എന്റെ ഭർത്താവിനു പോലും വേണ്ടാത്തതാണല്ലൊ നിനക്ക് വേണ്ടത് ?! റിഥന്യയുടെ ആ വാക്കുകളിൽ തന്നെ…

✍️ Pratheesh

എന്റെ ഭർത്താവിനു പോലും
വേണ്ടാത്തതാണല്ലൊ നിനക്ക് വേണ്ടത് ?!

റിഥന്യയുടെ ആ വാക്കുകളിൽ തന്നെ അവളുടെ നഷ്ടങ്ങളുടെയും ആവശ്യങ്ങളുടെയും ഒരു പൂർണ്ണരൂപം അടങ്ങിയിരിക്കുന്നതായി എനിക്കു തോന്നി,

കാരണം പ്രിയപ്പെട്ട ഒരാളെക്കുറിച്ചുള്ള നമ്മുടെ പതിവ് പരാതി അവരുടെ പോരായ്മകളെക്കാൾ നമ്മുടെ ഏറ്റവും വലിയ വൈകാരിക ആവശ്യത്തെയാണ് സത്യത്തിൽ വെളിപ്പെടുത്തുന്നത്.”

അതേ തുടർന്ന് ഞാൻ ചോദിച്ചു,

അതെന്താ അങ്ങേർക്ക് ഇതൊന്നും വേണ്ടാത്തത് ?
ഇത്ര പെട്ടന്ന് നിങ്ങൾക്കുള്ളിലെ ഇഷ്ടങ്ങളെ പരസ്പരം മടുത്ത് തുടങ്ങിയോ ?
അതിനുള്ള റിഥന്യയുടെ ഉത്തരമായിരുന്നു കൂടുതൽ ഭീകരമായി തോന്നിയത്,

മടുപ്പ് ഒരുവശത്ത് മാത്രമേയുള്ളൂ,
എന്റെ ഉള്ളിലെ പ്രേരണകളെല്ലാം പഴയതുപോലെ ദൃഢമായി എന്നിൽ തന്നെ എന്തിനും സദാ തയ്യാറായി തന്നെ നിൽക്കുന്നുണ്ട്.

മാത്രമല്ല മടുപ്പ് ഈ അടുത്ത കാലത്തു സംഭവിച്ചു തുടങ്ങിയതായിരുന്നെങ്കിൽ ഇനിയങ്ങോട്ട് ഈയൊരാവശ്യത്തെ ഞാൻ പോലും കണ്ടില്ലെന്നും വേണ്ടാന്നും വെച്ചേനെ,
എന്നാൽ കഴിഞ്ഞ ഇരുപത്തിരണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ ഞങ്ങൾ തമ്മിൽ ഇന്റെർകോഴ്സ് നടന്നിരിക്കുന്നതു തന്നെ വിരലിൽ എണ്ണാവുന്ന പ്രാവശ്യം മാത്രമാണ്,
അതിൽ തന്നെ ഭൂരിഭാഗവും ആദ്യത്തെ മൂന്നു വർഷത്തിനുള്ളിലും ബാക്കി തുടർന്നുള്ള നാലോ അഞ്ചോ വർഷത്തിനുള്ളിലും !

ആ ആദ്യത്തെ മൂന്നു വർഷത്തിനുള്ളിലെ സമ്പാദ്യമാണ് രണ്ടു മക്കൾ, അവർ വന്നതോടെ രണ്ടു കാര്യങ്ങൾ കൂടി ഞങ്ങൾക്കിടയിൽ സംഭവിച്ചു,

ഒന്ന്, സ്വന്തം താൽപ്പര്യക്കുറവിന് ഒരു
മറ സൃഷ്ടിച്ചു കൊണ്ട് മക്കൾ കൂടെയുണ്ടെന്ന പേരിൽ കെട്ടിയോൻ ഞാനുമായി ഈ കാര്യങ്ങളിൽ നിന്നു തീർത്തും മാറി നിന്നു,

രണ്ട്, മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധയൂന്നി പതിയേ അത്തരം താൽപ്പര്യങ്ങളെ ഞാനും മനഃപൂർവം വിസ്മരിച്ചു,
എന്നാൽ എന്നെ സംബന്ധിച്ച് ഞാനതു പൂർണമായും വിസ്മരിച്ചു എന്നൊന്നും പറയാനാവില്ല മറിച്ച് അങ്ങിനെയൊരു സാധ്യത ഇല്ലെന്നുള്ള തിരിച്ചറിവ് ഞാൻ സ്വയം അംഗീകരിക്കുകയും അതു പ്രകാരം സ്വമേദയാ എനിക്കും ഒഴിഞ്ഞു മാറി നിൽക്കേണ്ടി വന്നു എന്നതാണ് കൂടുതൽ ശരിയായ വസ്തുത,”

അവളതു പറഞ്ഞു നിർത്തിയതും അപ്പോൾ കഴിഞ്ഞ പത്തു പതിനാല് വർഷമായി നിങ്ങൾ കൊടും വരൾച്ച ബാധിച്ച തരിശുഭൂമിയെ പോലെ വറ്റി വരണ്ടു കിടക്കുകയായിരുന്നോ ?
എന്നെനിക്കു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും എന്തോ ഞാനതു ചോദിച്ചില്ല,

എന്നാൽ ഞാനതു ചോദിക്കാതെയും അവൾ അതിനുള്ള മറുപടി തന്നു,

“കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉള്ളിലുള്ളതെല്ലാം ഉള്ളിൽ തന്നെ കൂട്ടിവെച്ച് കൂട്ടിവെച്ച് എപ്പോൾ വേണേലും പെട്ടിതെറിക്കാൻ പാകത്തിൽ ഒരു ബോംബായി ഞാൻ മാറി കഴിഞ്ഞിട്ടുണ്ട് ”
എന്ന് അവൾ പറഞ്ഞ ആ വാക്കുകളിലുണ്ടായിരുന്നു അവളും, അവളുടെ ഇപ്പോഴത്തെ അവസ്ഥയും.

അന്നേരം ഞാൻ മറ്റൊന്നായിരുന്നു ആലോചിച്ചു കൊണ്ടിരുന്നത്,
റിഥന്യയെ സംബന്ധിച്ച് അവൾക്ക് എന്തിന്റെ കുറവുണ്ടായിട്ടാണ് അവളുടെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ?

അവളെ കുറിച്ച് ഞാൻ മനസ്സിലാക്കിയയിടത്തോളം അവൾക്കാണേൽ നല്ലൊരു ജോലിയുണ്ട് അതും അഞ്ചക്കത്തോളം ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി,
കാണാനാണേൽ നല്ല തൂവെള്ള നിറവും ഭംഗിയുമുണ്ട്,
ഒത്ത ഉയരവും അതിനൊത്ത വണ്ണവും ആരിലും താൽപ്പര്യം തോന്നിപ്പിക്കും വിധം നിറവാർന്ന അവയവസമൃദ്ധിയും വേണ്ടുവോളമുണ്ട്,
നന്നായി സംസാരിക്കാനും മാന്യമായി പെരുമാറാനും അറിയാം,
ഇതിനേക്കാൾ ഒക്കെ ഉപരിയായി അവളുമായി പലപ്പോഴും സംസാരിച്ചതിൽ നിന്ന് സ്നേഹത്തിന്റെ ഒരു വലിയ തിരമാല തന്നെ അവർക്കുള്ളിൽ അലയടിക്കുന്നുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുമുണ്ട്,

എനിക്കവളോട് സൗഹൃദത്തിനും അപ്പുറത്തേക്കുള്ള ഒരു ലൈഗീകതാല്പര്യം തുടങ്ങുന്നത് തന്നെ അവളുടെ ഉള്ളിലെ സ്നേഹത്തിന്റെ ആ ഒരു വെമ്പൽ അല്ലെങ്കിൽ അതിന്റെയൊരു അളവ് തിരിച്ചറിഞ്ഞതിനു ശേഷമാണ്,

സ്വന്തം നഷ്ടത്തിന്റെ കണക്കുകൾ പറയുമ്പോഴെല്ലാം അവൾക്കുള്ളിലെ ഇഷ്ടവും സ്നേഹവും പൂർണ്ണമായ തോതിൽ അവൾ ആഗ്രഹിക്കുന്നയിടത്തു പ്രകടിപ്പിക്കാൻ കഴിയാത്തതിന്റെ വിഷമവും, സങ്കടവും തന്നെയാണ് അവൾ മിക്കപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്,
അതിന്റെ തീവ്രമായ ഒരു വേദന എപ്പോഴും അവൾക്കുള്ളിൽ ഉണ്ടായിരുന്നു.

കാമം പോലെ തന്നെ അവൾക്കുള്ളിലെ സ്നേഹവും പ്രകടിപ്പിക്കാൻ ഒരാൾ ഇല്ലാത്തതു കൊണ്ട് അവൾ അതും ഉള്ളിൽ അടക്കി പിടിച്ചു വെച്ചിരിക്കുകയാണെന്നതും എനിക്ക് ബോധ്യപ്പെട്ട കാര്യമായിരുന്നു,

റിഥന്യക്ക് അവളും ഭർത്താവും തമ്മിലുള്ള അകൽച്ച അതിന്റെ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു എന്നു മനസിലായ ഒരു ദിവസം അവൾ തന്നെ ഭർത്താവിനോടു ചോദിച്ചു,

“ഒരേ വീട്ടിൽ രണ്ടു മുറികളിൽ രണ്ടു അപരിചിതരെപ്പോലെ നമ്മൾ കിടന്നുറങ്ങാൻ തുടങ്ങിയിട്ട് ഇപ്പോൾ കുറച്ചു വർഷങ്ങൾ കടന്നു പോയിരിക്കുന്നു,

ഇപ്പോൾ നമ്മൾ ഇരുവരും
ജീവിക്കുന്നതു തന്നെ നമ്മുടെ ബന്ധുക്കളും നമ്മളെ ചുറ്റി നിൽക്കുന്ന സമൂഹവും നമ്മളെ പറ്റി എന്ത് വിചാരിക്കും എന്ന് ഒറ്റ കാരണത്തിന് പുറത്താണ്.
നമ്മൾ പൂർണ്ണ സംതൃപ്തർ ആണെന്നും, നമുക്കിടയിൽ യാതൊരു ഭിന്നതയും നിലവില്ലില്ലെന്നും,
മറ്റുള്ളവരെ മാത്രം ബോധിപ്പിച്ചും വിശ്വസിപ്പിച്ചും നമ്മൾ നമ്മുടെ ജീവിതം ഇങ്ങനെ പാഴാക്കി കളയേണ്ടതുണ്ടോ ?

നമുക്ക് ഈ ബന്ധം വേർപ്പെടുത്തിക്കൂടെ ?

നമ്മൾ പരസ്പരം ഒന്നും മിണ്ടാതെയും ഒരു തരത്തിലുള്ള ബന്ധവും പുലർത്താതെ ഒരേ ജീവിതത്തിന്റെ രണ്ടു വഴികളിലൂടെ ആർക്കോ വേണ്ടി ഈ ജീവിതം ജീവിച്ചു തീർക്കേണ്ടതുണ്ടോ ?

ഈ ചോദ്യങ്ങൾ എല്ലാം കേട്ടിട്ടും പുള്ളി അവൾക്ക് കൃത്യമായ ഒരു മറുപടിയും കൊടുത്തില്ല,

അവളുടെ കെട്ട്യോന്റെ പ്രശ്നം എന്താണന്നു അവളെപ്പോലെ എനിക്കും മനസിലായില്ലായിരുന്നു.
അതിനെക്കുറിച്ച് ഞാൻ അവളോട് ചോദിച്ചപ്പോൾ അതിനവൾ പറഞ്ഞത്,

ഡിവോഴ്‌സിന്റെ കാര്യത്തിൽ ഭർത്താവിനുള്ള സമ്മതക്കുറവ് എന്തു കൊണ്ടാണെന്നൊന്നും അവൾക്കു മനസിലായിട്ടില്ലാന്നും,

എന്നാൽ അവളോടുള്ള ശാരീരികമായ താൽപ്പര്യക്കുറവിനു അവൾ സംശയിക്കുന്ന ഒരു കാരണം ഉണ്ടെന്നും.
എന്നാൽ ആ കാരണത്തെക്കുറിച്ച് എന്നോടു പറയാൻ തൽക്കാലം അവൾ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് പറഞ്ഞത് !

അതിനുശേഷം അതേക്കുറിച്ച് അവളോട് ഞാനും ഒന്നും ചോദിച്ചില്ല.

എന്നാലൊരു ദിവസം അവളുടെ ഭർത്താവിന് പോലും വേണ്ടാത്ത ആ കാര്യങ്ങളിൽ എനിക്ക് താൽപ്പര്യമുണ്ടെന്നു ഞാൻ അവളോട് തന്നെ പറഞ്ഞു.

പെട്ടന്നത് കേട്ടതും അതൊന്നാലോജിക്കാൻ അവൾക്ക് രണ്ടു മൂന്ന് ദിവസം സമയം വേണമെന്നവൾ പറഞ്ഞു,
ആ സമയം മറ്റൊന്ന് കൂടി അവൾ പറഞ്ഞു,

ഞാൻ ചോദിച്ച കാര്യത്തിന് അഥവാ അവൾ തയ്യാറാണെങ്കിൽ തീർച്ചയായും അതിന് മുന്നേ അവളുടെ ഭർത്താവിന് അവളോടുള്ള താല്പര്യകുറവിന് അവൾ സംശയിക്കുന്ന ആ കാരണവും അപ്പോൾ പറയാമെന്ന്.,

ഞാൻ പറഞ്ഞ കാര്യത്തിന് സമയം വേണമെന്നവൾ പറയും എന്നത് ഞാനും പ്രതീക്ഷിച്ചത് തന്നെ ആയിരുന്നു,

കാരണം ഒരാൾ എത്രമാത്രം ആഴത്തിൽ ആശിച്ചും, കൊതിച്ചും, ആഗ്രഹിച്ചും ഇരിക്കുന്ന കാര്യമായാലും ശരി പുറമേ നിന്നൊരാൾ പെട്ടെന്ന് അതേ കാര്യം തന്നെ അവരോട് ആവശ്യപ്പെടുമ്പോൾ പെട്ടന്നത് അവർക്കതൊരു കൺഫ്യൂഷൻ ഉണ്ടാക്കും,
അതോടൊപ്പം അവിടെ രണ്ടു സംശയങ്ങൾ കൂടി അവരിൽ ഉടലെടുക്കാനുള്ള സാധ്യതയുമുണ്ട്,

ഒന്ന്, ഒരു വിശ്വാസത്തിന്റെ പുറത്ത് അവർ നമ്മളോട് തുറന്നു പറഞ്ഞ കാര്യങ്ങൾ വെച്ച് അവരെ തന്നെ നമ്മൾ മുതലെടുക്കാൻ ശ്രമിക്കുകയാണോ ? എന്നത്.

രണ്ട്, മനസ്സിൽ ആഗ്രഹിക്കുന്ന ഒന്നാണെങ്കിലും അവരെ സംബന്ധിച്ച് ഇത്തരം കാര്യങ്ങളെല്ലാം എപ്പോഴും അവരിൽ നിന്ന് വളരെയധികം ദൂരെ ആണെന്ന തോന്നൽ ആയിരിക്കും അവരിൽ മിക്കവർക്കും ഉണ്ടാവുക.

എന്നാൽ സംഭവിക്കുക പലപ്പോഴും അതുവരെയും കാത്തിരുന്ന അത്തരം ഒരവസരവും അനുകൂലമായ സാഹചര്യവും കൂടി ഇതുപോലെ നിങ്ങളുടെ കൈയിൽ ഇരിക്കുന്ന ഒരു ഗ്ലാസിലെ വെള്ളവും നിങ്ങളുടെ ചുണ്ടും തമ്മിലുള്ള അത്രയും ചെറിയ അകലത്തിലേക്ക് വന്നങ്ങു ചുരുങ്ങുകയാണ് ചെയ്യുക.

എപ്പോഴെങ്കിലും നമ്മളിതേ കാര്യങ്ങൾക്കു ആരോടെങ്കിലും ഒന്ന് സമ്മതം മൂളിയാൽ അതിനടുത്ത നിമിഷം തൊട്ടു പിന്നെയത്
എപ്പോൾ വേണേലും നമ്മുടെ ജീവിതത്തിൽ സംഭവിക്കാം എന്ന തരത്തിലത് മാറും എന്നതു നമ്മളിൽ മിക്കവരും മനസിലാക്കാറില്ല,
ഇവിടെ അവളിലും അതു തന്നെയാണ് സംഭവിച്ചത്,

അതുപോലെ ഈയൊരു കാര്യത്തിൽ പുതിയ ഒരാൾ എന്നത് ചിലർക്ക് അത്ര എളുപ്പം ആയിട്ടുള്ള ഒരു കാര്യമാവണമെന്നുമില്ല,
എന്നാൽ അതിനെ മറികടന്നു ഒരിക്കൽ അങ്ങനെയൊന്നു സംഭവിച്ചാൽ പിന്നെ അയാളിൽ തന്നെ എല്ലാം നമ്മൾ കണ്ടു തുടങ്ങുകയും ചെയ്യും!

തുടർന്ന് മൂന്നു ദിവസത്തിനു ശേഷം,
റിഥന്യ എന്നെ വിളിച്ച് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു,
കേൾക്കാൻ ഞാൻ തയ്യാറായതും അവൾ എന്നോട് പറഞ്ഞത് അവളുടെ ആദ്യരാത്രിയിൽ സംഭവിച്ച ഒരു കാര്യത്തെ കുറിച്ചായിരുന്നു,

ആ രാത്രി അവർ തമ്മിൽ കുറച്ചധികം നേരത്തേ സംസാരങ്ങൾക്കും സ്നേഹപ്രകടനങ്ങൾക്കും ചുംബനങ്ങൾക്കും കെട്ടിപ്പിടുത്തങ്ങൾക്കും തലോടലുകൾക്കും ശേഷം വിവസ്ത്രയായി കൂടിച്ചേരലിന്റെ പാരമ്യത്തിനായി ഭർത്താവ് അവളുടെ ശരീരത്തിൽ അവശേഷിച്ചിരുന്ന അവസാന അടിവസ്ത്രമഴിച്ചതും ഭർത്താവിന്റെ മുഖത്ത് അതുവരെയും ഉണ്ടായിരുന്ന സകല താല്പര്യങ്ങളും, ഇഷ്ടവും, ആവേശവും ഒക്കെ പെട്ടന്നില്ലാതായി,

കാര്യം അവൾക്കും വേഗം തന്നെ മനസിലായി, ഇങ്ങനെ സംഭവിക്കുമോ എന്നൊരു സംശയം അവൾക്കും ആദ്യമേ ഉണ്ടായിരുന്നു കാരണം അവളുടെ തൂവെള്ള പൂമേനി പോലുള്ള ശരീരത്തിൽ ഇരുട്ടു മൂടിയ ഒരേയൊരു ഭാഗം അതു മാത്രമായിരുന്നു !

ആ ഭാഗം കണ്ടതിനടുത്ത നിമിഷം തന്നെ അവളുടെ ഭർത്താവ് മുഖം വെട്ടിച്ചത് അവൾക്കൊരു ഷോക്ക് തന്നെയായിരുന്നു,
കാരണം ചിലപ്പോൾ ഇങ്ങനെ സംഭവിച്ചേക്കാം എന്നവൾ കരുതിയിരുന്നെങ്കിലും,
അതിനേക്കാൾ അധികമായി അതു മനസ്സിലാക്കാനുള്ള കഴിവ് തന്റെ ഭർത്താവിന് ഉണ്ടാവുമെന്ന് അവൾ വിശ്വസിച്ചിരുന്നു,

ഭർത്താവിന്റെ ആ ഒരു പ്രവർത്തി മനസ്സിൽ നിന്നും ഒരിക്കലും മുറിച്ചു മാറ്റാൻ കഴിയാത്ത കാഴ്ച്ചയായി മാറിയെന്നും,
അതിനുശേഷം പിന്നീടു നടന്ന എല്ലാ സംഭോഗങ്ങളിലും അതേ ഭാഗം ഭർത്താവ് സ്വന്തം കാഴ്ച്ചയിൽ നിന്നു കഴിവതും ഒഴിവാക്കി നിർത്തിയോ, ഇരുട്ടിന്റെ മറവിലോ ഒക്കെ തന്നെയാണ് സംഭവിച്ചിട്ടുള്ളതെന്നും അവൾ പറഞ്ഞു,

ഇതായിരുന്നു അവളുടെ ഭർത്താവിന് അവളോടുള്ള താല്പര്യകുറവിന്റെതായി അവൾ സംശയിച്ചിരുന്ന കാരണം,

അവൾ ഇതെല്ലാം എന്നോട് തുറന്നു പറഞ്ഞപ്പോൾ തന്നെ എനിക്ക് വേറൊരു കാര്യം മനസ്സിലായി,

“അവളുടെ തൊലി വെളുപ്പ് മാത്രം കണ്ടിട്ടാണ് ഞാൻ ഇതിനു മുതിരുന്നതെങ്കിൽ ഈ വഴിക്ക് വരേണ്ടതില്ല എന്ന ശക്തമായ മുന്നറിയിപ്പാണ് അവൾ എനിക്കു തന്നിരിക്കുന്നത് എന്ന് “!

അതും പറഞ്ഞ് തീരുമാനം എനിക്ക് വിട്ടുകൊണ്ട് അവൾ ഫോൺ കോൾ ഡിസ്കണക്ട് ചെയ്തു,

എന്റെ ഒരു കാഴ്ചപ്പാട് വെച്ച് എനിക്കതിൽ ഒരു തീരുമാനമെടുക്കാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല,

ഞാനവൾക്ക് അപ്പത്തന്നെ വാട്സാപ്പിൽ ഒരു മെസ്സേജ് ഇട്ടു

“എന്നെ സംബന്ധിച്ച് ഏറ്റവും നല്ല രതി അല്ലെങ്കിൽ കൂടിച്ചേരൽ എന്ന് ഞാൻ വിശ്വസിക്കുന്നത്,

“നഖം മുതൽ മുടി വരെ ഒരു ശരീരത്തിൽ ഒന്നും അനാവശ്യമല്ല എന്ന തിരിച്ചറിവോടെ അവയവങ്ങളെക്കാൾ ആ വ്യക്തിയെ ഇഷ്ടപ്പെടുക എന്നതും ഒപ്പം ഏറ്റവും മോശമെന്നു തോന്നുന്നിടത്തും ഒരേ മനസ്സോടെ ചുംബിക്കാൻ സാധിക്കുക എന്നതുമാണ് “!

വെറും ആറ് സെക്കൻഡിനുള്ളിൽ അതിന്റെ മറുപടിയായി വാട്സാപ്പിൽ ഒരു ലൗ ചിഹ്നം എനിക്ക് കിട്ടി…

അതിന്റെ കൂടെ മറ്റൊരു മെസ്സേജും,
നീ റെഡിയാണെങ്കിൽ അടുത്തൊരു ദിവസം തന്നെ തമ്മിൽ കാണാമെന്ന്‌.,
അതു ഞാനും സമ്മതിച്ചു,

വരാമെന്നു അവൾ സമ്മതിച്ചപ്പോൾ ഭയമുണ്ടോ” എന്ന എന്റെ ചോദ്യത്തിന് അവൾ പറഞ്ഞത്,

ഭയമുണ്ട്, എന്നാൽ അതിനേക്കാൾ ഭയം ഈ ആഗ്രഹങ്ങളൊക്കെ ഉള്ളിൽ ഒതുക്കി വെച്ചു കൊണ്ട് ഇതിനൊക്കെ സാധ്യമാവുന്ന ഈയൊരു പ്രായം കടന്നു പോകുമോ എന്നതാണ്.

അവിടെയും എനിക്കൊരു സംശയം, ഇത്രയും കാലം ഇത്തരം എല്ലാ കാര്യങ്ങളും വേണ്ടെന്നുവെച്ച് മുന്നോട്ടു പോയ ഒരാൾക്ക് പെട്ടെന്ന് സമയത്തിന്റെ കാര്യത്തിൽ എന്താണ് ഇത്ര വേവലാതിയെന്ന് ഞാനവളോട് ചോദിച്ചതും അവൾ തന്ന മറുപടി,

ഒരു ദിവസം അവളുടെ ഡിപ്പാർട്ട്മെന്റ് HOD ജോമിലി മാഡം അവരോട് അങ്ങോട്ടൊന്നും ചോദിക്കാതെ തന്നെ ഒരു ഉപദേശം പോലെ ചില കാര്യങ്ങൾ റിഥന്യയോട് ഇങ്ങോട്ടേക്ക് പറഞ്ഞുവത്രെ,

റിഥൂ, ലൈഫിൽ ഞാനീ പറയുന്ന നാലു കാര്യങ്ങൾ എപ്പോഴും ഓർമ്മയിൽ വെയ്ക്കുക,

എത്ര വേണ്ടെന്ന് വെച്ചാലും താല്പര്യമുള്ള കാര്യങ്ങളിലേക്ക് മനസ്സ് എപ്പോഴും കടന്നു ചെല്ലും, ”
വേണമെന്ന് തോന്നിയാൽ മറ്റൊന്നും ആലോചിക്കാതെ അതുമായി മുന്നോട്ടു പോകുക!

ഒരു പ്രായം കഴിയുമ്പോൾ നമ്മുടെ തൊലിയെ ചുളിവുകൾ സ്വന്തമാക്കാൻ തുടങ്ങും അതിന് മുന്നേ വേണമെന്നുള്ളതെല്ലാം ചെയ്തു തീർത്തേക്കണം. ”
പ്രായത്തിന്റെ അടയാളം ശരീരത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ അതുവരെയും കൈമുതലായി ഉണ്ടായിരുന്ന ആത്മബലം നമ്മൾക്ക് താനേ നഷ്ടമാവും!

മനുഷ്യന് സദാചാരം എന്നതെല്ലാം അവസരങ്ങളുടെ ക്ഷാമം മാത്രമാണ്, ”
മറ്റുള്ളവരിൽ സദാചാരം ആരോപിക്കുന്ന പല മാന്യരും സ്വകാര്യമായി അതെല്ലാം ആസ്വദിക്കുന്നുണ്ടെന്നു മനസിലാക്കുക!

നമ്മുടെ ഒരു അവസ്ഥയും ഒരു പരിധിക്കപ്പുറം നമ്മളെ പിന്തുടരാൻ അനുവദിക്കരുത്.
പിന്നീടതുമായി നമ്മൾ പൊരുത്തപ്പെട്ടു പോകുകയും നമ്മളിൽ ആ അവസ്ഥ ഒരു ശീലമായി മാറുകയും ചെയ്യും.!

സത്യത്തിൽ ജോമിലി മാഡം പറഞ്ഞ വാക്കുകളോടെല്ലാം എനിക്കും യോജിപ്പാണ് തോന്നിയത് ആ വാക്കുകൾക്കെല്ലാം ഒരു ജീവനുള്ളതായും അവയെല്ലാം അവരുടെ സ്വന്തം ജീവിതാനുഭവത്തിന്റെ നേർപതിപ്പുകൾ തന്നെയാവമെന്നും എനിക്ക് വ്യക്തമായി.

തുടർന്ന് നാലു ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ പരസ്പരം പറഞ്ഞു ഉറപ്പിച്ച പ്രകാരം അടുത്ത ജില്ലയിലെ ഒരു ബസ്സ്റ്റാൻഡിൽ വെച്ച് തമ്മിൽ കണ്ടു.,

അവിടെവച്ച് ഞങ്ങൾ തമ്മിൽ നടന്ന ലഘുസംഭാഷണത്തിനിടയ്ക്ക്
അവളുടെ ഭർത്താവ് എന്തു കൊണ്ടാണവൾക്ക് ഡിവോഴ്സ് കൊടുക്കാത്തത് ?
എന്ന അവളുടെ വലിയ ഒരു സംശയത്തിന് എന്റേതായ ഒരുത്തരം ഞാൻ അവൾക്കു പറഞ്ഞു കൊടുത്തു,

അവളോട് തന്നെ ഞാൻ പലപ്പോഴായി അവളുടെ ഭർത്താവിനെ കുറിച്ച് ചോദിച്ചറിഞ്ഞതിൽ നിന്ന് എനിക്ക് മനസ്സിലായ ചില കാര്യങ്ങൾ ആയിരുന്നു അത്,

ഒന്നാമതായി അവളുടെ ഭർത്താവിന് അയാളുടെ ശമ്പളം കൊണ്ട് മാത്രം നിലവിലുള്ള അവരുടെ ലക്ഷ്വറി ഫ്ലാറ്റിന്റെയും കാറിന്റെയും ഒന്നും ലോണുകളും മറ്റു പലതിന്റെയും അടവുകളും സ്ഥിരം ചിലവുകളും ഒന്നും അടച്ചു തീർക്കാൻ സാധിക്കില്ല എന്നയാൾക്ക് കൃത്യമായറിയാം,

അയാൾക്കണേൽ അവളിൽ ശരീരികമായി വല്യ താല്പര്യവുമില്ല.
പക്ഷേ കടം വീട്ടാനും ജീവിതം ലക്ഷ്വറിയായി കൊണ്ടു നടക്കുന്നതിനും അവളുടെ ശമ്പളം അയാൾക്ക് നിർബന്ധിതമായ ഒരാവശ്യവുമാണ്,

അവളെ ഒഴിവാക്കിയാൽ
ഈ ബാധ്യതകളൊന്നും അയാൾക്ക് ഒറ്റയ്ക്ക് താങ്ങാൻ കഴിയില്ല,
അവളെ ഒഴിവാക്കി ഇനി ഈ പ്രായത്തിൽ മറ്റൊരാളെ വിവാഹം ചെയ്യാമെങ്കിൽ തന്നെ അവളെ പോലെ ഇത്തരം ജോലിയും വരുമാനസ്രോതസ്സുള്ള മറ്റൊരാളെ കണ്ടെത്താൻ കഴിയുകയെന്നതും വളരെ പ്രയാസകരമായിരിക്കുമെന്നും അയാൾക്കു നന്നായറിയാം,

അതുകൊണ്ടു തന്നെ അയാൾക്ക് അവളിലെ ഏറ്റവും മോശം എന്ന് തോന്നുന്ന ആ ഒരു ഭാഗത്തെയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെയും മാറ്റി നിർത്തിയാൽ അയാളെ സംബന്ധിച്ച് ഏറ്റവും നല്ല മാർഗ്ഗം ഈ ജീവിതം ഇതേ രൂപത്തിൽ തള്ളിനീക്കി കൊണ്ടു പോവുക എന്നതു തന്നെയാണ് എന്നും ഞാനവളോട് തുറന്നു പറഞ്ഞു,

അതു കേട്ടതും അവൾ കുറച്ചധികം നേരം നിർവികരഭരിതമായ മുഖഭാവത്തോടെ എന്നെ തന്നെ നോക്കിയിരുന്നു പിന്നെ പതിയെ നോട്ടം പിൻവലിച്ചു കൊണ്ട് ചിലപ്പോൾ ഇതൊക്കെ തന്നെ ആയിരിക്കാം ഇതിലെ ശരി എന്ന തരത്തിൽ ഒന്ന് തലയാട്ടുക മാത്രമാണ് അവൾ ചെയ്തത്..

തുടർന്ന് ഞങ്ങൾ ഒന്നിച്ച് ഒരു ഹോട്ടൽ മുറിയിൽ എത്തുകയും എന്തിനാണോ ഞങ്ങൾ കണ്ടുമുട്ടിയത് അത് അതിന്റെ ഏറ്റവും വലിയ അളവിൽ തന്നെ ആസ്വദിക്കുകയും ചെയ്തു.

അവളുമായി ചേർന്നുള്ള ആ സമാഗമത്തോടെ ഒരു കാര്യം വളരെ വ്യക്തമായി തന്നെ എനിക്ക് മനസ്സിലായി,

ഒരാളിൽ നിന്ന് ഒരേ സമയം ഒരേ അളവിലും ആഴത്തിലും
സ്നേഹവും കാമവും ഒന്നിച്ച്
പുറത്തേക്കു വരുമ്പോൾ അനിയന്ത്രിതമായി അതു മാറും എന്ന്,,

അതോടെ അവൾക്കുള്ളിൽ അവൾ ഒളിപ്പിച്ചും അടക്കിപ്പിടിച്ചും വെച്ചിരുന്ന ഈ രണ്ടു വികാരങ്ങളുടെയും സ്വാധീനം എത്രത്തോളം ആഴത്തിലാണ് അവളിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നും ഞാൻ തിരിച്ചറിഞ്ഞു,

മാത്രമല്ല ഇത്തരം ഒരവസരത്തിൽ ഈ കാര്യങ്ങളിൽ ഏർപ്പെടുന്ന രണ്ടുപേരുടെ പരസ്പര സമീപനരീതി ഒരേ പോലെ ആയാൽ,

അതിൽ നൽകുന്ന ആൾ അതൊരു ആത്മസമർപ്പണം പോലെയും സ്വീകരിക്കുന്നയാൾ എന്താണോ തനിക്കു ഇങ്ങോട്ട് ലഭിച്ചത് അത് അതിനു തുല്യമായി അതേ അളവിലും രീതിയിലും അങ്ങിനെതന്നെ മറ്റേയാൾക്കതു തിരിച്ചും കൊടുക്കാനുമാണ് തദവസരത്തിൽ ശ്രമിക്കുന്നതെങ്കിൽ ആ ഒരാസ്വാദനം അവർ രണ്ടുപേർക്കിടയിലും ഉണ്ടാക്കിയേക്കാവുന്ന ലയവും, ലഹരിയും, ആനന്ദവും അവരുടെ സങ്കല്പങ്ങൾക്കൊക്കെ അപ്പുറത്തേക്ക് ആ കാര്യങ്ങളെ കൊണ്ടു പോകുക തന്നെ ചെയ്യുമെന്നും ഒരു സംശയവും ഇല്ലാത്ത വിധം എനിക്കു ബോധ്യപ്പെട്ടു.,

അവിടെ അന്ന് ഞങ്ങൾക്കിടയിൽ സംഭവിച്ചതും അതു തന്നെയായിരുന്നു,

മടക്കയാത്രയിൽ ബസ്സിൽ വെച്ച് അവൾ എന്നോട് ചോദിച്ചു,
” ഈ ഞാനും ഈ ദിവസവും എന്നോടൊപ്പം ചെലവഴിച്ച ഈ മണിക്കൂറുകളും ഒരു നഷ്ടക്കച്ചവടം ആയിരുന്നുയെന്ന് നിനക്ക് തോന്നുന്നുണ്ടോയെന്ന് ?!

അവളുമായി അന്ന് നടന്ന കാര്യങ്ങളിൽ ഞാൻ ഹാപ്പിയാണോ എന്നറിയുന്നതിന് വേണ്ടിയാണ് അവൾ അങ്ങനെയൊരു ചോദ്യം ചോദിച്ചത് അത് മനസ്സിലാക്കിയ ഞാൻ അവളോട് പറഞ്ഞു,

ഒരേ വോൾട്ടേജിൽ തന്നെയാണ്
40 ന്റെയും 60 ന്റെയും 100 ന്റെയും
1000 ത്തിന്റെയും ബൾബുകൾ പ്രകാശിക്കുന്നത് എന്ന് !””

അതു കേട്ടതും അവൾ എന്നെ ഒന്ന് നോക്കി ആ കണ്ണുകളാൽ തന്നെ ഒന്ന് പുഞ്ചിരിച്ചു,

തുടർന്ന് അവളോട് ഇതേ കാര്യത്തിൽ എന്നെ കുറിച്ചുള്ള അവളുടെ അഭിപ്രായം ആരാഞ്ഞപ്പോൾ അതിവൾ പറഞ്ഞു,

” നല്ല മഴക്കറിയാം പെയ്യേണ്ട ഏറ്റവും നല്ല സമയവും ” എന്ന് !!

അതു കേട്ടതും അവൾ എനിക്കായി നൽകിയ അതേ പുഞ്ചിരി തന്നെ ഞാനവൾക്കും തിരിച്ചു നൽകി,

ഇവിടെ ഞങ്ങൾ തമ്മിലുള്ള ഈ കഥ തുടരുമോ എന്നൊന്നും എനിക്കറിയില്ല,
പക്ഷേ മറ്റൊരു കാര്യം എനിക്കറിയാം,

” ചില ശരികൾ ഉള്ള തെറ്റുകൾ ആവർത്തിക്കപ്പെടുക തന്നെ ചെയ്യും ” !!!!

#Pratheesh

Leave a Reply

Your email address will not be published. Required fields are marked *