മോളെ നീ ഒന്ന് സഹകാരിക്ക് കോളേജ് കാലം മുതൽ ഞാൻ നിന്നെ ആഗ്രഹിച്ചതായിരുന്നു പക്ഷെ എന്റെ കെണികളിൽ…

മിഴിയോരം

✍️ ശിഹാബ്

————————-

 

വിനീതിന് രാത്രി വണ്ടി ഓടിക്കുന്നത് പേടിയാണ് കാറായത് കൊണ്ട് പിന്നെ ചെറിയ സമാധാനമുണ്ട് …..

ഒരിക്കൽ അച്ഛന്റെ കൂടെ രാത്രി യാത്ര പോയതായിരുന്നു ഒരു കൂട്ടം ആളുകൾ വന്ന് എന്തോ ഒന്ന് ചോദിച്ചതേ ഓർമ്മയൊള്ളു പിന്നെ ഒരു ഹോസ്പിറ്റലിന്റെ ബെഡിൽ കിടക്കുന്നതായിരുന്നു ഓർമ്മ പിന്നെ എന്താ സംഭവിച്ചത് എന്ന് അറിയില്ല .

ഓരോ ദയ തോന്നി അവനെയും അച്ഛനെയും ഹോസ്പിറ്റലിൽ എത്തിച്ചു അതും ആരാ എന്നറിയില്ല ….

വണ്ടിയും വണ്ടിയിൽ ഉണ്ടായിരുന്ന കുറച്ച് പൈസയും അന്ന് നഷ്ടമായി പോലീസിൽ പരാതിയൊക്കെ നൽകീരുന്നു പക്ഷെ ഒന്നിന്നും ഒരു തുമ്പും പിന്നെ കിട്ടിയില്ല .

അന്ന് ഷോപ്പ് ക്ലോസ് ചെയ്ത് ഇറങ്ങുന്നുബോൾ കയ്യിൽ പണം ഉണ്ടായിരുന്നു എന്ന് അറിയുന്ന ആരോ ചെയ്ത പണി ആയിരുന്നു പക്ഷെ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് മാത്രം .

ഇന്നിപ്പോൾ അച്ഛൻ ജീവിച്ചിരിപ്പില്ല പക്ഷെ രാത്രി യാത്ര കാറിലാക്കി സ്കൂട്ടർ അന്നത്തോടെ ഒരു പേടി സ്വപ്നമായി .

ഷോപ്പ് ക്ലോസ് ചെയ്ത് ഇറങ്ങുമ്പോൾ എന്നും നേരം വൈകും കസ്റ്റമർ രാത്രിയാണ് കൂടുതലും വരുക പിന്നെ അവരുടെ സൗകര്യത്തിന് നിൽക്കുക എന്നല്ലാതെ വേറെ നിവർത്തി ഇല്ലല്ലോ .

ഇന്ന് എന്തോ കുറച്ച് ദൂരം ഓടിയാതെ ഒള്ളു അപ്പോഴേക്കും ഒരു പെൺകുട്ടിയെ ആരോ റോട്ടിലൂടെ ഓടിക്കുന്നു ഒപ്പം വേറെ രണ്ടാളും ഉണ്ടായിരുന്നു അവൾ സർവ്വ ശക്തിയും ഉപയോഗിച്ച് ഓടുകയായിരുന്നു അപ്പോഴേക്കും വിനീത് കാർ സ്റ്റോപ്പ് ചെയ്തു ആ പെൺകുട്ടി കിതക്കുന്ന ശബ്ദത്തോടെ വിനീതിന്റെ അടുത്ത് വന്ന് പറഞ്ഞു…

 

”ചേട്ടാ എന്നെ രക്ഷിക്കണം അല്ലെങ്കിൽ അവരെന്നെ നശിപ്പിക്കും പ്ലീസ് ചേട്ടന്റെ അമ്മയെ വിചാരിച്ചെങ്കിലും എന്നെ രക്ഷിക്കണം ”

 

അവൾ എങ്ങനെയൊക്കെ ആ വാജകം പറഞ്ഞു മുഴുവിപ്പിച്ചു അവൾക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന പോലെ തോന്നി …

 

അവൻ ഒരു വെള്ളക്കുപ്പി ആൾക്ക് നേരെ നീട്ടി .. അവൾ ആർത്തിയോടെ കുറെ വെള്ളം കുടിച്ചു പിന്നെ ബാക്കി വന്ന വെള്ളം കൊണ്ട് മുഖവും കയ്യും നന്നായി കഴുകി ..

 

എന്ത് ചെയ്യണം എന്നറിയാതെ അവൻ ഒന്ന് പരുങ്ങി പിന്നെ ആ ചെക്കന്മാരെ നോക്കി അപ്പോഴേക്കും അവർ തിരിച്ചോടിയിരുന്നു ….

 

അവൾ ഒരു ദയനീയ ഭാവത്തോടെ അയാളെ നോക്കി പിന്നെ വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു …

” ചേട്ടാ അവർ പോയി എന്നെ അടുത്ത ടൗണിൽ ഇറക്കാമോ ”

 

അയാൾ അവളോട് വണ്ടിയിൽ കയറാൻ പറഞ്ഞു അവളുടെ ശരീരം ആകെ വിയർത്ത് കുളിച്ചിരുന്നു പിന്നെ ചളിയും ചോരപ്പാടുകളും അവളുടെ ദേഹത്ത് കണ്ടു എല്ലാം ഒറ്റ നോട്ടത്തിൽ കണ്ടപ്പോൾ അയാൾ ഒരു നിമിഷം പകച്ചു നിന്നു പിന്നെ അവളോട് ചോദിച്ചു ..

 

” നീ ആരാ ? മോളെ എന്താ തനിക്ക് പറ്റിയത് ? ആരാ നിന്നെ ഉപദ്രവിച്ചത് ? ”

 

” അത് ചേട്ടാ ഞാൻ … ”

 

അവൾക്ക് മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല അവളുടെ ഇരുമിഴികളും നിറഞ്ഞൊലിച്ചു .. അവൾ വിങ്ങി കരഞ്ഞു …

അയാളിൽ ചില സംശയങ്ങൾ മിന്നി മറഞ്ഞു .. ഇവൾ വല്ല തട്ടിപ്പ് സംഘത്തിലെ അംഗമാണോ ? ഇനി ആ ചെക്കൻമാർ പിന്നാലെ വരുമോ ? എന്താ സംഭവിച്ചത് എന്നും പറയുന്നില്ല .. അയാൾ ടോർച്ച് എടുത്ത് വണ്ടിയിൽ നിന്നും ഇറങ്ങാതെ ഒന്ന് ചുറ്റുപാടും നോക്കി എങ്ങും തീർത്തും വിജനമാണ് ആരും ഇല്ല പക്ഷെ ഇവൾ … ഇനി വല്ല യക്ഷിയുമാണോണോ ? അയാളുടെ സംശയങ്ങൾ കാട് കയറിയപ്പോൾ അവൾ പതിയെ പറഞ്ഞു ….

 

” ചേട്ടൻ പേടിക്കേണ്ട ഞാൻ അടുത്ത ടൗണിൽ ഇറങ്ങാം. നിങ്ങൾ വണ്ടി എടുക്ക് ”

 

” നീ ആരാ എന്ന് പറഞ്ഞില്ല . പിന്നെ എന്താ നിനക്ക് സംഭവിച്ചത് എന്നും പറഞ്ഞില്ല ഈ രാത്രി അസമയത്ത് നീ അവരുടെ കൂടെ എങ്ങനെ എത്തി ”

അയാൾ പതിയെ വണ്ടി ഓടിച്ചു തുടങ്ങി ..

 

അവളുടെ മുഖം പെട്ടെന്ന് വാടി പിന്നെ പറഞ്ഞു തുടങ്ങി……

 

” ചേട്ടാ ഞാൻ ഒരു മോഷപെട്ട പെണ്ണ് അല്ല .. എനിക്ക് ഒരു തെറ്റ് പറ്റി ഞാൻ .. അതൊരു വലിയ തെറ്റായിരുന്നു എന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത് സ്കൂളിലും കോളേജിലും ഓട്ടമത്സരത്തിൽ ഫസ്റ്റ് കിട്ടിയത് കൊണ്ട് ജീവിത്തൽ അത് ഒരു ഉപകാരമായി .. എന്നെ ഓടിച്ച രണ്ട് പേരിൽ ഒരാൾ എന്റെ കാമുകനായിരുന്നു ..

അവനായിരുന്നു എന്റെ എല്ലാം കോളേജിലെ അവസാന വർഷം മുതലായിരുന്നു ഞങ്ങൾ പ്രണയിച്ച് തുടങ്ങിയത് നല്ല സംസാരം അവനെ ആർക്കും പെട്ടന്ന് ഇഷ്ടമാകും പിന്നെ കോളേജിലെ ഒരു അലമ്പിനും അവൻ പോകാറില്ല ഞങ്ങൾ ലൈബ്രറിയിൽ പോകും അവിടെന്ന് കുറെ പുസ്തകം വായിക്കും പിന്നെ കോളേജിലെ ക്യാന്റീങ്ങും അതുപോലെ പൂമരച്ചുവടും ഇതൊക്കെ ആയിരുന്നു ഞങ്ങളുട ഇടത്താവളങ്ങൾ ഒരിക്കൽ പോലും അവൻ എന്നോട് മോശമായി പെരുമാറീട്ടില്ല അങ്ങനെ കോളേജ് ജീവിതം കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടും രണ്ട് വഴിക്കായി .

പിരിഞ്ഞത് ഞങ്ങളുടെ ശരീരങ്ങൾ മാത്രമായിരുന്നു ഞങ്ങളുടെ മനസ്സുകൾ തമ്മിൽ അത്രയും അടുത്തിരുന്നു .. പിന്നെ അവൻ ഒരു ബാംഗ്ലൂരിൽ കമ്പനിയിൽ ജോലിക്ക് കയറി എന്ന് പറഞ്ഞിരുന്നു ..

ഞാൻ ഒരു സർക്കാർ ഓഫിസിൽ താൽകാലിക വേക്കൻസി കിട്ടിയപ്പോൾ അവിടെയും കയറി പിന്നെ കുറെ കാലം ഞാൻ അവനെ കണ്ടിട്ടില്ല പക്ഷെ എന്നും ഫോൺ വിളിക്കും ചാറ്റ് ചെയ്യും അങ്ങനെ ഞങ്ങളുടെ ബന്ധം നിലനിന്നിരുന്നു ..

രണ്ട് ദിവസ്സം മുന്നേ അവൻ എനിക്ക് വിളിച്ചപ്പോൾ പറഞ്ഞു ഞാൻ നാളെ നാട്ടിൽ വരുന്നുണ്ട് നീ പാലക്കാട് ബസ്റ്റാന്റിൽ വരുമോ ഞാൻ കാർ കൊണ്ട് വരാം നമുക്ക് ഒന്ന് ചുറ്റിയടിച്ചു വരാം എന്നൊക്കെ പറഞ്ഞു . ഞാൻ അവനെ നേരിൽ കാണാൻ ശെരിക്കും ആഗ്രഹിച്ചിരുന്നു അവന്റെ ആവിളി എന്നിലെ കാമുകിയെ ഉണർത്തി ഞാൻ സന്ദോഷത്തോടെ അവന്റെ വരവിനായി കാത്തിരുന്നു .

വീട്ടിൽ നിന്നും പോന്നപ്പോൾ അമ്മയോട് പറഞ്ഞു ഇന്ന് എന്റെ കൂട്ടുകാരിയുടെ കല്യാണമാണ് അപ്പോ ഞാൻ വൈകിയേ വരൂ അച്ഛനോടും പറയാൻ പറഞ്ഞു അന്ന് ആദ്യമായി അമ്മയോട് കളവ് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ കുറ്റബോധം ഉണ്ടായിരുന്നു .

പക്ഷെ അവനെ കാണാനുള്ള എന്റെ തിടുക്കത്തിൽ ഞാൻ അതെല്ലാം മറന്നു .

ഞാൻ പാലക്കാട് ബസ് സ്റ്റാന്റിൽ എത്തി അവനെ വിളിച്ചു അപ്പോ അവൻ പറഞ്ഞു ഞാൻ ഒരു ഉച്ചയാകുമ്പോഴേക്കും എത്താം ഇന്നലെ പോന്നപ്പോൾ വണ്ടിക്ക് ഒരു തകരാർ ഇത് ശെരിയാകുമ്പോഴേക്കും ഉച്ചയാകും തൽക്കാലം നീ ഒരു സിനിമക്ക് കയറിക്കോട്ടോ എന്ന് പറഞ്ഞു ..

എനിക്ക് അപ്പോ ദേഷ്യം വന്നു .. പിന്നെ സമയം പോകാൻ വേറെ വഴിയൊന്നുമില്ലാതായപ്പോൾ ഞാൻ ഒരു സിനിമക്ക് കയറി ഇന്റർവെൽ ആയപ്പോൾ അവൻ വിളിച്ചു ഞാൻ ഇവിടെ ബസ്റ്റാന്റിൽ ഉണ്ട് എന്ന് പറഞ്ഞു ..

ഞാൻ വേഗം അവിടെന്ന് ഇറങ്ങി അവന്റെ അടുത്തെത്തി കുറെ കാലത്തിന് ശേഷം കണ്ടതല്ലേ ഞാൻ അവനെ കെട്ടിപിടിച്ചു .. പിന്നെ ഞങ്ങൾ കാറിൽ കയറി പോയി ഒരു റെസിഡൻഷ്യൽ ഹോട്ടലിൽ കയറി അവിടെന്ന് ഭക്ഷണം കഴിച്ചു അപ്പോ അവൻ പറഞ്ഞു എനിക്ക് ഒരു അർജെന്റ് മീറ്റിങ് ഉണ്ട് ഇവിടെ ഒരു റൂം എടുക്കണം എന്ന് .

ഞാൻ ആയികോട്ടെ എന്ന് പറഞ്ഞു ..

നീ പേടിക്കേണ്ട വൈകുനേരം ആകുമ്പോഴേക്കും റൂം വെകേറ്റ് ചെയ്യും .

അവൻ റൂം എടുത്തു ഞങ്ങൾ റൂമിൽ കയറി അവൻ ലാപ്ടോടോപ് എടുത്ത് അതിൽ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു ഭക്ഷണം കഴിച്ച ക്ഷീണം കൊണ്ട് ഞാൻ അറിയാതെ എപ്പോഴോ ഒന്ന് മയങ്ങി..

എണീറ്റപ്പോഴേക്കും വൈകുന്നേരമായി അപ്പോഴാണ് റൂമിൽ മറ്റൊരാളെയും ഞാൻ കണ്ടത് ഞാൻ എണീറ്റപ്പോഴേക്കും അവൻ എന്റെ അടുത്ത് വന്ന് വശ്യമായി ചിരിച്ചു അവന്റെ ഒപ്പം ഉള്ള മറ്റവനും എന്നെ കണ്ട് ഒരു വൃത്തികേട്ട നോട്ടം നോക്കി ..

ഞാൻ ഉറങ്ങി എണീറ്റപ്പോഴേക്കും ഇവിടെ എന്താ സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല ഞാൻ അവനോട് ദേഷ്യത്തോടെ ചോദിച്ചു എന്താ ഇതൊക്കെ എന്ന് ..?

അപ്പോ അവൻ പറഞ്ഞു ..

മോളെ നീ ഒന്ന് സഹകാരിക്ക് കോളേജ് കാലം മുതൽ ഞാൻ നിന്നെ ആഗ്രഹിച്ചതായിരുന്നു പക്ഷെ എന്റെ കെണികളിൽ നീ വീണില്ല പല പ്രാവശ്യവും നീ പോലും അറിയാതെ എന്നിൽ നിന്നും വഴുതിപ്പോയി..

അവന്റെ ആ സംസാരം കേട്ടപ്പോൾ എനിക്കവനോട് അറപ്പും വെറുപ്പും തോന്നി അത് വരെ മനസ്സിൽ സൂക്ഷിച്ച ചില്ല് കൊട്ടാരം പാടെ തകർന്നടിഞ്ഞു ..

എനിക്ക് നിരാശയും ദേഷ്യവും ഒപ്പം പേടിയും ഒരുമിച്ചു വന്നു …

പിന്നെ ഞാൻ ഒന്നും നോക്കിയില്ല വാതിൽ തുറന്ന് കിടക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു ഞാൻ അവിടെന്ന് ഇറങ്ങി ഓടി ഹോട്ടലിൽ ആ സമയം ആളുകൾ കുറവായിരുന്നു ഞാൻ ഓടുന്നത് ആരും കണ്ടില്ല പക്ഷെ അവർ എന്റെ പുറകെ തന്നെ ഉണ്ടായിരുന്നു ഞാൻ പലപ്രാവശ്യം പലസ്ഥലങ്ങളിലും മറഞ്ഞിരുന്നു പക്ഷെ അവരുടെ കഴുകൻ കണ്ണുകൾ എന്റെ പിന്നിൽ തന്നെ ഉണ്ടായിരുന്നു ഞാൻ ദിക്ക് ഏതന്നറിയാതെ അവസാന ശ്രമം എന്നോളം മുന്നിൽ കണ്ട റോഡിലൂടെ ഓടി ഓടുന്നതിനടിയിൽ എവിടെയോ അടി തെറ്റി വീണു പക്ഷെ ആ കഴുകന്മാർ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു ഞാൻ കുറെ ഓടി അവസാനം നിങ്ങളുടെ മുന്നിൽ വന്നു പെട്ടു …ഇതാണ് ഏട്ടാ ശെരിക്കും സംഭവിച്ചത് .. നിങ്ങളേ ഞാൻ ദൈവത്തെ പോലെയാണ് കാണുന്നത് ..”

 

” നീ പറഞ്ഞതൊക്കെ ഉള്ളതാണോ …? വേറെ ഒന്നും കൊണ്ടല്ല കുട്ടി കാലം മോശമാണ് ..

ഞമ്മൾ കരുതുന്നത് പോലെയൊന്നുമല്ല ജീവിതം .. കയറ് പൊട്ടിയ പട്ടം പോലെ അത് ആടിയുലയും ഏത് നിമിഷവും എന്തും സംഭവിക്കാം അതാണ് ഇപ്പോ തനിക്ക് പറ്റിയത് . ഇനി എങ്കിലും അടി തെറ്റാതെ ജീവിക്കാൻ നോക്ക് നിന്റെ അച്ഛനും അമ്മയും ചെയ്‌ത സുകൃതം കൊണ്ട് മാത്രമാണ് നീ ഇപ്പോ രക്ഷപെട്ടത് . പിന്നെ എവിടെ നിന്റെ വീട് ?

എന്താ നിന്റെ പേര് ?”

 

” എന്റെ പേര് നിമിഷ വീട് ഒലവക്കോടിനടുത്താണ് .. ”

 

” ഓഹ് ഇത് നെമ്മാറ റൂട്ട് ആണ് ഇനി ഇവിടുന്ന് തനിക്ക് വേറെ ബസ് ഒന്നും കിട്ടില്ല പിന്നെ ടാക്സിയിൽ പോകണം ഈ അവസ്ഥയിൽ നീ ടാക്സിയിൽ പോകുന്നത് ശെരിയല്ല.

പിന്നെ എന്റെ വീട്ടിലേക്ക് വായോ ഞാൻ എന്റെ അമ്മയോട് എല്ലാം പറയാം എന്റെ അമ്മ ഞാൻ പറഞ്ഞാൽ കേൾക്കും എന്നുറപ്പാണ് . എന്റെ അമ്മക്ക് ആയുർ വേദം നന്നയി അറിയാം തന്റെ മുറിവുകളും മറ്റും ഒന്ന് ഉറങ്ങി എണീക്കുമ്പോൾ തന്നെ മാറും .

പിന്നെ നിന്റെ പ്രായത്തിലുള്ള ഒരു പെങ്ങളും എനിക്കുണ്ട് നീ ഇന്ന് ഒരു ദിവസ്സം അവളോടൊപ്പം നിൽക്ക് .. ”

 

” അത് പിന്നെ ഞാൻ …. എങ്ങനെ യാ … ? ”

 

” കുട്ടി ഒന്നും പേടിക്കേണ്ട ഇതാണ് എന്റെ വീട് ”

 

ഒരു വലിയ വീടിന്റെ മുന്നിൽ വണ്ടി നിന്നു അയാൾ അമ്മേ എന്ന് നീട്ടി വിളിച്ചു ‘അമ്മ വാതിൽ തുറന്നു …

ഒരു സ്ത്രീയെ കൂടെ കണ്ടപ്പോൾ ‘അമ്മ ചോദിച്ചു

 

”ആരാ മോനെ ഇത് എന്താ അവളുടെ ദേഹത്ത് പറ്റിയത് .. ? ”

 

” അത് അമ്മെ ഞാൻ വരുന്ന വഴി വണ്ടി ഇവളുടെ മേൽ തട്ടി വലിയ പരിക്കൊന്നും ഇല്ല ചെറിയ മുറിവുകൾ മാത്രം ഒള്ളു ഇപ്പോ ഇവിടെ അടുത്തുള്ള ഹോസ്പിറ്റൽ ഒന്നും തുറന്നിട്ടില്ല അതാ ഞാൻ ഇങ്ങോട്ട് വന്നത് . ഇനി അമ്മയുടെ ആയൂർ വേദം ഒന്ന് പരീക്ഷിക്ക് ”

 

” ഹും ഓരോന്ന് കാട്ടിക്കോളും വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കണം എന്ന് പറഞ്ഞാൽ കേൾക്കില്ല മോളേ ഇങ്ങ് വാ ഞാൻ ഒന്ന് നോക്കട്ടെ ? ഇന്ന് ഏതായാലും നിന്റെ വീട്ടിൽ പോകേണ്ട നാളെ രാവിലെ തന്നെ ഇവാൻ നിന്നെ കൊണ്ട്പോയി ആക്കി തരും ട്ടോ ”

 

ആ ‘അമ്മ അവളുടെ സ്വന്തം മകളെ പോലെ പരിചരിച്ചു .. അവളുടെ ഡ്രസ്സ് മാറ്റി പുതിയ വസ്ത്രം ധരിപ്പിച്ചു മുറിവുകളിൽ പച്ചില മരുന്നുകൾ പുരട്ടി .. അപ്പോഴേക്കും അനിയത്തിയും എത്തി .. അവർ തമ്മിൽ പെട്ടന്ന് അടുത്തു .. രാത്രി അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു .. അനിയത്തി നിത്യയുടെ ഇളം റോസ് നിറത്തിലുള്ള ടോപ് ആയിരുന്നു അവൾ അണിഞ്ഞിരുന്നത് ആ ഡ്രെസ്സിൽ അവളെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു ..

അയാൾ റൂമിൽ കിടന്നപ്പോൾ അവളെ കുറിച്ചായിരുന്നു ഓർത്തിരുന്നത് .. അതിനിടയിൽ എപ്പോഴോ ഉറക്കം അവളെ അയാളെ മാടി വിളിച്ചു …

 

പിറ്റേന്ന് രാവിലെ അയാൾ കുറെ വൈകിയാണ് എണീറ്റത് അപ്പോഴേക്കും അവൾ എണീറ്റ് കുളിച്ച് ഫ്രഷ് ആയിരുന്നു ..

അവളെ കണ്ടപ്പോഴാണ് അയാൾക്ക് ഇന്നലത്തെ കാര്യങ്ങൾ ഒരമ്മയിൽ വന്നത് .

പക്ഷെ യഥാർത്ഥത്തിൽ നടന്ന കഥകളൊക്കെ അവൾ അമ്മയോടും പെങ്ങളോടും പറഞ്ഞിരുന്നു ..

അപ്പോ അയാൾ അമ്മയോട് പറഞ്ഞു ..

 

” ഇന്നലെ ഇവൾ പറഞ്ഞ കാര്യങ്ങൾ അപ്പോ അമ്മയോട് പറയാൻ എനിക്ക് സമയം അല്ലായിരുന്നു എല്ലാം ഇവൾ തന്നെ പറഞ്ഞത് കൊണ്ട് ഇനി ഒന്നും തോന്നേണ്ട ”

 

” അതൊക്കെ ശെരി .. ഈ കുട്ടി എന്നോട് ഇന്നലെ രാത്രി തന്നെ എല്ലാം പറഞ്ഞു ഞാൻ നമ്മുടെ ബിജോ പോലീസിനെ അപ്പോ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട് അവർ ആ ഹോട്ടലിൽ ചെന്ന് അവരെ പൊക്കി വേണ്ട വിധം കൈകാര്യം ചെയ്തിട്ടുണ്ട് . അത് കൊണ്ട് മോള് ഇനി അവനെ ഭയക്കേണ്ട ട്ടോ”

 

അയാൾ ഒരു ചിരിയും പാസ്സായാക്കി അവിടെ നിന്നും പോയി

 

അയാൾ വേഗം പോയി കുളിച്ച് ഫ്രഷ് ആയി വന്നു എല്ലാവരും ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ചു ..

 

പിന്നെ അവൾ എല്ലാവരോടും യാത്ര പറഞ്ഞു ..

ജീവിധത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ദിനത്തിൽ അഭയം തന്ന വീട്ടുകാരെ അവൾ ഒരിക്കൽ കൂടി നോക്കി ..

പോകുമ്പോൾ ‘അമ്മ പറഞ്ഞു

 

”മോളെ ഇടക്കൊക്കെ ഇങ്ങോട്ട് വരണം ട്ടോ ”

 

” വരാം അമ്മേ അപ്പോ ശെരി ”

 

അത്തറിന്റെ പരിമളം വീശുന്ന ആ കാറിനുള്ളിൽ അയാളോടൊപ്പം അവളും കയറി .. കാർ അതിവേഗം നീങ്ങി തുടങ്ങി …

 

ഏ സിയുടെ തണുപ്പിൽ അവളുടെ മനസ്സും ഒപ്പം ശരീരവും തണുത്തു പിന്നെ പതിഞ്ഞ സ്വരത്തിൽ അയാളോട് പറഞ്ഞു ….

 

” താങ്ക്സ് ഒരു പാട് നന്ദി ”

 

” ഓ അതിന്റെ ആവശ്യം ഒന്നുമില്ല ”

 

” എന്താ ഇയാളുടെ ഷോപ്പ് ”

 

” ഒരു ടെക്സ്സ്റ്റൈൽസ് ഷോപ്പ് . അച്ഛൻ നടത്തിരുന്നതായിരുന്നു അച്ഛന്റെ കാലശേഷം ഞാൻ കൊണ്ടുനടക്കുന്നു ”

 

” ഓ ”

 

” അപ്പോ അതാണ് കാലിക്കറ്റ് റോഡ് അവിടെ നിന്നാൽ ഒലവക്കോടിലേക്കുള്ള ബസ് കിട്ടും. പറഞ്ഞു തീർന്നില്ല അപ്പോഴേക്കും ബസ് വന്നെല്ലോ ”

 

” അപ്പോ ശെരി ..താങ്ക്സ് ഫോർ എവെരി തിങ്ങ്സ് .”

 

അവൾ അതും പറഞ്ഞു വേഗം ബസിൽ കയറി അവൾ പോകുന്നതും നോക്കി അയാൾ കാറുമായി അവിടെ നിന്നു …

 

അവൾ പോയപ്പോൾ അയാളുടെ മനസ്സിൽ എന്തോ ഒരു നഷ്ടബോധം പോലെ തോന്നി .. ദേശാടന കിളിയുടെ ശോകം പോലെ അയാളുടെ ഹൃദയം എന്തിനോ വേണ്ടി വിതുമ്പി …..

 

✍️ ശിഹാബ്

Leave a Reply

Your email address will not be published. Required fields are marked *