(രചന: ഹേര)
ഇങ്ങോട്ട് നീങ്ങി കിടക്കെടി എരണം കെട്ടവളെ.
പച്ച തെറിയുടെ അകമ്പടിയോടെ മധുവിൽ നിന്നും വീണ വാക്കുകൾ കേട്ട് സുന്ദരി ഞെട്ടി.
സുന്ദരിയുടെയും മധുവിന്റെയും ആദ്യ രാത്രിയായിരുന്നു അന്ന്. കറുത്ത് കരി വീട്ടി പോലിരിക്കുന്ന സുന്ദരിക്ക് കല്യാണം നടക്കാതെ വന്നപ്പോൾ അയൽ ഗ്രാമത്തിൽ നിന്നും വന്ന മധുവിന്റെ ആലോചന ഒന്നും ആലോചിക്കാതെ സുന്ദരിയുടെ അച്ഛൻ നടത്തി. സ്ത്രീധനം മോഹിച്ചാണ് മധു സുന്ദരിയെ കല്യാണം കഴിച്ചത്. ജപ്തിയുടെ വക്കിലിരുന്ന അവരുടെ വീട് രക്ഷിക്കാൻ അവർക്ക് ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു.
തന്നെ ഒട്ടും ഇഷ്ടമല്ലാതെയാണ് മധു കെട്ടുന്നത് എന്ന് സുന്ദരിക്കും അറിയാമായിരുന്നു. പക്ഷേ വീട്ടുകാരെ അനുസരിക്കുകയല്ലാതെ അവൾക്ക് വേറെ വഴിയില്ലായിരുന്നു.
മധുവിന്റെയും സുന്ദരിയുടെയും ആദ്യ രാത്രിയാണ് ഇന്ന്. മധു പക്ഷേ അന്ന് കുടിച്ചിട്ടാണ് വന്നതെന്ന് അറിഞ്ഞതും അവൾക്ക് ഭയമായി. കാരണം സുന്ദരിയുടെ വീടിന് തൊട്ടടുത്തുള്ള വീട്ടിലെ ചേട്ടൻ കുടിച്ചു വന്നിട്ട് ഭാര്യയെ തല്ലുന്നതും ലൈംഗികമായി ഉപദ്രവിക്കുന്നതും ഒക്കെ അയൽവക്കത്തെ ചേച്ചി സുന്ദരിയോട് സങ്കടം പറഞ്ഞിട്ടുണ്ട്.
അച്ഛൻ തനിക്ക് കല്യാണം ആലോചിച്ചപ്പോൾ കുടിയും വലിയയും ഇല്ലാത്ത ഒരാളെ മാത്രം മതിയെന്ന് മാത്രേ സുന്ദരി പറഞ്ഞിരുന്നുള്ളൂ. സുന്ദരി കാരണം അവളുടെ താഴെയുള്ളവരുടെ കല്യാണം നടക്കാതിരുന്നത് കൊണ്ട് കുടിയും വലിയും ഉള്ളവനാണെന്ന് അറിഞ്ഞിട്ടും സുന്ദരിയുടെ അച്ഛൻ അവളെ മധുവിനെ കെട്ടിച്ചു കൊടുത്ത് ഭാരം ഒഴിവാക്കുകയായിരുന്നു.
കുടിച്ചിട്ടു വന്ന മധു കട്ടിലിന്റെ അരികിൽ പേടിച്ചു വിറച്ച് കിടന്നിരുന്ന സുന്ദരിയെ തന്റെ അടുത്തേക്ക് പിടിച്ചു വലിച്ചു.
മധുവേട്ടാ വേണ്ട… എനിക്ക് പേടിയാ. എന്നെ ഒന്നും ചെയ്യല്ലേ.
സുന്ദരി പേടിച്ച് കരഞ്ഞു.
മിണ്ടാതെ അടങ്ങി കിടക്കടി.
മദ്യത്തിന്റെ മണം എനിക്ക് അറപ്പാണ്. കുടിച്ചിട്ട് വരുന്നത് കണ്ടാലേ എനിക്ക് പേടിയാകും. നമ്മുടെ ആദ്യരാത്രി അല്ലേ ഇന്ന്. ഇന്നെങ്കിലും മധുവേട്ടന് കുടിക്കാതിരുന്നു കൂടായിരുന്നോ.
കൂടിയും വലിയും ഒക്കെ മധു പണ്ടേ തുടങ്ങിയത് തന്നെയാ. എന്നെ ഉപദേശിക്കാൻ ഒരു നീ വരണ്ട. കേട്ടോടി പട്ടിച്ചി.
കുടിച്ചിട്ട് എന്നെ തൊടാൻ ഞാൻ സമ്മതിക്കില്ല.
നിന്നെ തൊടാൻ എനിക്ക് നിന്റെ സമ്മതമൊന്നും വേണ്ട. കറുത്ത് തടിച്ചു പോത്തിനെ പോലിരിക്കുന്ന നിന്നെ കണ്ടാൽ എനിക്ക് ഒരു വികാരവും തോന്നില്ല. കുടിച്ചിട്ട് വന്നിട്ട് തന്നെ നിന്റെ ഈ കറുത്ത മോന്ത കാണുമ്പോൾ എനിക്ക് അറപ്പ് ആണ് തോന്നുന്നത്. ചുമ്മാതല്ലടി ഇരുപത്തി എട്ട് വയസ്സായിട്ടും നീ കെട്ട ചരക്കായി നിന്ന് പോയത്. നിന്റെ മോന്ത കണ്ടാൽ ഒരുത്തനും കെട്ടാൻ തോന്നില്ല.
ഭർത്താവിന്റെ അധിക്ഷേപം കേട്ട് സുന്ദരിക്ക് ഭയങ്കര സങ്കടമായി.
എന്നെ കാണുന്നത് നിങ്ങൾക്ക് വെറുപ്പ് ആണ്. പക്ഷേ എന്റെ അച്ഛൻ എനിക്ക് തന്ന കാശിനോട് നിങ്ങൾക്ക് ഒരു വെറുപ്പും ഇല്ലായിരുന്നല്ലോ. സ്ത്രീധനത്തിന് വേണ്ടിയാണ് നിങ്ങൾ എന്നെ കല്യാണം കഴിച്ചത് എന്ന് എനിക്ക് നന്നായി അറിയാം.
അതേടി സ്ത്രീധനം കിട്ടാൻ വേണ്ടി തന്നെയാണ് നിന്നെ ഞാൻ കല്യാണം കഴിച്ചത്. കുറച്ചു കഴിഞ്ഞാൽ നിന്നെ ഞാൻ ഉപേക്ഷിക്കുകയും ചെയ്യും. അല്ലാതെ ജീവിതകാലം മുഴുവനും കറുത്ത് പോത്തിനെ പോലെയുള്ള നിന്നെ ആരെങ്കിലും ചുമലിൽ എടുത്തു കൊണ്ട് നടക്കുമോ.
ഭർത്താവിന്റെ മനസ്സിലിരിപ്പ് കേട്ടതും സുന്ദരിക്ക് ഹൃദയം വേദനിച്ചു.
എന്നാലും ആരാടീ നിനക്ക് സുന്ദരി എന്ന് പേരിട്ടത്. എന്റെ കൂട്ടുകാർ വരെ എന്നെ കളിയാക്കുകയാണ്. ഒരു സുന്ദരി കോത വന്നിരിക്കുന്നു. ത്ഫൂ…
മധു കാർക്കിച്ചു തുപ്പി.
അവന്റെ അപമാനങ്ങൾ അവൾക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
നിന്റെ ഈ കറുത്ത് തടിച്ച ശരീരത്തിൽ എന്തൊക്കെയാ ഉള്ളത് എന്ന് ഞാനും കൂടി കാണട്ടെ. മുഖത്തിനോ ഭംഗിയില്ല നിന്റെ ശരീരത്തിന് എങ്കിലും അത് ഉണ്ടോ എന്ന് ഞാൻ ഒന്ന് അറിയട്ടെ.
മധു അവള്ടെ സാരിയിൽ പിടിച്ചു വലിച്ചു.
വേണ്ട മധു ഏട്ടാ. കുടിച്ചിട്ട് എന്നെ തൊടാൻ ഞാൻ സമ്മതിക്കില്ല. ഞാൻ സത്യമായിട്ടും നിലവിളിക്കും.
സുന്ദരി ഭീഷണിയോടെ പറഞ്ഞു.
ഓ നീ അത്രയ്ക്കൊക്കെ ആയോ. എങ്കിൽ അതൊന്നും കാണണമല്ലോ.
മധു അവളെ വായിൽ കുറച്ചു തുണി തിരുകി കട്ടിലിൽ പിടിച്ച് കെട്ടിയിട്ടു.
ഇനി നീ നിലവിളിക്കുന്നത് എനിക്കൊന്നു കാണണം. എന്തായാലും നിന്റെ ശരീര ഭംഗി ഞാനൊന്ന് ആസ്വദിക്കട്ടെ. ഒരാൾക്കും വേണ്ടാതെ നിന്റെ വീട്ടിൽ ക്ലാവ് പിടിച്ച് കിടന്ന് നിന്നെ ഞാൻ ഇങ്ങോട്ട് കെട്ടിക്കൊണ്ട് വന്നില്ലേ.
ഇനി നിന്റെ ശരീരവും എനിക്ക് സ്വന്തമാണ്. 35 വർഷത്തെ ജീവിതത്തിനിടയ്ക്ക് മധു പല പെണ്ണുങ്ങളെയും കണ്ടിട്ടുമുണ്ട് അനുഭവിച്ചിട്ടും ഉണ്ട്. പക്ഷേ നിന്നെപ്പോലെ കറുത്ത് തടിച്ച ഒരു പെണ്ണിനെ മധു തൊട്ടിട്ടുമില്ല അറിഞ്ഞിട്ടുമില്ല.
അത് പറഞ്ഞു കൊണ്ട് അവൻ അവളുടെ സാരി വലിച്ച് അഴിച്ചു. ബ്ലൗസും ഊരി മാറ്റി. അടിവസ്ത്രങ്ങളിൽ തനിക്ക് മുന്നിൽ കിടക്കുന്നവളെ വെറുപ്പോടെ ആണ് മധു നോക്കിയത്. ആ സ്ഥാനത്ത് മറ്റു വല്ല വെളുത്തു തുടുത്ത പെണ്ണുങ്ങളും ആയിരുന്നെങ്കിൽ തന്റെ കൺട്രോൾ പോകുമായിരുന്നു എന്ന് മധു ഓർത്തു.
സുന്ദരിയുടെ ശരീരത്തിൽ ശേഷിച്ച വസ്ത്രങ്ങൾ കൂടി അവൻ അഴിച്ചു മാറ്റി. തനിക്ക് മുന്നിൽ പൂർണ്ണ നഗ്നയായി കിടക്കുന്നവളുടെ കറുത്ത ശരീരത്തെ മധു തുറിച്ചു നോക്കി. കറുത്തിട്ടാണെങ്കിലും അംഗലാവണ്യത്തിന് ഒന്നും ഒരു കുറവുമില്ല എന്ന് അവൻ ചിന്തിച്ചു.
നിനക്ക് കുറച്ചു നിറവും കൂടി ഉണ്ടായിരുന്നെങ്കിൽ നിന്നെ അനുഭവിച്ചിട്ട് ഞാൻ ഉപേക്ഷിച്ചു കളയില്ലായിരുന്നു. തുണിയില്ലാതെ നിന്നെ കാണാൻ ഇത്രയും സൗന്ദര്യം ഉണ്ടാകും എന്ന് ഞാൻ വിചാരിച്ചില്ല.
അവളുടെ മാറിടങ്ങൾ കൈയിൽ ഞെരിച്ച് അമർത്തി ക്കൊണ്ടാണ് അവനത് പറഞ്ഞത്.
സുന്ദരിക്ക് അതി കഠിനമായ വെറുപ്പ് തോന്നി. തന്നെ ഇങ്ങനെ ഒരു വൃത്തി കെട്ടവന് കെട്ടിച്ചു കൊടുത്ത അച്ഛനോടും അമ്മയോടും വെറുപ്പ് തോന്നി. പെണ്ണുകാണാൻ വന്നപ്പോൾ പോലും അവന്റെ മനസ്സിൽ ഇങ്ങനെ ഒരു മൃഗം ഉണ്ടാകുമെന്ന് അവർ ചിന്തിച്ചിരുന്നില്ല.
ഇവിടെയുള്ള തന്റെ ജീവിതം ദുസഹം ആയിരിക്കുമെന്ന് ആദ്യരാത്രി തന്നെ അവൾ തിരിച്ചറിയുകയായിരുന്നു. പോരാത്തതിന് മധുവിന്റെ രണ്ടാംകെട്ട് കൂടിയാണ് അത് എന്ന് അവന്റെ വീട്ടിൽ വന്നപ്പോഴാണ് അവൾ അറിയുന്നത്. തന്റെ അച്ഛനും അമ്മയ്ക്കും അത് നേരത്തെ അറിയാമായിരുന്നു എന്ന തിരിച്ചറിവും അവളെ തളർത്തിയിരുന്നു. കറുത്ത പോത്തിനെ പോലെ ഇരിക്കുന്ന താൻ എല്ലാവർക്കും ഒരു ഭാരമായിരുന്നു എന്ന് വേദനയോടെ അവൾ മനസ്സിലാക്കിയത് അന്നാണ്. സ്വന്തം മകളല്ലേ എന്നൊരു പരിഗണന പോലും അവർ തരാതെ അറവുമാടിനെ വെട്ടാൻ കൊടുക്കുന്ന പോലെയാണല്ലോ ഈ കല്യാണം കഴിപ്പിച്ച് വിട്ടതെന്ന് അവൾ ചിന്തിച്ചു.
തന്നെ കെട്ടിക്കൊണ്ടു വന്നവനും വേണ്ടത് തന്റെ അച്ഛൻ തനിക്ക് തരുന്ന സ്ത്രീധന തുക മാത്രമായിരുന്നു. കല്യാണം കഴിഞ്ഞ് മണ്ഡപത്തിൽ നിന്നും ഇറങ്ങുമ്പോൾ അച്ഛൻ രഹസ്യമായി കുറച്ചു നോട്ട് കെട്ടുകൾ മധുവിന് കൊടുക്കുന്നത് അവൾ കണ്ടിരുന്നു. തനിക്കിട്ട 50 പവന്റെ സ്ത്രീധനത്തിന് പുറമേ ആണ് ആ പൈസ കൂടി കൊടുത്തത്. ഇത്രയും കൊടുത്ത് തന്നെ കെട്ടിച്ചത് തന്നെ ഭാരം ഒഴിപ്പിക്കാൻ വേണ്ടിയാണ്.
എന്നിട്ടോ ഇയാൾ തന്റെ സ്വത്തും പണവും എല്ലാം തട്ടിയെടുത്തിട്ട് അധികം വൈകാതെ തന്നെ ഉപേക്ഷിക്കുകയും ചെയ്യും. എന്തായാലും മനസ്സിൽ അവന്റെ മനസ്സിലിരിപ്പ് അറിയാൻ കഴിഞ്ഞത് നന്നായി എന്ന് സുന്ദരി ചിന്തിച്ചു. താൻ എന്തെങ്കിലും ചെയ്താൽ മാത്രമേ അവനിൽ നിന്നും രക്ഷപ്പെടാൻ കഴിയൂ എന്ന് അവൾക്കറിയാം.
സുന്ദരിയുടെ രണ്ട് കൈകളും കട്ടിലിന്റെ കാൽക്കൽ കെട്ടി വച്ചിരിക്കുകയാണ് മധു. വായിലും തുണി കൊണ്ട് തിരുകി വെച്ചിട്ടുണ്ട്. കാലുകൾ മാത്രമാണ് സ്വതന്ത്രമായി ഉള്ളത്. തന്നെ ഇത്രത്തോളം അപമാനിച്ചവന് മുന്നിൽ കീഴ്പ്പെട്ടു പോകാൻ പാടില്ലെന്ന് സുന്ദരി ഓർത്തു.
മധ്യ ലഹരിയിൽ മധു സുന്ദരിയുടെ ശരീരത്തിലേക്ക് അമർന്നു. അവളുടെ മുഖത്തിലും കഴുത്തിലും അവന്റെ ചുണ്ടുകൾ എന്തിനോ വേണ്ടി അലഞ്ഞു. അവന്റെ കൈകൾ അവളുടെ മാറിടങ്ങളെ ഞെരിച്ചമർത്തി. സുന്ദരിക്ക് നല്ല വേദന തോന്നി. അവന്റെ പല്ലുകൾ അവളുടെ ശരീരത്തിൽ പലയിടത്തും ക്ഷതങ്ങൾ ഏൽപ്പിച്ചു.
സുന്ദരി അവനെ പ്രതിരോധിക്കാനായി മനസ്സു കൊണ്ട് തയ്യാറെടുത്തു. അവളിലെ പെണ്ണിലേക്ക് ഉയർന്ന് താഴാനായി തയ്യാറെടുത്തു വന്ന മധുവിന്റെ അടി നാഭി നോക്കി സുന്ദരി കാലുകൾ കൊണ്ട് ശക്തിയായി തൊഴിച്ചു. അപ്രതീക്ഷിതമായി കിട്ടിയ ആ ചവിട്ടിൽ ഒരു നിലവിളിയോടെ മധു പിന്നോട്ടിരുന്നു പോയി. അവനൊന്ന് അനങ്ങാൻ പോലും സാധിച്ചില്ല. മർമ്മ സ്ഥാനത്തേറ്റ അടിയിൽ മധു നിലത്തേക്ക് കുഴഞ്ഞ് ഇരുന്നു പോയി.
തന്റെ കൈകളിലേ ക്കെട്ടുകൾക്ക് വലിയ മുറുക്കം ഇല്ലാതിരുന്നതിനാൽ അവൾ വേഗം അത് അഴിച്ചു മാറ്റി. വീട്ടിൽ നിന്നും കൊണ്ടു വന്ന തന്റെ ബാഗിൽ നിന്നും മറ്റൊരു വസ്ത്രം എടുത്ത് ധരിച്ചതിനുbശേഷം സുന്ദരി മധുവിനെ നോക്കി. അവൻ അപ്പോഴും വേദന കൊണ്ട് ഞരങ്ങുകയായിരുന്നു. അവന് ഒന്ന് എഴുന്നേറ്റ് നിൽക്കാനുള്ള ശക്തിയോ നിലവിളിക്കാനോ കഴിയുന്നുണ്ടായിരുന്നില്ല. സുന്ദരി അലമാര തുറന്ന് അച്ഛൻ അവന് കൊടുത്ത കാശും തന്റെ ആഭരണങ്ങളും എടുത്ത് ആ രാത്രി തന്നെ ആ വീട്ടിലെ മറ്റാരും കാണാതെ അവിടുന്ന് രക്ഷപ്പെട്ടു പോയി.