ഒരേസമയം റൊമാൻസും വയലൻസും.. വെറുതെയല്ല നാട്ടുകാർ ഇരട്ട പേര് വിളിക്കുന്നത്… അസുരൻ എന്ന്… 

അസുരന്റെ പെണ്ണ്

================

വർണ്ണപുഷ്പങ്ങൾ

 

 

ആനപ്പുറത്തു തേവരുടെ എഴുന്നള്ളത്തും അമ്പാരിയും പിന്നെ പഞ്ചവാദ്യമേളവും ക്ഷേത്രത്തിൽ മുറുകുകയാണ്..അർത്തവ പ്രശ്നമായതിനാൽ കഴിഞ്ഞ വർഷത്തെ ആറാട്ടിന് ക്ഷേത്രത്തിൽ വരാൻ പറ്റിയില്ല വർണ്ണയ്ക്ക്…

 

ഏറെ നേരം ആസ്വദിച്ച് അങ്ങനെ അമ്മ പൊക്കിച്ചിയുടെ കൂടെ ഇരിക്കെ അല്പം അകലെ ക്ഷേത്രത്തിന്റെ ഒരു തൂണും ചാരി നിന്ന് ഒരാൾ തന്നെ നോക്കുന്നു.. ഷാജി എന്നാണ് അയാളുടെ പേര്…കുറെ നാളായി അയാൾ താൻ എങ്ങോട്ട് തിരിഞ്ഞാലും അവിടെ ഉണ്ടാകും…എവിടെ പോയി നിന്നാലും നോട്ടം തന്നിൽതന്നെ… ഇത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല പണ്ട് താൻ സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഉണ്ട്…

 

ഓരോ പ്രാവശ്യവും ക്ഷേത്രത്തിന് ചുറ്റും വലം വെച്ചു കൊണ്ട് എഴുന്നള്ളത്ത് തങ്ങൾ ഇരിക്കുന്നതിന് മുന്നിൽ കടന്നു വരുമ്പോൾ

കയ്യിലുള്ള മൊബൈലിൽ അവയുടെ വീഡിയോകളും ഇമേജുകളും ഒക്കെ എടുത്തു വർണ്ണ ഫോൺ മെമ്മറി നിറച്ചു..

 

ഇടയ്ക്ക് തന്നെ നോക്കി നിൽക്കുന്ന ആ കണ്ണിനെ അവൾ തിരിഞ്ഞു…

 

കണ്ടില്ലല്ലോ എവിടെ പോയി

 

സ്ത്രീകൾക്ക് അങ്ങനെയാണ്.. കള്ളനോ കലിപ്പനോ എപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന നോട്ടം.. അത് മനസ്സിന്റെ ദൗർബല്യമാണ്.. അറിയാതെ വീണ്ടും നോക്കി പോകും..

അവൾ തന്റെ തല 360 ഡിഗ്രിയിൽ കറക്കി നോക്കി..

 

എങ്ങും ഇല്ല…

 

ആ…മതിയായി കാണും…

 

അവൾ കരുതി…

 

കുറച്ചു കഴിഞ്ഞപ്പോഴാണ് ഉത്സവത്തോടനുബന്ധിച്ച് പുറത്ത് ക്ഷേത്ര മൈതാനത്തിൽ ഉള്ള സ്റ്റേജിൽ നാടകം ഉണ്ടെന്ന കാര്യം വർണ്ണയ്ക്ക് ഓർമ്മ വന്നത്…

 

വാ അമ്മേ, നാടകം ഇപ്പോൾ തുടങ്ങും…ഇനി ഇച്ചിരി നാടകം കാണാം…

 

അവൾ അമ്മയും കൂട്ടി അങ്ങോട്ടു പുറപ്പെട്ടു..

 

 

ദേ അവിടെ ഒരു അടിപിടി…

 

അമ്മ പറയുന്നത് കേട്ട് വർണ്ണ അങ്ങോട്ട് നോക്കി…

 

ക്ഷേത്രത്തിൽ നിന്നും തന്നെ ശ്രദ്ധിച്ചു കൊണ്ടുണ്ടായ അതേ ആൾ തന്നെ.. ഈ ഷാജിയേട്ടനു ഇതെന്തിന്റെ കേടാ…

അവൾ മനസ്സിൽ ഓർത്തു..

 

ഒരു യുവാവിനെ എടുത്തിട്ട് ചാമ്പുകയാണ്… കണ്ണിൽ ചോരയില്ല ദുഷ്ടൻ…

 

അവൾക്ക് അവന്റെ പ്രവർത്തികൾ ഓർത്തപ്പോൾ ചിരി പൊട്ടി… ഒരേസമയം റൊമാൻസും വയലൻസും.. വെറുതെയല്ല നാട്ടുകാർ ഇരട്ട പേര് വിളിക്കുന്നത്… അസുരൻ എന്ന്…

 

ഇതാ.. ആ…തെമ്മാടി ചെക്കൻ അല്ലെ….കുന്നുമ്മൽ കുമ്പേട്ടിയുടെ മകൻ… എന്താ അവന്റെ പേര്… അസുരൻ ഷാജി..അതുതന്നെ… എവിടെപ്പോയാലും അടിയും പിടിയും ബഹളവും…

 

അമ്മ ദേഷ്യത്തോടെ പറഞ്ഞു.

 

അവൾ തിരിഞ്ഞു ഒന്നുകൂടി നോക്കി…

 

അപ്പോൾ ഷാജി അവളെ കണ്ടു…

 

അവൾ ദേഷ്യത്തോടെ മുഖം വെട്ടിച്ചു…

 

ഹും.. തെമ്മാടി…അമ്മ… വാ… അതൊന്നും നോക്കണ്ട…

 

എന്ന് പറഞ്ഞു അവൾ അമ്മയെയും കൂട്ടി നടന്നു

 

തന്നെ ഈ സീനിൽ കണ്ടു പുച്ഛിച്ചു പോകുന്ന വർണ്ണയെ കണ്ടതോടുകൂടി അവൻ പെട്ടെന്ന് ശാന്തനായി.. അവന്റെ കയ്യിലുള്ള യുവാവിനെ കോളറിന്റെ പിടിവിട്ടു ഒഴിവാക്കി..

 

 

അവർ നാടകം നടക്കുന്ന പറമ്പിനടുത്തേക്ക് നടന്നു.. സ്റ്റേജിന് മുന്നിലുള്ള മൈതാനത്ത് കൂടിയിരിക്കുന്ന ആളെ കണ്ടവൾ അമ്പരന്നു…. എല്ലായിടത്തും ജനങ്ങൾ അവരവരുടെ സീറ്റ് ഉറപ്പിച്ചിരിക്കുന്നു.. സൂചി കുത്താൻ ഇടം കാണുന്നില്ല..

എങ്കിലും സ്റ്റേജിന് അല്പം മാറി ഒരിടത്ത് ആൾക്കാർ കുറവുള്ള ഗ്യാപ്പിലേക്ക് കുറെ പേർ അങ്ങോട്ട് ഇരിക്കാൻ സഞ്ചരിക്കുന്നത് കണ്ടു.. വർണ്ണയും അമ്മയും അവരുടെ കൂട്ടത്തിൽ കൂടി..

 

 

വർണ്ണ കയ്യിൽ കരുതിയിരുന്ന പഴയ പത്രത്താളു വിരിച്ച് അമ്മയെ അതിലിരുത്തി..

 

വേറൊരെണ്ണം വിരിച്ച് അവളും ഇരുന്നു…

 

 

ഈ സ്ഥലം കൊള്ളാം അല്ലേ അമ്മേ…

 

മ്…അതേ… നിന്റെ അച്ഛനും ഞാനും പണ്ട്.. ഇവിടെ സ്റ്റേജിൽ പരിപാടി ഉണ്ടാകുമ്പോൾ ഇവിടെയാണ് വന്നിരിക്കാറുള്ളത്..

 

നമ്മുടെ ഭാഗ്യം ഇപ്പോൾ വന്നില്ലെങ്കിൽ ഇതും കിട്ടില്ലായിരുന്നു..

 

വർണ്ണ മൈതാനത്തിന്റെ ചുറ്റുവശത്തും ഇരിക്കാൻ സീറ്റ് കിട്ടാതെ നിൽക്കുന്ന ആൾക്കാരെ നോക്കി പറഞ്ഞു..

 

അതെയതെ…. ഇന്ന് ഇതെന്തൊരു തിരക്കാണ്…മോളെ..

 

നാടകം കാണാൻ വന്നു ചുറ്റും കൂടി നിന്നോണ്ടിരുന്ന ആൺ പ്രജകളുടെ നോട്ടം മുഴുവൻ സുന്ദരിയും സുമുഖിയും ആയ വർണ്ണയിലാണ്..

 

വന്നു കൂടിയ ചെറുപ്പക്കാർ പലരും അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിക്കുന്നു..

 

എന്തിന്….

 

അവളിൽ നിന്നും ഒരു ചെറു പുഞ്ചിരി തിരിച്ചു കിട്ടാൻ…

 

അവർ അങ്ങനെ കൊതിക്കുന്നതിലും നോക്കുന്നതിലും തെറ്റില്ല…

 

എങ്ങനെ നോക്കാതിരിക്കും… എങ്ങനെ കൊതിക്കാതിരിക്കും…വശ്യമായ പുഞ്ചിരി അവളുടെ കൈമുതൽ ആണ്…ശാലിന സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു നിറകുടമെന്നു ത്തന്നെ പറയാം… തന്റെ പിന്നാലെ കൂടുന്നവരെ ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ടോ ആരെയും വേദനിപ്പിക്കില്ല… അത്രയും നിഷ്കളങ്ക വ്യക്തിത്വത്തിന് ഉടമയാണ് അവൾ…ബോളന്റെയും പൊക്കിച്ചിയുടേയും രണ്ടുമക്കളിൽ മൂത്തവൾ.. സഹോദരൻ നകുലൻ…..

 

പാരമ്പര്യമായിട്ടുള്ള മൺപാത്രം ഉണ്ടാക്കി വിറ്റിട്ടാണ് അവർ കഴിയുന്നത്.. വർണ്ണ പത്താം ക്ലാസിൽ പഠിക്കുന്ന അവസരത്തിൽ അസുഖം ബാധിച്ചു പൊക്കിച്ചിയുടെ ഭർത്താവു ബോളൻ മരിച്ചപ്പോൾ പറമുറ്റാത്ത രണ്ട് കുട്ടികളെയും കൊണ്ട് ഒറ്റയ്ക്കായി പോയ പൊക്കിച്ചി ഏറെ കഷ്ടപ്പെട്ടാണ് പിന്നീട് കുടുംബം പുലർത്തിയത് …. ഇതിനിടെ വർണ്ണ പ്ലസ് ടു കഴിഞ്ഞു.. നകുലൻ പത്താം ക്ലാസിലും..കുടുംബ പ്രാരാബ്ദം മൂലം പട്ടണത്തിൽ പോയി തുടർന്ന് പഠിക്കാൻ ആവാതെ അവൾ വീട്ടിൽ തന്നെ അമ്മയുടെ കൂടെ മൺപാത്രങ്ങൾ ഉണ്ടാക്കാൻ സഹായിച്ചു.. അവളുടെ കുഞ്ഞിക്കൈ കൊണ്ട് കളിമണ്ണിന്റെ ലോകത്ത് പ്രവേശിച്ചപ്പോൾ കലാകാരിയായ അവളുടെ കരവിരുതിൽ അനേകം കളിമൺപ്രതിമകൾ ഉണ്ടായി… അമ്മ നാട്ടിൻ പുറത്തും പട്ടണത്തിലും മൺപാത്രങ്ങൾ വിൽക്കുന്നതോടൊപ്പം മകൾ വർണ്ണ ഉണ്ടാക്കിയ പ്രതിമകൾക്കും നല്ല ഡിമാൻഡ് വർദ്ധിച്ചു… അങ്ങനെ ആ വഴിക്കും കഞ്ഞി കുടിക്കാനുള്ള വരുമാനം ഉണ്ടാക്കി…

 

മോളെ എനിക്ക് ഉറക്കം വരുന്നെടി…ഇതിപ്പോ തുടങ്ങുമോ …

 

അന്ന് പകൽ മുഴുവൻ പണിയെടുത്തിട്ട് ക്ഷീണത്തിലാണ് പൊക്കിച്ചി…

 

അമ്മേ ഇപ്പം തുടങ്ങും… നമുക്ക് ഇന്റർവെൽ വരെയെങ്കിലും കാണാം..

 

ഉം… ആട്ടെ…

 

അപ്പോഴേക്കും മൈതാനം നിറഞ്ഞ കവിഞ്ഞു…

 

 

 

നാടക കമ്പനിയുടെ സ്റ്റേജിലെ ഒരുക്കങ്ങൾ പൂർത്തിയായി എന്നു തോന്നുന്നു..നാടകം തുടങ്ങാനുള്ള അനൗൺസ്മെന്റും അതോടൊപ്പം തന്നെപുറത്തുനിന്നും സ്റ്റേജിലേക്കുള്ള വെളിച്ച ക്രമീകരണവും നടന്നു..

 

ട്രീം…….

 

ആദ്യ ബെല്ലും മുഴങ്ങി..

 

അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നതായിരിക്കും..

 

അവതാരകന്റെ അതിഗംഭീരമായ ശബ്ദം സ്റ്റേജിൽ മുഴങ്ങി..

 

അതോടൊപ്പം രണ്ടാമത്തെ ബെല്ലും മുഴങ്ങി…

 

ട്രീം…..

 

വിപ്ലവ ഗാനത്തിന്റെ അകമ്പടിയോടുകൂടി നാടകം തുടങ്ങി…

 

പ്രശസ്തമായ ഒരു തീയേറ്റേഴ്സിന്റെ വിപ്ലവ സാമൂഹ്യ നാടകം ആയിരുന്നു അത്…

 

കുടിയാന്റെ കരളലിയിക്കുന്ന ദീന രോദനവും ജൻമ്മിയുടെയും ആക്രോശവും അട്ടഹാസവും സ്റ്റേജിനെ പ്രകമ്പനം കൊള്ളിച്ച മണിക്കൂറുകൾ..

 

നാടകം ഇന്റർവെൽ ആയി…

 

മൈതാനത്ത് പ്രകാശം പരന്നു….

 

അവൾ ചുറ്റുമെന്നു കണ്ണോടിച്ചു.. ഒടുവിൽ കണ്ടു… ഷാജിയേട്ടൻ അടുത്തുണ്ട്… ഈശ്വര ഈ തൊട്ടു പിറകിൽ തന്നെ ഉണ്ടായിരുന്നോ….ആൾ…

 

 

പകുതി ആയപ്പോഴേക്കും വർണ്ണയുടെ അമ്മയ്ക്ക് ഉറക്കം തുടങ്ങി…

 

വർണ്ണ…പോവാ…ല്ലേ മോളെ നമുക്ക്….

 

അവൾ മൊബൈൽ നോക്കി പാതിരാത്രി 12:30 കഴിഞ്ഞിരിക്കുന്നു.. മാത്രമല്ല മൊബൈലിലെ ബാറ്ററി ചാർജ് വീഡിയോയും ഇമേജും ഒക്കെ എടുത്തതുകൊണ്ട് ഡൗൺ ആയിട്ടുണ്ട്…

 

ഇനി വെറും 20% മേയുള്ളൂ..ടോർച്ച് കൊണ്ടുവന്നിട്ടില്ല..ഇതുകൊണ്ട് ടോർച്ച് ലൈറ്റ് അടിച്ചുവേണം വീട്ടിലെത്താൻ.

വീട്ടിലേക്കാണെങ്കിൽ കുറച്ച് നടക്കാൻ ഉണ്ട്… പടവാരമ്പത്തും ഊടുവഴിയിൽ കൂടി ഉള്ള യാത്ര ആയതുകൊണ്ട് സ്ട്രീറ്റ് ലൈറ്റ് ഒന്നുമില്ല. കട്ട പിടിച്ച ഇരുട്ടായിരിക്കും…

 

അവൾ വേഗം ഫോൺ എടുത്തു നകുലിനെ വിളിച്ചു

 

എടാ നകൂ നീ വരുന്നില്ലേ.. ഞങ്ങൾ പോവുകയാണ്… എന്റെ മൊബൈലിന്റെ ബാറ്ററി തീരാനായി മൊബൈൽ ഉണ്ടല്ലോ എന്ന് കരുതി ടോർച്ച് കൊണ്ടുവന്നിട്ടില്ല..

 

ഞാൻ നാടകം കണ്ട് തീർന്നിട്ടേ വരുന്നുള്ളൂ ചേച്ചിയും അമ്മയും പൊയ്ക്കോളൂ.. ഞാൻ കൂട്ടുകാരോട് കൂടെ പിന്നെ വരാം എന്റെ കൈയിൽ മൊബൈൽ ഉണ്ടല്ലോ..

 

എടാ നിനക്കിത് എസ്എസ്എൽസി അല്ലേ നീ എന്തു ഭാവിച്ചാണ്…

 

ചേച്ചി… നാളെ ഞായറാഴ്ചയല്ലേ ഒന്നടങ്ങ് ഞാൻ വരാന്ന്…നിങ്ങൾ പൊയ്ക്കോളൂ…

 

വാ അമ്മേ എഴുന്നേൽക്കൂ…നാടകം തുടങ്ങിയാൽ പിന്നെ പോകാൻ പറ്റില്ല.. ഇരുട്ടായിരിക്കും…

 

വർണ്ണയും അമ്മയും അവിടുന്ന് എഴുന്നേറ്റ് വീട്ടിലേക്ക് യാത്രയായി…

 

ക്ഷേത്ര പറമ്പ് കഴിഞ്ഞാൽ നേരെ പാടമാണ്.. അതിലൂടെ പോകണം… പാടവരമ്പിൽ ഒരു പരിധിവരെ ട്യൂബ് ലൈറ്റ് ഉണ്ട്.. പക്ഷേ അതുകഴിഞ്ഞ് ഊടുവഴിയിൽ കയറി പിന്നെയും പോകാൻ ഉണ്ട്..

ചീവീട് ചിലയിക്കുന്നവരമ്പത്ത് കൂടി അവർ നടന്നു.. നാടകം തുടങ്ങിയെന്ന് തോന്നുന്നു. മൈക്കിൾ കൂടെ ആരവം കേൾക്കാം..

അവർ നടന്നു നീങ്ങുന്നതിനനുസരിച്ച് അകലെ ക്ഷേത്രത്തിൽ നിന്നുള്ള ശബ്ദവും കുറഞ്ഞു കുറഞ്ഞു വന്നു..

 

 

അവൾ അമ്മയെയും കൂട്ടി വേഗം നടന്നു..

പാടം കഴിഞ്ഞ് ഊടുവഴിയിൽ പ്രവേശിച്ചപ്പോൾ കട്ട പിടിച്ച ഇരുട്ട്..

ആരുമില്ല… ചീവീടുകളുടെ പേടിപ്പെടുത്തുന്ന ശബ്ദം..

അവൾ മൊബൈലിൽ ഉള്ള ടോർച്ചു ലൈറ്റ് തെളിച്ചു..

 

കുറച്ചു ദൂരം അമ്മയെ മുന്നിലാക്കി പിറകിൽ നിന്നും ടോർച്ചടിച്ച് കൊണ്ട് അവളും നടന്ന് കാണും…..

 

പെട്ടെന്ന് ണിം… ണിം… ശബ്‌ദം…ബാറ്ററി ഡൗൺ ആയി ടോർച്ച് ലൈറ്റ് ഓഫ് ആയി…

 

ആ ഊടു വഴിയിൽ അവളും അമ്മയും കൊടും ഇരുട്ടത്ത് ഒറ്റയ്ക്കായി…

 

ഹോ..ടോർച്ചിലെ കരണ്ട് പോയോ…

 

അത്…. അമ്മേ മൊബൈൽ ബാറ്ററി തീർന്നു ഓഫ് ആയി…

ഒടുക്കത്തെ വീഡിയോ പിടുത്തം അല്ലെ…

നീ വാ പേടിക്കേണ്ട…ഇവിടെയൊക്കെ നമ്മൾ ഓടിനടന്ന വഴിയല്ലേ..എല്ലാം പരിചയം… നീ എനിക്ക് പിന്നാലെ തന്നെ നടന്നാൽ മതി..

 

ഈ വഴി ഒക്കെ അമ്മയ്ക്ക് ഒരുപക്ഷേ പരിചയമുണ്ടാകും.. പട്ടണത്തിലേക്ക് പോകുന്ന റോഡ് ഇതല്ലല്ലോ.. അതു നമ്മുടെ വീടിന്റെ കിഴക്കുവശത്ത് അല്ലേ.. ഇത് വീടിന്റെ പടിഞ്ഞാറുവശത്തു നിന്നും പാടത്തിലൂടെ ഇറങ്ങിപ്പോകുമ്പോൾ കിട്ടുന്ന റോഡിലുള്ള ക്ഷേത്രമല്ലേ.. വണ്ടി ഉണ്ടായിരുന്നെങ്കിൽ നമുക്ക് അതുവഴി വരാമായിരുന്നു…

 

ഇതല്ലേ മോളെ… എളുപ്പം..വെറുമൊരു കിലോമീറ്റർ തികച്ചും ഇല്ല. അത് നാല് കിലോമീറ്റർ ചുറ്റുവളഞ്ഞ് അധികം നടക്കേണ്ടെ .

 

അമ്മ അവൾക്ക് മുമ്പേ നടന്ന് അവൾക്ക് ധൈര്യം നൽകി പറഞ്ഞു …

 

അമ്മയ്ക്ക് പരിചയമുള്ള വഴി ഇരുട്ടത്ത് പോലും വളരെ എളുപ്പത്തിൽ നടക്കാൻ അമ്മയ്ക്ക് പറ്റുന്നു..

 

അവിടെ കാല് ഏതോ കല്ലിൽ തട്ടി അവർക്ക് നന്നായി വേദനിച്ചു…

 

പിന്നീടു വഴിയിൽ കുണ്ടുണ്ടോ കുഴിയുണ്ടോ എന്ന് സംശയിച്ച് അവൾ അല്പം സാവകാശം നടന്ന് അമ്മയിൽ നിന്നും ഏറെ പിറകിലായി..

 

 

പെട്ടെന്ന് ആരോ ഒരാൾ ഇരുളിന്റെ മറവിലൂടെ വന്നു അവളുടെ വായ് പൊത്തിപ്പിടിച്ച് അവളെ തൂക്കിയെടുത്ത് അവർ വന്ന വഴിയേ നടന്നു…

 

അയ്യോ അമ്മേ….

 

അവളുടെ നിലവിളി പുറത്തു കടക്കാതെ വിരലുകൾക്കിടയിൽ കുടുങ്ങി ഒടുങ്ങി..

 

അവൾ കൈകാലിട്ടടിച്ചു കുടഞ്ഞു..

രണ്ടു കാലുകളും അതുപോലെതന്നെ കൈകളും ചേർത്തുപിടിച്ചു തന്റെ ഇലയെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ നടക്കുകയാണ് അയാൾ..

 

ഇതൊന്നും അറിയാതെ അമ്മ പൊക്കിച്ചി തനിക്ക് പരിചയമുള്ള വഴി എന്ന് തെളിയിക്കാൻ വളരെ വേഗത്തിൽ നടന്ന് മുന്നോട്ട് പോയി.. പിറകിൽ മകൾ ഉണ്ടാകുമെന്ന് വിശ്വാസത്തിൽ..

 

തന്നെ പൊക്കിയെടുത്ത് കൊണ്ടുപോകുന്നവന്റെ കയ്യിൽ നിന്നും അവൾ കുതറി ചാടാൻ നിരന്തരം ശ്രമിച്ചു..

എത്ര പരിശ്രമിച്ചിട്ടും ആ ബലമുള്ള കൈകളിൽ കിടന്നവൾ ഞെരിഞ്ഞതല്ലാതെ ഒന്ന് അനങ്ങാൻ പോലും സാധിച്ചില്ല..

 

ബലവാനായ ഏതോ മനുഷ്യൻ… അവളെ വായ പൊത്തി തൂക്കിയെടുത്ത് നടക്കാൻ തക്ക ആരോഗ്യമുള്ള ഏതോ കൊലകൊമ്പൻ..

 

അവൾക്കു മനസ്സിലായി… താൻ ഏതോ സിംഹത്തിന്റെ വായയിലാണ് പെട്ടതെന്നു.. അവൾക്ക് സംശയമുണ്ട് ഇത് ഷാജിയേട്ടൻ ആണോ… അയാളാണ് ഇത്രയും ആരോഗ്യമുള്ള ഒരാൾ ആ നാട്ടിൽ… ഉള്ളത്…തന്നെ ഉത്സവപ്പറമ്പിൽ വച്ച് നോക്കുന്ന കൂട്ടത്തിൽ ഷാജിയേട്ടനും ഉണ്ടായിരുന്നു..

ആള് ഭൂലോക തെമ്മാടിയാണ്.. മുഖം തുണികെട്ടി മറച്ചത് കാരണം അവൾക്ക് ഒന്നും കാണുന്നില്ല… തന്നെ വായ പൊത്തിപ്പിടിച്ച കരത്തിൽ ആണെങ്കിൽ ഒരു സ്റ്റീൽ വള കാണുന്നുണ്ട് ഷാജിയേട്ടന് ഇങ്ങനെയുള്ള വളയില്ലല്ലോ.. എങ്ങോട്ടാണ് ഇയാൾ തന്നെ കൊണ്ടുപോകുന്നത്..

 

അവളും അമ്മയും നടന്നുവന്ന ആ വഴിയിൽ കൂടെ പാടത്തിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ഒരു വലിയ കവുങ്ങിൻ തോട്ടംമുണ്ട്…ആ തോട്ടത്തിലേക്കാണ് അയാൾ തന്നെയും പൊക്കിക്കൊണ്ട് പോകുന്നതെന്നു ആ ഇരുട്ടത്തവൾ മനസ്സിലാക്കി..

 

പെട്ടെന്ന് അവരുടെ മേൽ ശക്തമായ പ്രകാശം പതിച്ചു..

 

എവിടെയാണ്….ഊരാളി വാസു നീ ഈ പെൺകൊച്ചിനെയും കൊണ്ട്…പോകുന്നത്..ഉം…. മുഖം മറച്ചാൽ നിന്നെ അറിയില്ലെന്ന് കരുതിയോ…താഴെ ഇറക്കടാ പെണ്ണിനെ….പട്ടിയുടെ മോനെ….

 

പ്രകാശം തങ്ങളുടെ മേൽ പതിക്കുന്നതിനാൽ ഊരാളി വാസുവിന് തന്നോട് സംസാരിക്കുന്ന ആൾ ആരാണ് എന്ന് തിരിച്ചറിഞ്ഞില്ല..

 

അവൻ വീറോടെ ചോദിച്ചു..

 

ഇറക്കി ഇല്ലെങ്കിൽ നീ എന്ത് ചെയ്യും…നീ ആരു ചോദിക്കാൻ…ഏടാ പന്നെ…ഇവൾ എന്റെ പെണ്ണ്…എന്റെ മുറപ്പെണ്ണ്…

 

ടപ്പോ..

 

ഊരാളി വാസു ആ പറഞ്ഞതെ ഓർമയുള്ളൂ

 

ഷാജി അവന്റെ കവിളത്തൊരറ്റ തല്ല്..

 

നായിന്റെ മോനെ… ഇറക്കട പെണ്ണിനെ

 

ഇപ്പോൾ വന്നത് ആണ് ശരിക്കും ഷാജിയേട്ടൻ. വർണ്ണയ്ക്കു മനസ്സിലായി…

 

ഷാജിയുടെ അലർച്ചയിൽ ഊരാളി വാസു പെട്ടെന്ന് വർണ്ണയെ താഴെയിറക്കി നിർത്തി..

 

മോളെ നീ ഇത് പിടിച്ചേ..

 

വർണ്ണയെ സർച്ച് ലൈറ്റ് പോലുള്ള ആ ടോർച്ച് ഏൽപ്പിച്ചു ഷാജി അവനെ നേരെ തിരിഞ്ഞു..

 

നായിന്റെ മോനെ ഇന്നലെ ജയിലിൽ നിന്ന് ഇറങ്ങിയ നീ ഇവിടെ ഈ ഉത്സവപ്പറമ്പിൽ അതിക്രമം കാണിക്കുമെന്ന് എനിക്കറിയാം ഞാൻ നിന്നെ വാച്ച് ചെയ്തു കൊണ്ട് ഉണ്ടായിരുന്നു..

 

പെണ്ണുപിടിയനായ നീ എന്ത് കരുതി… ഇല്ലാത്ത ബന്ധത്തിന്റെ പേര് പറഞ്ഞു ഈ കൊച്ചിനെ കൊണ്ടുപോയി നിന്റെ ഇരയാക്കാമെന്നോ…

 

അതും പറഞ്ഞ് ഷാജി അവന്റെ ചെകിടത്ത് ആഞ്ഞു രണ്ടു വച്ചു കൊടുത്തു..

 

കയ്യിൽ നിന്നും വർണ്ണയെ താഴെ ഇറക്കി കൈ സ്വതന്ത്രമായപ്പോൾ

ഊരാളി വാസുവും ഷാജിയുടെ തല്ലിനെ പ്രതിരോധിച്ചു… അവനും കൈവീശി ഷാജിയെ തല്ലാൻ ശ്രമിച്ചുകൊണ്ടിരുന്നു..

 

അതൊക്കെ നിഷ്പ്രയാസം തടുത്തുകൊണ്ട്..ഷാജി ഓരോന്നും ചോദിച്ചു അവനെ നേരെ അടി പാസാക്കി കൊണ്ടിരുന്നു..

 

ഈ വർണ്ണ കുഞ്ഞും അമ്മയും വീട്ടിലേക്ക് പോകുമ്പോൾ നീ പിന്നാലെ കൂടിയിരുന്നു അല്ലെ.. കള്ള നായിന്റെ മോനെ..

 

തനിക്ക് താൻ പോന്ന ഷാജിയുടെ കൈ കരുത്തിന്റെ ചൂട് അറിഞ്ഞപ്പോൾ ഊരാളി വാസു ഒന്ന് അയഞ്ഞു.. അവനെപ്പോലെ തടി ഉണ്ടെങ്കിലും അവൻ ചെറുപ്പമാണ്.. തനിക്ക് 40 കഴിഞ്ഞു.. ഊരാളി വാസു അത് മനസ്സിലാക്കി..

 

മോനെ ഷാജി ഞാൻ.. എന്നോട് ക്ഷമിക്കണം..

 

ആ പറയുമ്പോൾ തന്നെ ഷാജിയുടെ രണ്ട് കരങ്ങളും ഊരാളി വാസുവിന്റെ പിടലിയിലും നെഞ്ചത്തും വീണു പടക്കം പൊട്ടുന്നത് പോലെ പൊട്ടി…

 

നീ ഇനി ജീവിച്ചിരിക്കേണ്ട… എന്റെ പെണ്ണിനെ… അല്ല ഞങ്ങളുടെ വർണ്ണ പെണ്ണിനെ നീ തൊട്ടില്ലേ… നീ ഈ ചളിയിൽ പുതഞ്ഞു ചത്ത്..നാറ്…

 

അതും പറഞ്ഞ് അവന്റെ കൂമ്പിന് നോക്കി ഇടി തുടങ്ങി..

 

അയ്യോ കൊല്ലുന്നേ എന്ന നിലവിളിച്ചു

 

അടിയേറ്റ് ഊരാളി തോത്തിൽ നിന്നും താഴെ ചെളിയും കണ്ടത്തിലേക്ക് വീണു..

 

അവളോട് ടോർച്ച് വാങ്ങിച്ച് ഷാജി താഴത്തോട്ട് അടിച്ചു നോക്കി.. ചെളിയും കണ്ടത്തിൽ വീണ അവൻ ഉരുണ്ട് പിരുണ്ട് പ്രാണനും കൊണ്ടും കണ്ടം വഴി ഓടി..

 

ഓടുന്ന വഴിയിൽ അവൻ വിളിച്ചു പറഞ്ഞു…

ഈ ഊരാളി വാസു ഇനിയും വരും… വർണ്ണ എനിക്കുള്ളതാണ്… ഞാൻ അവളെയും കൊണ്ടെ എന്റെ നാട്ടിൽ നിന്നു പോകു… നീ സൂക്ഷിച്ചോ തെമ്മാടി അസുരൻ ഷാജി..

നീ അസുരൻ ആണെങ്കിൽ ഞാൻ രാക്ഷസൻ ആടാ രാക്ഷസൻ…

 

പോടാ….പട്ടി… തല്ലും കൊണ്ട് കിടന്നു മോങ്ങാതെ…ഓടടാ… ഓട്രാ

 

ഷാജി കണ്ടത്തിലൂടെ ഓടുന്ന അവനെ ഒന്നുകൂടി ആട്ടി….

 

 

കൊച്ചു വാ എന്റെ കൂടെ…അമ്മ എവിടെ…

 

അമ്മ ഇരുട്ടത്ത് നടക്കാൻ പ്രാക്ടീസ് ഉണ്ടെന്നും പറഞ്ഞ് ഒരൊറ്റ പോക്കാ വീട്ടിലേക്ക്

 

ഷാജി അവളുടെ കൈയിൽ പിടിച്ചു വീട്ടിലേക്ക് നടന്നു.

 

കാലിന്റെ എവിടെയോ വേദനിക്കുന്നു…

 

 

ഭയത്തോടെ അതിലേറെ അനുസരണയുള്ള കുട്ടിയെ പോലെ അവൾ ഷാജിയേട്ടൻ തെളിച്ച വഴിയിലൂടെ വേദനിക്കുന്ന കാൽ വച്ച് നടന്നു..

 

പെട്ടെന്നാണ് ടോർച്ച് വെളിച്ചത്തിൽ ഷാജി അത് കണ്ടത്…

 

വർണ്ണയുടെ വലതു കാലിന്റെ തള്ള വിരലിന്റെ നഖം പൊട്ടിച്ചോര ഒലിക്കുന്നു..

 

അയ്യോ ചോര… കാല് മുറിഞ്ഞിട്ടുണ്ടായിരുന്നു അല്ലേ… ഈ കാലു വച്ച് കുട്ടി നടക്കേണ്ട… ചോര ഇനിയും പൊടിയും..

 

വാ…എന്ന് പറഞ്ഞുകൊണ്ട് അവൻ അവളെ ഒരു കൊച്ചു കുഞ്ഞിനെ എന്നപോലെ പൊക്കിയെടുത്തു… തൂക്കി നടന്നു..

 

 

അയ്യോ വേണ്ട ഞാൻ നടന്നോളാം…

അവൾ ചെറിയൊരു അനിഷ്ടം പ്രകടിപ്പിച്ചു…

 

ഷാജി കൂട്ടാക്കിയില്ല..

അവനവളെ നെഞ്ചോട് ചേർത്ത് എടുത്തു നടന്നു

അരുമയുള്ള മാൻകുട്ടി പോലെ അവൾ അവന്റെ കിടന്നു..

 

ഊരാളി വാസുവിന്റെ കൈയിൽ കിടന്നതുപോലെയല്ല… ഒരു വേട്ട മൃഗത്തെ കിട്ടിയ ഭാവമായിരുന്നു അയാൾക്ക്…

 

പക്ഷേ ഷാജിയേട്ടന്റെ കയ്യിൽ ഒരു തൊട്ടിൽ എന്ന പോലെ കിടന്നു…

 

ഏറെ നേരം അങ്ങനെ മുന്നോട്ട് പോകുമ്പോൾ…. അവൾക്ക് വല്ലാതെ നാണം തോന്നി… എന്താ ഇപ്പോൾ തന്റെ ജീവിതത്തിൽ സംഭവിക്കുന്നത്… ഒന്നും അറിയാൻ കഴിയുന്നില്ല. ഒരു സ്വപ്നം പോലെ.. ഉള്ളിൽ അറിയാതെ ഒരു തണുപ്പായിരുന്നു..

അൽപ സമയം കൊണ്ട് എന്തൊക്കെയാണ് ഇവിടെ നടന്നത്… ജീവിതത്തിൽ ആദ്യമായിട്ടാണ് പരപുരുഷന്മാർ തന്നെ ഇങ്ങനെ സ്പർശിക്കുന്നതു.. ഞാൻ ഇറങ്ങി നടക്കാം എന്നൊക്കെ പറയണമെന്നുണ്ട് അവൾക്ക്… ഒന്നിനും ആവുന്നില്ല… നാവു ചലിക്കുന്നില്ല..കാല് പൊട്ടിയിരിക്കാൻ കണ്ട സമയം….ആ കല്ലിനെ അവൾ ശപിച്ചു..

 

തന്റെ ശരീരത്തിലെ മൃദുല ഭാഗങ്ങൾ ഷാജിയേട്ടന്റെ ശരീരത്തിൽ എവിടെയൊക്കെ സ്പർശിക്കുന്നു… ഷാജിയേട്ടന്റെ കരങ്ങളും തന്റെ ഏതൊക്കെയോ ഭാഗങ്ങളിൽ ഉണ്ട്…

 

എനിക്ക് ഒന്നും കാണുന്നില്ല ടോർച്ച് നേരെ തെളിക്കു പെണ്ണേ…

 

അപ്പോഴാണ് തന്റെ കയ്യിലുള്ള ടോർച്ചിൽ നിന്നും പ്രകാശം ഏതോ വശത്തേക്കാണ് പോകുന്നതെന്ന് അവൾ മനസ്സിലാക്കിയത്..

 

അവന്റെ കയ്യിൽ കിടന്ന് അവൾ നേരെ മുന്നിലുള്ള വഴി കാണുന്ന വിധത്തിൽ ടോർച്ചടിച്ചു കൊടുത്തു.

 

എത്രയും പെട്ടെന്ന് വീടു എത്തണേ എന്ന് പ്രാർത്ഥിച്ചു…

 

എരിതീയിൽ നിന്നും വളച്ചട്ടിയിൽ വീണ പോലെയാകുമോ…

 

ഊരാളി വാസുവിനെ തല്ലുന്ന കൂട്ടത്തിൽ ഇയാൾ അറിയാതെ പറഞ്ഞു എന്റെ പെണ്ണിനെ എന്ന്… പിന്നെ തിരുത്തി ഞങ്ങളുടെ പെണ്ണിനെ എന്ന്… എന്താ ഇതിന്റെയൊക്കെ ഉദ്ദേശം.. ഞാനും അമ്മയും ക്ഷേത്രത്തിൽ നിന്നും വരുമ്പോൾ ഊരാളി വാസുവിനെ കൂടാതെ ഇയാളും ഫോളോ ചെയ്തു എന്ന് വേണം മനസ്സിലാക്കാൻ.. ഇതിനുമുമ്പ് തന്നെ പലയിടത്തു നിന്നും ഷാജിയേട്ടൻ ഒരു പ്രത്യേക ഭാവത്തിൽ നോക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ട്… പക്ഷേ എത്ര ശ്രമിച്ചിട്ടും ആ പാവം എന്താണെന്ന് മനസ്സിലായിട്ടില്ല.. ഒരുപക്ഷേ പ്രേമം ആയിരിക്കുമോ… അല്ലാണ്ട് പിന്നെ താനും അമ്മയും പോകുമ്പോൾ ഇങ്ങനെ സെക്യൂരിറ്റിയായി വരാൻ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും.. ഊരാളി വാസു ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇയാൾ അക്രമിക്കുമായിരുന്നുവോ.. അങ്ങനെയെങ്കിൽ ഇത്ര വലിയ ടോർച്ച കൊണ്ടു വരില്ല.. ഇത് ഒരു പ്രശ്നം വന്നാൽ അവിടെ വ്യക്തമായി കാണാൻ വേണ്ടി തന്നെയാണ്.. അങ്ങനെയെങ്കിൽ ഊരാളി വാർഷികവും തങ്ങളുടെ പിറകെ കൂടുന്നത് ഷാജിയേട്ടൻ കണ്ടിട്ടുണ്ടാവും. അതുകൊണ്ടാവും ഈ വലിയ ടോർച്ചും എടുത്തു രക്ഷയ്ക്കായി വന്നത്..

 

അവൾ അങ്ങനെയൊക്കെ ചിന്തിച്ചു ഷാജിയുടെ കൈപ്പിടിയിൽ ആ ഊടുവഴിയിലെ വീട്ടിലേക്ക് നടക്കവെ..

 

മോളെ വർണ്ണ….വർണ്ണ..

 

 

ദേ…അമ്മ പൊക്കിച്ചി ഒരു മണ്ണെണ്ണ പന്തം കത്തിച്ചു പൊക്കി പിടിച്ചു വരുന്നു..

 

അവൾ മന്ത്രിച്ചു…

 

മകൾ ആരുടെയോ കൂടെ ടോർച്ച് തെളിച്ചു നടന്നു വരുന്നത് കണ്ടപ്പോൾ പൊക്കിച്ചിക്കു ആശ്വാസമായി..

 

പക്ഷേ മകളുടെ കൂടെ ഉള്ളത് ആ നാട്ടിലെ തന്നെ ചട്ടമ്പിയായ ഷാജിയാണ്..

 

അവൻ അവളുടെ കയ്യിൽ കയറി പിടിച്ചത് കണ്ടപ്പോൾ

 

അയ്യോ… മോളെ…

 

അമ്മ ഉച്ചത്തിൽ നിലവിളിച്ചു..

 

എന്താ ഇവന്റെ കൂടെ…

 

അവർ ഭയത്തോടെ ചോദിച്ചു..

 

 

അമ്മ എന്നെ ഇരുട്ടത്തു ഒറ്റക്ക് ആക്കി നടന്നു വീട്ടിലോട്ടു പോയല്ലേ… ആ സമയത്ത് ജയിൽ പുള്ളിയായ ഊരാളി വാസു വായ പൊത്തിപ്പിടിച്ച് പൊക്കിക്കൊണ്ട് പോയി..

 

ഷാജിയേട്ടൻ ആണ് എന്നെ അപ്പോൾ അവിടെ വന്നു രക്ഷിച്ചത്… അയാൾക്കിട്ട് നല്ല ചാമ്പ് ചാമ്പി ഓടിച്ചുവിട്ടു…

 

നേരോ മോളെ… അമ്മ ഒരു അലർച്ചയായിരുന്നു…

 

 

എന്റെ മോളെ… കശ്മലൻ പിടിച്ചു തിന്നുമായിരുന്നു… വകയിലുള്ള ഒരു ചേട്ടന്റെ മകനാണെന്ന ബന്ധം പറഞ്ഞുകൊണ്ട് അവൻ പലതും സംസാരിക്കാറുണ്ട്.. ആരെയോ കുത്തി ജയിലിൽ പോകുന്നതിനു മുമ്പ് ഒരു പ്രാവശ്യം ഇവിടെ വന്നിരുന്നു.. അന്ന് അവൻ തമാശ രൂപേണ പറഞ്ഞത് എന്റെ മകൾ വർണ്ണ വലുതായാൽ അവന് ഉള്ളതാണെന്ന്.. അവൻ അവളുടെ മച്ചുനിയൻ ആണത്രേ….. ഈശ്വരാ അവൻ വന്നിട്ടുണ്ടായിരുന്നോ..ഈശ്വരാ…എന്നിട്ടു മോളെയും തട്ടി കൊണ്ടുപോവുകയായിരുന്നോ…

തക്ക സമയത്ത് എന്റെ ഈ ക്ഷേത്രത്തിലെ ഭഗവാൻ നിന്നെ അയച്ചതു .

നന്ദികേട്ടോ മോനെ ഷാജി…. നിന്നെ കുറിച്ച് നാട്ടുകാർ പറയുന്നതൊന്നും ശരിയല്ലെന്ന് എനിക്ക് അപ്പോഴേ അഭിപ്രായം ഉണ്ടായിരുന്നു.. ബോളെട്ടൻ മരിച്ച അവസരത്തിൽ എന്റെ മോൻ ഇവിടെ വന്ന് സഹകരിച്ചതൊക്കെ ഞാൻ കണ്ടതാണ്..

 

വരൂ ഞാൻ വീട്ടിൽ കൊണ്ടാക്കാം..

 

 

പക പിടിച്ച അവൻ വീണ്ടും വന്നു പ്രശ്നങ്ങൾ സൃഷ്ടിക്കേണ്ട..

 

ഷാജി സെർച്ച് ലൈറ്റ് തെളിച്ച് അവരെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി..

അവരെല്ലാവരും കൂടി വീട്ടിലേക്ക് നടന്നു..

 

വീട്ടിലെത്തിയപ്പോൾ അവൻ അവരോട് പറഞ്ഞു..

 

നിങ്ങൾ കയറി കിടന്നോളൂ.. നകുലു വന്നിട്ട് ഞാൻ പോകാം..

 

അതു കേട്ട് വർണ്ണയും അമ്മ പൊടിച്ചയും അകത്തുകയറി വാതിലടിച്ചു കിടന്നു..

 

 

ഈ സമയം ഷാജി ഒരു സിഗരറ്റ് വലിച്ച് അവരുടെ മുറ്റത്ത് കാവലിരുന്നു..

 

മണി രണ്ടായപ്പോൾ നകുലൻ അവന്റെ കൈയിലുള്ള മൊബൈൽ ട്ടോ ടോർച്ച് തെളിച്ചു വന്നു..

 

ഷാജിയേട്ടൻ എന്താ ഇവിടെ…

 

ഞാൻ പിന്നെ വർണ്ണയെ..

 

വർണ്ണയെ… വർണ്ണയെ എന്ത് ചെയ്യാൻ വന്നത്..

 

നകുലൻ ദേഷ്യം കൊണ്ട് അവൻ ചാടിക്കയറി ഷാജിയുടെ കോളറിൽ പിടിച്ചു ചോദിച്ചു..

 

എടാ ചെക്കാ ഞാൻ പറയട്ടെ നീ വീട്..

 

ഇല്ല പറയാതെ വിടില്ല…

 

പുറത്തു ബഹളം കേട്ട് വർണ്ണയും അമ്മയും വാതിൽ തുറന്നു വന്നു..

 

ഇത്തിരി പോന്ന മോൻ നകുല് ഷാജിയുടെ ഷർട്ടിൽ കയറി പിടിച്ചു വലിക്കുന്നു..

 

അതുകൊണ്ട് അമ്മ തങ്ങൾ വർണ്ണയും ഒരേ സ്വരത്തിൽ പറഞ്ഞു

 

 

എടാ മോനെ നകുല്….വിടെടാ…വിടാനാ പറഞ്ഞെ..

 

സ്വന്തം അമ്മയിൽ നിന്നും പെങ്ങളിൽ നിന്നും നിന്നും ആ പെരുമാറ്റം അവൻ പ്രതീക്ഷിച്ചില്ല..

 

 

പ്ലസ് ടു പഠിക്കുന്ന ചെറുക്കൻ ഷാജിയെ പോലെ വലിയ മലമൂരിയുടെ ഷർട്ട് പിടിച്ചു വലിച്ചത് ഷാജി വലിയ കാര്യമാക്കിയിട്ടില്ല… അവൻ ചിരിക്കുകയായിരുന്നു…

 

തികച്ചും വ്യത്യസ്തമായ പ്രകടനങ്ങൾ ഇരുവശത്തു നിന്നും കണ്ടപ്പോൾ നകുലുവിനെ ഇവിടെ എന്തോ കാര്യമായ പന്തികേട് ഉണ്ടെന്നു തോന്നി..

 

എടാ ഊരാളി വാസു ഞങ്ങൾ വരുമ്പോൾ ആക്രമിച്ചു… തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു… ഈ ഷാജിയാണ് തക്ക സമയത്ത് വന്നു രക്ഷിച്ചത്….

 

 

എവിടെ എന്നിട്ടാ.. നായിന്റെ മോൻ..ഞാൻ അവനെഇന്ന് കൊല്ലും… നകുല് ദേഷ്യം കൊണ്ട് ഫോണെടുത്ത് സുഹൃത്തുക്കളെ വിളിക്കാൻ തുടങ്ങി…

 

എടാ മോനെ വേണ്ട…

 

അവൻ വേണ്ടത് ഞാൻ കൊടുത്തിട്ടുണ്ട് ഷാജി പറഞ്ഞു..

 

നകുല് വന്നല്ലോ… ഞാൻ അപ്പോൾ പോവുകയാണ്…

 

എന്നും പറഞ്ഞു ഷാജി ലൈറ്റ് അടിച്ചു നടന്നു പോയി….

 

ദിവസങ്ങൾ കടന്നുപോയി..

 

പിന്നീട് ഊരാളി വാസുവിന്റെ ഉപദ്രവം ഉണ്ടായിട്ടില്ല..

 

അന്നത്തെ രാത്രിയിലെ സംഭവം വർണ്ണയുടെ മനസ്സിൽ നിന്നും ഒരിക്കലും വിട്ടു പോയില്ല..

 

പല്ലക്ക് പോലെ ഷാജിയേട്ടന്റെ കരങ്ങളിൽ വീട്ടിലെത്തിയ അവളുടെ മനസ്സിൽ ഒരു പെരുമഴയായിരുന്നു പിന്നെ..

 

ഒരു ദിവസം പട്ടണത്തിൽ പോയി മടങ്ങവെ അതേ ഊടു വഴിയിൽ വച്ച് ഷാജിയേട്ടനെ കണ്ടപ്പോൾ ഷാജിയേട്ടന്റെ ഉള്ളറിയാൻ വേണ്ടി അവൾ ചോദിച്ചു…

 

ഷാജേട്ടന് എന്നെ കാണുമ്പോൾ ഈ ഭാവം എന്താ…

 

വർണ്ണയ്ക്ക് ഇനിയും അത് മനസ്സിലായിട്ടില്ലേ…

 

ഇല്ല…

 

എടി മോളെ അതാണ് എന്റെ പ്രണയം… നിന്നോടുള്ള… എന്റെ അലുമിനിയം..

 

എനിക്കും ഇഷ്ടമാണ് ഷാജിയേട്ടനെ

 

 

 

അവൾ തന്റെ ആഗ്രഹം അമ്മയോട് പറഞ്ഞു..

 

പൊക്കിച്ചി എതിർപ്പൊന്നും പറഞ്ഞില്ല…

അന്ന് ഷാജി ഇല്ലായിരുന്നുവെങ്കിൽ തനിക്ക് തന്റെ മോളെ കിട്ടില്ലായിരുന്നു… അവളെ നോക്കാൻ അവനെ കൊണ്ടേ ആകൂ…

 

പൊക്കിച്ചി ഷാജിയെ കണ്ടപ്പോൾ പറഞ്ഞു..

 

കുറെ നാളായല്ലോ ഒരുത്തി വീട്ടിൽ കിടന്നു കയറു പൊട്ടിക്കുന്നത്… നിനക്ക് കല്യാണം കഴിച്ചു കൊണ്ടുപോയി കൂടെ അവളെ…

 

എങ്കിൽ നാട്ടുനടപ്പും പോലെ തന്നെ ആയിക്കോട്ടെ കാര്യങ്ങൾ…ഞാൻ നാളെ അമ്മയെ അയക്കാം പെണ്ണ് ചോദിക്കാൻ..

 

ഷാജി പറഞ്ഞു…

 

പിന്നീടുള്ള ഒരു ശുഭമുഹൂർത്തത്തിൽ ഷാജിയും വർണ്ണയും വിവാഹിതരായി.. ആ പ്രണയ വല്ലരിയിൽ നിറയെ പ്രേമസാക്ഷാൽക്കാരത്തിന്റെ വർണ്ണ പുഷ്പങ്ങൾ കൊണ്ട് നിറഞ്ഞു…

 

.

.

 

രചന വിജയ് സത്യ

Leave a Reply

Your email address will not be published. Required fields are marked *