ഗൾഫ്കാരന്റെ ഭാര്യ.
രചന.. കുഞ്ഞിക്കിളി
കഴിഞ്ഞ എട്ട് വർഷമായിട്ട് അരുൺ ദുബായിൽ ജോലി ചെയ്യുകയാണ്.. ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആണ് അവൻ. എംബിയെ പാസായ ശേഷം , നാട്ടിലെ തന്നെ ഒരു പ്രൈവറ്റ് ഫെമിൽ ആയിരുന്നു അവൻ വർക്ക് ചെയ്തത്. ഒരു വർഷത്തോളം എക്സ്പീരിയൻസ് ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ അവന്റെ ഒരു ഫ്രണ്ട് വഴിയാണ് ദുബായിലേക്ക് പോകുന്നത്. ആദ്യമൊക്കെ നല്ല കഷ്ടപ്പാടും ബുദ്ധിമുട്ടും ആയിരുന്നു. എന്നാൽ പിന്നീട് അവന് പ്രൊമോഷൻ ലഭിച്ചു. അതിനുശേഷം തരക്കേടില്ലാത്ത രീതിയിൽ അവന്റെ ജീവിതം മെച്ചപ്പെട്ടു വന്നു.
അങ്ങനെയിരിക്കെ അവന് ഒരു വിവാഹ ആലോചന വരുന്നു. അച്ഛനും അമ്മയും പോയി പെൺകുട്ടിയെ കണ്ടു അവർക്കൊക്കെ ഇഷ്ടമായി ജാതകവും ചേരുമായിരുന്നു.
അരുൺ പൂജയെ കണ്ടത് വീഡിയോ കോൾ വഴിയായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ അവന് അവളെ ഇഷ്ടമായി. അവളും പിജി കമ്പ്ലീറ്റ് ചെയ്ത ശേഷം ജോലി അന്വേഷിക്കുകയായിരുന്നു. ഇരു വീട്ടുകാർക്കും അതുപോലെതന്നെ ചെറുക്കനും പെണ്ണിനും ഇഷ്ടമായ സ്ഥിതിക്ക് വിവാഹം പെട്ടെന്ന് തന്നെ നടന്നു.
മൂന്നുമാസത്തെ ലീവിന് ആയിരുന്നു അരുൺ നാട്ടിൽ വന്നത്..
അരുണിന് പൂജയെ ജീവനായിരുന്നു,,
അവളുടെ എന്ത് ആഗ്രഹവും അവൻ സാധിപ്പിച്ചു കൊടുക്കുമായിരുന്നു.
അരുണിനെ കൂടാതെ അവനെ ഒരു അനിയനും കൂടി ഉണ്ടായിരുന്നു.
അനൂപ് എന്നാണ് അവന്റെ പേര്.
അരുണിന്റെ സഹോദരിയായ മീനാക്ഷി യുകെയിൽ ആയിരുന്നു.. വിവാഹശേഷം അവള് അവിടെ സെറ്റിൽ ആണ്.
അരുണിന്റെ കല്യാണത്തിന് മീനാക്ഷിയും കുടുംബവും ഒക്കെ വന്നിരുന്നു.
വളരെ ആഹ്ലാദപൂർവ്വമായ ജീവിതം ആയിരുന്നു അരുണും പൂജയും നയിച്ചത്..
പൂജയ്ക്ക് ഹണിമൂൺ ആഘോഷിക്കുവാനായി കാശ്മീരിന് പോകണമെന്ന് പറഞ്ഞപ്പോൾ അരുൺ സമ്മതിച്ചു വിദേശത്തേക്ക് തിരിച്ചു പോകുന്നതിനു മുന്നേ ഇരുവരും ഒരാഴ്ചയ്ക്ക് കാശ്മീർ ട്രിപ്പ് പോയി. അങ്ങനെ എല്ലാംകൊണ്ടും ആർക്കും അസൂയ തോന്നുന്ന ഒരു ജീവിതം ആയിരുന്നു അവരുടേത്.
അരുൺ ലീവ് കഴിഞ്ഞ് തിരികെ പോകുമ്പോൾ പൂജ അവനെ കെട്ടിപ്പിടിച്ച് കുറെ നേരം കരഞ്ഞു ഒരു പ്രകാരത്തിലാണ് എല്ലാവരും അവളെ ആശ്വസിപ്പിച്ചത് പോലും.
പൂജയുടെ ഇടയ്ക്കൊക്കെ അവളുടെ വീട്ടിൽ പോയി നിന്നോളാൻ അരുൺ പറഞ്ഞെങ്കിലും അവൾ പോകാൻ കൂട്ടാക്കിയില്ല. അരുണിന്റെ മണമുള്ള മുറിയിൽ കിടക്കണം എന്ന് പറഞ്ഞ് അവൾ ബഹളം കൂട്ടി.
അരുണിന്റെ അനിയൻ അനൂപ് എം ടെക് ചെയ്യുകയാണ്.. അവനും ഏടത്തിയമ്മയെ ജീവനായിരുന്നു.
പൂജ ഇത്തിരി ഓവറായിട്ടായിരുന്നു അവനോടുള്ള പെരുമാറ്റം.
അവൻ അടുത്തൂടെ പോകുമ്പോഴൊക്കെ അവള് ചെറിയ തട്ടും മുട്ടും ഒക്കെ കൊടുക്കാൻ തുടങ്ങി. ആദ്യം ഒന്നും അവനത് കാര്യമാക്കിയില്ല, പിന്നീട് അവനും അവളിൽ എന്തൊക്കെയോ സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി.
ഒരു ദിവസം വീട്ടിൽ ആരുമില്ലായിരുന്ന സമയത്ത്, പൂജ അനൂപിന്റെ റൂമിലേക്ക് ചെന്നു.
അവൻ ആ സമയത്ത് പഠിക്കുകയായിരുന്നു.
അവന്റെ തോളിൽ ഒന്ന് തട്ടികൊണ്ട് അവൾ അവനോട് കൊഞ്ചിക്കൊഴഞ്ഞ് സംസാരിക്കാൻ തുടങ്ങി..
അനൂപ് കസേരയിൽ നിന്നും എഴുന്നേറ്റതും പൂജ അവനെ ഇറക്കപ്പുണർന്നു.
പെട്ടെന്ന് അവൻ പകച്ചു പോയി,,
അവളുടെ ആഗ്രഹം കേട്ട് അവൻ ഞെട്ടി.
ഞാൻ, അരുണേട്ടന്റെ അനിയൻ ആണെന്നും മേലിൽ എന്നോട് ഇങ്ങനെ സംസാരിക്കരുതെന്നും പറഞ്ഞ് അവൻ അവളെ തള്ളി മാറ്റി. എന്നാൽ വീണ്ടും അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് അവനെ ആഴത്തിൽ പുണർന്നു.
ഒന്നു ഉയർന്നുപൊങ്ങി അവന്റെ കവിളിൽ മുത്തം കൊടുത്തു.
ഐ ലവ് യു ടാ….
എനിക്ക് അരുണിനേക്കാട്ടിലും ഇഷ്ടം നിന്നെയാണ്, നീയില്ലാതെ എനിക്ക് പറ്റില്ല… പ്ലീസ്…..
പറഞ്ഞുകൊണ്ട് അവൾ അവനെ പിന്നെയും ചുംബിച്ചു.
അനൂപ്, അവളുടെ കരണത്ത് ആഞ്ഞടിച്ചു… അവളെ തള്ളി മാറ്റിയിട്ട് അവൻ പുറത്തേക്ക് പാഞ്ഞു പോയി.
അവൻ ആരോടെങ്കിലും പറയുമോ എന്ന് ഭയന്ന് പൂജ പെട്ടെന്ന് ഇട്ടിരുന്ന വസ്ത്രങ്ങൾ ഊരി മാറ്റിയിട്ട് അവന്റെ പിന്നാലെ ഓടി ചെന്നു.
വാതിൽ തുറക്കുവാനായി ചെന്ന അനൂപ് കാണുന്നത് , പൂർണ്ണ നഗ്നയായി ഓടിവരുന്ന പൂജയെ ആയിരുന്നു.
ശരിക്കും അവൻ വിരണ്ടു പോയി..
ഏടത്തി… നിങ്ങൾക്ക് ഭ്രാന്തുണ്ടോ, എന്റെ ഏട്ടൻ ഒരിക്കലും നിങ്ങളെ കുറിച്ച് ഇങ്ങനെ ചിന്തിച്ചിട്ട് പോലും കാണില്ല. എന്റെ മുൻപിൽ ഇങ്ങനെ വന്നു നിൽക്കുന്നത് ശരിയാണോ.. ഒന്ന് ചിന്തിച്ചുനോക്ക്, നിങ്ങളുടെ സ്വന്തം സഹോദരൻ ആണെങ്കിൽ നിങ്ങൾ ഇങ്ങനെ പെരുമാറുമോ..
എനിക്ക് എന്റെ വികാരങ്ങളെ അടക്കിപ്പിടിക്കാൻ പറ്റില്ല..
പെട്ടെന്ന് അവൾ പറഞ്ഞതും അനൂപ് ആ മുഖത്തേക്ക് നോക്കി.
ഏടത്തിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള എല്ലാ കാര്യങ്ങളും എത്രയും പെട്ടെന്ന് ചെയ്യാം,,,, പറഞ്ഞു കൊണ്ട് അവൻ അവിടെ കിടന്ന ഒരു ടവൽ എടുത്തു അവളുടെ ദേഹത്തു ഇട്ടിട്ട് വാതിൽ കടന്ന് ഇറങ്ങി പോയി.
അനൂപ് അവളിൽ നിന്നും രക്ഷപ്പെട്ടുവെങ്കിലും അവൾ അടുത്ത ആളെ വല വിരിച്ചു വീഴ്ത്തിയിരുന്നു.
അരുണിന്റെ അമ്മാവന്റെ മകൻ പ്രദീപ് ജോലിസംബന്ധമായ ആവശ്യത്തിന് രണ്ടുമാസം അരുണിന്റെ വീട്ടിൽ താമസിക്കുവാൻ എത്തി .
അനൂപും ആ സമയത്ത് ഒരു പ്രോജക്ട് ആയി ബന്ധപ്പെട്ട നാട്ടിൽ ഇല്ലായിരുന്നു.
അമ്മയും അച്ഛനും മൂകാംബിക ദർശനത്തിനായി പോയതാണ്. പൂജയോട് അവളുടെ വീട്ടിലേക്ക് പൊയ്ക്കോളാൻ അരുൺ പറഞ്ഞു. പൊയ്‌ക്കോളാം എന്നും അവൾ മറുപടി കൊടുത്തു.
എന്നാൽ പൂജ വീട്ടിലേക്ക് പോകുവാനായി നിന്ന് നേരെത്താണ് പ്രദീപ് എത്തുന്നത് അവൻ വന്ന സ്ഥിതിക്ക് മടക്കി അയക്കേണ്ട എന്നാണ് ആരോടും പറഞ്ഞത്. കാരണം സ്വപ്നത്തിൽ പോലും അരുൺ കരുതിയിരുന്നില്ല അവന്റെ ഭാര്യ ഇങ്ങനെ ഒരു സ്വഭാവമുള്ളവളാണ് എന്ന്.
അനൂപിനോട് പെരുമാറിയത് പോലെ തന്നെ പൂജ പ്രദീപിന്റെ മുമ്പിൽ നിന്നു. പ്രദീപ് ഒരു വഷളത്തരം പിടിച്ചവൻ ആയിരുന്നു. പൂജയുടെ സൗന്ദര്യത്തിൽ അവൻ മയങ്ങിപ്പോയി.
അന്ന് രാത്രിയിൽ പൂജയും പ്രദീപും തമ്മിൽ അരുതാത്ത പലതും സംഭവിച്ചു.
അവളുടെ അടക്കിപ്പിടിച്ച വികാരങ്ങളെ മുഴുവൻ അവൻ പുറത്തേക്കുകൊണ്ട് വന്നു.
അരുണിനെ കൊണ്ടുപോലും സാധിക്കാത്ത പല കാര്യങ്ങളും പ്രദീപിനാൽ അവൾ നടത്തിയെടുത്തു.
അന്നത്തെ ആ രാത്രി പൂജയ്ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് പ്രദീപ് അവളെയും കെട്ടിപ്പിടിച്ച് കിടന്നു.
രണ്ടുമൂന്നു ദിവസങ്ങൾക്ക് ശേഷമാണ് അച്ഛനും അമ്മയും മടങ്ങിയെത്തിയത്. അവര് വന്നപ്പോൾ പൂജ വളരെ ഉത്തമയായ മരുമകൾ ആയിരുന്നു.
അവൾ പ്രദീപിന്റെ മുഖത്തു നോക്കി സംസാരിക്കാ പോലും ഇല്ലായിരുന്നു.
വീണ്ടും ഒരിക്കൽ കൂടി പ്രദീപം പൂജയും മാത്രമായി വീട്ടില്.
ഇതിനോട് ഇടയ്ക്ക് പൂജ ഇല്ലായിരുന്ന സമയം നോക്കി അനൂപ് അവിടെ ഒരു സിസിടിവി ക്യാമറ ഫിറ്റ് ചെയ്തിരുന്നു.
അവളുടെ ക്യാരക്ടർ അത്ര നല്ലതല്ലാത്തതിനാൽ ആണ് അവൻ വീടിന്റെ ഉമ്മർത്തും ഹോളിലും ഒക്കെ ഇത് ഫിറ്റ് ചെയ്തത്.
ചേട്ടനോട് അവനിക്കാര്യം പറഞ്ഞതുമില്ല,,,
എന്നാൽ അനൂപ് ഇടയ്ക്കിടയ്ക്ക് ഇത് ചെക്ക് ചെയ്ത് നോക്കുന്നുണ്ടായിരുന്നു.
പ്രദീപ് വന്നിട്ടുണ്ട് എന്നുള്ള വിവരം അറിഞ്ഞശേഷം അനൂപ് വെറുതെ ക്യാമറയിലെ ഫുട്ടേജ് എടുത്ത് പരിശോധിച്ചു,,
അവൻ തരിച്ചിരുന്നു പോയ നിമിഷം ആയിരുന്നു അത്..
അൽപ വസ്ത്രദാരികളായി കെട്ടിമറിയുന്ന പൂജയും പ്രദീപും..
ഒട്ടും അമാന്തിക്കാതെ തന്നെ ആ ദൃശ്യങ്ങൾ അതുപോലെതന്നെ അവൻ അരുണിന് അയച്ചു കൊടുത്തു… ശേഷം ഇതിനു മുന്നേ തനിക്ക് ഉണ്ടായ അനുഭവവും അവൻ ചേട്ടനോട് പങ്കുവച്ചു,,,
ഏട്ടൻ വിഷമിക്കരുത്,,ഈ സ്ത്രീ ആള് ശരിയല്ല, ഇവർ ഏട്ടന്റെ ലൈഫിൽ നിന്നും പോകുന്നത് തന്നെയാണ് നല്ലത്. ഇവരെ മാത്രം അറിയിച്ചാൽ പോരാ, ഫാമിലിയിലെ എല്ലാവരെയും വിളിച്ചുകൂട്ടി ഈ ദൃശ്യങ്ങൾ നമുക്ക് കാണിച്ചു കൊടുക്കണം.
അനൂപ് സഹോദരനോട് പറയുകയാണ്.
കണ്ട കാര്യങ്ങളൊക്കെ വിശ്വസിക്കാൻ പോലും ആകാതെ ചങ്ക് പൊട്ടി നിൽക്കുകയായിരുന്നു അരുൺ. പ്രദീപ് വീട്ടിൽ വന്ന ശേഷം മുതൽ പൂജയിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളതുപോലെ അരുണിനെ തോന്നിയിരുന്നു. അവനെ വിളിക്കുന്നതൊക്കെ അവൾ കുറച്ചു, എന്തെങ്കിലും സംസാരിച്ചിരുന്നാൽ അപ്പോൾ പ്രദീപ് വെള്ളമോ എന്തെങ്കിലും ചോദിച്ച് അടുത്തേക്ക് വരുന്നതും അരുൺ വീഡിയോ കോൾ ചെയ്യുമ്പോൾ കാണുന്നുണ്ടായിരുന്നു. എന്നാൽ അമ്മാവന്റെ മകൻ ആയതുകൊണ്ട് മറ്റൊരു സംശയവും അരുണിന് തോന്നുന്നില്ല. പക്ഷേ ഇത്….
ഫോണിലേക്ക് നോക്കിയതും അവനെ കണ്ണ് നിറഞ്ഞു പോയിരുന്നു.
പെട്ടെന്ന് തന്നെ നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എടുത്തു.. വീട്ടില് വരുന്ന കാര്യം ആരോടും അറിയിച്ചില്ല.. എന്നാൽ അനൂപിനെ വിളിച്ചവൻ പറയുകയും ചെയ്തിരുന്നു.. അങ്ങനെ അരുൺ എയർപോർട്ടിൽ ഇറങ്ങി.
ശേഷം ആദ്യം പോയത് പൂജയുടെ വീട്ടിൽ ആയിരുന്നു, അവളുടെ അച്ഛനും അമ്മയും ഒക്കെ അവനെ കണ്ടതും സ്നേഹത്തോടെയാണ് സ്വീകരിച്ചത്. പൂജയ്ക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് പറഞ്ഞ് അവൻ അവളുടെ അച്ഛനും അമ്മയും സഹോദരനും ഒക്കെ ആയിട്ടാണ് സ്വന്തം വീട്ടിലേക്ക് വന്നത്.
അരുണിനെ കണ്ടതും പൂജയുടെ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടുള്ള കെട്ടിപ്പിടുത്തവും ഉമ്മ കൊടുക്കലും ഒക്കെ നടന്നു.
അതിനുശേഷം എല്ലാവരും ഹാളിലേക്ക് പ്രവേശിച്ചു.
പ്രദീപ്പും അവിടെ ഉണ്ടായിരുന്നു.
അരുണിന്റെ അമ്മ എല്ലാവർക്കും ചായ കൊണ്ടുവന്ന് കൊടുത്തു. ചായ കുടിച്ച ശേഷമാണ് അരുൺ തന്റെ കയ്യിലിരിക്കുന്ന വീഡിയോ പ്ലേ ചെയ്തത്.
പ്രദീപും പൂജയും കെട്ടിപിടിച്ചു ചുമ്പിക്കുന്ന വീഡിയോസ് കണ്ടു എല്ലാവരും ഞെട്ടി.
അരുണി ന്റെ മുഖത്തേക്ക് പോലും നോക്കാനാവാതെ പൂജ നിൽക്കുകയാണ്.
അവൻ അവളുടെ അരികിലേക്ക് വന്നു. അവളുടെ കരണത്താഞ്ഞടിച്ചു. ഒന്നല്ല രണ്ടല്ല പലവട്ടം…..
പൂജയുടെ വീട്ടുകാർ പോലും അരുണിനെ പിടിച്ചു മാറ്റിയില്ല.
അച്ഛനും അമ്മയും അരുണിന്റെ കാലുപിടിച്ച് പകരം മാപ്പ് പറയുകയായിരുന്നു.
മണലാരണ്യത്തിൽ പോയി വീടും നാടും കുടുംബവും ഉപേക്ഷിച്ച് കഷ്ടപ്പെട്ട് കാശ് അയച്ചുതരുന്നത് നിന്റെ ക&പ്പ് മറ്റൊരുത്തന്റെ കൂടെ തീർക്കാൻ അല്ലടി പുല്ലേ പറഞ്ഞ് അരുൺ അവളെ വലിച്ചുകൊണ്ടുവന്ന് പുറത്തേക്ക് തള്ളി.
മുറിയിലേക്ക് പാഞ്ഞു പോയി അവളുടെ സാധനങ്ങൾ എല്ലാം എടുത്തുകൊണ്ടുവന്ന് വലിച്ചെറിഞ്ഞു.
ഇറങ്ങിപ്പോക്കോണം എല്ലാം…. ഒറ്റൊരണത്തെ ഇവിടെ കണ്ടു പോകരുത്. വക്കീലിനെ കണ്ട് കാര്യങ്ങളൊക്കെ തീരുമാനിച്ചിട്ടേ ഇനി ഞാൻ മടങ്ങി പോവുകയുള്ളൂ. അരുൺ ഉച്ചത്തിൽ പറഞ്ഞു.
ശേഷം പ്രദീപിന്റെ അടുത്തേക്ക് ചെന്നു. എന്നിട്ടും ഇതുപോലെ തന്നെ കൊടുത്തു.
നാട്ടുകാർ ഒക്കെ ഓടിക്കൂടി.. എല്ലാവരോടും അരുൺ കാര്യം പറഞ്ഞു.
ഇങ്ങനെ ഒരുവളെ എനിക്ക് ഭാര്യയായി വേണ്ടന്ന് പറഞ്ഞു കൊണ്ട് അവൻ തന്റെ അച്ഛനെയും അമ്മയെയും ചേർത്തുപിടിച്ച് അകത്തേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു.
മോനെ…. എന്നാലും അവള്.
അരുണിന്റെ അമ്മ അവനെ കെട്ടിപ്പിടിച്ച് ഉറക്കെ കരയുകയാണ്.
സാരമില്ല അമ്മേ ഇവളെ പോലൊരു വിഷം നമ്മളുടെ കുടുംബത്തിൽ വേണ്ട.. എന്റെ കാശുകൊണ്ട് അവള് തിന്നു കൊഴുത്തിട്ട് , അമ്മാവന്റെ മകന് കിടപ്പറയൊരുക്കുന്നു.
എന്തിനാണ് വെറുതെ ഒരു ഭാര്യ.. ഇവളെപ്പോലെയുള്ള സ്ത്രീകളാണ് നമ്മുടെ സമൂഹത്തിന് നാശം വിതയ്ക്കുന്നത്. ഇങ്ങനെയുള്ളവളെ ഒന്നും ഒരിക്കലും ഈ ഭൂമിയിൽ വെച്ച് പൊറുപ്പിക്കാതിരിക്കുന്നതാണ് നല്ലത്… എത്രയോ പ്രവാസികളുണ്ട്, കുടുംബത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് കഴിയുന്നവർ. അവരുടെയൊക്കെ ഭാര്യമാർ ഓരോ നിമിഷവും പ്രാർത്ഥനയോടെയാണ് കഴിയുന്നത്. അതിനുപകരം ഇവളോ….. ആദ്യം ഇവൾ അനൂപിന് വേണ്ടി വല വീശി.
എന്നിട്ട് അവനെ കിട്ടില്ലെന്നു കരുതിയതും പ്രദീപിനെ വീഴിച്ചു ഇനിയും എത്രയെത്ര പേരെയാണ്
അവൾ അവളുടെ വലയിൽ കുരുക്കുന്നതെന്ന് നമുക്ക് അറിയാൻ പറ്റില്ല. അതുകൊണ്ട് ഉത്തരവാദിത്തപ്പെട്ടവരുടെ കൈകളിൽ തന്നെ അവളെ ഏൽപ്പിച്ചല്ലോ. വക്കീലിനെ കണ്ടു ബാക്കി കാര്യങ്ങളൊക്കെ പെട്ടെന്ന് തന്നെ റെഡിയാക്കണം. ഈ വീഡിയോ ഉള്ളതുകൊണ്ട് കേസിന് പെട്ടെന്ന് തന്നെ തീർപ്പാകും.
ഇനി എനിക്ക് സമാധാനത്തോടെ മടങ്ങി പോകാം.
അരുൺ തന്റെ അച്ഛനെയും അമ്മയെയും കൂടെപ്പിറപ്പിനെയും ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു.
രചന.. കുഞ്ഞിക്കിളി