ആ പുല്ലൻ പണ്ടത്തെ കലിപ്പ് ഒക്കെ കൂടെ എന്റെ മുതുകത്ത് തീർത്തു.. അത്ര തന്നെ… മനുഷ്യന് ശരീരം വേദന കാരണം ഇരിക്കാൻ മേല… “

” എടാ.. ഫീസ് അടക്കേണ്ട ലാസ്റ്റ് ഡേറ്റ് നാളെയാണ്.. നീയെന്താ പ്ലാൻ… എങ്ങിനെ അടയ്ക്കും അമ്മയോട് പറഞ്ഞോ ”

 

റൂം മേറ്റ് ആരതിയുടെ ചോദ്യത്തിന് മറുപടിയില്ലായിരുന്നു നമിതയ്ക്ക്.

 

” എനിക്കറിയില്ല. അമ്മയോട് എങ്ങിനെ പറയാനാ… അച്ഛൻ മരിച്ചേ പിന്നെ കഷ്ടപെട്ടാ അമ്മ എന്നെ നോക്കുന്നത് ഇപ്പോ ഈ കോളേജിൽ വിടുന്നതും അടുത്തുള്ള ഒരു ടെക്സ്ടൈൽസിൽ ജോലിക്ക് പോയിട്ടാ.. അപ്പോ പിന്നെ സപ്പ്ളി എഴുതാൻ ഫീസ് അടക്കണം എന്ന് എങ്ങിനെ അമ്മയോട് പറയും.. എനിക്ക് അറിയില്ല എന്ത് ചെയ്യണം എന്ന്… ”

 

ഏറെ അസ്വസ്ഥതയായി ബെഡിൽ തലകുമ്പിട്ടിരുന്നു അവൾ.

 

അല്പസമയം അ

മൗനമായി ഇരുന്ന ശേഷം പതിയെ നമിതയുടെ ചുമലിലേക്ക് കൈ വച്ചു ആരതി.

 

” എടാ.. ഇനിയേലും ഞാൻ പറഞ്ഞ കാര്യത്തെ പറ്റി നീ നല്ലോണം ഒന്ന് ആലോചിക്ക്. ഓക്കേ ആണേൽ പിന്നെ നിനക്ക് ഒരിക്കലും കാശിനു ബുദ്ധിമുട്ട് വരില്ല.. ദേ എന്നെ കണ്ടില്ലേ. ഞാൻ ഇപ്പോ എന്ത് ജോളി ആയിട്ടാ നടക്കുന്നെ.. കാണാൻ എന്നേക്കാൾ പൊളിയല്ലേ നീ.. ആ നീ ഇറങ്ങിയാൽ ചോദിക്കുന്ന കാശ് തരാൻ ആളുണ്ടാകും.. ”

 

ആ വാക്കുകൾ കേട്ട് ചെറിയൊരു നടുക്കത്തോടെ ആരതിയുടെ മുഖത്തേക്ക് നോക്കി നമിത.

 

” എടോ.. ഇതിപ്പോ അത്ര ആനകാര്യം ഒന്നും ആക്കേണ്ട.. ഇവിടിപ്പോ ഇതൊക്കെ സാധാരണമാണ്. നമ്മുടെ കോളേജിലെ എത്ര പെൺപിള്ളേർ ഇത്പോലെ നൈറ്റ് സൈഡ് ബിസിനസ്സ് ചെയ്യുന്നെന്ന് നിനക്ക് അറിയോ. പകൽ കാണുമ്പോ പക്കാ മാന്യ.. രാത്രി ആയാൽ അറിയാം ഓരോന്നിന്റെയും കയ്യിലിരിപ്പ്.. താൻ ഓക്കേ ആണേൽ ഇന്ന് ഒരു കസ്റ്റമർ ഉണ്ട്. എൻ ആർ ഐ ആണ്.. രാത്രി രണ്ടേ രണ്ട് മണിക്കൂർ രൂപ അയ്യായിരം കയ്യിൽ പിന്നെ ആളെ നല്ലോണം ഒന്ന് സുഖിപ്പിച്ചാൽ ടിപ്പ് ആയി നല്ലൊരു തുകയും കിട്ടും.. അതെങ്ങിനെ എന്നൊക്കെ ഞാൻ പറഞ്ഞു തരാം. നീ നല്ലോണം ഒന്ന് ആലോചിച്ചിട്ട് മറുപടി താ.. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.. ”

 

അത്രയും പറഞ്ഞു ആരതി എഴുന്നേറ്റു ടൗവലുമെടുത്ത് ബാത്ബ്‌റൂമിനരികിലേക്ക് നടക്കുമ്പോൾ ഏറെ അസ്വസ്ഥതയായിരുന്നു നമിത. ഇത്രയും നാളും ഈ കാര്യം സംസാരിക്കുമ്പോൾ ഉള്ള ഇഷ്ടക്കേട് ഇപ്പോൾ അവളുടെ മുഖത്ത് ആരതി കണ്ടില്ല. അതുകൊണ്ട് തന്നെ വീണ്ടും തിരിഞ്ഞു അവൽക്കരികിലേക്ക് ചെന്നു.

 

“എന്റെ നമിതേ.. ആരും ഒന്നും അറിയില്ല.. എല്ലാം സേഫ് ആണ്. നമ്മളൊന്ന് വഴങ്ങി കൊടുത്തു ന്ന് വച്ചു ഒരു നഷ്ടവും ഇല്ല.. വരുന്നവന് നമ്മൾ ആരാണെന്നോ എവിടേ ഉള്ളവർ ആണെന്നോ ഒന്നും അറിയില്ല ഫോട്ടോ പോലും മുന്നേ കാണിക്കില്ല.. ഈ കോളേജ് ലൈഫ് ഒക്കെ കഴിയുമ്പോ ഇതൊക്കെ പൂർണ്ണമായി അങ്ങ് വിട്ട്. ഏതേലും ഒരുത്തനെ കെട്ടി അവന്റൊപ്പം അങ്ങ് സെറ്റിൽ ആകണം… അത്ര തന്നെ.. ദേ എന്നെ നോക്ക്.. ഇന്നത്തേതും കൂട്ടി ഇരുപതാമത്തെ ആളിന്റെ അടുത്താ ഞാൻ പോയത്… രണ്ട് മണിക്കൂർ കൊണ്ട് ടിപ്പ് ഉൾപ്പെടെ രൂപാ ഏഴായിരം ആണ് കയ്യിൽ.ആർക്കേലും അറിയോ എനിക്കിങ്ങനെ ഒരു പരിപാടി ഉണ്ട് ന്ന്.. അതോണ്ട് നല്ലോണം ആലോചിച്ചു തീരുമാനം എടുക്ക്.. ഇപ്പോൾ നീ ഫീൽഡിൽ ഇറങ്ങിയാൽ ഇനി പഠന കാര്യം പറഞ്ഞു അമ്മയെ ബുദ്ധിമുട്ടിക്കേണ്ടി വരില്ല.. അത് ഉറപ്പ് ”

 

അത്രയും പറഞ്ഞു ആരതി വീണ്ടും തിരിഞ്ഞു ബാത്‌റൂമിലേക്ക് കയറി. നമിതായാകട്ടെ അപ്പോഴും രണ്ടു മനസ്സിൽ തന്നെയായിരുന്നു.

 

ബാത്‌റൂമിൽ കേറിയ ശേഷം പതിയെ കയ്യിൽ ഒളിപ്പിച്ചിരുന്ന ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് കാൾ ചെയ്ത് കാതോട് ചേർത്തു ആരതി.

 

” ചേട്ടാ.. ആള് തൊണ്ണൂറ് ശതമാനം ഓക്കേ ആയിട്ടുണ്ട്… ഫുൾ സെറ്റ് ആക്കി ഇന്ന് നൈറ്റ് ഇറക്കാം.. പക്ഷെ എന്റെ കമ്മീഷൻ മറക്കരുത് ”

 

പ്രതീക്ഷിച്ച മറുപടി കേട്ട് പുഞ്ചിരിയോടെ അവൾ കോൾ കട്ട്‌ ചെയ്തു.

 

” അപ്പോ ആയിരം കൂടി ടോട്ടൽ ഇന്നത്തെ വരുമാനം എണ്ണായിരം.. ”

 

ആവേശത്തോടെ ഒന്ന് തുള്ളിച്ചാടി അവൾ.

 

ആരതി കുളിച്ചിറങ്ങുമ്പോഴേക്കും നമിത ഒരു തീരുമാനത്തിൽ എത്തിയിരുന്നു.

 

” ടീ .. സേഫ് ആണ് വേറെ പ്രശ്നങ്ങൾ ഒന്നും വരില്ലെങ്കിൽ ഞാൻ റെഡിയാണ്.. ”

 

അത് കേൾക്കെ സന്തോഷത്തോടെ അവൾക്കരികിലേക്കിരുന്നു ആരതി.

 

” എടോ.. ആരും അറിയില്ല. ഫുൾ സെറ്റ് ആണ്. ഗ്രീൻ പാലസ് ഹോട്ടലിൽ നമുക്കായി സ്ഥിരം രണ്ട് റൂമുകൾ ഉണ്ട്. നിന്റെ സ്ഥലം തിരുവനന്തപുരം അല്ലെ അപ്പൊ നിന്റെ കസ്റ്റമേഴ്സ് വടക്ക് ഭാഗത്തൂന്ന് ആയിരിക്കും.. തൃശൂർ ന്ന് ഒക്കെ. സൊ ഒരു ടെൻഷനും വേണ്ട. ആരും ഒന്നും അറിയില്ല. നല്ല കാശും ടിപ്പും കിട്ടും. നീ ഇന്ന് റെഡിയായിക്കോ.. നൈറ്റ് ഒരു ചുള്ളൻ ചെക്കൻ ദുബായ് ന്ന് വരുന്നുണ്ട്. തൃശൂർ ന്ന് ആണ് വർക്ക്‌ വന്നത്. നല്ല ടിപ്പ് കിട്ടും സെറ്റ് ആയാൽ നാളെ ഈസി ആയി ഫീസ് അടക്കാം.. ”

 

ഏറെ ഉത്സാഹത്തോടെ ആരതി എഴുന്നേറ്റു പോകുമ്പോൾ നമിത ആസ്വസ്ഥയായിരുന്നു. എങ്കിലും പോകാൻ തന്നെ തീരുമാനിച്ചു അവൾ.

 

***************************

 

സമയം രാത്രി ഏഴു ആയപ്പോഴാണ് ജീവൻ എയർപോർട്ടിൽ നിന്നും പുറത്തേക്ക് വന്നത്. അവനെ കാത്ത് ഫ്രണ്ട് അനീഷ് എയർപോർട്ടിനു വെളിയിൽ നിന്നിരുന്നു.

 

“അളിയാ. ജീവാ.. ”

 

കണ്ടപാടേ ഓടി ചെന്ന് കെട്ടിപ്പിടിച്ചു അനീഷ്.

 

” ഡാ എല്ലാം സെറ്റ് അല്ലെ.”

 

ജീവന് ചോദിക്കാൻ ഉള്ളത് അതായിരുന്നു.

 

” സെറ്റ് ആണ് മച്ചാ.. ഇരുപത്തഞ്ചു വയസ്സുള്ള നല്ലൊരു കിളി.. ഫ്രഷ് ആണ്.. നേരെ ഗ്രീൻ പാർക്ക്‌ ഹോട്ടൽ.. ”

 

വഷളൻ ചിരിയോടെയാണ് അനീഷ് മറുപടി പറഞ്ഞത് അത് കേട്ടപാടെ ആകെ ആശ്വാസമായി ജീവന്.

 

” അറിയാലോ അളിയാ. എന്റെ എത്ര നാളത്തെ ആഗ്രഹം ആണ്. ദുബായിൽ ചേട്ടനൊപ്പം ആയോണ്ട് ഒന്നും നടക്കില്ല. അതാ തിരുവനന്തപുരത്ത് ഇറങ്ങേണ്ട ഞാൻ ഇന്ന് ഇവിടെ കൊച്ചിയിൽ ഇറങ്ങിയേ.. നിന്റെ ഹൌസ് വാമിങ് ചടങ്ങിൽ പങ്കെടുത്ത് നാളെ ഉച്ചയോടെ വീട്ടിൽ എത്തുമെന്നാ പറഞ്ഞേക്കുന്നെ.. ഇന്നത്തെ കാര്യം നടന്നാൽ എവിടേലും ഒരു റൂം എടുത്ത് നമുക്ക് പൊളിക്കാം എന്നിട്ട് നാളെ രാവിലെ ഞാൻ നേരെ തിരുവനന്തപുരത്തിനു വിടും.”

 

എല്ലാത്തിനും വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു ജീവന്റെ പക്കൽ..

 

” എന്നാ പിന്നെ വാ മച്ചാ.. നേരെ ഹോട്ടലിലേക്ക് പോകാം.. അവിടെ എല്ലാം സെറ്റ് ആണ്. ”

 

ജീവന്റെ ലഗേജുകൾ കാറിന്റെ ഡിക്കിയിൽ എടുത്തു വച്ചു അനീഷ്. നിമിഷങ്ങൾക്കകം അവർ അവിടെ നിന്നും ഹോട്ടൽ ലക്ഷ്യമാക്കി പാഞ്ഞു.

 

” എടാ ഞാൻ ഇത് ഫസ്റ്റ് ടൈം ആണ്.. എങ്ങിനെ തുടങ്ങണം എന്നൊന്നും അറീല മാത്രമല്ല എനിക്ക് ഒരു പരിചയവും ഇല്ലാത്ത കുട്ടി അല്ലെ… ”

 

യാത്രയിൽ തന്റെ ടെൻഷൻ അനീഷിനെ കൂടി അറിയിച്ചു ജീവൻ.

 

” എടാ.. അതൊക്കെ സിമ്പിൾ.. പെങ്കൊച്ചിനെ ഒക്കെ വേഗം പരിചയം ആയിക്കോളും.. പിന്നെ നീ ഒരു കാര്യം ചെയ്യ് പണ്ട് പ്ലസ് ടു ന് പഠിച്ചപ്പോൾ നീ കൊതി മൂത്ത് ആത്മാർഥ പ്രണയവുമായി പിന്നാലെ നടന്നിട്ട് ഒടുക്കം നിന്നെ നാണം കെടുത്തിയ ആ പെണ്ണില്ലേ അവളാണ് ഇവൾ എന്ന് ഓർത്തിട്ട് തകർത്തോ. അവളെ ഓർക്കുമ്പോ ഇപ്പോഴും നീ മൂഡ് ആകാറുണ്ട് എന്നല്ലേ പറയാറ്.. ”

 

അനീഷ് പറഞ്ഞ ആ ഐഡിയ ജീവന് ബോധിച്ചു.

 

” അത് പൊളിച്ചു അളിയാ.. അവളെ ഒന്ന് ഓർത്താൽ മതി ഞാൻ മൂഡ് ആകും. അത്രയ്ക്ക് സൂപ്പർ ആയിരുന്നു കാണാൻ. പക്ഷെ സ്റ്റാറ്റസിനു ചേരില്ലെന്ന് പറഞ്ഞു കൂട്ടുകാരുടെ മുന്നിൽ വച്ചാ അവള് എന്നെ ഇൻസൾട്ട് ചെയ്തെ.. അതോർക്കുമ്പോ ആ മൂഡ് താനേ പോകേം ചെയ്യും.. ”

 

ആ ഓർമ്മകൾ ജീവന്റെ മുഖത്ത് നിരാശ പടർത്തി.

 

” ഡാ.. അതൊക്കെ വിട്ടേ.. നീ വേറൊന്നും ചിന്തിക്കേണ്ട.. അവളാണ് ഇവൾ.. അത്ര മാത്രം ചിന്തിച്ചാൽ മതി എന്നിട്ട് തകർത്തേക്ക്.. ”

 

കൃത്യ സമയത്ത് ഇടപെട്ട് അനീഷ് വീണ്ടും അവനെ ഉന്മേഷവാനാക്കി.

 

” അവളൊക്കെ ഇപ്പോ ഏതേലും കാശ് കാരനെയും കെട്ടി യൂ കെ യിലോ മറ്റോ സെറ്റിൽഡ് ആയിക്കാണും.. ”

 

ആത്മഗതത്തോടെ പതിയെ സീറ്റിലേക്ക് ചാഞ്ഞു ജീവൻ. അപ്പോഴേക്കും അവർ ലക്ഷ്യ സ്ഥാനത്തോടടുത്തിരുന്നു.

 

*****************************

 

പറഞ്ഞ പ്രകാരം കൃത്യം എട്ട് മണിക്ക് തന്നെ ആരതിയ്ക്കൊപ്പം ഹോട്ടലിൽ എത്തി നമിത..

അവൾ ആകെ അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു. എന്നാൽ ഒറ്റ നോട്ടത്തിൽ തന്നെ ഏജന്റ് ഫ്ലാറ്റ് ആയി.

 

” ആരതി..ഇവള് കൊള്ളാലോ.. താൻ പറഞ്ഞപ്പോ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല. ഇത് ഞാൻ കുറെ കാശുണ്ടാക്കും.. നീ നമ്മടെ രീതികൾ ഒന്ന് പറഞ്ഞേക്കണേ.. ”

 

അയാൾ പറഞ്ഞു നിർത്തുമ്പോൾ ഒന്ന് പുഞ്ചിരിച്ചു ആരതി.

 

” ഏറ്റു ചേട്ടാ.. ഇന്നത്തെ കാര്യം കഴിയട്ടെ നാളെ അവൾക്ക് ഇച്ചിരി കാശിന്റെ ആവശ്യം ഉണ്ട്. അതാ ഇന്ന് തന്നെ ഇറങ്ങിയേ.. നാളത്തെയോ മാറ്റന്നാളത്തേയോ രാത്രി ചേട്ടന് തരാം അവളെ.. ”

 

ആ മറുപടിയിൽ തൃപ്തനായിരുന്നു ഏജന്റ്.

 

ആരതി കാട്ടിക്കൊടുത്ത ഹോട്ടൽ മുറിയിലേക്ക് കയറുമ്പോൾ വല്ലാത്ത പേടി തോന്നി നമിതയ്ക്ക്.

 

” ആരതി പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലെ.. എനിക്കാകെ ഒരു പേടി ആദ്യമായിട്ട് അല്ലെ എന്താ എങ്ങിനാ എന്നൊന്നും അറില്ല.. ”

 

അവളുടെ പതർച്ച കണ്ട് പതിയെ ചുമലിൽ തട്ടി ആരതി.

 

“എടോ ഒന്നുമില്ല.. നല്ലോണം ചിരിച്ചങ്ങ് നിന്നാൽ മതി ചെയ്യാനുള്ളതൊക്കെ വരുന്ന ആള് ചെയ്തോളും പിന്നെ കുറെ വീഡിയോസ് നമ്മൾ ഒന്നിച്ചിരുന്ന് കണ്ടതൊക്കെ മറന്നോ നീ.. അതൊക്കെ ഒന്ന് മനസ്സിൽ ഓർത്തു വച്ചോ..ഉപയോഗപ്പെടും ”

 

അത്രയും പറഞ്ഞു തിരിഞ്ഞ ആരതി വീണ്ടും എന്തോ ഓർത്തു നിന്നു..

 

” ടീ.. ഞാൻ തന്ന സേഫ്റ്റി കയ്യിൽ ഉണ്ടല്ലോ അല്ലെ ”

 

“ഉണ്ട്… എന്തെ.. ”

 

സംശയത്തോടെ നമിത നോക്കുമ്പോൾ ഒന്ന് പുഞ്ചിരിച്ചു അവൾ.

 

” അത് മസ്റ്റ്‌ ആണ് മോളെ അതില്ലാണ്ട് സമ്മതിക്കരുത് പണി പാളും ”

 

പുഞ്ചിരിയോടെ തന്നെ ആരതി പുറത്തേക്ക് പോകുമ്പോൾ ഏറെ വീർപ്പുമുട്ടലോടെ പതിയെ ബെഡിലേക്കിരുന്നു നമിത.

 

‘ദൈവമേ.. പ്രശ്നം ഒന്നും ഉണ്ടാകല്ലേ..’

 

മനസ്സിൽ പ്രാർത്ഥിച്ചു അവൾ. ഒരു നിമിഷം അമ്മയെ ഓർത്തു പോയി..

 

‘ അമ്മയെങ്ങാൻ ഈ കാര്യം അറിഞ്ഞാൽ… ‘

 

ബാക്കി ചിന്തിക്കുവാൻ പോലും കഴിയുമായിരുന്നില്ല നമിതയ്ക്ക്.

 

ആരതി പുറത്തെത്തുമ്പോൾ അവിടെ അനീഷിന്റെ കാർ വന്നു നിന്നിരുന്നു. അവനെ കണ്ട പാടെ അരികിലേക്ക് ചെന്നു അവൾ

 

” അനീഷേ.. സെറ്റ് ആണ്. കക്ഷി നൂറ്റി മൂന്നിൽ ഉണ്ട്.”

 

“ആഹാ… പൊളി.. ”

 

ആവേശത്തോടെ തന്നെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി അനീഷ് ഒപ്പം ജീവനും.

 

“ഇതാണ് എന്റെ ഫ്രണ്ട് ജീവൻ.. ”

 

ജീവനെ ആരതിയ്ക്ക് പരിചയപ്പെടുത്തി അനീഷ്.

 

” ചേട്ടാ.. ആള് ഫ്രഷ് ആണ് കേട്ടോ ഒരു മയത്തിൽ ഒക്കെ വേണേ.. ”

 

ചെറിയൊരു കമന്റോടു കൂടിയാണ് ആരതി ജീവന് കൈ കൊടുത്തത്. ആ കമന്റ് കേട്ട് അവനു അല്പം നാണം തോന്നാത്തിരുന്നില്ല.

 

” എന്നാ പിന്നെ നീ വിട്ടോ.. ഞാൻ ആ ഏജന്റിന് കാശ് കൊടുത്തിട്ട് പാർക്കിങ്ങിൽ കാണും. റൂം നമ്പർ നൂറ്റി മൂന്ന്. കാര്യം കഴിഞ്ഞു വിളിക്ക് ”

 

അനീഷ് പറഞ്ഞത് കേട്ട് ചങ്കിടിപ്പോടെയാണ് ജീവൻ ഹോട്ടലിനുള്ളിലേക്ക് കയറിയത്. നാളുകൾ കുറെയായി ഉള്ളിൽ ഉള്ള മോഹം അതാണ് ഇന്ന് നടക്കാൻ പോകുന്നത്.

 

ചെറിയൊരു പതർച്ചയോടെയാണ് അവൻ റൂം നമ്പർ നൂറ്റിമൂന്നിന് മുന്നിൽ എത്തിയതും

 

‘ ദൈവമേ.. അകത്തേക്ക് കേറുമ്പോ ഈ വിറയൽ ഒക്കെ മാറ്റിയേക്കണേ.. അല്ലേൽ ആ കൊച്ചു വിചാരിക്കും എന്നെ കൊണ്ട് ഒന്നും പറ്റില്ലെന്ന് ‘

 

പ്രാർത്ഥനയോടെ ധൈര്യം സംഭരിച്ചു പതിയെ ഡോർ തുറന്നു ജീവൻ.

 

ഉള്ളിൽ ഇരുന്ന നമിതയും ശബ്ദം കേട്ട് ചെറിയൊരു ഞെട്ടലോടെ ചാടി എഴുന്നേറ്റു തിരിഞ്ഞു. എന്നാൽ പരസ്പരം കണ്ട പാടെ ഒരു നിമിഷം രണ്ട് പേരും നടുങ്ങി പോയി..

 

” നമിതേ.. നീ.. നീയോ.. ”

 

” ജീ….ജീവാ.. നീ…”

 

അല്പസമയം രണ്ടാളും ഒന്നും മിണ്ടുവാൻ കഴിയാതെ അങ്ങിനെ നോക്കി നിന്നു.

 

അല്പം മുൻപ് എയർപോർട്ടിൽ നിന്നും വരുന്ന വഴി ജീവനും അനീഷും സംസാരിച്ച ആ പഴയ കാമുകി… ജീവനെ ഇൻസൾട്ട് ചെയ്തു വിട്ട ആ പെൺകുട്ടി അത് നമിതയായിരുന്നു. ഇന്നിപ്പോ ഇങ്ങനൊരു സാഹചര്യത്തിൽ രണ്ടാളും പരസ്പരം കണ്ട് മുട്ടിയപ്പോൾ ഉള്ള ഞെട്ടൽ ചെറുതൊന്നുമല്ലായിരുന്നു.

“നമിത.. നീ.. നീ എങ്ങിനെ ഇവിടെ.. ഈ സാഹചര്യത്തിൽ.. ”

 

അന്ധാളിപ്പോടെ പതിയെ അവൾക്ക് മുന്നിലേക്ക് ചെന്നു ജീവൻ.

 

” അത്.. അത് പിന്നെ. ഇങ്ങനൊക്കെ ആയി എല്ലാം.. ”

 

മറുപടി പറയുമ്പോൾ വല്ലാത്ത ചളിപ്പ് അനുഭവപ്പെട്ടു നമിതയ്ക്ക്.

 

” എടീ.. നിന്റെ അച്ഛൻ വല്യ ബിൽഡിങ് കോൺട്രാക്ടർ ഒക്കെ അല്ലാരുന്നോ.. അത് പറഞ്ഞല്ലേ അന്ന് നീ എന്നെ പുച്ഛിച്ചു നാണം കെടുത്തിയത് എന്നിട്ട് എന്താ പറ്റിയെ. ”

 

അതിശയമായിരുന്നു ജീവന്.

 

” അത് പിന്നെ.. അച്ഛന്റെ ബിസിനസ്സ് പൊളിഞ്ഞു വർക്ക്‌ ഇല്ലാതെ ആയി പിന്നീട് മരണപ്പെട്ടു… അതോടെ കുറച്ചു കടം ഒക്കെ വന്നത് തീർക്കാൻ എല്ലാം വിറ്റു അങ്ങിനൊക്കെ ”

 

വളരെ ചുരുക്കി അവനു മറുപടി കൊടുക്കവേ ഉള്ളിൽ ചെറിയൊരു ഭയം തോന്നി നമിതയ്ക്ക്. കാരണം ഇങ്ങനൊരു സ്ഥലത്ത് വച്ചു പരിചയം ഉള്ള ഒരാൾ തന്നെ കണ്ടാൽ അത് നാടിലോ വീട്ടിലോ അറിയുമോ എന്ന ചിന്ത അവളെ അലട്ടി.

 

അല്പസമയം മൗനമായി നിന്ന ശേഷം പതിയെ ബെഡിലേക്ക് ഇരുന്നു ജീവൻ.

 

” എനിക്കിത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.. നിനക്കറിയോ നമിത.. നിന്നെ എനിക്ക് എന്ത് ഇഷ്ടമായിരുന്നു … എന്നിട്ട് നീ അന്ന് കൂട്ടുകാരുടെയൊക്കെ മുന്നിൽ വച്ചു എന്നെ നാണം കെടുത്തിയപ്പോൾ പിന്നെ എത്ര നാൾ അതും പറഞ്ഞു അവര് എന്നെ കളിയാക്കിട്ടുണ്ട് എന്നറിയോ.. പക്ഷെ അപ്പോഴും എന്റെ ഉള്ളിൽ നിന്നോടുള്ള ഇഷ്ടം കുറഞ്ഞിരുന്നില്ല.. ഇപ്പോ പോലും ഇങ്ങനൊരു ആഗ്രഹം തോന്നി വന്നപ്പോൾ ഇവിടുള്ളത് ഏത് പെണ്ണ് ആയാലും അവളെ നീ ആയി കണ്ട് ആഗ്രഹം തീർക്കാൻ ആണ് ഞാൻ കൊതിച്ചത്”

 

ആ വാക്കുകൾ കേട്ട് അതിശയത്തോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നമിത.

 

” അത്രയ്ക്കു ഇഷ്ടമായിരുന്നോ നിനക്ക് എന്നെ .. എന്റെ തെറ്റാണ് ജീവൻ. അന്ന് കാശിന്റെ അഹങ്കാരത്തിൽ നിന്നെ പുച്ഛിച്ചു. ഇന്നിപ്പോ അതെ കാശിനു വേണ്ടി ദൈവം എന്നെ നിന്റെ മുന്നിൽ ഇങ്ങനെ കൊണ്ടെത്തിച്ചു.. ”

 

ആ വാക്കുകളിൽ പണ്ടത്തെ അഹങ്കാരമില്ലായിരുന്നു.

 

” ഇത്.. ആദ്യമായാണോ നീ.. ”

 

സംശയത്തോടെ ജീവൻ ഒന്ന് നോക്കി അവളെ…

 

” അതെ ഡാ.. ആദ്യമായി ആണ്.. കാശിനു അത്യാവശ്യം വന്നത് കൊണ്ടാണ്.. ”

 

ആ മറുപടി കേട്ട് പതിയെ എഴുന്നേറ്റു അവൻ.ശേഷം പതിയെ നമിതയെയും പിടിച്ചെഴുന്നേൽപ്പിച്ചു.

 

“ഞാൻ ഒരുപാട് കൊതിച്ചതാ ഈ നിമിഷം. ഇങ്ങനെ ഞാനും നീയും ഒരുമിച്ച് ഒരു ബെഡ്‌റൂമിൽ.. അത് പക്ഷെ നമ്മുടെ ആദ്യരാത്രി ആയിരുന്നു..”

 

അത്രയും പറഞ്ഞു പതിയെ അവളെ തന്റെ മാറോട് ചേർത്തു ജീവൻ.

 

” നിന്നോടുള്ള എന്റെ പ്രണയം അതിപ്പോഴും അങ്ങിനെ തന്നെയുണ്ട് നമിത.. ”

 

ആ വാക്കുകൾ. കേൾക്കെ അവിശ്വസനീയമായി പതിയെ തലയുയർത്തി അവൾ.

 

” സത്യമാണോ.. ”

 

മറുപടി പറഞ്ഞില്ല ജീവൻ അവളുടെ മിഴികളിൽ തന്നെ അങ്ങിനെ നോക്കി നിന്നു അവൻ.

 

*****************************

 

പുറത്ത് കാർ പാർക്കിങ്ങിൽ ആയിരുന്നു അനീഷ്. ഏറെ സന്തോഷവാനായി ഹോട്ടലിൽ നിന്നുമിറങ്ങി വരുന്ന ജീവനെ കണ്ട് പതിയെ കാറിൽ നിന്നും പുറത്തേക്കിറങ്ങി അവൻ.

 

” എന്താ അളിയാ.. പൊളിച്ചെന്ന് തോന്നുന്നല്ലോ.. നല്ല ഹാപ്പി ആണലോ ”

 

അനീഷിന്റെ കമന്റ് കേട്ട് അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു ജീവൻ.

 

” ഡാ.. ആകെ ഞെട്ടൽ ആയി പോയി.. ഇത് അവളാ.. നമിത.. എന്റെ ആ പഴയ പ്ലസ് ടു… ”

 

“ങേ…! അവളോ.. അവങ്ങിനെ ഇവിടെ..”

 

അനീഷ് അവിശ്വസനീയമായി നോക്കി.

 

“ടാ അവരിപ്പോ പഴേ പോലല്ല അവളുടെ അച്ഛനൊക്കെ മരിച്ചു സാമ്പത്തികമായി ഒക്കെ തകർന്ന് ഇപ്പോ പോക്കറ്റ് മണിക്ക് വേണ്ടിയാ അവൾ.. ”

 

മറുപടി പറഞ്ഞു കൊണ്ട് കാറിലേക്ക് കയറി ജീവൻ ഒപ്പം അനീഷും.

 

” ടാ.. എന്നിട്ട്.. എന്തായി.. ”

 

ആകാംഷയായിരുന്നു അനീഷിന്..

 

“എന്താകാൻ.. പണ്ട് തൊട്ടേ ഉള്ള കൊതിയല്ലേ ആശ തീരുവോളം അറുമാദിച്ചു… രണ്ടായിരം രൂപ ടിപ്പും കൊടുത്ത് അത്ര തന്നെ ”

 

ആ മറുപടി അനീഷ് ഒട്ടും പ്രതീക്ഷിച്ചില്ല.

 

” ടാ.. കോപ്പേ എന്താ നീ ഈ പറയുന്നേ.. അത്രയ്ക്ക് ആഗ്രഹിച്ചിരുന്നതല്ലേ നീ അവളെ എന്നിട്ട് ആ അവളെ ഇങ്ങനൊരു സാഹചര്യത്തിൽ കാണുമ്പോൾ സ്വാഭാവികമായും ജീവിതത്തിലേക്ക് വിളിച്ചൂടെ നിനക്ക് പഴേ ഇഷ്ടം നേടിയെടുക്കാനുള്ള നല്ലൊരു ചാൻസ് അല്ലെ ഇത്.. ”

 

അനീഷ് സീരിയസ് ആയി ചോദിക്കുമ്പോൾ അവന്റെ മുഖത്തേക്ക് അല്പസമയം നോക്കി ഇരുന്ന ശേഷം പൊട്ടിച്ചിരിച്ചു ജീവൻ..

 

” പിന്നേ .. ജീവിതത്തിലേക്കു ക്ഷണിക്കുന്നു.. ആഗ്രഹിച്ചു പിന്നാലെ ചെന്നപ്പോ അവള് കാശിന്റെ അഹങ്കാരത്തിൽ എന്നെ വെറും പട്ടി ആക്കി . നിനക്ക് അറിയോ അന്ന് കൂട്ടുകാരുടെ മുന്നിൽ നാണം കെട്ടത് മാത്രം അല്ല ആരോ പറഞ്ഞു വിവരം അറിഞ്ഞിട്ട് കലി കേറി അച്ഛൻ ചട്ടുകം ചൂടാക്കി എന്റെ കുണ്ടിക്ക് വച്ചു തന്നു.. അതിന്റെ പാട് ഇപ്പോഴും ഉണ്ട്… എന്നിട്ട് എന്നെ സ്കൂളും മാറ്റി. പിന്നെ കുറെ നാള് അതിന്റെ പേരിൽ നാണക്കേടും വിഷമവും ഒക്കെ ആയി നടന്നിട്ടുണ്ട് ഞാൻ … എന്നിട്ടിപ്പോ അവളെ ഇങ്ങനെ കയ്യിൽ കിട്ടുമ്പോ ആ മധുര പ്രതികാരം തീർത്തില്ലേൽ പിന്നെ ഞാൻ വെറും ഉണ്ണാക്കൻ ആയി പോവില്ലേ.. അല്ല പിന്നെ.. അന്ന് പ്ലസ് ടു വിനു പഠിക്കുമ്പോ അവളോട് തോന്നിയ ആശയാണ് ഉള്ളിൽ കിടന്ന് പെരുകി പെരുകി ഇന്നിപ്പോ ഈ ഹോട്ടലിന് മുന്നിൽ എന്നെ എത്തിച്ചത്.. എന്നിട്ട് അതേ ആശ അവള് വഴി തന്നെ തീർത്തു.. അറുമാദിച്ചു.. ഞാൻ ഇപ്പോ ഫുൾ ഹാപ്പി നീ വണ്ടി ഏതേലും ബാറിലേക്ക് വിട്.. ഇന്ന് കുടിച്ചു മരിക്കണം എനിക്ക് ”

 

ആകെ സന്തോഷവാനായിരുന്നു ജീവൻ. ഒക്കെയും കേട്ട് ആകെ കിളി പോയ അവസ്ഥയായി അനീഷിനും.

 

” ന്റെ പൊന്നളിയാ.. നമിച്ചു നിന്നെ .. ”

 

കൈ കൂപ്പി തൊഴുതു കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു അനീഷ്. നിമിഷങ്ങൾക്കകം അടുത്ത ബാർ ലക്ഷ്യമാക്കി ആ കാർ നീങ്ങി.

 

****************************

 

“എന്നിട്ട്…അവൻ കാര്യം നടത്തി പോയോ.. വേറൊന്നും പറഞ്ഞില്ലേ..”

 

തിരികെ മുറിയിലെത്തി നമിത പറഞ്ഞത് മുഴുവൻ കേൾക്കെ അതിശയമായി ആരതിക്ക്..

 

” പറഞ്ഞു.. എന്നെ ഇവിടെ കണ്ട കാര്യം ആരോടും പറയില്ലെന്നും തിരികെ പോകുന്നെന്ന് മുന്നേ ഒരു ദിവസം കൂടി വരുമെന്നും..”

 

ആ മറുപടിയിൽ നിരാശ നിറഞ്ഞിരുന്നു. ഒരുപക്ഷെ ജീവൻ തന്നെ അവന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചേക്കും എന്ന് തന്നെ നമിതയും പ്രതീക്ഷിച്ചിരുന്നു.

 

“ബെസ്റ്റ്.. പറഞ്ഞിട്ട് കാര്യം ഇല്ല. പണ്ട് അഹങ്കാരം കാണിക്കുമ്പോ ഓർക്കണമായിരുന്നു ”

 

ചെറിയൊരു കുത്ത് കുത്താൻ മറന്നില്ല ആരതി.

 

“പിന്നെ.. കോപ്പ്.. നീ അല്ലെ എന്നോട് പറഞ്ഞെ ഒരേ സ്ഥലത്തു ന്ന് ആരും വരില്ലെന്നും വടക്കൂന്ന് ആകും ന്ന് ഒക്കെ.. എന്നിട്ടെങ്ങിനെയാ കൃത്യമായി ഇവൻ വന്നേ..”

 

ആകെ കലി കയറി നമിതയ്ക്ക്..

 

” എടീ അത് പിന്നെ അവന്റെ കൂടെ ഉള്ള ആ അനീഷ് അവൻ തൃശ്ശൂർ കാരൻ ആണ് അവനാണ് ബുക്ക്‌ ചെയ്തത് ഞാൻ അറിഞ്ഞോ ഒപ്പം വരുന്നത് തിരുവനന്തപുരം കാരനാണെന്ന്.. ”

 

ആരതി വീണ്ടും കയ്യൊഴിഞ്ഞു..

 

” എന്തായാലും… ആദ്യത്തെ അനുഭവം എങ്ങനുണ്ടായിരുന്നു.. പൊളിച്ചോ… നല്ല കാശ് കിട്ടിക്കാണുമല്ലോ ”

 

കള്ളചിരിയോടെ വീണ്ടും ആരതി അത് ചോദിക്കുമ്പോ കലി കയറി തലയിണ എടുത്ത് അവൾക്ക് നേരെ എറിഞ്ഞു നമിത..

 

” പിന്നെ… കോപ്പ്.. ആ പുല്ലൻ പണ്ടത്തെ കലിപ്പ് ഒക്കെ കൂടെ എന്റെ മുതുകത്ത് തീർത്തു.. അത്ര തന്നെ… മനുഷ്യന് ശരീരം വേദന കാരണം ഇരിക്കാൻ മേല… ”

 

പിറു പിറുത്തു കൊണ്ട് ബെഡിലേക്ക് ചാഞ്ഞു നമിത. പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല ആരതി. പതിയെ തന്റെ ഫോൺ എടുത്ത് വാട്ട്സാപ്പിൽ ഏജന്റിന് ഒരു മെസേജ് ടൈപ്പ് ചെയ്ത് അയച്ചു.

 

‘ചേട്ടാ.. ചേട്ടന്റെ കേസ് ഒരു രണ്ട് മൂന്ന് ദിവസം കഴിയട്ടെ… ഇന്ന് വന്നവൻ ഇവളുടെ നെയ്യെടുത്തു.. ഇനീപ്പോ ക്ഷീണം മാറാൻ രണ്ട് ദിവസം കഴിയണം.. ‘

 

 

ആ സമയം ബാറിൽ അറുമാദിപ്പ് തുടങ്ങിയിരുന്നു ജീവനും അനീഷും.

 

(ശുഭം )

 

പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *