(രചന: ഐഷു)
നാല് വർഷത്തെ പ്രണയത്തിനു ശേഷമാണ് ശ്വേതയും വിവേകും വിവാഹിതരായത്. വിവേക് ഒരു സോഫ്റ്റ്വെയർ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ശ്വേത ഒരു ടീച്ചറും. വീട്ടുകാരെ എതിർത്തു കൊണ്ട് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. രണ്ടുപേരും രണ്ട് കാസ്റ്റ് ആയത് കൊണ്ട് ഇരുവീട്ടുകാർക്കും ആ ബന്ധം അംഗീകരിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല.
എല്ലാവരുടെയും എതിർപ്പുകൾ അവഗണിച്ചു അവർ ഒരുമിച്ചൊരു ജീവിതത്തിലേക്ക് ചുവട് വച്ചു. ഒരു ആക്സിഡന്റ് സ്പോട്ടിൽ വെച്ചാണ് അവർ ആദ്യമായി കാണുന്നത്. അവൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ വിവേക് അബദ്ധത്തിൽ വന്ന് ഇടിക്കുകയായിരുന്നു. എന്തായാലും ആ കൂടി കാഴ്ച പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിച്ചിരിക്കുകയാണ്.
പേരെന്റ്സ് കൂടെ ഇല്ലാത്ത കുറവ് പരസ്പരം വിഷമം ഉണ്ടാക്കരുതെന്ന് കരുതി അവർ അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ചാണ് സ്നേഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഓരോ ദിവസവും സ്നേഹവും സന്തോഷവും നിറഞ്ഞതായിരുന്നു. അവരുടെ ജീവിതം ഒരു നദിപോലെ ശാന്തമായി ഒഴുകി കൊണ്ടിരുന്നു. മാതാപിതാക്കൾ മിണ്ടുന്നില്ല എന്ന വിഷമം ഒഴിച്ച് അവരെ മറ്റൊന്നും അലട്ടിയിരുന്നില്ല.
അങ്ങനെ കല്യാണം കഴിഞ്ഞു വർഷം മൂന്നു കഴിഞ്ഞു. ഇതുവരെ അവർക്ക് കുട്ടികൾ ആയിട്ടില്ല. വിവേകിന് കുട്ടികൾ പെട്ടെന്ന് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ലൈഫിൽ എന്തെങ്കിലും സേവിങ്സ് ആയിട്ട് മതി കുട്ടികൾ എന്നതായിരുന്നു ശ്വേതയുടെ നിലപാട്. അവർ ഇപ്പോൾ താമസിക്കുന്നത് റെന്റ് ന് എടുത്ത ഫ്ലാറ്റിൽ ആണ്. സ്വന്തമായി വീട് വാങ്ങി അല്പം സമ്പാദ്യവും ചേർത്ത് വച്ചിട്ട് മതി കുട്ടികൾ എന്ന് പറഞ്ഞപ്പോൾ വിവേകിന് അത് അംഗീകരിക്കാതെ നിവർത്തി ഇല്ലായിരുന്നു. അങ്ങനെ ദിവസങ്ങൾ ഓടി മാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
എപ്പോഴോ ഒരിക്കൽ ശാന്തമായി പൊയ്ക്കൊണ്ടിരുന്ന അവരുടെ ജീവിതത്തിൽ നിന്നും പ്രണയത്തിന്റെ മഴവിൽ നിറങ്ങൾ പതിയെ മാഞ്ഞു തുടങ്ങി. അതിന് കാരണം ശ്വേതയുടെ ജോലി തിരക്കുകൾ ആയിരുന്നു. വീട്ടിൽ വന്നാലും അവൾ പിറ്റേ ദിവസം കുട്ടികൾക്ക് പഠിപ്പിക്കേണ്ട പോഷൻസും മറ്റും നോക്കി പഠിച്ചു സമയം ചിലവിടുന്നതിനാൽ വിവേകും ഒത്തുള്ള സ്വകാര്യ നിമിഷങ്ങൾ കുറഞ്ഞു വന്നു.
പൊതുവെ സ്വകാര്യ നിമിഷങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുകയും ഒന്നിട വിട്ടെങ്കിലും വേണമെന്ന് വാശിയുള്ള കൂട്ടത്തിൽ ആയിരുന്നു അവൻ. പക്ഷെ തന്റെ തിരക്കുകൾ കഴിയുമ്പോ ശ്വേതയ്ക്ക് നല്ല ക്ഷീണം ആവുകയും മിക്കവാറും ദിവസങ്ങൾ അവൾ അത്തരം കാര്യങ്ങളിൽ അധികം താല്പര്യം കാണിക്കാതെ വിവേകിനെ ഒഴിവാക്കാറാണ് പതിവ്.
വിവേകിന്റെ ഓഫീസിൽ പുതുതായി ജോയിൻ ചെയ്ത ആളാണ് രമ്യ. അവൾ കാണാൻ അതീവ സുന്ദരിയും, മിടുക്കിയുമായിരുന്നു. ആദ്യമൊക്കെ രമ്യ വിവേകിന് വെറുമൊരു സഹപ്രവർത്തക മാത്രമായിരുന്നു.
പക്ഷെ, രമ്യയുടെ സംസാരവും, ഇടപഴകലുകളുമൊക്കെ വിവേകിനെ അവളിലേക്ക് ആകർഷിക്കാൻ തുടങ്ങി. രമ്യയുടെ ജീവിതം വളരെ ദുരിതപൂർണ്ണമായിരുന്നു. അവളുടെ ഭർത്താവ് ഒരു സംശയ രോഗി ആയിരുന്നു. നിരന്തരം തല്ലും വഴക്കും ആയപ്പോൾ അവൾ അയാളെ ഡിവോഴ്സ് ചെയ്തതാണ്.
ആ ദുരിതങ്ങളെല്ലാം വിവേക് പതിയെ പതിയെ രമ്യയോട് ചേർന്ന് നിന്ന് കേട്ടു. പിന്നീട് അവൾക്ക് അവൻ ഒരു താങ്ങായി. ആദ്യം അവർക്കിടയിൽ ഒരു സുഹൃത്തു ബന്ധം മാത്രമായിരുന്നു. എന്നാൽ പോകെ പോകെ വിവേക് രമ്യക്ക് ഒരു സുഹൃത്തിനെക്കാൾ ഉപരിയായിരുന്നു. വിവേക് രമ്യയെ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി കാണാൻ തുടങ്ങി. രമ്യയ്ക്കും അങ്ങനെ തന്നെയായിരുന്നു. ഉശിരുള്ള ഒരു പുരുഷന്റെ സ്നേഹവും സാന്ത്വനവും അവളും എപ്പോഴൊക്കെയോ ആഗ്രഹിച്ചിരുന്നു. വിവേക് പതിയെ പതിയെ ശ്വേത അറിയാതെ രഹസ്യമായി രമ്യയുമായി അടുക്കാൻ തുടങ്ങി. രമ്യയും അവനെ എപ്പോഴോ മുതൽ സ്നേഹിക്കാനും ആഗ്രഹിക്കാനും തുടങ്ങി.
വിവേകിന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടപ്പോൾ ശ്വേതക്ക് അവനിൽ സംശയങ്ങൾ തോന്നി. സ്വകാര്യ നിമിഷങ്ങളിൽ താൻ അധികം താല്പര്യം കാണിക്കാഞ്ഞിട്ട് ആണോന്ന് കരുതി അവൾ തന്നെ പിന്നീട് അതിനെല്ലാം മുൻകൈ എടുക്കാൻ തുടങ്ങിയിട്ടും ഇത്തവണ വിവേക് അതിന് വിമുഖത കാണിച്ചു.
രമ്യയെ സ്നേഹിക്കാൻ തുടങ്ങിയ ശേഷം ഓഫീസിൽ ജോലി ഒരുപാട് ഉണ്ടെന്ന് പറഞ്ഞു വിവേക് വീട്ടിൽ വരാൻ വൈകിത്തുടങ്ങി.
വീട്ടിൽ എത്തിയ ശേഷം രമ്യയുമായി ഫോണിൽ സംസാരം തുടരും. ആണ് സമയം എങ്ങാനും ശ്വേത അടുത്ത് ചെന്നാൽ അവൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്യും. ശ്വേത വിവേകിനോട് പലപ്പോഴും ഇതിനെക്കുറിച്ച് ചോദിച്ചെങ്കിലും അവൻ അതിനെ നിസ്സാരമാക്കി കളഞ്ഞു. ശ്വേതക്ക് താൻ ഒരു ഭ്രാന്തിയെപ്പോലെ ചിന്തിക്കുകയാണെന്ന് തോന്നി. വെറുതെ വിവേകിനെ സംശയിക്കുക ആണെന്നും കരുതി അവൾ സ്വയം ആശ്വസിച്ചു. എങ്കിലും ശ്വേതയുടെ ഉള്ളിൽ ഒരു സംശയത്തിന്റെ വിത്ത് വീണു കഴിഞ്ഞിരുന്നു.
മനസ്സ് കൊണ്ട് അടുത്ത് പോയ രമ്യയ്ക്കും വിവേകിനും ശരീരം കൊണ്ട് അടുക്കാനും കൊതിയായി തുടങ്ങി. പക്ഷേ പുറത്ത് എവിടെയെങ്കിലും വച്ച് മീറ്റ് ചെയ്തിട്ട് ആരെങ്കിലും കണ്ട് പ്രശ്നം ആയാലോ എന്ന് കരുതി ശ്വേത സ്കൂളിൽ പോകുന്ന സമയം തങ്ങളുടെ ഫ്ലാറ്റിൽ മീറ്റ് ചെയ്യാമെന്ന് തീരുമാനിച്ചു.
ഒരു ദിവസം, വിവേക് ഓഫീസിലേക്ക് പോകാതെ പനി ആണെന്ന് പറഞ്ഞ് വീട്ടിൽ തന്നെ ഇരുന്നു.
ശ്വേതയ്ക്ക് അന്ന് സ്കൂളിൽ കുട്ടികൾക്ക് പരീക്ഷ ആയത് കൊണ്ട് ലീവ് എടുക്കാനും പറ്റില്ലായിരുന്നു.
ശ്വേത പോയതും രമ്യയെ വിളിച്ചിട്ട് അവളോട് തങ്ങളുടെ വീട്ടിൽ വരാൻ പറഞ്ഞ് വിവേക് ലൊക്കേഷൻ അയച്ചു കൊടുത്തു.
ഇതേസമയം സ്കൂളിലേക്ക് പോയ ശ്വേതയ്ക്ക് വിവേകിന് സുഖമില്ലാത്തത് കൊണ്ട് മനസ്സിനൊരു സമാധാനം കിട്ടിയില്ല. പരീക്ഷ ഹാളിൽ ആണ് അവൾക്ക് അന്ന് നിൽക്കേണ്ടത്. അവൾക്ക് പകരമായി നിൽക്കാൻ വേറെ ടീച്ചറിനെ കിട്ടിയാൽ വീട്ടിലേക്ക് മടങ്ങി പോകാമെന്നു വിചാരിച്ചാണ് അവൾ സ്കൂളിൽ എത്തിയത്.
സ്റ്റാഫ് റൂമിൽ എത്തിയ ഉടനെ ആരെങ്കിലും ഫ്രീ ആണോന്ന് അവൾ അന്വേഷിച്ചപ്പോൾ റീന മിസ്സ് ഫ്രീ ആണെന്ന് അവളോട് പറഞ്ഞു. അതോടെ പ്രിൻസിപ്പിൾ നെ കണ്ട് ലീവ് എഴുതി കൊടുത്ത് ശ്വേത ഇറങ്ങി… രാവിലെ അവൾ പോരുമ്പോൾ ബെഡിൽ മൂടി പുതച്ചു കിടക്കുകയായിരുന്നു വിവേക്. അവന്റെ ആ കിടപ്പ് കണ്ട് സങ്കടത്തോടെയാണ് അവൾ ഇറങ്ങിയത് തന്നെ. അതുകൊണ്ട് ലീവ് കിട്ടിയപ്പോൾ ശ്വേതയ്ക്ക് ആശ്വാസം തോന്നി. ഫ്ലാറ്റിൽ എത്തിയ ഉടനെ അവനെയും കൊണ്ട് ഹോസ്പിറ്റലിൽ പോണമെന്നു അവൾ മനസ്സിൽ കരുതി.
പാർക്കിങ്ങിൽ കാർ നിർത്തി ലിഫ്റ്റിൽ കയറി ആറാം നിലയിൽ ഇറങ്ങിയ ശ്വേത തങ്ങളുടെ ഫ്ലാറ്റിലേക് നടന്നു. കയ്യിലുണ്ടായിരുന്ന സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തു കയറിയപ്പോ ബെഡ് റൂമിൽ നിന്നും ഒരു സ്ത്രീയുടെ ചിരിയും കൊഞ്ചലും വിവേകിന്റെ വർത്താനവും കേട്ട ശ്വേത ഒരു നിമിഷം അവിടെ തന്നെ തറഞ്ഞു നിന്നു.
വിറയ്ക്കുന്ന കാലടികളോടെയാണ് അവൾ ബെഡ്റൂമിലേക്ക് ഓരോ ചുവടുകൾ വച്ചത്. ചാരി കിടന്ന വാതിൽ വിടവിലൂടെ അകത്തേക്ക് നോക്കിയ ശ്വേത അവിടെ അരങ്ങേറുന്ന രംഗങ്ങൾ കണ്ട് തരിച്ചു നിന്നു. അവളുടെ നട്ടെല്ലിലൂടെ ഒരു വിറയൽ പാഞ്ഞു പോയി.
പൂർണ്ണ നഗ്നയായി കിടക്കുന്ന രമ്യയുടെ ശരീരത്തിലേക്ക് ആവേശത്തോടെ പടർന്നു കിടക്കുകയായിരുന്നു വിവേക്. അവന്റെ കൈകളുടെ തലോടൽ ഏറ്റ് സുഖിച്ചു കിടക്കുകയാണ് രമ്യ. ഇടയ്ക്കിടെ അവളിൽ നിന്നും സീൽക്കാര ശബ്ദങ്ങൾ ഉയരുന്നുണ്ട്.
“നീ ഇത്രയ്ക്ക് സുന്ദരിയാണെന്ന് ഞാൻ വിചാരിച്ചില്ല രമ്യാ. എന്തൊരു സ്ട്രക്ച്ചർ ആണ് നിനക്ക്.
വിവേക് അവളുടെ മാറിൽ അമർത്തി കടിച്ചു കൊണ്ട് പറഞ്ഞു.
എനിക്കാണോ നിന്റെ ഭാര്യയ്ക്ക് ആണോ കൂടുതൽ സൗന്ദര്യം വിവേക്.
രമ്യ നാണത്തോടെ തിരക്കി.
സംശയം എന്താ… നിനക്ക് തന്നെ. നിന്റെ ഈ ഷേപ്പ് ഒന്നും അവൾക്കില്ല. എന്നാലും അവളും സുന്ദരി ആണ്.
നമ്മൾ ഇത്രയും അടുത്ത സ്ഥിതിക്ക് നിനക്ക് ശ്വേതയെ ഡിവോഴ്സ് ചെയ്ത് എന്നെ കെട്ടിക്കൂടെ. നിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പെരുമാറാൻ കഴിയാത്ത ഭാര്യയെ നിനക്ക് വേണോ. ശരിക്കും ഒന്നിക്കേണ്ടത് നമ്മളല്ലേ വിവേക്.
എനിക്ക് അവളെ ഡിവോഴ്സ് ചെയ്യാൻ കഴിയില്ല രമ്യ. പ്രണയിച്ചു കെട്ടി പോയതല്ലേ ഞങ്ങൾ. ഞാൻ അവളെ ഉപേക്ഷിച്ച അവൾക്ക് പിന്നെ ആരുണ്ട്. അതുകൊണ്ട് സഹിക്കുവാഞാൻ അവളെ.
സത്യത്തിൽ ശ്വേതയെ പിരിയാൻ ഒന്നും വിവേകിന് ഇഷ്ടം ഉണ്ടായിരുന്നില്ല. ഭാര്യ ആയിട്ട് അവൾ മതി എന്ന് തന്നെയാണ് അവന്റെ ആഗ്രഹം. ഒപ്പം അവൾ അറിയാതെ രമ്യയും വേണമെന്ന് ഉണ്ട്.
വിവേക് രമ്യയോട് പറയുന്നത് കേട്ട് ശ്വേത ഞെട്ടിപ്പോയി.
“അങ്ങനെ കഷ്ടപ്പെട്ട് എന്നെ സഹിക്കണ്ട വിവേക്. ഞാൻ ഒഴിഞ്ഞു തരാൻ തയ്യാറാണ്. പരസ്പരം ചേരേണ്ടവർ തന്നെ ചേർന്നോ. ഞാൻ ആർക്കും ഒരു തടസ്സമാകുന്നില്ല.
അപ്രതീക്ഷിതമായി ശ്വേതയുടെ ശബ്ദം കേട്ട് വിവേകും രമ്യയും ഞെട്ടി അവളെ നോക്കി. രമ്യ ബെഡ് ഷീറ്റ് കൊണ്ട് തന്റെ നഗ്നത മറച്ചു. വിവേക് പെട്ടെന്ന് മുണ്ട് എടുത്തു ഉടുത്തു.
“ശ്വേത… നീ.. നീ എപ്പോ വന്നു.
“വേണ്ട… എന്നോട് ഇനിയൊന്നും പറയണ്ട. നിന്റെ ന്യായീകരണങ്ങൾ ഒന്നും എനിക്ക് കേൾക്കണ്ട. നീ എന്നെ ചതിച്ച നിമിഷം തന്നെ എന്റെ മനസ്സിൽ നീ മരിച്ചു കഴിഞ്ഞു. ഇനി നമുക്ക് കോടതിയിൽ കാണാം. എന്നാലും എങ്ങനെ തോന്നി വിവേക് എന്നെ ചതിക്കാൻ. എനിക്ക് നീ മാത്രേ ഉള്ളു എന്നറിഞ്ഞിട്ടും. എന്റെ ഭാഗത് എന്തെങ്കിലും തെറ്റ് കണ്ടെങ്കിൽ പറഞ്ഞു തിരുത്തി മുന്നോട്ടു പോവായിരുന്നു. പകരം നീ എന്നെ ചതിച്ചു. ഇതിന് നിനക്ക് മാപ്പില്ല.
അത് പറഞ്ഞു കൊണ്ട് അവൾ കഴുത്തിൽ കിടന്ന താലി പൊട്ടിച്ചു അവന്റെ കയ്യിൽ കൊടുത്തു.
“ഇതവളുടെ കഴുത്തിൽ തന്നെ കെട്ടി കൊടുക്ക്.
അത്രയും പറഞ്ഞിട്ട് ആണ് ഫ്ലാറ്റിൽ നിന്നും തന്റെതായ സാധനങ്ങൾ ബാഗിൽ നിറച്ചു കൊണ്ട് ശ്വേത അവിടെ നിന്ന് ഇറങ്ങി.
വിശ്വാസ വഞ്ചനയ്ക്ക് ആരും ആർക്കും ഒരിക്കലും മാപ്പ് കൊടുക്കാൻ പാടില്ല.
ഐഷു