Story by J. K
മേടയിൽ തറവാട്ടിൽ നിന്ന് തനിക്ക് ഒരു വിവാഹാലോചന വന്നു എന്നത് വിശ്വസിക്കാൻ പറ്റാതെ അശ്വതി നിന്നു.. അത്രത്തോളം പണക്കാരാണ് മേടയിൽ ഉള്ളവർ.. അവരുടെ മൂത്ത മകനായ അരവിന്ദിന് വേണ്ടിയാണ് വിവാഹാലോചന…
എന്തുകൊണ്ടാണ് ബിസിനസ് എല്ലാം നോക്കി നടത്തുന്ന അവരുടെ മൂത്തമകൻ, കൂലി പണിക്കാരനായ
ഒരാളുടെ മകളെ കല്യാണം അന്വേഷിച്ചു വന്നത് എന്ന് ഓർത്തു അവർക്ക് അത്ഭുതം ആയിരുന്നു..
” അല്ലേലും നിനക്ക് രാജയോഗം ഉണ്ട് എന്ന് നിന്റെ ജാതകം നോക്കുമ്പോൾ പറയാത്ത ജോത്സ്യന്മാരില്ല!! എന്റെ കുഞ്ഞിന്റെ ഭാഗ്യമാണ് എല്ലാം എവിടെയെങ്കിലും വച്ച് ആ കൊച്ചു നിന്നെ കണ്ടിട്ടുണ്ടാവും എന്റെ കുഞ്ഞ് കാണാൻ സുന്ദരിയാണല്ലോ അങ്ങനെ ഇഷ്ടപ്പെട്ടത് ആവും!”‘
സീത പറഞ്ഞു… അമ്മ അങ്ങനെയെല്ലാം പറഞ്ഞെങ്കിലും അത് സത്യമല്ല എന്ന് അശ്വതിക്ക് ഉറപ്പായിരുന്നു എണ്ണ പുരട്ടി ഒട്ടിക്കിടക്കുന്ന മുടിയും ഇരു നിറവും ആണ് തനിക്ക്.. മുഖം ഐശ്വര്യമുള്ളതാണ് എന്ന് പലരും പറയും എങ്കിലും മേടയിൽ അരവിന്ദിന് ഇഷ്ടം തോന്നാൻ മാത്രം ഒന്നും തന്നിൽ അവൾ കണ്ടില്ല…
പഠിക്കാനും വെറും ആവറേജ് ആണ് മറ്റു കഴിവുകളും ഇല്ല… അപ്പൊ പിന്നെ എന്തിനായിരിക്കും ഇങ്ങനെ ഒരു വിവാഹാലോചന എന്ന് അവൾ ആലോചിച്ചു എല്ലാത്തിനും ഉത്തരം കിട്ടിയത് ആദ്യരാത്രിയിൽ ആയിരുന്നു..
അയാൾക്ക് ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താനുള്ള കഴിവില്ല! അങ്ങനെ ഒരു കുറവ് അയാൾക്ക് ഉണ്ട് എന്ന് അറിഞ്ഞിട്ടും അയാളുടെ കൂടെ നിൽക്കുന്ന ഒരാൾ.. അതാണ് താൻ അതുകൊണ്ടാണ് ഇത്രയും പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്ന് അയാൾ വിവാഹം കഴിക്കാൻ തയ്യാറായത്.
അത് മാത്രമല്ല അയാൾക്ക് വേണ്ടത് എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത് അയാൾക്ക് ഇതുപോലൊരു കഴിവുകേട് ഉണ്ട് എന്ന് ലോകം അറിയാൻ പാടില്ല അതുകൊണ്ട് കൃത്രിമമായി ഗർഭധാരണം നടത്തണം.. എന്നിട്ട് അയാൾക്ക് പിറന്ന കുഞ്ഞായി ആ കുഞ്ഞിനെ ലോകത്തെ കാണിക്കണം..
മറ്റുള്ളവരുടെ മുന്നിൽ അയാൾ എല്ലാം തികഞ്ഞവനാണ് എന്ന് പ്രകടിപ്പിക്കണം.. എനിക്ക് മറ്റു മാർഗ്ഗം ഇല്ലായിരുന്നു. കാരണം ഈ വിവാഹം ഉറപ്പിച്ചതിന്റെ പേരിൽ.. മേടയിൽ നിന്ന് ചില്ലറ സഹായം ഒന്നും അല്ല എന്റെ വീട്ടിലേക്ക് ഒഴുകിയിരുന്നത് .. ഒരു ഹാർട്ട് പേഷ്യന്റ് ആയിട്ടും ജോലിക്ക് പോകേണ്ടി വന്ന അച്ഛന്റെ കഷ്ടപ്പാടുകൾ എല്ലാം തീർത്തു കൊടുത്തിരുന്നു ഇവർ അച്ഛന് ടൗണിൽ തന്നെ ഒരു ചെറിയ ബേക്കറി ഇട്ടുകൊടുത്തു… അനിയത്തിയുടെ പഠന ചെലവുകൾ മുഴുവൻ ഇവർ ഏറ്റെടുത്തു പോരാത്തതിന് ഇടിഞ്ഞു പൊളിഞ്ഞ വീഴാറായ വീടും പുതുക്കി പണിഞ്ഞു..
സത്യം പറഞ്ഞാൽ അതെല്ലാം എനിക്കുള്ള ട്രാപ്പ് ആയിരുന്നു എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത് ഇത്രയും കാര്യങ്ങൾ ചെയ്ത് തീർത്തിട്ടുണ്ടെങ്കിൽ കടപ്പാടിന്റെ പേരിൽ ഞാൻ ഇവിടെ തന്നെ കിടക്കും എന്ന് അയാൾ കണക്കാക്കി.
അയാളുടെ യഥാർത്ഥ ഉദ്ദേശം അറിയാത്തതു കൊണ്ട് എന്നെപ്പോലെ ഒരു പെണ്ണിനെ ഇവിടേക്ക് വിളിച്ചു കൊണ്ടുവന്നതിന് ഇവിടെയുള്ള പലർക്കും അമർഷം ഉണ്ടായിരുന്നു അത് അവർ ഒളിഞ്ഞും തെളിഞ്ഞും എന്നോട് കാണിച്ചു..
എല്ലാം സഹിച്ച് ഇവിടെ നിൽക്കുകയല്ലാതെ വേറെ മാർഗ്ഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.. കാരണം എന്റെ അച്ഛനെ ചികിത്സിക്കാൻ തന്ന പണവും മറ്റും തിരിച്ചു ചോദിച്ചിട്ടുണ്ടെങ്കിൽ എന്റെ കയ്യിൽ കൊടുക്കാൻ ഇല്ല.. വീട്ടുകാർ എങ്കിലും സുഖമായി കഴിയുമല്ലോ എന്ന് മാത്രം ഞാൻ ഓർത്തു.
അയാളുടെ എല്ലാ ആഗ്രഹങ്ങൾക്കും കൂട്ടുനിന്നു.
അയാളുടെ കൂടെ പഠിച്ച ഒരു ഗൈനക്കിന്റെ അടുത്ത് എന്നെ കൊണ്ടുപോയി.. നൂതന മാർഗ്ഗത്തിലൂടെ കൃത്രിമമായി ഗർഭധാരണം… വിവാഹം കഴിഞ്ഞ് പതിനൊന്നാമത്തെ മാസത്തിൽ ഞാൻ പ്രസവിച്ചു.
ആരുടേത് എന്നുപോലും അറിയാത്ത ഒരു ആൺകുഞ്ഞിനെ.
അതോടെ മേടയിൽ അരവിന്ദ് എല്ലാം കൊണ്ടും തികഞ്ഞവനായി…
പക്ഷേ അയാളുടെ റൂമിനുള്ളിൽ എന്റെ ജീവിതം തികച്ചും പരിതാപകരം ആയിരുന്നു അയാളുടെ കട്ടിലിൽ കിടക്കാനുള്ള സ്വാതന്ത്ര്യം പോലും എനിക്ക് ഉണ്ടായിരുന്നില്ല നിലത്ത് വിരിച്ചു കിടക്കണം അയാളുടെ നേരെ നിന്ന് സംസാരിക്കാൻ പോലും അർഹത ഉണ്ടായിരുന്നില്ല വെറും ഒരു ജോലിക്കാരിയെക്കാൾ താഴെ ആയിരുന്നു അയാളുടെ മനസ്സിൽ എന്റെ സ്ഥാനം..
ആരോടും ഒന്നും പറയാതെ എല്ലാം സഹിച്ചു.. പക്ഷേ കുഞ്ഞിനെ പോലും അയാൾക്ക് ഇഷ്ടമല്ല എന്ന് പിന്നീട് ഞാൻ മനസ്സിലാക്കി പുറമേ വലിയ സ്നേഹം കാണിച്ച് എടുത്തു കൊണ്ട് നടക്കുന്ന കുഞ്ഞിനെ റൂമിൽ എത്തിയാൽ ഒന്ന് തിരിഞ്ഞു പോലും നോക്കില്ല…
അപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം ഞാൻ മനസ്സിലാക്കുന്നത്..
അയാൾക്ക് അയാളുടെ സ്റ്റാറ്റസ് എല്ലാവരുടെയും മുന്നിൽ വലുതാണ് എന്ന് കാണിക്കണം അയാൾ എല്ലാം തികഞ്ഞവനാണ് എന്ന് ലോകത്തുള്ളവർ അറിയണം അത്രമാത്രം ബാക്കി എന്ത് തന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും സംഭവിച്ചാലും അയാൾക്ക് യാതൊരു പ്രശ്നവുമില്ല..
പുറമേ അയാൾ കാണിക്കുന്ന സ്നേഹത്തിൽ വിശ്വസിച്ച് പാവം കുഞ്ഞ് റൂമിൽ എത്തിയാലും അച്ഛാ എന്നും പറഞ്ഞ് അയാളുടെ അരികിലേക്ക് ചെല്ലും അന്നേരം അയാൾ കുഞ്ഞിനെ തള്ളി മാറ്റും അതുകൊണ്ട് സഹിക്കാൻ വയ്യാഞ്ഞിട്ടാണ് ഒരു ദിവസം അയാളോട് ഞാൻ എതിർത്ത് സംസാരിച്ചത്.
അതോടെ ഒരു ഭ്രാന്തനെ പോലെ അയാൾ ബെൽറ്റ് ഊരി എന്നെ അടിച്ചു കുഞ്ഞ് അതുകണ്ട് ഉറക്കെ കരയാൻ തുടങ്ങി..
എല്ലാ സത്യങ്ങളും ഞാൻ എല്ലാവരോടും തുറന്നുപറയും എന്നു പറഞ്ഞു… അന്നേരം എന്റെ കുടുംബത്തെ തന്നെ ഇല്ലാതാക്കും എന്ന് പറഞ്ഞ് അയാൾ എന്റെ വായ അടപ്പിച്ചു… അടുത്തദിവസം അമ്മയും അച്ഛനും എന്നെ കാണാൻ വന്നിരുന്നു ദേഹത്ത് ബെൽറ്റ് കൊണ്ട് അടുത്ത പാടുകൾ അവർ കണ്ടു അമ്മയും അച്ഛനും എന്നെ മാറ്റി നിർത്തി കാര്യങ്ങൾ എല്ലാം ചോദിച്ചു.. നടന്നതെല്ലാം ഞാൻ പറഞ്ഞു അതോടെ അച്ഛൻ ആകെ തകർന്നു.
എന്നെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ട് വീട്ടിലേക്ക് പോയി അയാൾ അച്ഛന് കൊടുത്ത ബേക്കറിയുടെ ചാവി അയാളെ തന്നെ ഏൽപ്പിച്ചു.. വീട് വിറ്റ് അയാൾ ഞങ്ങൾക്ക് വേണ്ടി ചിലവാക്കിയ പണം മുഴുവൻ അയാൾക്ക് തന്നെ തിരിച്ചു നൽകി…
വാടക വീട്ടിലേക്ക് മാറി… പിന്നെ അയാളുടെ പേരിൽ ഡിവോഴ്സ് കേസ് ഫയൽ ചെയ്തു…
കുറച്ച് കാത്തിരിക്കേണ്ടി വന്നെങ്കിലും ഡിവോഴ്സ് ലഭിച്ചു…
ഇന്ന് ഞാൻ ചെറിയൊരു ജോലിക്ക് പോകുന്നുണ്ട് അനിയത്തിക്കും ജോലിയായി അവളുടെ വിവാഹം ഉറപ്പിച്ചു എനിക്കിനി മറ്റൊരു ജീവിതം വേണ്ട എന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് കുഞ്ഞിനെയും നോക്കി അച്ഛനെയും അമ്മയെയും നോക്കി ഇങ്ങനെ ഒരു ജീവിതം അത് മതി..
പക്ഷേ ഒരു ദിവസം അയാൾ എന്നെ കാണാൻ വേണ്ടി ഞാൻ ജോലി ചെയ്യുന്ന ഓഫീസിലേക്ക് വന്നിരുന്നു… പണത്തിന്റെ അഹങ്കാരം എല്ലാം അടങ്ങിയപ്പോൾ അയാൾ തനിച്ചായി.. ആകെക്കൂടി ഉണ്ടായിരുന്ന അമ്മയും മരിച്ചു… സഹോദരങ്ങൾ അവരുടെ ഷെയർ ചോദിച്ചു വാങ്ങി.. എന്നിട്ടും അയാൾ വീണ്ടും അതിനേക്കാൾ പണം സമ്പാദിച്ചു അതിൽ അയാൾ മിടുക്കനായിരുന്നു..
പക്ഷേ എന്തൊക്കെ ഉണ്ടായിട്ടും ഒറ്റപ്പെടൽ മാത്രം… എന്നെ തിരികെ വിളിച്ചു അയാളുടെ ഭാര്യയായി..
പക്ഷേ തിരികെ പോകാൻ എന്റെ ആത്മാഭിമാനം അനുവദിച്ചില്ല ഇത്രയും കാലം ഞാൻ അനുഭവിച്ചതിന് അയാൾക്ക് ഇങ്ങനെ ഒരു ശിക്ഷ നൽകണമെന്ന് തോന്നി….
ഒടുവിൽ ഡിപ്രഷനിലേക്ക് അയാൾ പോയി… സ്വത്തുകൾ എല്ലാം എന്റെ കുഞ്ഞിന്റെ പേരിൽ എഴുതിവച്ച് അയാൾ സൂയിസൈഡ് ചെയ്തു…. ഇന്ന് അവന് ഇട്ടുമൂടാൻ സ്വത്തുണ്ട്… പക്ഷേ അതൊന്നും എടുക്കാതെ എന്റെ കുഞ്ഞിന്റെ കാര്യങ്ങൾ ഞാൻ തന്നെയാണ് ഇപ്പോഴും നോക്കുന്നത്… വെറുതെ എന്റെ മനസ്സിനെ എങ്കിലും ഒന്ന് ആശ്വസിപ്പിക്കാൻ വേണ്ടി ഇതുപോലെ മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം…