ഒരു അമ്മയാകാനുള്ള എന്നിലെ മോഹത്തെ എന്നും തല്ലികെടുത്തുകയായിരുന്നു വിധി

നിയോഗം

എഴുത്ത്: ലൈന മാർട്ടിൻ

 

ഒരു അമ്മയാകാനുള്ള എന്നിലെ മോഹത്തെ എന്നും തല്ലികെടുത്തുകയായിരുന്നു വിധി…. എന്നിലെ പെണ്ണിന് പൂർണത നേടാൻ.. ഒരു കുഞ്ഞിനെ മുലയൂട്ടാൻ ഞാൻ ഒരുപാട് കൊതിച്ചു… ഭർത്താവിന്റെ വീട്ടുകാരുടെ കുറ്റപ്പെടുത്തൽ.. സമൂഹത്തിന്റെ ഒറ്റപ്പെടുത്തൽ.. പരിഹാസം… ഒരു കല്യാണത്തിനോ മരണത്തിനോ പോലും പോകാൻ പറ്റാത്ത അവസ്ഥ… മച്ചിയെന്നു വിളിപ്പേരിന് വിളിക്കുന്നവരെ കാൾ സന്തോഷം കേൾവിക്കാർക്കാണെന്നു എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്……. എന്തായാലും ഏട്ടന്റെ പ്രൊമോഷൻ ദൂരേക്ക് ആണെന്ന് കേട്ടപ്പോ എനിക്ക് സന്തോഷമാണ് തോന്നിയത് ഇനി പരിചയക്കാരെയൊന്നും കാണണ്ടല്ലോ…. ************************************************* ഒരു പ്രതീക്ഷയുമില്ലാതെയാണ് ഞാനും വിനുവേട്ടനും ഈ തവണയും ഡോക്ടറുടെ മുന്നിലിരുന്നത്.. റിസൾട്ടിലൂടെ കണ്ണോടിച്ച ശേഷം ഡോക്ടർ ഞങ്ങളെ നോക്കി ചിരിച്ചു. കൺഗ്രാറ്റുലേഷൻസ് വിനയ്… അനു പ്രെഗ്നൻറ് ആണ് …. കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞങ്ങൾ ഒരു നിമിഷം പരസ്പരം പരസ്പരം നോക്കി… … ഡോക്ടർ.. . അതെ ദൈവം നിങ്ങളുടെ പ്രാർത്ഥന കേട്ടു.. മൂന്നു മാസത്തേക്ക് നല്ല കെയർ വേണം… മെഡിസിൻ… ഭക്ഷണ ക്രമങ്ങളുമൊക്കെ ഞാനിതിൽ എഴുതിയിട്ടുണ്ട്…. . ഡോക്ടറോട് നന്ദി പറഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ ഞങ്ങൾ ഈ ലോകത്തൊന്നുമല്ലായിരുന്നു…. ഞങ്ങൾക്ക് ചുറ്റും മാലാഖ കുഞ്ഞുങ്ങൾ വട്ടമിടുന്നുണ്ടായിരുന്നു…. ………….. ************************************************* സ്വപ്ന തുല്യമായ നാളുകളിലൂടെ ഞങ്ങളുടെ ജീവിതത്തിലെ ആഴ്ചകളും മാസങ്ങളും കടന്നു പോയി… ഓഫീസ് വിട്ടാൽ വീട്ടിലിരുന്നു മുഷിയുന്നു എന്ന് പറയാറുള്ള….. വീട്ടിലേക്കു വരാൻ താമസിച്ചിരുന്ന ഏട്ടൻ എൻറെ അടുത്തുന്നു മാറാതെ ആയി…. എനിക്കു വേണ്ടതെല്ലാം മേടിച്ചു തന്നു ഒരു കുഞ്ഞിനെ പോലെ എന്നെ സ്നേഹിച്ചപ്പോ ഞാൻ ആ മുഖത്തു കണ്ടത് ഒരു അച്ഛൻറെ നിർവൃതി ആയിരുന്നു…. ************************************************* എട്ടാം മാസത്തെ റെഗുലർ ചെക്ക് അപ്പ് നു ചെന്നപ്പോഴാ ലേശം ബിപി കൂടുതലുണ്ടെന്നു പറഞ്ഞു ഡോക്ടർ അഡ്മിറ്റാക്കിയത്…. ഫീമെയിൽ വാർഡിൽ ആയതു കൊണ്ട് ഏട്ടന് രാത്രി നില്ക്കാൻ പറ്റില്ലാന്ന് കേട്ടപ്പോ ശരിക്കും സങ്കടം വന്നു… ഏട്ടന്റെ വീട്ടിൽ നിന്നു ആരേലും വരണമെങ്കിലും പിറ്റേന്നാകും…. ഒടുവിൽ അടുത്ത ബെഡിൽ ഉണ്ടായിരുന്ന അമ്മയോട് ഒന്നു ശ്രദ്ധിച്ചേക്കണേ എന്ന് പറഞ്ഞിട്ടു മനസില്ലാ മനസോടെ ഏട്ടൻ പുറത്തേക്കു പോയി… അപ്പോഴേക്കും ആ ‘അമ്മ എൻറെ സംരക്ഷണം ഏറ്റെടുത്ത പോലെ ‘ചായ എടുത്തു തരട്ടെ’ എന്നൊക്കെ ചോദിച്ചു അടുത്തിരുന്നു…. എന്നെക്കുറിച്ചു എല്ലാം ചോദിച്ചറിഞ്ഞ ശേഷം അമ്മ സ്വയം പരിചയപ്പെടുത്തി. ‘ഞാൻ സരസ്വതി….’ പിന്നെ എതിർ വശത്തു കിടക്കുന്ന കട്ടിലിൽ ചൂണ്ടി പറഞ്ഞു…. .ഞാനാ പെങ്കൊച്ചിന്റെ കൂടെ വന്നതാ…അയല്വക്കത്തെയാ.; അതിനു … ഒൻപതു മാസം ആയതേയുള്ളു… വെള്ളം കുറവായതോണ്ട് പിടിച്ചു കിടത്തിയേക്കയാ’ അപ്പോഴാണ് ആ കട്ടിലിൽ കിടക്കുന്ന പെൺകുട്ടിയെ ഞാൻ ശ്രദ്ധിക്കുന്നത്… കഷ്ടിച്ച് ഇരുപതു വയസു വരും… മെലിഞ്ഞ ശരീരത്തിനുള്ളിൽ ഗർഭിണി ആണെനുള്ളതറിയാൻ ഇത്തിരി വയറുന്തി നിൽപ്പുണ്ട്……. വിളറി വെളുത്ത മുഖത്താകെ കരിനീലിച്ച പാടുകൾ….. പോയ കാലത്തിന്റെ സൗന്ദര്യം വിളിച്ചറിയിക്കുന്ന സുന്ദരമായ വലിയ കണ്ണുകളായിരുന്നു അവൾക്കു…. അവൾ എന്നെ നോക്കിയൊന്നു ചിരിച്ചു.. എനിക്കെന്തിനാണ് എന്നറിയാത്തൊരു പിടച്ചിൽ തോന്നി മനസിനുള്ളിൽ…. എൻറെ മുഖത്തെ ഭാവം കണ്ടിട്ടാകണം ആ ‘അമ്മ പതിയെ പറഞ്ഞു…. ‘ഓള കെട്ട്യോൻ അടിച്ചതാ മോന്തേമേലൊക്കെയുള്ള പാട്…. ‘ ഈ അവസ്ഥയിൽ അടിക്കുകയോ ? എനിക്കതു വിശ്വസിക്കാൻ തോന്നിയില്ല… ഓന് ഏതാ അവസ്ഥ ആയാലെന്ത്..കള്ളും പെണ്ണും മതിയല്ലോ… ഈ കൊച്ചിനെ എന്നും ഉപദ്രവിക്കുമെന്ന്.. ഇന്നലെ കൊല്ലാറാക്കിട്ടു പോയതാ ദുഷ്ടൻ…ഞാനിച്ചിരി കഞ്ഞിവെള്ളം കൊടുക്കാൻ ചെന്നപ്പോ ഉയിര് മാത്രം ഉണ്ട്.. ഒടുക്കം ഞാനും അതിയാനും കൂടെ നേരെ ഇങ്ങു കൊണ്ട് വന്ന്.. നമ്മക്കും പെങ്കൊച്ചുങ്ങൾ ഉള്ളതല്ലിയോ ” അപ്പൊ ആ കുട്ടിയുടെ അച്ഛനും അമ്മയുമൊക്കെ ??? ഓ.. അതൊരു അനാഥ കൊച്ചാണെന്നേ… ഏതോ അനാഥാലയത്തിൽ നിന്നു വളർന്നതാ.. നോക്കിക്കോളാമെന്നൊക്കെ പൊലിവ് പറഞ്ഞു ഓൻ കൂടെ കൂട്ടിയതാ… ഇപ്പം അവനു അവളെ ഒഴിവാക്കിയാൽ മതിയെന്നു ” എനിക്കു ആ കുട്ടിയോട് വല്ലാത്ത സഹതാപം തോന്നി. ഞങ്ങൾ പറയുന്നതെല്ലാം അവൾ കേൾക്കുന്നുണ്ടാകണം.നമ്മുടെ ജീവിതത്തിന്റെ സങ്കടങ്ങളെ കുറിച്ച് മറ്റുള്ളവർ സംസാരിക്കുന്നതു കേൾക്കാനിട വരുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്ന് എൻറെ ജീവിതം എനിക്കു പഠിപ്പിച്ചു തന്നിരുന്നു…… ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു…. ആ വലിയ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ഒരു നിമിഷത്തിന്റെ തോന്നലിൽ എൻറെ കൈകൾ ആ കണ്ണുനീർ തുടച്ചെടുത്തപ്പോൾ…. എൻറെ മനസ്സിൽ തോന്നിയത് എന്താണെന്നു അറിയില്ല എനിക്കു…. ഞാൻ അവളുടെ കൈകളിൽ പിടിച്ചു ഒരു സാന്ത്വനം പോലെ….. ആ ഒരു രാത്രി കൊണ്ട് ഞങ്ങൾ നല്ല കൂട്ടുകാരികളായി….പിന്നെയുള്ള അഞ്ച് ദിവസങ്ങൾ ഞങ്ങൾ ഒന്നിച്ചുണ്ടു…. ഉറക്കം വരുവോളം കഥകൾ പറഞ്ഞിരുന്നു..ഇതിനിടയിൽ ഒരിക്കൽ പോലും അവളുടെ ഭർത്താവു കാണാൻ വന്നില്ല . ***************************************** അന്നു ഞങ്ങൾ രണ്ടാളെയും ഡിസ്ചാർജ് ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ച ദിവസം… രാവിലെ പതിവ് പോലെ ഏട്ടൻ കൊണ്ട് വന്ന ഭക്ഷണം കഴിക്കാൻ ഞങ്ങൾ ഒന്നിച്ചിരുന്നു…പെട്ടെന്ന് എൻറെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു… അടിവയറിൽ കൊളുത്തിപിടിക്കയാണെന്നു… പ്രസവ വേദന എന്താണെന്നു അറിയാത്ത എനിക്ക് ആദ്യമൊന്നും മനസിലായില്ല… ഞാൻ സരസ്വതി അമ്മയെ വിളിക്കുമ്പോഴേക്കും അവൾ വേദന സഹിക്ക വയ്യാതെ ബെഡിലേക്കു കിടന്നു ഞെരിപിരി കൊണ്ടു.. സിനിമകളിൽ മാത്രം കണ്ടിട്ടിട്ടുള്ള രംഗം നേരിൽ കണ്ട ഞാൻ പകച്ചു നിന്നു… അല്പസമയത്തിനുള്ളിൽ വീൽചെയറിൽ അവളെ ലേബർ റൂമിലേക്ക് കൊണ്ടു പോകുമ്പോ എന്നെ നോക്കിയ ആ കണ്ണുകളിൽ ദയനീയത ആയിരുന്നോ ? അതോ ? “കുറെ നേരമായിട്ടുണ്ടാവും വേദന തുടങ്ങീട്ട്… ആ കുട്ടി സഹിച്ചിരുന്നതായിരിക്കു” ഏട്ടന്റെ ‘അമ്മ അങ്ങനൊക്കെ പറയുന്നുണ്ടായിരുന്നു… അതോ മറ്റു സ്ത്രീകളോ ? പെട്ടെന്ന് ചുറ്റുമുള്ള ലോകം കറങ്ങുന്നതു പോലെ തോന്നിയെനിക്ക്…. വീഴാതിരിക്കാൻ ബെഡിൽ അള്ളിപിടിക്കാനുള്ള എൻറെ ശ്രമം പാഴായെന്നു തോന്നുന്നു… ബോധം വീണപ്പോ എൻറെ അടുത്ത് ‘അമ്മ സങ്കടപ്പെട്ടു നിൽപ്പുണ്ട്.. ഏട്ടൻ ഡോക്ടറോട് സംസാരിക്കുന്നു. .. എന്താ അമ്മേ ? എൻറെ ചോദ്യത്തിന് മറുപടി തന്നത് ഡോക്ടർ ആയിരുന്നു… “ടെൻഷൻ വേണ്ടാ. അനുവിന് ബി പി- ഹൈ ആണ്. ഇപ്പോൾ തന്നെ തീയേറ്ററിലേക്കു മാറ്റുകയാണ്… സിസേറിയൻ വേണ്ടി വരും ” ദൈവത്തോട് പ്രാർത്ഥിക്ക് മോളെ……എന്നെ ഏട്ടനും അമ്മയും സമാധാനിപ്പിച്ചു… പിന്നെ എല്ലാം പെട്ടെന്നായിരുന്നു എന്നെ തീയേറ്ററിലേക്ക് മാറ്റി ….മയക്കത്തിനും ഉണർവിനുമിടയിൽ ഞാനൊരു കുഞ്ഞിൻറെ കരച്ചിൽ കേട്ടു… മച്ചി എന്ന വിളിപ്പേരിന് പകരം അമ്മയെന്ന് വിളിപ്പേരിന് അവകാശിയായി ഞാനെന്നുള്ള ഉണർവിൽ ഞാനെന്റെ കുഞ്ഞിനെ തേടി… ഡോക്ടർ …..എൻറെ കുഞ്ഞു ? മോളാണോ… മോനാണോ ?? എനിക്കൊന്നു കാണണം….. . “”അനു……… ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.. ദൈവത്തിന്റെ തീരുമാനത്തെ മറികടക്കാൻ നമുക്കാകില്ല… ആ കുഞ്ഞിനെ തനിക്കു വിധിച്ചിട്ടില്ല… അങ്ങനെ സമാധാനിക്ക്””…. പിന്നെയും ഡോക്ടർ എന്തൊക്കെയോ പറഞ്ഞു…. പക്ഷെ എൻറെ അലറിക്കരച്ചിലിന്റെ ആഴത്തിൽ ആ വാക്കുകളൊക്കെ മുങ്ങി പോയി… ************************************************** മൂന്നു മാസങ്ങൾക്കൊടുവിൽ നാട്ടിലേക്കുള്ള ഒരു യാത്രക്കിടയിലാരുന്നു ഞങ്ങൾ.. പെട്ടെന്ന് ഡ്രൈവർ വണ്ടി ബ്രേക്കിട്ടുനിർത്തി…….. റോഡ് ബ്ലോക്ക് ആക്കി കൂടി നിൽക്കുന്ന ജനക്കൂട്ടം… എന്താണെന്നറിയാൻ പുറത്തേക്കു ഇറങ്ങി നോക്കിയ ഞാൻ കണ്ടത് ഒരു സ്‌ത്രീ വീണു കിടക്കുന്നതാണ് … ആ മുഖം ???? അതെ ഇത് അവൾ തന്നെ…. ഹോസ്പിറ്റൽ വാർഡിൽ എനിക്കു ചങ്ങാതിയായവൾ… എൻറെ സങ്കടപ്പെരുമഴയിൽ ഞാൻ മറന്നു പോയവൾ”….. ഭിക്ഷക്കാരിയാ.. ആരോക്കെയോ തമ്മിൽ പറയുന്നു… യാത്രക്കാര് എറിഞ്ഞിട്ട പൈസ എടുക്കാനായി റോഡിലേക്കിറങ്ങിയപ്പോ വണ്ടിയിടിച്ചതാ…ഭാഗ്യം ആ കുഞ്ഞു കൈയ്യിൽ ഇല്ലാതിരുന്നതു…. അപ്പോഴാ അവിടെ അങ്ങനൊരു സാന്നിദ്ധ്യം ഞാൻ അറിയുന്നത്….പുല്ലിൽ വിരിച്ചിട്ട കീറത്തുണിയിൽ ഒരു മാലാഖ…. പെറ്റമ്മ നഷ്ടമായത് അറിയാതെ കരയുന്ന ആ കുഞ്ഞിനെ വാരിയെടുക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല…. ആ നിമിഷം മുതൽ ഞാനവൾക്കു അമ്മയായി മാറുകയായിരുന്നു…. മാസങ്ങൾ നീണ്ട നിയമ കുരുക്കൾക്കിടയിൽ നിന്നും ആരും അവകാശം പറയാൻ ഇടവരാത്ത വണ്ണം ഞാനവളെ നേടിയെടുത്തു….. എൻറെ സ്വപ്നങ്ങൾക്കു കാവലായി നിന്നു വിനുവേട്ടൻ അവൾക്കു അച്ഛനായി … 🖋️ലൈന മാർട്ടിൻ

Leave a Reply

Your email address will not be published. Required fields are marked *