തന്റെ ഭാര്യ പൂർണ്ണ നഗ്നയായി ഒരു അന്യ പുരുഷനെ കെട്ടിപ്പിടിച്ച് സർവ്വവും മറന്നു ഉറങ്ങുന്നത് കണ്ട് വിനോദ്…

✍️ അമന്യ

ഫോണിന്റെ റിങ്ങ് കേട്ടതും സുനന്ദ പുതപ്പിനുള്ളിൽ നിന്നും കൈകൾ മാത്രം പുറത്തേക്ക് നീട്ടി കോൾ അറ്റൻഡ് ചെയ്തു. തന്റെ ഭർത്താവ് വിനോദാണ് വിളിക്കുന്നതെന്ന് കണ്ടതും അവൾ താല്പര്യമില്ലാതെ കോൾ എടുത്തു.

ഹലോ… വിനോദേട്ടാ.

അവൾ വിളിച്ചു.

“സുനന്ദാ, ഞാൻ അടുത്ത മാസം ലീവിന് വരുന്നുണ്ട്. ഇത്തവണ മൂന്ന് മാസം നിന്റെ കൂടെ ഞാൻ ഉണ്ടാവും. കഴിഞ്ഞ 10 വർഷമായി ഞാൻ ഇവിടെ ജോലി ചെയ്യുകയല്ലേ. അതുകൊണ്ട് എനിക്ക് ഇത്തവണ കമ്പനി മൂന്ന് മാസം ലീവ് തന്നിട്ടുണ്ട്.!” അവൻ ആഹ്ലാദത്തോടെ അവളോട് പറഞ്ഞു.

വിനോദിന്റെ വാക്കുകൾ കേട്ടതും സുനന്ദയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. അടുത്തമാസം തന്റെ ഭർത്താവ് വരുന്നുണ്ടെന്ന് അറിഞ്ഞ് അവൾ ഞെട്ടിത്തരിച്ചുപോയി. ഏതൊരു ഭാര്യയ്ക്കും പ്രവാസിയായ ഭർത്താവ് വരുന്നുണ്ട് എന്ന് കേട്ടാൽ സന്തോഷമാണ് തോന്നേണ്ടത്. എന്നാൽ സുനന്ദയിൽ സന്തോഷത്തിന് പകരം ഒരു തരം ഭയം അവളെ വന്നുപൊതിഞ്ഞു. കഴിഞ്ഞ പത്തുവർഷമായി വിനോദ് ഗൾഫിലാണ് ജോലി ചെയ്യുന്നത്. എട്ട് വർഷം മുൻപാണ് അവരുടെ വിവാഹം കഴിഞ്ഞതും. അവർ വിവാഹിതരായി ഒരു മാസം കഴിഞ്ഞപ്പോൾ വിനോദ് തിരികെ പ്രവാസത്തിലേക്ക് മടങ്ങിയതാണ്. അന്നുമുതൽ സുനന്ദയുടെ ജീവിതം ഒരു കാത്തിരിപ്പായിരുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം കാണാൻ കിട്ടുന്ന ഒരു മുഖം മാത്രമായിരുന്നു അവൾക്ക് വിനോദ്. ആദ്യമൊക്കെ അവന് വേണ്ടിയുള്ള അവളുടെ കാത്തിരിപ്പുകൾ സ്നേഹത്തോടെയും വിരഹം നിറഞ്ഞതും ആയിരുന്നു. അവളെ തേടിയെത്തുന്ന അവന്റെ ഫോൺ കോളുകളിലും വീഡിയോ കോളുകളിലുമായി ഒതുങ്ങിയ അവരുടെ ദാമ്പത്യം എട്ടു വർഷങ്ങൾ പിന്നിട്ടിരുന്നു. വർഷത്തിൽ ഒരു മാസം മാത്രം ലീവിന് വന്നു പോകുന്നതിനാൽ ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം അവർക്ക് ഇതുവരെ ഉണ്ടായിട്ടില്ല.

പ്രാരാബ്ദങ്ങൾക്ക് ഇടയിൽ ഭാര്യയെ അങ്ങോട്ട് കൊണ്ടുപോകാനും വിനോദിന് നിവർത്തി ഉണ്ടായിരുന്നില്ല. അതിനാൽ കഴിഞ്ഞ എട്ടു വർഷമായി അവർക്ക് അകന്നു കഴിയേണ്ടി തന്നെ വന്നു. അതിനിടയിലുള്ള ഓരോ കണ്ടുമുട്ടലുകളും വെറും 30 ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്നതായിരുന്നു.

തുടക്കത്തിൽ ഈ അകലം സുനന്ദയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ട് വിനോദ് വിളിക്കുമ്പോൾ ഒക്കെ അവൾ അവനോട് മണിക്കൂറുകളോളം സംസാരിച്ചിരുന്നു. ഗൾഫിൽ നിന്നും വിനോദ് അവൾക്ക് അയക്കുന്ന എല്ലാ സമ്മാനങ്ങളിലും അവന്റെ സ്നേഹത്തിന്റെ ചൂടുണ്ടായിരുന്നു. അതിനാൽ ആദ്യകാലങ്ങളിൽ സുനന്ദ അവന്റെ സ്നേഹത്തിൽ സംതൃപ്തയായിരുന്നു. പക്ഷേ കാലം മുന്നോട്ട് പോയപ്പോൾ ആ അകലം അവർക്കിടയിൽ ഒരു വിടവ് സൃഷ്ടിച്ചു. വിനോദിന് കമ്പനിയിൽ പ്രമോഷൻ കിട്ടിയതിനുശേഷം ആണ് അവരുടെ ബന്ധത്തിന് വിള്ളൽ വീഴാൻ തുടങ്ങിയത്. പ്രമോഷൻ കിട്ടിയതിനെത്തുടർന്ന് വിനോദിന്റെ ജോലിത്തിരക്കുകൾ വർദ്ധിച്ചു. അതിനെ തുടർന്ന് അവന്റെ ഫോൺ കോളുകളുടെ എണ്ണം കുറഞ്ഞു, എങ്കിലും ഇത്തിരി ഒഴിവുസമയം കിട്ടിയാൽ അവൻ അവളെ വിളിക്കുമായിരുന്നു. പക്ഷേ പഴയതുപോലെ മണിക്കൂറുകളോളം സംസാരിക്കാൻ സാധിക്കില്ലായിരുന്നു. ആദ്യമൊക്കെ അവന്റെ ആ തിരക്കുകൾ അവൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എപ്പോഴും മണിക്കൂറോളം സംസാരിച്ചുകൊണ്ടിരുന്നവനെ പഴയതുപോലെ കിട്ടാത്തത് അവളെ വളരെയധികം സങ്കടപ്പെടുത്തി. അതുകൊണ്ട് അവന്റെ തിരക്കുകളെക്കുറിച്ചുള്ള വിശദീകരണങ്ങൾ കേട്ട് കേട്ട് സുനന്ദയ്ക്ക് പിന്നീട് ദേഷ്യം വന്നു തുടങ്ങി. ഒരു തരത്തിലും വിനോദിന്റെ തിരക്കുകൾ അംഗീകരിക്കാൻ അവൾക്ക് കഴിഞ്ഞില്ല. കാരണം താലോലിക്കാൻ ഒരു കുഞ്ഞു കൂടി ഇല്ലാത്തതിനാൽ അവൻ മാത്രമായിരുന്നു അവളുടെ ലോകം. വിനോദിന് അവൾ ജോലിക്ക് പോകുന്നത് ഇഷ്ടമില്ലാത്തതുകൊണ്ട് വീട്ടിലെ നാല് ചുമരുകൾക്കുള്ളിൽ അവളുടെ ജീവിതം ഒതുങ്ങിപ്പോയിരുന്നു.

അങ്ങനെയാണ് അവിചാരിതമായി ഒരു ദിവസം സന്ദീപ് എന്ന ചെറുപ്പക്കാരൻ അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. സുനന്ദയുടെ വീടിനടുത്തുള്ള ഒരു ഐ ടി കമ്പനിയിലാണ് അവൻ ജോലി ചെയ്തിരുന്നത്. സുനന്ദ താമസിച്ചിരുന്ന വീടിന് മുകൾഭാഗം വാടകക്ക് കൊടുത്തിരുന്നതിനാൽ സന്ദീപ് അവിടെയാണ് താമസിച്ചിരുന്നത്. സുനന്ദയെ കൂടാതെ വിനോദിന്റെ അച്ഛനും അമ്മയും കൂടി ആ വീട്ടിൽ അവൾക്ക് കൂട്ടിനായി ഉണ്ട്. സന്ദീപ് വിനോദിന്റെ ഒരു അകന്ന ബന്ധു കൂടിയാണ്. അതുകൊണ്ടാണ് അവരുടെ അടുത്തുള്ള കമ്പനിയിൽ അവന് ജോലി കിട്ടിയപ്പോൾ സന്ദീപിനെ തങ്ങളുടെ വീടിനുമുകളിൽ താമസിപ്പിക്കാൻ അവർ തയ്യാറായത്. സന്ദീപിന്റെ വീട് കുറച്ചു ദൂരെയായിരുന്നു. അതുകൊണ്ടാണ് വേറെ വാടക വീട് നോക്കണ്ട ഇവിടെ താമസിച്ചോ എന്ന് വിനോദിന്റെ അച്ഛനും അമ്മയും അവനോട് പറഞ്ഞത്.

സന്ദീപിന്റെ ചിരി, അവന്റെ നോട്ടം, അവന്റെ സംസാരം എല്ലാം സുനന്ദക്ക് വളരെ ഇഷ്ടമായി. സന്ദീപ് എല്ലാ ദിവസവും സുനന്ദയുടെ വീട്ടിലേക്ക് വരുമായിരുന്നു. വിനോദിന്റെ അച്ഛനു അമ്മയും ഇടയ്ക്കിടെ അവരുടെ മൂത്തമകളുടെ വീട്ടിലും കൂടി പോയി നിൽക്കുമായിരുന്നു. ആ സമയങ്ങളിൽ സുനന്ദ വീട്ടിൽ തനിച്ചായിരിക്കും. സന്ദീപിനെയും മരുമകളെയും വിശ്വാസം ഉള്ളതിനാൽ അവർ തമ്മിൽ തെറ്റായ ഒരു ബന്ധത്തിലേക്ക് പോകുമെന്ന് ആരും കരുതിയിരുന്നില്ല.

അങ്ങനെ തനിച്ചുള്ള വേളകളിൽ സുനന്ദയ്ക്ക് അവൻ കൂട്ടായി. അവളുടെ എല്ലാ വിഷമങ്ങളും അവൾ അവനോട് പങ്കുവെച്ചു. സന്ദീപിന്റെ സാമീപ്യം അവൾക്ക് ജീവിതത്തിൽ പുത്തൻ ഉണർവുകൾ നൽകി. വിനോദിനെ മറന്ന് അവൾ എപ്പോഴോ അവനെ സ്നേഹിക്കാൻ തുടങ്ങി.

ഒരു ഭർത്താവുള്ള താൻ അന്യ പുരുഷനെ സ്നേഹിക്കുന്നത് തെറ്റാണെന്ന് അവൾക്കറിയാം. അതോർത്ത് സുനന്ദയ്ക്ക് കുറ്റബോധം തോന്നുമായിരുന്നു.

പക്ഷേ മനസ്സിൽ സന്ദീപ് എന്ന യുവാവ് ആഴത്തിൽ പതിഞ്ഞുപോയതിനാൽ അവൾക്ക് അവനെ മറക്കാൻ കഴിഞ്ഞില്ല. സന്ദീപുമായി കൂടുതൽ സമയം ചിലവഴിക്കാൻ അവൾ ആഗ്രഹിച്ചു. പിന്നീട് വിനോദിന്റെ വിളികൾക്ക് മറുപടി നൽകാൻ അവൾ മടിച്ചു. ഭാര്യയുടെ ഈ മാറ്റങ്ങളെല്ലാം വിനോദ് ശ്രദ്ധിച്ചു. എങ്കിലും അവൻ അവളെ ശല്യം ചെയ്യാൻ പോയില്ല. താൻ വിളിക്കാത്തതിന്റെ പരാതിയും പരിഭാവവും കൊണ്ടായിരിക്കും സുനന്ദ തന്നോട് പിണക്കം ഭാവിക്കുന്നതെന്ന് നിഷ്കളങ്കനായ വിനോദ് കരുതി.

ഇതേ സമയം സന്ദീപമായുള്ള സുനന്ദയുടെ ബന്ധം കിടപ്പുമുറി വരെ എത്തിയിരുന്നു. അതുകൊണ്ട് വിനോദ് നാട്ടിലേക്ക് വരുന്നു എന്ന് അറിഞ്ഞപ്പോൾ അവൾ പരിഭ്രാന്തയായി.

വിനോദ് പക്ഷേ അടുത്തമാസം വരുന്നുണ്ടെന്ന് സുനന്ദയോട് കള്ളം പറഞ്ഞതായിരുന്നു. സത്യത്തിൽ അവൻ നാട്ടിലേക്ക് പുറപ്പെടാനായി ഫ്ലൈറ്റ് കയറാൻ തുടങ്ങുന്നതിന് മുമ്പാണ് അവളെ വിളിച്ചത്. സുനന്ദയുടെ പിണക്കവും പരിഭവവും ഒക്കെ നേരിൽ കണ്ട് തീർക്കണമെന്ന് അവൻ മനസ്സിൽ തീരുമാനിച്ചിരുന്നു. അതുപോലെ ഈ വരവിൽ തനിക്കും സുനന്ദയ്ക്കും ഒരു കുഞ്ഞിനെ നോക്കണമെന്ന് കൂടിയുള്ള ആഗ്രഹം കൂടി അവന്റെ മനസ്സിൽ ഉണ്ടായിരുന്നു.

വിനോദമായുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ച് മൊബൈൽ മേശപ്പുറത്ത് വെച്ചതിനുശേഷം അവൾ പുതപ്പിനുള്ളിലേക്ക് ഊളിയിട്ടു.

” വിനോദാണോ വിളിച്ചത്? ”

പൂർണ്ണ നഗ്നയായ സുനന്ദയെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടുകൊണ്ട് സന്ദീപ് ചോദിച്ചു.

” അതെ… വിനോദേട്ടൻ അടുത്തമാസം വരുന്നുണ്ട് പോലും. ഏട്ടൻ വന്നു കഴിഞ്ഞാൽ പിന്നെ നമ്മൾ തമ്മിലുള്ള ഈ കൂടിക്കാഴ്ച ഒന്നും നടക്കില്ല സന്ദീപ്.

വിഷമത്തോടെ അവൾ പറഞ്ഞു.

” നിന്നെ എന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ട് സുനന്ദ. പക്ഷേ നീ വിനോദിനെ ഉപേക്ഷിച്ചാൽ അല്ലേ എനിക്ക് നിന്നെ കൂടെ കൂട്ടാൻ കഴിയുള്ളൂ.

സന്ദീപ് അവളുടെ നഗ്ന മേനിയിൽ മെല്ലെ തഴുകി.

” വിനോദേട്ടനെ ഡിവോഴ്സ് ചെയ്താൽ നീ എന്നെ സ്വീകരിക്കുമോ സന്ദീപ്.

അവന്റെ വാക്കുകൾ കേട്ട് അത്ഭുതത്തോടെ അവൾ ചോദിച്ചു.

” ഉറപ്പായും സ്വീകരിക്കും സുനന്ദ. നിങ്ങൾക്കൊരു കുഞ്ഞുണ്ടാകാത്തതിന്റെ പേര് പറഞ്ഞ് നീ എങ്ങനെയെങ്കിലും അയാളെ ഒഴിവാക്കാൻ നോക്ക്. ബന്ധം പിരിഞ്ഞു കഴിഞ്ഞാൽ നമുക്ക് മറ്റേതെങ്കിലും നാട്ടിൽ പോയി ജീവിക്കാം.

സന്ദീപ് അവൾക്ക് ആശ നൽകി.

” എനിക്കും വിനോദേട്ടന്റെ കൂടെ ജീവിക്കണമെന്ന് യാതൊരു താൽപര്യവുമില്ല. എപ്പോഴും എന്റെ അരികിൽ തന്നെ ഉണ്ടാവുന്ന നിന്നെ സ്നേഹിച്ചു നിന്റെ കൂടെ ജീവിക്കാനാണ് എനിക്കിപ്പോൾ ആഗ്രഹം. ഈ 8 വർഷത്തിനിടയിൽ ഒരിക്കൽ പോലും വിനോദ് ഏട്ടൻ എനിക്ക് ആയി ജീവിച്ചിട്ടില്ല. അയാൾക്ക് വീട് വച്ച കടം തീർക്കാനും പെങ്ങന്മാരെ കെട്ടിച്ച കടം തീർക്കാനും ആയിരുന്നു തിടുക്കം. ഇതിനിടയ്ക്ക് ഞാൻ ഇവിടെ മൂത്ത്‌ നരച്ചു പോകുന്നത് വിനോദേട്ടൻ ഓർത്തു പോലുമില്ല.

നീ എന്റെ ജീവിതത്തിലേക്ക് വന്നതിൽ പിന്നെയാണ് സന്ദീപ് എന്റെ ജീവിതത്തിന് ഒരു അർത്ഥമൊക്കെ ഉണ്ടായത്.

അത് പറഞ്ഞുകൊണ്ട് സുനന്ദ അവനെ ഇറുക്കി പുണർന്നു. സന്ദീപും അവളെ കെട്ടിപ്പിടിച്ചു. അവന്റെ കൈകൾ അവളുടെ ശരീരത്തിന്റെ മൃദുലതകൾ തേടിയലഞ്ഞു. ഇരുവരും ചരട് പൊട്ടിയ പട്ടം കണക്കെ നൂൽ ബന്ധമില്ലാതെ കട്ടിലിൽ കെട്ടിമറിഞ്ഞു.

പുറത്ത് തകർത്തു പെയ്യുന്ന മഴയുടെ കുളിരിൽ ഒരു പുതപ്പിന് കീഴിൽ അവർ എല്ലാം കഴിഞ്ഞ് കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.

രാവിലെ ഏഴുമണിക്ക് നെടുമ്പാശ്ശേരിയിൽ ഫ്ലൈറ്റിൽ വന്നിറങ്ങിയ വിനോദ് ഒരു ടാക്സി വിളിച്ച് വീടിന് മുന്നിൽ വന്നിറങ്ങി.

കോളിംഗ് ബെല്ലിൽ വിരലമർത്തി കാത്തുനിന്നെങ്കിലും ആരും വന്ന് വാതിൽ തുറന്നില്ല. അതേസമയം വാതിലിന് മുന്നിൽ നിന്ന് വിനോദ് വെറുതെ അതൊന്ന് തള്ളി നോക്കിയതും വാതിൽ തുറന്നു വന്നു. തലേദിവസം സുനന്ദ അബദ്ധവശാൽ വാതിൽ കുറ്റിയിടാൻ മറന്നുപോയിരുന്നു.

അങ്ങനെ വീടിനുള്ളിലേക്ക് കടന്ന വിനോദ് നേരെ തങ്ങളുടെ ബെഡ്റൂമിലേക്കാണ് പോയത്. അവിടെ എല്ലാം മറന്ന് കെട്ടിപ്പിടിച്ച് ഉറങ്ങുകയായിരുന്നു സന്ദീപും സുനന്ദയും. സുഖമായ ഉറക്കത്തിൽ ആയിരുന്നതിനാൽ കോളിംഗ് ബെൽ ശബ്ദം ഒന്നും ഇരുവരും കേട്ടിരുന്നില്ല.

ചാരിക്കിടന്ന മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി അവൾക്ക് സർപ്രൈസ് കൊടുക്കാനായി പോയ വിനോദ് ബെഡ്റൂമിലെ കാഴ്ച കണ്ട് ഞെട്ടിപ്പോയി. എട്ടുവർഷം തന്റെ താലിയും പേറി തന്റെ ജീവന്റെ ജീവനായി താൻ കൂടെ കൊണ്ട് നടന്നിരുന്ന തന്റെ ഭാര്യ പൂർണ്ണ നഗ്നയായി ഒരു അന്യ പുരുഷനെ കെട്ടിപ്പിടിച്ച് സർവ്വവും മറന്നു ഉറങ്ങുന്നത് കണ്ട് വിനോദ് സ്തംഭിച്ചു. അങ്ങനെയൊരു കാഴ്ച അവനൊരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.

ഇതേ സമയം മൂത്ത മകളുടെ വീട്ടിൽ നിന്നും മകനെത്തിയ വിവരമറിഞ്ഞ് മടങ്ങിയെത്തിയ അച്ഛനും അമ്മയും മരുമകളുടെ കിടപ്പ് കണ്ട് ഞെട്ടി.

പിന്നീട് കാര്യങ്ങളെല്ലാം വേഗത്തിൽ നടന്നു. സുനന്ദയുടെ ചതിയിൽ തളർന്നുപോയ വിനോദ് അവളെ വിളിച്ചുണർത്തിയശേഷം ആ നിമിഷം തന്നെ തന്റെ വീട് വിട്ടിറങ്ങാൻ ആവശ്യപ്പെട്ടു.. ഇനി തനിക്ക് ഇങ്ങനെ ഒരു ഭാര്യ വേണ്ടെന്നു പറഞ്ഞ ശേഷം പിറ്റേ ദിവസം തന്നെ വിനോദ് പ്രവാസത്തിലേക്ക് മടങ്ങി. പിന്നീട് അവിടെ ഇരുന്നുകൊണ്ടാണ് അവൻ ഡിവോഴ്സിന്റെ കാര്യങ്ങളെല്ലാം മുന്നോട്ടു കൊണ്ടുപോയത്.

പക്ഷേ ഡിവോഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സുനന്ദ കോടതിയിൽ ഹാജരായില്ല. അവന്റെ വീട്ടിൽ നിന്നും ഇറങ്ങിയ അവൾ സ്വന്തം വീട്ടിലേക്ക് പോയപ്പോൾ ഇങ്ങനെ ഒരു മകൾ തങ്ങൾക്കില്ല എന്ന് പറഞ്ഞ് സുനന്ദയെ അവളുടെ അച്ഛനും അമ്മയും ആ വീട്ടിൽ കയറ്റിയിരുന്നില്ല. അങ്ങനെ അവൾ വേറെ വഴിയില്ലാതെ സന്ദീപിന്റെ കൂടെ പോയി. സന്ദീപ് പുറമേ ഒരു ഐടി പ്രൊഫഷൻ കീപ്പ് ചെയ്യുന്നുണ്ടെങ്കിലും അവന് സെക്സ് റാക്കറ്റുമായും ബന്ധം ഉണ്ടായിരുന്നു. സുനന്ദയെ സന്ദീപ് അവർക്ക് നല്ലൊരു തുകയ്ക്ക് വിറ്റു. ഈ വിവരം പുറത്താരും അറിഞ്ഞതുമില്ല. സുനന്ദയെ എല്ലാവരും പാടെ ഉപേക്ഷിച്ചതിനാൽ പിന്നീട് അവൾ എവിടെ പോയി എന്ന് ആരും അന്വേഷിച്ചതുമില്ല. ഇത്തവണയും തന്റെ കള്ളത്തരം ആരും കണ്ടുപിടിച്ചില്ല എന്ന കോൺഫിഡൻസിൽ സന്ദീപ് അടുത്ത നഗരത്തിൽ തന്റെ ന അടുത്ത ഇരയ്ക്കായി വലവിരിച്ചിരുന്നു.

അമന്യ

Leave a Reply

Your email address will not be published. Required fields are marked *