അന്ന് ഞാൻ പതിവില്ലാതെ ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി. രാവിലെ ക്ലാരയോട് വഴക്കിട്ട് ആണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇപ്പോൾ മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ വഴക്കിടാറുണ്ട്. അവളോട് വഴക്കിട്ട് ഇറങ്ങിയാൽ ആ ദിവസം തന്നെ പിന്നെ കുളമാകും.
മര്യാദക്ക് വർക്കിൽ ശ്രദ്ധിക്കാൻ പറ്റില്ല. മനസ്സിന്റെ സമാധാനം സന്തോഷം എല്ലാം പോയിട്ടുണ്ടാകും. ഉച്ച വരെ കമ്പ്യൂട്ടർ ന് മുന്നിൽ വെറുതെ ഇരുന്ന ശേഷം സിസ്റ്റം ഓഫ് ചെയ്ത് ഹാഫ് ഡേ ലീവ് എഴുതി കൊടുത്തിട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി.
രാവിലെ കാറിന്റെ ചാവി കാണാതെ എവിടെയെങ്കിലും അത് കണ്ടോ എന്ന് ക്ലാരയോട് ചോദിച്ചു. ഉടനെ അവൾ അങ്ങോട്ട് തുടങ്ങി. എനിക്കിവിടെ നൂറു കൂട്ടം ജോലിയുണ്ട്. നിങ്ങടെ കാറിന്റെ ചാവി എവിടെ ഇരിക്കുന്നു എന്ന് നോക്കൽ അല്ല പണി. അവനവന്റെ സാധനങ്ങൾ മര്യാദക്ക് സൂക്ഷിച്ചു വയ്ക്കാൻ ആദ്യമേ പഠിക്കണം. എന്നോട് ചോദിച്ചിട്ട് കാര്യമില്ല. എന്നെങ്കിലും ഞാൻ എന്റെ സാധനം കാണുന്നില്ല നിങ്ങൾ കണ്ടോ എന്ന് ചോദിച്ചിട്ടുണ്ടോ? ക്ലാര അടങ്ങുന്ന ലക്ഷണം ഇല്ലെന്ന് കണ്ടപ്പോൾ എനിക്കും ദേഷ്യം വന്നു. ഒരു ചാവി കണ്ടോ എന്ന് ചോദിച്ചതിന് അവൾ ഇത്രയ്ക്ക് പറയാൻ മാത്രം ഉണ്ടോ. ഇത്രേം പറയാൻ മാത്രം ഞാൻ ഒന്നും ചോദിച്ചിട്ടില്ല. ചാവി കണ്ടില്ലെങ്കിൽ കണ്ടില്ലെന്ന് പറയാമായിരുന്നു. അതിന് ഇങ്ങനെ വായിൽ തോന്നിയത് വിളിച്ചു പറയണോ എന്ന് കരുതി.
നിന്നോട് ഞാൻ ചാവി കണ്ടോ എന്നല്ലേ ചോദിച്ചുള്ളൂ. കണ്ടില്ലെങ്കിൽ ഇല്ല എന്ന് പറഞ്ഞൂടെ. വേണ്ടാത്ത കാര്യങ്ങൾ സംസാരിക്കണോ. നിന്നോട് അത് വന്ന് കണ്ട് പിടിച്ചു തരാനും ഞാൻ പറഞ്ഞില്ല.
ഞാൻ അത്രയും പറഞ്ഞത് അവൾക്ക് പിടിച്ചില്ല. പിന്നെ അങ്ങോട്ട് തുടങ്ങി.
അല്ലെങ്കിൽ തന്നെ നിങ്ങൾക്ക് എപ്പോഴാ എല്ലാ കാര്യത്തിലും ഒരു ശ്രദ്ധ ഉള്ളത്. അടുക്കും ചിട്ടയുമില്ല. ഒരു സാധനം എടുത്താൽ എടുത്ത സ്ഥലത്തു വയ്ക്കില്ല. എല്ലാം കണ്ട് പിടിച്ചു തരാൻ ഒരാൾ വേണം. സ്വന്തം കാര്യം ഒന്നും സ്വയം ചെയ്യാൻ കഴിവില്ലാത്ത ഒരാൾ. എപ്പോഴും എന്തെങ്കിലും സാധനം ഓർമ്മ ഇല്ലാതെ എവിടെ എങ്കിലും കൊണ്ടിടും. പല കാര്യങ്ങളിലും നിങ്ങൾക്ക് തീരെ ഉത്തരവാദിത്തം ഇല്ല.
ക്ലാര പറഞ്ഞു പറഞ്ഞു കാട് കയറുന്നത് കണ്ട് എനിക്ക് നല്ല ദേഷ്യം വന്നു. ഞാൻ അവളോട് എന്തൊക്കെയോ പറഞ്ഞു വഴക്ക് അവസാനം കൂടി കൊണ്ടിരുന്നു. ചാവി നോക്കി കളയാൻ നേരം ഇല്ലാത്തത് കൊണ്ട് ഞാൻ ഒരു ടാക്സി പിടിച്ചു ഓഫീസിൽ വന്നു. തിരികെ വീട്ടിലേക്ക് പോകാനും ടാക്സി വിളിച്ചു.
ക്ലാര അവളുടെ ഇഷ്ടത്തോടെ ആയിരുന്നില്ല എന്നെ കല്യാണം കഴിച്ചത്. സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയാണ് അവൾ. ഭയങ്കര നിർബന്ധ ബുദ്ധിയാ ണ്. വാശിക്കാരി ആണ്. പക്ഷേ അവളുടെ അച്ഛന്റെ മുന്നിൽ മാത്രം അവളുടെ വാശി ഒന്നും വില പോയില്ല.
എന്റെ അച്ഛന്റെ കൂട്ടുകാരൻ ആയിരുന്നു അവളുടെ അച്ഛൻ. എന്നെ അവളുടെ അച്ഛന് വലിയ ഇഷ്ടം ആയിരുന്നു. അതുകൊണ്ട് ആണ് ക്ലാരയുടെ ഇഷ്ടം നോക്കാതെ അവളെ എനിക്ക് തന്നത്. ക്ലാരയ്ക്ക് ബി എഡ് പഠിക്കുമ്പോൾ അവിടെ ആരുമായോ സ്നേഹത്തിൽ ആണെന്ന് അവളുടെ അച്ഛൻ അറിഞ്ഞു. പഠിപ്പ് കഴിയും മുൻപ് അവളേം എന്റേം കല്യാണം നടത്തി. എനിക്ക് ക്ലാരയെ ഇഷ്ടം ആയിരുന്നു. ചെറുപ്പം തൊട്ട് കാണുന്നത് കൊണ്ട് ആ ഇഷ്ടം അവളോട് നേരത്തെ തോന്നിയത് ആണ്. അതുകൊണ്ട് അവളെ കല്യാണം കഴിക്കാൻ എനിക്ക് സന്തോഷം മാത്രെ ഉണ്ടായിരുന്നുള്ളൂ.
കല്യാണം കഴിഞ്ഞു ആദ്യ കാലങ്ങളിൽ ക്ലാര വളരെ ദുഖിതയായിരുന്നു. പിന്നെ പഠിപ്പ് കഴിഞ്ഞു സർക്കാർ സ്കൂളിൽ പി എസ് സി വഴി കയറി പറ്റി ജോലിക്ക് പോയി തുടങ്ങിയപ്പോൾ അവൾ മാറി. സ്നേഹം പ്രകടിപ്പിച്ചില്ലെങ്കിലും എന്നോട് അവൾക്ക് സ്നേഹം ഉണ്ടായിരുന്നു അപ്പോഴൊക്കെ. ഞങ്ങളുടെ കല്യാണം കഴിഞ്ഞു ഏഴു വർഷം ആയി. ഇതുവരെ കുട്ടികൾ ഉണ്ടായിട്ടില്ല. രണ്ട് പേർക്കും കുഴപ്പമില്ല…
ഞാൻ വില്ലേജ് ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്. ഞാൻ ഓഫീസിൽ അവൾ സ്കൂളിൽ തിരികെ വീട്ടിൽ അങ്ങനെ പോയി ഞങ്ങളുടെ ജീവിതം. ക്ലാര ഈയിടെ ആയി എന്നിൽ നിന്ന് അകലുന്ന പോലെ എനിക്ക് തോന്നി. ഒരു വർഷം ആകുന്നു ആ അകൽച്ചയും ഈ വഴക്കും തുടങ്ങിയിട്ടു എന്ന് ഓർത്തപ്പോൾ എനിക്ക് തോന്നി. എന്താ കാരണം എന്ന് അറിയില്ല. എപ്പോഴും എന്റെ ഭാഗത്തു എന്തെങ്കിലും തെറ്റ് കണ്ട് പിടിച്ചു വഴക്കിനു വരുന്നവളോട് പതിയെ ഞാനും വഴക്കിടാൻ തുടങ്ങി. അത് പിന്നെ പതിവായി.
എത്ര വഴക്കിട്ടാലും വൈകുന്നേരം കാണുമ്പോ ഞാൻ മുഖം കറുപ്പിക്കില്ല. പക്ഷേ അവളെന്നെ അവഗണിക്കും. ആദ്യം സങ്കടം തോന്നുമായിരുന്നു. ഇപ്പോൾ അതും ശീലം ആയി.
ക്ലാരയ്ക്ക് എന്നോട് എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്ക് തോന്നി. അതാണ് ഈ വഴക്ക്. അത് തുറന്ന് ചോദിച്ചു പരിഹരിക്കാം എന്ന് വച്ചാൽ മുഖം തരില്ല. അങ്ങോട്ട് സംസാരിക്കാൻ ശ്രമിച്ചാൽ തിരക്ക് അഭിനയിക്കും.
ടാക്സി കാർ വീടിന് മുന്നിൽ എത്തിയപ്പോൾ ഞാൻ നിർത്താൻ പറഞ്ഞു. അയാളുടെ കൂലി കൊടുത്തു ഗേറ്റ് തുറന്ന് അകത്തു കേറാൻ നോക്കുമ്പോ ആണ് ക്ലാരയുടെ അച്ഛൻ ബൈക്കിൽ അങ്ങോട്ട് വന്നത്.
അച്ഛൻ എന്താ പതിവില്ലാതെ ഈ വഴിക്ക്.
ഞാൻ ടൌൺ വരെ ഒന്ന് പോയതാ. നീ ഇന്ന് നേരത്തെ വന്നോ.
ആ അച്ഛാ. ഒരു തലവേദന നേരത്തെ പോന്നു.
ക്ലാര ഉണ്ടോ.
രാവിലെ ഞാൻ ഇറങ്ങുമ്പോ അവൾ സ്കൂളിൽ പോകാൻ ഒരുങ്ങുന്നുണ്ടായിരുന്നു. വൈകുന്നേരം ആകും വരാൻ. അച്ഛൻ വാ ഞാൻ തനിച്ചല്ലേ ഉള്ളു. തിരക്കില്ലെങ്കിൽ വൈകുന്നേരം ക്ലാര വന്നിട്ട് പോവാം.
ആയിക്കോട്ടെ. എനിക്ക് പോയിട്ട് തിരക്കില്ല.
ഞാൻ ഗേറ്റ് തുറന്ന് കൊടുത്തു. അച്ഛൻ ബൈക്കും കൊണ്ട് അകത്തു കയറി.
ക്ലാരയുടെ അച്ഛനും അമ്മയും ഇവിടെ അടുത്ത് തന്നെ ആണ് താമസം. എന്റെ അമ്മ പണ്ടേ മരിച്ചു. ഞങ്ങളുടെ കല്യാണം കഴിഞ്ഞു രണ്ട് വർഷം കഴിഞ്ഞു ഒരു ഹാർട് അറ്റാക് വന്ന് അച്ഛനും പോയി. പിന്നെ ഞാനും ക്ലാരയും മാത്രം വീട്ടിൽ.
ഞാൻ പോക്കറ്റിൽ നിന്ന് ചാവി എടുത്തു വാതിൽ തുറക്കാൻ നോക്കിയപ്പോൾ കഴിഞ്ഞില്ല. അകത്തു നിന്ന് പൂട്ടിയിരിക്കുന്നു. ക്ലാര സ്കൂളിൽ നിന്ന് നേരത്തെ വന്നോ എന്ന് ഞാൻ സംശയിച്ചു. അവളെ ഫോണിൽ വിളിച്ചപ്പോൾ അകത്തു ബെൽ അടിക്കുന്നു. രണ്ട് മൂന്നു തവണ വിളിച്ചിട്ടും എടുക്കാത്തത് കണ്ടപ്പോൾ ഞാൻ ബെഡ്റൂമിന്റെ ഭാഗത്തേക്ക് നടന്നു. അച്ഛൻ അവിടെ സിറ്റ് ഔട്ടിൽ ഇരുന്നു.
ബെഡ്റൂമിന്റെ ജനൽ തുറന്ന് കിടപ്പുണ്ട്. അവൾ കിടന്ന് ഉറങ്ങി പോയോ എന്ന് കരുതി ഞാൻ ചെന്ന് നോക്കി.
കർട്ടൻ നീക്കി നോക്കിയപ്പോൾ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. ക്ലാരയ്ക്ക് ഒപ്പം ഏതോ ഒരു അന്യ പുരുഷൻ. ഇരുവരും അർദ്ധ നഗ്നരായി കെട്ടിപിടിച്ചു കിടക്കുകയാണ്. അവൻ എന്റെ ഭാര്യയെ ഉമ്മ വയ്ക്കുകയും തലോടുകയുമൊക്കെ ചെയ്യുന്നുണ്ട്. ക്ലാര അവന്റെ തലോടലിൽ സുഖിച്ചു എന്തൊക്കെയോ ശബ്ദം ഉണ്ടാക്കുന്നു. തന്റെ ഒപ്പം കിടന്നിട്ടുള്ളപ്പോ ഒന്നും ക്ലാര ഇതുപോലെ സുഖം കണ്ടെത്തുന്നത് എന്റെ ഓർമ്മയിൽ ഇല്ല
ക്ലാരെ… ഞാൻ അലറി.
അവളും അവനും ഞെട്ടി എണീറ്റു. പുതപ്പ് കൊണ്ട് നഗ്നത മറയ്ക്കാൻ ശ്രമിച്ചു അവൾ എന്നെ നടുക്കത്തോടെ നോക്കി.
ഞാൻ മുൻവാതിലിനു നേർക്ക് നടന്നു.
കുറച്ചു സമയം കഴിഞ്ഞു ക്ലാര വസ്ത്രം ഇട്ട് വന്ന് വാതിൽ തുറന്നു. അവൾക്ക് പിന്നിൽ അവളുടെ കാമുകനും ഉണ്ടായിരുന്നു.
എന്റെ കൂടെ അവളുടെ അച്ഛൻ നിൽക്കുന്നത് കണ്ടാണ് ക്ലാര കൂടുതൽ ഞെട്ടിയത്.
അച്ഛന് കാര്യങ്ങൾ ഏകദേശം മനസ്സിലായി. അദ്ദേഹം അവളുടെ മുഖത്തടിച്ചു. ഞാൻ മിണ്ടാതെ നോക്കി നിന്നു. ഭാര്യയുടെ ചതിയിൽ ഞാൻ തളർന്നു പോയിരുന്നു. അച്ഛൻ അവളെ വീട്ടിലേക്ക് കൊണ്ട് പോയി. ഞാൻ തനിച്ചായി.
പിന്നീട് അറിഞ്ഞു ക്ലാര പണ്ട് സ്നേഹിച്ച ആളാണ് അതെന്ന്.. അയാൾ അവളുടെ സ്കൂളിൽ സ്ഥലം മാറി വന്നിട്ട് ഒരു വർഷം ആയി. അയാള് ഇപ്പോഴും ക്ലാരയെ ഓർത്തു വിവാഹം കഴിക്കാതെ നടക്കുന്നത് അറിഞ്ഞു അവളുടെ മനസ്സ് അങ്ങോട്ട് ചാഞ്ഞു. എന്നെ വിഡ്ഢി ആക്കി അവർ വീണ്ടും സ്നേഹിച്ചു നടന്നു. ഞാൻ മാത്രം ഒന്നും അറിയാതെ കോമാളിയെ പോലെ. ഓർത്തപ്പോൾ എനിക്ക് സങ്കടം വന്നു. ഞാൻ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു. പക്ഷേ അവളുടെ മനസ്സിൽ പഴയ കാമുകൻ ആയിരുന്നത് കൊണ്ട് പിന്നീട് വർഷങ്ങൾ കഴിഞ്ഞു അയാളെ കണ്ടപ്പോൾ എന്നെ മറന്നു അവനൊപ്പം പോയി.
കോടതി മുഖേന ഞങ്ങൾ ബന്ധം പിരിഞ്ഞു. ക്ലാര കാമുകന്റെ കൂടെ പോയി. ഞാൻ തനിച്ചു ജീവിതം തുടർന്നു.
ഹേര