ഏട്ടൻ ഏതായാലും വിവാഹം കഴിക്കാതെ നിൽക്കുകയല്ലേ ഷീബയെ അരവിന്ദിനെ കൊണ്ട് കല്യാണം കഴിപ്പിച്ചാൽ നന്നായിരിക്കും.…

✍️ JK

 

വാതിലിൽ ശക്തിയായ മുട്ട് കേട്ടപ്പോൾ അവൾ വീണ്ടും അമ്മയുടെ അരികിലേക്ക് ചേർന്ന് കിടന്നു. ഷീബയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി ഒരു നാലുമാസം മുൻപ് വരെ ഈ മുറിയിൽ സന്തോഷത്തോടെയാണ് തന്റെ കുഞ്ഞ് കിടന്നുറങ്ങാറുള്ളത് എന്നാൽ ഈയിടെയായി എല്ലാദിവസവും ഇതുപോലെ ഒന്ന് ഉറക്കം പിടിക്കുമ്പോഴേക്കും പേടിപ്പിക്കുന്ന രീതിയിൽ വാതിൽ മുട്ടും അയാൾ.

മനപ്പൂർവ്വം ആണ് താങ്കളെ ഭയപ്പെടുത്താൻ അയാളിൽ നിന്ന് ഒരു മോചനം തനിക്കും മകൾക്കും ഇല്ല എന്ന് മനസ്സിലാക്കി തരാൻ. എല്ലാവരും അതിന് കൂട്ടുനിൽക്കുകയാണ് എന്നുകൂടി ഓർത്തപ്പോൾ അവർക്ക് നെഞ്ച് വിങ്ങുന്നത് പോലെ തോന്നി.

രണ്ടുവർഷം മുൻപ് ആണ് ആനന്ദിന്റെ വിവാഹാലോചന വരുന്നത്.. ആൾക്ക് റേഷൻ കടയാണ് . അത്യാവശ്യം നല്ല കുടുംബം ആകെയുള്ളത് ഒരു ഏട്ടനും അമ്മയും ആണ്. അച്ഛൻ ആനന്ദേട്ടന്റെ ചെറുപ്പത്തിൽ തന്നെ മരിച്ചു.. ഏട്ടൻ ദുബായിൽ ആയിരുന്നു..
ജീവിതത്തിൽ വലിയ ഒരു ട്രാജഡി നടന്നതിനുശേഷം ആളിപ്പോൾ നാട്ടിൽ തന്നെയാണ്.

അരവിന്ദ് എന്നാണ് ഏട്ടന്റെ പേര് അയാളുടെ കല്യാണം തീരുമാനിച്ചു വച്ചിരുന്നു.. നിശ്ചയം ഒക്കെ കഴിഞ്ഞിട്ടാണ് അയാൾ ഗൾഫിലേക്ക് പോയത്.. അടുത്ത വരവിൽ കല്യാണം അങ്ങനെയായിരുന്നു നിശ്ചയിച്ചത്.. അപ്പോഴാണ് വീട്ടുകാർക്ക് ഒരു ആഗ്രഹം തോന്നുന്നത് അതോടൊപ്പം ആനന്ദിന്റെ കല്യാണം കൂടി നടത്തിയാൽ എന്താ എന്ന്
അങ്ങനെയാണ് ആനന്ദേട്ടൻ കല്യാണം ആലോചിച്ചു തുടങ്ങിയത് നാട്ടിൽ ജോലി ഉള്ളതുകൊണ്ടും അത്യാവശ്യം കാണാൻ തെറ്റില്ലാത്തതുകൊണ്ട് പെട്ടെന്ന് കല്യാണം ശരിയാകും എന്ന് അവർക്ക് അറിയാമായിരുന്നു.

അങ്ങനെയാണെങ്കിൽ രണ്ട് കല്യാണവും കൂടി ഒരുമിച്ച് നടത്തിയാൽ ചിലവും കുറഞ്ഞു കിട്ടും.. അതൊക്കെയായിരുന്നു അമ്മയുടെ പ്ലാൻ അമ്മയുടെ വാക്കിന് എതിർവാക്ക് ആ വീട്ടിൽ ഉണ്ടായിരുന്നില്ല.

എന്നെ വന്ന് കാണുന്നതും ഇഷ്ടപ്പെടുന്നതും അങ്ങനെയാണ് സാമ്പത്തികമായി അവരുടെ അത്ര ഇല്ലാത്തതുകൊണ്ട് അമ്മയ്ക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല പക്ഷേ ആനന്ദേട്ടൻ കണ്ട് ഇഷ്ടമായി എന്ന് പറഞ്ഞപ്പോൾ പിന്നെ അമ്മ തടസ്സം നിന്നില്ല.

വിവാഹത്തിനുമുൻപ് തന്നെ ആനന്ദേട്ടൻ എന്നെ ഫോണിൽ വിളിക്കുമായിരുന്നു ഒരുപാട് സംസാരിക്കും ഞങ്ങൾ അങ്ങനെ കുറെ അടുത്തു എത്രയും പെട്ടെന്ന് കല്യാണം ഒന്ന് നടന്നു കിട്ടിയാൽ മതി എന്നായിരുന്നു ഞങ്ങൾക്ക്.

ഏട്ടൻ ദുബായിൽ നിന്ന് വന്നാൽ ഉടൻ കല്യാണം എന്നാണ് പറഞ്ഞിരുന്നത്.. എന്നാൽ ആ ഇടയ്ക്കാണ് ഒരു കാര്യം ഉണ്ടായത് ഏട്ടന് ആലോചിച്ചു വച്ചിരിക്കുന്ന പെൺകുട്ടി മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോയി അതോടെ ഏട്ടൻ ആകെ തകർന്നു നാട്ടിലേക്ക് വന്നു.

മറ്റൊരു വിവാഹം നോക്കാം എന്ന് എല്ലാവരും അയാളെ ആശ്വസിപ്പിച്ചു പക്ഷേ ഒരെണ്ണം പോലും ശരിയായില്ല ആർക്കും ഗൾഫിലാണ് ജോലി എന്നു പറഞ്ഞപ്പോൾ താല്പര്യമില്ലായിരുന്നു..

ആനന്ദേട്ടന്റെയും എന്റെയും കല്യാണം ഒരു വർഷം കഴിഞ്ഞു നിശ്ചയിച്ചിട്ട് ഇനിയും നീട്ടിക്കൊണ്ടു പോകാൻ ആണെങ്കിൽ മകളെ മറ്റൊരാൾക്ക് കൊടുക്കും എന്ന് വീട്ടുകാർ പറഞ്ഞതോടുകൂടി ആനന്ദേട്ടൻ വീട്ടിൽ പറഞ്ഞു എത്രയും പെട്ടെന്ന് വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

ഏട്ടന് പിന്നീട് പെണ്ണ് നോക്കാം എന്ന് പറഞ്ഞു ഈ കല്യാണം നടത്തി.. എന്നാൽ എന്റെ കല്യാണം കഴിഞ്ഞ് ഒരുപാട് പെണ്ണുകാണൽ കഴിഞ്ഞു എങ്കിലും ഒന്നും ശരിയായില്ല അതോടെ അയാൾ കുടിക്കാൻ തുടങ്ങി.
അയാളുടെ ജീവിതം നശിപ്പിച്ചത് ഞങ്ങൾ ആണെന്ന് വരെ പറഞ്ഞു അനിയന്റെ വിവാഹം കഴിഞ്ഞതുകൊണ്ടാണ് ഏട്ടന് പെണ്ണ് കിട്ടാത്തത് എന്ന് അയാൾ പറഞ്ഞു.. അയാളുടെ കൂട്ടുകാർ അയാളെ ബ്രെയിൻ വാഷ് ചെയ്ത് ഞങ്ങൾക്കെതിരെ ആക്കി.
അതോടെ അയാൾ ഒരു മുഴുക്കുടിയനായി തീർന്നു..

ഇതിനിടയിൽ ഞാൻ ഗർഭിണിയായതും ഞങ്ങൾക്ക് ഒരു മോള് ജനിച്ചതും എല്ലാം അയാൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല ഒരുതരം കണ്ണുകടി ആയിരുന്നു.

മോളു കൂടെ ജനിച്ചതോടെ ഞങ്ങളുടെ ജീവിതം സ്വർഗ്ഗതുല്യം ആയി.. പക്ഷേ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല ഒരു ദിവസം റേഷൻ കടയിൽ നിന്ന് തിരികെ വരുന്ന വഴി വണ്ടി ആക്സിഡന്റ് ആയി ആനന്ദേട്ടൻ ഞങ്ങളെ വിട്ടു പോയി.

ആ വീടും ആനന്ദേട്ടന്റെ ഓർമ്മകളെയും വിട്ട് എനിക്ക് വരാൻ കഴിയില്ലായിരുന്നു അതുകൊണ്ട് ഞാൻ അവിടെത്തന്നെ നിന്നു അമ്മയ്ക്കും അതുതന്നെയായിരുന്നു ഇഷ്ടം ആനന്ദൻ പോയി അവന്റെ കുഞ്ഞിനെയെങ്കിലും എന്റെ കൺമുന്നിൽ നിന്ന് കൊണ്ടുപോകരുത് എന്ന് പറഞ്ഞ് അമ്മ പറഞ്ഞപ്പോൾ ഇനിയുള്ള ജീവിതം ഇവിടെ ആനന്ദേട്ടന്റെ വിധവയായി ജീവിച്ചു തീർക്കാൻ ആഗ്രഹിച്ചു

എന്നാൽ കുടുംബക്കാർ ആരുടെയോ ഒരു ആശയമാണ് എന്റെ ജീവിതം തകർക്കാൻ കാരണമായത് ഏട്ടൻ ഏതായാലും വിവാഹം കഴിക്കാതെ നിൽക്കുകയല്ലേ ഷീബയെ അരവിന്ദിനെ കൊണ്ട് കല്യാണം കഴിപ്പിച്ചാൽ നന്നായിരിക്കും.

അമ്മയോട് ആദ്യം പറഞ്ഞത് അമ്മ ആദ്യം എതിർത്തു എങ്കിലും പിന്നീട് അത് ഒരു വലിയ മോഹമായി അമ്മയുടെ ഉള്ളിൽ നിറഞ്ഞു.. വെറും 23 വയസ്സുള്ള ഞാൻ എപ്പോൾ വേണമെങ്കിലും മറ്റൊരു വിവാഹം കഴിക്കാം അങ്ങനെയാണെങ്കിൽ അമ്മയ്ക്ക് മകന്റെ കുഞ്ഞിനെ നഷ്ടപ്പെടും
. മൂത്ത മകൻ ആണെങ്കിൽ ഒരു പെണ്ണ് കിട്ടാതെ ആകെ മദ്യത്തിന് അടിമയായി നടക്കുകയും.. അപ്പോൾ ഇതൊരു നല്ല മാർഗം ആണെന്ന് അമ്മയ്ക്ക് കൂടി തോന്നി.

എന്നാൽ അയാളെ എനിക്ക് ആ രീതിയിൽ കാണാൻ കഴിയില്ലായിരുന്നു അയാളെ എന്നല്ല ആരെയും.. അമ്മയോട് പരമാവധി ഞാനത് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു അയാളോട് പറഞ്ഞപ്പോൾ അയാൾ എതിർക്കും എന്നാണ് ഞാൻ കരുതിയത്.. എന്നാൽ അയാൾക്ക് ഏതെങ്കിലും ഒരു പെണ്ണിനെ കിട്ടിയാൽ മതി എന്നൊരു അവസ്ഥയിൽ നിൽക്കുകയായിരുന്നു.
എനിക്ക് പറ്റില്ല എന്ന് തന്നെ തീർത്ത് പറഞ്ഞു അതോടെ അമ്മയും മകനും എന്റെ ശത്രുക്കളായി.
ആനന്ദേട്ടൻ ഓർമ്മകൾ വിട്ടു പോകാനുള്ള മടി കൊണ്ട് മാത്രമാണ് എല്ലാം സഹിച്ചു ഇവിടെ നിൽക്കുന്നത് അതോടെ അയാൾ കൂടുതൽ സ്വാതന്ത്ര്യം കാണിക്കാൻ തുടങ്ങി അനാവശ്യമായി തട്ടലും മുട്ടലും.. ഒഴിഞ്ഞുമാറി നടന്നാലും വരും വഷളൻ ചിരിയോടെ.. ഒരു ദിവസം കയറി പിടിക്കാൻ ശ്രമിച്ചപ്പോൾ അയാളുടെ മുഖത്തേക്ക് അടിച്ചു. അമ്മയോട് പറഞ്ഞപ്പോൾ അമ്മ ഒന്നും മിണ്ടിയില്ല എന്നതായിരുന്നു എനിക്ക് ഏറ്റവും വലിയ സങ്കടം..
ഇനി അവിടെ നിൽക്കാൻ കഴിയില്ല എന്ന് തോന്നി പോകാൻ തുടങ്ങിയപ്പോൾ മോളെ വിടില്ല എന്നായി.

എന്തുവേണമെന്ന് പോലും അറിയാത്ത അവസ്ഥ വീട്ടിൽ നിന്ന് അച്ഛനും അമ്മയും വിളിച്ചാൽ ഫോൺ പോലും തരാതെയായി.. രാത്രി വന്ന് മുറിയുടെ വാതിലിൽ മുട്ടി കുഞ്ഞിനെ പോലും പേടിപ്പിക്കും.

ശരിക്കും കുഞ്ഞിനെയും കൊണ്ട് എന്തെങ്കിലും ചെയ്താലോ എന്നു വരെ തോന്നിപ്പോയി അപ്പോഴാണ് എന്റെ അച്ഛനും അമ്മയും എന്നെ കാണാൻ വേണ്ടി അങ്ങോട്ട് വന്നത് അച്ഛന് എന്തൊക്കെയോ ഇവിടുത്തെ കാര്യങ്ങളിൽ ദുരൂഹത തോന്നിയിരുന്നു..
എന്റെ ഫോൺ പോലും വാങ്ങിവെച്ചത് കൊണ്ട് എനിക്ക് അവരെ കോൺടാക്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല ഞങ്ങളുടെ വീട് അവിടെ നിന്ന് ഒരുപാട് ദൂരെയായിരുന്നു.. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് വരവും നടക്കില്ല പക്ഷേ അവർ എന്തോ തോന്നി എന്നെ കാണാൻ വന്നു അതോടെ അച്ഛനോട് ഞാൻ എല്ലാം തുറന്നു പറഞ്ഞു അമ്മയും അത് കേട്ട് കുറെ കരഞ്ഞു ഇനി ഇവിടെ നിൽക്കണ്ട എന്നും പറഞ്ഞ് എന്നെ കൂട്ടിക്കൊണ്ടുപോയി.

മോളെ തരില്ല എന്ന് പറഞ്ഞു നാടകം കളിച്ചു എങ്കിലും അച്ഛൻ സ്ട്രോങ്ങ് ആയി നിന്ന് എന്റെ മോളെയും കൊണ്ട് അവിടെനിന്ന് പടിയിറങ്ങി..

ഇന്ന് അടുത്തുള്ള അംഗനവാടിയിൽ ടീച്ചറാണ് ഞാൻ എന്റെ മോള് അടുത്ത് തന്നെയുള്ള ഗവൺമെന്റ് സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്നു.. ജീവിതം കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്നുണ്ട് സപ്പോർട്ടും ആയി വീട്ടുകാരും..
ഇനി ഒന്നിനെയും ഭയമില്ല എനിക്ക്..

Leave a Reply

Your email address will not be published. Required fields are marked *