ഇങ്ങനെ ഒരു മരുമോളെ ഇനിയും ഇവിടെ വെച്ചോണ്ടിരിക്കാൻ പറ്റില്ല . “സുധി നീ ഇവളെ വീട്ടിൽ കൊണ്ടുപോയി ആക്കുന്നുണ്ടോ? “…

അപസ്മാരം

രചന: സനൽ SBT

ഇങ്ങനെ ഒരു മരുമോളെ ഇനിയും ഇവിടെ വെച്ചോണ്ടിരിക്കാൻ പറ്റില്ല .

“സുധി നീ ഇവളെ വീട്ടിൽ കൊണ്ടുപോയി ആക്കുന്നുണ്ടോ? ”

“അമ്മേ ഒന്നു പതുക്കെ പറ അവൾ അപ്പുറത്തുണ്ട്.”

“കേൾക്കട്ടേ ടാ നീ ഇത് ആരെയാ പേടിക്കുന്നത് നാട്ടുകാരും വീട്ടുകാരും എല്ലാം അറിയട്ടെ. ഒരു അപസ്മാരം ഉള്ള പെണ്ണിനെ നിന്റെ തലയിൽ കെട്ടി വെച്ചതും പോരാ ഇനി ഇത് നാലാള് അറിയുന്നതിലാണോ കുഴപ്പം ”

സുഭദ്ര കോപം കൊണ്ട് വിറച്ചു.

അമ്മേ ഒന്ന് നിർത്തുന്നുണ്ടോ? മനുഷ്യന് ഇവിടേയും ഒരു സമാധാനം തരില്ല എന്ന് വെച്ചാൽ .

അനുഭവിച്ചോ നീ അനുഭവിക്കുമ്പോഴേ പഠിക്കൂ ഞാൻ അന്നേ പറഞ്ഞതാ ഈ വിവാഹം വേണ്ട വേണ്ടാന്ന് അപ്പോൾ നിനക്ക് ആയിരുന്നല്ലോ നിർബന്ധം എന്നിട്ടിപ്പോൾ എന്തായി കല്ല്യാണം കഴിഞ്ഞ് ഒരു മാസം തികഞ്ഞില്ല അതിനിടയ്ക്ക് നാലാമത്തെ തവണയാണിത്, എന്തായാലും ഞാനൊരു കാര്യം തീരുമാനിച്ചു ഇത് ഇങ്ങനെ തുടർന്നു പോകാൻ ഈ വീട്ടിൽ പറ്റില്ല .

പിന്നെ ഞാൻ എന്ത് വേണമെന്നാ അമ്മ പറയുന്നത്,

നീ ഒന്നും ചെയ്യണ്ട. ഞാൻ ശേഖരമാമനെയും അവളുടെ അച്ഛനെയും വിവരം അറിയിച്ചിട്ടുണ്ട് .അവരായിരുന്നല്ലോ ഇതിനെ നിന്റെ തലയിൽ കെട്ടിവെച്ച് തന്നത് അവളുടെ അച്ഛൻ വന്ന് കൂട്ടിക്കൊണ്ട് പോയ്ക്കോട്ടെ നീ മറുത്ത് ഒന്നും പറയരുത് അതല്ല അവളെ ഇവിടെ തന്നെ നിർത്താനാണ് ഉദ്ദേശ്യം എങ്കിൽ നടക്കില്ല നിനക്കും പോകാം അവളുടെ കൂടെ .

അതൊരു ഉറച്ച തീരുമാനം ആണ് അമ്മയുടെ എന്ന് സുധിക്ക് അറിയാമായിരുന്നു .അവൻ മറുപടി ഒന്നും പറയാതെ തന്റെ റൂമിലേക്ക് നടന്നു.

കട്ടിലിൽ മുഖം പൊത്തി കിടന്ന് കരയുന്ന അച്ചുവിനെയാണ് സുധി റൂമിൽ ചെന്നപ്പോൾ കണ്ടത് .കട്ടിലിന്റെ ഒരു ഓരത്ത് സുധി ചെന്നിരുന്ന് അവളടെ മുടിയിഴകളിൽ പയ്യേ തലോടി.അച്ചുവിന്റെ നിയന്ത്രണം വിട്ടു അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു.

എന്നെ വെറുക്കല്ലേ സുധിയേട്ടാ .

അച്ചു എന്താ ഇത് കുഞ്ഞു പിള്ളേരെ പൊലെ എന്റെ അച്ചുവിന് ഒന്നും ഇല്ല ട്ടോ .ഈ സുധിയേട്ടൻ നിന്നെ വെറുക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ? ഒരു മാസം ആയിട്ടൊള്ളൂ നമ്മൾ ജീവിതം തുടങ്ങിയിട്ടെങ്കിലും ഒരു ആയുസ്സിന്റെ സ്നേഹം നീ എനിക്ക് തന്നിട്ടുണ്ട് ആ നിന്നെ ഞാൻ വെറുക്കാനോ എന്താ അച്ചു ഇത്.

അവൻ താമരപ്പൂ പൊലെയുള്ള അവളുടെ മുഖം ആ കൈക്കുമ്പിളിൽ കോരിയെടുത്തു. കവിളിലൂടെ ഒലിച്ചിറങ്ങിയ മിഴിനീർത്തുള്ളികൾ തുടച്ചു നീക്കി തിരുനെറ്റിയിൽ അമർത്തി ചുംബിച്ചു.

എന്നെ വീട്ടിൽ പറഞ്ഞു വിടുമോ സുധിയേട്ടാ .അവളുടെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ സുധിയുടെ കണ്ഠം ഇടറി.

അച്ചൂ നീ ഇപ്പോൾ കുറച്ച് ദിവസം നിന്റെ വീട്ടിൽ പോയി നിൽക്ക് അപ്പോഴേക്കും അമ്മയുടെ ദേഷ്യം എല്ലാം തീരട്ടെ അതു കഴിഞ്ഞ് ഞാൻ തന്നെ വന്ന് നിന്നെ കൂട്ടിക്കൊണ്ട് പോയ്ക്കോളാം. നീ ഇപ്പോൾ പോയില്ലെങ്കിൽ അത് അമ്മയെ ധിക്കരിച്ചു എന്നാവും അപ്പോൾ നിന്നോടുള്ള ദേഷ്യം കൂടുകയെ ഉള്ളൂ. അത് കൊണ്ട് ഞാൻ പറഞ്ഞത് മോള് കേൾക്ക് .

ഉറപ്പായും സുധിയേട്ടൻ എന്നെ വന്നു വിളിക്കുമോ ?

ഞാൻ വരാം അച്ചു എനിക്ക് നിന്നെ വേണമെടോ സ്നേഹിച്ച് കൊതി തീർന്നാട്ടില്ല എനിക്ക് .എന്റെ അച്ചു നല്ല കുട്ടിയായി പോയി കുളിച്ച് ഒരുങ്ങിക്കേ അച്ഛൻ ഇപ്പോൾ വരും ആ പിന്നെ ഒരു കാര്യം അച്ഛൻ വരുമ്പോൾ നീ കരയരുത് കേട്ടോ അത് ആ പാവത്തിന് താങ്ങാൻ പറ്റില്ല.

ഉം.

അച്ചു ഒരു അനുസരണയുള്ള കൊച്ചു കുട്ടിയെപ്പോലെ തലയാട്ടി.

പൂമുഖത്ത് നിന്ന് ശേഖരമാമയുടെ ശബ്ദം കേട്ട് സുധി റൂമിൽ നിന്നും പുറത്തേക്കിറങ്ങി.

ആ സുധി എന്താടാ പ്രശ്നം ? നിന്റെ അമ്മ എന്നെ വീട്ടിൽ കിടത്തി പൊറുപ്പിക്കുന്നില്ല.

ഒന്നും പറയണ്ട ശേഖരമാമേ അവൾ ഇടയ്ക്ക് ഇടയ്ക്ക് തലകറങ്ങി വീഴുന്നു. അമ്മ പറയുന്നത് അവൾക്ക് അപസ്മാരം ആണ് എന്നാണ്. അങ്ങിനെയുള്ള ഒന്നിനെ എന്റെ തലയിൽ കെട്ടി വെച്ചു എന്നാ .

നിനക്ക് ആശുപത്രിയിൽ ഒന്ന് കൊണ്ടുപോയി കാണിക്കാമായിരുന്നില്ലേ.

ഹോസ്പറ്റലിൽ ഒക്കെ പോയി ഇടയ്ക്ക് ഉണ്ടാകുന്ന ലോ ബി.പി കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാ ഡോക്ടർ പറഞ്ഞത് അതിന് മരുന്നും കഴിക്കുന്നുണ്ട് പക്ഷേ ഇതൊന്നും പറഞ്ഞാൽ അമ്മയ്ക്ക് മനസ്സിലാകണ്ടേ.

അല്ലാ എന്താ നിന്റെ പ്ലാൻ ?

ഏതായാലും അമ്മ അവളുടെ അച്ഛനെ വിളിച്ച് പറഞ്ഞിട്ടുണ്ട് കുറച്ച് ദിവസം അവിടെ പോയി നിൽക്കട്ടെ എന്നിട്ട് തീരുമാനിക്കാം .

നീയും നിന്റെ അമ്മയുടെ വാക്ക് കേട്ട് തുള്ളാൻ നിന്നോ അതൊരു അമ്മയില്ലാത്ത കുട്ടിയാണ് അത് മറക്കണ്ട രണ്ടാളും ഇതൊന്നും ദൈവം പൊറുക്കില്ല .പിന്നെ ഒരു പെൺകുഞ്ഞ് ഇല്ലാത്തതിന്റെ കേട് നിന്റെ അമ്മയ്ക്ക് നല്ലോണം ഉണ്ട് ഇത് അതിന്റെ പ്രശ്നമാണ് നിങ്ങൾ രണ്ട് ആൺ മക്കളല്ലേ.

തെറ്റുകാരൻ ഞാനാണ് ശേഖരമാമേ ഏട്ടനെ നിർത്തിക്കൊണ്ട് ഞാൻ വിവാഹം കഴിക്കാൻ പാടില്ലായിരുന്നു അവൻ പഞ്ചായത്ത് സെക്രട്ടറി എന്ന് പറഞ്ഞ് നാട് നന്നാക്കാൻ ഇറങ്ങി വിവാഹക്കാര്യം ഒരായിരം തവണ ഞാൻ പറഞ്ഞപ്പോഴും നിനക്ക് വേണേൽ നീ കെട്ടിക്കോ എന്നായിരുന്നു മറുപടി എന്നിട്ടും അമ്മയ്ക്ക് ഒരു കൈ സഹായം ആയിക്കോട്ടെ എന്ന് പറഞ്ഞ് ചെയ്തതാ അതിപ്പോ എനിക്ക് കുരിശ്ശായി അതിന്റെ ദേഷ്യം നല്ല പൊലെ അമ്മയ്ക്ക് ഉണ്ട് അത് എനിക്ക് അറിയാം’

ഇനിയിപ്പോ പറഞ്ഞിട്ട് കാര്യം ഇല്ല. എന്തായാലും അവളുടെ അച്ഛനോട് കാര്യങ്ങളൊക്കെ ഒരു മയത്തിൽ സംസാരിച്ചാൽ മതി ചിലപ്പോൾ അയാൾക്ക് ഇത് താങ്ങാൻ പറ്റിയെന്ന് വരില്ല.

എന്നിട്ട് എവിടെ നിന്റെ അശ്വതി

അവൾ അപ്പുറത്തുണ്ട്.

അപ്പോഴേക്കും ഒരു ഗ്ലാസ് ചായയുമായി അച്ചു പൂമുഖത്തേക്കെത്തി.

ശേഖരമാമേ ഇതാ ചായ .

ആ മോള് ഇത്ര പെട്ടെന്ന് ചായ ഇട്ടോ .

ഉം. നല്ല ആളാ കല്ല്യാണം കഴിഞ്ഞ് പിന്നെ ഈ വഴിക്ക് കണ്ടില്ലല്ലോ ? എന്താ അന്മായിയെ കൊണ്ടുവരാതിരുന്നേ അവർക്ക് ഒക്കെ സുഖം തന്നെയല്ലേ.?

ഇങ്ങോട്ട് ഒന്ന് ഇറങ്ങണം എന്ന് പലപ്പോഴും വിചാരിക്കും സമയം കിട്ടട്ടേ ഓരോ തിരക്ക് .അവർ ഒക്കെ അവിടെ സുഖമായി ഇരിക്കുന്നു .

ആ നിങ്ങൾ സംസാരിച്ച് കൊണ്ടിരിക്ക് എനിക്ക് അടുക്കളിൽ കുറച്ച് പണിയുണ്ട്.

ഉം ശരി മോളെ.

കണ്ടോടാ ഇതാണ് സ്നേഹം പറയുമ്പോൾ കല്ല്യാണത്തിന്റെ അന്ന് ഒറ്റ തവണ കണ്ടതാ വീട്ടിൽ വന്നു കയറുന്നവരോട് പെരുമാറാൻ അറിയാം നിന്റെ അമ്മയ്ക്ക് ഇത് എന്തിന്റെ കേടാ പാവം അതിന്റെ മുഖത്ത് നല്ല വിഷമം ഉണ്ട് ഒന്നും പുറത്ത് കാണിക്കുന്നില്ല എന്നെ ഉള്ളൂ.

അറിയാം ശേഖരമാമേ പക്ഷേ അമ്മ എന്തോ മനസ്സിൽ ഉറപ്പിച്ച പൊലെയാണ് .അമ്മയ്ക്ക് ആ നഴ്സുക്കാരി പെണ്ണില്ലേ നന്മുടെ മേലെ പുരയ്ക്കിലെ കൃഷ്ണൻ നായരുടെ മോള് ദുബായിൽ സെറ്റിലായത് അതിനെ ഞാൻ കെട്ടാത്ത നല്ല ദേഷ്യം ഉണ്ട് .അമ്മയ്ക്ക് അതായിരുന്നു താൽപര്യം .പിന്നെ അതിനെ കെട്ടി ദുബായിലോട്ട് പറഞ്ഞ് വിട്ടിട്ട് ഞാൻ എന്ത് ചെയ്യാനാ അതു കൊണ്ടാ ഞാൻ അത് വേണ്ടാന്ന് പറഞ്ഞത്.

ഇതിനിടയ്ക്കാണ് അശ്വതിയുടെ അച്ഛൻ അരവിന്ദൻ വന്നു കയറിയത്.

ആ അരവിന്ദേട്ടാ കയറി ഇരിയ്ക്കൂ.

താൻ ഇവിടെ ഉണ്ടായിരുന്നോ ശേഖരാ

സുഭദ്ര വിളിച്ചപ്പോൾ ചുമ്മാ വന്നു എന്നേ ഉള്ളൂ.

ഉം എന്നിട്ട് എവിടെ എന്റെ പൊന്നുമോള് i

അച്ഛന്റെ ശബ്ദം കേട്ടപ്പോഴേക്കും അച്ചു അടുക്കളയിൽ നിന്നും ഓടിയെത്തി സകല നിയന്ത്രണങ്ങളും വിട്ട് അവൾ പൊട്ടിക്കരഞ്ഞു.
നെഞ്ചിൽ തല വെച്ചു തേങ്ങുന്ന അച്ചുവിനെ അരവിന്ദൻ സമാധാനിപ്പിച്ചു’

സാരമില്ല മോളെ നീ ഇങ്ങനെ കിടന്ന് കരയാതെ പോയ് നിന്റെ ഡ്രസ്സ് എല്ലാം എടുത്ത് വെയ്ക്ക് നമ്മുക്ക് ഇറങ്ങാൻ നോക്കാം.

അരവിന്ദേട്ടാ നിങ്ങൾ എങ്ങോട്ടാ അവളെയും വിളിച്ചു കൊണ്ട് പോകുന്നത് ഇതൊക്കെ നന്മുക്ക് സംസാരിച്ചു തീർക്കാവുന്ന കാര്യം അല്ലേ ഉള്ളൂ.

ഈ സമയത്ത് സുഭദ്ര അവിടേക്ക് ചാടി വീണു.

വല്ല്യേട്ടാ ഒന്നും സംസാരിക്കാനില്ല. ഇനി അവളുടെ അസുഖം ഭേദമായിട്ട് ഇങ്ങോട്ട് വന്നാൽ മതി മറിച്ചാണെങ്കിൽ എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട്.

സുഭദ്രാമ്മേ കാര്യം ശരിയാണ് നിങ്ങൾക്ക് പറഞ്ഞ സ്ത്രീധന തുക തരാൻ കുറച്ച് ബാക്കിയുണ്ട് പുരയിടത്തിന്റെ ആധാരം ബാങ്കിൽ കൊടുത്തിട്ടും ആ തുക എനിക്ക് സംഘടിപ്പിക്കാൻ പറ്റിയില്ല എന്ന് വെച്ച് നിങ്ങൾ എല്ലാവരും കൂടെ എന്റെ മോളെ ഒരു ദീനക്കാരി ആക്കരുത് . പറഞ്ഞ ബാക്കി പണം അടുത്ത മാസം തന്നെ തീർത്തു തരും അതുവരെ അവൾ എന്റെ വീട്ടിൽ തന്നെ നിൽക്കട്ടേ.

എനിക്ക് നിങ്ങളുടെ സ്ത്രീധനത്തിന്റെ ബാക്കി പണം ഒന്നും വേണ്ട ആ പണം കൊണ്ടല്ല മേലെ തിൽ തറവാട്ടിൽ കഞ്ഞി കുടിച്ച് പോണത് ഇവിടെ അവളുടെ ഈ അസുഖമാണ് പ്രശ്നം . ഇങ്ങനെ ഒരു അസുഖം ഉള്ള കാര്യം മറച്ച് വെച്ച് മോളെ കെട്ടിച്ച് വിട്ടതും പോരാഞ്ഞിട്ട്.

ദൈവദോഷം പറയരുത് സുഭദ്രാന്മേ ഇന്നേ വരെ എന്റെ കുട്ടിക്ക് ഇങ്ങനെ ഒരു അസുഖം ഉണ്ടായിട്ടില്ല. പിന്നെ തന്റെ മകൾ ഏതൊരു വീട്ടിലും സുഖമായി ജീവിക്കണം എന്നുണ്ടെങ്കിൽ ഒരഛനും ഇങ്ങനെ ഒരു പണി ചെയ്യില്ല.

ഇനി ഇപ്പോൾ പറഞ്ഞിട്ട് എന്താ ചക്ക ഒന്നും അല്ലാല്ലോ ചൂഴ്ന്ന് നോക്കാൻ .

സുഭദ്ര പറഞ്ഞു നിർത്തി.

മോനെ സുധി ഇനി അധികം സംസാരിച്ച് രംഗം കൂടുതൽ വഷളാക്കണ്ട. ഞങ്ങൾ ഇറങ്ങട്ടെ ഇവരുടെ അസുഖവും മാറി ബാക്കി തുക റെഡിയായാൽ ഞാൻ നിന്നെ വിളിക്കാം അന്നേരം നീ വന്നു കൂട്ടിക്കൊണ്ട് വരണം ഇവളെ, അതല്ല നിനക്ക് വന്ന് കാണണം എന്നുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും അങ്ങോട്ട് വരാം.

അഛാ . ഞാൻ .

സുധിക്ക് പറയാൻ മറുപടി ഒന്നും ഉണ്ടായിരുന്നില്ല.

അയാൾ അച്ചുവിന്റെ കൈയ്യും പിടിച്ച് പടിയിറങ്ങി. നിറകണ്ണുകളോടെ അച്ചു സുധിയെ തിരിഞ്ഞു നോക്കി. അച്ചൂ എന്നൊരു വിളിയും പ്രതീക്ഷിച്ച് പക്ഷേ അതുണ്ടായില്ല. മുണ്ടിന്റെ തുമ്പു കൊണ്ട് അരവിന്ദൻ കണ്ണുനീർ തുള്ളികൾ ആരും കാണാതെ തുടച്ച് നീക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു.

* * * * * * * * * * * * * * * * * * * * * *

അച്ചു പോയതിൽ പിന്നെ വളരെയധികം നാളുകൾക്ക് ശേഷമാണ് ഒരു ഫോൺകോൾ വന്നത്.

സുധിയേട്ടാ ഞാനാ അച്ചു. എന്നെ ഏട്ടൻ ഇത്ര പെട്ടെന്ന് മറന്നോ ?

എന്താ അച്ചു ഇങ്ങനെ അമ്മ ഇപ്പോഴും ഒരു കരയ്ക്ക് അടുക്കുന്നില്ല അതുകൊണ്ടല്ലേ അല്ലാതെ നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല.

ഉം എനിക്ക് അറിയാം സുധിയേട്ടാ ഞാൻ വെറുതെ പറഞ്ഞതാ. ഏട്ടൻ എന്നാ എന്നെ കൂട്ടിക്കൊണ്ടു പോകാൻ വരുന്നത്.

അധികം താമസിയാതെ തന്നെ വരാം

“ആ അധികം താമസിയാതെ വരണേ ഇല്ലെങ്കിൽ ഞങ്ങൾ രണ്ടു പേരെയും കൂട്ടാൻ വരേണ്ടിവരും .”

അച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു,

“അച്ചൂ മോളെ നീ എന്താ പറഞ്ഞേ ? ഞാൻ കേട്ടത് സത്യമാണോ?”

“ഉം അതെ സുധിയേട്ടാ ഞാനിപ്പോൾ രണ്ടു മാസം ഗർഭിണിയാണ്,”

സന്തോഷം കൊണ്ട് സുധിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

” അച്ചൂ എനിക്ക് നിന്നെ കാണണം ഞാൻ ഇപ്പോൾ തന്നെ വരാം ”

” ഉം. വരുമ്പോൾ എനിക്കൊരു മസാലദോശ കൊണ്ടുവരുമോ സുധിയേട്ടാ, ”

” നിനക്ക് ഒന്നല്ല ഒരു ഒന്നൊന്നര മസാലദോശ കൊണ്ടു വരാം ”

സുധി വേഗം വേഷം മാറി വീടിന്റെ പുറത്തേക്കിറങ്ങി.

“ഉം എങ്ങോട്ടാ ടാ ഇത്ര സന്തോഷത്തില് തുള്ളിച്ചാടി പോണത്. ”

” അമ്മേ അച്ചു ഗർഭിണിയാണ് ഞാൻ അവളെ കാണാൻ വേണ്ടി പോകുകയാണ്. ”

” നശിപ്പിച്ചല്ലോ ദൈവമേ മാരണം എങ്ങനെയെങ്കിലും അതിൽ നിന്ന് മനുഷ്യൻ തടിയൂരാൻ നോക്കുമ്പോഴാ ഒരു ഗർഭം .”

“ഇനിയൊരക്ഷരം അമ്മ മിണ്ടിപ്പോകരുത്. നാണമില്ലേ അമ്മയ്ക്ക് ഒരു പാവം അമ്മയില്ലാത്ത പെൺകുട്ടിയെ ഇങ്ങനെ ദ്രോഹിക്കാൻ .നിങ്ങൾക്ക് ഒരു പെൺ കുട്ടിയില്ല ഇത് അതിന്റെ കേടാ ഇത്രയും ഞാൻ ക്ഷമിച്ചിരുന്നത് അവളെയും കൊണ്ട് ഇവിടെ അമ്മയുടെ കൂടെ ജീവിക്കണം എന്ന ആഗ്രഹം കൊണ്ടാണ് പക്ഷേ ഇനി അത് നടക്കില്ല എന്ന് എനിക്ക് അറിയാം .”

നീ പോയിക്കോ പക്ഷേ ഇനി അവളെയും കൊണ്ട് ഈ പടി കയറാം എന്ന് എന്റെ പൊന്നു മോൻ വിചാരിക്കേണ്ട.”

“അതിന് ആര് വരുന്നു ഇനി ഇങ്ങോട്ട് അമ്മയും മൂത്ത മോനും കൂടി അങ്ങ് ജീവിച്ചാൽ മതി ഞങ്ങൾ വല്ല വാടക വീട്ടിലോ കടത്തിണ്ണയിലോ കിടന്ന് ജീവിച്ചോളാം”

സുധി തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പഠിപ്പുര കടന്ന് പോയി.

സുധിയിൽ വന്ന മാറ്റം സുഭദ്രാമ്മയെ അത്ഭുതപ്പെടുത്തി.

വീടിന്റെ പൂമുഖത്ത് തന്നെ അച്ചു സുധിയെയും കാത്ത് നിൽപ്പുണ്ടായിരുന്നു. ബൈക്കിൽ നിന്ന് ഇറങ്ങിയതും അച്ചുവിനെ മാറോടണച്ച് അവൻ ചുംബനങ്ങളാൽ മൂടി, നാണം കൊണ്ട് അച്ചുവിന്റെ മുഖം തുടുത്തു. നല്ല ചൂടുള്ള മസാലദോശ ആ കൈകളിൽ വെച്ച് കൊടുത്ത് അവൻ പറഞ്ഞു.

“ചൂടാറുന്നതിന് മുൻപേ കഴിക്ക് ഇല്ലെങ്കിൽ എന്റെ മോള് വിശന്ന് കരയുന്നുണ്ടാവും.”

“അയ്യടാ മോളാന്ന് ഇപ്പോൾ തന്നെ തീരുമാനിച്ചോ? ”

“ഉം. എനിക്ക് ഉറപ്പുണ്ട് നമ്മുടെ ആദ്യത്തെ കൺമണി ഒരു പെൺ കുഞ്ഞാവും എന്ന് .”

അവൾ മസാലദോശയുടെ പൊതിയഴിച്ച് കൊതിയോടെ വാരി കഴിക്കുന്നത് സുധി കണ്ണിമ ചിന്മാതെ നോക്കി നിന്നു .അച്ചുവിന്റെ കുഞ്ഞികൈ കൾ കൊണ്ട് ഒരു പിടി സുധിയുടെ വായിലും വെച്ച് കൊടുത്തു.

” സുധിയേട്ടാ അമ്മയോട് പറഞ്ഞോ? ”

” ഉം, ”

” എന്നിട്ട് അമ്മ എന്ത് പറഞ്ഞു. ”

” അമ്മ എന്ത് പറയാൻ പണ്ടത്തെ പൊലെ തന്നെ ഒരു മാറ്റവും ഇല്ല. ഇതും പറഞ്ഞ് വഴക്ക് കൂടിയിട്ടാ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്.”

“അയ്യോ സുധിയേട്ടാ എന്തിനാ വെറുതെ അമ്മയോട് വഴക്കിടാൻ പോയേ.”

” ഇല്ലടോ നന്മൾ ഒരുമിച്ചൊരു ജീവിതം ആ വീട്ടിൽ ഒരിക്കലും സാധ്യമാവില്ല അതുകൊണ്ട് ചെറിയൊരു വാടക വീട്ടിലേക്ക് മാറാൻ ഞാൻ തീരുമാനിച്ചു. അവിടെ നീയും ഞാനും നന്മുടെ കുഞ്ഞ് വാവയും മാത്രം.”

” സുധിയേട്ടാ നന്മുക്ക് ഒരു കുഞ്ഞ് ജനിച്ചാൽ അമ്മയുടെ ഈ ദേഷ്യം മാറില്ലേ. ?”

“മാറുമായിരാക്കും അതാണ് എന്റെ അവസാന പ്രതീക്ഷ പക്ഷേ അതുവരെ നിന്നെ തനിച്ചാക്കി ജീവിക്കാൻ എനിക്ക് വയ്യടോ അതും ഈ അവസ്ഥയിൽ അതാ ഞാൻ പറഞ്ഞേ നന്മുക്ക് ചെറിയൊരു വാടക വീട്ടിലേക്ക് മാറാം എന്ന്,

“ഉം. ശരി എല്ലാം സുധിയേട്ടന്റെ ഇഷ്ട്ടം.”

**********************************

മാസങ്ങൾ കടന്നു പോയി സുഭദ്രയുടെ പിടി വാശിക്ക് ഒരു കുറവും സംഭവിച്ചില്ല. അതിനിടയ്ക്ക് അച്ചു ഒരു പെൺകുഞ്ഞിന് ജന്മം നൽകി .സുധിയും അച്ചുവും വിചാരിച്ച പൊലെ അപ്പോഴും ഒന്ന് തിരിഞ്ഞ് നോക്കുകപോലും ചെയ്തില്ല സുഭദ്ര.
ഇങ്ങനെയിരിക്കേയാണ് അവിചാരിതമായി സുധിയുടെ ഏട്ടൻ സുഭാഷിന്റെ കോൾ വന്നത്.

“ഡാ സുധി ഞാനാടാ സുഭാഷ് .”

“ആ മനസ്സിസ്സിലായി ഏട്ടൻ പറഞ്ഞോ?”

“അശ്വതിക്കും കുഞ്ഞിനും സുഖമല്ലേടാ .”

“ആ ഇങ്ങനെ പോകുന്നു ഏട്ടാ .”

ഉം. ഡാ പിന്നെ അമ്മയ്ക്ക് ഒരു ചെറിയ വയറു വേദന ഞാൻ മെഡിക്കൽ കോളേജ് വരെ ഒന്ന് വന്നതാ. ഇപ്പോൾ അഡ്മിറ്റാണ് രണ്ടു ദിവസമായി. ”

” എന്താ പെട്ടെന്ന് അമ്മയ്ക്ക് പറ്റിയത് ഏട്ടാ ഞാനിപ്പോൾ തന്നെ വരാം.”

“ഉം. അതൊക്കെ വന്നിട്ട് വിശദമായി പറയാം പിന്നെ വരുമ്പോൾ അവളെയും കൊച്ചിനെയും കൂട്ടിയിട്ട് വാ അമ്മ ഒന്ന് കാണണം എന്ന് പറഞ്ഞു. ”

” ഉം. ശരിയേട്ടാ ഞാൻ ഇപ്പോൾ തന്നെ അവരെ കൂട്ടിക്കൊണ്ട് വരാം. ”

സന്തോഷം കൊണ്ട് സുധിയുടെ കണ്ണുകൾ നിറഞ്ഞു .പക്ഷേ അമ്മക്ക് എന്ത് സംഭവിച്ചു എന്ന വേവലാതി മറുപുറത്തും .

അച്ചുവിനേയും കൊച്ചിനേയും കൊണ്ട് സുധി ഹോസ്പിറ്റൽ ലക്ഷമാക്കി നീങ്ങി.

” ഏട്ടാ എന്താ സംഭവിച്ചത് .എന്നിട്ട് അമ്മ എവിടെ .”

” വാ പറയാം. കുറച്ച് ദിവസമായി ഒരു വയറ് വേദന തുടങ്ങിയിട്ട് തീരെ സഹിക്കാൻ പറ്റാതെയായപ്പോഴാ ഇങ്ങോട്ട് കൊണ്ടുവന്നത്.”

“എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞു ‘”

“ചെറിയ ഒരു മുഴയുണ്ട് വയറ്റിൽ കാൻസറാണെന്നാ പറഞ്ഞേ.”

ഈശ്വരാ സുധി വാഴ വെട്ടിയിട്ട പൊലെ വരാന്തയിലെ ബെഞ്ചിലിരുന്നു.

” ഹേയ് പേടിക്കാൻ ഒന്നും ഇല്ലെടാ തുടക്കമാണ്. അത് കൊണ്ട് പേടിക്കണ്ട കൃത്യമായി ട്രീറ്റ് മെന്റ് കൊടുത്താൽ പൂർണമായും മാറും എന്നാ ഡോക്ടർ പറഞ്ഞത്.”

” ഏട്ടാ എനിക്കൊന്ന് കാണാൻ പറ്റുമോ അമ്മയെ ”

അച്ചു പുറകിൽ നിന്ന് തേങ്ങിക്കൊണ്ട് ചോദിച്ചു.

“ഉം ഇപ്പോൾ കാണാം റൂമിലേക്ക് മാറ്റിയിട്ടുണ്ട് മറ്റന്നാൾ ആണ് ഓപ്പറേഷൻ നിങ്ങള് റൂമിലേക്ക് വാ.”

വാതിൽ തുറന്ന് അകത്തേക്ക് വരുന്ന അച്ചുവിനെ കണ്ടതും സാരിത്തുമ്പ് കൊണ്ട് വാ പൊത്തി സുഭദ്ര പൊട്ടിക്കരഞ്ഞു.

” അമ്മേ. ”

” ഈ അമ്മയോട് ക്ഷമിക്ക് മോളെ നിന്റെ നല്ല മനസ്സ് കാണാൻ എനിക്ക് കഴിഞ്ഞില്ല അതിന് ദൈവം എനിക്ക് തന്ന ശിക്ഷയാണ് ഇത് .”

പറഞ്ഞ് മുഴുമിപ്പിക്കുമ്പോഴേക്കും അച്ചു സുഭദ്ര യുടെ വാ പൊത്തിപ്പിടിച്ചു.

“അങ്ങിനെ ഒന്നും പറയല്ലേ അമ്മേ. അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല ഞങ്ങൾ എല്ലാവരും ഇല്ലേ അമ്മയുടെ കൂടെ . ”

” പണവും പ്രതാപത്തിന്റെയും പിറകേ പോയി കണ്ണ് മഞ്ഞളിച്ച എനിക്ക് നിന്റെ സ്നേഹം കാണാൻ കഴിഞ്ഞില്ല. അത് എന്റെ തെറ്റ് എന്തോ ഇപ്പോൾ എനിക്ക് നിങ്ങളുടെ കൂടെ കുറച്ചു കൂടി കാലം ജീവിക്കാൻ തോന്നുന്നു. ”

” അമ്മ ആവശ്യമില്ലാത്തതൊന്നും ചിന്തിക്കണ്ട ഓപറേഷൻ കഴിഞ്ഞ് നമ്മൾ നന്മുടെ വീട്ടിൽ തന്നെ സുഖമായി ഇനിയും കുറെ കാലം കൂടി ജീവിക്കും .”

“നിന്നെപ്പൊലെ ഒരു മോള് എനിക്ക് ഇല്ലാതെ പോയല്ലോ അച്ചൂ ”

സുഭദ്ര അച്ചുവിനെ ചേർത്ത് പിടിച്ചു .

” എവിടെ എന്റെ കൊച്ചു മോള് ?”

അച്ചു തുമ്പി മോളെ എടുത്ത് അമ്മയുടെ മടിയിലേക്ക് വെച്ച് കൊടുത്തു. സുഭദ്ര തുമ്പിയെ ചുംബനം കൊണ്ട് പൊതിഞ്ഞു. കണ്ട് നിന്ന സുധിയുടെയും സുഭാഷിന്റെ കണ്ണ് നിറഞ്ഞു.

എന്റെ മുപ്പത്തിമുക്കോടി ദേവതകളെ എന്റെ അമ്മയ്ക്ക് ഒന്നും വരുത്തരുതെ സുധി മനമുരുകി പ്രാർത്ഥിച്ചു.

എല്ലാവരുടേയും പ്രാർത്ഥനയുടെ ഫലമോ ദൈവത്തിന്റെ കരുണയോ ഓപറേഷൻ ഭംഗിയായി തന്നെ കഴിഞ്ഞു. സുഭദ്ര പയ്യേ സുഖം പ്രാപിച്ചു വന്നു . ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് അച്ചുവിന്റെ കൈയ്യും പിടിച്ച് സുഭദ്ര കാറിൽ കയറുന്നത് സുധി കൗതുകത്തോടെ നോക്കി നിന്നു. കാറിന്റെ സൈഡ് സീറ്റിലിരുന്ന് എപ്പോഴോ സുഭദ്ര അച്ചുവിന്റെ തോളിലേക്ക് മയങ്ങി വീണു. മുൻപിലെ സീറ്റിൽ നിന്നും സുധി പുറകിലേക്ക് തിരിഞ്ഞ് നോക്കി ദൈവത്തോട് നന്ദി പറഞ്ഞു കാരണം സുധിക്ക് അറിയാമായിരുന്നു ഇനിയുള്ള അമ്മയുടെ ജീവിതം ആ കൈകളിൽ ഭദ്രമാണെന്ന്.

ശുഭം.

രചന: സനൽ SBT

Leave a Reply

Your email address will not be published. Required fields are marked *