സ്വന്തം ഭാര്യയിൽ നിന്ന് ഇത് വരെ ലഭിക്കാത്ത അനശ്വരമായ ആമിയുടെ പ്രണയത്തിൽ ഞാൻ പുളകിതനായി. അവളുടെ…

ആമി

✍️ രചന: നങ്ങേലി .

വഴിവിളക്കുകളുടെ അരണ്ട വെളിച്ചത്തിൽ ഞാൻ വിജനമായ നടപ്പാതയിലൂടെ മുന്നോട്ട് നടന്നു നീങ്ങി. മനസിലെങ്ങോ വല്ലാത്ത ഒരു അപകർഷതാബോധം എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. എന്നിരുന്നാലും മുന്നോട്ടുവെച്ച കാൽ പുറകോട്ടെടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല. ആരെങ്കിലും തന്നെ അനുഗമിക്കുന്നുണ്ടോ എന്നറിയാൻ ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കി. ആകാശനീലിമയിലെ പൂർണ ചന്ദ്രനല്ലാത്തെ ആരും തന്നെ എന്നെ അനുഗമിക്കുന്നതായി എനിക്ക് തോന്നിയില്ല. കണ്ണുചിമ്മുന്ന നക്ഷത്രങ്ങൾ ആ രാത്രിയുടെ ശോഭ കൂട്ടി അവ എനിക്കായ് പൂത്തുലഞ്ഞു നിൽക്കുന്ന സ്വർണ ചാമരങ്ങളായ് തോന്നി. ഇളം കാറ്റിൽ ഒഴുകിയെത്തിയ അരളിപ്പൂ മണം അവിടെയാകെ പരന്നു .അതിന്റെ മാസ്മരിക ലഹരിയിൽ ഞാൻ ഒഴുകി നടന്നു.

പെട്ടെന്നാണ് പോക്കറ്റിൽ നിന്നും എന്റെ മൊബൈൽ റിംങ്ങ് ചെയ്തത്. ഡിസ്പ്ലേയിൽ തെളിഞ്ഞ് വന്നത് ഒരു പരിചയമില്ലാത്ത ലാന്റ് നമ്പർ ആയിരുന്നു.

“ഹലോ.”

”ഹലോ സർ ഞാൻ മഞ്ജുവാണ് ഗ്രാന്റ് ഹോട്ടലിൽ നിന്ന്. ഇന്ന് സാർ ഇവിടെയൊരു ഹണിമൂൺസ്യൂട്ട് ബുക്ക് ചെയ്തിരുന്നു. പാർട്ടി അര മണിക്കൂറായി ഇവിടെ വെയ്റ്റിംങ്ങ് ആണ് സാർ .വേറെയും ഒരുപാട് കസ്റ്റമർ ഉള്ളതാണ് കക്ഷിക്ക് .സാർ ഇത്രയും നിർബന്ധം പിടിച്ചതുകൊണ്ടു മാത്രമാണ് ഞാൻ ഒരു രാത്രിയ്ക്ക് അവളെ വിട്ടുതരുന്നത്. ”

“ഒക്കെ ഓക്കെ ഞാൻ എത്തിക്കഴിഞ്ഞു ഒരല്പസമയം കൂടി കാത്തിരിക്കൂ. ”

“ശരി സർ ഹോട്ടൽ ലോബിയിൽ ക്യാഷ് അടച്ചിട്ട് റും നമ്പർ 108 ലേക്ക് പോയ്ക്കോളൂ. ”

“ഉം. ശരി. ”

വീണ്ടും ഏകാന്തമായ ചിന്തകൾ എന്നെ ഒരു നായാടിയെപ്പോലെ വേട്ടയാടി. കുതിച്ച് പായുന്ന കുതിരയെ കടിഞ്ഞാൺ ഇട്ട് നിർത്തിയ പൊലെ എന്റെ ചിന്തയെ ആരോ പുറകോട്ട് വലിച്ചു.ആകാശവീഥിയിൽ നിന്നും വഴിതെറ്റി വന്ന ഒരു കൊള്ളിയാൻ പൊലെ അവളുടെ മുഖം എന്റെ മുന്നിലൂടെ മിന്നി മറിഞ്ഞു.

ഗംഗ അതെ എന്റെ സഹധർമ്മിണി. ഒരിക്കൽ അവളുടെ പഞ്ചാര വാക്കുകളിൽ മയങ്ങി അവളുടെ കരവലയത്തിൽ അകപ്പെട്ടവനാണ് ഞാൻ പണത്തിന് വേണ്ടി കേവലം പിൻ നമ്പരുകൾ അമർത്തിയാൽ പണം വരുന്ന ഒരു മിഷീൻ മാത്രമായിരുന്നു ഞാനവൾക്ക് അതറിയാൻ ഒരുപാട് വൈകിപ്പോയി. രാത്രിയുടെ യാമങ്ങളിൽ എന്നെ മയക്കിക്കിടത്തി മറ്റു പലരുമായും നേരം പുലരുവോളം അവൾ രാസകേളികൾ ആടിത്തിമർത്തു.കഥയറിയാതെ ആട്ടം കാണുന്ന ഒരു കോമാളി മാത്രമായി മാറി ഞാൻ. എന്തിനും ഏതിനും സ്ത്രീപുരുഷ സമത്വം കാണുന്ന നമ്മുടെ ഈ നാട്ടിൽ എനിക്കും വേണ്ടേ സമത്വം .? അവർക്ക് ആകാമെങ്കിൽ പിന്നെ എന്ത് കൊണ്ട് എനിക്കായി ക്കൂടാ ? അതിനാലാണ് ഇങ്ങനെ ഒരു പുതുവഴി വെട്ടാൻ എന്നെ പ്രേരിപ്പിച്ചത്. ചെയ്യുന്നത് ഭൂഷണമായ കാര്യമല്ല എന്നെനിക്കറിയാം എന്നാൽ അവളെ ഒരിക്കലും ഞാൻ ചതിക്കുകയും അല്ല എന്ന് എന്റെ മനസ്സിനെ ഞാൻ പറഞ്ഞ് പാകപ്പെടുത്തി. അല്ല ഇത് ഒരു തരത്തിൽ ഒരു ആഘോഷമാണ് എന്റെ വിവാഹമോചനത്തിന്റെ ഒന്നാം വാർഷികാഘോഷം.

“സർ. ”

വീണ്ടും ഞാൻ പാഴ് ചിന്തകളിൽ നിന്നും തിരികെയെത്തി.

” നീരജ് സാറല്ലേ? ”

“ഉം. യെസ്. ”

“മഞ്ജു മാഡം ക്യാഷ് ഇവിടെ തരാനാണ് പറഞ്ഞത്. ”

“ഓക്കെ. എത്രയാണ്. ”

“പതിനഞ്ച്. പതിനയ്യായിരം. ”

“ഇതാ. ”

“ok സാർ .പാർട്ടി റെഡിയാണ്. അപ്പോൾ ഓൾ ദ ബെസ്റ്റ് സാർ. ഹാവ് എ നൈസ് ഡേ. ”

വരാന്തയിലെ പല വർണ്ണങ്ങളിലുള്ള സ്പോർട്ട് ലൈറ്റുകൾ എന്റെ കണ്ണിന്റെ മഞ്ഞളിപ്പ് കൂട്ടി. ഭിത്തിയിലെ ഇരു ചുവരുകളിലും രാജാ രവിവർമ്മയുടെ വിഖ്യാത ചിത്രങ്ങൾ എന്റെ കണ്ണുകളെ വിസ്മയിപ്പിച്ചു.ആരും അത്ഭുതപ്പെട്ടു പോകുന്ന കലാസൃഷ്ടി . ഇടക്കെങ്ങോ 108 എന്ന നമ്പർ എന്റെ കണ്ണിൽ ഉടക്കി. ഡോറിന്റെ വലതു വശത്തുള്ള കോണിംങ്ങ് അമർത്തുമ്പോഴും എന്റെ കൈകൾ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. നെഞ്ചിലാകെ ഒരു പഞ്ചാരിമേളം കൊണ്ടിക്കയറി അതിന്റെ കലാശപ്പൊരാട്ടത്തിനിടയിലാണ് ആ സുന്ദരി എന്റെ നേർക്ക് വാതിൽ തുറന്നത്. അവളെ കണ്ടപാടെ എനിക്ക് മനസ്സിലായി ഈ തുറന്നത് വെറുമൊരു വാതിൽ മാത്രമല്ല സ്വർഗത്തിലേക്കുള്ള കവാടം കൂടിയാണെന്ന്. മന്ദസ്മിതം തൂകി അവൾ എന്നെ അകത്തേക്ക് വരവേറ്റു. ചുവന്ന കാർപെറ്റിലൂടെ ഒരു യുവരാജാവിന്റെ പ്രൗഢിയോടെ ഞാൻ അകത്തേക്ക് നടന്നു ഇരു സൈഡിൽ നിന്നും ദേവദാസിമാർ എന്നിലേക്ക് പുഷ്പങ്ങൾ വാരിയെറിയുന്നതായി എനിക്ക് തോന്നി.

“വരൂ. ഇരിക്കൂ സാർ. ”

കാക്കക്കുയിലിന്റെ മധുരമൂറുന്ന സംഗീതം പൊലെയായിരുന്നു അവളുടെ ശബ്ദം.എസിയുടെ കൊടും തണുപ്പിലും നെറ്റിയിലൂടെ ഊർന്നിറങ്ങിയ വിയർപ്പുതുള്ളി ഞാൻ ഇടം കൈകൊണ്ട് തുടച്ചു മാറ്റി.

“സാറിന് വേണമെങ്കിൽ ഒന്ന് ഫ്രഷ് ആയിട്ട് വരാം .”

ബാത്റും ചൂണ്ടിക്കൊണ്ടവൾ എന്നോട് പറഞ്ഞു. വേഗം ഞാൻ ബാത്റൂമിലേക്ക് ഓടിക്കയറി ഒരല്പനേരം ഞാൻ കണ്ണാടിയിലേക്ക് നോക്കി നിന്നു. എലി പുന്നെല്ല് കണ്ട ഭാവമായിരുന്നു ആ കണ്ണാടിയിൽ പ്രതിഫലിച്ചത്. തണുത്ത വെള്ളം കൊണ്ട് ആ ഭാവത്തെ ഞാൻ കഴുകിക്കളഞ്ഞു. ടർക്കി കൊണ്ട് മുഖം തുടച്ച് ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി.

“സാറ് ആദ്യമായിട്ടാണല്ലേ ഇങ്ങനെ ഒരു ഏർപ്പാടിൽ വന്നു ചാടുന്നത്. ”

“എന്തേ അങ്ങനെ ചോദിക്കാൻ . ?”

“സാറിന്റെ പരവേശം കണ്ടപ്പോൾ തോന്നി. ”

ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി തണുത്ത വെള്ളം അവൾ എനിക്ക് നേരെ നീട്ടി. ഒറ്റ വലിക്ക് കുപ്പി മുഴുവൻ ഞാൻ കാലിയാക്കി ബെഡിൽ ഇരുന്നു.

“വിരോധമില്ലെങ്കിൽ ഈ സാറ് വിളി ഒന്ന് ഒഴിവാക്കാമോ?”

“പിന്നെ ഞാനെന്ത് വിളിക്കണം. ?”

“എന്റെ പേര് നീരജ് . അങ്ങിനെ വിളിച്ചാൽ മതി.
എന്താ തന്റെ പേര്. ?”

“ആവണി. സ്നേഹമുള്ളവർ ആമി എന്ന് വിളിക്കും.”

അവളും എനിക്കരികിലായി വന്നിരുന്നു.

“മാരേഡ് ആണോ? ”

“ഉം. വേർപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം .”

അല്പനേരം വീണ്ടും മൗനം അവിടമാകെ തളം കെട്ടി നിന്നു.

” നീരജ് എന്താ ആലോചിക്കുന്നത് വൈഫിനെ ഓർമ്മ വന്നോ? ”

“അങ്ങിനെ ഓർക്കാൻ മാത്രം നല്ല ഓർമ്മകൾ ഒന്നും അവൾ എനിക്ക് സമ്മാനിച്ചിട്ടില്ല.”

“ഉം. ഇനി ഓരോന്ന് സംസാരിച്ചിട്ട് ഞാൻ മൂഡ് കളയുന്നില്ല. ”

അവൾ ബെഡിൽ നിന്നും എഴുന്നേറ്റു .മേശക്കുള്ളിൽ നിന്നും ഒരു വിദേശ മദ്യത്തിന്റെ ബോട്ടിൽ പുറത്തെടുത്തു. ഭംഗിയുള്ള രണ്ടു ഗ്ലാസുകളിലേക്ക് അത് പകർന്നു. ഒന്ന് എനിക്ക് നേരെ നീട്ടി ഞാൻ സ്നേഹപൂർവ്വം അത് വാങ്ങിച്ച് എന്റെ ചുണ്ടോട് ചേർത്തു. വശ്യമായൊരു പുഞ്ചിരി തൂകി അവൾ ഇടം കൈ എന്റെ തോളിലേക്കിട്ട് മടിയിൽ കയറി ഇരുന്നു. പുത്തൻ ഷിഫോൺ സാരിയുടെ ഗന്ധം അവളടിച്ച സ്പ്രേയുടെ ഗന്ധത്തെ മുക്കിക്കളഞ്ഞു. അവളുടെ നെറ്റിയിലെ വട്ടത്തിലുള്ള സിന്ദൂരപ്പൊട്ടും നീലക്കല്ല് മൂക്കുത്തിയും എന്നെ വല്ലാതെ അവളിലേക്ക് ആകർഷിച്ചു. സ്ത്രീത്വം വിളങ്ങുന്ന ആ മുഖം കൈക്കുമ്പിളിൽ വാരിയെടുത്ത് ആ തത്തമ്മ ചുണ്ടുകളിൽ ചുംബനങ്ങൾ കൊണ്ട് പൊതിയാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചു.

രണ്ടാമത്തെ പെഗ്ഗ് ഒഴിക്കാനായി അവൾ എഴുന്നേറ്റു. ആ ശരീരവടിവിൽ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. പിറകിലൂടെ നോക്കിയപ്പോൾ ഗംഗയുടെ തനി പകർപ്പാണ് ആമിയെന്ന് തോന്നി. സ്വന്തം ഭാര്യയെ മറ്റൊരു പെണ്ണിനോട് ഉപമിക്കുന്നതിലും മ്ലേഛകരമായ കാര്യം വെറെ ഒന്നില്ല . അടുത്ത പെഗ്ഗ് ഒഴിക്കാനായി അവൾ കുനിഞ്ഞതും തോളിൽ നിന്നും സാരിത്തുമ്പ് നിലത്തേക്ക് വീണു. അവളുടെ മാറിടത്തിൽ എന്റെ കണ്ണൊന്നുടക്കി. പണ്ട് തറവാട്ടിലെ മാരിയമ്മൻ പൂജയ്ക്ക് കുളിച്ച് ഈറനുടുത്ത് പുഴക്കരയിൽ നിന്നും കൊണ്ടുവരുന്ന പൂർണകുംഭമായി അത് എനിക്ക് കാണപ്പെട്ടു. അവൾ വീണ്ടും എന്റെ ചാരെ വന്നിരുന്നു. പക്ഷേ എന്റെ കണ്ണുകൾ ആ കാഴ്ചയിൽ നിന്നും പിൻ വാങ്ങിയില്ല. ചാപിള്ളയെ പെറ്റ ഒരമ്മയുടെ ചുരത്താൻ വെമ്പൽ കൊള്ളുന്ന മാറിടം പൊലെ അവ ബ്ലൗസിനുള്ളിൽ കിടന്ന് വിങ്ങിപ്പൊട്ടി. രണ്ടാമത്തെ പെഗ്ഗ് അടിച്ച് തീർന്നതും ഞാൻ അവളുടെശരീരത്തിലേക്ക്ചാഞ്ഞൂ .പൂർണനഗ്നയായ അവളുടെ ശരീരം ചുവരിലുള്ള വലിയ കണ്ണാടിയിൽ പ്രതിഫലിച്ചു.

ഇങ്ങനെ ഒരു സന്ദർഭം ഞാൻ വല്ലാതെ ആഗ്രഹിച്ചതാണ് .ദാഹജലം കിട്ടാതെ പരലോകത്ത് അലഞ്ഞ് തിരിയുന്ന ആത്മാക്കൾക്ക് ഒരു ബലിയൂട്ടലാണ് സത്യത്തിൽ ഇത്. സ്വന്തം ഭാര്യയിൽ നിന്ന് ഇത് വരെ ലഭിക്കാത്ത അനശ്വരമായ ആമിയുടെ പ്രണയത്തിൽ ഞാൻ പുളകിതനായി. അവളുടെ ശ്വാസഗന്ധം ഞാൻ കഴിച്ച വിസ്കിയേക്കാൾ എന്നെ ലഹരി പിടിപ്പിച്ചു. ആമിയുടെ തണുത്ത കാലുകളിൽ ഞാൻ ചുംബിച്ചപ്പോൾ അവളുടെ കൺപീലികൾ ഒരു താമരപ്പൂ പൊലെ കൂമ്പിയടഞ്ഞു. ആദ്യമായി ആനയെ കാണുന്ന ഒരു കൊച്ചു കുട്ടിയെ പൊലെ ഞാൻ അവളുടെ നഗ്നശരീരത്തിലൂടെ വിരലുകളോടിച്ചു.

അല്പനേരത്തെ വേലിയേറ്റത്തിനും വേലിയിറക്കത്തിനുമൊടുവിൽ ഞാൻ അവളുടെ ശരീരത്തിൽ നിന്നും പിൻ വാങ്ങി .ഒരു യുദ്ധം കഴിഞ്ഞ് തളർന്ന യോദ്ധാവിനെപ്പൊലെ ഞാൻ ബെഡിലേക്ക് മറിഞ്ഞു. പതിയെ അവൾ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു .ഞാനെന്റെ കരവലയങ്ങളാൽ അവളെ ബന്ധിതയാക്കി. ഒരു കുഞ്ഞു പൂച്ചക്കുട്ടിയെപ്പൊലെ അവളെന്റെ നെഞ്ചിലെ ചൂടും കൊണ്ട് ഉറങ്ങി.

അതിരാവിലെ ആമിയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്. ഒരു ചൂടുമായ എന്റെ മുന്നിലേക്കവൾ നീട്ടി. ലജ്ജാവതിയായ ആമിയുടെ മുഖം കണ്ടപ്പോൾ പണ്ടെങ്ങോ കഴിഞ്ഞ എന്റെ ആദ്യരാത്രിയാണ് മനസ്സിലേക്ക് ഓടി വന്നത്. ചൂട് ചായ ബെഡിൽ ഇരുന്ന് ഊതിക്കുടിക്കുമ്പോഴും ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലോ എന്നെന്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചു പോയി. കുളി കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങാൻ എനിക്ക് സമയമായി ഞാൻ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തി. അവസാനമായി ഞാനൊന്നു കൂടെ ആമിയെ ആലിംഗനം ചെയ്തു . ഒരു നൂറു ചുംബനങ്ങൾ കൊണ്ടവൾ എന്നെ പൊതിഞ്ഞു. പോരുന്നോ എന്റെ കൂടെ എന്ന് ചോദിക്കണമെന്നുണ്ട് പക്ഷേ അത് സന്ദർഭാനുയോജിതമല്ലാത്തതു കൊണ്ട് ഞാൻ മൗനം പാലിച്ചു. വീണ്ടും കണ്ടുമുട്ടാം നമ്മുക്കീ വഴിത്താരയിൽ എന്നവൾ എന്റെ കാതിൽ മന്ത്രിച്ചു. ചിറകരിയപ്പെട്ട ഒരു കാട്ടു പക്ഷിയുടെ വേദനയോടെ ഞാൻ ആമിയിൽ നിന്നും വിജനതയിലേക്ക് പിൻവാങ്ങി.

ശുഭം

രചന: നങ്ങേലി .

Leave a Reply

Your email address will not be published. Required fields are marked *