ഇത്തവണ അമ്മു അവന്റെ ദേഹത്ത് അമർന്നിരുന്നുപോയി. അവളുടെ ശ്വാസം അവന്റെ കഴുത്തിൽ തട്ടി. ഒരു നിമിഷം…

തെമ്മാടി ചെക്കന്റെ താമരപ്പെണ്ണ്

കാവുങ്ങൽ പുഴയോരത്തെ കൊച്ചുഗ്രാമത്തിൽ, ഭദ്രൻ എന്ന പേര് കേട്ടാൽ ആളുകൾക്കൊരമ്പരപ്പായിരുന്നു

. മീശ പിരിച്ച്, മിഴികളിൽ ചുവപ്പും കലർത്തി, ആരെയും കൂസാതെ നടന്ന അവനെ നാട്ടുകാർ ‘തെമ്മാടി ഭദ്രൻ’ എന്ന് വിളിച്ചു.

അവന്റെ പേര് കേൾക്കുമ്പോൾ തന്നെ പലർക്കും ഉൾഭയമായിരുന്നു.

അതേ നാട്ടിൽ, അവന്റെ വീടിന്റെ അടുത്ത് നിന്നും കുറച്ചു മാറിയാണ് അവന്റെ അമ്മാവനും കുടുംബവും താമസിക്കുന്നത്. അവർക്ക് ഒരു മകൾ ഉണ്ടായിരുന്നു പേര് അമ്മു.. ഭദ്രന്റെ മുറപ്പെണ്ണ്.

ഭദ്രന്റെ അമ്മയായസതി ഇടയ്ക്കൊക്കെ അമ്മു തന്റെ മകന്റെ മുറപ്പെണ്ണ് ആണെന്ന് പറഞ്ഞു.

എന്നാൽ ആ ബന്ധത്തെപ്പറ്റി ഓർക്കാൻ പോലും രാജശേഖരൻ നായർക്ക് അറപ്പായിരുന്നു.
അമ്മുവിന്റെ അച്ഛൻ രാജശേഖരൻ നായർക്ക് ഭദ്രനോട് കടലോളം വെറുപ്പായിരുന്നു. തന്റെ തറവാട്ടു മഹിമയ്ക്ക് ചേരാത്തവൻ. മകളുടെ ജീവിതം ഒരു തെമ്മാടിയുടെ കൂടെയാകുന്നത് അയാൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല.

ഭദ്രന് , അവന്റെ വഴികൾ വേറെയായിരുന്നു. മദ്യവും കൂട്ടുകാരും അടിപിടിയുമൊക്കെയായി അവന്റെ ലോകം വേറൊന്നായിരുന്നു.

അതുകൊണ്ട് തന്നെ അമ്മുവും ഭദ്രനെ തീരെ ഇഷ്ടപ്പെട്ടില്ല, ഒരുതരം പുച്ഛം. അവന്റെ പേര് കേൾക്കുമ്പോൾ പോലും അവൾക്ക് അറപ്പായിരുന്നു. അവനെ കാണുമ്പോൾ അമ്മു മുഖം തിരിച്ചു പോകുമായിരുന്നു.

ഈ സമയം, ഭദ്രന്റെ അമ്മയും അമ്മുവിന്റെ അപ്പച്ചിയുമായ സതിക്ക് അമ്മുവിനെ ജീവനായിരുന്നു.

തന്റെ മകന്റെ കൈ പിടിച്ച് അവൾ ഈ വീട്ടിൽ മരുമകളായി വരുന്നത് സതിയുടെ വലിയൊരു സ്വപ്നമായിരുന്നു.

അമ്മുവിനെ കാണുമ്പോൾ സതിയുടെ മനസ്സിൽ ഒരു കുഞ്ഞിളം കാറ്റ് വീശാറുണ്ടായിരുന്നു. അവൾക്ക് അമ്മുവിനെ സ്വന്തം മകളെപ്പോലെയായിരുന്നു.
സതി അമ്പലത്തിൽ പോകുമ്പോഴും പുഴക്കടവിൽ കുളിക്കാൻ പോകുമ്പോഴുമൊക്കെ അമ്മുവിനെ കാണാറുണ്ടായിരുന്നു.

“എന്താ മോളേ, അമ്മൂട്ടിക്ക് സുഖമല്ലേ?” എന്ന് ചോദിച്ച് സതി അവളുടെ കവിളിൽ തലോടും. “ആഹ്, അപ്പച്ചിക്ക് സുഖമാണോ?” എന്ന് അമ്മുവും തിരിച്ച് ചോദിക്കും. ഭദ്രനെക്കുറിച്ചുള്ള വെറുപ്പിലും അപ്പച്ചിയുടെ സ്നേഹം അമ്മുവിന് ഒരു ആശ്വാസമായിരുന്നു.

“നമ്മുടെ വീട്ടിലേക്ക് വാ മോളേ, അവിടെ വരുമ്പോൾ നിനക്കൊരു കുറവുമുണ്ടാവില്ല,” സതി പറയും. അമ്മു ചിരിക്കുക മാത്രം ചെയ്യും

, ഭദ്രന്റെ സാമീപ്യം ഓർത്ത് അവൾക്ക് പേടിയായിരുന്നു.അതുകൊണ്ട് അവൾ അവിടേക്ക് പോയിട്ടില്ല.

അമ്മുവിന്റെ അമ്മ ദേവകിക്ക് ഭദ്രനോട് എന്നും ഒരുതരം വാത്സല്യമായിരുന്നു.

രാജശേഖരൻ നായർ ഭദ്രനെ തെമ്മാടിയെന്ന് വിളിക്കുമ്പോൾ ദേവകി പതിയെ തിരുത്തും, “അവനെ തെമ്മാടിയെന്ന് വിളിക്കല്ലേ ഏട്ടാ. അവന്റെ ഉള്ളിൽ സ്നേഹമുള്ള ഒരു പയ്യനാണ്.”

പലപ്പോഴും അവൾ ഭദ്രനെ ന്യായീകരിക്കും.

“അമ്പലമുറ്റത്ത് വായിനോക്കി നിന്ന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവരേയും, കോളേജിലേക്ക് പോകുന്ന വഴിക്ക് പിന്നാലെ പോയി ശല്യമുണ്ടാക്കുന്ന വൃത്തികെട്ട ചെക്കന്മാരേയുമേ അവൻ ഉപദ്രവിക്കാറുള്ളൂ.

അവൻ നേരും നെറിയുമുള്ളവനാണ്.” ദേവകിയുടെ വാക്കുകൾ രാജശേഖരൻ നായർക്ക് തീരെ പിടിക്കില്ലായിരുന്നു. ”

നിനക്കവനെ വാഴ്ത്താൻ കണ്ട ഒരവസരം, എന്റെ മുന്നീന്ന് പൊയ്ക്കോണം കേട്ടോടി..എന്ന് പറഞ്ഞ് അയാൾ ദേഷ്യപ്പെടും.

അമ്മയുടെ ഈ സ്നേഹം അമ്മു ശ്രദ്ധിച്ചിരുന്നു. എങ്കിലും അവൾക്ക് ഭദ്രനോടുള്ള പുച്ഛം മാറിക്കഴിഞ്ഞിരുന്നില്ല.

അമ്മുവിന് ഭദ്രനെ കാണുന്നത് തന്നെ ഒരുതരം വെറുപ്പായിരുന്നു. പുഴക്കടവിൽ വെള്ളം കോരാൻ പോകുമ്പോഴോ അമ്പലത്തിൽ പോകുമ്പോഴോ ഒക്കെയാണ് അവർ തമ്മിൽ വല്ലപ്പോഴും കാണാറ്.

അപ്പോഴൊക്കെ ഭദ്രൻ അവളെ നോക്കി ചിരിക്കാറുണ്ട്, ഒരുതരം പരിഹാസച്ചിരിയോടെ. അമ്മു അത് കണ്ടില്ലെന്ന് നടിച്ച് വേഗം നടന്നു നീങ്ങും.

ഒരു ദിവസം, അമ്പലത്തിലെ ഉത്സവത്തിന് ശേഷം തിരികെ നടക്കുമ്പോൾ ഭദ്രൻ കൂട്ടുകാരുമായി വഴിമുടക്കി നിന്നു. അമ്മുവിന് അവരെ കണ്ടപ്പോഴേ ദേഷ്യം വന്നു.
“എന്താടാ തെമ്മാടി, വഴിമുടക്കി നിൽക്കുന്നത്.. മാറി പോകാൻ നോക്ക്?” അവൾ ഗൗരവത്തിൽ പറഞ്ഞു.
ഭദ്രൻ അവളെ നോക്കി ഒരു ചിരി ചിരിച്ചു.

“തെമ്മാടി എന്ന് വിളിക്കാൻ നിനക്കരടി അധികാരം തന്നത് ? പിന്നെ ഈ വഴിയിൽ നിന്നും മാറി നിൽക്കാൻ പറയാൻ വഴി നിന്റെ അച്ഛന്റെ വകയാണോ?”

അവന്റെ പറച്ചിൽ കേട്ടതും അമ്മുവിന് ദേഷ്യം വന്നു.

ഹഹഹ! കണ്ടില്ലേടാ ഇവളുടെയൊരു ദേഷ്യം. വലിയ ആളുകൾ നിന്നെ ഇപ്പോൾ തന്നെ കെട്ടിക്കൊണ്ടുപോകും ഞാന് !” ഭദ്രൻ കൂട്ടുകാരോടായി പറഞ്ഞു.

അയ്യടാ.. നിങ്ങടെ ആഗ്രഹം കൊള്ളാം അതൊക്കെ അങ്ങ് മനസ്സിൽ വെച്ചാൽ മതി.

“ഇതൊന്നും അധികം നീളില്ല പെണ്ണേ, ഒടുവിൽ ഈ ഭദ്രന്റെ കിടക്കയിൽ തന്നെ നീ വരും,”

അവൻ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

” വൃത്തികേട് പറഞ്ഞാലുണ്ടല്ലോ,, ഈ അമ്മു ആരാണെന്ന് അറിയും നിങ്ങൾ.

” അമ്മു അവനെ തള്ളിമാറ്റി മുന്നോട്ട് നടന്നു. അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു.

നിന്നെ ഞാനേ അറിയുവൊള്ളൂ. മറ്റൊരുത്തനും വിട്ടുകൊടുക്കില്ല di.

അവൻ വിളിച്ചു പറഞ്ഞു.

.
മറ്റൊരു ദിവസം, പീടികയിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു അമ്മു.

അവിടെ ഭദ്രനും കൂട്ടുകാരും തല്ലുണ്ടാക്കുകയായിരുന്നു. ഒരു പാവം റേഷൻകടക്കാരനെ ഭദ്രൻ മർദിക്കുന്നത് കണ്ട് അവൾക്ക് സഹിക്കാനായില്ല.
എന്തിനാ ഈ പാവത്തിനെ ഉപദ്രവിക്കുന്നത്?” അമ്മു ഭദ്രന്റെ മുന്നിൽ ചെന്ന് നിന്നു.
അവളെ അവിടെ പ്രതീക്ഷിക്കാത്തതുകൊണ്ട് ഭദ്രൻ ഒന്നു ഞെട്ടി.

. “ഓഹോ, തമ്പുരാട്ടി ഇറങ്ങിയോ! നിനക്കെന്താ ഇവിടെ കാര്യം?”

നിങ്ങളെപ്പോലുള്ള തെമ്മാടികളെ കണ്ട് നാട്ടുകാർക്ക് സമാധാനമില്ലാതായി,” അവൾ ഉച്ചത്തിൽ പറഞ്ഞു.

“മിണ്ടാതിരുന്നോണം.എന്നിട്ട് വീട്ടിൽ പോകാൻ നോക്ക്.. വെറുതെ എന്റെ തല്ലു വാങ്ങിക്കരുത്, ഭദ്രൻ അവളുടെ നേരെ കൈ ഓങ്ങി.

“തല്ലെടോ, താൻ എന്നെയോന്ന് തല്ലി നോക്കിക്കേ
അപ്പോഴറിയാം ഈ അമ്മുവിനെ.

അവൾ നെഞ്ചും വിരിച്ച് നിന്നു.
ഭദ്രന്റെ കൂട്ടുകാർക്ക് ചിരി വന്നു. അവന്റെ മുഖം ചുവന്നു.

എന്റെ പെങ്ങളെ, പാവപ്പെട്ട ആളുകൾക്ക് സർക്കാർ കൊടുക്കുന്ന അരിയും പഞ്ചാരയും എടുത്ത് വിറ്റ് കാശുണ്ടാക്കുന്ന ഇവനെ പൂവിട്ട് പൂജിക്കാൻ ഒന്നും ഞങ്ങൾക്ക് ആർക്കും അറിയില്ല. ദയവുചെയ്തു പെങ്ങള് ഭദ്രന് പണി ഉണ്ടാക്കാതെ പോകാൻ നോക്ക്..

ഭദ്രന്റെ കൂട്ടുകാരിൽ ഒരുവൻ പറഞ്ഞതും അമ്മുവിന്റെ മുഖം കുനിഞ്ഞു.

പറഞ്ഞത് കേട്ടില്ലേടി നിന്നോട് വീട്ടിൽ പോകാന്..
ഭദ്രൻ അവളുടെ നേർക്ക് ശബ്ദം ഉയർത്തിയതും അമ്മു തിരിഞ്ഞു നടന്നു പോയി.

****
നാളുകൾ കടന്നുപോയി. രാജശേഖരൻ നായർ മകൾക്ക് നല്ലൊരു പയ്യനെ തേടി.
പല ബ്രോക്കർമാരോടും അവൾക്ക് പറ്റിയ പയ്യന്മാർ ഉണ്ടോ എന്ന് ആലോചിച്ചു.
അങ്ങനെ, നാട്ടിലെ വലിയ പ്രമാണിയുടെ മകൻ നിരഞ്ജനുമായി അമ്മുവിന്റെ കല്യാണം ഉറപ്പിച്ചു.

എല്ലാവർക്കും സന്തോഷം. നിരഞ്ജൻ പഠിപ്പും വിവരവുമുള്ള ചെറുപ്പക്കാരൻ.
ഇഷ്ടം പോലെ പണം. കാണാൻ അതി സുന്ദരൻ.

അമ്മുവിന്റെ മുഖത്ത് ആദ്യമായി ഒരു പ്രകാശം വിടർന്നു, ഒരുതരം പ്രതീക്ഷ.

കല്യാണത്തലേന്ന്… നാടും നാട്ടാരും ഒരുങ്ങിനിന്ന ആ നല്ല നേരത്ത്, ഒരു കൊടുംകാറ്റുപോലെ ആ വാർത്തയെത്തി
നിരഞ്ജൻ മറ്റൊരു പെണ്ണിനെയും കൂട്ടി ഓടിപ്പോയി!

ആ വാർത്ത കാട്ടുതീ പോലെ പടർന്നു. കല്യാണപ്പന്തലിൽ രാജശേഖരൻ നായരും ഭാര്യയും തല കുനിച്ച് നിന്നു.

നാട്ടുകാരുടെ അടക്കം പറച്ചിലുകൾ അവരുടെ കാതുകളിൽ തീക്കനൽ കോരിയിട്ടു.

മാനം പോയെന്ന് പലരും അടക്കം പറയുമ്പോൾ സതിയുടെ മനസ്സിൽ ഒരു തീവ്രമായ ആഗ്രഹം മൊട്ടിട്ടു.
അവളുടെ ഉള്ളം പറഞ്ഞു,
“ഇതൊരു അവസരമാണ്.”
“അമ്മുവിനെ എന്റെ ഭദ്രൻ കെട്ടും!” സതി ഉറച്ച സ്വരത്തിൽ പറഞ്ഞു. ആ വാക്കുകൾ ഒരു ഇടിമുഴക്കം പോലെ ആൾക്കൂട്ടത്തിൽ മുഴങ്ങി. രാജശേഖരൻ നായർ ആദ്യം എതിർത്തെങ്കിലും, മറ്റു വഴികളില്ലാതെ അയാൾ സമ്മതിച്ചു.

തലകുനിച്ചുനിൽക്കുന്ന മകളുടെ മുഖം കണ്ടപ്പോൾ അയാളുടെ മനസ്സ് നീറി. അങ്ങനെ, നാണം കെട്ട ആ നിമിഷത്തിൽ ഒരു തുണയായി, തെമ്മാടി ഭദ്രൻ അമ്മുവിന്റെ കഴുത്തിൽ താലി കെട്ടി.

ആ കാഴ്ച കണ്ടവരുടെ കണ്ണുകളിൽ അത്ഭുതമായിരുന്നു.

അമ്മുവിന് ഭദ്രനെ അംഗീകരിക്കാനായില്ല. ഒരു തെമ്മാടിയുടെ ഭാര്യയായി ജീവിക്കേണ്ടി വന്നതിലുള്ള വേദന അവളെ കാർന്നുതിന്നു. അവന്റെ സാമീപ്യം പോലും അവൾക്ക് അസ്വസ്ഥതയുണ്ടാക്കി.

ഭദ്രൻ ആദ്യമൊന്നും ഇതൊന്നും കാര്യമാക്കിയില്ല. അവൻ അവന്റേതായ ലോകത്തിലായിരുന്നു.

പഴയ തെമ്മാടി ജീവിതം അവൻ തുടർന്നുകൊണ്ടേയിരുന്നു. പക്ഷേ, അമ്മുവിന്റെ അകൽച്ച പതിവായപ്പോൾ അവനത് സഹിക്കാനായില്ല. താൻ കെട്ടിയ ഭാര്യ തന്നെ തന്നെ വെറുക്കുന്നു എന്ന ചിന്ത അവനെ വല്ലാതെ അലട്ടി.
ഒരു ദിവസം രാവിലെ സതി, ഭദ്രനെയും അമ്മുവിനെയും വിളിച്ചു. “മക്കളേ, നാളെ അമ്പലത്തിൽ ഒരു വഴിപാടുണ്ട്. നിങ്ങളെ രണ്ടുപേരും കൂടി പോണം അവിടെ.”

അമ്മുവിന് പോകാൻ തീരെ ഇഷ്ടമുണ്ടായിരുന്നില്ല. ഭദ്രന്റെ ഒപ്പം പോകുന്നത് അവൾക്ക് നാണക്കേട് ആയിരുന്നു.

“അയ്യോ അപ്പച്ചീ, എനിക്ക് വയ്യ. ഞാൻ വരില്ല.”

“എന്താടീ നിനക്ക് വരാൻ വയ്യാത്തെ? അമ്മ പറഞ്ഞാൽ അനുസരിക്കില്ലേ നീ?” ഭദ്രൻ അവളെ രൂക്ഷമായി നോക്കി.
“ഞാൻ വരില്ലെന്ന് പറഞ്ഞില്ലേ! എനിക്ക് നിങ്ങളോടൊന്നും സംസാരിക്കണ്ട,” അവൾ മുഖം തിരിച്ചുകൊണ്ട് അകത്തേയ്ക്ക് പോയി

“അമ്പലത്തിൽ പോകുന്ന കാര്യം ഞാൻ നോക്കിക്കോളാം അമ്മേ,” ഭദ്രൻ സതിയോട് പറഞ്ഞു. എന്നിട്ട് അവൻ അമ്മുവിന്റെ കയ്യിൽ ബലമായി പിടിച്ചു.

നാളെ നീ വരും. ഞാൻ കൊണ്ടുപോകും.”

കാണാം..

ആഹ് കാണാം.

പിറ്റേന്ന്, കാലത്തെ ഭദ്രൻ എഴുന്നേറ്റു.

ടി

വേഗം കുളിച്ച് റെഡിയായി നിന്നോണം. എന്റെ കൂടെ അമ്പലത്തിലേക്ക് നീ വന്നെന്ന് കരുതി നിന്റെ വളയൊന്നും ഊരി പോകില്ല.

എനിക്ക് നിങ്ങളെ ഇഷ്ടമില്ല പിന്നെന്തിനാ നിങ്ങളുടെ കൂടെ അമ്പലത്തിൽ വരുന്നത്..

അവൾ എടുത്തടിച്ചതുപോലെ പറഞ്ഞതും ഭദ്രൻ ഒരു നിമിഷം വല്ലാതെയായി.

അത് കണ്ടതും അമ്മുവിനും എന്തോ പോലെ തോന്നി.

മക്കളെ ഇതിന്റെ പേരിൽ നിങ്ങൾ വഴക്കിടണ്ട. അമ്പലത്തിൽ പിന്നെ ഒരിക്കൽ പോകാം.
സതി പറഞ്ഞുവെങ്കിലും അമ്മു എന്തോ ഒരു ഉൾപ്രേരണയിൽ പോയി കുളിച്ച് റെഡിയായി വന്നു.

മനസ്സില്ലാ മനസ്സോടെ ഭദ്രന്റെ ബൈക്കിൽ കയറേണ്ടി വന്നു.

അവൾ അവനോട് ചേർന്ന് ഇരിക്കാൻ മടിച്ച് അല്പം അകലം പാലിച്ച് ഇരുന്നു. ഭദ്രൻ ഒന്നും മിണ്ടിയില്ല. അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തു.
വഴിയിൽ ഒരു വളവിലെത്തിയപ്പോൾ, ഭദ്രൻ ഒരു പൊടുന്നനെ ബ്രേക്ക് ചവിട്ടി. അമ്മു നേരെ അവന്റെ പുറത്തേക്ക് ചെന്ന് ഇടിച്ചു. അവന്റെ ദേഹത്തേക്ക് അവൾ ചേർന്നുപോയി. അവളുടെ നെഞ്ചിടിപ്പ് വേഗത്തിലായി. അവനൊന്നു ചിരിച്ചു.

“എന്താടോ, വണ്ടി ഓടിക്കാൻ അറിയില്ലേ?” അവൾ ദേഷ്യത്തിൽ ചോദിച്ചു.

“ഓടിക്കാൻ എനിക്കറിയാം, നീയ് ഇങ്ങോട്ട് അടുത്ത് ഇരിക്കടി.,” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു

.
” തെമ്മാടിയുടെ കൂടെ അടുത്തിരുന്ന് യാത്ര ചെയ്യേണ്ട കാര്യമില്ല,” അവൾ പുച്ഛിച്ചു.

ഹ്മ്.. കോടീശ്വരന്റെ കൂടെ പോകാരുന്നല്ലോ.. എന്നിട്ട് എന്തുപറ്റി നിനക്ക്.. ഒടുക്കം ഈ തെമ്മാടി വേണ്ടിവന്നു നിന്റെ കഴുത്തിലെ താലി കേട്ടാൻ.

അവൻ വീണ്ടും ബൈക്ക് മുന്നോട്ട് എടുത്തു. പിന്നെയും കുറച്ചങ്ങു ചെന്നപ്പോൾ അവൻ വീണ്ടും ബ്രേക്ക് ചവിട്ടി.

ഇത്തവണ അമ്മു അവന്റെ ദേഹത്ത് അമർന്നിരുന്നുപോയി. അവളുടെ ശ്വാസം അവന്റെ കഴുത്തിൽ തട്ടി. ഒരു നിമിഷം അവർക്കിടയിൽ ഒരുതരം നിശബ്ദത തളംകെട്ടി നിന്നു. അവൻ പതുക്കെ അവളുടെ കൈ അവന്റെ വയറിലൂടെ ചുറ്റിപ്പിടിക്കാൻ നോക്കി. അവൾ ഉടനെ കൈ വലിച്ചു മാറ്റി.

നിങ്ങൾക്ക് എന്തിന്റെ കേടാ.
” അവൾ പിറുപിറുത്തു.

“ഇതൊരു രസമല്ലേ പെണ്ണേ, എന്റെ ഭാര്യ എന്നോട് ചേർന്നിരുന്നില്ലെങ്കിൽ പിന്നെ ആരാണ്?” നാട്ടിൽ കിടക്കുന്ന ഏതെങ്കിലും ഒരെണ്ണത്തെ വിളിച്ച് ബൈക്കിൽ കയറ്റട്ടെ ടി.. അവൻ അവളെ നോക്കാതെ ചോദിച്ചു.

ആഹ് അതാണ് നല്ലത്.
അമ്മു പിറു പിറുത്തു.

,പക്ഷേ അവളുടെ മനസ്സിൽ ഒരു വല്ലാത്ത വികാരം നിറഞ്ഞു. ദേഷ്യമാണോ സങ്കടമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് അവൾക്ക് മനസ്സിലായില്ല.

അമ്പലത്തിൽ പോയി തൊഴുതു നിന്നപ്പോൾ എന്താണ് പ്രാർത്ഥിക്കേണ്ടത് എന്നുപോലും അവൾക്ക് മനസ്സിൽ തോന്നിയില്ല. വെറുതെ ചുറ്റമ്പലത്തിൽ പ്രദക്ഷിണവും വെച്ച് ഭദ്രനോടൊപ്പം അവൾ വീട്ടിലേക്ക് തിരിച്ചു മടങ്ങി.

കല്യാണം കഴിഞ്ഞ് ഒരു മാസമായപ്പോൾ അമ്മുവിന്റെ പിറന്നാൾ എത്തി. ഭദ്രൻ അന്ന് നേരത്തെ വീട്ടിലെത്തി. അവന്റെ കയ്യിൽ ചെറിയൊരു സമ്മാനപ്പൊതിയുണ്ടായിരുന്നു. അവൻ സ്നേഹത്തോടെ അമ്മുവിന്റെ അടുത്തേക്ക് ചെന്നു.

“അമ്മൂ… ഇത് നിനക്കാ,” അവന്റെ സ്വരത്തിൽ ഒരുതരം ആർദ്രതയുണ്ടായിരുന്നു.

അവൻ സമ്മാനപ്പൊതി അവൾക്ക് നേരെ നീട്ടി. ഒരു ജോഡി കമ്മലുമായിരുന്നു അതിൽ.

അമ്മു ഒരു നിമിഷം അവനെ നോക്കി. അവളുടെ മുഖത്ത് ഒരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. അവൾ അവന്റെ കയ്യിൽ നിന്ന് ആ പൊതി വാങ്ങി മേശമേൽ വെച്ചു.

നിനക്ക് ഇഷ്ടമായില്ലേ.

ഭദ്രന്റെ കണ്ണുകളിൽ സങ്കടം നിറഞ്ഞു.

താല്പര്യമില്ലാത്ത മട്ടിൽ മുഖം ചരിച്ചു പിടിച്ചു നിൽക്കുകയായിരുന്നു അമ്മു

അത് കണ്ടതും. ഒരു നിമിഷം അവൻ ഒന്നും മിണ്ടാതെ നിന്നു.
ശേഷം ആ പൊതി എടുത്തു

അലമാരയിൽ വച്ച് പൂട്ടി. ഒരു വാക്കുപോലും ഉരിയാടാതെ അവൻ അമ്മുവിന്റെ കയ്യിൽ പിടിച്ചു കിടക്കയിലേക്ക് തള്ളിയിട്ടു. അവളുടെ കണ്ണുകളിലേക്ക് നോക്കാതെ അവൻ തിരിഞ്ഞ് വേഗത്തിൽ പുറത്തേക്ക് ഇറങ്ങിപ്പോയി.

അന്ന് രാത്രി, ഭദ്രൻ തിരിച്ചു വന്നത് മൂക്കറ്റം കുടിച്ചിട്ടാണ്. അവന്റെ നടത്തം ഇടറി, കണ്ണുകൾ കലങ്ങി. അമ്മു അതൊന്നും ശ്രദ്ധിക്കാതെ ഭിത്തിയിലേക്ക് തിരിഞ്ഞുകിടന്നു. അവന്റെ ഉള്ളിലെ വേദന അവൾ അറിഞ്ഞില്ല.

പിറ്റേ ഞായറാഴ്ച,,, സതി അവരുടെ ഭർത്താവിന്റെ വീട് വരെ പോയതാണ്. ഭർത്താവിന്റെ അമ്മയ്ക്ക് സുഖമില്ലാതെ കിടപ്പാണ്. ആ വിവരമറിഞ്ഞ് അമ്മയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് കാലത്തെ പുറപ്പെട്ടു.

ഇറങ്ങും മുന്നേ ഭദ്രനെ വിളിച്ച് നേരത്തെ വീട്ടിലേക്ക് വന്നോണമെന്നും അവർ പറഞ്ഞു..

അമ്മുവിന് അതികഠിനമായ വയറുവേദന അനുഭവപ്പെട്ടു. ആർത്തവത്തിന്റെ വേദന അവളെ ചുരുട്ടിക്കൂട്ടി. അവൾക്ക് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല.

. ഭദ്രൻ എവിടെയോ പോയിട്ട് വന്നപ്പോൾ, കട്ടിലിൽ വേദന കൊണ്ട് പുളയുന്ന അമ്മുവിനെയാണ് കണ്ടത്.
“എന്താടീ, എന്തുപറ്റി?” ഭദ്രൻ അവളുടെ അടുത്തേക്ക് ചെന്നു.
അമ്മു വേദനയോടെ തലയാട്ടി, ഒന്നും പറയാൻ കഴിഞ്ഞില്ല.
“മിണ്ടാതിരിക്കാതെ പറ, എന്താ നിനക്ക്?” ഭദ്രൻ ദേഷ്യപ്പെട്ടു. അവന്റെ ദേഷ്യം കേട്ടപ്പോൾ അമ്മുവിന് പേടിയായി.
“വയറുവേദനയാ,” അവൾ പതിയെ പറഞ്ഞു.

റെഡി ആവു.. നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം.

“പിരീഡ്സായി.അതാണ്.
അമ്മു പതിയെ പറഞ്ഞു.

ഭദ്രൻ ഒരു നിമിഷം അവളെ നോക്കി. അവന്റെ മുഖത്ത് ദേഷ്യം മാഞ്ഞു, പകരം ഒരുതരം പരിഭ്രമം നിറഞ്ഞു. അവൻ വേഗം അവളുടെ കട്ടിലിനരികിൽ ഇരുന്നു. എന്നിട്ട് പതിയെ അവളുടെ ടോപ്പ് പിടിച്ചുയർത്തി. അവളുടെ വയറിൽ അവന്റെ ചൂടുള്ള കൈ പതിഞ്ഞു. അവന്റെ വിരൽത്തുമ്പുകൾ അവളുടെ വേദനയെ തഴുകി തലോടി..
എന്നിട്ട് അവൻ ഒരു ചില്ല് കുപ്പിയിൽ കുറച്ചു വെള്ളം എടുത്തു വന്നിട്ട് അവളുടെ അടിവയറിൽ ചട് പിടിച്ചു കൊടുത്തു.

. വേദന കുറഞ്ഞപ്പോൾ, ഭദ്രന്റെ കൈ വയറിൽ പതിഞ്ഞ ആ നിമിഷം അവൾക്ക് നേരിയൊരു നാണം തോന്നി.

അവന്റെ സ്പർശനത്തിൽ ഒരുതരം സുരക്ഷിതത്വം അവൾ ആദ്യമായി അറിഞ്ഞു.

അമ്മു അത്ഭുതത്തോടെ അവനെ നോക്കി. ഈ തെമ്മാടിക്കുള്ളിൽ ഇങ്ങനെയൊരു സ്നേഹമുണ്ടോ? അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു, വേദനക്ക് അല്പം ശമനം കിട്ടി. ഭദ്രൻ ഒന്നും മിണ്ടാതെ അവളുടെ വയറു പിന്നെയും തിരുമ്മി കൊണ്ടേയിരുന്നു.

ഈ സംഭവത്തിനു ശേഷം ഭദ്രൻ അമ്മുവിനോട് കൂടുതൽ അടുപ്പം കാണിക്കാൻ തുടങ്ങി. . അവൾക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങൾ വാങ്ങി വരും. അമ്മു ആദ്യമൊക്കെ അവനെ അവഗണിച്ചെങ്കിലും, അവന്റെ ശ്രദ്ധ അവളിൽ പതിയെ മാറ്റങ്ങൾ വരുത്തി.

രാത്രിയിൽ, അവൻ മുറിയിലേക്ക് വരുമ്പോൾ അമ്മു ഭിത്തിക്ക് അഭിമുഖമായി കിടക്കുന്നത് പതിവായിരുന്നു.

ഒരു ദിവസം ഭദ്രൻ അവളുടെ അടുത്തേക്ക് വന്ന് പതിയെ തലോടി. “എന്താടീ, എന്നെ ഇഷ്ടമല്ലേ നിനക്ക്?”

അവന്റെ സ്വരം താഴ്ന്നിരുന്നു. അവൾ മറുപടി പറഞ്ഞില്ല. “നീ എന്ത് വേണമെങ്കിലും പറഞ്ഞോ, പക്ഷേ എന്നെ വെറുക്കല്ലേടി പെണ്ണെ..”

അവന്റെ വാക്കുകളിൽ അമ്മുവിന് ഉള്ളിൽ ഒരു പിടച്ചിൽ തോന്നി.

അവൻ അവളുടെ നെറ്റിയിൽ മൃദുവായി ഉമ്മവെച്ചു, അവളുടെ കൈ പിടിച്ചു അവന്റെ നെഞ്ചോട് ചേർത്ത് വെച്ചു.

ആ നിമിഷം അവൾക്ക് അവനോട് തോന്നിയ വെറുപ്പ് കുറഞ്ഞുതുടങ്ങിയിരുന്നു.
മറ്റൊരു ദിവസം രാത്രി, ഭദ്രൻ മുറിയിലേക്ക് വന്നപ്പോൾ അമ്മു ഉറങ്ങുകയായിരുന്നു.

അവൻ പതിയെ അവളുടെ അരികിൽ കിടന്നു. അവളെ ചേർത്ത് പിടിച്ചു. അമ്മു ഉറക്കത്തിൽ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

ഭദ്രൻ അവളുടെ മുടിയിഴകളിൽ പതിയെ തലോടി. അവൾ അവന്റെ കൈകളിൽ ഒതുങ്ങി ഉറങ്ങുന്നത് അവൻ അത്ഭുതത്തോടെ നോക്കി.

ആദ്യമായിട്ടാണ് അവൾ അവനോടിത്ര അടുക്കുന്നത്. അവന്റെ മനസ്സിൽ ഒരു വല്ലാത്ത ആനന്ദം നിറഞ്ഞു.

അമ്മുവിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കണ്ടപ്പോൾ സതിയ്ക്കും ഒരുപാട് സന്തോഷവും സമാധാനവും ഒക്കെ തോന്നി

അങ്ങനെയിരിക്കുകയാണ് അവർക്കിടയിലേക്ക് മറ്റൊരു സംഭവംഉണ്ടായത്.

ഭദ്രന് അവന്റെ സഹോദരിയെപ്പോലെ സ്നേഹിച്ചിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു, കാർത്തിക. അവളെ അവൻ സ്വന്തം പെങ്ങളെപ്പോലെയാണ് കണ്ടിരുന്നത്. അവളുടെ പഠനത്തിനും മറ്റ് കാര്യങ്ങൾക്കും ഭദ്രൻ എപ്പോഴും തുണയായിരുന്നു. കാർത്തികയ്ക്ക് ഒരു കല്യാണം ആലോചിക്കുന്ന സമയത്ത് അവൾ ഭദ്രനെ കാണാൻ വീട്ടിൽ വന്നു.
അമ്മുവിന് കാർത്തികയെ കണ്ടപ്പോൾ മുതൽ സംശയമായി

. ഭദ്രൻ അവളോട് അധികം സംസാരിക്കുന്നതും ചിരിക്കുന്നതും അവൾക്ക് ഇഷ്ടപ്പെട്ടില്ല.

“ആരാട ഈ പെണ്ണ്? എന്തിനാ അവൾ നമ്മളുടെ വീട്ടിൽ വരുന്നത്?” അമ്മു അവനോട് തട്ടിക്കയറി.

“അവളെന്റെ പെങ്ങളെപ്പോലെയാടീ! എന്റെ കാർത്തികയാ!”

ഭദ്രൻ ദേഷ്യത്തിൽ പറഞ്ഞു.

“ഓഹോ, പെങ്ങളോ? ഈ തെമ്മാടിക്ക് പെങ്ങളുമാർ ഒരുപാടുണ്ടല്ലോ!

അവളെയൊക്കെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്ന് ഞാനൊരു മണ്ടിയാണെന്ന് വരുത്തി തീർക്കാനാണോ?

” അമ്മു പുച്ഛത്തോടെ ചോദിച്ചു.
“മിണ്ടാതിരിക്കടി! വെറുതെ ആ പാവത്തിന്റെ പറ്റി അനാവശ്യം പറഞ്ഞാൽ ഞാൻ നിന്നെ വെറുതെ വിടില്ല,”
ഭദ്രന്റെ സമനില തെറ്റി

.
എങ്കിൽ ഒരു കാര്യം ചെയ്, ഞാനെങ്ങും മാറിപ്പോയേക്കാം പെങ്ങളെ പിടിച്ചു കൂട്ടത്തിൽ കിടത്തിക്കോ.
അമ്മു പറഞ്ഞതും
അവന്റെ കണ്ണുകൾ ചുവന്നു. സ്വന്തം സഹോദരിയെപ്പോലെ കണ്ട ഒരു കുട്ടിയെക്കുറിച്ച് അവൾ അനാവശ്യം പറയുന്നത് അവന് സഹിക്കാനായില്ല.

“താൻ എന്താ വിചാരിച്ചേ? ഞാൻ തന്റെ ഭാര്യയായിപ്പോയതുകൊണ്ട് എന്നെyന്തും പറയാമെന്നാണോ? നിന്നെ ഞാൻ സഹിക്കില്ല, തന്റെ തെമ്മാടിത്തരങ്ങളു ഇനി ഇവിടെ വെച്ചു പൊറുപ്പിക്കില്ല
,” അമ്മു ആക്രോശിച്ചു.

“നിനക്ക് വട്ടാടീ,മുഴ വട്ട്! എന്റെ പെങ്ങളെപ്പറ്റി നീയെന്താ പറഞ്ഞത്?” ഭദ്രൻ നിയന്ത്രണം വിട്ടു.

ഒരു നിമിഷം അവന്റെ കൈ അമ്മുവിന്റെ കരണത്ത് ആഞ്ഞടിച്ചു. ആ അടിയുടെ ശക്തിയിൽ അവൾ നിലത്തേക്ക് വീണുപോയി. ഒരു മിന്നൽപ്പിണർ പോലെ അമ്മുവിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞു.
“നീ ഒരു നിമിഷം പോലും ഇവിടെ നിൽക്കണ്ട, ഇറങ്ങിപ്പോടീ! നിന്നെ എനിക്ക് വേണ്ട!” ഭദ്രൻ അലറി.

അവന്റെ വാക്കുകൾ പാറപോലെ ഉറച്ചതായിരുന്നു.

“അമ്മേ, ഇവളെ എനിക്ക് വേണ്ട, ഇവളെ ഞാൻ ഉപേക്ഷിക്കുകയാണ്.. ഞാൻ തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ ഇവളെ ഇവിടെ കണ്ടു പോകരുത്.

,” എന്ന് പറഞ്ഞ് അവൻ വീടിന്റെ പടിയിറങ്ങി. അവന്റെ വാക്കുകൾ സതിയുടെ ഹൃദയത്തിൽ ഒരു മുറിവുണ്ടാക്കി.

കരഞ്ഞുകൊണ്ട്, ആ നിമിഷം തന്നെ അമ്മു അവളുടെ വീട്ടിലേക്ക് മടങ്ങിപ്പോയി. രാജശേഖരൻ നായർക്ക് സന്തോഷമായിരുന്നു. “കണ്ടോ, ഞാൻ അന്നേ പറഞ്ഞതല്ലേ,” എന്ന ഭാവത്തോടെ അയാൾ അവളെ സ്വീകരിച്ചു. എന്നാൽ, അമ്മുവിന്റെ മനസ്സിൽ ഒരു ശൂന്യതയായിരുന്നു. അവൾക്ക് അവനോട് ദേഷ്യം തോന്നിയെങ്കിലും, അവൾക്ക് അവന്റെ വേദന മനസ്സിലായി.
അമ്മു പോയതിന് ശേഷം ഭദ്രനും വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു.

അവന്റെ ലോകം നിശബ്ദമായതുപോലെ. എന്നും അവന്റെ കുസൃതികളെ ചോദ്യം ചെയ്യാനും വഴക്കിടാനും ഒരാളുണ്ടായിരുന്നു. ഇപ്പോൾ അവന്റെ മുറിയിൽ ഒരുതരം തണുപ്പ്.

അവൾ വെറുതെ നിലത്തെറിഞ്ഞ ആഭരണപ്പൊതി പൂട്ടി വെച്ച അലമാരയിലേക്ക് അവൻ അറിയാതെ നോക്കി. അവളുടെ മുഖത്തെ പുച്ഛം, ദേഷ്യം, നാണം – എല്ലാം അവന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. അവൻ മദ്യപിച്ച് ഓർമ്മയില്ലാതെ ഉറങ്ങി, പക്ഷേ ഉള്ളിൽ ഒരു വിങ്ങലുണ്ടായിരുന്നു.

അവൾ പോയതിൽ അവന്റെ ദേഷ്യം കുറഞ്ഞപ്പോൾ സങ്കടം ഇരട്ടിയായി. അവൾ ഇല്ലാത്ത ഈ വീട്ടിൽ അവന് ശ്വാസം മുട്ടുന്നത് പോലെ തോന്നി. രാത്രികളിൽ അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു, ഒരുപക്ഷേ അവൾ തിരികെ വരുമെന്ന് അവൻ ആശിച്ചിരിക്കണം.

 

ഒരുപാട് ആലോചനകൾക്ക് ശേഷം, ഒരു ദിവസം അവൾ ഭദ്രന്റെ വീട്ടിലേക്ക് തിരികെ വന്നു. അവളുടെ മനസ്സിൽ ഒരു പ്രതീക്ഷയായിരുന്നു. ഒരുപക്ഷേ, എല്ലാം ശരിയാകും. സതി അവളെ കണ്ടതും ഓടിവന്ന് കെട്ടിപ്പിടിച്ചു, കണ്ണുനീരോടെ സതി അവളെ മാറോട് ചേർത്തു. “മോളേ… എന്റെ പൊന്നുമോളേ…” സതിയുടെ സ്നേഹം ആ വീടിന്റെ മുറ്റത്ത് ഒരു പുഴപോലെ ഒഴുകി.

“ഇനി നീ എവിടേക്കും പോകരുത് മോളേ, നീയില്ലാതെ ഈ വീടിന് ജീവനില്ല.” അമ്മു സതിയെ കെട്ടിപ്പിടിച്ച് നിന്നു, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. സതി അവളെ ചേർത്തുപിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

രാത്രി, ഭദ്രൻ പതിവ് പോലെ എവിടെയോ പോയിട്ട് തിരികെ വന്നു. വീട്ടിലെത്തി ലൈറ്റിട്ടപ്പോൾ, അവൻ ഞെട്ടി. അവന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല. സ്വന്തം കട്ടിലിൽ കിടക്കുന്ന അമ്മു!

അവനെ കണ്ടതും അമ്മു ചാടി എഴുന്നേറ്റു, മുഖംകുനിച്ചു നിന്നു. അവന്റെ മുഖത്തേക്ക് നോക്കാൻ പോലും അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല.
ഭദ്രൻ ഒന്നും മിണ്ടാതെ അവളെ മൈൻഡ് ചെയ്യാതെ കുളിമുറിയിലേക്ക് നടന്നു. കിണറ്റിൽ നിന്ന് വെള്ളം കോരി, തണുത്ത വെള്ളത്തിൽ കുളിച്ചപ്പോൾ അവന്റെ ദേഷ്യം പതിയെ കെട്ടടങ്ങുന്നതുപോലെ തോന്നി. കുളിയൊക്കെ കഴിഞ്ഞ് അവൻ കയറി വരുമ്പോൾ കണ്ട കാഴ്ച അവനെ അത്ഭുതപ്പെടുത്തി

. മേശമേൽ അവന് കഴിക്കുവാൻ ഉള്ള ഭക്ഷണം എടുത്ത് വയ്ക്കുകയാണ് അമ്മു.
ആദ്യമായിട്ടാണ് അമ്മു അവനുവേണ്ടി ഭക്ഷണം എടുത്തു വെക്കുന്നത്. സതി അടുക്കളയിൽ നിന്ന് ഈ രംഗം കണ്ട് പുഞ്ചിരിച്ചു. അവൾ ഒന്നും മിണ്ടാതെ അവിടെ നിന്ന് മാറി നിന്നു, അവർക്കിടയിൽ ഒരു അടുപ്പം ഉണ്ടാകണമെന്ന് അവൾ ആഗ്രഹിച്ചു.
ഭദ്രൻ ഭക്ഷണം കഴിക്കാൻ ഇരുന്നു. അവൻ ഇടയ്ക്കിടെ അവളെ നോക്കി, പക്ഷേ അമ്മു അവന്റെ മുഖത്തേക്ക് നോക്കിയില്ല, അവൾ മുഖം കുനിച്ച് നിന്നു.

എത്രയൊക്കെയായിട്ടും ഭദ്രൻ അവളെ നോക്കുന്നതേയില്ല, ഒരു വാക്കുപോലും സംസാരിച്ചില്ല. അമ്മുവിന്റെ ഹൃദയത്തിൽ ഭയം നിറഞ്ഞു, ഒരുപക്ഷേ അവൻ അവളെ സ്വീകരിക്കില്ലേ?

അവസാനം, അന്ന് രാത്രിയിൽ കിടക്കാനായി അവന്റെ പായും തലയണയും എടുത്ത് പുറത്തെ വരാന്തയിലേക്ക് പോകാനൊരുങ്ങി. അമ്മുവിന് സഹിക്കാനായില്ല. അവളുടെ കണ്ണുകളിൽ നിന്ന് ധാരധാരയായി കണ്ണുനീർ ഒഴുകി. “ഏട്ടാ…!” അവളുടെ ശബ്ദം നേർത്ത്, കണ്ണീരിൽ കുതിർന്നു.
അവളുടെ കണ്ണുനീർ കണ്ടതും അവന്റെ ഹൃദയം ഉലഞ്ഞു. പായും തലയണയും താഴെയിട്ട് അവൻ അവളുടെ അടുത്തേക്ക് വന്നു.
“എന്താടീ? എന്തിനാ കരയുന്നേ?” അവന്റെ ശബ്ദത്തിൽ നേരിയ ആർദ്രതയുണ്ടായിരുന്നു.
“ഏട്ടാ… എന്നോട് ക്ഷമിക്കണം. ഞാൻ ചെയ്തതും പറഞ്ഞതും തെറ്റായിപ്പോയി. ഏട്ടൻ എനിക്ക് മാപ്പ് തരണം. അന്നേരത്തെ എന്റെ പൊട്ടബുദ്ധി യിൽ ഓരോന്ന് കാട്ടികൂട്ടി.

. അവൾ അവന്റെ കാലിൽ വീണു കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
ഭദ്രൻ അവളെ പതിയെ പിടിച്ചുയർത്തി. അവളുടെ കണ്ണീർ തുടച്ചു. അവന്റെ നെഞ്ചിലേക്ക് അവളെ ചേർത്തുപിടിച്ചു. അമ്മു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു.

“കരയണ്ടെടീ പെണ്ണെ… ഞാനും അന്നത്തെ ദേഷ്യത്തിന് നിന്നെ അടിച്ചു പോയി. ഇറങ്ങിപ്പോകാൻ പറഞ്ഞു നിന്നെ ഒരുപാട് വിഷമിപ്പിച്ചു. എന്റെ ഭാഗത്തും തെറ്റുണ്ട്.. സാരമില്ല പോട്ടെ…
അവൻ അമ്മുവിന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.

ഭദ്രൻ പതിയെ അമ്മുവിന്റെ മുഖം ഉയർത്തി. അന്ന് ആദ്യമായി അവൻ അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു. അവന്റെ അധരങ്ങൾ മെല്ലെ താഴോട്ട് ചലിച്ചു. അവളുടെ കവിൾത്തടത്തിലൂടെ ആ ചൊടികൾ അവളുടെ അധരങ്ങളിൽ വന്ന് തലോടിയതും പെണ്ണിന്റെ ശരീരം വിറച്ചു പോയിരുന്നു. ആ നേർത്ത വിറയലിൽ അവളുടെ ഹൃദയമിടിപ്പ് ഭദ്രനറിഞ്ഞു. ആ അധരത്തിൽ ആഴത്തിൽ പുണരാൻ ഭദ്രന് അധികം നേരം വേണ്ടി വന്നില്ല.
ഇരു അധരങ്ങളും പരസ്പരം നുകർന്നുകൊണ്ട് അവൻ അവളെ വാരിപ്പുണർന്നപ്പോൾ പെണ്ണ് മറ്റേതോ ലോകത്തായിരുന്നു. വേദനകളും, പരിഭവങ്ങളും, ദേഷ്യവുമെല്ലാം അലിഞ്ഞില്ലാതായി. ആ പ്രണയത്തിന്റെ ആഴത്തിൽ അവൾ ലയിച്ചു ചേർന്നു. അവന്റെ കൈകൾ പതിയെ അവളുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു. അവളുടെ മെല്ലിച്ച ശരീരം അവന്റെ കരുത്തുള്ള കൈകളിൽ ഒതുങ്ങി. അവൻ പതിയെ അവളെ കട്ടിലിലേക്ക് കിടത്തി. മുറിയിലെ നേരിയ നിലാവ് വെളിച്ചത്തിൽ അവരുടെ പ്രണയം പൂത്തുലഞ്ഞു. ആ രാത്രി, ഭദ്രന്റെയും അമ്മുവിന്റെയും ജീവിതത്തിൽ പുതിയൊരു അധ്യായം കുറിക്കപ്പെട്ടു. പ്രണയത്തിന്റെ, വിശ്വാസത്തിന്റെ, പരസ്പര ധാരണയുടെ, ഇണങ്ങിച്ചേരലിന്റെ പുതിയൊരു അധ്യായം.

അവരുടെ ജീവിതത്തിൽ പിന്നീട് വഴക്കുകളോ തെറ്റിദ്ധാരണകളോ ഉണ്ടായില്ല. ഒരുമിച്ചുള്ള ജീവിതത്തിൽ അവർ പരസ്പരം താങ്ങും തണലുമായി. ഭദ്രൻ പഴയ തെമ്മാടി ജീവിതം പൂർണ്ണമായി ഉപേക്ഷിച്ചു. അമ്മു അവന്റെ നല്ല പാതിയായി, അവന്റെ ശക്തിയായി. അവർക്ക്കുഞ്ഞുണ്ടായി, ഭദ്രന്റെയും അമ്മുവിന്റെയും സ്നേഹബന്ധത്തിന് കൂടുതൽ അർഥം ഉളവായി.
. ഒരുപാട് സന്തോഷത്തോടെ പിന്നീട് ഉള്ള കാലം അവർ ഒരുമിച്ചു ജീവിച്ചു പോന്നു

Leave a Reply

Your email address will not be published. Required fields are marked *