എടീ മായേ… എന്റെ വീട്ടിൽ നിന്നെ കെട്ടാൻ സമ്മതിക്കില്ല.
അയ്യോ ഇനിയെന്ത് ചെയ്യും. അച്ഛൻ എനിക്ക് കല്യാണം ആലോചിച്ചു തുടങ്ങണമെന്ന് അമ്മയോട് പറയുന്നത് ഞാൻ കേട്ടു.
എന്റെ അമ്മയ്ക്ക് ഈ ബന്ധം വേണ്ടെന്ന് ആണ് പറയുന്നത്.
എന്താ കാരണം.
നമ്മുടെ ജാതി വേറെ ആയോണ്ട്.
ഇനി എന്ത് ചെയ്യും.
മായ സങ്കടപ്പെട്ടു.
ഒളിച്ചോടേണ്ടി വരും.
എങ്ങോട്ട് പോവും നമ്മൾ.
എന്റെ ജോലി സ്ഥലത്തു പോകേണ്ടി വരും.
അച്ഛനും അമ്മയും അറിയാതെ ഇറങ്ങി വരാൻ എനിക്ക് മനസ്സ് വരുന്നില്ല. ആദിയേട്ടൻ ഒന്നു അച്ഛനെ വന്ന് കണ്ട് സംസാരിക്ക്. അല്ലാതെ ഒളിച്ചോട്ടം വേണ്ട.
മായ അങ്ങനെ പറഞ്ഞതും തന്റെ പ്ലാൻ കുളമാകും എന്ന് അവനു മനസ്സിലായി. ഉടനെ അവൻ അടുത്ത അടവ് പയറ്റി.
ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമം തോന്നരുത്.
എന്താ
ഞാൻ പറയണോ? അല്ലേ വേണ്ട.
എന്താ കാര്യം. മര്യാദക്ക് പറഞ്ഞോ.
അതുപിന്നെ… ആദി വിക്കി.
പിന്നെ… ഒന്ന് വേഗം പറ.
ഞാനീ പറയുന്ന കാര്യം നീ നിന്റെ അച്ഛനോട് പോയി ചോദിക്കില്ലെന്ന് എനിക്ക് ഉറപ്പ് താ.
അതെന്തിനാ?
അത് വേണം. അച്ഛനോട് ചോദിക്കില്ലെന്ന് എന്നെ കൊണ്ട് സത്യം ഇട്ടാലെ ഞാൻ അത് പറയു.
ശരി. എന്റെ ആദി ഏട്ടൻ ആണേ സത്യം. ഏട്ടൻ പറയുന്ന കാര്യം ഞാൻ അച്ഛനോട് ചോദിക്കില്ല.
രണ്ട് ദിവസം മുൻപ് നിന്റെ അച്ഛനെ നേരിട്ട് പോയി കണ്ട് ഞാൻ നിന്നെ എനിക്ക് കെട്ടിച്ചു തരുവോന്ന് ചോദിച്ചു.
എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു.
അവൻ പറയുന്നത് സത്യമാണെന്ന് വിശ്വസിച്ചു മായ ചോദിച്ചു.
എന്ത് പറയാൻ…. എന്റെ വീട്ടുകാർ സമ്മതിക്കാത്തൊണ്ട് നിന്നെ എനിക്ക് കെട്ടിച്ചു തരില്ലെന്ന്. നിന്നെ മറന്ന് വേറെ കെട്ടിക്കോ എന്നാണ് ഉപദേശം. വീടും വീട്ടുകാരും ഒന്നും സഹകരിക്കാത്ത ബന്ധം ഇല്ലാത്തതാണ് നല്ലതെന്ന് പോലും. ഞാൻ നിന്നെ കെട്ടിച്ചു തരുവോന്ന് ചോദിച്ചത് കൊണ്ടാണ് നിന്നെ വേഗം കെട്ടിച്ചു വിടണം എന്ന് അമ്മയോട് അച്ഛൻ ഇന്ന് പറഞ്ഞത് നീ കേട്ടെ.
ആദി തൊണ്ട ഇടറി പറയുന്ന കേട്ട് അവളുടെ മനസ്സ് അലിഞ്ഞു.
അച്ഛൻ ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല. ഞാൻ ആരെ ഇഷ്ടപ്പട്ടാലും നടത്തി തരും എന്ന് പറഞ്ഞ ആളാണ്.
അതൊക്കെ നിന്നെ സോപ്പിടാനുള്ള പറച്ചിലാ മോളെ. നിന്റെ അച്ഛനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മകളുടെ സേഫ്റ്റി അല്ലേ ഏതൊരു അച്ഛനും നോക്കും. നിന്നെ ഞാൻ വാടക വീട്ടിൽ അല്ലെ കൊണ്ട് പോയി താമസിപ്പിക്ക. എന്റെ വീട്ടിൽ എതിർപ്പായൊണ്ട് അവിടെ ആരും ഒരിക്കലും കേറ്റില്ല. അങ്ങനെ ആകുമ്പോ നിന്നെ അടച്ചുറപ്പുള്ള ബന്ധു ബലം ഉള്ള വീട്ടിൽ കെട്ടിച്ചു വിടാൻ നോക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ല.
അച്ഛൻ അങ്ങനെ പറഞ്ഞെങ്കിൽ ഞാൻ ആദി ഏട്ടന്റെ കൂടെ വരും. വാടക വീട്ടിൽ ആയാലും താമസിക്കാൻ എനിക്ക് പ്രശ്നം ഇല്ല.
എങ്കിൽ ഞാൻ ചെന്നൈ യിൽ എന്റെ ഓഫീസിന് അടുത്ത് ഒരു വീട് നോക്കി വയ്ക്കാം. അടുത്ത ആഴ്ച രാത്രി നീ പോകാൻ തയ്യാറായി ഇരിക്ക്.
ഞാൻ വരാം.
മായ അവന് വാക്ക് കൊടുത്തു.
****
അങ്ങനെ അച്ഛനും അമ്മയ്ക്കും ഒരു കത്തെഴുതി വച്ചിട്ട് മാതാപിതാക്കളെയും രണ്ട് സഹോദരമാരെയും ഉപേക്ഷിച്ചു രാത്രിക്ക് രാത്രി മായ കാമുകനൊപ്പം ഒളിച്ചോടി.
ഡിഗ്രി കഴിഞ്ഞ പെൺകുട്ടിയാണ് മായ. അടുത്ത പഠിക്കാൻ നോക്കുന്ന കൊച്ചായിരുന്നു. മോശമില്ലാതെ പടിക്കേം ചെയ്യും. അപ്പോഴാണ് നാല് മാസം മുൻപ് ഇൻസ്റ്റാ വഴി അവൾ അവനുമായി കമ്പനി ആയത്.
നാല് മാസത്തെ പരിചയം പെട്ടെന്നാണ് അസ്ഥിക്ക് പിടിച്ച പ്രണയമായി മാറിയത്. ആദിയുടെ ഉദ്ദേശം തന്നെ അവളെ ചതിക്കാൻ ആയിരുന്നു. അവന്റെ ജോലി പെൺകുട്ടികളെ മാർവാടിക്ക് വിൽക്കുന്ന ബിസിനസ് ആണ്.
ഒരുപാട് പെൺകുട്ടികളെ പ്രേമത്തിൽ വീഴ്ത്തി അവൻ പലർക്കും വിറ്റ് കാശാക്കിയിട്ടുണ്ട്. മായയും അവനെ വിശ്വസിച്ചു. അവന്റെ ചതിക്കുഴിയിൽ വീണു. പേര് പോലും കള്ളത്തരം ആണ് അവന്റെ.
അങ്ങനെ പറഞ്ഞ പോലെ അവരുടെ ഒളിച്ചോട്ടം പ്ലാൻ ചെയ്ത ദിവസം വന്നെത്തി. അവൻ മായയെയും കൊണ്ട് ചെന്നൈക്ക് ബസ് കയറി.
അടുത്തടുത്ത സീറ്റുകളിൽ മുട്ടി ഇരുമി ഇരുന്നിട്ടും അവളെ മോശമായി ഒന്ന് തൊടുകയോ നോക്കുകയോ ചെയ്യാത്ത ആദി യെ കണ്ട് മായക്ക് ആധിയോട് ഉള്ള വിശ്വാസം കൂടി. താൻ കണ്ടെത്തിയ പുരുഷൻ നല്ലവൻ ആണെന്ന് അവൾക്ക് ഉറപ്പായി. ഈ നാല് മാസത്തിനു ഇടയ്ക്ക് മോശമായി അവൻ ഒരു വാക്ക് പോലും അവളോട് പറഞ്ഞിട്ടില്ല.
പിറ്റേന്ന് വെളുപ്പിന് ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ച് ആദി അവളേം കൊണ്ട് വാടക വീട്ടിലേക്ക് പോയി.
വീട്ടിലെത്തി ബാഗ് വച്ച ഉടനെ മായയെയും കൊണ്ട് അടുത്തുള്ള അമ്പലത്തിൽ അവൻ പോയി. ഈശ്വരനെ പ്രാർത്ഥിച്ചു കൊണ്ട് കണ്ണടച്ച് നിൽക്കുന്ന അവളുടെ കഴുത്തിൽ മഞ്ഞ ചരടിൽ കോർത്തിട്ട താലി അവൻ ചാർത്തി.
ഇന്ന് മുതൽ നീ എന്റെ ഭാര്യ ആണ് മായേ. ഇത് ഞാൻ നേരത്തെ മനസ്സിൽ കരുതിയ കാര്യമാ. നമ്മുടെ കല്യാണം കഴിഞ്ഞു. ഇവിടെ ആരു ചോദിച്ചാലും എന്റെ ഭാര്യ ആണെന്ന് പറഞ്ഞോ. ഇനി നിനക്ക് നീയും എനിക്ക് ഞാനും മാത്രം.
ആദിയുടെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു. അവളെ കാണിക്കാൻ ഉള്ള അവന്റെ അഭിനയം ആണ് അതെല്ലാം. പക്ഷേ മായയ്ക്ക് അത് മനസ്സിലായില്ല.
ആദി താലി കൂടി കെട്ടിയപ്പോൾ അവൾ മൂക്കും കുത്തി വീണു. പൊട്ടിക്കരഞ്ഞു കൊണ്ട് ആധിയേട്ടാ എന്ന് വിളിച്ചു അവൾ അവനെ കെട്ടിപിടിച്ചു.
തിരികെ വീട്ടിലേക്ക് പോണ വഴി ഒരു ഹോട്ടലിൽ കയറി അവൻ ഭക്ഷണം വാങ്ങി.
രണ്ട് പേരും ഒരുമിച്ച് ഇരുന്ന് ആഹാരം കഴിച്ചു.
രണ്ട് ദിവസം പുറത്ത് നിന്ന് കഴിക്കാം നമുക്ക്. അത് കഴിഞ്ഞു ഇവിടെ എല്ലാം സെറ്റാക്കാം.
ആദി പറഞ്ഞത് കേട്ട് അവൾ സമ്മതം അറിയിച്ചു.
ആഹാരം കഴിച്ചു കഴിഞ്ഞു അവന്റെ മടിയിൽ തല വച്ച് കിടക്കുകയാണ് മായ. ആദിയുടെ കൈ വിരലുകൾ അവളുടെ മുഖത്തും കഴുത്തിലും ഇഴഞ്ഞു നടക്കുകയാണ്.
എതിർപ്പൊന്നും കൂടാതെ അവൾ അവന് മുന്നിൽ എന്തിനും തയ്യാറായി കിടന്ന് കൊടുത്തു. കാരണം അവളുടെ മുന്നിൽ അവനിപ്പോ അവൾടെ ഭർത്താവ് ആണ്. ഇനി ആദിക്ക് തന്നിൽ പൂർണ അധികാരം ഉണ്ടെന്ന ചിന്തയാണവൾക്ക്.
ആദി പതിയെ കുനിഞ്ഞു മടിയിൽ കിടക്കുന്ന അവൾടെ മുഖത്ത് ചുണ്ടമർത്തി. ആദ്യ ചുംബനം നാണത്തോടെ ഏറ്റ് വാങ്ങി മായ കണ്ണടച്ച് കളഞ്ഞു. അതോടെ ആദിക്ക് ധൈര്യമായി.
അവനവളുടെ ചുണ്ടുകൾ ചപ്പി വലിക്കാൻ തുടങ്ങി. ഓരോ അധരങ്ങൾ വായിലാക്കി നുണഞ്ഞു. അവന്റെ കൈകൾ അവളുടെ മാറിടങ്ങളുടെ മുകളിൽ ശക്തിയായി അമർന്നു. അവയെ തഴുകി തലോടി വയറ്റിലും പുക്കിൾ ചുഴിയിലും നാവ് കൊണ്ട് ഉഴിഞ്ഞു അവൻ അവളിലെ പെണ്ണിനെ ഉണർത്തി.
നിമിഷ നേരം കൊണ്ട് ഇരുവരും നഗ്നരായി. ആദി അവളുടെ ശരീരത്തിൽ പടർന്ന് കയറാൻ തുടങ്ങി. കുറച്ചു കഴിഞ്ഞാൽ അവളെ കൊണ്ട് പോകാൻ മാർവാടി വരും. അതിന് മുൻപ് അവളെ ഭോഗിച്ചു കഴിയണം എന്ന ചിന്തയാണ് അവന്.
ആദിയെ വിശ്വസിച്ചു തന്റെ എല്ലാം അവൾ അവന് സമർപ്പിച്ചു. വികാരം വിവേകത്തെ ഭരിച്ചു. എല്ലാം കഴിഞ്ഞു അവന്റെ നെഞ്ചിൽ കിടക്കുമ്പോ ആണ് ആരോ വാതിലിൽ മുട്ടിയത്. മായയെ കൊണ്ട് പോകാൻ ആള് വന്നതാകുമെന്ന് കരുതി അവൻ അവളോട് എഴുന്നേറ്റു വസ്ത്രം ഇടാൻ പറഞ്ഞിട്ട് വാതിൽ തുറന്ന് നോക്കി.
വന്നത് പക്ഷേ പോലീസാണ്. കുറച്ചു മാസങ്ങൾ ആയി അവൻ അവരുടെ നിരീക്ഷണത്തിൽ ആയിരുന്നു. വരാൻ കുറച്ചു വൈകിയോണ്ട് മായയ്ക്ക് എല്ലാം നഷ്ടപ്പെട്ട് പോയിരുന്നു. പോലിസ് അവനെ അറസ്റ്റ് ചെയ്തു.
പോലീസ്കാരിൽ നിന്ന് തന്റെ കാമുകൻ ഒരു ചതിയൻ ആണെന്ന് അറിഞ്ഞു മായ തകർന്നു. ആത്മഹത്യയുടെ വക്കിൽ എത്തിയ അവളെ പോലിസ് കാർ വീട്ടുകാരെ വിളിച്ചു വരുത്തി ഒപ്പം അയച്ചു.
എങ്കിലും പറ്റിയ ചതി അവളെ തീരാ ദുഃഖത്തിലേക്ക് തള്ളി വിട്ടു. മകളോട് ക്ഷമിക്കാൻ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും കഴിഞ്ഞു. പക്ഷേ വീട്ടുകാരെ ചതിച്ചു ആധിയുടെ കൂടെ പോയിട്ട് അവിടേം ചതി പറ്റിയതിൽ അവൾ തകർന്ന് പോയിരുന്നു. ആരെയും ഫേസ് ചെയ്യാൻ അവൾക്ക് കഴിഞ്ഞില്ല. കാമുകന്റെ ചതിയിൽ മായയ്ക്ക് തന്നെ തന്നെ നഷ്ടപ്പെട്ട് അവളൊരു മുഴു ഭ്രാന്തി ആയി മാറിപ്പോയിരുന്നു. ഇങ്ങനെ ചതിക്കപ്പെടാൻ ഇനിയും മായമാർ ഉണ്ടാവാതിരിക്കട്ടെ.
ഹേര