എന്നെ വിട് സ്റ്റീഫാ… അപ്പുറത്ത് സന്ദീപ് ഉണ്ട് ട്ടോ. എങ്ങാനും അവൻ ഇപ്പോ കണ്ട് കൊണ്ട് വന്നാൽ നമ്മൾ രണ്ടാളും പെട്ട് പോകും.
സ്റ്റീഫന്റെ കരവലയത്തിനുള്ളിൽ നിന്നും കുതറി ക്കൊണ്ട് പ്രിയങ്ക പറഞ്ഞു.
നിന്നെ ഇങ്ങനെ അടുത്തു കണ്ടപ്പോൾ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതി തോന്നിയെടി. എത്രയെന്നു വച്ചാ ഞാൻ ഇങ്ങനെ വികാരമടക്കി നിൽക്കുന്നത്.
സ്റ്റീഫന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു.
പ്രിയങ്ക ധരിച്ചിരുന്ന ടോപ്പിന് ഉള്ളിലൂടെ കയ്യിട്ട് അവൻ അവളുടെ മാറിൽ അമർത്തി പിടിച്ചു.
ഹോ… നിന്റെ മാറിടങ്ങൾ ഇപ്പോഴും എന്തൊരു സോഫ്റ്റ് ആടി പെണ്ണെ.. അവൻ നിന്നെ ഒന്ന് തൊട്ട് നോക്കാറ് കൂടി ഇല്ലേ? ”
സ്റ്റീഫൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
സന്ദീപ് ന് എവിടെയാ അതിനൊക്കെ നേരം. ഏത് സമയവും ബിസിനസ് മീറ്റിങ്ങും യാത്രകളും എന്നൊക്കെ പറഞ്ഞ് നടക്കും. ഇനി അഥവാ എന്തെങ്കിലും ചെയ്യണമെങ്കിൽ തന്നെ അഞ്ച് മിനിറ്റിനുള്ളിൽ കാര്യം കഴിഞ്ഞു തിരിഞ്ഞു കിടക്കുകയും ചെയ്യും. ഇപ്പ പിന്നെ എനിക്ക് അവനുമായി ഒന്നിനും താല്പര്യമില്ലെന്ന് സ്റ്റീഫന് തന്നെ അറിയുന്നതല്ലേ. അതുകൊണ്ട് അഞ്ചു മിനിറ്റിൽ കാര്യങ്ങൾ കഴിയുന്നത് തന്നെയാണ് എനിക്കും ഇഷ്ടം. എന്റെ ആഗ്രഹം നിറവേറ്റി തരാനല്ലേ നീ ഉള്ളത്. അതോണ്ട് സന്ദീപ് എന്റെ ആഗ്രഹം നിറവേറ്റിയില്ല എന്ന് പറഞ്ഞ് എനിക്ക് സങ്കടം ഒന്നുമില്ല.
പ്രിയങ്കയുടെ മുഖത്ത് പുച്ഛത്തിൽ ഒരു പുഞ്ചിരി വിടർന്നു.
സന്ദീപിന്റെയും പ്രിയങ്കയുടെയും കോളേജ് കാലം മുതലുള്ള ഫ്രണ്ട് ആണ് സ്റ്റീഫൻ. കോളേജിൽ പഠിക്കുമ്പോൾ തന്നെ സന്ദീപിന് പ്രിയങ്കയിൽ ഒരു കണ്ണുണ്ടായിരുന്നു. ഫാമിലി ബിസിനസ് ഏറ്റെടുത്ത് ഒന്ന് സെറ്റപ്പ് ആയതിനു ശേഷം അവൻ പ്രിയങ്കയുടെ വീട്ടിൽ പെണ്ണ് ആലോചിച്ചു ചെന്നു. വെൽ സെറ്റൽഡ് ഫാമിലി ആയതിനാൽ അവളുടെ വീട്ടുകാർക്കും താല്പര്യക്കുറവ് ഉണ്ടായിരുന്നില്ല.
അങ്ങനെ നാലു വർഷം മുമ്പാണ് അവരുടെ വിവാഹം നടന്നത്. വിവാഹ ശേഷം അവന്റെ ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി സന്ദീപും പ്രിയങ്കയും എറണാകുളത്തേക്ക് താമസം മാറി. അവർ താമസിക്കുന്ന ഫ്ലാറ്റിന്റെ തൊട്ടടുത്തുള്ള മറ്റൊരു ഫ്ലാറ്റിൽ തന്നെയാണ് സ്റ്റീഫനും താമസിക്കുന്നത്.
സന്ദീപും പ്രിയങ്കയും ആദ്യമൊക്കെ നന്നായി ജീവിച്ചിരുന്നെങ്കിലും സന്ദീപിന്റെ ബിസിനസ് തിരക്കുകൾ അവനെ അവളിൽ നിന്നും മെല്ലെ അകറ്റി. അവൾ ആഗ്രഹിക്കുന്ന പോലെ നല്ലൊരു ഭർത്താവ് ആവാൻ അവന് സാധിച്ചില്ല. കിടപ്പറയിലും അവൻ മോശമാണ് എന്നാണ് അവളുടെ അഭിപ്രായം. താലോലിക്കാൻ ഒരു കുഞ്ഞും അവർക്ക് ഉണ്ടായിരുന്നില്ല. ബിസിനസ് ൽ നല്ല ഉയർച്ച കൈവന്ന് ശേഷം മതി കുട്ടികൾ എന്നതായിരുന്നു സന്ദീപ് ന്. പ്രിയങ്കയ്ക്ക് അതിനോടൊന്നും യോജിക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും അവൾ അവനോട് എതിരൊന്നും പറഞ്ഞില്ല. സന്ദീപിനെ അവൾടെ വീട്ടുകാർക്ക് ഒക്കെ ഇഷ്ടം ആയിരുന്നതിനാൽ അവനെ ഉപേക്ഷിച്ചു പ്രിയങ്കയ്ക്ക് സ്വന്തം വീട്ടിൽ പോയി നിൽക്കാനും കഴിയില്ലായിരുന്നു. ഒരു ഓർത്തഡോക്സ് കുടുംബം ആണ് പ്രിയങ്കയുടെ. ഡിവോഴ്സ് ചെയ്ത് ചെന്നാൽ ആരെയും സപ്പോർട്ട് അവൾക്ക് കിട്ടില്ല.
ഭർത്താവിനോടൊപ്പം യാത്രകൾ ചെയ്യാനും സിനിമ കാണാനും ഒക്കെ പ്രിയങ്കയ്ക്ക് ഒത്തിരി ഇഷ്ടമുണ്ടായിരുന്നു.
എന്നാൽ തന്റെ തിരക്കുകൾ കാരണം അവൻ എപ്പോഴും അവളോട് ഫ്രണ്ട്സിനെ കൂട്ടി ഷോപ്പിങ്ങിന് പോകാനും സിനിമയ്ക്ക് പോകാനും യാത്ര ചെയ്യാനും ഒക്കെയാണ് പറയാറുള്ളത്. സന്ദീപിന്റെ ആബ്സെൻസിൽ അവൾക്കൊപ്പം മിക്കവാറും പുറത്ത് കൂട്ടിന് പോകാറുള്ളത് സ്റ്റീഫൻ ആണ്. സ്റ്റീഫൻ തന്റെ ഭാര്യയെ ഒരു സഹോദരിയെ പോലെയോ കൂട്ടുകാരിയെ പോലെ കാണുന്നുണ്ട് എന്നതായിരുന്നു സന്ദീപിന്റെ വിശ്വാസം.
എന്നാൽ കോളേജ് കാലം മുതൽ സന്ദീപ് അറിയാതെ സ്റ്റീഫനും പ്രിയങ്കയെ മനസ്സിൽ കൊണ്ട് നടന്നിരുന്നു. അവൻ തന്റെ പ്രണയം പ്രിയങ്ക തുറന്നു പറയാൻ ഇരിക്കുമ്പോഴാണ് സന്ദീപ് ഇടയ്ക്ക് കയറി ഗോൾ അടിച്ചത്.
പിന്നീട് പ്രിയങ്ക സന്ദീപ്ൽ നിന്നും മാനസികമായി അകന്നിട്ടുണ്ട് എന്ന് മനസ്സിലായ സ്റ്റീഫൻ ഒരിക്കൽ തന്റെ പ്രണയം പ്രിയങ്കയോട് തുറന്നു പറയുകയും ചെയ്തു. അവന്റെ ഇഷ്ടം അറിഞ്ഞപ്പോൾ മുതൽ പ്രിയങ്കയ്ക്ക് വല്ലാതെ നഷ്ടബോധം തോന്നി തുടങ്ങി. കാരണം താനാഗ്രഹിച്ചത് പോലെയുള്ള ഒരു ഭർത്താവാകാൻ സ്റ്റീഫന് കഴിയുമായിരുന്നു എന്ന് അവൾ വേദനയോടെ ചിന്തിച്ചു. അങ്ങനെയാണ് സന്ദീപ് അറിയാതെ അവർ തമ്മിൽ ഒരു റിലേഷൻ ഉടലെടുത്തത്. ഐ ടി ഫീൽഡിൽ ആണ് സ്റ്റീഫൻ വർക്ക് ചെയ്യുന്നത്.
പ്രിയങ്കയോടുള്ള ഇഷ്ടം സിൻസിയർ ആയിരുന്നതിനാൽ സ്റ്റീഫൻ ഇതുവരെയും ഒരു കല്യാണം കഴിച്ചിട്ടില്ല. താനാഗ്രഹിച്ച പെണ്ണിനെ തനിക്ക് കിട്ടുന്നുണ്ടല്ലോ എന്നോർത്ത് അവൻ മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിച്ചിട്ടും ഉണ്ടായിരുന്നില്ല. പക്ഷേ പ്രിയങ്ക ഇനി സന്ദീപിനെ ഡിവോഴ്സ് ചെയ്ത് വന്നാലും തന്റെ വീട്ടിൽ അവൾ സെക്കന്റ് മാര്യേജ് ആയിട്ടുള്ള പെണ്ണ് ആവുന്നത് കൊണ്ട് കല്യാണം കഴിക്കാൻ സമ്മതം കിട്ടില്ല എന്ന് സ്റ്റീഫന് അറിയാം. വീട്ടുകാർ വേറൊരു കല്യാണത്തിന് നിർബന്ധിക്കുന്നതുവരെ പ്രിയങ്കയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാമെന്നാണ് അവന്റെ വിചാരിക്കുന്നത്. തന്റെ കല്യാണ ശേഷവും പ്രിയങ്കയ്ക്ക് താൽപര്യമുണ്ടെങ്കിൽ ബന്ധം തുടരാൻ അവൻ ആഗ്രഹിക്കുന്നുമുണ്ട്.
കോളേജിൽ മുൻപ് പഠിച്ച കൂട്ടുകാർ എല്ലാവരും ചേർന്ന് സന്ദീപിന്റെ വീട്ടിൽ ഒരു ഗെറ്റ്ടുഗതർ പ്ലാൻ ചെയ്തിരുന്നു. എല്ലാവരും ടെറസിൽ വളഞ്ഞിരുന്ന് കുടിക്കുമ്പോഴാണ് ഐസ് ക്യൂബ് എടുക്കാൻ വേണ്ടി സ്റ്റീഫൻ അടുക്കളയിലേക്ക് വന്നത്. പ്രിയങ്കയെ ഒന്ന് തനിച്ച് അടുത്ത് കിട്ടാൻ വേണ്ടി കൂടിയാണ് സ്റ്റീഫൻ ഐസ് ക്യൂബ് എടുക്കാനായി ഓടി വന്നത് തന്നെ.
നിനക്കെന്നെ കല്യാണം കഴിച്ചു കൂടായിരുന്നോ സ്റ്റീഫാ.
പ്രിയങ്ക ചോദിച്ചു.
അങ്ങനെയൊക്കെ തന്നെയായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അതിനുമുമ്പ് സന്ദീപ് നിന്നെ വന്ന് കെട്ടിക്കൊണ്ട് പോയില്ലേ.
ഇനി ഞാൻ നിന്നെ കല്യാണം കഴിക്കാൻ സന്ദീപിനെ ഡിവോഴ്സ് ചെയ്താലും നിന്റെ വീട്ടിൽ സമ്മതിക്കില്ല എന്ന് അറിയാവുന്നതു കൊണ്ടാണ് ഞാൻ അതിനെക്കുറിച്ച് ഒന്നും പറയാത്തത്. എങ്കിലും നമ്മുടെ ഈ ബന്ധം ഇങ്ങനെ തുടർന്ന് പോയാലും ശരിയാവില്ല. സന്ദീപ് എന്നെ മൈൻഡ് ചെയ്യാത്തതു കൊണ്ടാണ് എന്റെ മനസ്സും ശരീരവും നിന്നിലേക്ക് അടുത്തത്. എന്നാൽ നാളെ നിനക്ക് ഒരു ഭാര്യ വന്നു കഴിഞ്ഞാൽ അവൾ നിന്നെ സ്നേഹിക്കും അപ്പോൾ പിന്നെ നമ്മൾ തമ്മിൽ ഒരു ബന്ധം ഉണ്ടാകുന്നത് തെറ്റാണ്. നീ ഒരു കല്യാണം കഴിക്കുന്നതു വരെയെ നമ്മൾ തമ്മിലുള്ള ഈ ബന്ധം നില നിൽക്കു. സന്ദീപ് എന്നെ സ്നേഹിച്ചിരുന്നെങ്കിൽ ഞാൻ ഒരിക്കലും നീയുമായി അടുക്കില്ലായിരുന്നു. ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു ഭർത്താവാകാൻ അവനു കഴിഞ്ഞിട്ടില്ല. പക്ഷേ ഞാൻ എപ്പോഴും അവൻ ആഗ്രഹിക്കുന്നത് പോലെയെല്ലാം നിന്നു കൊടുക്കാറുണ്ട്. എന്റെ ജീവിതം ഇങ്ങനെ തീരാൻ ആയിരിക്കും വിധി. നീയെങ്കിലും കല്യാണം കഴിച്ച് നന്നായി ജീവിക്കണം. കെട്ടിക്കഴിഞ്ഞാൽ ആ പെണ്ണിനെ ഒരു രീതിയിലും ചതിക്കാനും പാടില്ല.
പ്രിയങ്ക ആത്മാർത്ഥമായിട്ടാണ് അത് പറഞ്ഞത്.
നമുക്ക് ഇതിനെക്കുറിച്ച് പിന്നെ സംസാരിക്കാം പ്രിയങ്ക.
സ്റ്റീഫൻ അവളിൽ നിന്നും വിട്ടകന്ന് ഫ്രിഡ്ജിൽ നിന്നും ഐസ്ക്യൂബ് കയ്യിൽ എടുത്തു.
അവിടെ എല്ലാവരും കാത്തിരിക്കുന്നുണ്ടാവും. ഞാൻ അങ്ങോട്ട് ചെല്ലട്ടെ.
അത്രമാത്രം പറഞ്ഞു കൊണ്ട് സ്റ്റീഫൻ പെട്ടെന്ന് അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി.
തന്റെ കല്യാണം കഴിയുന്നതു വരെയേ ഈ ബന്ധം നില നിൽക്കൂ എന്ന് പ്രിയങ്ക പറയുമ്പോൾ ഒക്കെയും സ്റ്റീഫൻ ആ സംഭാഷണം അവിടെ അവസാനിപ്പിച്ച് ഇറങ്ങിപ്പോകാറാണ് പതിവ്. ഇപ്പോഴും അതുതന്നെ അവൻ ആവർത്തിച്ചു.
എന്നാൽ സ്റ്റീഫനെ മുകളിലേക്ക് കാണാതെ അടുക്കളയിൽ എത്തിയ സന്ദീപ് അവരുടെ വർത്തമാനം ഒക്കെ കേൾക്കുന്നുണ്ടായിരുന്നു. സ്റ്റീഫൻ അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയപ്പോൾ അവൻ പെട്ടെന്ന് റൂമിലേക്ക് മാറിപ്പോയി.
തന്റെ ഭാര്യയും സുഹൃത്തും തമ്മിൽ ബന്ധമുണ്ട് എന്ന തിരിച്ചറിവ് അവനെ തകർത്തിരുന്നു. ആദ്യം അതിന്റെ പേരിൽ ഇരുവരോടും തട്ടിക്കയറണമെന്നും പ്രിയങ്കയെ ഡിവോഴ്സ് ചെയ്യണമെന്നും അവൻ ചിന്തിച്ചു. ബന്ധുക്കളെ എല്ലാരെയും അവരുടെ ബന്ധം അറിയിച്ചു ഇരുവരെയും നാണം കെടുത്തണം എന്നൊക്കെ അവനോർത്തു പോയി.
എന്നാൽ പിന്നീട് ആലോചിച്ചപ്പോൾ തന്റെ ഭാഗത്തും തെറ്റുണ്ട് എന്ന് അവൻ തിരിച്ചറിഞ്ഞു. താൻ ആഗ്രഹിക്കുന്നത് പോലെയാണ് പ്രിയങ്ക തന്നോടൊപ്പം ജീവിക്കുന്നതെന്നും എന്ന താൻ അവളുടെ ആഗ്രഹത്തിന് ഒപ്പം നിൽക്കാത്തത് കൊണ്ടാണ് പ്രിയങ്ക സ്റ്റീഫനോട് അടുത്തതൊന്നും അവൻ ആലോചിച്ചു മനസ്സിലാക്കി. സന്ദീപിന് പ്രിയങ്കയോടുള്ള പ്രണയം ആത്മാർത്ഥമായതിനാൽ അവളെ ഉപേക്ഷിക്കാനോ അവളെ മറ്റുള്ളവർക്ക് മുന്നിൽ അപഹാസ്യയാക്കാനോ ഒന്നും അവനെക്കൊണ്ട് കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രിയങ്ക ചെയ്ത ഈ വലിയ തെറ്റ് ക്ഷമിക്കാൻ അവൻ മനസ്സു കൊണ്ട് തയ്യാറായി. പകരം അവൾ ആഗ്രഹിക്കുന്ന ഒരു ഭർത്താവാകാൻ അവനും കൊതിച്ചു.
സ്റ്റീഫന്റെയും പ്രിയങ്കയുടെയും മുൻപിൽ താൻ ഒന്നും അറിഞ്ഞിട്ടില്ല എന്ന ഭാവം നടിക്കാൻ സന്ദീപ് ഒരുപാട് കഷ്ടപ്പെട്ടു. എങ്കിലും അവൻ ആത്മാർത്ഥമായി മാറാൻ തയ്യാറെടുത്തു. സന്ദീപിൽ താനാഗ്രഹിച്ച മാറ്റങ്ങൾ ഉണ്ടാകുന്നത് തിരിച്ചറിഞ്ഞ പ്രിയങ്ക മെല്ലെ മെല്ലെ സ്റ്റീഫനിൽ നിന്നും അകലാൻ തുടങ്ങി.
പ്രിയങ്കയെ സന്ദീപ് സ്നേഹം കൊണ്ട് മൂടാൻ തുടങ്ങിയപ്പോൾ അവൾക്ക് കുറ്റബോധം അവന്റെ കൊണ്ട് മുഖത്ത് നോക്കാൻ കഴിയാത്ത അവസ്ഥയായി. ഒരിക്കൽ അവൾ അവനോട് സത്യങ്ങളെല്ലാം തുറന്നു പറയാൻ തുടങ്ങിയപ്പോൾ എല്ലാം തനിക്കറിയാമെന്നും തന്റെയും കൂടി തെറ്റു കൊണ്ടാണ് പ്രിയങ്ക ചെയ്ത തെറ്റ് താൻ ക്ഷമിച്ചതൊന്നും ഇനിയൊരിക്കലും തന്നെ ചതിക്കരുത് എന്നും സന്ദീപ് അവളോട് ആവശ്യപ്പെട്ടു. അത് കേട്ടതും പ്രിയങ്ക അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ആ നിമിഷം ഇനി ഒരിക്കലും താൻ സന്ദീപിനെ ചതിക്കില്ല എന്ന് അവൾ മനസ്സുകൊണ്ട് തീരുമാനമെടുത്തിരുന്നു.
അഞ്ജലി