട്ടു.. മോൻ ഇല്ലായിരുന്നെങ്കിൽ ഞാൻ ഒറ്റയ്ക്ക് വല്ലാതെ കഷ്ടപ്പെട്ടേനെ ..
എവിടെയാ മോൻ ചികിത്സ ചെയ്യുന്ന സ്ഥലം… എന്താ മോനെ പേര്…..
എന്റെ പേര് കാശിനാഥൻ…..ഇവിടെ അടുത്താണ് ഞാൻ ജോലി ചെയ്യുന്ന സ്ഥാപനം…..
വീ വെൽ സ്പാ സെന്റർ…
ഞാൻ അവിടുത്തെ മെയിൻ മസ്സാജർ ആണു..ടൂറിസ്റ്റുകൾ ആയ വിദേശികളും പ്ലയിങ് സ്റ്റേജ് പീപ്പിൾസും ഹെയർ ക്ലാസും ഒക്കെയാണ് ഞങ്ങളുടെ കസ്റ്റമർ….. എന്നുവച്ച് പാവങ്ങളെ സഹായിക്കുന്നില്ല എന്നില്ല… കേട്ടോ..ആർക്കും വരാം… പിന്നെ അമ്മേ… അമ്മയുടെ പരിചയത്തിൽ ആർക്കെങ്കിലും എന്തെങ്കിലും വേദനയോ നീർക്കെട്ടോ അതുപോലെ വല്ല മർമ്മ വേദനയോ ഉണ്ടെങ്കിൽ അവിടെ വന്നാൽ മതി.. ഒക്കെ നമുക്ക് സുഖമാക്കാം..അതും പറഞ്ഞ് ചിരിച്ചുകൊണ്ട് അവൻ തന്റെ കൈയിൽ ഉള്ള ബാഗു തുറന്നു ഒരു കാർഡ് എടുത്തു അവർക്കു നൽകി.
ജിജി കാർഡ് വാങ്ങിച്ചു…
എന്റെ അമ്മയ്ക്ക് മുട്ടുവേദനയും നടുവേദന ഒക്കെ ഉള്ളതാ.. നോക്കട്ടെ ഒരു ദിവസം അമ്മയെയും കൂട്ടി ഞാൻ അങ്ങോട്ട് വരാം..
ജിജി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..
ഓ സന്തോഷം….
കാശിനാഥൻ പറഞ്ഞു..
അത് ശരിയാണ് മകളെ… ഈ മകൻ ചികിത്സിച്ചാൽ എന്റെ വേദനയൊക്കെ പോകും.. മോൻ അപ്പുറത്തെ ഫ്ലാറ്റിൽ താമസം വന്ന സൗമ്യയുടെ ആരാ.. സഹോദരനാണോ…
ഉം… അതേ എന്റെ ചേച്ചിയാ സൗമ്യ..
എങ്കിൽ ശരി ഞാൻ പോട്ടെ…. ജിജി ഓക്കെ അല്ലെ…വേറെ പ്രശ്നമൊന്നും ഇല്ലല്ലോ… ഹോസ്പിറ്റലിൽ പോണോ…
അതുകേട്ടപ്പോൾ അവൾ ബെഡിൽ നിന്നും ചാടി എണീറ്റു കൊണ്ട് പറഞ്ഞു….
ഏയ് …വേണ്ട…. ഞാൻ ഓക്കെയാണ്…. ഇയാൾ തക്ക സമയത്ത് വന്നില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ ഹോസ്പിറ്റലിൽ താങ്ങി കൊണ്ടു പോയി അലോപ്പതി ചികിത്സയിൽ എന്റെ ഒരു മാസം പോയേനെ…
അവൾ എഴുന്നേറ്റു നടന്ന് കാണിച്ചു കൊണ്ടു പറഞ്ഞു….
അത് ശരിയാണ് മർമ്മ ചികിത്സകൊണ്ട് ഇങ്ങനെയൊക്കെ ഉള്ള ഗുണമുണ്ട് ആയുർവേദത്തിൽ…
എന്നാ ശരി…
അതും പറഞ്ഞു കാശിനാഥൻ ആ ഫ്ലാറ്റ് വിട്ട് പുറത്തിറങ്ങിപ്പോയി..
കാശിനാഥൻ പോയപ്പോൾ ജിജി വീണ്ടും കുളിക്കാൻ കയറി..
തണുത്ത വെള്ളം ഷവറിൽ നിന്നും തലയിൽ വീണുകൊണ്ടിരിക്കെ അവൾ ഓരോന്നും ആലോചിച്ചു… ഒരു മാന്ത്രിക സ്പർശം കൊണ്ട് തന്റെ വേദന ഇല്ലാണ്ടാക്കാൻ ദൈവം അയച്ചത് പോലെ തക്ക സമയത്ത് കയറിവന്ന അയാൾ ആരാണ്… അമ്മയോട് പറഞ്ഞത് താൻ കേട്ടു… അപ്പുറത്തെ ഫ്ലാറ്റിൽ പുതുതായി താമസം വന്ന ചേച്ചിയുടെ അനിയനാണെന്ന്…
പേര് കാശിനാഥൻ…എന്തു നല്ല സ്വഭാവം… താൻ വീണപ്പോൾ അമ്മയുടെ ഒച്ച കേട്ട് അയാൾ ഓടി വന്നതും തന്നെ പൊക്കി റൂമിൽ കൊണ്ട് കിടത്തിയതും തന്റെ പിറകിൽ തൊട്ട് ട്വിസ്റ്റ് ആയി കിടന്ന ഞരമ്പിനെ നേരെയാക്കി വേദന മാറ്റിയതും ഒരു സ്വപ്നത്തിൽ എന്ന പോലെ അവളുടെ മനസ്സിൽ നിരന്തരം റിവൈന്റ് വന്നു പോയിക്കൊണ്ടിരുന്നു..
അവൾക്ക് ഓഫീസിൽ പോകാൻ നേരമായപ്പോൾ ഒരുങ്ങിയിറങ്ങി….. അമ്മയോട് യാത്രപറഞ്ഞ് നടക്കവേ
ഫ്ലാറ്റിന്റെ വാതിൽക്കൽ വരെ ആ അമ്മയും മകളോട് കൂടെ നടന്നു…
മോളെ സത്യത്തിൽ നിനക്ക് വേദനയും മറ്റു പ്രയാസങ്ങൾ ഒന്നുമില്ലല്ലോ..
ഇല്ല അമ്മേ…. നനവുകാരണം രണ്ടു കാലും വ്യത്യസ്ത ആംഗിളിൽ സ്ലിപ് ആയി വീണപ്പോൾ അരക്കെട്ടിൽ ഉണ്ടായിരുന്ന ആ കോച്ചി പിടുത്തവും വേദനയുമൊക്കെ ആ കാശിനാഥൻ തൊട്ടപ്പോൾ തന്നെ പോയി..
ആ ശരി ശരി…എന്നാൽ മോള് പോയിട്ട് വാ..
ആ സ്ത്രീ , മകൾ ഒരു പ്രയാസവും വേദനയും ഒന്നുമില്ലാതെ നടന്നു പോകുന്നത് കണ്ടു ആശ്വസിച്ചു..
ഈശ്വരാ ഭഗവാൻ കാത്തു….
അതും പറഞ്ഞവർ ഫ്ലാറ്റിനകത്ത് കയറി..
ഓഫീസിൽ ലഞ്ച് ബ്രേക്ക് കഴിഞ്ഞ് ജിജി തന്റെ ബാഗു തുറന്നു കാശിനാഥൻ നൽകിയ കാർഡിലെ അവരുടെ ഓഫീസ് വെബ്സൈറ്റിൽ ഒന്ന് കയറി നോക്കാൻ തീരുമാനിച്ചു.
പട്ടണത്തിന്റെ തൊട്ടടുത്തുള്ള ഗ്രാമാന്തരീക്ഷത്തിൽ പരന്നുകിടക്കുന്ന ഓഫീസും മറ്റു കാര്യങ്ങളാണ്.. വെബ്സൈറ്റിൽ ഉള്ളത്…സുഖചികിത്സയ്ക്ക് വന്ന പലരുടെയും ഇമേജുകൾ കണ്ടു അവൾക്കു അത്ഭുതം കൂറി..
ഓൺലൈൻ ബുക്കിംഗ് അല്ലാതെ നേരിട്ടും പ്രവേശനം ഉണ്ട്. വലിയ സെറ്റപ്പാണ്… സാധാരണക്കാർക്ക് ഒന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത മേഖല..
വെബ്സൈറ്റിൽ പിന്നെയും കയറി പോയപ്പോൾ അവൾക്ക് അവിടെ യുവതിയുവാക്കൾക്കായി പലതരം ട്രീറ്റ്മെന്റും സുഖ ചികിത്സയും നടക്കുന്നതായി മനസ്സിലായി..
ഏതായാലും അമ്മയെ ചികിത്സിക്കാമെന്ന് പറഞ്ഞതാണല്ലോ…
ജിജിക്ക് ഓഫീസിൽ ലീവ് ഉള്ള ദിവസം അമ്മയെയും കൂട്ടി കാശിനാഥന്റെ സ്പാ സെന്റർ സന്ദർശിക്കാൻ അവൾ തീരുമാനിച്ചു..
ആ വരു വരൂ…
കാശിനാഥൻ അവരെ സ്വീകരിച്ചിരുത്തി.
അമ്മയോടും ജിജിയോടും കുശലപ്രശ്നം നടത്തി,ശേഷം അല്പം നാട്ടു വർത്തമാനം പറഞ്ഞശേഷം കാശിനാഥൻ മേശപ്പുറത്തിരിക്കുന്ന ബെൽ അമർത്തി.
മണിയൊച്ച കേട്ട് കാശിനാഥന്റെ ക്യാബിനിലേക്ക് യൂണിഫോം ധരിച്ച് ഒരു സ്ത്രീ കടന്നുവന്നു.
ഈ അമ്മ മൂസദിന്റെ കൺസൾട്ടന്റിനു വന്നതാണ്…അങ്ങോട്ട് കൊണ്ടുപോയിക്കൊള്ളൂ….
വരൂ…അമ്മേ…
പരിചാരിക സ്നേഹപൂർവ്വം വിളിച്ചു…
കൂടെ ജിജിയും പോകാൻ ശ്രമിച്ചപ്പോൾ കാശിനാഥൻ പറഞ്ഞു
വേണ്ട…ജിജി ഇവിടെ ഇരിക്കു..
കാശിനാഥന്റെ ആ ശബ്ദഗംഭീരത്തിനു മുമ്പിൽ കസേരയിൽ നിന്നും എഴുന്നേറ്റ ജിജി അറിയാതെ അവിടെത്തന്നെ ഇരുന്നു പോയി..
ആ പരിചാരിക ജിജിയുടെ അമ്മയെ അവിടുത്തെ മെയിൻ ആയിട്ടുള്ള മർമ്മ ചികിത്സകൻ മൂസദിന്റെ ക്യാബിനിൽ കൊണ്ടുപോയി.
കാശിനാഥൻ ലാപ്ടോപ്പിൽ എന്തോ കാര്യമായി വർക്ക് ചെയ്യുകയാണ്….
ഈ സമയം ജിജി കാശിനാഥനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു..
എന്താ ജിജി മിണ്ടാണ്ടിരിക്കുന്നത്…
അമ്മയെ ട്രീറ്റ്മെന്റ്നു കൊണ്ടുപോയപ്പോൾ തൊട്ടു തന്നെ മാത്രം തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന ജിജിയെ അവൾ ഉൾകണ്ണ് ക്കൊണ്ടുകൊണ്ട് കാണുന്നുണ്ടായിരുന്നു..
ചെറിയ ഒരു പുഞ്ചിരി പൊഴിച്ചു കൊണ്ട് മറുപടി പറയാതെ തന്റെ എതിർക്കസേരയിൽ മിണ്ടാണ്ടിരിക്കുന്ന ജിജിയെ നോക്കി കാശിനാഥൻ വീണ്ടും പറഞ്ഞു…
എന്താടോ…. ഒരു മൗനം…തനിക്ക് എന്നോട് എന്തോ ചോദിക്കണമെന്നുണ്ടല്ലോ… ചോദിക്കൂ..
ഞാൻ നിങ്ങളുടെ വെബ്സൈറ്റ് നോക്കി…
നിങ്ങളുടെ കസ്റ്റമർ ഒക്കെയും സ്ത്രീകൾ ആണല്ലോ… ഈ സ്ത്രീകളെ ഒക്കെയും നിങ്ങളാണോ മസാജ് ചെയ്യുന്നത്..
അത് കേട്ട് കാശിനാഥൻ പൊട്ടി ചിരിച്ചു…
എന്നിട്ട് ചോദിച്ചു…
എന്താ ഞാൻ മസാജ് ചെയ്താൽ…
അത് പിന്നെ അത് പിന്നെ ഒന്നുമില്ല…
ജിജി ആകെ ചമ്മി…എങ്കിലും മുഖത്ത് അത്രതന്നെ ദേഷ്യം ഉണ്ടായിരുന്നു ….
വെബ്സൈറ്റിൽ പറയുന്നതുപോലെ സ്ത്രീകളുടെ ബ്രേയിസ്റ്റ് മെസ്സേജ് വജിനൽ മസ്സാജു ഇതൊക്കെ നിങ്ങളാണോ ചെയ്യുന്നത്…
എന്താ ഞാൻ….ചെയ്താൽ
ചെ…..വൃത്തികെട്ടത്….ഞാൻ പോകുന്നു.. എന്റെ അമ്മയെയും പുരുഷന്മാരാണോ മാസ്സാജ് ചെയ്യുന്നത്….എന്റെ അമ്മയ്ക്ക് ഇവിടെ ചികിത്സ വേണ്ട..
അതും പറഞ്ഞ് ഒരു കൊടുങ്കാറ്റ് പോലെ അവൾ കാശിനാഥിന്റെ കാബിൽ നിന്നും പുറത്തിറങ്ങി.
അവൾ ഞൊടിയിടയിൽ ഓടിച്ചെന്ന് മസാജ് നടക്കുന്ന ചായ്പ്പുകളിൽ പറഞ്ഞു കയറി….
ഓരോ ചായ്പ്പിന്റെയും കർട്ടൻ മാറിമാറി നീക്കി നോക്കി.
അവൾ നോക്കിയ ഓരോ ചായ്പ്പിലും സ്ത്രീകളെ സ്ത്രീകൾ തന്നെയാണ് മസാജ് ചെയ്യുന്നത്… ഒടുവിൽ അവളുടെ അമ്മയെ മാസ്സാജ് ചെയ്യുന്ന ചായിപ്പിൽ..എത്തി അമ്മയുടെ മുട്ട് ഉഴിയുന്നതും ഒരു സ്ത്രീ തന്നെ……..അവളുടെ ദേഷ്യം അടങ്ങി..
അപ്പോഴേക്കും അവിടെ കാശിനാഥൻ എത്തി..
എന്താ ജിജി നിന്റെ സംശയം ഒക്കെ മാറിയോ… ഞങ്ങൾ നമ്മുടെ സാമൂഹിക മര്യാദയ്ക്ക് അനുസരിച്ച് തന്നെയാണ് ഇവിടെ ഈ സ്ഥാപനം പ്രവർത്തിപ്പിക്കുന്നത്… പുരുഷന്മാരുടെ സെക്ഷൻ വേറെയാണ് അവിടെ പുരുഷന്മാർ തന്നെയാണ് അവരെ ട്രീറ്റ്മെന്റ് ചെയ്യുന്നത്
ജിജി തലകുനിച്ചിരുന്നു ഒന്നും മിണ്ടിയില്ല…
നീ വാ അമ്മയുടെ ട്രീറ്റ്മെന്റ് നടക്കട്ടെ…
കാശിനാഥൻ അവളെയും കൂട്ടി വീണ്ടും ക്യാബിനിലേക്ക് വന്നു..
സത്യം പറ എന്താ നിന്റെ പ്രശ്നം…
എനിക്ക്.. എനിക്ക്… കാശിനാഥിനെ ഏറെ ഇഷ്ടം പറയാനാണ് ഞാൻ വന്നതു..
അത് കേട്ട് കാശിനാഥൻ പുഞ്ചിരിച്ചു…
എനിക്കും ജിജിയെ ഏറെ ഇഷ്ടമാണ്…
അങ്ങനെ ആ സ്നേഹബന്ധം ഇവിടെ തുടങ്ങി…
ദേ പിന്നെ ചിലപ്പോൾ ടൂറിസ്റ്റുകൾ ആയ വലിയ മദാമ്മമാരൊക്കെ മസാജു ചെയ്യാൻ ഇവിടെ വരും അവർ ജന്റ്റൽ ന്യൂട്രിലൈസേഷൻ ഉള്ളവരാണ്.. അവർക്ക് ആൺപെൺ വ്യത്യാസമില്ല… ചിലപ്പോൾ അവർ എന്നെ നോക്കി മസാജ് ചെയ്യാൻ ഞാൻ വേണമെന്ന് പറയും… അപ്പോഴോ..
കൊല്ലും ഞാൻ തന്നെ….
അങ്ങനെ ആ പ്രേമം വളർന്നു വിവാഹത്തിൽ കലാശിക്കുകയായിരുന്നു…
ഈ മസാജിന്റെ സുഖം എന്തെന്ന് നിനക്കറിയണ്ടേ വാ….
അങ്ങനെയാണ് ആ ആദ്യരാത്രിയിൽ നറും കുഴമ്പ് എടുത്ത് തന്റെ പ്രിയതമയുടെ നഗ്ന മേനിയിൽ തേച്ചുപിടിപ്പിച്ച് കാശിനാഥൻ മസാജ് ചെയ്യാൻ തുടങ്ങിയത്.
രചന: വിജയ് സത്യ